Monday, December 22, 2008

ഭീകരതയുടെ നാളുകള്‍ക്കിപ്പുറം

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച, ആ‍നന്ദ് പട്‌വര്‍ദ്ധന്റെ ലേഖനത്തിന്റെ പരിഭാഷ.


മുംബൈയിലെ ആക്രമണങ്ങള്‍ അവസാനിച്ചു. മരവിപ്പിക്കുന്ന ദു:ഖത്തിനുശേഷം ഇനി കുറ്റപ്പെടുത്തലിണ്റ്റെ കളികളും പരിഹാരങ്ങളും തുടങ്ങുകയായി. ടി.വി.യുടെ പെരുപ്പിച്ചു പുറത്തുവിടുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍. പുതിയ ഭീകരവിരുദ്ധ നിയമങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ എന്തുകൊണ്ട്‌ നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തുകൂടാ? എന്തുകൊണ്ട്‌ നമ്മുടെ പോലീസിനെ എ.കെ.47-കള്‍കൊണ്ട്‌ ആയുധമണിയിച്ചുകൂടാ? മ്യൂണിച്ചിനുശേഷം ഇസ്രായേലും, 9/11-നു ശേഷം അമേരിക്കയും ചെയ്തതുപോലെ, എന്തുകൊണ്ട്‌ നമുക്കും ശത്രുക്കളെ പിന്തുടര്‍ന്നുകൂടാ? കൂടുതല്‍ വലിയ ഗര്‍ത്തങ്ങളിലേക്ക്‌ നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. കാരണം, ഭീകരത എന്നത്‌, സ്വയം സഫലീകരിക്കുന്ന ഒരു പ്രവചനമാണ്‌. പ്രതികരണത്തിലും, ധ്രുവീകരണത്തിലും, സൈനികവത്ക്കരണത്തിലും, പ്രതികാരദാഹത്തിലുമാണ്‌ അത്‌ പുലരുന്നത്‌.

ബാഹ്യമായ ഭീകരത

അമേരിക്കയെ പിന്തുടരണമെന്ന്‌ വാദിക്കുന്നവര്‍, 9/11-നു ശേഷം അവരുടെ നടപടികള്‍ ആഗോള ഭീകരതയെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ഉണ്ടായത്‌ എന്ന്‌ മാത്രം വിശകലനം ചെയ്തുനോക്കിയാല്‍ മതിയാകും. ആ സംഭവത്തില്‍ യാതൊരു പങ്കും ഇല്ലെന്ന്‌ അറിയാമായിരുന്നിട്ടുകൂടി ഇന്ധന-സമ്പന്നമായ ഇറാഖിനെ ആക്രമിക്കുകയും, രണ്ട്‌ ലക്ഷത്തിലധികം ഇറാഖി പൌരന്‍മാരെ കൊല്ലുകയും, എന്നാല്‍ ബിന്‍ ലാദനു അഫ്ഘാനിസ്ഥാനിലേക്ക്‌ രക്ഷപ്പെടാന്‍ അവസരമൊരുക്കുകയുമായിരുന്നു അമേരിക്ക ചെയ്തത്‌. അമേരിക്കയുടെ കൂട്ടക്കൊലപതകത്തിനെതിരെയുള്ള ന്യായമായ ചെറുത്തുനില്‍പ്പെന്ന നിലക്ക്‌ പരിഗണിക്കപ്പെടാന്‍ തുടങ്ങിയ സൈനിക ഇസ്ളാമിസത്തിന്‌ ആഗോളപിന്തുണ നേടിക്കൊടുക്കുന്നതിനാണ്‌ ആ നയങ്ങള്‍ സഹായിച്ചത്‌. ആരാണ്‌ ബിന്‍ ലാദന്‍ സൃഷ്ടിച്ചതും, പാക്കിസ്ഥാനിലെ മദ്രസ്സകളെ ആയുധമണിയിച്ചതെന്നും, ഇസ്ളാമിക ജിഹാദിനെ പുനരുജ്ജീവിപിച്ചതെന്നുമുള്ള ചോദ്യങ്ങളാണ്‌ അത്‌ ഉയര്‍ത്തുനത്‌. ജിഹാദിണ്റ്റെ തീപ്പൊരി വളരുന്നതില്‍ ഇസ്രായേലും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്‌. 1948-ല്‍ ഇസ്രായേല്‍ രാജ്യത്തിന്റെ സ്ഥാപനം ഫലസ്തീനികളില്‍നിന്ന്‌ അവരുടെ നാടിനെ അപഹരിച്ചു. തങ്ങളോട്‌ ചെയ്ത വംശഹത്യ എന്ന ആ വലിയ തെറ്റിനെ തിരുത്താന്‍ ജൂത ജനത തിരഞ്ഞെടുത്ത ഈ മാര്‍ഗ്ഗത്തെ മഹാത്മാഗാന്ധിക്കുപോലും അപലപിക്കേണ്ടിവന്നു. ഫലസ്തീനെതിരായ നിരന്തരവും സാവധാനത്തിലുള്ളതുമായ ആക്രമണങ്ങളാണ്‌ പിന്നീട്‌ നടന്നത്‌. ആദ്യമാദ്യം ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ സഹയിച്ചിരുന്നത്‌, യാസ്സര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള മതേതരശക്തികളായിരുന്നു. അവയെ വിജയകരമായി ഇല്ലാതാക്കാന്‍ കഴിഞ്ഞതുകൊണ്ട്, ചെറുത്തുനില്‍പ്പിന്റെ കടിഞ്ഞാണ്‍ ഇസ്ളാമിക ശക്തികളുടെ കയ്യിലെത്തി. ഏറെക്കുറെ അക്രമരഹിതമായ ആദ്യത്തെ ഇന്റിഫിഡയെ അടിച്ചമര്‍ത്തി. പകരം വന്നത്‌ കുറച്ചുകൂടി അക്രമാസക്തമായ രണ്ടാമത്തെ ഇന്റിഫിഡയായിരുന്നു. അതും പരാജയപ്പെട്ടപ്പോഴാണ്‌ മനുഷ്യബോംബുകള്‍ പ്രത്യക്ഷപ്പെട്ടത്‌.

മുപ്പതുവര്‍ഷം മുന്‍പ്‌, ജീവിതത്തില്‍ ആദ്യമായി വിദേശത്തുപോകുന്ന സമായത്ത്‌, രണ്ട്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍നിന്നു മാത്രമായിരുനു എന്റെ പാസ്സ്‌പോര്‍ട്ട്‌ എന്നെ വിലക്കിയിരുന്നത്‌. അതില്‍ ഒന്ന്‌, വംശീയത വെറിയുടെ ദക്ഷിണാഫ്രിക്കയായിരുന്നുവെങ്കില്‍ മറ്റേത്‌, ഇസ്രായേലും. ചേരിചേരാ ചേരിയിലായിരുനു അന്നു നമ്മുടെ നില്‍പ്പ്‌. നിരായുധീകരണത്തിനും ലോകസമാധാനത്തിനും നിന്നിരുന്നവര്‍. ഇസ്രായേലും അമേരിക്കയുമാണ്‌ എന്നാല്‍ ഇന്ന് നമ്മുടെ ഏറ്റവും വലിയ സൈനികസഖ്യങ്ങള്‍. ജിഹാദികളുടെ ലക്ഷ്യമായി നമ്മള്‍ മാറിയതില്‍ അത്ഭുതപ്പെടുന്നുണ്ടോ? ഇസ്രായേലിനെയും അമേരിക്കയെയും പോലുള്ള വികസിത രാജ്യങ്ങള്‍ക്ക്‌, നിശ്ചയദാര്‍ഢ്യമുള്ള ഒരു ജിഹാദിയില്‍നിന്ന്‌, ഒരു പരിധിവരെ സ്വയം രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരാം. ഇന്ത്യക്ക്‌ പക്ഷേ അത്‌ സാധ്യമാണോ? ഒരുങ്ങിപ്പുറപ്പെട്ട ചാവേറുകള്‍ക്കെതിരെ ഒരു പടച്ചട്ടയും നിലനില്‍ക്കില്ലെന്ന്‌ ഓര്‍ത്താല്‍ നല്ലത്‌. ന്യൂയോര്‍ക്കിനെ മുള്‍മുനയില്‍ നിര്‍ത്തിയത്‌ ആണവായുധങ്ങളൊന്നുമായിരുന്നില്ല. ബോംബിന്റെ പിന്‍ വലിച്ചൂരാന്‍ മാത്രം അറിയാവുന്നവരായിരുന്നു. ഇന്ത്യയെ ആക്രമിക്കുക എന്നത്‌ താരതമ്യേന എളുപ്പമുള്ള ഒരു കാര്യമാണ്‌. കോടിക്കണക്കുനു വരുന്ന ജനങ്ങളെയും, വിശാലമായ ഭൂപ്രദേശങ്ങളെയും, ആയിരക്കണക്കിനു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരപ്രദേശങ്ങളെയും പൂര്‍ണ്ണമായും കാത്തുരക്ഷിക്കുക എന്നത്‌ അസാധ്യമാണ്‌. പണക്കാര്‍ക്ക്‌ കോട്ടമതിലുകള്‍ പണിയാന്‍ കഴിഞ്ഞേക്കും. താജിനെയും ഒബ്‌റോയിയെയും സുരക്ഷിതമാക്കാന്‍ നമുക്ക്‌ കഴിയും. വിമാനത്താവളങ്ങളും ആകാശയാനങ്ങളും സുരക്ഷിതമാക്കുക ബുദ്ധിമുട്ടുള്ള കാര്യവുമല്ല. എന്നാല്‍, നമ്മുടെ റയില്‍വേസ്റ്റേഷനുകളും ബസ്സ്സ്റ്റോപ്പുകളും, അങ്ങാടികളും ആ വിധത്തില്‍ സംരക്ഷിക്കാന്‍ നമുക്ക് എത്രത്തോളം സാധിക്കും?

ഉള്ളിലുള്ള ഭീകരത

പൂര്‍ണ്ണമായും പുറത്തുനിന്നു വരുന്ന ഒന്നല്ല, ഇന്ത്യ ഇന്ന്‌ നേരിടുന്ന ഭീകരതയുടെ ഭീഷണി. ദരിദ്രരായ ഒരു വലിയ ജനവിഭാഗം താമസിക്കുന്ന രാജ്യം മാത്രമല്ല ഇന്ത്യ. അത്‌ ഒരു വിഭജിതരാഷ്ടം കൂടിയാണ്. ദരിദ്രരും സമ്പന്നരുമെന്ന കേവലമായ വിഭജനമല്ല അത്‌. ജാതീയമായും ഭാഷാപരമായും വിഘടിച്ച ഒരു രാജ്യം. വെളിയിലുള്ള ജിഹാദി ക്യാമ്പുകളെപ്പോലെത്തനെ, ഭീകരവാദത്തിന്‌ സുഗമമായി വളരാന്‍ പറ്റിയ ഒന്നാണ്‌ ഈ ആഭ്യന്തരമായ വിഭജനവും. ജിഹാദ്‌ എന്നത്‌ ഏതെങ്കിലുമൊരു മതത്തിന്റെ പ്രത്യേക പകര്‍പ്പവകാശമൊന്നുമല്ല. അന്താരാഷ്ട്ര കാരണങ്ങളുടെ പിന്‍ബലമില്ലാതെ, ഇന്ത്യയുടെ സ്വന്തം മണ്ണില്‍ വളര്‍ന്നുവലുതായ ജിഹാദികളുമുണ്ടെന്ന്‌ ആര്‍ക്കും കാണാനാവും. ഗാന്ധി വധത്തിലേക്കു നയിച്ച ഗൂഢാലോചനയിലെ തന്റെ പങ്ക്‌ തുറന്നു സമ്മതിക്കാനുള്ള വീരത്വമൊന്നും ഇല്ലാതിരുന്ന "വീര്‍" വിനായക്‌ സവാര്‍ക്കറിന്റെ ശിഷ്യനായ നാഥുറാം ഗോഡ്‌സെ അത്തരത്തിലുള്ള ഒരു ജിഹാദിയായിരുന്നു. 1992 ഡിസംബര്‍ 6-ലേക്ക്‌ വരാം. അന്നാണ്‌ ചില ഹിന്ദുമത ഭ്രാന്തര്‍ ബാബറി പള്ളി തകര്‍ത്ത്‌, ഇപ്പോഴും കെട്ടടങ്ങാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. 1992-ലെ ബോംബെ കലാപം മുതല്‍ക്ക്‌ ഇങ്ങോട്ട്‌, 193-ലെ ബോംബ്‌ സ്ഫോടനങ്ങളും, 2002-ലെ ഗുജറാത്ത്‌ വംശഹത്യയും, ചെറുതെങ്കിലും മാരകമായ നൂറുകണക്കിന്‌ മറ്റു ലഹളകളും, അങ്ങിനെ, വിഭജനാനന്തരമുള്ള രക്തരൂഷിതമായ 16 വര്‍ഷങ്ങളാണ്‌ കടന്നുപോയത്‌. പകരത്തിന്‌ പകരം ചോദിച്ചുകൊണ്ട്‌ നിലക്കാത്ത ചക്രം പോലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടര്‍ന്നു. ഹിറ്റ്‌ലറുടെ നിലപാടുകളോട്‌ ആരാധന പുലര്‍ത്തുന്ന ചില സംഘടനകളാണ്‌ ഹൈന്ദവമതഭീകരവാദത്തിന്റെ കേന്ദ്രബിന്ദു. ഈ ഹിറ്റ്‌ലര്‍ സ്നേഹികള്‍ ഇസ്രയേലിന്റെ ആരാധകരും സുഹൃത്തുക്കളുമാണെന്നത്‌ ഒരു വിരോധാഭാസമായി തോന്നാം.

സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും കണ്ടുംകേട്ടും വളര്‍ന്ന ചെറുപ്പക്കാരാണ്‌ മുസ്ളിം മതഭീകരതയുടെ ഭാഗത്ത്‌ അധികവുമുള്ളത്‌. ക്രൈസ്തവര്‍ക്കും ഹൈന്ദവഭീകരവാദത്തിണ്റ്റെ രുചിയറിയേണ്ടിവന്നിട്ടുണ്ടെങ്കിലും, എന്തുകൊണ്ടോ, പ്രതികാരം നടപ്പിലാക്കാനുള്ള സംവിധാനങ്ങളൊന്നും അവര്‍ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. നൂറ്റാണ്ടുകളോളം ജാതീയമായ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടിവന്നിട്ടും, അക്രമത്തിലൂടെ തിരിച്ചടിക്കാന്‍ ദളിതുകളും ഇതുവരെ മുന്നോട്ട്‌ വന്നിട്ടില്ല. അവരിലെ ചെറിയൊരു വിഭാഗം നക്സലൈറ്റുകളുടെ സായുധസമരത്തിന്റെ പാതയിലേക്ക്‌ തിരിഞ്ഞിട്ടുണ്ടെങ്കിലും.

പ്രതിരോധത്തിനുവേണ്ടി ഭീമമായ സംഖ്യ ചിലവഴിച്ചതുകൊണ്ടോ, സമുദ്രങ്ങളില്‍ കാവലേര്‍പ്പെടുത്തിയതുകൊണ്ടോ, സൈന്യത്തെയും പോലീസിനെയും അത്യന്താധുനിക ആയുധങ്ങളണിയിച്ചതുകൊണ്ടോ, അക്രമത്തിന്റെ അദ്ധ്യായം അവസാനിപ്പിക്കാനോ, ഇന്ത്യയെ സുരക്ഷിതത്വത്തിന്റെ കുമിളക്കകത്ത്‌ നിലനിര്‍ത്താനോ കഴിയില്ലെന്ന്‌ തീര്‍ച്ചയായിരിക്കുന്നു. ഇന്ത്യ എന്ന ആണവശക്തിയുടെ സൃഷ്ടി, കൂടുതല്‍ സുരക്ഷിതത്വത്തിലേക്കല്ല നമ്മെ നയിച്ചത്‌. പാക്കിസ്ഥാന്‍ എന്ന മറ്റൊരു ആണവശക്തിയുടെ സൃഷ്ടിയിലേക്കായിരുന്നു. അതുകൊണ്ട്‌, എത്ര വലിയ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ കൊണ്ടുവന്നാലും, അതിനൊന്നും നമ്മെ രക്ഷിക്കാനാവില്ല. ഇസ്രായേലിന്റെ മൊസ്സാദിനെയും അമേരിക്കയുടെ സി.ഐ.എ.യും എഫ്‌.ബി.ഐ.യെയും സുരക്ഷാപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കുന്നത്‌, രോഗാണു പകര്‍ത്തുന്നവര്‍ക്കുതന്നെ രോഗപ്രതിരോധകരാര്‍ നല്‍കുന്നതുപോലെ അസംബന്ധമാണ്‌. കൂടുതല്‍ വലിയ അടുത്ത ജിഹാദി ആക്രമണങ്ങളുടെ ലക്ഷ്യമാക്കി മാറ്റുകയാണ്‌ നമ്മള്‍ നമ്മെത്തന്നെ.

ക്രമസമാധാനപാലനവും, നീതിന്യായവും മാധ്യമങ്ങളും

ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴില്‍ നടപ്പാക്കുന്ന ഏതൊരു ഭീകര-വിരുദ്ധ നിയമവും കൂടുതല്‍ ഭീകരതയിലേക്കു മാത്രമേ നയിക്കുകയുള്ളു. അതുകൊണ്ടാണ്‌, 2002-ലെ മോഡിയുടെ ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍, കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നതിന്‌ ആവശ്യത്തിലേറെ തെളിവുകള്‍ ഒളിക്യാമറകള്‍ നല്‍കിയിട്ടും, ഒരു ഹിന്ദുതീവ്രവാദിപോലും ശിക്ഷിക്കപ്പെടാതിരുന്നതും, എന്നാല്‍, ആയിരക്കണക്കിന്‌ മുസ്ളിം യുവാക്കള്‍ക്ക്‌ ജയിലുകളില്‍ കഴിയേണ്ടിവന്നതും. ബോംബെ ലഹളയില്‍ കുറ്റക്കാരെന്ന്‌ ജസ്റ്റീസ്‌ ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ ശിവസേനയുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിച്ചത്‌. എല്ലാ പ്രതികളും രക്ഷപ്പെട്ടു. മുകളില്‍നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ചിലരെയൊക്കെ നിയമത്തിന്റെ കീഴില്‍ താത്ക്കാലികമായി കൊണ്ടുവന്നുവെങ്കിലും, ഒടുവില്‍ ഒരു പോറലുമേല്‍ക്കാതെ അവരെല്ലാവരും പുറത്തുവന്നു. എന്നാല്‍, 1993-ലെ ബോംബ്‌ സ്ഫോടനത്തില്‍ കുറ്റം ചുമത്തപ്പെട്ട പല മുസ്ളിമുകള്‍ക്കും കിട്ടിയത്‌ വധശിക്ഷയയിരുന്നുവെന്നും നമ്മള്‍ ഓര്‍ക്കണം. മു

സ്ളിമുകള്‍ ജന്‍മനാ അക്രമികളാണെന്ന കെട്ടുകഥ സുഖമായി വിഴുങ്ങുന്നവരായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങളും, നീതിന്യായസംവിധാനവും ക്രമസമാധാനസേനയും. ഭരണഘടന അനുവദിച്ച ജനാധിപത്യ പരിരക്ഷ ഇല്ലാതാക്കുനത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാനേ സഹായിക്കൂ. മതിയായ കാരണങ്ങളും തെളിവുകളുമില്ലാതെ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന നിരപരാധികളായ വ്യക്തികള്‍, നാളെ ഒരുപക്ഷേ തീവ്രവാദികളുടെ കയ്യിലെ ശക്തമായ ആയുധങ്ങളായി മാറാനുള്ള സാധ്യതകളും കാണാതിരുന്നുകൂടാ. ഇരട്ടത്താപ്പ്‌ ഇപ്പോഴേ ദൃശ്യമാണ്‌. സിമിയെ നിരോധിച്ചുവെങ്കിലും, ആര്‍.എസ്സ്‌.എസ്സും വി.എച്ച്‌.പി.യും, ബജ്‌റംഗദളും, ഇപ്പോഴും നിയമാനുസൃത സംഘടനകളായി വിലസുകയാണ്‌. മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ സാമൂഹ്യവിദ്വേഷം പരത്തുന്ന ആഹ്വാനങ്ങള്‍ നിരവധി വടക്കേന്ത്യക്കാരുടെ കൊലപാതകത്തില്‍ കലാശിച്ചത്‌ ഈയടുത്താണ്‌. അന്ന്‌ കൊല്ലപ്പെട്ടവരില്‍, കല്ല്യാണിലെ ദുബെ സഹോദരന്‍മാരുമുണ്ടായിരുന്നു. പത്തുരൂപ എന്ന നാമമാത്രമായ പ്രതിഫലത്തിന്‌ കാലങ്ങളായി രോഗികളെ ചികിത്സിച്ചുപോന്നിരുന്ന ഡോക്ടര്‍മാരായിരുന്നു ദുബെ സഹോദരന്‍മാര്‍. തന്നെ അറസ്റ്റു ചെയ്താല്‍ ബോംബെ ചുട്ടുചാമ്പലാകുമെന്ന്‌, തന്റെ അമ്മാവന്റെ പഴയ പ്രസംഗ ശൈലിയും ഭാഷയും കടമെടുത്ത്‌ പരസ്യമായി ഭീഷണി പുറപ്പെടുവിച്ച രാജ്‌ താക്കറെ ഇപ്പോഴും നിയമത്തിന്റെ വെളിയിലാണ്‌. ഗുജറാത്ത്‌ വംശഹത്യക്ക്‌ ചുക്കാന്‍ പിടിച്ച മോഡിയെ തൊടാനുള്ള ധൈര്യം പോലും നമ്മുടെ നീതിന്യായത്തിനുണ്ടായില്ല. 1984-ലെ സിഖ്‌ കലാപത്തിനു കാരണക്കാരായവരും സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസുന്നു. ഇന്ത്യയിലെ നീതിന്യായം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെടാവുന്ന ഒന്നല്ല. പോലീസിന്റെ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്‌ പ്രശ്നം പരിഹരിക്കാന്‍ സഹായകമാവില്ല. നിയമങ്ങള്‍ സത്യസന്ധമായും നിഷ്പക്ഷമായും നടപ്പാക്കിയാല്‍ മാത്രമേ അതിനാകൂ.

ഹൈന്ദവഭീകരതയുടെ കാണാപ്പുറങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഭീകര-വിരുദ്ധ സംഘത്തലവന്‍ ഹേമന്ത്‌ കാര്‍ക്കറെ എന്ന സത്യസന്ധനായ പോലീസുദ്യോഗസ്ഥന്റെ മരണം വലിയൊരു ദുരന്തമായി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കേണല്‍ പുരോഹിതും കൂട്ടാളികളും ആ മരണം ആഘോഷിച്ചു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്‌. നിരവധി മുസ്ളിമുകള്‍ കൊല്ലപ്പെട്ട മാലേഗാവ്‌ സ്ഫോടനത്തിലും, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന പാക്കിസ്ഥാനി പൌരന്‍മാര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഝോതാ എക്സ്പ്രസ്സ്‌ സ്ഫോടനത്തിലും മുസ്ളിമുകളെയായിരുന്നു, കര്‍ക്കറെ ചുമതലയേല്‍ക്കുന്നതുവരെ, പ്രതിസ്ഥാനത്ത്‌ നിര്‍ത്തിയിരുന്നത്‌. രാജ്യത്തൊട്ടാകെ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്ന, അതുവരെ ഏറെക്കുറെ അജ്ഞാതമായിരുന്ന ഒരു ഹൈന്ദവഭീകര സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുകൊണ്ടുവന്നത്‌ ഹേമന്ത്‌ കാര്‍ക്കറെയായിരുന്നു. ഹൈന്ദവ തീവ്രവാദി ഗ്രൂപ്പുകളില്‍നിന്നു മാത്രമല്ല, ബി.ജെ.പി.യില്‍നിന്നുപോലും ഇതിന്‌ കാര്‍ക്കറെക്ക്‌ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. തന്റെ രാജ്യസ്നേഹം തെളിയിക്കാന്‍ നിര്‍ബന്ധിതനാവുകപോലും ചെയ്തു അദ്ദേഹം. ഹെല്‍മെറ്റില്ലാതെ, പാകമാകാത്ത ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റും ധരിച്ച്‌, വെറുമൊരു കൈത്തോക്കുമായി തീവ്രവാദികളെ നേരിടാന്‍ ഹേമന്ത്‌ കാര്‍ക്കറെയെ പ്രേരിപ്പിച്ചത്‌, അത്തരം സമ്മര്‍ദ്ദങ്ങളും വിമര്‍ശനങ്ങളുമായിരുന്നുവോ? അതോ, പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ടും ഹൈന്ദവഭീകരതയെ തുറന്നുകാട്ടാന്‍ കാണിച്ച ജന്‍മസിദ്ധമായ ധൈര്യമായിരുന്നുവോ ആ എടുത്തുചാട്ടത്തിലേക്ക്‌ അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്‌?

അതെന്തുതന്നെയായാലും, പല രൂപത്തിലുള്ള ജിഹാദികളും അന്തസ്സത്തയില്‍ ഒന്നുതന്നെയാണെന്ന വസ്തുതയിലേക്കാണ്‌ ഇതെല്ലാം വിരല്‍ചൂണ്ടുന്നത്‌. ബുഷിനെയും ബിന്‍ ലാദനെയും പോലെ. ആരൊക്കെ ചാവുന്നു എന്നതൊന്നും അവരിരുവര്‍ക്കും പ്രശ്നമേയല്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തീവ്രവാദി (ഇസ്ളാമിക?) ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇരുന്നൂറോളം പേരില്‍ ഭൂരിഭാഗവും മുസ്ളിമുകളായിരുന്നു. സ്വന്തം മതക്കാരുടെ വെടിയേറ്റ്‌ മരിച്ച അവരില്‍ പലരും, യു.പി.യിലെയും ബീഹാറിലെയും തങ്ങളുടെ വീടുകളിലേക്ക്‌ ഈദാഘോഷങ്ങള്‍ക്ക്‌ പുറപ്പെട്ടവരായിരുന്നു. വിചിത്രമെന്നു പറയട്ടെ, മാധ്യമങ്ങള്‍ ഈയൊരു കാര്യത്തിനെക്കുറിച്ച്‌ ഒരക്ഷരം പറഞ്ഞതേയില്ല. വലിയയവരുടെ താജ്‌-ഒബ്‌റോയ്‌ ദുരന്തങ്ങളെക്കുറിച്ചായിരുന്നു അവര്‍ ആ ദിവസങ്ങളത്രയും വാചാലരായത്‌. യഥാര്‍ത്ഥ സുരക്ഷയും ആനന്ദവും വിദൂരസ്വപ്നമാവുകയും, മിഥ്യാസുരക്ഷിത ബോധത്തില്‍ നാളെ നാം ജീവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്ന വിധം, യുദ്ധവെറിപിടിച്ച ഒരു പോലീസ്‌ രാഷ്ട്രം നിര്‍മ്മിക്കാന്‍ മത്സരബുദ്ധിയോടെ മുന്നിട്ടിറങ്ങിയിരിക്കുന്നതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്‌.

പൊതുസ്ഥലങ്ങളിലും നിര്‍ണ്ണായകമായ പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമില്ല എന്ന വാദമല്ല ഞാന്‍ മുന്നോട്ട്‌ വെക്കുന്നത്‌. യഥാര്‍ത്ഥമായ സുരക്ഷ കൈവരിക്കണമെങ്കില്‍, സത്യസന്ധമായ നീതി നടപ്പാക്കേണ്ടതുണ്ട്‌, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനാധിപത്യം പുനസ്ഥാപിക്കുകയും, ജനങ്ങളുടെ നിയമാനുസൃതമായ ആവശ്യങ്ങള്‍ അടിച്ചമര്‍ത്താതിരിക്കുകയും, ഇന്നത്തെ ആയുധപ്പന്തയത്തെ അന്തസ്സിനും മനുഷ്യത്വത്തിനും വേണ്ടിയുള്ള മത്സരമായി മാറ്റുകയും, മതവിശ്വാസത്തെ യുക്തിചിന്തകൊണ്ട്‌ മാറ്റുരക്കുന്ന അന്തരീക്ഷത്തില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ജീവിക്കാന്‍ കഴിയുകയും ചെയ്യേണ്ടതുണ്ട്‌. അതുവരെ, ഇത്തരം 'രാജ്യസ്നേഹി'കളുടെയും, മതഭ്രാന്തന്‍മാരുടെയും ദയാദാക്ഷിണ്യത്തില്‍ കഴിയേണ്ടിവരും നമുക്ക്‌.

42 comments:

Rajeeve Chelanat said...

ഭീകരതയുടെ നാളുകള്‍ക്കിപ്പുറം

P.C.MADHURAJ said...

“യാസ്സര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള മതേതരശക്തികളായിരുന്നു!“
മതത്തെ ഭീകരവാദത്തിന്റെ മുഖ്യചാലകശക്തിയാക്കാമെന്നു കണ്ടുപിടിച്ച അറാഫത്തിനെ മതേതരശക്തി എന്നു വിശേഷിപ്പിച്ചതു നന്നായി. പട്വര്‍ദ്ധനും ചേലനാട്ടും സത്യമേ പറയുള്ളൂ എന്നു എല്ലാവറ്ക്കും പണ്ടു ബൊദ്ധ്യമയിരുന്നില്ല. ഇതു മതി, ചൈനീസ്ചാരാ, ഇതുമതി ഞങ്ങള്‍ക്കു ബോധ്യമാവാന്‍.

Anonymous said...

നന്ദി രാജീവ്‌

Joker said...

ഒരു കൂട്ടം ഭീകരര്‍ തിരക്കഥകള്‍ തയ്യാറാക്കുന്നു, മറ്റൊരു കൂട്ടം ഭീകരര്‍ അത് ജനങ്ങളില്‍ എത്തിക്കുന്നു, വേറൊരു കൂട്ടം ഭീകരര്‍ പുതിയതായി പിന്നെയും ഭീകരരെ സ്യഷ്ടിക്കുന്നു. ഇവര്‍ക്കേല്ല്ലാം നിലക്കാ‍ത്ത ഭീകരതയാണാവശ്യം.എങ്കിലേ എല്ലാറ്റിനും മാര്‍ക്കറ്റുണ്ടാവുകയുള്ളൂ.

ശ്രീ.കര്‍ക്കരെയുടെ മരണം അന്വേഷിക്കണമെന്ന് പറഞ്ഞപ്പോഴേ ഡല്‍ഹിയില്‍ നടക്കുന്ന പുകിലുകള്‍ കാണുന്നില്ലേ ?

വാല്‍കഷ്ണം : ഒരു പിശാച് കരയുന്നു കൂട്ടു പിശാച് ആ കണ്ണീര് കുടിക്കുന്നു.

Anonymous said...

അടുക്കള തീവ്രവാദികളായ "കോമാളികള്‍" ഈ ലേഖനത്തിന്റെ സത്തയെ വളച്ചൊടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

"യഥാര്‍ത്ഥമായ സുരക്ഷ കൈവരിക്കണമെങ്കില്‍, സത്യസന്ധമായ നീതി നടപ്പാക്കേണ്ടതുണ്ട്‌,"

നല്ല ലേഖനം.
സത്യസന്ധമായ നീതിക്ക് സത്യസന്ധന്മാരായ , അവകാശങ്ങളെക്കുറിച്ച് മാത്രമല്ല, കടമകളെക്കുറിച്ചും ബോധ്യമുള്ള ഒരു ജനതയും ആവശ്യമാണ് എന്നും ഓര്‍മിക്കുന്നു.

നന്ദി, രാജീവ്. നല്ല പരിഭാഷ.

Anonymous said...

കക്ഷിരാഷ്ട്രീയത്തിലെ വവ്വാല്‍ വര്‍ഗ്ഗത്തിനെന്നും ആര്‍ത്തി വര്‍ഗീയതയും തീവ്രവാദവും വിളയുന്ന ഇരുണ്ടഭൂമിതന്നെ.ഗോദ്രയില്‍ കൊല്ലപ്പെട്ട കാഫിറുകളെ അവഗണിക്കാം,മാറാടു പിളര്‍ക്കപ്പെട്ട ജന്മങ്ങളേയും അവഗണിക്കാം.കാശ്മീരില്‍ കൊല്ലപ്പെട്ടതൊക്കെ മുസ്ലീം നാമധാരികളോ പോരാളികളോ ആയിരിക്കാം.
കൊല്ലപ്പെട്ടവരൊക്കെ നിഷ്കളങ്കരായ ചെറുപ്പക്കാരാണ്.മുംബെയിലും അതു തന്നെ.
ഇപ്പോള്‍ കാര്‍ക്കറെ കൊല്ലപ്പെട്ടത് അന്വേഷിക്കണമെന്നു പറഞ്ഞാല്‍ മറ്റെല്ലാവരെയും നിഷ്കളങ്കരും,
കാര്‍ക്കറെയെ ഹിന്ദു ഭീകരരും കൊന്നു എന്നര്‍ത്ഥം.ജീവന്‍ കളഞ്ഞ മറ്റുള്ളവരൊക്കെ വെറും പാഴ്ജന്മങ്ങള്‍.
ഇനി,9/11 ഇന്ത്യയുടെ അഹങ്കാരത്തിന്റെ തലയ്ക്കു കിട്ടിയ അടി എന്ന് താമസിയാതെ താങ്കളുടെ കുറിപ്പില്‍ തന്നെ വായിക്കേണ്ടി വന്നേയ്ക്കം.

മിണ്ടിയാല്‍ 'ഗോഡ്സെ' ആയിരത്തൊന്നു ജപിക്കുന്ന വിപ്ലത്തമ്പുരാന്മാര്‍ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്നൊരു പുസ്തകമുണ്ട് അതൊന്നു വായിച്ചു നോക്കിയാല്‍ കൊള്ളാം.

Anonymous said...

"ഇസ്രായേലും അമേരിക്കയുമാണ്‌ എന്നാല്‍ ഇന്ന് നമ്മുടെ ഏറ്റവും വലിയ സൈനികസഖ്യങ്ങള്‍. ജിഹാദികളുടെ ലക്ഷ്യമായി നമ്മള്‍ മാറിയതില്‍ അത്ഭുതപ്പെടുന്നുണ്ടോ? "

ഇല്ല സഖാവേ, പക്ഷേ ജിഹാദികളുടെ ഇഷ്ടാനുസരണമേ ഇന്ത്യക്കു സഖ്യരാഷ്ട്രങ്ങളാകാവൂ എന്ന സ്ഥിതിയിലാണ് ഇന്ത്യക്കാര്‍ എന്നുതോന്നുമ്പോള്‍ ചെറിയ അത്ഭുതം തോന്നുന്നുണ്ട്.

Radheyan said...

രാജീവ്,
ശ്രദ്ധേയമായ ലേഖനം.ടൈംസ് തിരസ്ക്കരിച്ചതില്‍ അത്ഭുതമില്ല.വളരെ മിതമായ ഒരു ആവശ്യം ഊന്നയിച്ചതിന് ആന്തുലയെ കുറിച്ച് “ഹി മസ്റ്റ് ഗോ” എന്ന മുഖപ്രസംഗം എഴുതിയ പാര്‍ട്ടിയല്ലേ.

മുന്‍‌വിധികളില്ലാത്ത അന്വേഷണം മാത്രമേ സത്യം പുറത്തു കൊണ്ടു വരൂ,നിറം പിടിപ്പിച്ച നുണകള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്ന് കഴിയില്ല എന്ന് 92 മുതലുള്ള ചരിത്രം നമ്മോട് പറയുന്നു.ഭരണകൂടം ദേശീയതയുടെ വെകിളിപിടിച്ച ജനതക്കും അവരെ വെകിളി പിടിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും ഇട്ട് കൊടുക്കുന്ന അപ്പ കഷ്ണമാകരുത് സത്യം.

Anonymous said...

1 ,
"ഒരുങ്ങിപ്പുറപ്പെട്ട ചാവേറുകള്‍ക്കെതിരെ ഒരു പടച്ചട്ടയും നിലനില്‍ക്കില്ലെന്ന്‌ ഓര്‍ത്താല്‍ നല്ലത്‌."

ഒരുമ്പെട്ട ചാവേറുകള്‍ ജനിക്കാതിരിക്കാന്‍ മാത്രം ഉത്തരവാദിത്വമുള്ള മാതൃവംശം അന്യം നിന്നു പോകണം സഖാവേ ആശ നടപ്പാവാന്‍. ഇത് ഇന്ത്യയാണ്. ഇന്ത്യയെന്ന ശ്വാസം നിലച്ച് അവസാനത്തെ കുഞ്ഞും വീണു പോകണം ഇന്ത്യയുടെ മതേതരം എന്ന പടച്ചട്ടയ്ക്കു പോറലേല്‍ക്കാന്‍.ഒരോ ഇന്ത്യക്കാരനും ഉറങ്ങാന്‍ കാവല്‍ നില്‍ക്കുന്ന ഒരു ജവാന്റെ നേരെ നിന്ന് ഇത്തരം ഡയലോഗുകള്‍ തുടങ്ങാന്‍ പോലും കഴിയില്ല പേനകൊണ്ട് കൂട്ടിക്കൊടുപ്പു നടത്തുന്ന ഒരുത്തനും.

Anonymous said...

“ ജിഹാദ്‌ എന്നത്‌ ഏതെങ്കിലുമൊരു മതത്തിന്റെ പ്രത്യേക പകര്‍പ്പവകാശമൊന്നുമല്ല.
വിനായക്‌ സവാര്‍ക്കറിന്റെ ശിഷ്യനായ നാഥുറാം ഗോഡ്‌സെ അത്തരത്തിലുള്ള ഒരു ജിഹാദിയായിരുന്നു””

കളിമണ്ണെടുത്ത് കയ്യിലിട്ടുരുട്ടിയാല്‍ അത് ഉരുണ്ടു മിനുസം വരും,അതോര്‍ത്ത് കരിങ്കല്ലെടുത്ത് ഉരുട്ടിയിട്ട് എന്തുകാര്യം??? കൈപ്പത്തിയിലെ ചൊറിമാറുമായിരിക്കും.
പാകിസ്ഥാന്‍ പട്ടിക്കൂട്ടങ്ങള്‍ കൊന്നു തള്ളുന്നത് ഇന്ത്യക്കാരനെയാണു സഹോദരാ. ഗോഡ്സേ കൊന്നത് ഭ്രാതാവിനെയാണെങ്കില്‍ ഇവറ്റ കൊല്ലുന്നത് അയല്‍ക്കാരനെയാണ്.
ആരു ചത്താലും ചോരകിട്ടിയാല്‍ മതി എന്ന ത്വശാസ്ത്രം പുലര്‍ത്തുന്നവരോട് എന്തു തുയിലുണര്‍ത്ത്!

ഗോഡ്സേയാണു പോലും ഭീകരവാദത്തിന്റെ പിതാവ് ത്ഫൂ.........

അനോമണി said...

രാജീവ് മാഷ്,
നല്ല വിവര്‍ത്തനം. വളരെ നന്ദി.

Anonymous said...

““സത്യസന്ധമായ നീതി നടപ്പാക്കേണ്ടതുണ്ട്‌”"

ശരിതന്നെ, അവിടെ കറവയുള്ള പറവകളല്ല രാജ്യം ഭരിക്കുക.
,പാമ്പിന്‍ തലയുള്ള മീന്‍ വര്‍ഗ്ഗത്തില്‍ പെട്ടവരല്ല നീതി നടപ്പാക്കുക.

അതിന് മനുഷ്യരെ മനുഷ്യര്‍ നയിക്കുന്ന കാലം വരണം.
രക്തദാഹികളായ രാഷ്ട്രീയവേതാളങ്ങളെ സമൂഹത്തില്‍ നിന്നും ബാധയൊഴിക്കണം.

വിശ്വാസവും,പ്രത്യയശാസ്ത്രവും,ദേശസ്നേഹവും കൂട്ടിക്കുഴച്ച അഷ്ടബന്ധം തീര്‍ത്ത് ഭരണസിംഹാസനത്തില്‍ ആസനമുറപ്പിക്കാന്‍ കാത്തിരിക്കുന്ന രാഷ്ട്രീയ ദിവ്യബിംബങ്ങള്‍ കുപ്പയിലെറിയപ്പെടണം.

ഇന്ത്യയെ ഒറ്റുകൊടുക്കുന്ന,തൂലികകകൊണ്ട് മനുഷ്യ മനസ്സില്‍ വിദ്വേഷത്തിന്റെ കിടക്കവിരിക്കുന്ന പിമ്പുവര്‍ഗ്ഗത്തിനെ പാടത്തു പണിയ്ക്കയക്കണം.

ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ച ഒരു ചൗധരിയുടെ കുറിപ്പുണ്ട് വായിച്ചിരുന്നോ? ഇല്ലെങ്കില്‍ അതിന്റെ മലയാളം പതിപ്പ് ബ്ലോഗിലുണ്ട് Dec9th or 10nth ലെ മാതൃഭൂമിയിലുണ്ടായിരുന്നു.
ഒരു ‘പടുവൃദ്ധന്‍’ മാത്രമല്ല എക്സ്പ്രസ്സില്‍ എഴുതുന്നത്.

Anonymous said...

അല്ല, ഈ ജനാധിപത്യം ജനാധിപത്യം എന്നു കൊട്ടിഘോഷിക്കുന്നതെന്തിനേയാ? ജനാധിപത്യത്തിന് പകരം പട്ടാളഭരണം മാത്രമാണോ? പട്ടാളഭരണം എന്നാല്‍ പാക്കിസ്ഥാനിലെ പന്നികള്‍ ചെയ്യുന്നപോലെ സ്വന്തം രാജ്യം കുട്ടിച്ചോറാക്കി ഇനി അയലത്തും കൈയ്യിട്ട് കൊളമാക്കാം എന്ന സൈസ് ആണെന്ന് വരുത്തി തീര്‍ക്കുന്നത് എന്തിനാ?
ഈ പറയുന്ന ജനാധിപത്യം കൊണ്ട് എന്നാ കോപ്പ് ഉണ്ടാക്കീന്നാ പറേന്നേ?
-കുറേ പാവങ്ങളെ മതത്തിന്റെ പേരും പറഞ്ഞ് എല്ലാക്കൊല്ലവും കൊല്ലുന്നു.
-ജാതി പറഞ്ഞ് കുരേയെണ്ണത്തിനെ പീഢിപ്പിക്കുന്നു, തുണിയില്ലാതെ നടത്തുന്നു, മലം തീറ്റിക്കുന്നു
-ദേശം പറഞ്ഞ് തെരുവില്‍ കുറേ പാവങ്ങളെ അടിച്ച് റൊട്ടിക്ക് മാവ് കുഴച്ച പരുവ ആക്കുന്നു.
-കുറേ ബാബുമാര്‍ മുറുക്കി തുപ്പി, ബിസിനസ്സ് ക്ലാസ്സില്‍ തേവാരവുമായി പറന്നു നടക്കുന്നു, കാലു തിരുമ്മിക്കുന്നു, റ്റാക്സ് മണി എടുത്ത് പുട്ടടിക്കുന്നു.
-സര്‍ക്കാര്‍ ഓഫീസുകളില്‍ ബീഡി പുകച്ച്, ചായ കുടിച്ച് ഫയലിന്റെ പേപ്പറ് കീറി മൂക്ക് ചീറ്റി സുധാകരനും തങ്കമണിയും ജോസും സിനിമാക്കഥ പറയുന്നു.
-ഇതിനെല്ലാം വളമിടൂന്ന കുരുട്ട് രാഷ്ടീയക്കാര്‍ സുഖിച്ച് വാഴുന്നു.

ജനാധിപത്യം പോകുക എന്നാല്‍ ചിലപ്പോ റോട്ടില്‍ മൂത്രമൊഴിക്കാന്‍ പറ്റീന്ന് വരില്ല
പൊതു കക്കൂസില്‍ കയറി തൂറീട്ട് വെള്ളമൊഴിക്കാതെ ഇറങ്ങി പോരാന്‍ കഴിഞ്ഞെന്ന് വരില്ല
കക്കൂസില്‍ അസഭ്യമെഴുതാനോ, പൊതു റോഡില്‍ മുറിക്കി തുപ്പാനോ, കണ്ടിടത്തെല്ലാം പോസ്റ്റര്‍ ഒട്ടിക്കാനോ, ക്യൂ നില്‍ക്കാതിരിക്കാനോ, അനുമതിയില്ലാതെ കറന്റ് ചോര്‍ത്താനോ, കേബിള് വലിക്കാനോ, തോന്നുന്നിടത്ത് മാടം കുത്തി ചായക്കട തുടങ്ങാനോ ഭൂമി കൈയ്യേറാനോ, ബസ്സിന് കല്ലെറിയാനോ, ഓഫീസ് അടിച്ചു പൊളിക്കാനോ, കൂട്ടം കൂടി പഞ്ചാരയടിക്കാനോ പറ്റീന്ന് വരില്ല.

അതിനാ ഈ മോങ്ങല്‍!?
പട്ടാളം ഭരിക്കട്ടെടോ, നന്നായില്ലെങ്കില്‍ നമുക്ക് മാറ്റാം.

vimathan said...

വിവര്‍ത്തനത്തിന് നന്ദി , രാജീവ്.
അരുന്ധതി റോയുടെ ലേഖനം കൂടി ഒന്നു വിവര്‍ത്തനം ചെയ്തു കൂടെ?

Anonymous said...

blowback എന്ന ആംഗലേയപദത്തിന് Unintended negative consequences from some action or policy എന്നാണ്. പട്‌വര്‍ദ്ധന്‍ ജിഹാദികളുടെ ലക്ഷ്യമായി നമ്മള്‍ മാറുന്നതിനെക്കുറിച്ച് പറയുന്നത് ഈ അര്‍ത്ഥത്തിലും കൂടിയായിരിക്കുമെന്ന് തോന്നുന്നു.

Baiju Elikkattoor said...

Good post. Thanks.

Anonymous said...

എന്നാപ്പിന്നെ പാര്‍ലമെന്റ് ഇനി മുതല്‍ എല്ലാ തീരുമാനങ്ങളും ജിഹാദികളോട് ചോദിച്ചിട്ടേ എടുക്കാന്‍ പാടുള്ളൂ എന്ന് ഒരു ഓപണ്‍ പെറ്റീഷന്‍ തയ്യാറാക്കൂ സഖാവേ. അല്ലെങ്കില്‍ നമ്മ‌‌ള്‍ ജിഹാദികളുടെ ലക്ഷ്യമായി മാറില്ലേ.

Prasanna Raghavan said...

രാജീവേ നല്ല ശ്രമം.

ഇന്ത്യയുടെ ജനാധിപത്യത്തിനു ഭീഷണിയാണ്‍് ഏതുതരത്തിലുള്ള ഭീകരതയും. അതു ഹിന്ദുഭീകരതയായാലും മുസ്ല്ലിം അഥവ ക്രിസ്ത്യന്‍ ഭീകരതയായാലും.

അനീതികാട്ടിയാല്‍ മതം നോക്കാതെയാണ്‍് ഒരു ജനാധിപത്യത്തില്‍ ശിക്ഷിക്കപ്പെടേണ്ടത്.

പക്ഷെ ഒരു ഹോണസ്റ്റ് ആയ സംശയം ഒരു മതവാദിയായല്ല ഒരു ജനാധിപത്യവാദിയായി ചൊദിക്കട്ടെ.
ഇന്ത്യയിലെ മുസ്ലിംങ്ങള്‍ അവരുടെ വര്‍ഗ്ഗീയ ഭീകരതയേക്കുറിച്ചെന്തുപറയുന്നു? എന്റെ വായന പരിമിതമായിട്ടാണോ എന്തോ, അങ്ങനെയുള്ള ആത്മാര്‍ഥമായ മുസ്ലിം മത (രാഷ്ട്ര്രിയമല്ല്)എതിര്‍പ്പ് തങ്ങളുടെ ഭീകരവാദികള്‍ക്കെതിരായുള്ളത് എന്തെങ്കിലും ലിങ്ക് ഉണ്ടെങ്കില്‍ കൊടുക്കുമല്ലോ.

താഴെക്കൊടുത്തിരിക്കുന്ന ലേഖനത്തിലെ ഒരു പ്രസക്ത ഭാഗത്തിലെ വൈരുദ്ധ്യം നോക്കൂ.

സന്തം കുടുംബത്തില്‍ പെട്ടവര്‍ പീഠിപ്പിക്കപ്പെടു ന്നതാണ്‍് ഭീകരവാദത്തിന്റെ തൂടക്കമെന്ന മതഭീകരക്കു നേരെയുള്ള തൂവല്‍‌സ്പര്‍ശ സമീപനം ശരിയല്ല എന്നു അതിന്റെ തുടര്‍ ഭാഗങ്ങള്‍ വ്യക്ത്മാക്കുന്നു.

ഇന്തയില്‍ അടിച്ചമര്‍ത്തപ്പെട്ട അനേകം ജനത്യുണ്ട്, പക്ഷെ അവരാരും സൂയിസൈഡ് ബോംബേഴ്സ് ആയിട്ടില്ല, കാരണം അതിലേക്ക് അവരെ നയിക്കുന്ന ഒരു സംവിധാനം ഉണ്ടയിട്ടില്ല അത്ര തന്നെ.

ഇസ്ല്ലാം മതത്തില്‍ അതിനുള്ള സംവിധാനമുണ്ടായി അല്ലെങ്കില്‍ ഉണ്ട് എന്നു നിരസിക്കാനാവില്ല, അതിനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ആ സമുദായത്തിന് ഒഴിഞ്ഞുമാറാനാകണമെങ്കില്‍ ആസമുഹം അതിനെ അപലപിക്കണാം. അങ്ങനെയാണോ സത്യം.

ഹിന്ദു ഭീകരത എന്നു പറയുന്നതു തന്നെ തെറ്റാണ്‍. പകരം ചാതുര്‍വര്‍ണ്യഭീകരത എന്നാണ്‍് അതിനെ പറയേണ്ടത്. അല്ലെങ്കില്‍ ഈ ഭീകരതയുമായി യാതൊരു തര ഉത്തര്‍വാദിത്വവുമില്ലാത്ത,, ഈ ഭീകരതയെ എതിര്‍ക്കുന്ന ഇന്ത്യയീലെ ഹിന്ദുക്കള്‍(ഇന്ത്യുയുടെ യഥാര്‍ഥസംസ്കാരം പാലിക്കുന്നവര്‍)ഈ ഭീകരത്ക്ക് ഉത്തര്‍വാദികളാകും.ഇന്ത്യയിലെ ഹിന്ദുക്കള്‍ ചാതുര്‍വര്‍ണ്യ മിലിറ്റന്‍സിയെ അപലപിക്കുന്നു.

‘സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും കണ്ടുംകേട്ടും വളര്‍ന്ന ചെറുപ്പക്കാരാണ്‌ മുസ്ളിം മതഭീകരതയുടെ ഭാഗത്ത്‌ അധികവുമുള്ളത്‌. ക്രൈസ്തവര്‍ക്കും ഹൈന്ദവഭീകരവാദത്തിണ്റ്റെ രുചിയറിയേണ്ടിവന്നിട്ടുണ്ടെങ്കിലും, എന്തുകൊണ്ടോ, പ്രതികാരം

നടപ്പിലാക്കാനുള്ള സംവിധാനങ്ങളൊന്നും അവര്‍ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. നൂറ്റാണ്ടുകളോളം ജാതീയമായ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടിവന്നിട്ടും, അക്രമത്തിലൂടെ തിരിച്ചടിക്കാന്‍ ദളിതുകളും ഇതുവരെ മുന്നോട്ട്‌ വന്നിട്ടില്ല. അവരിലെ ചെറിയൊരു വിഭാഗം നക്സലൈറ്റുകളുടെ സായുധസമരത്തിന്റെ പാതയിലേക്ക്‌ തിരിഞ്ഞിട്ടുണ്ടെങ്കിലും.‘

പീഠമമാണ്‍് ഭീകരതക്കു കാരണമെന്നു പറഞ്ഞുണ്ടാക്കിയ രാഷ്ട്രങ്ങളൊക്കെ ആ തെറ്റ് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

അമേരിക്കയുടെ സെപ്റ്റ്/11 കോണ്ട് ആര്‍ക്കാണ് പ്രയോജനമുണ്ടായത് അവരാണ് അതിന്റെ സംഘാടകര്‍. അതിനു ഭീകരരെ supply ചെയ്യുന്ന ഒരു സംവിധാനം മുസ്ലീം മതത്തിനുള്ളില്‍ ഉണ്ട്. ഇനിയതിന്റെ സപ്പ്ലെ ഇന്ത്യയിലെ ചാതുര്‍വര്‍ണ്യക്കാരും ഏറ്റെടുക്കട്ടെ. അതൊരു കച്ചവടമാണ്‍്. അതില്‍ ഇന്ന ഭീകരനെ തലോടാന്‍ ഇങ്ങനെയൊരു ന്യായീകരണം, മറ്റവന് വേറൊരു ന്യായീകരണം ഇതു ജനാധിപത്യത്തെ കുളം തോണ്ടുന്ന നീക്കമാണ്‍്.

നിരപരാധികളെ കൊല്ലുന്നവന്‍ യാതൊരു പരി്‍ഗണനയും അര്‍ഹിക്കുന്നില്ല. കാരണം ജനാധിപത്യത്തിനെതിരാണ്‍് എല്ലാ ഭീകരകൃത്യങ്ങളും.

സസ്നേഹം മാവേലികേരളം

ശ്രീവല്ലഭന്‍. said...

നന്ദി, രാജീവ്.

ബയാന്‍ said...

നന്ദി, നല്ല ശ്രമം, വായിക്കുന്നു, തുടരും എന്ന പ്രതീക്ഷയോടെ..

Anonymous said...

"സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും കണ്ടുംകേട്ടും വളര്‍ന്ന ചെറുപ്പക്കാരാണ്‌ മുസ്ളിം മതഭീകരതയുടെ ഭാഗത്ത്‌ അധികവുമുള്ളത്‌."

എറണാങ്കുളത്തെ വാടകഗുണ്ട കാശ്മീരു വരെ പോയി വെടികൊണ്ടു മരിച്ചതും അതു കൊണ്ടാണ് അവന്റെ കുടുംബം പീഢിപ്പിക്കപ്പെടുന്നതു കണ്ടിട്ട്.ഇന്ന് കൂലിക്കു തലോടിക്കൊടുക്കുന്നവന്‍ നാളെ അല്പം കൂടി മുന്തിയ കൂലിക്ക് പൊട്ടിത്തെറിച്ചുകൂടെന്നുണ്ടോ?

പകല്‍കിനാവന്‍ | daYdreaMer said...

സുഹൃത്തേ... ,
ഈ പരിശ്രമങ്ങള്‍ക്ക് ആശംസകള്‍.. ഇനിയും വരാം..
ഒപ്പം ക്രിസ്തുമസ് ആശംസകള്‍ കൂടി .

Anonymous said...
This comment has been removed by a blog administrator.
Anivar said...

രാജീവ്, നല്ല പരിശ്രമം ഉചിതമായ സമയത്തു്

ജിവി/JiVi said...

"യഥാര്‍ത്ഥമായ സുരക്ഷ കൈവരിക്കണമെങ്കില്‍, സത്യസന്ധമായ നീതി നടപ്പാക്കേണ്ടതുണ്ട്‌, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനാധിപത്യം പുനസ്ഥാപിക്കുകയും, ജനങ്ങളുടെ നിയമാനുസൃതമായ ആവശ്യങ്ങള്‍ അടിച്ചമര്‍ത്താതിരിക്കുകയും, ഇന്നത്തെ ആയുധപ്പന്തയത്തെ അന്തസ്സിനും മനുഷ്യത്വത്തിനും വേണ്ടിയുള്ള മത്സരമായി മാറ്റുകയും, മതവിശ്വാസത്തെ യുക്തിചിന്തകൊണ്ട്‌ മാറ്റുരക്കുന്ന അന്തരീക്ഷത്തില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ജീവിക്കാന്‍ കഴിയുകയും ചെയ്യേണ്ടതുണ്ട്‌. അതുവരെ, ഇത്തരം 'രാജ്യസ്നേഹി'കളുടെയും, മതഭ്രാന്തന്‍മാരുടെയും ദയാദാക്ഷിണ്യത്തില്‍ കഴിയേണ്ടിവരും നമുക്ക്‌"

ഏറ്റവും ശരി. ഇന്ത്യയിലെ എന്നല്ല, ലോകത്തെല്ലായിടത്തും ഈ സ്ഥിതി ഉണ്ടാവേണ്ടതുണ്ട്. അതിനായി ഒരു ചെറീയ പരിശ്രമം എവിടെനിന്നെങ്കിലും ഉണ്ടാവുമ്പോള്‍ സാധാരണ മതവിശ്വാസികളും മത തീവ്രവാദികളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാവും. ആ രീതിയില്‍ എല്ലാ മതത്തിലും പെട്ട വിശ്വാസികള്‍ തങ്ങളുടെ ഇടയിലുള്ള തീവ്ര/ഭീകര വാദികള്‍ക്ക് സഹായം ചെയ്യുന്നുണ്ട്. സംഘപരിവാറിന്റെ ചെയ്തികളെ വിമര്‍ശിച്ചുകൊണ്ട് എത്ര എഴുതിയാലും അധികമല്ല. അതുപോലെതന്നെ അമേരിക്ക-ഇസ്രായേല്‍ സാമ്രാജ്യത്ത കാട്ടാളത്തത്തെയും. പക്ഷെ അതിനു മറുപടി മതതീവ്രവാദമാവുമ്പോള്‍ ഇതു മൂന്നും പരസ്പരം എതിര്‍ത്ത് വളരുന്നു. മൂന്നിനേയും ഒരേ അളവില്‍ എതിര്‍ക്കുന്നവരാണ് ലേഖനമെഴുതിയ ആനന്ദ് പട്വര്‍ധനും വിവര്‍ത്തനം ചെയ്ത രാജീവും എന്നും അങ്ങനെയും ഒരു ഗണ്യമായ വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ടെന്നും തിരിച്ചറിയപ്പെടുന്നില്ല. ഒരുപക്ഷെ അതാണ് നമ്മുടെ പരാജയവും.

Anonymous said...

ഇന്ത്യയില്‍ ഇന്ന് ഏത് അഴിമതിക്കാരനും ആശ്രയിക്കാവുന്ന കൂടാരമാണ് വര്‍ഗീയതക്കെതിരെ നില്ക്കുന്നു എന്ന നാട്യം കാണിക്കല്‍. മുറ്റന്‍ അഴിമതിക്കാരന്‍ എന്നു പേരുള്ള അന്തുലെക്ക് അതൊക്കെ മറയ്ക്കാന്‍ ഇതുപോലെ എന്തെങ്കിലും പറഞ്ഞാല്‍ മതി. നമ്മുടെ ലീഡര്‍, ലാലു എന്നിവരൊക്കെ ഇതിന്റെ പ്രയോക്താക്കളാണ്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ിരകളാണ് ഇന്ന് നാമേല്ലാരും.

Harold said...

രാജീവ്
പരിഭാഷയാണെന്ന് തോന്നിയതേയില്ല

അഭിവാദ്യങ്ങൾ

Anonymous said...

ഇന്ത്യയില്‍ ഇന്ന് ഏത് അഴിമതിക്കാരനും ആശ്രയിക്കാവുന്ന കൂടാരമാണ് വര്‍ഗീയതക്കെതിരെ നില്ക്കുന്നു എന്ന നാട്യം കാണിക്കല്‍.

നമുക്ക് ആവശ്യം വരുമ്പോള്‍ നാം അഴിമതി‘ക്കെതിരാവും‘. അഴിമതി ആവും നമ്മുടെ കണ്ണില്‍ ഏറ്റവും കൊടിയ പാപം. നമ്മള്‍ നടത്തിയതല്ല. ആരെങ്കിലും നടത്തിയത്. നമ്മള്‍ കുംഭകോണത്ത് പെട്രോള്‍ പമ്പ് തുടങ്ങും. ശവപ്പെട്ടിയില്‍ കമ്മീഷനടിക്കും. ഈ പറഞ്ഞ അന്തുലേയുടെ പാര്‍ട്ടിക്ക് വോട്ട് വില്‍ക്കും. അതൊന്നും അഴിമതിയല്ല. നമ്മുടെ പാര്‍ട്ടി സംശയത്തിന്റെ നിഴലിലാവുമ്പോള്‍, വര്‍ഗീയത സൈഡിലോട്ട് മാറ്റിവെച്ച് അഴിമതിയെ പൊക്കിക്കൊണ്ടു വരും. വര്‍ഗീയതക്കെതിരെ ആരെന്ത് പറഞ്ഞാലും അത് നാട്യമാക്കും. കപടം.

നമ്മള്‍ വര്‍ഗീയവാദികള്‍ അല്ലെങ്കില്‍ പിന്നെ വര്‍ഗീയതക്കെതിരെ ആരു സംസാരിച്ചാല്‍ നിനക്കെന്താ, നീനക്കും അതിന്റെ കൂടെ സംസാരിച്ചുകൂടെ എന്ന് ചോദിച്ചാല്‍ നമുക്കുത്തരമില്ല കേട്ടോ. നമ്മള്‍ വര്‍ഗീയവാദിയാണെന്ന് നമ്മുടെ മനസ്സില്‍ നമുക്ക് തന്നെ ഉറപ്പുണ്ട് എന്നൊന്നും പറയല്ലേ.

രജനീകാന്ത് പറഞ്ഞപോലെ എല്ലാം മായ.

Anonymous said...

ലേഖനം പകരുന്ന മനുഷ്യ വികാരങ്ങളിലേക്ക്

1,
"ഇന്ത്യയെ ആക്രമിക്കുക എന്നത്‌ താരതമ്യേന എളുപ്പമുള്ള ഒരു കാര്യമാണ്‌. കോടിക്കണക്കുനു വരുന്ന ജനങ്ങളെയും, വിശാലമായ ഭൂപ്രദേശങ്ങളെയും, ആയിരക്കണക്കിനു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരപ്രദേശങ്ങളെയും പൂര്‍ണ്ണമായും കാത്തുരക്ഷിക്കുക എന്നത്‌ അസാധ്യമാണ്‌."

ആനന്ദ് പട് വര്‍ദ്ധന്‍ എന്താണ് ഉദ്ധേശിച്ചതെന്ന് അറിയില്ല "ഇന്ത്യയെ ആക്രമിക്കുക എന്നത്‌ താരതമ്യേന എളുപ്പമുള്ള ഒരു കാര്യമാണ്‌---- പൂര്‍ണ്ണമായും കാത്തുരക്ഷിക്കുക എന്നത്‌ അസാധ്യമാണ്‌" എന്ന വരികള്‍

ആരോടാണ് പറയുന്നത്?
ചോര നീരാക്കി അന്നന്നത്തെ അന്നത്തിനു പണിയെടുക്കുന്നതില്‍നിന്നും രാജ്യരക്ഷയ്ക്കു നികുതി നല്‍കുന്ന ഇന്ത്യക്കാരനോടോ?

ജനകോടികള്‍ പട്ടിണിമാറാതെ കിടക്കുമ്പൊഴും കോടികള്‍ മുടക്കി ശാസ്ത്രഗ,ഉപഗ്രഹ,ആയുധ ഗവേഷണങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ അഭിമാനത്തോടോ?

ജീവിതം ആസ്വദിക്കും മുന്നേ അതിര്‍ത്തികാവലിനു സമര്‍പ്പിക്കപ്പെട്ട ഇന്ത്യന്‍ യുവത്വങ്ങളോടോ?

രണ്ടു കക്ഷികളോട് ഇതു പറയാം ഒന്ന് ഇന്ത്യയെ ശിഥിലീകരിച്ചു കൈവശപ്പെടുത്താന്‍ കാത്തിരിക്കുന്ന കൊലയാളികളോട്,രണ്ട് ആരെങ്കിലും മടിക്കുത്തഴിച്ചുഭോഗിച്ചതിനു ശേഷം ഇന്ത്യയെ വ്യഭിചരിക്കാന്‍ ക്യൂ നില്‍ക്കുന്ന രാഷ്ട്രീയ ഷണ്ഡന്‍മാരോട്.

മറു ചോദ്യങ്ങള്‍ പ്രത്യാക്രമണം പോലെയാണ് എങ്കിലും ചോദിക്കാതിരിക്കാനാവുന്നില്ല.ഇന്ത്യയേക്കാള്‍ അതിര്‍ത്തി വിസ്താരമുള്ള മറ്റു രാജ്യങ്ങളിലൊക്കെ ഇതു തന്നെയാകുമോ സ്ഥിതി?

Anonymous said...

"എത്ര വലിയ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ കൊണ്ടുവന്നാലും, അതിനൊന്നും നമ്മെ രക്ഷിക്കാനാവില്ല.----------- കൂടുതല്‍ വലിയ അടുത്ത ജിഹാദി ആക്രമണങ്ങളുടെ ലക്ഷ്യമാക്കി മാറ്റുകയാണ്‌ നമ്മള്‍ നമ്മെത്തന്നെ."

നമ്മള്‍ എന്തു ചെയ്യണം? ഇന്ത്യയെ അനുസരിക്കണോ ജിഹാദികളെ അനുസരിക്കണോ?

"സാമ്പത്തീക ശക്തി കൈവരുമ്പോള്‍ സായുധമായിട്ടായാലും അയല്‍ രാജ്യങ്ങള്‍ കൂടി ഇസ്ലാമികവത്കരിക്കണം" എന്ന ആശയത്തില്‍ ഊന്നി പ്രവൃത്തിക്കുന്ന കൊലയാളികളുടെ കാരുണ്യത്തിന് അപേക്ഷിക്കണോ?പട് വര്‍ദ്ധന്‍ പറയുന്നത് ഒതുങ്ങാനാണെന്നു തോന്നുന്നു.ഹൈന്ദവഭീകരത എന്നു പലയിടത്തും പറയുന്നു ഇസ്ലാമിക ചെറുത്തുനില്പ്പെന്നും. ലോക ഹൈന്ദവവത്കരണം എന്ന ആശയത്തിലൂന്നി ലോകത്ത് എത്രയിടങ്ങളില്‍ ബോംബു പൊട്ടുന്നുണ്ട്?.

Anonymous said...

"ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍, കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നതിന്‌ ആവശ്യത്തിലേറെ തെളിവുകള്‍ ഒളിക്യാമറകള്‍ നല്‍കിയിട്ടും, ഒരു ഹിന്ദുതീവ്രവാദിപോലും ശിക്ഷിക്കപ്പെടാതിരുന്നതും, എന്നാല്‍, ആയിരക്കണക്കിന്‌ മുസ്ളിം യുവാക്കള്‍ക്ക്‌ ജയിലുകളില്‍ കഴിയേണ്ടിവന്നതും."

സവര്‍ണ്ണരാഷ്ട്രീയഭീകര താണ്ഡവത്തില്‍ ജീവനറ്റവരില്‍ പോലും ഇരതേടുന്ന 'പടുവൃദ്ധ' നേത്രങ്ങള്‍ അവിടെ ഗോദ്ര എന്നൊരു സംഗതിയേ അറിഞ്ഞിട്ടില്ല. അവിടേയും ഹിന്ദു'തീവ്രവാദിയും' മുസ്ലീം 'യുവാക്കളുമാണ്'
ജഡങ്ങളില്‍നിന്ന് ഇരതേടി മാധ്യമങ്ങളിലൂടെ വിദ്വേഷവിഷം പരത്തുന്ന ഇത്തരക്കരില്ലാതെ എങ്ങനെയാണ് 'മാധ്യമങ്ങള്‍' വളരുക? അഥവാ ആരാണ് ഹിന്ദു എന്നവികാരം ഒരു ജനതയില്‍ കുത്തിവയ്ക്കുന്നതില്‍ വാഹകവൃത്തി ചെയ്യുന്നത്?

un said...

പ്രസക്തമായ ലേഖനം. നന്ദി

Anonymous said...

"ഗുജറാത്ത്‌ വംശഹത്യക്ക്‌ ചുക്കാന്‍ പിടിച്ച മോഡിയെ തൊടാനുള്ള ധൈര്യം പോലും നമ്മുടെ നീതിന്യായത്തിനുണ്ടായില്ല. 1984-ലെ സിഖ്‌ കലാപത്തിനു കാരണക്കാരായവരും സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസുന്നു."
" ഇന്ത്യയിലെ നീതിന്യായം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെടാവുന്ന ഒന്നല്ല."
" ഇന്ത്യയിലെ നീതിന്യായം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെടാവുന്ന ഒന്നല്ല."
" ഇന്ത്യയിലെ നീതിന്യായം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെടാവുന്ന ഒന്നല്ല."

അതെ ഇന്ത്യന്‍ നീതിന്യായം മുസ്ലിമുകളോട് നീതി പുലര്‍ത്തുന്നില്ലെന്ന് പറയാന്‍ പട് വര്‍ദ്ധന്‍ ഉദ്ധേശിക്കുന്നു.പാകിസ്ഥാനികളും കൊലയാളികളും ഇതു തന്നെയല്ലേ പറയുന്നത്?
സത്യത്തില്‍ നീതിന്യായം ഒട്ടും നടപ്പിലാവാത്തത് താഴെക്കിടയിലുള്ള ദരിദ്രരിലും ആദിവാസികളിലുമാണ്, വിDyഭ്യാസവും വീടും കുടിയുമില്ലാത്ത പട്ടിണിപ്പാവങ്ങളിലാണ്.
അവര്‍ക്കുവേണ്ടിയാണ് കൂടുതല്‍ പറഞ്ഞിട്ട് പട് വര്‍ദ്ധന് എന്തു കിട്ടുവാന്‍?

അതുകൊണ്ട് ഇന്ത്യന്‍ മുസ്ലീമില്‍ ചിലര്‍ക്കെങ്കിലും കൊലപാതകികളാകാന്‍ അവകാശമുണ്ടെന്ന്. അതെ നീതി ലഭിക്കാത്തവരെല്ലാം കൊലക്കത്തി കയ്യിലെടുക്കണം.

prachaarakan said...

visit and comment
പ്രഭാഷണവേദി

Anonymous said...

ശ്രദ്ധിക്കുകയുടെ “ലൈന്‍” ടിയാന്റെ നാലാമത്തെ കമന്റിലെ അവസാന പാരയില്‍ കാണാം. അത് മാത്രം പറഞ്ഞാലും മതിയായിരുന്നു. ചുമ്മാ ടൈം വേസ്റ്റാക്കി. വിഷം തുപ്പുമ്പോള്‍ മുറുക്കാനിട്ട് ചുവപ്പിച്ച് മറയ്ക്കാന്‍ നോക്കുന്നത് രസകരം.

ഞങ്ങക്ക് മനസ്സിലായെന്നേ.

nalan::നളന്‍ said...

ആത്മാര്‍ത്ഥതയുള്ള അപൂര്‍വ്വ ലേഖനം.
ഈ ആത്മാര്‍ത്ഥത മാധ്യമങ്ങളും, ഭരണനേതൃത്വവും രാഷ്ട്രീയകക്ഷികളും കാണിക്കാത്തതെന്തുകൊണ്ട് എന്നതിന്റെ പ്രസക്തി മനസ്സിലാക്കുന്നിടത്തായിരിക്കും ഭീകരതയുടെ രാഷ്ട്രീയഭാവി കിടക്കുന്നത്.

താല്‍ക്കാലിക പ്രതിരോധങ്ങള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ ശ്രമിക്കുകയും ഭീകരതയുടെ കാരണങ്ങളെ അഭിസംബോധന ചെയ്യാന്‍ വിസമ്മിതിക്കുകയും ചെയ്യുന്ന അവസ്ഥ ഭയാനകമാണു.
പകരം യുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിലാണു അധികാരിവര്‍ഗ്ഗത്തിന്റെ ശ്രമം. ഇതിനു പിന്തുണയുമായി യുദ്ധക്കൊതിപൂണ്ട സാമ്രാജിത്ത്വ ഭീകരരും വെള്ളമിറക്കി നില്‍ക്കുന്ന കാഴ്ച ഭീതീജനകം തന്നെ.

ഭൂമിപുത്രി said...

ഇന്നാണിതു കണ്ടത്.നന്ദി രാജീവ്.
എന്തുകൊണ്ട് TOI പ്രസിദ്ധീകരിച്ചില്ല എന്ന് മനസ്സിലാകുന്നില്ല

Anonymous said...

See what Jeremy R. Hammond writes on the back drop of Mumbai attack--------.........----------..........
The role in the terrorist attacks in Mumbai last month of an underworld kingpin that heads an organization known as D-Company, has known ties to Pakistan’s Inter-Services Intelligence (ISI), and who is alleged to have ties with the CIA is apparently being whitewashed, suggesting that his capture and handover to India might prove inconvenient for either the ISI or the CIA, or both.......................
Afghanistan is the world’s leading producer of opium, a trend that developed during the CIA-backed mujahedeen effort to oust the Soviet Union from the country, with the drug trade serving to help finance the war................................
The principle recipient of CIA-ISI funding was Gulbaddin Hekmatyar, one of the major drug lords. Hekmatyar has since joined with the Taliban in the insurgency effort to expel foreign forces from the country – not the Soviet Union, this time, but the US.................................
A known drug trafficker, DAWOOD Ibrahim is naturally also involved in money laundering, which is perhaps where the role of gambling operations in Nepal comes into the picture............................
YOICHI SHIMATSU, former editor of the JAPAN TIMES,wrote last month after the Mumbai attacks that Ibrahim had worked with the US to help finance the mujahedeen during the 1980s and that because he knows too much about the US’s “darker secrets” in the region, he could never be allowed to be turned over to India.............................
Investigative journalist Wayne Madsen similarly reported that according to intelligence sources, DAWOOD Ibrahim is a CIA Asset, BOTH AS A VETERAN OF THE MUJAHEDEEN WAR and in a continuing connection with his casino and drug trade operations in Kathmandu, Nepal. A DEAL had been made earlier this year to have Pakistan HAND Ibrahim OVER to INDIA, but the CIA was FEARFUL that this would lead to too many of its DIRTY SECRETS coming to light, including the criminal activities of high level personnel within the agency.-----........----
Former Indian Deputy Prime Minister L K ADVANI wrote in his memoir, “My Country My Life”, that he made a great effort to get Pakistan to hand over Ibrahim, and met with then US Secretary of State Colin Powell and National Security Advisor Condoleezza Rice (now Secretary of State) to pressure Pakistan to do so. But he was informed by Powell that Pakistan would hand over Ibrahim only “with some strings attached” and that then Pakistani President Pervez Musharraf would need more time before doing so.

Anonymous said...

"മതത്തെ ഭീകരവാദത്തിന്റെ മുഖ്യചാലകശക്തിയാക്കാമെന്നു കണ്ടുപിടിച്ച അറാഫത്തിനെ മതേതരശക്തി എന്നു വിശേഷിപ്പിച്ചതു നന്നായി..."
മധുരാജ്ന്‍റെ വിവരക്കേട്,പരസ്യ പ്രദര്‍ശനത്തിനു. അരാഫത്ത് മതത്തെ വളരെ മോഡ്റേറ്റ് ആയി മാത്രം ഉപയോഗിച്ച ആളാണ്.അദ്ദേഹത്തി ന്‍റെ പി.എല്‍.ഓ യെ തകര്‍ക്കാന്‍ ഇസ്രയേലും അമേരിക്കയുമാണ് ഹമാസിനെയും,ഇസ്ലാമിക് ജിഹാദിനെയും സ്പോന്‍സര്‍ ചെയ്തത് ആദ്യ കാലങ്ങളില്‍.റഷ്യയെ തകര്‍ക്കാന്‍ ലാദനു ട്രെയിനിംഗ് നല്കി അഫ്ഗാനിലേക്ക് വിട്ട പോലെ.പി.എല്‍.ഓ യെ ഒരുവിധം പൊളിച്ചടുക്കാന്‍ പറ്റി.ബട്ട്,ഹമാസും ജിഹാദും മലപോലെ വളര്ന്നു.ഇതൊന്നു മറിയാതെ പാവം ചോറിഞ്ഞോണ്ടിരിക്കുന്നു.മധരജന്മാര്‍.

Anonymous said...

ലോകം കേള്‍ക്കാതെ പോകുന്ന നിലവിളി

'പരിഷ്കൃത' യുറോപ്യന്മാര്‍ വംശഹത്യയിലൂടെ ആട്ടിപ്പായിച്ച ജൂതന്മാര്‍ക്കായി അറബ് മണ്ണില്‍ സ്ഥാപിച്ച ഇസ്രയേല്‍ അറുപതാം പിറന്നാള്‍ ആഘോഷിച്ചത് ഈയാണ്ടിലാണ്. ഇസ്രയേല്‍ സ്ഥാപനത്തോടെ ജന്മനാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീന്‍ ജനതയുടെ മഹാദുരന്തത്തിന്റെ അറുപതാം വര്‍ഷവുമാണിത്.

ലോകത്തിന്റെ സഹാനുഭൂതി നേടി പിറന്ന ജൂതരാഷ്ട്രം അന്നുമുതല്‍ പലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന വംശഹത്യ രാക്ഷസീയ രൂപമാര്‍ജിച്ച ദിനങ്ങളിലാണ് ഈ വര്‍ഷാന്ത്യം എന്നത് യാദൃശ്ചികമല്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഇസ്രയേല്‍ ഗാസയില്‍ ആരംഭിച്ച നിഷ്ഠുരമായ വ്യോമാക്രമണത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം നാല് ദിവസം കൊണ്ട് നാന്നൂറോളമായി. ഇസ്രയേലില്‍ ആറാഴ്യ്ക്കകം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് യഥാര്‍ത്ഥത്തില്‍ ഗാസയിലെ ആക്രമണത്തിന് കാരണമെന്ന് ലോകം തിരിച്ചറിയുന്നു. അഭിപ്രായ സര്‍വേകളില്‍ പിന്നിലുള്ള 'മിതവാദ' ഭരണസഖ്യത്തിന് തുറുപ്പുചീട്ടാണ് ഈ ആക്രമണം.

ഇന്ത്യക്കുള്ളതിലധികം അണുവായുധങ്ങളള്ള ഇസ്രയേല്‍ സ്വന്തമായി സൈന്യം പോലുമില്ലാത്ത പലസ്തീന്‍ ജനതയെ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയാണ്. എന്നിട്ടും പലസ്തീന്‍ ജനതയുടെ നിലവിളി അവഗണിക്കുകയാണ് ലോകമനസാക്ഷിയുടെ കാവലാളാകേണ്ട ഐക്യരാഷ്ട്രസഭ. അധിനിവേശ ക്രൂരതകളാല്‍ ലോകമെങ്ങും വെറുക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തന്റെ വികൃതമുഖം മിനുക്കാന്‍ 2008ല്‍ തന്നെ ഇസ്രയേല്‍-പലസ്തീന്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് തുടക്കമായി ഒരുവര്‍ഷം മുമ്പ് മിന്നെപോളീസില്‍ അന്താരാഷ്ട്ര സമ്മേളനവും വിളിച്ചുകൂട്ടി. എന്നാല്‍ മുമ്പുണ്ടായ എല്ലാ ചര്‍ച്ച പ്രഹസനങ്ങളെയും പോലെ ഇതും നാടകമായി കലാശിച്ചു.

മൂന്നുവര്‍ഷം മുമ്പ് പലസ്തീന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയം അംഗീകരിക്കാതെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്നപരിഹാരത്തിനുള്ള നേരിയ സാധ്യതകളെ പോലും ഇല്ലാതാക്കിയത്. പലസ്തീന്‍ ഭരണകക്ഷിയാവുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ഇസ്രയേലില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നത് നിര്‍ത്തിവച്ച ഹമാസിന്റെ നീക്കം സമാധാനതിന് വഴിതുറക്കുമായിരുന്നു. ഇപ്പോള്‍ വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഇസ്രയേല്‍ ക്രുരമായ ആക്രമണം ആരംഭിച്ചത് വീണ്ടും ചാവേര്‍ ആക്രമണങ്ങളുടെ വഴിതേടാന്‍ ഹമാസിനെ പ്രേരിപ്പിച്ചിരിക്കുകയാണ്.

15 വര്‍ഷം മുമ്പ് ഓസ്ളോ ചതിയില്‍ പലസ്തീന്‍ ജനതയെ കുടുക്കിയ അമേരിക്കയെ പൂര്‍ണമായും വിശ്വസിച്ചാണ് ഇപ്പോഴും മഹ്മൂദ് അബ്ബാസിനെ പോലുള്ള പലസ്തീന്‍ നേതാക്കളുടെ നടപടികള്‍. അമേരിക്കന്‍ താളത്തിന് തുള്ളി ഇവര്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങുമ്പോഴും പലസ്തീന്‍കാര്‍ക്ക് അവശേഷിക്കുന്ന മണ്ണ് പോലും നഷ്ടപ്പെടുന്നതാണ് ഹമാസിനെ വളര്‍ത്തിയത്. യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് എക്കാലത്തും ഇസ്രയേല്‍ തെളിയിചിട്ടുള്ളത്. യാസര്‍ അറഫാത്തിനയും അദ്ദേഹം നയിച്ച ഫത്തായേയും തകര്‍ക്കാന്‍ ഹമാസിനെ വളര്‍ത്തിയ ഇസ്രയേല്‍ ഇപ്പോള്‍ ഹമാസിനെതിരെ ഫത്തായെ പ്രോത്സാഹിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.

അമേരിക്കയില്‍ ബറാക് ഒബാമയുടെ സര്‍ക്കാര്‍ വന്നാലും പലസ്തീന്‍ ജനതയ്ക്ക് നീതി പ്രതീഷിക്കാനാവില്ല. തര്‍ക്കത്തിലുള്ള ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കണമെന്നാണ് ജൂതലോബിയുടെ തടവുകാരനായ ഒബാമയുടെ അഭിപ്രായം. ബുഷ് പോലും പറയാന്‍ ശെധര്യപ്പെട്ടിട്ടില്ലാത്തതാണിത്. ഒബാമയുടെ കറുത്ത ഉടലിനുള്ളില്‍ വെള്ളക്കാരന്‍ സാമ്രാജ്യവാദിയുടെ മനസാണെങ്കില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ പലസ്തീന്‍ പ്രശ്നപരിഹാരം സാധ്യമാവില്ല. എന്നാല്‍ ഇവിടെ മധ്യസ്ഥത അമേരിക്കയ്ക്ക് വിട്ടുകൊടുത്ത് കൈകഴുകാനാണ് യുഎന്‍ ശ്രമം. അമേരിക്ക തുടങ്ങിവച്ച 'സമാധാനശ്രമം' മുന്നോട്ടുകൊണ്ടുപോവണമെന്നാണ് യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.

Calvin H said...

ഭൂമിപുത്രിയുടെ ചോദ്യം കലക്കി. അമിതാബ് ബച്ച്ന് തുമ്മല്‍ വന്നതിന്റെ ഡീറ്റേയ്ല്‍സ് ഇതില്‍ ഉണ്ടോ? ബ്രീട്ണി സ്പിയേര്‍സ് മുടി വെട്ടിയ് കഥയുണ്ടോ? ഇതൊക്കെ ഇല്ല്ലാത്ത എന്തര് ലേഖനം?
അറ്റ് ലീസ്റ്റ് രാഹുല്‍ ഗാന്ധിയുടേ പുറകേ നട്ക്കുന്ന പെണ്ണുങ്ങളുടെ ചിത്ര്ം എങ്കിലും ഉണ്ടാവ്ണ്ടേ?

ടൈംസ് ഓഫ് ഇന്‍‌ഡ്യ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചവെങ്കില്‍ അത് വായനയോഗ്യം എന്ന് വേണം മനസിലാക്കാന്‍...

രാജീവ്‌ തങ്കള്‍ നല്ല ഒരു കാര്യമാണ് ചെയ്യുന്നത്. തര്‍‌ജ്ജമക്ക് നന്ദി

Rajeeve Chelanat said...

മധുരാജ്

" മതത്തെ ഭീകരവാദത്തിന്റെ മുഖ്യചാലകശക്തിയാക്കാമെന്നു കണ്ടുപിടിച്ച അറാഫത്തിനെ" - കവിത മാത്രമല്ല, ചരിത്രവും കയ്യിലൊതുങ്ങുന്നില്ലെന്ന് വീണ്ടും വീണ്ടും താങ്കള്‍ തെളിയിക്കുമ്പോള്‍ വാദിക്കാന്‍ ഈ ചൈനീസ് ചാരന്‍ ആളല്ല.

കാം‌കറേ - ഒന്നും പുടി കിട്ടിയില്ല. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ വായിച്ചിട്ടുണ്ട്. കാളിദാസന്റെ കൃതിയല്ലേ?

ജനാധിപത്യം കൊണ്ട് എന്തു കോപ്പുണ്ടാക്കി എന്നു ചോദിക്കുന്ന അനോണികളോടും വാദത്തിനില്ല.

മാവേലികേരളം

എല്ലാ മതങ്ങളിലും മനുഷ്യചാവേറുകളെ ഉണ്ടാക്കാനുള്ള പല സം‌വിധാനങ്ങളാണ്‌ ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിനെതിരെയാണ്‌ ജപമന്ത്രം പോലെ മതേതരവാദത്തിന്റെ പ്രസക്തിയെക്കുറിച്ച് ഈ വിധത്തില്‍ എപ്പോഴും സംസാരിക്കേണ്ടിവരുന്നത്. ഇസ്ലാം മതത്തില്‍ മാത്രമേ ഈ വിധത്തിലുള്ള സം‌വിധാനമുള്ളു എന്ന വാദം വലതുപക്ഷ-സാമ്രാജ്യത്വ-പാശ്ചാത്യ ഭരണ്‍കൂടങ്ങളുടെ സൃഷ്ടിയാണ്‌ (വിശേഷണങ്ങള്‍ അധികമായതില്‍ ക്ഷമിക്കുക. നിവൃത്തിയില്ല.

ഇന്ത്യയിലെ ഹിന്ദുക്കള്‍ ഹിന്ദു മിലിറ്റന്‍സിയെ അപലപിക്കുന്നുണ്ടെങ്കില്‍ (എനിക്ക് സംശയമുണ്ട്. മാത്രവുമല്ല, ചാതുര്‍‌വര്‍ണ്ണ്യ മിലിറ്റന്‍സിയല്ല, ഹൈന്ദവ മിലിറ്റന്‍സി തന്നെയാണ്‌ അരങ്ങത്തുള്ളത്).അതുപോലെത്തന്നെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം ജനതയും അക്രമത്തിന്റെ മാര്‍ഗ്ഗത്തെ തള്ളിപ്പറന്ന്ജുകൊണ്ട് അവരു|ടെയിടയില്‍നിന്ന് മുന്നോട്ട് വരുന്നുണ്ട്. മതവര്‍ഗ്ഗീയതയുടെ ഭാഗത്തു നില്‍ക്കുന്ന ചിലര്‍ മാത്രമാണ്‌ എല്ലാ മതങ്ങളിലും ഭീകരവാദത്തിന്റെ പക്ഷത്തു നില്‍ക്കുന്നത്. അവര്‍ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാന്‍ സം‌വിധാനങ്ങള്‍ തയ്യാറാകുമ്പോഴാണ്‌ ഗുജറാത്തും മറ്റും സംഭവിക്കുന്നത്.

തത്ക്കാലം ഇത്രമാത്രം. മറുപടി എഴുതാനുള്ള സാവകാശം കിട്ടുന്നില്ല. ക്ഷമിക്കുക.


എല്ലാ വായനകള്‍ക്കും നന്ദി.