ഏതു സിലബസ്സ്?
കേരളയോ, സീബീയെസ്സിയോ?
എത്ര ജോടി യൂണിഫോമുകളുണ്ട് വീട്ടില്‍?
ഒഴിവുസമയത്ത് എന്താണ് ചെയ്യാറ്?
മിക്കിമൌസ് കാണുമോ?
അതോ ടോം ആന്റ് ജെറിയോ?
കോമിക്കുകളാണോ അമര്‍ചിത്രകഥകളാണോ കൂടുതല്‍ ഇഷ്ടം?
പ്ളേ സ്റ്റേഷനോ ഗെയിം ബോയോ
ഏതാണ് അച്ഛന്‍ വാങ്ങിത്തന്നത്?
ടാട്ടൂസ് ഇഷ്ടാണോ?
ലേയ്സിന്റെ ചിപ്സ് ഇഷ്ടാണോ?
ഐസ്ക്രീമോ?
കിറ്റ്‌കാറ്റോ കാഡ്‌ബറീസോ
ഏതാണ് കൂടുതലിഷ്ടം
വീഗാലാന്റ് കണ്ടിട്ടുണ്ടോ?
സ്കൂളില്‍നിന്ന് എക്സ്‌കര്‍ഷന്‍ പോകാറുണ്ടോ?
സ്കൂളില്‍ ചാച്ചാ നെഹ്രുവിന്റെ വേഷം കെട്ടിയിട്ടുണ്ടോ?
പരീക്ഷയില്‍ എത്ര സ്റ്റാര്‍ കിട്ടിയിട്ടുണ്ട്?
ബര്‍ത്ത്‌ഡേക്ക് വീട്ടില്‍ കേക്കു മുറിക്കാറുണ്ടോ?
നീയെന്താ ഒന്നു മിണ്ടാത്തത്?
കടപ്പാട്: വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പകര്‍ത്തിയ ജി.എം.ബി.ആകാശ് എന്ന പ്രശസ്തനായ യുവ ബംഗ്ലാദേശി ഫോട്ടൊഗ്രാഫര്‍ക്കും, അയച്ചുതന്ന ഹരി എന്ന പ്രിയ സുഹൃത്തിനും. ടി.വി.കൊച്ചുബാവയുടെ കഥാശീര്‍ഷകത്തിനും.
ഈ ബ്ലോഗ്ഗ് പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനുശേഷമാണ്, ആകാശിന്റെ ഫോട്ടോപ്രപഞ്ചത്തിനെക്കുറിച്ച് ശ്രീനി ശ്രീധരന്‍ എന്ന മറ്റൊരു പ്രതിഭാധനനായ ഫോട്ടൊബ്ലോഗ്ഗര്‍ എന്നെ സൌമ്യമായി അറിയിച്ചത്. കടപ്പാടുകള്‍ പിന്നെയും അനന്തമായി നീളുകയാണ്.
27 comments:
ഒന്നങ്ങനെ, ഒന്നിങ്ങനെ....
സുഹൃത്തേ..
പ്രസക്തമായ ചിത്രങ്ങള്‍.. കേരളത്തിലും വെളിയില്‍ നിന്നും വന്ന ചുരുക്കം ചില ബാല്യങ്ങള്‍ ഉണ്ട്.., സ്കൂള്‍, പഠനം ഒക്കെ അന്യമായിട്ടുള്ളവര്‍...
ഭാവുകങ്ങള്‍..
ചങ്ങാതി..
താങ്കള്‍ വല്ലാതെ വേദനിപ്പിക്കുന്നു..
ഓര്‍മ്മകളെകൊണ്ടും കാഴ്ചകൊണ്ടും..
whom we can blame for this?
education comes to kid only after food. for having enough food for a family, the size should be small. so let the govt start a forced one kid for a family ( just like china ).
I know all religion will hang me for this statement... they need more members in their group and advocate everyone to have more kids..
വേറൊരു പോസ്‌റ്റല്ല, വേറിട്ടൊരു പോസ്റ്റ്...!
നമ്മുടെ ചുറ്റിലും തന്നെയുണ്ട് ഇങ്ങനെയുള്ള കുരുന്നുകള്‍....ബാല്യത്തിന്റെ സന്തോഷം ലഭിക്കാത്തവര്‍...
ഓ.ടോ
രാജീവ്, തീര്‍ച്ചയായും കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ഒരു 'സഹോദരനെ' പരിചയപ്പെടുത്താം...സമാനതകളുള്ള ഒരു ബാല്യമുള്ള വ്യക്തി... സിയബിന്റെ ബ്ലോഗ് പരിചയപ്പെടൂ...
ആരുടേതാണീ ജാട ചോദ്യങ്ങള്‍.. എവിടം വരെ പോവും എന്നൊക്കെ ആലോചിച്ച് വായിക്കാരുന്നു... പക്ഷെ, വായനയില്‍ നിര്‍ത്താമായിരുന്നെന്ന് തോന്നി.. കാഴ്ചകള്‍ കാണാതെ.. എന്നാലും കാണാതിരിക്കാനാവില്ലല്ലൊ...
Touching.
“ മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം...” ( മുരുകൻ കാട്ടാക്കട)
ഇനിയും എത്രകാലം ഈകാഴ്ച്ചകള്‍ക്ക്
നാം സാക്ഷിയാവണം,
വലിച്ചെറിയുക നമ്മുടെ
ഈ ...............
ഇനിയും എത്രകാലം ഈകാഴ്ച്ചകള്‍ക്ക്
നാം സാക്ഷിയാവണം,
വലിച്ചെറിയുക നമ്മുടെ
ഈ ...............
ഇതൊക്കെ എല്ലാ കാലവും ഇവിടെ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാകും...
Nice... Thanks for the link through twitter
ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍.
പിന്നെ എന്തു ചോദിക്കണം?
1. രണ്ടു മഞ്ചാടിക്കുരു തരാമോ?
2. നിന്റെ കല്ലു പെന്‍സിലിന് എത്ര നീളം ഉണ്ട്?
3. നാലു മണിപ്പൂക്കളുടെ നിറമെന്ത്?
4. കുട്ടിയും കോലും കളിക്കാനറിയാമോ?
5. സ്ലേറ്റ് മായ്ക്കാന്‍ പച്ചചെടി തണ്ട് കൊണ്ടു വന്നിട്ടുണ്ടോ?
പിന്നെ ഈ പടം ഒക്കെ കണ്ടിട്ടു , പൊള്ളുന്നു, നീറുന്നു, മണക്കുന്നു... . ചീറ്റുന്നു ......
മണ്ണാങ്കട്ട!
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
അനില്‍ശ്രീ..സിയബിനെ പരിചയപ്പെട്ടു. ലിങ്കിനു നന്ദി.
സജി,
മക്കളെയൊക്കെ കെ.എഫ്.സി.യും മാക്‍ഡൊണാള്‍ഡും കൊടുത്ത് കൊഴുത്തുരുണ്ട കോംപ്ലാന്‍ കുട്ടികളാക്കിയതിന്റെ ചാരിതാര്‍ത്ഥ്യം സാറിന്റെ ആ മിനുക്കു മുഖത്ത് വ്യക്തമായി കാണാനാകുന്നുണ്ട്. അതുകൊണ്ട് കമന്റ് തീരെ അത്ഭുതപ്പെടുത്തിയില്ല.
വൃത്തിയില്ലാതെ, വിയര്‍ത്തൊലിച്ച്, ശുഷിക്കിച്ച, ഈ സ്ലം ഡോഗുകള്‍ക്കും ജീവിക്കണ്ടെ ഏമാനേ. അവരെ വെറുതെ വിട്ടേക്ക്. അവരൊക്കെ മറ്റൊരു ലോകത്തെ കുട്ടികളാണ്.
തെറ്റിദ്ധരിച്ചതാണു സാര്‍, താങ്കള്‍.
എന്റെ മിനുക്കത്തിന്റെ പിന്നെ എന്റെ അദ്ധ്വാനം മാത്രമേയുള്ളൂ.
അഭിപ്രായം പറയുന്നവര്‍ ഒരു ചെറുവിരല്‍ പോലും അനക്കാറില്ല എന്നാതാണ് എന്റെ അനുഭവം, അത് എന്നെ വേദനിപ്പിച്ചിട്ടും ഉണ്ട്.എഴുതാന്‍ എന്തു സുഖം!
അതു മാത്രമേ എന്റെ കമെന്റിനു പിന്നില്‍ ഉള്ളൂ.
എന്നാല്‍ ഇങ്ങനെ പറയാന്‍ എനിക്കു യോഗ്യത ഉണ്ട് താനും
സജീ,
ഒരു ചെറുവിരലുപോലും അനക്കാതെ വെറുതെ കമന്റെഴുതുകയും സുഖിപ്പിക്കുകയും ചെയ്യുന്നവരോടുള്ള വെറുപ്പായിരുന്നു താങ്കളുടെ കമന്റുകൊണ്ട് ഉദ്ദേശിച്ചതെന്ന് ഒട്ടും തോന്നിയില്ല. അതുകൊണ്ടാണ് ആ തരത്തില്‍ മറുപടി എഴുതേണ്ടിവന്നത്. ക്ഷമിക്കുക. എങ്കിലും, ആ ചിത്രങ്ങള്‍ കണ്ടിട്ട് വേദന തോന്നിയവരൊക്കെ ആ തരത്തിലുള്ളവരാണെന്ന വിധിയെഴുത്തും അത്രകണ്ട് ശരിയാണോ എന്ന് സംശയമുണ്ട്. എങ്കിലും കാര്യങ്ങള്‍ വിശദീകരിച്ചതിനു സന്തോഷവും നന്ദി. താങ്കള്‍ ഇന്ന് ഏര്‍പ്പെട്ടിട്ടുള്ളതുപോലെയുള്ള പ്രവൃത്തി തന്നെയാണ് വേണ്ടത്. ഞങ്ങളുടെയൊക്കെ ഇത്തരത്തിലുള്ള ചാരിയിരുന്നെഴുത്തും, അഭിപ്രായപ്രകടനവുമൊക്കെ അത്തരം ആക്ടിവിസത്തിന്റെ മുന്‍പില്‍ ഒന്നുമല്ല എന്ന ബോദ്ധ്യവും എനിക്കുണ്ട്.
അഭിവാദ്യങ്ങളോടെ
ബാല്യത്തിന്റെ സന്തോഷം ലഭിക്കാത്തവര്‍...!
ഹ ഹ , കുഴപ്പം എന്റേതു തന്നെ, ആര്‍ വായിച്ചാലും അങ്ങിനെ തന്നേയേ തോന്നൂ..
ചെറുതെങ്കിലും ചില കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നുണ്ട് എന്നതില്‍ സന്തോഷം ഉണ്ട്. പക്ഷേ, ചില മാസങ്ങളില്‍ അവശ്യങ്ങള്‍ കൂടിവരുമ്പോള്‍ മറ്റുള്ളവരുടെമുന്‍പില്‍ കൈ നീട്ടാറുണ്ട്. “പ്രബുദ്ധതയുള്ള“വരുടേ പ്രതികരണമാണ് പലപ്പോഴും വേദനാജനകം!
അത്തരം ഒരനുഭവത്തില്‍ കയ്ച്ച് ഇരുന്നപ്പോഴാണിതു വായിച്ചതു, പിന്നെ വകതിരിവു ഉണ്ടായില്ല, തോന്നിയതു എഴുതി..
some time I feel to frame these heartfelt scenes
somewhere I seen their untouched tears
cruel suffocative blindness
"മക്കളെയൊക്കെ കെ.എഫ്.സി.യും മാക്‍ഡൊണാള്‍ഡും കൊടുത്ത് കൊഴുത്തുരുണ്ട കോംപ്ലാന്‍ കുട്ടികളാക്കിയതിന്റെ ചാരിതാര്‍ത്ഥ്യം സാറിന്റെ ആ മിനുക്കു മുഖത്ത് വ്യക്തമായി കാണാനാകുന്നുണ്ട്."
namal chayayum parippuvadayum kotuththaayirikkum gulfil makkale valarththunnath alle?
chithrangal thanne manasine pollikkunnu.pinne enthinaa ee vakkukal kooTe rajeevettaa?
ഇന്ന് എന്‍റെ കുഞ്ഞുങ്ങള്‍ക്ക്
ഓരോ ഉരുള വായില്‍ വെച്ച് കൊടുക്കുമ്പോഴും
നിസ്സഹായമായ കുറ്റബോധം കൊണ്ട്,
കരച്ചില്‍ കൊണ്ട് മരിച്ചു ഞാന്‍.
പല പൈങ്കിളി കമന്റുകളും പോസ്റ്റിനെ ബലാത്സംഗം ചെയ്യുന്നു.
രാജീവ് ഇപ്പോഴും പഴയ ലോകത്താണ്.കെ.എഫ്.സിയും,മക്ഡൊണാള്‍ഡൂം, ഹോട്ട് ബര്‍ഗറും ഒക്കെ ഉണ്ടെങ്കിലേ വികസനം വരികയുള്ളൂ !!!!!!
--- വികസനം--ആ ഒരൊറ്റ മന്ത്രം മാത്രം, കുറെ പട്ടികള്‍ പുഴുത്ത് ചത്താല്‍ നമ്മുടെ ആസ്ഥാന ബുദ്ധിജീവികള്‍ക്കും വികസനത്തിന്റെ അപ്പോസ്തലന്മാര്‍ക്കും എന്ത് ചേതം.
Post a Comment