സ്ളംഡോഗ് മില്ല്യണര്‍ നമ്മള്‍ ആടിത്തിമര്‍ത്തു. ഓസ്കാറിന്റെ പെരുമഴയില്‍ കുളിച്ച്, പരസ്പരം മാന്തിക്കൊടുത്ത് നമ്മളതിനെ ഒരു ദേശീയ ആഘോഷമാക്കി മാറ്റി. ധാരാവിയിലും, ഹൌറയിലും, വാരാണസിയിലും, ദില്ലിയിലും, അഹമ്മദാബാദിലും, അങ്ങിനെയങ്ങിനെ തിളങ്ങുന്ന ഇന്ത്യയുടെ ഗുഹ്യഭാഗങ്ങളില്‍ 61 ദശലക്ഷം തെരുവുപട്ടികള്‍ ജീവിച്ചിരിക്കുന്നുണ്ട്, ഏറ്റവും പുതിയ കണക്കുപ്രകാരം. ഓര്‍ക്കുക. 61 ദശലക്ഷം. ബ്രിട്ടനിലെ ജനസംഖ്യക്കു തുല്യമായ എണ്ണം.
400 ദശലക്ഷം ഡോളറിന്റെ ആഗോള ബോക്സോഫീസ് വിജയം നേടിയ ചിത്രത്തിലെ ബാലതാരങ്ങള്‍ ഇക്കഴിഞ്ഞ ജൂണ്‍ 19 വരെ ചേരിയില്‍ത്തന്നെയായിരുന്നു ജീവിച്ചുപോന്നതും. ജൂണ്‍ 19-ന് ചേരിയിലുണ്ടായ അഗ്നിബാധയില്‍നിന്ന് അവര്‍ കഷ്ടിച്ചാണ് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടത്. സ്ളംഡോഗിന്റെ സംവിധായകന്‍ ഡാനി ബോയ്‌ല്‍ സ്ഥാപിച്ച ജയ് ഹോ ട്രസ്റ്റും മുംബൈ ഭവനവകുപ്പ് അധികൃതരും ചേര്‍ന്ന് അവര്‍ക്ക് വീട് വാഗ്ദാനം ചെയ്തിട്ടുമുണ്ട്. കണ്ടറിയണം. മുംബൈ മഹാനഗരത്തിലെ ജനസംഖ്യയിലെ 49% ശതമാനം ആളുകള്‍ താമസിക്കുന്ന ചേരിയില്‍നിന്നോ, അഹമ്മദാബാദിലെ എഴുന്നൂറോളം ചേരികളിലായി ജീവിക്കുന്ന നഗരത്തിലെ 41% ആളുകളില്‍ നിന്നോ, രണ്ടുപേരെങ്കില്‍ രണ്ടുപേരെങ്കിലും രക്ഷപ്പെട്ടുവല്ലോ എന്ന് ആശ്വസിക്കാന്‍ തുടങ്ങിയതാണ്.
ഇല്ല. ആശ്വസിക്കാന്‍ വരട്ടെ. അശ്രീകരം പിടിച്ച വാര്‍ത്തകള്‍ അവസാനിക്കുന്നേയില്ല. പുതിയ സ്ളംഡോഗുകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ് നമ്മള്‍. സ്വന്തമെന്നു പറയാന്‍ ചേരി പോലുമില്ലാത്ത പുതിയ സ്ളംഡോഗുകള്‍ക്ക് ആകാശം മാത്രമാണ് മേല്‍ക്കൂര. തെരുവുതന്നെയാണ് വീട്. നിത്യജീവിതം തന്നെയാണ് വലിയ സമരം. അവിടെ പുതിയ ജമാല്‍ മാലിക്കുകളും, സലിമുകളും, ലതികമാരും വളരും. മാമന്‍മാരും, ജാവേദുമാരും, പ്രേമകുമാരന്‍മാരും അഴിഞ്ഞാടും
ഇനി ഇതാ കോമണ്‍വെല്‍ത്ത് കളികള്‍ അരങ്ങേറാന്‍ പോകുന്നു. പഴയതും പുതിയതുമായ യജമാനന്‍മാരുടെയും, അവരുടെ പഴയതും പുതിയതുമായ ആശ്രിതന്മാരുടെയും കൂട്ടുകളി. രാജപാതകളും രമ്യഹര്‍മ്മങ്ങളും നക്ഷത്രനിലവാരത്തിലുള്ള ക്രീഡാകേന്ദ്രങ്ങളും സമുച്ചയങ്ങളും വേണം. അതിനൊക്കെ പണം വേണം. കുറച്ചൊന്നും പോരാ. 8000 കോടിയാണ് ഒരു ഏകദേശ കണക്ക്. അതിനേക്കാള്‍ പ്രധാനമാണ് സ്ഥല ലഭ്യത ഉറപ്പുവരുത്തല്‍. അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. യമുനാ തീരത്തെയും നഗരത്തിലെ മറ്റിടങ്ങളിലെയും ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ഇന്ദ്രപ്രസ്ഥം മോടിപിടിപ്പിക്കുന്ന തിരക്കിലാണ് അധികൃതര്‍. സ്ഥലജലവിഭ്രമത്തിന്റെ പുതിയ കണ്ണാടിമാളികകള്‍ ഒരുങ്ങുകയാണ്.
ചേരിനിവാസികളുടെ പ്രശ്നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുവേണ്ടി തുടങ്ങിയ സംരംഭമായിരുന്നു കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്ളം ജഗത്ത് എന്ന മാസിക. പരസ്യവിപണിയുടെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ, കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക കഴിഞ്ഞ ജനുവരി മുതല്‍ അടച്ചുപൂട്ടലിനെ നേരിട്ടുകൊണ്ടിരിക്കുന്നു. 2008 ഡിസംബറിലും 2009 ജനുവരിയിലും അത് വെളിച്ചം കണ്ടില്ല. ഇപ്പോള്‍ അതിന്റെ അവസ്ഥയെന്താണെന്ന് നിശ്ചയം പോരാ.
പ്രതിദിനം ശരാശരി ഇരുപതു രൂപയിലും കുറവ് സമ്പാദ്യം മാത്രമുള്ള 83 കോടി വരുന്ന ജനതയുടെ അമരത്തിരിക്കുന്നത്, 500 കോടി രൂപ മൊത്തം സ്വകാര്യ ആസ്തിയുള്ള ഒരു കാബിനറ്റാണ്. ഏറ്റവും മുകളറ്റത്തെ അഞ്ചേ അഞ്ചു മന്ത്രിപുംഗവന്‍മാരുടെ മാത്രം ആസ്തിയാണ് ഈ പറഞ്ഞ അഞ്ഞൂറില്‍ ഇരുന്നൂറു കോടിയും. ഈ എണ്ണം തെറ്റുന്ന വലിയ കണക്കുകള്‍ക്കിടയിലാണ് ചേരിയെക്കുറിച്ച് വിലപിക്കുന്നത്.
കടന്നു പോകാന്‍ പറ. ഇന്ത്യക്കാരോടും പട്ടികളോടും.
ചിത്രങ്ങളുടെ കടപ്പാട്: ആദിലിനും, റോയിറ്റേഴ്സിനും
22 comments:
നിങ്ങള്‍ ഏതു ചേരിയില്‍?
ചേരിനിവാസികള്‍ക്ക് മെച്ചെപ്പെട്ട ജീവിത സാഹചര്യമുണ്ടാവണം എന്നതില്‍ മറിച്ചൊരഭിപ്രായമുണ്ടാവുമെന്നു തോന്നുന്നില്ല. "പ്രതിദിനം ശരാശരി ഇരുപതു രൂപയിലും കുറവ് സമ്പാദ്യം മാത്രമുള്ള 83 കോടി വരുന്ന ജനതയുടെ അമരത്തിരിക്കുന്നത്, 500 കോടി രൂപ മൊത്തം സ്വകാര്യ ആസ്തിയുള്ള ഒരു കാബിനറ്റാണ്" എന്നു കൂട്ടിവായിക്കുന്നത് നിരര്‍ത്ഥകവും യുക്തിരഹിതവുമായ താരതമ്യമാണ്. പോട്ടെ 500 കോടി രൂ സ്വകാര്യ ആസ്തിയുള്ള ക്യാബിനറ്റിനു പകരം ഇരുപതുരൂപയുടെ ആസ്തിയുള്ളവരെ പിടിച്ച് ക്യൂബിനറ്റില്‍ ഇരുത്തിയാല്‍ ചേരിനിവാസികളുടെ പ്രശ്നം പരിഹരിഹരിയ്ക്കപ്പെടുമോ?
ധാരാവിയിലും, ഹൌറയിലും, വാരാണസിയിലും, ദില്ലിയിലും, അഹമ്മദാബാദിലും മാത്രമല്ല കേരളത്തിലുമുന്ട് തലയ്ക്കുമേലെ ഒരു കൂരയില്ലാത്തവര്‍. കേരളത്തിലും ബംഗാളിലുമുന്ട് എന്നു പറയേണ്ടി വരുന്നത് മന്ത്രിസഭയുടെ ആസ്തിയല്ല പ്രശ്നം എന്നു പറയാന്‍ വേണ്ടി മാത്രമാണ്.
ലക്ഷക്കണക്കിന് ജനങ്ങള്‍ വൃത്തിഹീനമായ ചേരികളില്‍ ജീവിതം തള്ളിനീക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ണടച്ചിരുട്ടാക്കുന്നു. ഓഹരി വിപണിയിലെ ചെറിയ മുന്നേറ്റങ്ങളെപ്പോലും ചൂണ്ടിക്കാണിച്ച് ഇന്ത്യ കുതിക്കുകയാണെന്നും തിളങ്ങുകയാണെന്നുമൊക്കെ വീമ്പിളക്കുന്നവര്‍ ഈ ചേരികളെക്കുറിച്ചറിയാത്തവരല്ലല്ലോ.
ഞാനെന്തായാലും കണ്ണടച്ചിരുട്ടാക്കുന്നവരുടെ ചേരിയിലേക്കില്ല.
ചേരിജീവിതത്തിനു ജനാധിപത്യഭരണകൂടത്തേ പഴിപറഞ്ഞതുകൊണ്ടായില്ല.
എല്ലാ ആധിപത്യങ്ങളും ,ചിലജനസമൂഹങ്ങളെ അരുകുകളിലേക്ക് തള്ളിമാറ്റുന്നു.
കേരളത്തില്‍,ഭൂപരിഷ്കരണം നടന്നു.റോഡു/തോട്/റ്യില്‍വേ പുറ്മ്മ്പോക്കിലുമ്
ലക്ഷം വീട്/അം ബേദ്ക്കര്‍ കോളനികളിലുമായി ചീഞ്ഞുജീവിക്കുന്നമനുഷ്യരുടെ കണക്കുപോലും ക്രിത്യമായിട്ടില്ല.
മൂന്നാം ലോകരാജ്യങ്ങളുടെ സമ്പത്ത്ഘടന നിലനിര്‍ത്തുന്നത് ചേരികളാണ്.
വിഭവാധികാരം ,ഒരിക്കലും ഉന്നയിക്കാത്തവര്‍ ചേരിനിവാസികളാണ്.
എല്ലാ ക്രയവിക്രയങ്ങളിലും ,കമ്പോളരാഷ്ട്രീയത്തിലും ,നിശ്ശബ്ദ സാനിധ്യം
പോരെ,ഭരണകൂടത്തിന്.ഏതുതരം വികസനവും ,കൂടുതല്‍പേരെ ചേരിയിലേക്കു
തള്ളിവിടും ,അല്ലങ്കില്‍ സമാന സാഹചര്യങ്ങളിലേക്ക്.
കാസിം തങ്ങൾ പറഞ്ഞതാണതിന്റെ ശരി.
ചേരികളിലുള്ളവര്‍ക്കുവേണ്ട് ചേരി ചേരാന്‍ ഭരണവര്‍ഗ്ഗം ഏതായാലും ഇല്ല.
ഒരു ചേരിക്കും വേണ്ടാത്ത ചേരികൾ .....
ആശംസകൾ.. കലികമായ രചന
ചേരിക്കാര്‍ക്ക് ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതിന് പകരം ചേരികള്‍ ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടത്. ഗ്രാമത്തിലെ ജീവിതം ദുസ്സഹമാകുകയും ജീവിക്കാന്‍ നിവര്‍ത്തിയില്ലാതാകുകയും ചെയ്യുമ്പോള്‍ ആളുകള്‍ നഗരത്തിലേക്ക് ചേക്കേറുന്നു. നഗര വാസികള്‍ക്കും ഇത് ആവശ്യമാണ്. കുറഞ്ഞ ചിലവില്‍ പണിക്കാരേ കിട്ടുമല്ലോ.
വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നത് ചില കേന്ദ്രീകൃത സ്ഥലങ്ങളിലാണ്. നമ്മുടെ നാട്ടിലാണെങ്കിലും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകേതമായാണ് വികസനം നടക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി എന്തുകൊണ്ട് കാസര്‍കോട്ടോ, ഇടിക്കിയിലോ ഉള്ള തരിശുഭൂമിയില്‍ എന്തുകൊണ്ട് വരുന്നില്ല? കാരണം ഉദ്യോഗസ്ഥര്‍ക്കും, റിയല്‍ എസ്റ്റേറ്റ് മാഫിയക്കും, രാഷ്ട്രീയക്കാര്‍ക്കും അത് സ്വീകാര്യമല്ല, അവരാണല്ലോ ഇതിന്റെ ഒക്കെ ഗുണഭോക്താക്കാള്‍.
തൊഴിലിനിനായി ലോകത്തെ ഏത് കുഗ്രാമത്തിലേക്കും കുടിയേറിപ്പാര്‍ക്കുന്ന മലയാളിക്ക് കാസര്‍കോട്ടേ ഐടി പാര്‍ക്കില്‍ പണിചെയ്യില്ല എന്ന് വാശിപിടിക്കാന്‍ കഴിയില്ല.
ജനകീയ ആസൂത്രണം കുറച്ചൊക്കെ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും പഞ്ചായത്തുകള്‍ക്ക് അവരുടെ പദ്ധതി വിഹിതം സുസ്ഥിര വികസനത്തിന് വേണ്ടി ഉപയോഗിക്കാനാവശ്യമായ ആശയ അറിവ് വേണ്ടത്രയില്ല. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളുടെ കാര്യം ഇതിലും കഷ്ടമാണ്.
മഹാത്മാഗാന്ധിയുടെ സ്വപ്നമായ സുസ്ഥിര ഗ്രാമമെന്ന സങ്കല്‍പ്പം ഇപ്പോഴും ഒരു മരീചികയാണ്.
എന്നാല്‍ നമുക്ക് ചിലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
ഈ ചേരിക്കരെ ഓര്‍ത്ത് വിഷമിക്കുന്നതില്‍ കാര്യമില്ല. ബോംബേയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു ഉത്പന്നം (സോപ്പ്, ചീപ്പ്, കണ്ണാടി, സിനിമ, ബാങ്ക്) വാങ്ങുന്ന ഏതൊരാളും ബോംബേയിലെ ചേരികളുടെ വളര്‍ച്ചയെ നേരിട്ടല്ലാതെ സഹായിക്കുകയാണ്. ചേരിക്കാരോട് ദയവ് തോന്നുന്നുണ്ടെങ്കില്‍ വന്‍ നഗരങ്ങളിലേക്കുള്ള പണത്തിന്റെ കേന്ദ്രീകരണം തടയണം. ചെറിയ നഗരത്തില്‍ നിന്നുള്ള ഉത്പങ്ങള്‍ വാങ്ങണം. അവിടുത്തെ വ്യവസായങ്ങള്‍ വളര്‍ന്നാല്‍ വന്‍ നഗരങ്ങളിലേക്കുള്ള തിരക്ക് കുറയും. ആത്യന്തികമായി ഗ്രാമങ്ങളിലാകണം ഉത്പാദകര്‍. ഗ്രാമങ്ങളില്‍ നിന്നുള്ള ഉത്പാദകരില്‍ നിന്ന് ഉത്പന്ങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണം. ഗ്രാമങ്ങള്‍ സ്വന്തം കാലില്‍ നിന്നാല്‍ ഗ്രാമീണര്‍ക്ക് നഗങ്ങളിലേക്ക് ചേക്കേറെണ്ട അവാശ്യം വരുന്നില്ല.
കുറഞ്ഞ പക്ഷം വലിയ ഷോപ്പിങ്ങ് മാളില്‍ നിന്ന് ഉത്പങ്ങള്‍ വാങ്ങരുത്, പകരം ചെറിയ കടകളില്‍ നിന്ന് വാങ്ങുക.
നിങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു വീട് ഉണ്ടങ്കില്‍ വീണ്ടും വീടും സ്ഥലങ്ങളും വാങ്ങിക്കൂട്ടാതിരിക്കുക. സ്ഥലത്തിന്റെ വില കുറക്കാന്‍ അത് സഹായിക്കും. വാടക്ക് താമസിക്കുന്നവര്‍ കുറഞ്ഞ വാടകുള്ള സ്ഥലങ്ങളില്‍ താമസിക്കുക. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് പണം എത്തിക്കുന്നത് കുറക്കുക.
അധികാരികളെ / മറ്റുള്ളവരെ കുറ്റം പറയാന്‍ എളുപ്പമാണ്. അധികാരികള്‍ അവരുടെ യജമാനന്‍മാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ ആര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നതാണ് ചോദ്യം. അധികാരികളുടെ യജമാനന്‍മാര്‍ക്ക് ആര് പണം നല്‍കുന്നു എന്നതും നാം നമ്മോട് ചോദിക്കേണ്ട ഒരു ചോദ്യമാണ്.
പണത്തിന്റെ കേന്ദ്രീകരണം തടയുക. ഗ്രാമസ്വരാജ് വിജയിക്കട്ടേ.
അഭിനന്ദനം അര്‍ഹിക്കുന്ന ഒരു പോസ്റ്റ്.
ഏതായാലും കോടികളുടെ ചേരിയിലേക്കില്ല.
I dont know where to start.. but all these problem start with population.. control the population. put a iron rule for one kid for a family(like in china). I know there will be priest/mukris/swami's will be against it. but if you want to clean up something here, thats only solution..
who has the guts to put that rule?
Apologies for commenting in English. It is a crime that people have to live in slums. Esp in the case of the big indian cities where housing is a big issue. To stem the rot, we need to stop the migration to the big cities, which in most case is for economic reasons. Such migration can only be ended when infrastructure improves in the rural areas - quality education, good roads, telecom connectivity, land reforms, law and order all has to improve. Those are the areas where the politicians of all hues should concentrate.
So to improve the living standards of the slum dwellers, one should start by not allowing the slums to come up in the first place.
ജനസംഖ്യ വര്‍ദ്ധനവും, migration നും രോഗമല്ല. രോഗ ലക്ഷണമാണ്.
ദാരിദ്ര്യം ജനസംഖ്യ വര്‍ദ്ധിപ്പിക്കും. ആഗോളവത്കരണം migration നെ വളര്‍ത്തുകയും migrant നെ നിയമവിരുദ്ധമാക്കുകയും ചെയ്യും.
പോസ്റ്റിനേക്കാള്‍ വലിയ കമന്റ് എഴുതുന്നത് ബോറായതുകൊണ്ട് ഇവയേക്കുറിച്ച് പിന്നീട് എഴുതാം.
New scheme for slum-free India
NEW DELHI: The Centre will formulate a new scheme for slum dwellers and the urban poor in an effort to promote a slum-free India in the next five years. The Rajiv Awas Yojana will focus on according property rights to slum dwellers and urban poor by the States, providing basic amenities and enabling the construction of houses through access to subsidised credit.
Announcing the 100-day agenda of her Ministry, Union Housing and Urban Poverty Alleviation Minister Kumari Selja said it would explore the possibility of partnership between the urban poor, municipalities, parastatal authorities, State and the Centre and private developers to create affordable homes for the urban poor. The Centre would extend support to States that were willing to assign property rights to people living in slum areas, she said.
Slum Clearance Scheme
The scheme envisages rehabilitation of slum dwellers in Chengalchoola in Thiruvananthapuram city. The flats are being allotted free of cost to the eligible. Under this scheme construction of 616 flats has been completed and 528 units have been allotted. Now this scheme has been transferred to Thiruvananthapuram Corporation.
(gov of kerala)
See the pictures of Chengalchoola Slum Colony Houses were designed by Laurie Baker.
SLUM IMPROVEMENT SCHEMES
Under this scheme, providing the basic amenities like Drinking water, Streetlight, community Toilet, Community Bathroom, U.G.D. Storm water Drain. As per Govt. of India guidelines the per capita expenditure of Rs. 800.00 is incured for development works in selected slums. The released amount of Rs. 80.00 lakhs has been spent for these works.
HUDCO ASSISTED HOUSING SCHEME
During 2003-04, Valmiki Ambedkar Awas Yojana housing scheme was sanctioned by Central Govt. to the slum dwellers. HUDCO assisted housing scheme was temporarily discontinued.
I am really glad to see schemes and projects, steps taken by central as well as the state gov.
I agree that there are people still in slums...
ശരിയാണ് ! ഏതു ചേരി.. രണ്ടാമത്തെ അര്‍ത്ഥം ആലോചിക്കാറില്ലല്ലോ പലപ്പോഴും..
onnamathe kuttavali bharanakootam.
valare pradhanappetta vishayam.
oscar kondonnum avasanikkaththathu.
ജോജൂ,
ഇരുപതു രൂപ ആസ്തിയുള്ളവരെ കാബിനറ്റിലേക്കയച്ചാല്‍, ചേരിക്കാരുടെ പ്രശ്നങ്ങള്‍ പരിഹൃതമാകണമെന്നൊന്നുമില്ല. എങ്കിലും, ചേരിക്കാരെ മനസ്സിലാക്കാനെങ്കിലും ഒരുപക്ഷേ അവര്‍ക്ക് സാധിച്ചേക്കും. അത്തരം ഇരുപതു രൂപക്കാരെ ക്യാബിനറ്റു വരെ എത്തിക്കാന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ട് ഒട്ടും പ്രതീക്ഷക്കും വകയില്ല. ലിങ്കുകള്‍ക്കു നന്ദി. എങ്കിലും, പല സ്ഥലത്തും ഇവരുടെ പുനരധിവാസം ദയനീയമായി പരാജയപ്പെടുന്നതിന്റെയും ലിങ്കുകള്‍ നിരവധിയാണ്. ഗണനീയമായ വോട്ടുബാങ്കായിട്ടുപോലും ഇവരെ സംഘടിപ്പിക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയക്കാരും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.
ജഗദീശ് സൂചിപ്പിച്ച പ്രശ്നപരിഹാരം നല്ലതാണെന്നതിനു സംശയമില്ല. എങ്കിലും എത്രത്തോളം പ്രായോഗികമാണെന്നതു മറ്റൊരു കീറാമുട്ടിയാണ്. ആ സൂചിപ്പിച്ച പരിഹാരം വികസനത്തെക്കുറിച്ചുള്ള നമ്മുടെ ധാരാളം സ്വപ്നങ്ങളെയും പുതിയ സാമൂഹികധ്രുവീകരണത്തെക്കുറിച്ചുള്ള ഇതരസാദ്ധ്യതകളെയും നമുക്കുമുന്‍പില്‍ കൊണ്ടുവരുന്നുമുണ്ട്. എങ്കിലും അടിയന്തിരമായി ചെയ്യേണ്ടത്, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, genuine ആയ എന്‍.ജി.ഒ.സംഘടനകളെ കണ്ടെത്തി ഒരുമിപ്പിക്കുകയും അവര്‍ക്കൊരു രാഷ്ട്രീയ പ്ലാറ്റ്‌ഫോം ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നതുതന്നെയാണ്. ചേരിനിവാസികളുടെ ആവശ്യങ്ങളെ, പ്രാദേശികാടിസ്ഥാനത്തിലെങ്കിലും പരിഹരിക്കാനുള്ള പദ്ധതികള്‍ ഈ പ്ലാറ്റ്‌ഫോമിന് നിര്‍ദ്ദേശിക്കാനും, പ്രായോഗികമാക്കാനും കഴിയണം. റിയല്‍ എസ്റ്റേറ്റുകാരാണ് ഇന്ന് നഗരത്തിലെ ചേരികളുടെ യഥാര്‍ത്ഥശത്രുക്കള്‍. മറ്റു സ്വകാര്യ വ്യവസായികളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, നീതി-നിയമ നടത്തിപ്പുകാരുമൊക്കെ അവരുടെ ദല്ലാളുകളാണ്. ആ അവസ്ഥയാണ് ആദ്യം മാറ്റേണ്ടത്. എളുപ്പമല്ല എന്നറിയാം. മാവോയിസ്റ്റുകളെന്നൊക്കെയുള്ള പേരില്‍ ഇന്നു നമ്മള്‍ ഭ്രഷ്ടു കല്‍പ്പിച്ചിരിക്കുന്ന പല സംഘടനകള്‍ക്കും ഈ കാര്യത്തില്‍ കാര്യമായെന്തെങ്കിലും ചെയ്യാന്‍ സാധിക്കും. നിര്‍ഭാഗ്യവശാല്‍ അവരും ഈ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.
മുക്കുവന്‍, ജനസംഖ്യാ നിയന്ത്രിക്കാത്തതുകൊണ്ട് ചേരികള്‍ വളരുന്നു എന്നത്, പ്രശ്നത്തെ തലകീഴായി കാണുകയല്ലേ?
ഇവിടെ ഇങ്ങനെയൊരു പോസ്റ്റിടാന്‍ രാജീവിനു തോന്നിയതിനു രാജീവിന്റെ വരുമാനത്തിനു പങ്കൊന്നുമില്ലല്ലോ.രാജീവിന്റെ വരുമാനം 20 രൂ ആയതുകൊണ്ടലല്ലോ ഇങ്ങനെയൊരു പോസ്റ്റിട്ടത്. ചേരിനിവാസികളുടെ പ്രശ്നങ്ങള്‍ ചേരിനിവാസികള്‍ക്കു മനസിലാവും എന്നതു ശരിയാണെങ്കിലും മറ്റാര്‍ക്കും മനസിലാവില്ല എന്നു കരുതുന്നത് തെറ്റല്ലേ.
നല്ല ചോദ്യം !
സമതുലിതമല്ലാത്ത വികസനത്തിന്റെ ഫലമായുണ്ടാകുന്ന നീര്‍ക്കെട്ടും പഴുപ്പും പേരുന്ന ഇന്ത്യയുടെ രോഗഗ്രസ്തമായ ശരീരത്തെ രക്ഷിക്കാന്‍ ഒരു നന്മയുള്ള രാഷ്ട്രീയ പ്രസ്ഥാനം ഉയര്‍ന്നുവന്നിരുന്നെങ്കില്‍ എന്ന് ദിവാസ്വപ്നം കാണട്ടെ !
Post a Comment