Monday, December 1, 2008

മുംബൈ സംഭവവും മുസ്ലിമുകളും

ഹ്രസ്വമെങ്കിലും ശ്രദ്ധേയമായ ഒരു ലേഖനം. കൌണ്ടര്‍ പഞ്ചില്‍ താരിഖ് അലി എഴുതിയ The Assault on Mumbai, ഇതാ, ഇവിടെ.

36 comments:

Rajeeve Chelanat said...

മുംബൈ സംഭവവും മുസ്ലിമുകളും

Anonymous said...

"None of this justifies terrorism, but it should, at the very least, force India’s rulers to direct their gaze on their own country and the conditions that prevail."

എല്ലാ കപട മതേതര കപട ദേശസ്നേഹികളുടെയും അവസാനത്തെ വാക്ക് ഇപ്പോല്‍ ഇതാണ്

കെ said...

താരിഖ് അലിയുടെ ലേഖനം വായിച്ചു.. ഒരു പരാമര്‍ശം പ്രത്യേകം ശ്രദ്ധിച്ചു. അത് ഇതാണ്.

A senior Indian naval officer has claimed that the attackers (who arrived in a ship, the M V Alpha) were linked to Somali pirates, implying that this was a revenge attack for the Indian Navy’s successful if bloody action against pirates in the Arabian Gulf that led to heavy casualties some weeks ago.

പരാമര്‍ശിതമായ വാര്‍ത്താ ശകലം ടൈംസ് ഓഫ് ഇന്ത്യയില്‍ ഇവിടെ.

ഭാഷാപരിജ്ഞാനം അത്ര മെച്ചമല്ല. എങ്കിലും താരിഖ് അലിയോട് ഇങ്ങനെ ചോദിക്കാന്‍ തോന്നുന്നു.

"I cannot say but I will not rule it out. I cannot say whether there is connection or not. All I am saying is that we very strongly suspect such a thing can happen," എന്ന് വൈസ് അഡ്മിറല്‍ സുനില്‍ അദ്ദേഹം പറഞ്ഞത് എത്ര കാച്ചിക്കുറുക്കിയാലും
A senior Indian naval officer has claimed that the attackers (who arrived in a ship, the M V Alpha) were linked to Somali pirates എന്നാകുമോ?

മാരീചന്‍ said...

for tracking comments

ജിവി/JiVi said...

ലേഖനം വളരെ ഉപരിപ്ലവമായി തോന്നി. കാശ്മീരിലെ പോളിംഗ് ശതമാനം നോക്കൂ. കാശ്മീരിലടക്കമുള്ള ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നാണ് തോനുന്നത്. അത് ആര്‍ക്കൊക്കെ സഹിക്കുന്നില്ല, അവരുടെയെല്ലാം കൈകള്‍ ആക്രമണത്തിനുപിന്നിലുണ്ടാവാം. അക്കൂട്ടത്തില്‍ ഇന്ത്യക്കകത്തുനിന്നും അവര്‍ക്ക് സഹായങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ, ഇതിന്റെ പ്രധാനികള്‍ പുറത്തുള്ളവര്‍ തന്നെ.

Radheyan said...

The absurd notion that the trickle-down effects of global capitalism would solve most problems can now be seen for what it always was: a fig leaf to conceal new modes of exploitation.

ഇതിനോട് യോജിക്കുമ്പോഴും ഇതിനെതിരേയുള്ള പ്രതികരണങ്ങള്‍ ഇത്തരം സ്ഫോടനങ്ങളായിരിക്കും എന്ന് കരുതാന്‍ വയ്യ.മാത്രമല്ല അത്തരം പ്രതികരണങ്ങള്‍ വര്‍ഗ്ഗീയമായ ചേരിതിരുവിനെ ചുറ്റിപ്പറ്റിയാകുമോ?

കാശ്മീരിനെ കുറിച്ച് ലേഖകന്റെ കാഴ്ച്ചപ്പാട് അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമാണ്.കശ്മീര്‍ തങ്ങളുടെ ജനാധിപത്യമോഹം ശക്തമായി പ്രകടിപ്പിച്ച് കൊണ്ട് തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാ ഭീഷണികളെയും അവഗണിച്ച് ബൂത്തിലേക്ക് പോകുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.

ഗുജറാത്ത് ഇന്ത്യന്‍ മുസ്ലീമിന്റെയല്ല,ഇന്ത്യന്‍ മതേതര ജനാധിപത്യത്തിനേറ്റ മുറിവാണെന്ന് സംശയമില്ല.പക്ഷെ അതിന് ഇങ്ങനെ പ്രതിക്രിയ ചെയ്യുമെന്ന് കരുതുന്നില്ല.

ചുരുക്കത്തില്‍,ഈ കൂട്ടക്കൊല പ്ലാന്‍ ചെയ്ത ഭീകരര്‍ വിതയ്ക്കാനാഗ്രഹിച്ച സംശയത്തിന്റെയും സ്പര്‍ധയുടെയും പടുവിത്തുകള്‍ മുള പൊട്ടാത്തതിന്റെ സര്‍വ്വ നിരാശയും ലേഖനത്തില്‍ വായിക്കാം.

Radheyan said...

comments

കാളിയമ്പി said...

രാധേയന്‍ നന്ദി.പൂര്‍ണ്ണമായും യോജിയ്ക്കുന്നു.
ആക്രമണം നടന്നയുടനേ അത് എക്സ്റ്റേണല്‍ ഏജന്‍സികളാണ്. ഇവിടെങ്ങുമുള്ളവരല്ല എന്നു വിളിച്ച് കൂവുന്നതിന്റെ കാരണം(കള്ളമാണേങ്കില്‍ അങ്ങനെ) പച്ചയ്ക്ക് പറഞ്ഞ് കൊടുക്കണോ താരിഖ് അലിയ്ക്ക്.

താരിഖ് അലിയ്ക്ക് മാത്രമല്ല..ഈ ആക്രമണം കൊണ്ട് ഭാരതത്തില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ മുളപൊട്ടാതിരുന്നതില്‍ മിക്ക പാശ്ചാത്യ മാധ്യമങ്ങള്‍ക്കും ശകലം അസ്കിതയുള്ളതായി എനിയ്ക്ക് തോന്നി.

എന്തായാലും ഇതേക്കാള്‍ പതിനായിരമിരട്ടി കാമ്പുള്ള ലേഖനങ്ങള്‍ മലയാളം ബ്ലോഗുകളില്‍ നിറയുമ്പോള്‍ ഇത് ശ്രദ്ദേയം എന്ന് പറഞ്ഞ് പൊക്കിക്കൊണ്ട് വന്ന താങ്കളെ സമ്മതിയ്ക്കണം രാജീവ്. സഭാഷ്.

അജയ്‌ ശ്രീശാന്ത്‌.. said...

"ചുരുക്കത്തില്‍,ഈ കൂട്ടക്കൊല പ്ലാന്‍ ചെയ്ത ഭീകരര്‍ വിതയ്ക്കാനാഗ്രഹിച്ച സംശയത്തിന്റെയും സ്പര്‍ധയുടെയും പടുവിത്തുകള്‍ മുള പൊട്ടാത്തതിന്റെ സര്‍വ്വ നിരാശയും ലേഖനത്തില്‍ വായിക്കാം."

രാധേയന്‍ താങ്കള്‍
പറഞ്ഞതാണ്‌ ശരി...
ചെറിയൊരു നിരാശാബോധം പോലെ
എന്തോ ഒന്ന്‌ ആ ലേഖനത്തിന്റെ
വരികള്‍ക്കിടയിലൂടെ വായിച്ചാല്‍
ശ്രദ്ധയില്‍പെടും......

ഇന്ത്യന്‍ മുസ്ലീം,,,,
ഇസ്ലാമിക തീവ്രവാദം
എന്നിങ്ങനെ നാഴികയ്ക്ക്‌
നാല്‍പതുവട്ടം പറയുന്ന
ചില ബുദ്ധീജിവിനാട്യക്കാരെ കാണാം.

യഥാര്‍ത്ഥത്തില്‍
ഇതാണ്‌ ഇന്ത്യയിലെ മുസ്ലീങ്ങളോട്‌ ചെയ്യുന്ന
ഏറ്റവും വലിയ ദ്രോഹം...
ഇന്ത്യന്‍ ഹിന്ദു, ഇന്ത്യന്‍ ക്രൈസ്തവര്‍
എന്നൊന്നും ഇവര്‍ പറയുന്നില്ലല്ലോ....
പിന്നെന്തിന്‌ ഈ ഇന്ത്യന്‍ മുസ്ലീം പ്രയോഗം....
അവരെ വേര്‍തിരിക്കുകയാണ്‌....
അത്തരമൊരു പ്രയോഗത്തിലൂടെ
താരിഖ്‌ അലിയെപ്പോലുളള
ചില ലേഖകന്‍മാര്‍.....

കാളിയമ്പി said...

ഇതിന് "മുംബൈ സംഭവവും മുസ്ലിമുകളും" എന്ന തലക്കെട്ടിട്ടതിന്റെ കാരണം???
താരിഖ് അലിയുടെ വിഷത്തിന്റെ ലേബല്‍ വേറെയായിരുന്നല്ലോ. ഇനി ഒരൊറ്റ മാധ്യമങ്ങളും സംഘപരിവാരം പോലും(പരസ്യമായി) ഇതുവരെ മുംബൈ സംഭവത്തെ മുസ്ലീങ്ങളോട് ബന്ധപ്പെടുത്തിയൊന്നും പറഞ്ഞതായി അറിവില്ല.
പിന്നെ ആ തലക്കെട്ടിന്റെ സാംഗത്യം എന്താണ്??

അരവിന്ദ് :: aravind said...

ഈ ടൈപ്പ് കുറേ താരിഖുമാരാണ് ഇന്ത്യന്‍ മുസ്ലീങ്ങളുടെ മറ്റൊരു ശാപം.
കടലിനും ചെകുത്താനുമിടയില്‍ എന്നു പറഞ്ഞ പോലെയാണ് ആ പാവങ്ങള്‍ മോഡിയിസ്റ്റുകള്‍ക്കും ഇതു പോലെയുള്ള കപടമതേതര തീവ്രവാദികള്‍ക്കും ഇടയില്‍ കിടന്ന് നട്ടം തിരിയുന്നത്.

"ചുരുക്കത്തില്‍,ഈ കൂട്ടക്കൊല പ്ലാന്‍ ചെയ്ത ഭീകരര്‍ വിതയ്ക്കാനാഗ്രഹിച്ച സംശയത്തിന്റെയും സ്പര്‍ധയുടെയും പടുവിത്തുകള്‍ മുള പൊട്ടാത്തതിന്റെ സര്‍വ്വ നിരാശയും ലേഖനത്തില്‍ വായിക്കാം"

രാധേയന്‍, അഭിവാദ്യങ്ങള്‍.

രാജീവ്, ഇതിനെ ശ്രദ്ധേയം എന്നു വിളിച്ചത് വളരെ നിരാശപ്പെടുത്തി. ഇനി ശ്രദ്ധേയം എന്നത് രാധേയന്‍ പറഞ്ഞ് ഉദ്ദേശ്യത്തിലാണോ? കള്ളനാണയങ്ങളെ തിരിച്ചറിയുക എന്ന മട്ടില്‍?

nalan::നളന്‍ said...

താരിഖ് അലിയുടെ ലേഖനത്തിലുള്ള ചില പോരായ്മകളൊഴിച്ചാല്‍ (മാരീചന്‍ ചൂണ്ടിക്കട്ടിയ) വളരെ പ്രസക്തമായ ലേഖനം.

പൊതുവേ ജനത്തിനാവശ്യമായ പെട്ടെന്നുള്ള ഒരു റെഡിമെയ്ഡ് ഉത്തരത്തിലപ്പുറം (പാക്കിസ്ഥാന്‍) പോകാന്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ ഇത്തിരി കൂടി മിനക്കെട്ട ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു അസഹിഷ്ണുതയ്ക്കപ്പുറം തീര്‍ച്ചയായും പ്രസക്തിയുണ്ട്

ഗുപ്തന്‍ said...

അതേയതേ. സൊമാലിയക്കാര്‍ പാക്കിസ്താനില്‍ വന്നു പിള്ളേരേം വിളിച്ചോണ്ട് വന്നതാ. സോണിയാ ഗാന്ധിയെ അടിച്ചോണ്ടുപോയതിന്റെ പേരില്‍ ഇറ്റലിക്കാരു ചെയ്തതാണെന്നും കേള്‍ക്കുന്നുണ്ട്.

വളരെ പ്രസക്തമായ ലേഖനം. താരിഖ് അലിക്കു സ്തുതി.

Suraj said...

muslimrevolution.com എന്നോ മറ്റൊ പേരുള്ള ഒരു മൌലികവാദ വെബ്സൈറ്റിന്റെ ഒരു വിഡിയോയില്‍ കണ്ട പൊളിറ്റിക്കല്‍ അനാലിസിസുമായി താരീഖ് അലിയുടെ ലേഖനത്തിനു നല്ല സാമ്യം. ഇമ്മാതിരി അതിക്രമങ്ങള്‍ ലോകമുസ്ലീംജനതയോ ഏതെങ്കിലും രാജ്യത്തെ മുസ്ലീംജനതയോ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പ്രതിക്രിയയാണ് എന്ന് വാദിക്കാന്‍ ഇപ്പോള്‍ ഇസ്ലാമിക് അനലിസ്റ്റുകള്‍ മത്സരമാണ്. കഷ്ടം തന്നെ !!

ഭീകരവാദികളുടേത് വെറുപ്പിന്റെ (വളച്ചൊടിയ്ക്കപെട്ട)ഒരു പ്രത്യേകബ്രാന്റ് മതമാണെന്നോ അതിനു ലോകത്തെല്ലായിടത്തും ഒരു മുഖമാണെന്നോ അതിനെ മുഖ്യധാരാ ഇസ്ലാമില്‍ നിന്ന് വേര്‍തിരിക്കണമെന്നോ ഇവര്‍ക്ക് മിണ്ടാനാവാത്തിടത്തോളം കപടമതേതരന്‍ എന്ന ചാര്‍ത്ത് ഈ ബുജികള്‍ക്ക് നന്നായി ചേരും.

Dinkan-ഡിങ്കന്‍ said...

“കബീർ നല്ലവനാണ്; അവനൊരു മൂസ്ലിം ആണെങ്കിലൂം” എന്ന് പറയേണ്ടുന്ന ആവശ്യം ഇന്ന് താരിഖ് അലിമാരുടെ ആവശ്യമാണ്.

അതായത് ഫനറ്റിസം വിടുകയും ചെയ്ത്തു, ന്നാലൊട്ട് സെക്കുലർ ആയില്ലേനീം.

പരാജിതന്‍ said...

പുറത്തുനിന്നു വന്നു തീവ്രവാദപ്രവര്‍‌ത്തനം നടത്തുന്നവരായാലും അകത്തു നിന്നുള്ള, തീവ്രവാദികളായി പരിണമിച്ച, റാഡിക്കല്‍ യൂത്ത് ആയാലും ഇന്ത്യയിലെ സാധാരണക്കാരായ മുസ്ലിം ജനതയോട് കടുത്ത ദ്രോഹമാണ് ചെയ്യുന്നത്. അത് മറ്റാരെക്കാളും നന്നായി സൈരജീവിതം മാത്രം ആഗ്രഹിക്കുന്ന മുസ്ലീങ്ങള്‍‌ക്കറിയാം. മുംബൈ ആക്രമണത്തെ അവലോകനം ചെയ്യുന്ന ഏതൊരാളും ആദ്യം അഡ്രസ് ചെയ്യേണ്ടത് ഈ നെറികേടിനെയാണ്. എങ്കില്‍ മാത്രമേ രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ വരുന്ന നരഭോജിനരേന്ദ്രന്മാരെ വിമര്‍‌ശിക്കുന്നതിനും ദാവൂദുമാരുടെയും കൂട്ടാളികളുടെയും പണത്തിലും സൌഹൃദത്തിലും മദിച്ചുപുളച്ച സിനിമാപ്രഭുക്കളുടെ ഹിപ്പോക്രിസിക്കു നേരെ കാറിത്തുപ്പുന്നതിനുമൊക്കെ ആര്‍‌ജ്ജവത്തിന്റെ ശക്തി ലഭിക്കൂ. താരിഖ് അലിയുടെ ലേഖനത്തിന് ആ ആര്‍‌ജ്ജവത്തിന്റെ ചുവയില്ല.

തന്നെയുമല്ല, മാരീചന്‍ ചൂണ്ടിക്കാണിച്ച കുഴപ്പം അത്ര നിസ്സാരമായ കുഴപ്പമല്ല. ഒരു സ്റ്റേറ്റ്‌മെന്റിനെ സംശയകരമായി വളച്ചൊടിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ചില്ലറ വിശ്വാസ്യതയല്ലെന്നു പറയാന്‍ എന്തിനാണ് മടിക്കേണ്ടത്?

ഒരുമിച്ചു നിന്നു ചെറുക്കേണ്ട ഒരു മഹാവിപത്താണ് തീവ്രവാദമെന്നതിലുപരി ഏതൊക്കെയോ നീചന്മാരുടെ പ്രേരണയ്ക്കു വഴങ്ങി, അടുത്തിരുന്നു ചായ കുടിക്കുന്നവനെ വെറുക്കാന്‍ പാടില്ലെന്ന ശക്തമായ ബോധം കൂടി ശരാശരി ഇന്ത്യാക്കാരനു പകര്‍‌ന്നു കിട്ടാന്‍ മുംബൈയില്‍ വീണ ചോരയ്ക്കു കഴിയട്ടെ.

Mr. K# said...

ഈ ലേഖനത്തിനെന്താ പ്രത്യേകത? പാകിസ്ഥാനിലെ പത്രങ്ങ‌‌ള്‍ എന്തു പറയുന്നു എന്നറിയാന്‍ ഞാന്‍ നോക്കിയിരുന്നു. അതിലും ഇതു പോലൊക്കെ കണ്ടു. ഇയാളൊരു പാകിസ്ഥാനി. ഇങ്ങേരിങ്ങനെയല്ലേ എഴുതൂ? കൗണ്ടര്‍പഞ്ചില്‍ ഇങ്ങനെയൊക്കെ വരുന്നതിലും യാതൊരു അത്ഭുതവുമില്ല.

എന്നിരുന്നാലും എന്തെന്കിലും കാരണമില്ലാതെ രാജീവ് ഈ ലേഖനം തന്നെ ബൂലോകരെ വിളിച്ച് കാട്ടിക്കൊടുക്കില്ല എന്നും തോന്നുന്നു. എന്താൺ പാക്കിസ്ഥാനി പത്രങ്ങളില്‍ വരുന്ന ലേഖനങ്ങളില്‍ നിന്നും ഈ ലേഖനത്തിനു രാജീവ് കണ്ട വ്യത്യാസം? രാജീവ് തന്നെ പറഞ്ഞാലേ മനസ്സിലാവൂ.

Anonymous said...

ചീലനാട്ട് ആണോ ഇപ്പോള്‍ ഈ കപട ദേശസ്നേഹികളുടെ കോളാമ്പി..മുസ്ലിം തീവ്രവാദത്തിനു ചൂട്ട് പിടിക്കുകയാണോ?

തന്നെ സമ്മതിക്കണം...
ഇതിലും ശ്രദ്ധേയമയത് പെന്റ് ഹൌസില്‍ കിട്ടും, വായിക്ക്, എന്നിട്ട് ടോയിലറ്റില്‍ കയറി ഒരു സുരത സൂക്തം പണിയൂ...

മത്തായി said...

ഡെല്‍ഹിയില്‍ പൊട്ടിയ ബോംബിനെ ആണവക്കരാറുമായോ മറ്റോ ബന്ധിപ്പിക്കുന്ന പോസ്റ്റിനു ശേഷം താങ്കളെഴുതിയതൊന്നും ഞാന്‍ വായിച്ചിട്ടില്ല. പൊട്ടിച്ചവന്‍ അതു വായിച്ചിരുന്നേല്‍ ചിരിച്ച്ചിരിച്ച് മരിച്ചേനെ. അന്നു വെച്ച മറുപടി ഇന്നെഴുതിയത്, ഈ ലേഖനത്തിന്റെയോ, ‘---- സംഭവവും മുസ്ലീങ്ങളും’ എന്ന പേരില്‍ നാളെ എഴുതേണ്ടി വരുന്ന അസംഖ്യം ലേഖനങ്ങളുടെയോ താഴെ ചേര്‍ക്കുക.

താരിഖ് അലിയെ ഞാന്‍ വെറുതെ വിടുന്നു. വ്യക്തമായ ആസൂത്രണത്തോടുകൂടീയ യുദ്ധത്തില്‍ ഇത്തരം തെറ്റിദ്ധരിപ്പിക്കലുകള്‍ ആറ്റംബോംബിനേക്കാള്‍ ഗുണം ചെയ്യും, ഒരു യുദ്ധമുഖം മാധ്യമത്തിലും അത്രേ ഉള്ളൂ. അന്തിമ ലക്ഷ്യം നേടുന്നതു വരെ ലേഖനങ്ങള്‍ക്കൊണ്ടുള്ള പുകമറ നല്ലതാണ്, ശത്രുവിനൊന്നും മനസിലാവില്ല, ആ പാവത്തിന്റെ വകയും കാണും ഒരു ലേഖനം.

ഇരവാദം മുതല്‍, ഭീകരതയെ സമര്‍ത്ഥമായി മാസ്ക്ക് ചെയ്യാന്‍ എഴുതുന്ന ലേഖനങ്ങള്‍ ഞാന്‍ വായിക്കറുണ്ടായിരുന്നു. നേര്‍ക്കുനേര്‍ യുദ്ധത്തില്‍ ജീവന്‍പോയ പോലീസുകാരുടെ ആ‍തമാവിനെപ്പോലും അവഹേളിക്കുന്ന ലേഖനങ്ങള്‍ക്കണ്ടപ്പോള്‍ വായന നിര്‍ത്തി. കൊന്നവന്റെ കപടവ്യാഖാനങ്ങള്‍ നമ്മെ തുണിപൊക്കിക്കാണിക്കുമ്പോളുള്ള ആത്മരോക്ഷം, വേദന. പൊട്ടലിന്റെ ഒച്ചയടങ്ങുന്നതിന്റെ മുന്‍പ് ലേഖന പരമ്പര, നേരത്തെ എഴുതിവെക്കുന്നതാവാനെ തരമുള്ളൂ. ഇരബോധം നാളത്തെത്തലമുറയിലേക്കെത്തിക്കാനും പുരോഗമന (ഈ വാക്കിനൊരു കെട്ടമണമില്ലെ?) പ്രസ്ഥാനങ്ങളുടെ പിന്തുണകിട്ടാനും ലേഖനം തന്നെ ശരണം. വോട്ടിനെപ്പേടിക്കുന്ന സര്‍ക്കാര്‍ കരുതലോടെ നീങ്ങുന്നു. മനുഷ്യാകാശപ്രവര്‍ത്തകരെ പ്പേടിക്കുന്ന പോലീസ് അതിലും കരുതലോടെ നീങ്ങുന്നു, പൊട്ടിച്ചവന്‍ നേരിട്ടു വന്നു കീഴടങ്ങട്ടെ. സംശയത്തിന്റെ പേരില്‍ പിടിയിലാവുന്നരെപ്പോലും ഭരണകൂടഭീരതയുടെ രക്തസാക്ഷിപരിവേഷം നല്‍കി എഴുന്നള്ളിക്കുന്നു. വിശുദ്ധയുദ്ധത്തിലെ തൂലികപ്പട കര്‍മ്മനിരതരാവുന്നു.

അല്‍-കൈത, ലാദന്‍ ഒക്കെ സത്യമാണെന്നു താരിഖ് അലി പറയുന്നു. പ്ലേറ്റ് മാറ്റിയത് കെരളത്തില്‍ ആരും അറിഞ്ഞില്ലെന്നു തോന്നുന്നു. ഗ്വാണ്ടാനാമോ അരിച്ചു പെറുക്കിയിട്ടും ഒരു അല്‍-കൈതയുടെ പൊടി പോലും കിട്ടിയില്ലെന്ന് കഴിഞ്ഞ മാസവും തേജസില്‍ വായിച്ചിരുന്നു. ലാദന്‍ പിന്നെ പണ്ടേ മാധ്യമ (ഞമ്മടെയല്ല, അമേരിക്കന്‍)സൃഷിടിയാണല്ലോ, പഹയന്‍!

കേരളത്തില്‍ തീവ്രവാദമുണ്ടെന്നു സമ്മതിക്കാന്‍ കൊറെപ്പേര്‍ കാഷ്മീരിപ്പോയി ചാവേണ്ടി വന്നു.(പക്ഷെ മൊത്തം സമ്മതിച്ചിട്ടില്ല, നിരപരാധികളെ തൊടാന്‍ സമ്മതിക്കില്ല എന്ന് ആദ്യമേ പറഞ്ഞു, പറഞ്ഞതു ജനാധിപത്യ രാജ്യത്തെ മന്ത്രി. അങ്ങനെയെങ്കില്‍ അതെന്തു ജനാധിപത്യം, ജനാധിപത്യമാണെങ്കില്‍ അയാളെങ്ങനെ മന്ത്രിയായി) നല്ല തങ്കപ്പെട്ട കുട്ടികള്‍ എന്നു വീട്ടുകാരും നാട്ടുക്കാരും പറഞ്ഞ് നാവെടുത്തതേ ഉണ്ടായിരുന്നുള്ളൂ, അവിടൊരു ദുരൂഹത. അവന്മാരെ കുഴിച്ചുമൂടുന്നതു വരെ നിശബ്ദത, മാതാവിന്റെ ദേശസ്നേഹം, അതു വച്ചു കൊറെ സമ്മേളനങ്ങള്‍, ലേഖനം. ഒരാഴ്ച കഴിഞ്ഞു വീണ്ടും ദുരൂഹത.. അവന്മാരാ ചത്തതെന്നെന്താ തെളിവ്? ബോംബെയില്‍ വന്നവന്മാരെ കടലില്‍ വച്ചോ കരയില്‍ വച്ചോ പിടിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായേനെ, ഒരുത്തനെ ജീവനോടെ കിട്ടിയിരുന്നില്ലെങ്കിലും കഥമാറിയേനെ.

ഇപ്പോള്‍ പാക്കിസ്ഥാനിലെയും ഇഡ്യയിലെയും മുസ്ലീങ്ങളൊഴിച്ച് ആരുമാവാം ബോംബേ ഭീകരാക്രമണം നടത്തിയതെന്നു താരിഖ് അലിമാര്‍ സമ്മതിക്കുന്നുണ്ട് എന്നു തോന്നുന്നു. അതു ഭീകരമായ ഒരു പുരോഗമനമാണു, അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നു പറഞ്ഞില്ലല്ലോ! സംഘപരിവാര്‍ തൊട്ട് ഇസ്രയേല്‍ വരെ ആരുമാവാം, മാലെ ഗാവു തൊട്ട് നരിമാന്‍ വരെ നീണ്ടു കിടക്കുന്ന തെളിവുകളും. (സോമാലിയക്കാരെ സമ്മതിക്കണം, അക്രമിക്കാന്‍ പോയ നേവിക്കപ്പല്‍ ഇതുവരെ തിരിച്ചു വന്നിട്ടില്ല.) ISI യും RRS ഉം തമ്മിലുള്ള ഒത്തുകളിയാണിതെന്നു ഒരു പത്രത്തില്‍ ഒരു സുരേഷ്(!) എഴുതിക്കണ്ടു, (എള്ളൊണങ്ങുന്നതെണ്ണക്ക് പിണ്ണാക്കെന്തിനാണാവോ..) ഇവനൊക്കെ ക്കൂലി നെയ്ച്ചോറും ബിരിയാണിയുമോ അതൊ കറാച്ചിയിലടിച്ച ഗാന്ധിത്തലയോ?

വിശുദ്ധയുദ്ധത്തെ സാമ്രാജ്യത്വത്തിനും അധിനിവേശത്തിനുമെതിരായ സമരരായി അവതരിപ്പിക്കാനുള്ള താങ്കളുടെ തൊലിക്കട്ടിയെ നമിക്കുന്നു. (ഇത്രയും കട്ടിയുള്ള ബുള്ളറ്റ് പ്രൂഫുണ്ടായിരുന്നെങ്കില്‍ ഹേമന്ത് കാര്‍ക്കറെ രക്ഷപെട്ടേനെ) എന്നോ ഉണ്ടായിരുന്നതും നാളെ ഉണ്ടാകാനിരിക്കുന്നമായ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഓര്‍മ്മകളെയും സ്വപ്നങ്ങളെയും താലോലിക്കുന്ന, സ്വന്തം ശരീരത്തിലും മനസിലും കാട്ടറബിയെ വരച്ചു വെക്കുന്ന ഇവരെക്കൊണ്ടു തന്നെ ആ ദ്രോഹം ചെയ്യിക്കണോ? ശത്രുവും മിത്രവും തമ്മില്‍ ഒരിഞ്ചു തൊലിയിടെ മഹാദൂരമുള്ള വിശുദ്ധയുദ്ധമാണത്. മില്ല്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസില്‍നിന്നോ കൊലക്കയറില്‍ നിന്നോ ഒക്കെ രക്ഷപെടാന്‍ എളുപ്പവഴി അതിലുണ്ട്, ഇത്തിരി വേദനിക്കും അത്രതന്നെ. (ഇടുങ്ങിയ ചിന്താഗതിയുള്ളവരൊക്കെ ഇതു കണ്ടുപഠിക്കണം.)

കാലത്തെ 1400 വര്‍ഷം പിന്നോട്ടുരുട്ടാനുള്ള അതി കഠിനശ്രമമാണിത്, രാജീവ് ചേലനാട്ടും തന്നാലായത്. ഭീകരരുടെ അടുത്ത വിശുദ്ധ ആക്രമണം സുഗമമാക്കാന്‍ ലേഖനങ്ങളുടെ പുകമറ സൃഷിക്കുന്ന അതിവിശുദ്ധ പരിപാടിയെ ‘ചേലനാ‍ട്ട് കര്‍മം’ എന്നു ഞാന്‍ നാമ കരണം ചെയ്യുന്നു.

വാല്‍: രണ്ടു ദിവസം മുമ്പ് ഇന്‍ഡ്യയൊട്ടാകെ ക്കേട്ട, ടര്‍ര്‍...ര്‍ര്‍ര്‍.. എന്ന ഭീകര ശബ്ദം ഭീകരാക്രമണമായിരുന്നില്ല. താരിഖ് അലിമാര്‍ വിട്ട ആശ്വാസ വളിയുടെ ശബ്ദമായിരുന്നു. കാരണം അടുത്ത ഭീകരാക്രമണത്തിന്റെ വിശദീകരണം എളുപ്പമായി, ‘മൊസാദും ഇന്‍ഡ്യന്‍ പോലീസും.’ അപ്പൊ എഴുതിത്തുടങ്ങിയാട്ടെ, കുട്ടികളിപ്പൊ ഇങ്ങെത്തും.

Anonymous said...

രാജീവ് സഖാവിന്റെ ഒരോരോ ചെറ്റത്ത്രങ്ങല്‍ ഏന്നല്ലാതെ എന്തു പറയാന്‍.

സ്ഫോടനന്ങള്‍ ഉണ്ടയപ്പോള്‍ അതു ഇന്ത്യയിടെ ആണവ അമേരിക്കന്‍ നയങ്ങള്‍ക്കുള്ള സ്വഭാവിക തിരിച്ചടിയാണ്, സംഘപരിവാര്‍ അക്രമണമാണ് എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

ഇപ്പോല്‍ ഭീകര ആക്രമണമുണ്ടായപ്പോല്‍ അതു ഇന്ത്യയുടെ കരീബിയന്‍ നയത്തിന്റെ സ്വഭാവിക പ്രതികരണം എന്നാക്കാന്‍ ഒരു പാക്കിയുടെ ലേഖനവുമായി എത്തിയിരിക്കുന്നു.

ഇന്ത്യയ്ക്കു എന്റെങ്കിലും നേട്ടമുണ്ടാകുന്ന എന്തു കാര്യം കണ്ടാലും രാജീവ് സഖാവിനു സഹിക്കണില്ല.

ഇവനൊക്കെ ഇടതു കുപ്പായമണിഞ്ഞ പാക്കിസ്ഥാന്‍ കാരാണോ എന്നൊരു സംശയം കുറച്ചു നാളയി ഉണ്ടായിരുന്നു. ഇപ്പോള്‍ അതു മാറി..

Anonymous said...

How many of the readers know that Pak had handed over a part of the territory of Kashmir that they occupied from ours, was handed over to China to please them?
I remembered it when someone surprised why Chelanat brings in an article that support PAK?
Now after seeing unpresidented criticism he might react saying that he was shoing the other side. CPM support to MADANI could have been written off as a compulsion of (degraded) electoral politics. Even then, Indian communists cannot digest nationalism is a plain fact, cleverely covered by "internationalism".
I expected such things from Chelanat very much.

Anonymous said...

I correct the first sentence like this:
How many of the readers know that Pak had handed over a part of the territory of Kashmir that they took away from us, to China to please them?

Anonymous said...

zraddheyamaaya chilathu ivideyum kittum http://lashkar.wordpress.com/
try this next.

Inji Pennu said...

രാധേയന്‍ പറഞ്ഞതില്‍ കൂടുതല്‍ പറയാനില്ല. ഈ ലേഖനത്തില്‍ ഉടനീളം മുഴച്ച് നില്‍ക്കുന്നത് ഈ കൊതിക്കെറുവ് തന്നെ.

ഈ നടന്ന‍ തീവ്രവാദത്തിനെ ഇസ്ലാമിക തീവ്രവാദം എന്ന് വിളിക്കാന്‍ എനിക്കൊരു മടിയുമില്ല, പക്ഷെ അത് ഇന്ത്യന്‍ മുസ്ലീങ്ങളെന്ന കിട്ടാ മുന്തിരിങ്ങ അല്‍-കൊയ്ദക്കും വളര്‍ന്നു വരുന്ന ഹിന്ദു തീവ്രവാദികള്‍ക്കും പുളിക്കുന്നുണ്ടെന്ന് തന്നെ അറിഞ്ഞിട്ട് വിളിക്കാവുന്ന ഒന്നാണ്.

രാജീവ് താരീഖിനെ അറിയുമെങ്കില്‍ ഈ രണ്ട് ലിങ്കും കൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ? ഇത് രണ്ട് ഇന്ത്യന്‍ മുസ്ലീങ്ങളുടേതാണ്.

M J Akbar

Interview with Idris Ali


ഓഫ്: രാധേയനു.
രാധേയന്‍ കമന്റെഴുതിക്കഴിഞ്ഞ് പ്രിവ്യൂ ഞെക്കിയാല്‍ മതി, അപ്പോള്‍ ഈമെയില്‍ ഫോളോ അപ്പ് കമന്റ്സ് കിട്ടാനുള്ള ബോക്സ് വരും. എന്നിട്ട് അത് ചെക്ക് ചെയ്തിട്ട് പബ്ലിഷ് ഞെക്കിയാല്‍ മതി. കുറേ സ്ഥലത്ത് ഇങ്ങിനെ കമന്റ് ട്രാക്കിങ്ങിന് സെപരേറ്റ് കമന്റ് കാണുന്നതുകൊണ്ടാണ്.

Radheyan said...

ഇഞ്ചിക്ക് ഓഫിന്‍ ഓഫ്:

സൂത്രമറിയാഞ്ഞിട്ടല്ല,കമന്റിടുന്ന എല്ലാ പോസ്റ്റും ഫോളോ ചെയ്യാറില്ല.അത് കൊണ്ട് സാധരണ അങ്ങനെ ചെയ്യാറില്ല എന്നു മാത്രം.പിന്നെ കൃത്യാന്തര ബാഹുല്യം,ബൂര്‍ഷയുടെ ചെരുപ്പ് നക്കുക എന്ന പ്രധാന പണിക്കിടയില്‍ വിശ്രമവേളകള്‍ പ്രശ്നഭരിതമാക്കുക എന്ന നിലയില്‍ മാത്രമാണ് ഈ അഭ്യാസം.

Anonymous said...

i think it is interesting to read this article also
http://publication.samachar.com/pub_article.php?id=3168498&navname=General%20&moreurl=http://publication.samachar.com/newindianexpress/general/newindianexpress.php&homeurl=http://www.samachar.com&nextids=3168498|3168499|3172861|3172862|3172863&nextIndex=1

Anonymous said...

what about the benefits indian muslims are getting from the government of india because they are minorities ?. When ever there is a cabinet meeting it decide at least one sort of benefit for the minorities. even after that how can you justify that muslims are becoming terorists because of the treatment they are getting in india?. can you show any country in this world including islamic countries where muslims are getting freedom to do any thing like india?.

when can we start treating all terorist as indias enemy ireespective of their relegion?.

Afsal Guru , who was the master mind of parliment attack, is in jail for years and waiting for the preident to decide what to do. why it is taking this much time. why cant the presdient decide to hang, release, reinvestigate or what ever it is quickly?.

99% of the terrorists are muslims no doubt and this is because of poverty that means 99% of the poor in this world are muslims?.

മാരീചന്‍ said...

രാജീവിന്റെ തലക്കെട്ടിന് ചേര്‍ന്ന ഒരു വാര്‍ത്ത, ദാ ഇവിടെയുണ്ട്.. ചുമ്മാ വായിക്കാവുന്നതാണ്.

Rajeeve Chelanat said...

ജിവി,

ഇന്ത്യന്‍ മുസ്ലിമുകള്‍ ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയില്‍ നിന്ന് ഒരിക്കലും വിട്ടുനിന്നിട്ടില്ലെന്നുതന്നെയാണ് എനിക്കു തോന്നുന്നത്. പക്ഷേ, അവര്‍ക്ക് അത് എപ്പോഴും തെളിയിക്കേണ്ടിവരുന്നു എന്നത് ഒരു ദുരന്തമാണ്. (വിമതനാണെന്നു തോന്നുന്നു എന്റെയൊരു പഴയ പോസ്റ്റില്‍ ആ ശക്തമായ നിരീക്ഷണം എഴുതിച്ചേര്‍ത്തത്).

താരിഖ് അലിയുടെ ലേഖനത്തില്‍ സൂചിപ്പിച്ച സൊമാലിയന്‍ ബന്ധത്തില്‍ യാതൊരു കഴമ്പുമില്ലെന്നുതന്നെയാണ് എന്റെ തോന്നല്‍. ഇന്ത്യയുടെ അമേരിക്കന്‍ വിദേശബന്ധത്തിനുള്ള മറുപടിയാണ് ഇന്ത്യയിലെ വളര്‍ന്നുവരുന്ന തീവ്രവാദം എന്ന എന്റെ പഴയ അഭിപ്രായത്തെ വീണ്ടും വീണ്ടും ശരിവെക്കുകതന്നെയാണ് ഇപ്പോഴത്തെ മുംബൈ സംഭവങ്ങള്‍ ചെയ്യുന്നത്.


“ഈ കൂട്ടക്കൊല പ്ലാന്‍ ചെയ്ത ഭീകരര്‍ വിതയ്ക്കാനാഗ്രഹിച്ച...ലേഖനത്തില്‍ വായിക്കാം“ എന്ന രാധേയന്റെ അഭിപ്രായവും അത്ഭുതമുളവാക്കി. താരിഖ് അലിയുമായി ഒരു വ്യക്തിഗത പരിചയവും ഇതെഴുതുന്നയാള്‍ക്കില്ല. എങ്കിലും, ഇന്ത്യന്‍, പാക്കിസ്ഥാന്‍ സര്‍ക്കാരുകളുടെ ആഭ്യന്തര-വിദേശ നയങ്ങളുടെ ശക്തനായ ക്രിട്ടിക്കാണ് താരിഖ് അലി. മാത്രവുമല്ല, ഈ ലേഖനത്തിലോ, ഇതിനുമുന്‍പ് അദ്ദേഹമെഴുതിയ ഏതെങ്കിലും ഒരു ലേഖനത്തിലോ, ഇത്തരം തീവ്രവാദത്തെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയോ, അത് വളരാത്തതില്‍ നിരാശ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുള്ളതായി കാണിച്ചുതരാമോ രാധേയാ? ജാവേദ് നഖ്‌വിയും താരിഖ് അലിയുമൊക്കെ ആവുന്നത്ര നിഷ്പക്ഷമായിത്തന്നെ കാര്യങ്ങളെ വിശകലനം ചെയ്യുന്നവരാണെന്നാണ് എന്റെ മതം.

എപ്പോഴും ചെയ്യുന്നതുപോലെ, ഇത്തരം ആക്രമണങ്ങളുണ്ടാകുമ്പോള്‍ ‘പുറത്തുള്ള ശത്രു’ വിനെ എളുപ്പത്തില്‍ കണ്ടെത്തുന്ന പതിവ് ഇന്ത്യന്‍ ഇന്റലിജന്‍‌സ് ഉപേക്ഷിച്ച്, ഇനിയെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ യുക്തിയോടെ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന ഒരു നിര്‍ദ്ദോഷമായ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് താരിഖ് അലി ചെയ്തത്. ഇന്ത്യന്‍ മുസ്ലിമുകള്‍ ഇന്ത്യയോട് അകല്‍ച്ച പാലിച്ചുതുടങ്ങിയിരിക്കുന്നു എന്ന അദ്ദേഹത്തിന്റെ കണ്ടെത്തലിനോട് ഇതെഴുതുന്നയാള്‍ക്കും യോജിപ്പില്ല. ശക്തമായ വിയോജിപ്പ് ഉണ്ട് താനും. എങ്കിലും, കാശ്മീരിലെ പോളിംഗ് ശതമാനം നോക്കി ലഘുവായി വിലയിരുത്തേണ്ട ഒരു സംഗതിയല്ല ആ അകല്‍ച്ചയും (ബന്ധവും).

ഗുജറാത്ത് സംഭവത്തിനുശേഷം, ന്യായമായും ഇന്ത്യന്‍ മുസ്ലിമുകള്‍ക്ക് നിരവധി ആശങ്കകകളുണ്ട്. കാശ്മീരിലും ഇന്ത്യന്‍-പാക്കിസ്ഥാന്‍-ചൈനീസ് സര്‍ക്കാരുകളും സാമ്രാജ്യത്വവും ചൂതാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. ഇതൊന്നും കാണാതെ, അവനവനും ഉത്തരവാദിത്ത്വമുള്ള ഒരു സംഭവത്തില്‍, എന്നും അന്യനെ മാത്രം വിരല്‍‌ചൂണ്ടുന്ന സ്വഭാവം ഒരു ശരിയിലേക്കും നമ്മെ നയിക്കാന്‍ പോകുന്നില്ല.

സൂരജ്

“ഇമ്മാതിരി അതിക്രമങ്ങള്‍ ലോകമുസ്ലീംജനതയോ ഏതെങ്കിലും രാജ്യത്തെ മുസ്ലീംജനതയോ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പ്രതിക്രിയയാണ് എന്ന് “ വാദിക്കുന്നതും, ആ പ്രതിക്രിയ ശരിയാണ് എന്ന് വാദിക്കുന്നത് രണ്ടും രണ്ടാണ്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. തരിഖ് അലി ആദ്യത്തെ വാദത്തോട് യോജിക്കുന്നുണ്ടെന്നു വരാം. എങ്കിലും രണ്ടാമത്ത വാദം ഈ ലേഖനത്തിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

മാരീചന്‍ ചൂണ്ടിക്കാണിച്ച ആ പൊരുത്തക്കേട് പ്രധാനം തന്നെയാണ്. ടൈംസ് ഓഫ് ഇന്ത്യയിലെ വാര്‍ത്ത കാണിച്ചുതന്നതിനു നന്ദി.

ഓഫീസില്‍ നെറ്റ് അനുവദിച്ച സമയം അതിക്രമിച്ചതുകൊണ്ട് തത്ക്കാലം നിര്‍ത്തുന്നു. ചില വിശദീകരണങ്ങള്‍കൂടി ബാക്കിയുണ്ട്.

അഭിവാദ്യങ്ങളോടെ

Radheyan said...

ആ ലേഖനത്തില്‍ അന്തര്‍ലീനമെന്ന് എനിക്ക് തോന്നിയ ഒരു സംഗതിയാണ് ഞാന്‍ പറഞ്ഞത്.അത് എന്റെ വായനയുടെ കുഴപ്പമാവാം.ഇംഗ്ലീഷ് എന്റെ മാതൃഭാഷയൊന്നുമല്ലല്ലോ.പക്ഷെ മറ്റു പലര്‍ക്കും ഞാന്‍ വായിച്ചതിന് സമാനമായ ഒരു വായനാനുഭവം ഇത് സമ്മാനിച്ചത് “കേവലം യാദൃശ്ചികമാകാം”.

അദ്ദേഹം എന്താണ് പറയാന്‍ കൊതിക്കുന്നത് എന്ന് എനിക്ക് തോന്നിയത്.

1.ഇന്ത്യന്‍ മുസ്ലീമുകള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അസംതൃപ്തരാണ്.
2.അവര്‍ ഗുജറാത്ത് സംഭവങ്ങള്‍ക്ക് പ്രതിക്രിയ ചെയ്യാന്‍ വെമ്പി നില്‍ക്കുന്നു
3.അവര്‍ കാശ്മീരിലെ പട്ടാള അതിക്രമങ്ങളില്‍ മനം മടുത്ത് ഇന്ത്യയില്‍ നിന്നുംവിട്ടു പോകാന്‍ ആഗ്രഹിക്കുന്നു
4.അവരാകാം ഇത്തരം അട്ടിമറികള്‍ക്ക് പിന്നില്‍.

ഇങ്ങനെ ഒരു ധ്വനി ആ ലേഖനത്തില്‍ ഇല്ല എന്ന് രാജീവിന് പറയാന്‍ കഴിയുമോ?

ഒന്നാമത് ഇന്ത്യയെയും പാക്കിസ്ഥാനെയും നയങ്ങളുടെ പേരില്‍ താരതമ്യം ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവുമില്ല.ഇന്ത്യ അത്യാവശ്യം ജനാധിപത്യം ഇടതടവില്ലാതെ തുടര്‍ന്നു വന്ന ഒരു രാജ്യമാണ്.അതില്‍ എന്ത് പോരായ്മയുണ്ടെങ്കിലും.പാക്കിസ്ഥാ‍ന്‍ ജനങ്ങള്‍ക്ക് യതൊരു പ്രാധാന്യവൂമില്ലാതെ കേവലം മിലിട്ടറിയിലും മുല്ലാമാരിലും പിന്നെ അമേരിക്കയിലും തങ്ങളുടെ ഭാഗധേയം തീറെഴുതേണ്ടി വന്ന രാജ്യമാണ്.ഇവ തമ്മില്‍ കാര്യമായ ഒരു സാമ്യവുമില്ല.പാക്കിസ്ഥാനെ കുറ്റം പറയുമ്പോള്‍ ഒരു ബാലന്‍സിന് ഇന്ത്യ കുറ്റം പറയുന്നത് (മറിച്ചും) ചില ലേഖകരുടെ ഫാഷനാണ്.

vimathan said...

സ: രാജീവ്,
താരിഖ് അലി എന്ന, മുന്‍ കമ്യൂണിസ്റ്റിന്റെ വാദങള്‍ക്ക് ഇത്ര വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലായിരുന്നു. മാര്‍ക്സിസം ലെനിനിസം ഉപേക്ഷിച്ച ശേഷം, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ Centrist നയങള്‍ക്ക് അനുസരിച്ച രീതിയില്‍ മാത്രമാണ് മൂപ്പര് എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറ്. അവയൊരിക്കലും കാര്യങളെ “നിഷ്പക്ഷമായി” വിലയിരുത്ത ഒന്നായി കാണാനാവില്ല.

ഇനി രാധേയന്‍ പറഞ്ഞ ചിലതിനെ പറ്റി

1) ഇന്ത്യന്‍ മുസ്ലീമുകളില്‍ ഒരു ഗണ്യമായ വിഭാഗമെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അസംതൃപ്തരാണ് എന്നത് ഒരു വസ്തുത മാത്രമാണ്.

2) അവരില്‍ ചിലരെങ്കിലും ഗുജറാത്ത് സംഭവത്തില്‍ പ്രതികാരം ചെയ്യണമെന്നോ / തിരിച്ചടി കൊടുക്കണമെന്നോ ആഗ്രഹിക്കുന്നവര്‍ ആണ് എന്നുള്ളതും ഒരു വസ്തുതയാണ്.

3) കഷ്മീര്‍ പ്രശ്നം: “ദേശീയതകളുടെ സ്വയ്ം നിര്‍ണ്ണയാവകാശം” എന്നത് കഷ്മീരില്‍ മാത്രമല്ലാ, പലയിടത്തും, ജനാധിപത്യ ഇന്ത്യ അഡ്രസ് ചെയ്യേണ്ടുന്ന ഒരു പ്രശ്നം തന്നെയാണ്. ഇതിന് മുതിരാതെ സൈനിക നടപടികളിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന്റെ ഫലമായി കഷ്മീരില്‍ ഇസ്ലാമിക ഫാസിസ്റ്റുകള്‍ക്ക് അവിടത്തെ ജന സാമാന്യത്തിന്റെ വര്‍ദ്ധിച്ച പിന്‍ തുണ ലഭിക്കുന്നു എന്നതും ഒരു വസ്തുതയാണ്. പോളിങ് ശതമാനം നോക്കി ആശ്വസിക്കാനാണെങ്കില്‍ , പണ്ട് നെഹ്രു ഉറപ്പ് കൊടുത്ത പോലെ ഒരു “ഹിത പരിശോധനയ്ക്ക്” ഇന്ത്യ തയ്യാറാവുമോ?

4) മേല്‍ പറഞ്ഞ കാരണങളെ കൊണ്ടു തന്നെ അതിര്‍ത്തി കടന്ന് വരുന്ന ഭീകരവാദത്തിന് എല്ലാ വിധ സഹായവും ചെയ്ത് കൊടുക്കുന്ന തദ്ദേശീയ ഗ്രൂപ്പുകള്‍ ഉണ്ട് എന്നതും ഒരു വസ്തുതയാണ്.

പിന്നെ മറ്റൊന്നു കൂടി. പൊളിറ്റിക്കല്‍ ഇസ്ലാം പ്രത്യയശാസ്ത്രമായി സ്വീകരിച്ചിരിക്കുന്ന ഭീകരവാദികളും അല്ലാത്തവരുമായ എല്ലാ ഇസ്ലാമിക ഫാസിസ്റ്റുകളുടെ ഒരു പൊതു സ്വഭാവം എന്തെന്നാല്‍ , അവര്‍ എല്ലാവരും, ഒരു കാലത്ത് ഇസ്ലാമിനുണ്ടായിരുന്നു എന്ന് അവര്‍ വിശ്വസിക്കുന്ന “സുവര്‍ണ്ണ കാലത്തിന്റെ” , സ്പെയിന്‍ മുതല്‍ ഇന്‍ഡോനേഷ്യ വരെ വ്യാപിച്ച് കിടന്നിരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്ന ഒരു ഖിലാഫത്തിന്റെ പുനസ്ഥാപനം ആഗ്രഹിക്കുന്നവര്‍ ആണ് എന്നുള്ളതും, അതിന്‍ പ്രധാന തടസ്സമായി അവര്‍ കാണുന്നത്, മതേതരത്വത്തെയും, ജനാധിപത്യത്തെയുമാണ് ( അവരുടെ ഭാഷയില്‍ western secularism /ultra-secularism / western democracy ) എന്നതാണ്. അതു കൊണ്ട് തന്നെ ഒരു Secular Democracy ആയ ഇന്ത്യന്‍ റിപബ്ലിക്കിനോട് അവരുടെ സമീപനം തീര്‍ത്തും ശത്രുതാപരമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

ജിവി/JiVi said...

രാജീവ്,
മുസ്ലീങ്ങള്‍ എല്ലായ്പോഴും ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയില്‍തന്നെയുണ്ടായിരുന്നു. അങ്ങനെയല്ലാതിരുന്ന ഒരു ന്യൂനപക്ഷം(കാശ്മീര്‍ മുസ്ലീങ്ങള്‍ അതിലെ പ്രധാനഭാഗം)കൂടി അങ്ങനെയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നാണ് ഞാനുദ്ദേശിച്ചത്.

പോളിംഗ് ശതമാനം ആ നിഗമനത്തിലേക്കുള്ള ഒടുവിലത്തെ സൂചകം മാത്രമായിരുന്നു. കാശ്മീര്‍പ്രശ്നം മാറ്റിനിര്‍ത്തിക്കൊണ്ട് ഉഭയകക്ഷി ചര്‍ച്ചയാവാം എന്ന പാക്കിസ്ഥാന്റെ നിലപാട് മാറ്റം, കാശ്മീരിലെ പോരാട്ടത്തിന് കേരളത്തില്‍നിന്നും ക്രിമിനലുകളെ കൊണ്ടുപോകേണ്ടിവന്നത്, ഇന്ത്യന്‍ ദേശീയ ടീമിലിടം തേടി കാശ്മീരിലെ കുട്ടികള്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് ഇതെല്ലാം വളരെദൂരെനിന്നും വളരെക്കുറച്ചു സമയം മാത്രം ഇത്തരം കാര്യങ്ങള്‍ക്ക് നീക്കിവെക്കാനുള്ള ഒരു സാധാരണക്കാരന്റെ ശ്രദ്ധയില്പെട്ട കാര്യങ്ങളെങ്കില്‍ താരീഘ് അലിയെപ്പോലൊരാള്‍ക്ക് കൂടുതല്‍ സൂക്ഷ്മം ആയ എന്തെല്ലാം കാര്യങ്ങള്‍ അറിയുമായിരിക്കും? അതല്ല ഈ പുറംകാഴ്ചകള്‍ക്കപ്പുറം സത്യം വേറെയാണെങ്കില്‍ അത് അദ്ദേഹം എഴുതേണ്ടതല്ലേ. ഇത് ഒരു ചടങ്ങൊപ്പിക്കല്‍ ലേഖനം മാത്രമായിപ്പോകുന്നത് അതുകൊണ്ടാണ്.

അമേരിക്കന്‍ ബന്ധം, ഗൂജറാത്ത് സംഭവം എന്നിവയില്‍ മുസ്ലീങ്ങള്‍ അസംതൃപ്തരാണ് എന്നല്ല, ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും അങ്ങനെയാണ്. മുസ്ലീങ്ങളില്‍ അതിന് പ്രതിക്രിയ ആഗ്രഹിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാല്‍ ആ ആഗ്രഹപൂര്‍ത്തീകരണത്തിന് അവര്‍ ജീവിതം മാറ്റിവെച്ചിരിക്കുന്നു എന്ന് കരുതാന്‍ വയ്യ. എന്നാല്‍ പുറത്തുനിന്ന് അത്തരമൊരു ശ്രമം ഉണ്ടാവുമ്പോള്‍ അവരതിനോട് പൂര്‍ണ്ണമായും തന്നെ സഹകരിക്കുന്നുണ്ടാവണം. ഈ യാഥാര്‍ത്ഥ്യം നമ്മള്‍ കാണേണ്ടതുതന്നെ. പക്ഷെ അതുകൊണ്ട് അതിര്‍ത്തിക്കപ്പുറത്തെ പ്രഭവകേന്ദ്രത്തെപ്പറ്റി ഒന്നും മിണ്ടരുത് എന്നില്ലല്ലോ.

Anonymous said...

ജിവി/JiVi said...
“അമേരിക്കന്‍ ബന്ധം, ഗൂജറാത്ത് സംഭവം എന്നിവയില്‍ മുസ്ലീങ്ങള്‍ അസംതൃപ്തരാണ് എന്നല്ല, ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും അങ്ങനെയാണ്. മുസ്ലീങ്ങളില്‍ അതിന് പ്രതിക്രിയ ആഗ്രഹിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാല്‍ ആ ആഗ്രഹപൂര്‍ത്തീകരണത്തിന് അവര്‍ ജീവിതം മാറ്റിവെച്ചിരിക്കുന്നു എന്ന് കരുതാന്‍ വയ്യ. എന്നാല്‍ പുറത്തുനിന്ന് അത്തരമൊരു ശ്രമം ഉണ്ടാവുമ്പോള്‍ അവരതിനോട് പൂര്‍ണ്ണമായും തന്നെ സഹകരിക്കുന്നുണ്ടാവണം. ഈ യാഥാര്‍ത്ഥ്യം നമ്മള്‍ കാണേണ്ടതുതന്നെ.“

---------------------

ജിവി സഖാവേ,
ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതു കൊണ്ടായിരിക്കും നമ്മുടെ കമ്മ്യൂണലിസ്റ്റ് സോറി കമ്മ്യൂണിസ്റ്റു പാര്‍ട്ടി മുസ്ലീം ഭീകരര്‍ക്ക എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് അല്ലേ.

തന്തോശായി സഖാവേ...തന്തോശായി

Anonymous said...

ജിവി, ഇതിനല്ലേ കുട്ടിക്കുരങ്ങനെക്കൊണ്ട്‌ ചുടു ചോറ് മാന്തിക്കുക എന്ന് പറയുന്നത്. ഇതൊക്കെ ഇങ്ങനെ പരസ്യമായി വിളിച്ചു പറയാന്‍ പാടുണ്ടോ?

Anonymous said...

These were not any kinda attacks. There was a more than a billion $ deal of Diamonds in the Taj Hotel. There were Israelis,Americans,Chinese(Hon g Kong) as well as businessmen from Gujarat(INDIA) who were about to make a deal and these people had come to after those Diamonds. It was staged in such a way. There were 24-25 gunmens but atlast 11 died 1 caught but where are others. They got away with those precious Diamonds.
Just checkout by yourself.

Anonymous said...

inji said

ഈ നടന്ന‍ തീവ്രവാദത്തിനെ ഇസ്ലാമിക തീവ്രവാദം എന്ന് വിളിക്കാന്‍ എനിക്കൊരു മടിയുമില്ല,

how ? why