Tuesday, June 2, 2009
ഇപ്പൊഴോ?
ഒരു പഴയ ഇ-മെയില്‍ പ്രബോധനം കൂടി ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുക്കാന്‍ ഇപ്പോള്‍ സമയമായിരിക്കുന്നു.
ആസ്ത്രേലിയയിലെ മുസ്ലിം പള്ളികളെ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടത്തിന്‍ കീഴിലാക്കാനുള്ള മുന്‍പ്രധാനമന്ത്രി ജോണ്‍ ഹൌവാര്‍ഡിന്റെ “ധീരമായ’ തീരുമാനത്തില്‍ രോമാഞ്ചംകൊണ്ട്, ഇന്ത്യക്കും ഈ മട്ടിലുള്ള ധീരനായ ഒരു നേതാവുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ എന്ന് ദീര്‍ഘനിശ്വാസം പൊഴിച്ച്, പ്രചരിച്ചിരുന്ന ഒരു ഇ-മെയില്‍. ജോണ്‍ ഹൌവാര്‍ഡിന്റെ പ്രസംഗഭാഗമായിരുന്നു മെയിലിലെ ഉള്ളടക്കം. അത് ഇപ്രകാരം:
'IMMIGRANTS, NOT AUSTRALIANS, MUST ADAPT.'
Take It Or Leave It. I am tired of this nation worrying about whether we are offending some individual or their culture. Since the terrorist attacks on Bali , we have experienced a surge in patriotism by the majority of Australians.
''This culture has been developed over two centuries of struggles, trials and victories by millions of men and women who have sought freedom''
We speak mainly ENGLISH, not Spanish, Lebanese, Arabic, Chinese, Japanese, Russian, or any other language. Therefore, if you wish to become part of our society . Learn the language!''
Most Australians believe in God. This is not some Christian, right wing, political push, but a fact, because Christian men and women, on Christian principles, founded this nation, and this is clearly documented. It is certainly appropriate to display it on the walls of our schools. If God offends you, then I suggest you consider another part of the world as your new home, because God is part of our culture.''
"We will accept your beliefs, and will not question why. All we ask is that you accept ours, and live in harmony and peaceful enjoyment with us".
''This is OUR COUNTRY, OUR LAND, and OUR LIFESTYLE, and we will allow you every opportunity to enjoy all this. But once you are done complaining, whining, and griping about Our Flag, Our Pledge, Our Christian beliefs, or Our Way of Life, I highly encourage you take advantage of one other great Australian freedom,'THE RIGHT TO LEAVE'.''
If you aren't happy here then LEAVE. We didn't force you to come here. You asked to be here. So accept the country YOU accepted.'
Maybe if we circulate this amongst ourselves, we will find the backbone to start speaking and voicing the same truths.
If you agree ... please SEND THIS ON TO EVERY INDIAN...
വിഷയത്തിന്റെ തലക്കെട്ടിലും, രാജ്യത്തെ സൂചിപ്പിക്കുന്ന ഭാഗത്തും മാത്രം എഡിറ്റിംഗ് നടത്തി, ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ഇ-മെയില്‍ സന്ദേശം പ്രചരിക്കുകയും ചെയ്തു.
ഇന്ന്, ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഈ ഇ-മെയില്‍ സുവിശേഷക്കാര്‍ എവിടെപ്പോയി ഒളിക്കും? എന്നിട്ടിപ്പോഴെന്തായി? Take it or leave it. അതു തന്നെ.
സാമ്രാജ്യത്വത്തിന്റെ അടിമപദവിയില്‍നിന്ന് എല്ലാ പഴയ സാമന്ത രാജ്യങ്ങളും രക്ഷപ്പെട്ടിട്ടും, ഇന്നും, ആ പഴയ തഴമ്പു താലോലിച്ച്, രാജ്ഞിക്കും രാജഭരണത്തിനും ഏറാന്‍ മൂളുന്ന ഭൂമിയിലെ ഒരേയൊരു ഭൂഖണ്ഡ-രാജ്യം. ദേശഭക്തിയും, മത-സാംസ്കാരിക-ഭാഷാഭിമാനവും വംശവെറിയും കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ വലതുപക്ഷ രാഷ്ട്രീയം. അപഹരിക്കപ്പെട്ട ആദിവാസികളോട് പരസ്യമായി മാപ്പു ചോദിച്ച കെവിന്‍ റുഡ്ഡ് പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും, സാമ്രാജ്യത്ത്വ കങ്കാണിമാരിലെ ആ പഴയ മൂപ്പനായ ജോണ്‍ ഹൌവാര്‍ഡിന്റെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഭരണവര്‍ഗ്ഗത്തിന്റെയും കാഴ്ചപ്പാടുകള്‍ ഇന്നും ആസ്ത്രേലിയയില്‍ ശക്തമാണ്. ദേശീയവും വംശീയവുമായ ആ അശ്ലീലതയെയാണ് ഈ ഇ-മെയില്‍ സുവിശേഷകര്‍ ഇത്രനാളും മൂന്നുനേരം തൊണ്ടതൊടാതെ വിഴുങ്ങിയതും നമുക്കിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും.
വംശവെറിയുടെ പുളിച്ച ഏമ്പക്കമായി, ഇന്ന് അത് അവരെത്തന്നെ തിരിഞ്ഞുകൊത്തുകയും ചെയ്യുന്നു.
Subscribe to:
Post Comments (Atom)
42 comments:
തിരിഞ്ഞുകൊത്തുന്ന പ്രൊപ്പഗാന്‍ഡകള്‍
ഹഹഹ....
ആണവ കരാറും ബോംബും പോലെ, ഇന്ത്യാക്കാരന് എപ്പോള്‍ പണി കിട്ടിയാലും ചേലനാട്ട് അണ്ണനു സന്തോഷം തന്നെ. നമിച്ചണ്ണാ നമിച്ചു...
First things first.These quotes attributed to John Howard are several years old. These quotes has been taken out of context and were made by several people from government..Someone decided to add all of them together with some made up parts and attributed it to John Howard.
This quote has been posted numerous times with reference to just about every country under the sun. It is a well-known email scam
It is nothing to do with a speech by John Howard or any other PM
See the link : http://www.snopes.com/politics/soapbox/australia.asp
So the Email was not from some one in some responsible position in any government,but from some ordinary citizen reacting to some perceived wrongs he sees around him.So the whole point of your self righteous,politically correct ramblings is canceled.Don't you feel silly getting your 'knickers in a knot'(By the way that is an Australian expression and a very apt one for your blog in general:-))about some falsely attributed,forwarded mail?
The subject matter of the Email was about certain groups(we all know who they are) demanding special allowances,but the problem with Indian students in Australia is their basic human rights are violated.An Australian living in India is expected to live by Indian rules,so is an Indian living in Australia.Are you so dense that you can't understand this? It is a criminal offense to assault somebody and nobody has a different opinion as to how this problem should be dealt with.
സഖാവേ, ടിയാനന്‍മെനിന്റെ ഇരുപതാണ് മറ്റന്നാള്‍. ബൂലോകത്ത് ലഡ്ഡു വിതരണം ചെയ്യാന്‍ കൂടുന്നൊ?
അമേരിക്കന്‍ ആരാധകര്‍ക്കും ഇടക്കിടെ "വംശീയ സ്നേഹപ്രകടനങള്‍" ഇങനെ കിട്ടുമ്പോള്‍ നമ്മുടെ "ദേശസ്നേഹികള്‍" എന്തു ചെയ്യും ?
അങ്ങൊക്കെ വല്ല ഹനീഫ് മുഹമ്മദുമാർക്കും അടി കൊള്ളുമ്പോഴേ പോളിറ്റ്ബ്യൂറോ സഖാക്കൾക്കു വേദനിക്കുള്ളൂ.അല്ലാതെ സാദ ഇന്ത്യക്കാർക്കാണു തല്ലു കൊള്ളുന്നതെങ്കിൽ ഇങ്ങനെയിരിക്കും ഇവറ്റയുടെ പ്രതികരണം- ‘മേടിച്ചൊ, മേടിച്ചൊ, വലതുപക്ഷസാമ്രാജ്യത്തിൽ നിന്നല്ലേ’ എന്ന മട്ടിൽ.
തെരഞ്ഞെടുപ്പിലെ തോല്വിയൊന്നും പോളിറ്റ്ബ്യൂറോ സഖാക്കളെ ഒന്നും പഠിപ്പിച്ചില്ലെന്ന്നു തോന്നുന്നു- ഞായറഴ്റ്ച സങ്ഘടിക്കുന്നവരും വെള്ളിയാഴ്ച സങ്ഘടിക്കുന്നവരും മുത്തലാക്കു ചൊല്ലി മാറിപ്പോയിട്ടും രാജീവ് സഖാവിന്റെ ചേലക്കിപ്പോഴും പഴയ നാറ്റം!
മദനിക്കാവശ്യമുണ്ട് പാർടിയിലെ ‘പ്രവർത്തകരെ’. ആ പരസ്പരസഹായസഹകരണത്തിലാണല്ലൊ അശ്വിനീകുമാറിനെയൊക്കെ അരിഞ്ഞിട്ടത്.
ആ പഴയ മെയില്ലിനെക്കുറിച്ച് ഇന്ന് രാവിലെ ഓര്‍ത്തതേയുള്ളൂ. അത് ഫോര്‍വേഡ് ചെയ്തുതന്ന സംഘപരിവാര്‍ സുഹൃത്തുക്കള്‍ക്ക് പുതിയ വാര്‍ത്തകളുടെ ലിങ്കുകള്‍ സഹിതം തിരിച്ചയക്കണമെന്ന് തീരുമാനിച്ചിരിക്കയായിരുന്നു.ഇനിയേതായാലും രാജീവിന്റെ ഈ പോസ്റ്റ് അവരുടെ ശ്രദ്ധയില്‍പ്പെടുത്താം.
രാജീവിന്റെ ബ്ലോഗില്‍ അനോണിമസുകാര്‍ക്ക് നല്ല പിടിപാട് ആണല്ലോ... വര്‍ഗീയം പറയാന്‍ എപ്പോഴും മുഖം മുടികളാണ് നല്ലത്.
നന്നായി രാജീവ്.
സ്വയം അനുഭവിച്ചറിഞ്ഞാലെങ്കിലും ചിലരുടെ കണ്ണുകളുടെ അന്ധത മാറാറുണ്ട്. ഇവിടെ അതും കാണുന്നില്ലല്ലോ. കഷ്ടം.
സമയോചിത പോസ്റ്റിന് അഭിനന്ദനങ്ങള്‍ രാജിവേട്ടാ.
യാഹൂ ഗ്രൂപ്സില്‍ കുറച്ചു നാള്‍ മുന്‍പേ പരിവാരക്കാര്‍ ഹോവാര്‍ഡിനെ കൂട്ട് പിടിച്ച് ആഘോഷിച്ചത് കണ്ടിരുന്നു . ഇന്നലെയിതാ പല്ല് കൊഴിഞ്ഞ മറാത്താ പുലിയും സംഘവും ആസ്ത്രേല്യന്‍ കൊടി കണക്കേ കത്തിച്ചു കൂട്ടുന്നു.
എന്തായാലും ഒരു പൊതു വിപത്തിനെ ചൊല്ലി തര്‍ക്കിച്ചു കൂടാന്‍ മെനക്കെടാതിരിക്കാം.. വിദ്യാര്തികള്‍ക്കെതിരായ അക്ക്രമത്തില്‍ ആസ്ത്രേല്യന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് കരുതാം..വംശ-ജാതി-മത-വര്‍ണ്ണ പേക്കോലങ്ങള്‍ വെച്ച് പൊറുപ്പിക്കാവുന്നതല്ല .
രാജീവേട്ടാ അഭിവാദ്യങ്ങള്‍.
You are pretending that you are leaving with five star freedom In Dubai. People know how you guyz are living there.
ഒരു പക്ഷിയും സ്വന്തം കൂടിനകത്ത് കാഷ്ടിച്ചു വൃത്തികേടാക്കാന്‍ ആഗ്രഹിക്കില്ല. ഇന്‍ഡ്യയില്‍ കാഷ്ടിക്കാനിഷ്ടപ്പെടാത്ത ചിലര്‍ ഓസ്ട്രേലിയയിലും മറ്റു ചിലര്‍ ദുഫായിലും ഇനിയും മറ്റു ചിലര്‍ ചൈനയിലും കാഷ്ടിക്കുന്നു. ചൈനയിലെ കാഷ്ടം ചിലര്‍ ദുബായിയിലിരുന്ന് ആഹരിക്കുന്നു.
ടിയാനന്മെന്‍ ദിന ആശംസകള്‍,നമ്മളു കൊയ്യും തലയെല്ലാം മൂരാച്ചിത്തലയാണല്ലോ
വായനകള്‍ക്കു നന്ദി.
ബ്രൈറ്റ്,
‘ഒറ്റ “സ്നോപ്പില്‍“ ഒതുക്കാനാവാത്തത്’ പലതുമുണ്ട് ചുറ്റും. അതൊക്കെ കാണണം. താങ്കള്‍ സൂചിപ്പിച്ച സ്നോപ്പിന്റെ വിശദീകരണം, ഈ ഇ-മെയില്‍ വന്ന അന്നുതന്നെ കാണുകയുമുണ്ടായി. ജോണ്‍ ഹൌവാര്‍ഡിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. ഒരുപക്ഷേ, ജോണ്‍ ഹൌവാര്‍ഡിന്റെ പേരില്‍ വന്ന ഈ വര്‍ണ്ണവെറി പൂര്‍ണ്ണമായും അയാളുടേതല്ലെന്നും, താങ്കള്‍ സൂചിപ്പിച്ച പോലെ “ responsible position-ല്‍ അല്ലാത്ത തുക്കട (ordinary citizens-ന്റെതാണെന്നും വരാം. responsible position-l ഉള്ളവരൊക്കെ കേമന്മാരാണല്ലോ അല്ലേ സാറേ?) അപ്പോഴും എന്റെ ഈ പോസ്റ്റിന്റെ പ്രസക്തി നിലനില്‍ക്കുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം. കാരണം, പ്രസ്തുത ഇ-മെയിലിന്റെ ആശയത്തെയാണ് ഇവിടെ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. മുസ്ലിം സമുദായത്തിനുനേരെ ഉന്നം വെച്ചുകൊണ്ടായിരുന്നു ആ പ്രചരണവും. ഈ ഇ-മെയില്‍ പല നാട്ടിലും അതാതിടങ്ങളിലെ കോണ്‍ടക്സ്റ്റില്‍ പ്രചരിക്കപ്പെട്ടിരുന്നുവെന്ന് എന്റെ പോസ്റ്റില്‍ത്തന്നെ സൂചിപ്പിച്ചിരുന്നതു സാര്‍ കണ്ടില്ലെന്നുണ്ടോ? പിന്നെ എന്റെ ബ്ലോഗ്ഗുകളുടെ പൊതുസ്വഭാവത്തെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായം, അതിനെ ഞാന്‍ മാനിക്കുകയും ചെയ്യുന്നു.
ഒരു നാട്ടില്‍ ജീവിക്കുമ്പോള്‍ അവിടുത്തെ നിയമങ്ങളെ അനുസരിക്കാന്‍ ഒരാള്‍ ബാദ്ധ്യസ്ഥനാണ്. സംശയമില്ല. പക്ഷേ, ആ നിയമങ്ങള്‍ തെറ്റാണെന്നോ, അനീതിയാണെന്നോ തോന്നിയാല്‍, അവിടെനിന്നുകൊണ്ടുതന്നെ അത് പ്രകടിപ്പിക്കാനുള്ള ഒരു പൌരന്റെയോ വിദേശിയുടേയോ സ്വാതന്ത്ര്യവും, ജനാധിപത്യത്തില്‍ പരമപ്രധാനമാണ്. ലാസ്റ്റ് പോസ്റ്റും വായിച്ച്, ജീര്‍ണ്ണിച്ച രാജപാരമ്പര്യത്തെ താങ്ങിനടക്കുന്നവര്‍ക്കും, തിരകളെ കാണാതെ കടലുകാണാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്കും അതു കാണാനായില്ലെന്നും വരും. അവര്‍ക്ക് എല്ലാം ഒറ്റ സ്നാപ്പില്‍ ഒതുങ്ങുന്നു. അല്ലെങ്കില്‍ ഒറ്റ സ്നോപ്പില്‍.
ഷഹീര്‍, ബ്ലോഗ്ഗില്‍ മാത്രമല്ല അനോണികളുടെ വരവ്. മെയിലില്‍ കിട്ടുന്ന (അനോണിയും സനോണികളുമായ) തെറിക്കത്തുകള്‍ക്കും, ഒട്ടും കുറവില്ല.
don..chase..bigins..ഇത്തരത്തിലുള്ള വംശീയ ആക്രമണങ്ങള്‍ എവിടെനിന്നുണ്ടായാലും അപലപിക്കപ്പെടണം എന്നുതന്നെയാണ് എന്റെ നിലപാട്. ആസ്ത്രേലിയയില്‍ അക്രമത്തിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുകയും വേണം. മൂന്നരത്തരം. ഈ നിര്‍ഭാഗ്യകരമായ സംഭവത്തെ, കെവിന്‍ റുഡ്ഡ് അടക്കമുള്ള പല പ്രമുഖരും അപലപിച്ചു എന്നതും അഭിനന്ദനീയമാണ്.
സാംസ്കാരികവിപ്ലവമേ...ഏതു ടിയാനെക്കുറിച്ചാണ് പറയുന്നത്? അതുപോട്ടെ, ഇവിടെയൊക്കെത്തന്നെ കാണണം.
അനോണികളേ, ക്ഷമിക്കണേ, മറുപടിയില്ല. നിങ്ങളും ഇവിടെയൊക്കെ ഉണ്ടാകണം. നിങ്ങളൊക്കെയാണ് ഈ ബ്ലോഗ്ഗിന്റെ ഒരു.. ഒരു.. ഒരു ഐശ്വര്യം. അതില്ലെങ്കില്‍ പിന്നെ എനിക്കെന്താഘോഷം?
അഭിവാദ്യങ്ങളോടെ
അഭിപ്രായ സ്വാതന്റ്ര്യത്തിനു വേണ്ടി ഘോരഘോരം വാദിക്കുന്ന ചേലനാട്ട് സഖാവിന് അനേണികളുടെ അഭിപ്രായങളോട് എന്തൊരു പുഛം.
ആസ്ത്രേലിയായില്‍ അടി കിട്ടിയവര്‍ ഹിന്ദു നാമ ധാരികളാണെങ്കിലും(വൈഎസ്സാര്‍ പോലെയൊക്കെയാണെന്ന് ആര്‍ക്കറിയാം) പ്രശ്നത്തില്‍ കേരളാ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആസ്ത്രെലിയല്‍ കോണ്‍സുലേറ്റിനു പരാതി നള്‍കിയതോടെ ഈ പ്രശ്നം കൂടുതല്‍ ബാധിക്കുക ആരേയാണെന്നു താങ്കള്‍ക്കു മനസ്സിലായ സ്ഥിതിക്ക് ഈ പോസ്റ്റു വേണ്ടായിരിന്നു എന്നു ഇപ്പോല്‍ തോന്നുന്നുണ്ടായിരിക്കുമല്ലോ. ഇല്ലെന്നു പറയാം എന്ന്ല്ലാതെ എന്ത് അല്ലേ..
രാജീവ് ചേലനാട്ടേ,
ഈ പോസ്റ്റ് ആസ്ത്രേല്യയില്‍ ആക്രമിക്കപ്പെടുന്ന ഇന്ത്യക്കാരോടു അനുഭാവം പ്രകടിപ്പിച്ചുള്ളതോ അതോ,അതുവെച്ചു ഇവിടെ സംഘപരിവാറിനെ തെറി വിളിക്കാനുള്ളതോ? ആ...അമ്മെ ചൈനേ..അങ്ങനെയാണല്ലോ വിളിച്ചു ശീലിച്ചിരിക്കുന്നതു..തുടരു...
സുഹൃത്തേ,
ഇപ്പോളാണ് ഇത് കാണാന്‍ ഇട വന്നത്.. ഇത്തിരി അപക്വമായിപ്പോയില്ലേ? ഭാരതീയര്‍ക്കെതിരെ അക്ക്രമങ്ങള്‍ നടക്കുമ്പോള്‍, അത് വച്ച് രാഷ്ട്രീയ പകപോക്കല്‍ പോലെ ഒരു സാധനം. മകന്‍ ചത്താലും വേണ്ടില്ല, മരുമകള്‍ കരഞ്ഞാല്‍ മതി എന്ന് കരുതുന്ന ഒരുതരം ചിതാഗതി?
എല്ലാത്തിലും രാഷ്ട്രീയം കാണുക സഖാക്കള്‍ക്ക് രസകരമായ ജോലി ആയിരിക്കും.. പക്ഷെ, അതൊക്കെ പല്ലിട കുത്തി നാട്ടിക്കുക അല്ലെ സോദര?
സഖാവ് ഉമേഷിന്റെ പോസ്റ്റില്‍ പ്രായശ്ചിത്തപ്പട്ടം കല്പിച്ചുനല്‍കിയ ടിയാനെക്കുറിച്ചുതന്നെ.
ഇനിയിപ്പം മാറാടും naroda--യിലും Buchenwald-ഇലും gaza-യിലുമൊക്കെ പോയി കവിത ചൊല്ലിയാല്‍ പ്രായശ്ചിത്തമാകുമോ hwangho സഖാവേ?
ഭാരതീയന്‍
എന്റെ കമന്റ് വലരെ വ്യക്തമാണല്ലോ. ഒരു സംഭവത്തെ പരാമര്‍ശിക്കുമ്പോള്‍, അതിനോടു ബന്ധപ്പെട്ട മറ്റു പലതിനെപ്പറ്റിയും പറയുകയോ എഴുതുകയോ ചെയ്യേണ്ടിവരും. ചേലനാട്ട് എഴുതിയാലും അതുണ്ടാകും. അതില്‍ താങ്കള്‍ക്ക് വിഷമമുണ്ടെങ്കില്‍, എന്നെ വായിക്കാതിരിക്കുക എന്നതുമാത്രമേ വഴിയുള്ളു. എനിക്ക് മറ്റു വഴിയില്ല. അതെ. അമ്മേ, ചൈനേ എന്നൊക്കെ വിളിച്ചുകരഞ്ഞുകൊണ്ടാണ് ഞാന്‍ ഇത്രകാലവും പിഴച്ചുപോയത്. ഇനിയും അങ്ങിനെത്തന്നെയായിരിക്കുകയും ചെയ്യും.
സത,
കൊടുത്തത് തിരിച്ചുകിട്ടുമ്പോള്‍ രാഷ്ട്രീയം കാണാതെ തരമില്ല. ഇടക്കിടക്ക് സ്വന്തം പല്ലിട വൃത്തിയാക്കുന്നതൊക്കെ എല്ലാവര്‍ക്കും നല്ലതാണ്. ദുര്‍ഗ്ഗന്ധമില്ലാതെ കഴിക്കാമല്ലോ.
സാംസ്കാരികവിപ്ലവാരിഷ്ടമേ, ഇതുവരെ ഇവിടെനിന്നു പോയില്ലേ? സന്തോഷം. ഇപ്പോള്‍ സമയമില്ല. പിന്നെ വരാം.
അഭിവാദ്യങ്ങളോടെ
എല്ലാ നരമ്പു രോഗികള്‍ക്കും മറുപടി പറയാന്‍ രാജീവിന് സമയം കിട്ടുന്നുണ്ട് എന്നതിലാണ് എനിക്കല്‍ഭുതം.
വിട്ടു കള മാഷെ.. അവരൊക്കെ അത്യവശ്യം വര്‍ഗീയം കളിച്ചു പെഴച്ചു പൊകുന്നവരാ... ചുടു ചോരയാണ് അവര്‍ക്കു പഥ്യം .
അമ്മേ ചൈനേ... (അയ്യോ സോറി, എന്റെ അമ്മ അങു കേരളത്തിലാ ) അപോ ഞാന്‍ എന്തു വിളിക്കും ?
അമ്മയെ നിഷ്ചയിക്കുന്ന ദേശസ്നേഹികള്‍ തന്നെ ശരണം.
"ഒരു നാട്ടില്‍ ജീവിക്കുമ്പോള്‍ അവിടുത്തെ നിയമങ്ങളെ അനുസരിക്കാന്‍ ഒരാള്‍ ബാദ്ധ്യസ്ഥനാണ്. സംശയമില്ല. പക്ഷേ, ആ നിയമങ്ങള്‍ തെറ്റാണെന്നോ, അനീതിയാണെന്നോ തോന്നിയാല്‍, അവിടെനിന്നുകൊണ്ടുതന്നെ അത് പ്രകടിപ്പിക്കാനുള്ള ഒരു പൌരന്റെയോ വിദേശിയുടേയോ സ്വാതന്ത്ര്യവും, ജനാധിപത്യത്തില്‍ പരമപ്രധാനമാണ്.."
അപ്പോ പണ്ടു ടിയാനമെന്‍ സ്ക്വയറില്‍ ഇങ്ങനെ ഏതാണ്ടും പ്രകടിപ്പിച്ച പിള്ളേര്‍ക്കൊക്കെ എന്തു പറ്റി ചേലനാട്ടാ ? അവര്‍ വിദേശികള്‍ പോലും അല്ലായിരുന്നല്ലോ..
രാജീവ്,
ആര് എന്ത് കൊടുത്തു എന്നാ സുഹൃത്തേ പറയുന്നേ? അവിടെ ഭാരതീയര്‍ക്കിട്ടു അക്ക്രമം നടക്കുമ്പോള്‍ അതിനെ അപലപിച്ചു ഒരു വരി എങ്ങിലും എഴുതിയിട്ട്.. ദേണ്ടെ.. പണ്ട്..ഇങ്ങനെ.. എന്നൊക്കെ പറയുക ആയിരുന്നേല്‍ പിന്നേം കുഴപ്പമില്ലായിരുന്നു.. ഇത് ഒരുമാതിരി.. പുരക്കു തീ പിടിക്കുമ്പോള്‍ വാഴ വെട്ടുന്ന രാഷ്ട്രീയം!!!
അല്ല, അത് തന്നെയാണല്ലോ നിങ്ങള്‍ സഖാക്കളുടെ രാഷ്ട്രീയം!! ആര് ചത്താലും.. ആരെ കൊന്നാലും... ഞമ്മക്ക് രണ്ടു വോട്ടിനോ, രാഷ്ട്രീയ നേട്ടതിനോ സ്കോപ്പുണ്ടോ എന്ന് ചിന്തിക്കുന്ന ചെന്നായിക്കളുടെ രക്ത ദാഹം!!
ആലങ്കാരിക ഭാഷയും ഭാവനയും കഥകളും കൂടി അകമ്പടി ചേര്‍ത്ത് വച്ചാല്‍.. നല്ല അരിഷ്ടമാല്ലാ.. രസായനമാക്കാം... :-)
താങ്കളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ല.. ബൈ..
സുഹ്രുത്തെ രാജീവ്,
താങ്കള്‍ ഈ പരാമര്‍ശിക്കുന്ന ഇമെയില്‍ എന്റെ ഇന്‍ബോക്സിലും വന്നിട്ടുള്ളതാണു.ആ ഇമെയിലിന്റെ ഉദ്ദേശ്യം “വര്‍ണവെറി“ പടര്‍ത്തുകയാണെന്നൊന്നും തോന്നിയില്ല.
താങ്കള്‍ ആസ്ത്രേല്യന്‍ പ്രശ്നത്തില്‍ ആക്രമിക്കപ്പെട്ട ഇന്ത്യക്കാരുടെ യാതൊരു കാര്യവും പരാമര്‍ശിക്കാതെ,അതുംവെച്ചു നേരിട്ടു സംഘപരിവാറിനെ കൊട്ടാന്‍ വരുംബോള്‍ തന്നെ മനസ്സിലാക്കാം,ഇങ്ങനെ ഒരു സംഭവം, അതു സംഘപരിവാറിനെ കൊട്ടാന്‍ പറ്റുന്നതു,ഉന്ടായതില്‍ ഉള്ളുകൊണ്ടു സന്തോഷിക്കുകയാണെന്നു.പിന്നെ വംശീയതയുടെ പേരില്‍ ആക്രമിക്കപ്പെടുന്ന ജനങ്ങളോടൊക്കെ ഒരേ രീതിയില്‍ തന്നെ അനുഭാവം കാട്ടാന്‍ ശ്രമിക്കണം.ഏറിയും,കുറഞ്ഞും,ഒട്ടും ഇല്ലാതെയും ആയിപ്പോകരുത്.പലസ്തീനില്‍ ബോംബ് പൊട്ടിയാല്‍ ഇവിടെ റോഡ് ഉപരോധവും ഹര്‍ത്താലും പ്രകടനവും ഒക്കെ നടത്താന്‍ മടിക്കാത്ത നിങ്ങള്‍ എന്തേ ഈ പ്രശ്നത്തില്‍ അതിനൊന്നും തുനിയാത്തതു? ആസ്ത്രേല്യ വരെ പോകണ്ടല്ലോ,തൊട്ടടുത്തു കിടക്കുന്ന ശ്രീലങ്കയില്‍ വംശീയപ്രശ്നം അനുഭവിക്കുന്ന ജനതയില്ലേ?എന്താ അപ്പൊളൊന്നും പീഡിതര്‍ക്കൊപ്പം നില്‍ക്കണം എന്നു തോന്നിയില്ലേ? അപ്പോള്‍ തന്നെ മനസ്സിലാവും,നിങ്ങളുടെ പ്രതികരണങ്ങള്‍ ചിലതില്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു.മുതലെടുക്കാന്‍ സാധിക്കും എന്നു കാണുന്നിടത്തെ ഇടതന്‍ പ്രതികരിക്കൂ.പിന്നെ പ്രതികരിക്കാന്‍ പല്ലുകൊഴിഞ്ഞ മറാത്തപ്പുലിയും കൂട്ടരും ആസ്ത്രേല്യക്കൊടി കത്തിക്കുകയെങ്കിലും ചെയ്യുന്നുണ്ടല്ലൊ.അതുപോലും ചെയ്യാതിരിക്കുന്ന നിങ്ങളെക്കാള്‍ എത്രയൊ ഭേദം.ഇന്ത്യക്കാരനു നൊന്താല്‍ അവരൊക്കെയെ പ്രതികരിക്കാനുള്ളു എന്നു വീണ്ടും തെളിയുന്നു.
ദേശഭക്തിയും സംസ്കാരത്തെപ്പറ്റിയുള്ള അഭിമാനവും നല്ലതാണു സുഹ്രുത്തെ.(മതാഭിമാനം നല്ലതല്ല.മതം വ്യക്തിപരമായ കാര്യം.അതു സാമൂഹികം ആക്കണ്ട.).മറ്റൊരു ദേശത്തെയോ സംസ്കാരത്തെയോ ഇകഴ്ത്താതെ ഇരുന്നാല്‍ മതി.ആ ദേശീയബോധം ഇല്ലാതെപോയതു കൊണ്ടാണു ,ആക്രമിക്കപ്പെട്ട സഹോദരങ്ങളോടു അനുഭാവം പ്രകടിപ്പിക്കുന്ന ഒരു പോസ്റ്റിനു പകരം “ഭേഷ്.സംഘപരിവാറിനു പണി കിട്ടിയല്ലോ” എന്ന ശൈലിയില്‍ പോസ്റ്റ് ഇടാന്‍ തോന്നിയതു.സത്യത്തില്‍ നിങ്ങള്‍ ഇങ്ങനെയൊക്കെ പോസ്റ്റ് ഇട്ടു സംഘപരിവാറിനെ സഹായിക്കുകയാണു സുഹ്രുത്തെ.ഇന്ത്യക്കാരന്‍ ആക്രമിക്കപ്പെട്ടാല്‍ നിങ്ങള്‍ക്കു ഒരു ചുക്കുമില്ല എന്നു ഒരോ നിമിഷവും വെളിപ്പെടുത്തിക്കൊണ്ടു..
ദേശഭക്തിയെക്കുറിച്ച് വാചാലരാകുന്ന സുഹൃത്തുക്കള്‍ക്ക് വായിക്കാന്‍
Patriotism and Education
അനോണി,
ലിങ്കിനു നന്ദി. രാജ്യസ്നേഹം എന്നത് സംഘം നിര്‍വചിക്കുന്നത് മറ്റു ജനതക്കെതിരെ ഒരുമിക്കാന്‍ അല്ല എന്ന് മനസ്സിലാക്കുക. സംഘത്തിന്റെ ലക്‌ഷ്യം വസുദൈവ കുടുംബകം എന്നതാണ്.. ലോകമേ തറവാട് എന്ന സനാതന ഹിന്ദു ധര്‍മ്മത്തില്‍ അധിസ്ഥിതമായത്. അവ ഒരിക്കലും ഒരു രാജ്യത്തിനോ ജനതക്കോ മതത്തിനോ സംസ്കാരത്തിനോ എതിരല്ല.. ഇതൊക്കെ ആണെന്ന് തെറ്റിധരിക്കുന്നവരോട് പറഞ്ഞു തരുന്നു എന്ന് മാത്രം. എന്നാല്‍ മനസ്സിലാക്കില്ല എന്ന് വാശി പിടിക്കുന്നവരോട് ഒന്നും പറയുന്നില്ല.
സംഘത്തിനെ കരിവാരിത്തേക്കാന്‍ ഉത്സാഹം കാട്ടുന്നവര്‍ അധര്‍മ്മതിലൂടെ ആണ് സഞ്ചരിക്കുന്നത്.. അസത്യങ്ങളും വിദ്വോശങ്ങളും പ്രചരിപ്പിച്ചു രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്ന അധര്‍മ്മം. അങ്ങനെ ഉള്ളവരോട് വാദിച്ചു ജയിക്കാന്‍ സംഘം പോകാറില്ല. കാരണം, സത്യം അറിയണം എന്നുള്ളവര്‍ അത് തേടി മനസ്സിലാക്കികോളും. അവരുടെ പുറകെ പോകേണ്ടതില്ല..
പിന്നെ, നാട്ടില്‍ ഹിന്ദുക്കളില്‍ പെട്ടവര്‍ എന്തെങ്കിലും ചെയ്താല്‍ ഒക്കെ അത് സംഘത്തിന്റെ തലയില്‍ വച്ച് കെട്ടാന്‍ ഇവിടെ രാഷ്ട്രീയക്കാര്‍ ഉണ്ട്.. അതുവഴി പറ്റുന്ന അത്രെയും സാധാരണക്കാരെ സംഘവുമായി അകറ്റുക.. കാരണം, സംഘത്തിന്റെ ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ജനം തിരിച്ചറിഞ്ഞാല്‍ വിഭജിച്ച് ഭരിക്കുന്നവര്‍ക്കും ഹിന്ദുവിനെ കാണിച്ചു മുസ്ലിമിനെയും, മറ്റു ജാതികളെയും പേടിപ്പിച്ചു വോട്ട് ബാങ്ക് ആക്കി തങ്ങളുടെ വരുതിയില്‍ ആക്കാന്‍ സാധിക്കില്ലല്ലോ.. അതുകൊണ്ട് സമൂഹത്തെ കഴിവതും അസത്യങ്ങളും നിറം പിടിപ്പിച്ച കഥകളും കാട്ടി തമ്മില്‍ തല്ലിച്ച് കൊണ്ടിരിക്കുക... അത് തുടരുക.. പറ്റുന്ന അത്രെയും... അത്രമാത്രം.. അതിനായി ആസ്ത്രേലിയയും, ഇസ്രായേലും, അമേരിക്കയും, അയോധ്യയും, ഗുജറാത്ത്-ബോംബെ-ഒറീസ്സ കലാപങ്ങളും ഒക്കെ വച്ച് രാഷ്ട്രീയം കളിച്ചു കൊണ്ടിരിക്കും....
同党派的人ന് 期间 ഇല്ല എന്ന് 领悟 ചെയ്യുന്നു. ഉള്ളപ്പം 讲说
രസകരമായ അഭിപ്രായങ്ങളാണ് സംഘപരിവാറിനു വേണ്ടി അനോണികള്‍ നടത്തുന്നത്. മേല്‍വിലാസം പുരത്‌ാരിയരുതെന്ന ആഗ്രഹമായിരിക്കാം മറക്കുള്ളില്‍നിന്നും വിഷം ചിറ്റുന്നത്. സംഘം-വസുദൈവ കുടുംബകം -നാനാത്വത്തില്‍ ഏകത്വം. അങ്ങിനെ എത്രയെത്ര സ്വപ്നങ്ങള്‍. ഗുജറാത്തിലും ഒരിസയിലുമൊക്കെ നടന്നത് സംഘത്തിന്റെ ഭാവനയിലുള്ള വസുദൈവ കുടുംപക ത്തിന്റെ പരിക്ഷണങ്ങലയിരികം.
വര്‍ണ്ണ വെറിയുടെ ഭാഗമാണ്, ഓസ്ട്രേലിയയില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന ആക്രമണമെന്നൊക്കെ സാമന്യവത്ക്കരിക്കുന്നത് ശരിയല്ല.
രജീവിനേപ്പോലുള്ളവര്‍ വംശം, വര്‍ണ്ണം, മതം ഇവയെല്ലാം കൂട്ടിക്കുഴക്കുന്നു.
അഡെലൈയിഡില്‍ ഉണ്ടായ ഒരു വംശീയ ആക്രമണത്തെപ്പറ്റി രണ്ടു വാക്ക്. ഒരു ഷോപ്പിംഗ് മാളില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണല്ലോ വാര്‍ത്ത. നടന്ന സംഭവം ഇങ്ങനെ. ഒരു വൈകുന്നേരം വലിയ ഷോപ്പിംഗ് കോംപ്ളക്സില്‍ ഒരു ഓസ് ട്രേലിയന്‍ ഭാര്‍ത്താവും അയാളുടെ ഭാര്യയും തമ്മില്‍ പൊരിഞ്ഞ വക്കേറ്റം. അതു കണ്ട ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിക്ക് ഹരം കേറി. അവരുടെ അടുത്തു നിന്ന് ആ വഴക്കു മുഴുവനുമാസ്വദിച്ചു. വഴക്കി നിടയില്‍ വായില്‍ നോക്കുന്ന അശ്രീകരത്തിന്റെ മൂക്കിനു തന്നെ ഭര്‍ത്താവ് ഒരിടികൊടുത്തു. മൂക്കു ചതഞ്ഞ അശ്രീകരം അശുപത്രിയിലും. ഇതിലെവിടെയാണ്, നമ്മള്‍ കണ്ടെടുത്തത വംശീയ വിദ്വേഷം?
എത്രത്തോളം വംശീയമായിരുന്നു അവ? ഇന്‍ഡ്യന്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഊതി വീര്‍പ്പിച്ചതുപോലെ ആയിരുന്നോ അവ? സംശയമുണ്ട്.
ഇതേക്കുറിച്ച് അല്‍ പ്പം കൂടി വിശദമായി ഓസ് ട്രേലിയയില്‍ നടന്നതെന്താണ്?
എന്ന ബ്ളോഗില്‍ വായിക്കാം
കാളിദാസന്‍,
വംശം, വര്‍ണ്ണം, മതം, ഇവയൊക്കെ ഇത്തരം സംഭവങ്ങളില്‍ തരക്കേടില്ലാത്ത രീതിയില്‍ ഇടകലരുന്നുണ്ട് എന്ന് താങ്കള്‍ കാണുന്നില്ല. വംശ-വര്‍ണ്ണവെറിക്കകത്ത് വ്യക്തിപരമായ മനശ്ശാസ്ത്രവും (മറിച്ചും) പ്രവര്‍ത്തിക്കുന്നില്ലേ? അതിനെ വിവിധ വിഭാഗങ്ങള്‍(ദു)രുപയോഗിക്കലും ഭംഗിയായി നടക്കുന്നു.അപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച്, അതിനെ കൂടുതല്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെ ഇല്ലാതാക്കുക. അത്രയേ ഞാനും ചെയ്തിട്ടുള്ളു. സംഘപരിവാറിന്റെ പ്രചരണത്തിനെയാണ് ആ പൊസ്റ്റുകൊണ്ട് ഞാന്‍ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചതെന്നും താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടല്ലോ. കാളപെറ്റു എന്നു കേട്ടയുടനെ കയറെടുത്തുവോ ഞാന്‍. എങ്കില്‍, ഈ ഇ-മെയില്‍ വന്ന ഉടന്‍, എവിടെയെങ്കിലും എപ്പൊഴും നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളെക്കുറിച്ച് എനിക്ക് ഉപന്യസിക്കാന്‍ ധാരാളം അവസരമുണ്ടായിരുന്നുവല്ലോ അല്ലേ? അപ്പോഴൊക്കെ, ആ ചെയിന്‍ മെയില്‍ അയച്ചവര്‍ക്ക് വ്യക്തിപരമായി മറുപടി അയക്കുകയാണുണ്ടായത്. ഇന്ന്, ആസ്ത്രേലിയ ചിത്രത്തില്‍ വന്നു. ആ മെയിലുമായി ബന്ധമുള്ള ഒരു സംഭവമാണ് നടക്കുന്നതെന്നു തോന്നി.
എന്നുവെച്ച ആസ്ത്രേലിയക്കാരൊക്കെ വംശ-വര്‍ണ്ണ വെറിയന്മാരാണെന്നൊന്നുമല്ലല്ലോ കാളിദാസാ ഞാന്‍ എഴുതീയത്. ഹവാര്‍ഡ് അടക്കമുള്ള ഭരണവര്‍ഗ്ഗത്തിന്റെ ഒരു പൊതുസ്വഭാവമാണ് ഇത്തരം ഇന്‍ടോളറ്രന്‍സ്. സാമ്രാജ്യത്വശക്തികളോടുള്ള അവരുടെ വിനീതവിധേയത്വവും എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇറാഖ് പ്രശ്നത്തില്‍, അമേരിക്കയെയും ബ്രിട്ടനെയും പോലെത്തന്നെ കുറ്റവാളിയാണ് ആസ്ത്രേലിയയും. വലിയ തെമ്മാടികളുടെ കൂടെ ചേര്‍ന്ന് മസിലിളക്കുന്ന ചെറിയ തെമ്മാടി.
“ജോണ്‍ ഹൊവാര്‍ഡിന്റെ ഭരണകാലത്ത്, ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടാണ്, അവര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടാണ്, ബുഷിന്റെ യുദ്ധത്തില്‍ അവര്‍ പങ്കു ചേര്‍ന്നതും. ആ നയം അവര്‍ ചിലയിടത്ത് ദുരുപയോഗപ്പെടുത്തി“..വാഹ്! വാഹ്! കാളിദാസാ. നോ കമന്റ്സ്.
“മുസ്ലിം തീവ്രവാദികള്‍ക്ക് പ്രത്യേക അവകാശങ്ങളും വിശ്വാസങ്ങളുമുണ്ട്. അവയെ ആരും ചോദ്യം ചെയ്യാന്‍ പടില്ല“ എന്നല്ല ഹോവാര്‍ഡിന്റേതെന്നു പറയപ്പെടുന്ന ആ ഇ-മെയിലിലുള്ളത്.(I'd be saying to clerics who are
teaching that there are two laws governing people in Australia, one the
Australian law and another the Islamic law, that is false) ഇതിലെ ക്ലറിക്കുകളുടെ വാദത്തെ (അങ്ങിനെ ഒരു വാദം അവര്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍) ന്യായീകരിക്കാന്‍ എനിക്കാവില്ല. ഇന്ത്യയിലും ഇത് ന്യായീകരിക്കാന്‍ ആവില്ല. ഇന്ത്യയിലെ ഏകീകൃത സിവില്‍ കോഡിനെ ന്യായീകരിക്കാനും പക്ഷേ എനിക്കാവില. അത് മറ്റൊരു വിഷയം. കൂടുതല്‍ വലിയ ചര്‍ച്ചയിലാകാം.
“മത സ്വാതന്ത്ര്യം വളരെ കൂടുതലുള്ള ഒരു രാജ്യമാണ് ആസ്‌ത്രേലിയ“ സോ വാട്ട്? ഇന്ത്യയിലും ഈ പറയുന്ന മതസ്വാതന്ത്ര്യം ഇല്ലേ? എന്നിട്ടും മതമൌലികവാദവും, അതിനെ പരോക്ഷ്മായി പിന്തുണക്കുന്ന ഭരണവര്‍ഗ്ഗങ്ങളും ഇന്ത്യയിലില്ലേ? അവരുടെ അജണ്ടകളും മുറക്ക് നടക്കുന്നില്ലേ?
“ഇസ്ലാമിക ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കക്കൊപ്പം ചേര്‍ന്നു എന്നതിനപ്പുറം എന്തെങ്കിലും അസംബന്ധം അവരുടെ രാഷ്ട്രീയത്തിലുണ്ടോ“ - ഹേയ്, ഇല്ല. അമേരിക്കക്കൊപ്പം ചേര്‍ന്നു എന്നതുതന്നെ ഒരു വലിയ കാര്യമാണ്.
അപരരുടെ നരകങ്ങളെക്കുറിച്ച് ഇപ്പോള്‍ എഴുതാന്‍ സമയമില്ല. പിന്നെ എപ്പോഴെങ്കിലുമാകാം.
അഭിവാദ്യങ്ങളോടെ
വംശം, വര്‍ണ്ണം, മതം, ഇവയൊക്കെ ഇത്തരം സംഭവങ്ങളില്‍ തരക്കേടില്ലാത്ത രീതിയില്‍ ഇടകലരുന്നുണ്ട് എന്ന് താങ്കള്‍ കാണുന്നില്ല. വംശ-വര്‍ണ്ണവെറിക്കകത്ത് വ്യക്തിപരമായ മനശ്ശാസ്ത്രവും (മറിച്ചും) പ്രവര്‍ത്തിക്കുന്നില്ലേ? അതിനെ വിവിധ വിഭാഗങ്ങള്‍(ദു)രുപയോഗിക്കലും ഭംഗിയായി നടക്കുന്നു.
ഇടകലരുന്നതാണോ, ഇടകലര്‍ ത്തുന്നതാണോ?
ഇടകലരുന്നതിനേക്കാള്‍ കൂടുതല്‍ ഇടകലര്‍ത്തുന്നതാണെന്നാണെനിക്ക് തോന്നുന്നത്. ലെബനോനികളും ഇന്‍ഡ്യക്കാരും തമ്മിലുണ്ടായ കശപിശയില്‍ ഓസ്ട്രേലിയന്‍ വംശീയത ഇടകലര്‍ത്തിയതാരാണ്? ഇന്‍ഡ്യക്കാരും ഇന്‍ഡ്യന്‍ മാധ്യമങ്ങളുമല്ലേ?
Adelaide ഇല്‍ ഉണ്ടായ പ്രശ്നത്തില്‍ മതമോ, വര്‍ഗ്ഗമോ, വംശമോ ഉണ്ടായിരുന്നില്ല. ഇന്‍ഡ്യയില്‍ ചെയ്യുന്ന പോലെ അനാവശ്യമായി അന്യരുടെ പ്രശ്നത്തില്‍ താല്‍പ്പര്യം കാണിച്ചതില്‍ അസ്ഖ്യത ഉണ്ടായ ഒരാള്‍, ദേഷ്യത്തിനു ചെയ്ത കൃത്യം, ഇന്‍ഡ്യന്‍ മാധ്യമങ്ങളില്‍ വന്നപ്പോള്‍ അതിനു വംശീയ ഛായ വന്നത് അരുടെ തെറ്റാണ് രാജീവ്? ഇടകലര്‍ത്താന്‍ തയ്യാറായി കുറച്ചു പേര്‍ ഉണ്ടാവുകയും അത് വിശ്വസിക്കാന്‍ തയ്യാറായി കുറച്ചു പേരും ഉണ്ടായാല്‍, ഇടകലര്‍ത്തല്‍ ഇനിയുമുണ്ടാകും.
പണ്ടെങ്ങോ കിട്ടിയ ഒരു ഇ മെയില്‍ ഉപയോഗിച്ച് ആ ഇടകലര്‍ത്തലിനു ആക്കം കൂട്ടാന്‍ രാജീവും ആയതു പോലെ ദുരുപയോഗം ചെയ്തു? അതല്ലേ ഇപ്പോള്‍ ഈ ഇ- മെയിലിന്റെ വിശകലനത്തില്‍ നടന്നത് ?
രാജീവിനെ അധിക്ഷേപിച്ചതല്ല. എനിക്ക് ഇതില്‍ നിന്നും മനസിലായതാണ്, ഞാന്‍ എഴുതിയത്?
രാജീവ്,
സംഘപരിവാറിന്റെ പ്രചരണത്തിനെയാണ് ആ പൊസ്റ്റുകൊണ്ട് ഞാന്‍ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചതെന്നും താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടല്ലോ.
സംഘ പരിവാറിനെ വിമര്‍ശിക്കാനാണ്, താങ്കള്‍ ആ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി. പക്ഷെ അതിന്റെ കൂടെ ഓസ്ട്രേലിയയേയും ചിലതൊക്കെ പറഞ്ഞല്ലോ. ഞാന്‍ അതേക്കുറിച്ചാണ്, പ്രതികരിച്ചത്
ജോണ്‍ ഹൊവാര്‍ഡിന്റെ പോസ്റ്റ് സംഘപരിവാര്‍ ദുരുപയോഗം ചെയ്തു എന്നെനിക്കു തോന്നുന്നില്ല. ഹൊവാര്‍ഡിന്റെ പ്രസ്താവനയില്‍ നിന്ന് അദ്ദേഹം ഉദ്ദേശിക്കാത്ത ഒരര്‍ത്ഥം വായിച്ചെടുത്ത്, അവരുടെ ചിന്താഗതിക്ക് ബലം നല്‍കുകയും അല്ല ചെയ്തത്. ദുരുപയോഗം എന്നു പറയുനത് അതല്ലെ രാജീവ്? ഗന്ധിജിയുടെ ചില വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം തീവ്രഹിന്ദുത്വവാദിയായിരുന്നു എന്നു സമര്‍ദ്ധിക്കുന്നതല്ലേ ദുരുപയോഗം ?
ഹൊവാര്‍ഡ് പറഞ്ഞ ഒരു കാര്യം സംഘ പരിവാറിനിഷ്ടപ്പെട്ടു. ഹിറ്റ്ലര്‍ പറഞ്ഞ ചിലതും സംഘ പരിവാറിനിഷ്ടപ്പെട്ടു. അതു കൊണ്ട് ഹൊവാര്‍ഡും ഹിറ്റ്ലറും ഒരേ ശ്രേണിയില്‍ വരുമോ? ഹിറ്റ്ലര്‍ വംശ വെറിക്കാരനായിരുന്നു. ആര്യ വംശത്തിന്റെ മഹത്വം അയിരുന്നു അതിന്റെ അടിസ്ഥാനം. യഹൂദരെ കൂട്ടമായി കൊല ചെയ്യുകയും ചെയ്തു. ഹൊവാര്‍ഡ് അതു പോലെ എന്തെങ്കിലും ചെയ്തതായി രാജീവ് കേട്ടിട്ടുണ്ടോ?
കഴിഞ്ഞ വര്‍ഷം വരെ ഹൊവാര്‍ഡായിരുന്നു ഓസ്ട്രേലിയ ഭരിച്ചിരുന്നത്. അദ്ദേഹം പ്രധനമന്ത്രിയായതിനു ശേഷമാണ്, ലക്ഷക്കണക്കിനു ഇന്‍ഡ്യക്കാര്‍ അവിടെ കുടിയേറി പാര്‍ത്തത്. അതൊന്നും ഹൊവാര്‍ഡ് എതിര്‍ത്തിട്ടില്ല. പക്ഷെ ചില കുടിയേറ്റക്കാര്‍, മുസ്ലിം തീവ്രവാദികള്‍ ഓസ്ട്രേലിയയുടെ ക്രൈസ്തവ പാരമ്പര്യത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി.പൊതു സ്ഥലത്ത് ക്രൈസ്തവ വചനങ്ങള്‍ ഉണ്ടായതിനെ ചോദ്യം ചെയ്തു. അത് ഭൂരിഭാഗം ഓസ്ട്രേലിയക്കാര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനാണ്, സ്വീകാര്യത. ഒരു മുസ്ലിമിനോടും ഹൊവാര്‍ഡ് ഇസ്ലം മതത്തില്‍ വിശസിക്കരുതെന്നു പറഞ്ഞില്ല. മതത്തില്‍ വിശ്വസിച്ചോളൂ, മത സ്ഥാപനങ്ങളുടെ ചുമരുകളില്‍ ഖുറാന്‍ വചനങ്ങള്‍ എഴുതിക്കോളൂ, ഖുറാന്‍ പഠിപ്പിച്ചോളൂ, പക്ഷെ ക്രൈസ്തവ ഛിഹ്ന്നങ്ങളെ എതിര്‍ക്കരുത്. അതിഷ്ടമില്ലത്തവര്‍ക്ക് ഇവിടെ നിന്നും പോകാം . അത് വംശവെറിയായി എനിക്ക് തോന്നിയില്ല. മത തീവ്രവാദികള്‍ക്കെതിരായ ഒരു നിലപാടായിട്ടേ എനിക്ക് തോന്നിയുള്ളു.
ഇത് ഹിന്ദു തീവ്രവാദികള്‍ അമേരിക്കയില്‍ പൊതു സ്ഥലത്ത് പത്തു കല്‍പനകളുടെ ഫലകം പ്രദര്‍ശിപിച്ചത് ചോദ്യം ചെയ്തതിനു സമമാണ്. മുസ്ലിം തീവവദികളും ഹിന്ദു തീവ്രവാദികളും ഒരു പോലെയാണു ചിന്തിക്കുന്നതെന്ന് പറയാനാണിത് പരാമര്‍ശിച്ചത്. സംഘപരിവാറിന്റെ അജണ്ട ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നു കരുതി ഇന്‍ഡ്യയില്‍ കുടിയേറി പാര്‍ത്ത ഒരു വിദേശി, ഇന്‍ഡ്യയിഒലെ പൊതു സ്ഥലങ്ങളില്‍ ഭഗവത് ഗീതയിലെ വാക്കുകളോ, വേദങ്ങളിലെ വാക്കുകളോ എഴുതി വച്ചിരിക്കുന്നതിനെ ചോദ്യം ചെയ്താല്‍, അതിനെ ഞാന്‍ പിന്തുണക്കില്ല.
സംഘപരിവര്‍ ഹൊവാര്‍ഡിന്റെ വാക്കുകള്‍ ദുരുപയോഗം ചെയ്തിട്ടില്ല. അദ്ദേഹം പറഞ്ഞ വാക്കുകള്‍ അതേ അര്‍ത്ഥത്തില്‍ ഉപയോഗിക്കുകയാണവര്‍ ചെയ്തത്. കാള്‍ മാര്‍ക്സ് പറഞ്ഞ വാക്കുകള്‍ അതേ അര്‍ത്ഥത്തില്‍ മറ്റു പലരും ഉപയോഗിക്കാറുണ്ട്. അതെങ്ങനെ ദുരുപയോഗമാകും. കാരണം ഹൊവാര്‍ഡിന്റെ മത തീവ്രവാദത്തിനെതിരെയുള്ള നിലപാട്, ഭൂരിപക്ഷം ഇന്‍ഡ്യക്കാര്‍ക്കുമുള്ള നിലപാടാണ്. ഹിന്ദു തീവ്രവാദത്തിനെതിരെ ഭൂരിപക്ഷം ഇന്‍ഡ്യക്കാരും നിലകൊള്ളുന്നു എന്നത്, മുസ്ലിം തീവ്രവാദത്തെ അനുകൂലിക്കുന്നു എന്ന് ദുര്‍വ്യാഖ്യാനം ചെയ്യരുത്. ഇന്‍ഡ്യയിലെ ഭൂരിഭാഗം ജനങ്ങളും ഹിന്ദു തീവ്രവാദത്തെയും മുസ്ലിം തീവ്രവാദത്തെയും എതിര്‍ക്കുന്നു. ലോകം മുഴുവന്‍ അങ്ങനെയാണ്. ഇന്‍ഡ്യയില്‍ തീവ്രവാദികളായ മാവോയിസ്റ്റുകളേക്കാള്‍ സ്വീകാര്യത മിതവാദികളായ കമ്യൂണിസ്റ്റുകര്‍ക്ക് കിട്ടുന്നതും അതു കൊണ്ടാണ്.
രാജീവ് ,
കാളപെറ്റു എന്നു കേട്ടയുടനെ കയറെടുത്തുവോ ഞാന്‍. എങ്കില്‍, ഈ ഇ-മെയില്‍ വന്ന ഉടന്‍, എവിടെയെങ്കിലും എപ്പൊഴും നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളെക്കുറിച്ച് എനിക്ക് ഉപന്യസിക്കാന്‍ ധാരാളം അവസരമുണ്ടായിരുന്നുവല്ലോ അല്ലേ?
കാളപെറ്റു എന്നു കേട്ടപ്പോള്‍ കയറെടുത്തതു തന്നെയല്ലേ, രാജീവ്. ഈ മെയില്‍ കിട്ടിയപ്പോള്‍ എന്തുകൊണ്ട് ഇതിനെ വിമര്‍ശിച്ചില്ല?
ഓസ്ട്രേലിയയില്‍ നിന്നു കിട്ടിയ ചില റിപ്പോര്‍ട്ടുകള്‍ വായിച്ച്, അവിടെ നടന്നതെല്ലം വംശീയ അക്രമണമെന്ന് രാജീവ് തീരുമനിച്ചില്ലേ? 1 ലക്ഷത്തോളം ഇന്‍ഡ്യന്‍ വിദ്യര്‍ത്ഥികള്‍ അവിടെയുണ്ട്. അവരില്‍ നിന്നാണെനിക്ക് കുറെ വിവരങ്ങള്‍ കിട്ടിയത്. രാജീവ് അതൊന്നും കിട്ടാന്‍ ശ്രമിക്കാതെ ചില പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനിച്ചു എന്നേ ഞാന്‍ പറഞ്ഞതിന്, അര്‍ത്ഥമുള്ളു.
ഹവാര്‍ഡ് അടക്കമുള്ള ഭരണവര്‍ഗ്ഗത്തിന്റെ ഒരു പൊതുസ്വഭാവമാണ് ഇത്തരം ഇന്‍ടോളറ്രന്‍സ്. സാമ്രാജ്യത്വശക്തികളോടുള്ള അവരുടെ വിനീതവിധേയത്വവും എല്ലാവര്‍ക്കും അറിവുള്ളതാണ്.
ഇവെടെയും രാജീവ് അടിസ്ഥാനമില്ലാതെയാണു സംസാരിക്കുന്നത്. ഹൊവര്‍ഡ് അടക്കമുള്ള ഭരണ വര്‍ഗ്ഗമാണ്, അക്രമണത്തിനു പിന്നില്‍ എന്നു പറയുന്നത് മണ്ടത്തരമല്ലെ? ഇതുമായി തരതമ്യം ചെയ്യാവുന്ന നിലപാട് ഇന്‍ഡ്യയില്‍ ഉണ്ട്. ഇവിടെ സംഘപരിവാര്‍ മുസ്ലിം തീവ്രവാദത്തിനെതിരെ നിലകൊള്ളുന്നു. മുസ്ലിം തീവ്രവദത്തിനെതിരെ നിലകൊള്ളുന്നവരെല്ലാം സംഘ പരിവാരികളാണെന്ന് ചിലര്‍ അക്ഷേപിക്കാറുമുണ്ട്. എന്നെയും സം ഘ പരിവാറിന്റെ ആലയില്‍ കെട്ടാന്‍ സി പി എം അനുഭാവികളെന്നു പറയുന്ന ചിലര്‍ ശ്രമിക്കുകയുണ്ടായി. ഇത് രാജീവിനേപ്പോലുള്ള പലര്‍ക്കും ഉള്ള ഒരു കുഴപ്പമാണ്. ഒരു വശം മാത്രമേ കാണു. സാമ്രാജ്യത്വ ശക്തികളോടു വിധേയത്വം കാണിക്കുന്ന എല്ലാവരും വര്‍ണ്ണ വെറിയന്‍മാര്‍ എന്നു തീരുമാനിക്കുന്നതും ഇതു പോലെയാണ്.
അവരെല്ലാം എതിര്‍ക്കപ്പെടേണ്ടവരാണെന്നും അവരെ എതിര്‍ക്കുന്നവരെല്ലാം സഖാക്കളാണെന്നും വരെ ചെന്നെത്തുന്നു ആ ചിന്തയുടെ ദുര്‍ദ്ദശ. അതില്‍ നിന്നാണ്, സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന മദനിയുമായി ഉണ്ടാക്കിയ സഖ്യം. മദനി സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നത് കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്ന കാര്യത്തിലല്ല. മദനിയെ എതിര്‍ക്കുന്നവരെ സംഘപരിവാരികള്‍ എന്നു ലളിതവത്ക്കരിക്കുകയും ചെയ്യുന്നു. അവിടെയാണപകടം. സോവിയറ്റ് യൂണിയനെ, അമേരിക്കയും ബിന്‍ ലാദനും എതിര്‍ത്തു. അത് വെവ്വേറെ കാരണങ്ങള്‍ കൊണ്ടായിരുന്നു. പൊതു ശത്രുവിനെ എതിര്‍ക്കാന്‍ ബിന്‍ലാദനുമായി കൂട്ടുകെട്ടുണ്ടാക്കി. ഇപ്പോള്‍ ബിന്‍ലാദന്‍ അമേരിക്കയെ കുരങ്ങു കളിപ്പിക്കുന്നു. എല്ലാ അമേരിക്കക്കാരും ഒറ്റ സ്വരത്തില്‍ ഇപ്പോള്‍ പറയുന്നു, സോവിയറ്റ് യൂണിയനായിരുന്നു അല്‍ ഖയിദയേക്കാള്‍ ഭേദം .
വാഹ്! വാഹ്! കാളിദാസാ. നോ കമന്റ്സ്.
വഹ് വാഹ് എന്നു പറഞ്ഞാല്‍ ഉത്തരമാകുമോ രാജീവ്?
മുസ്ലിം തീവ്രവാദികള്‍ക്കെതിരെ യു എസ് എ എടുത്ത നിലപാട്, പ്രസിദ്ധമാണല്ലോ? അതിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ്, മുസ്ലിം പേരുള്ള, പാകിസ്താനില്‍ നിന്നുള്ള ആര്‍ക്കും വിസ കൊടുക്കില്ല എന്നവര്‍ തീരുമാനിച്ചതും.ഹിന്ദുവായ കമല്‍ ഹാസനെ അനാവശ്യമായി തടഞ്ഞുവച്ചതും ആ നയത്തിന്റെ ഭാഗമായിരുന്നു. ഹസന്‍ എന്ന പേരാണു കുഴപ്പമുണ്ടാക്കിയത്.
ഏഷ്യന്‍ മുഖമുള്ള ഒരാള്‍ അടുത്തിരുന്നാല്‍ പേടിച്ചു പോകുന്നവനാണ്, ശരാശരി അമേരിക്കന്‍ വിമാനയത്രക്കാരന്‍ . ഇത് വംശവെറിയാണെന്നു പറയാനൊക്കില്ല. തിളച്ച വെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും, എന്നുള്ള അടിസ്ഥാന ജീവ ചോദനയാണത്.
മുസ്ലിങ്ങളോടുള്ള കാഴ്ചപ്പാട്, യു എസ് എ മറ്റിയത് 9/11 നു ശേഷമായിരുന്നു. അതിനു മുമ്പ് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പണക്കാരായ മുസ്ലിങ്ങള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ നല്‍കിയിരുന്നു. അവരുടെ അസ്തിത്വത്തിനു തന്നെ ഭീഷണി ആയപ്പോള്‍ അവര്‍ നയം മാറ്റി.
യു എസ് ചെയ്ത പോലെ ഓസ്ട്രേലിയ മുസ്ലിം പേരുള്ള ആളുകളെ സംശയിക്കാന്‍ തുടങ്ങി. അതുകൊണ്ടാണ്, ഒരു ഇന്‍ ഡ്യന്‍ ഡോക്ടര്‍ ക്ക് അവിടെ വലിയ കുഴപ്പം നേരിടേണ്ടി വന്നത്. വാഹ് വാഹ് എന്നു പറഞ്ഞാല്‍ അതും വംശവെറിയാകില്ല.
പടിഞ്ഞാറന്‍ നാടുകളില്‍ മുസ്ലിങ്ങളോടുള്ള കാഴ്ചപ്പാട്, മാറിയത് 9/11 നു ശേഷമാണ്. മുസ്ലിം വംശമോ ഏഷ്യന്‍ വംശമോ അന്നല്ല പരിണമിച്ചുണ്ടായത്. അതു വരെയില്ലാത്ത വംശവെറി ഉണ്ടാകാന്‍ എന്തയിരുന്നു കാരണം എന്ന് രാജീവിനൊന്നു പറയാമോ?
ഇതിലെ ക്ലറിക്കുകളുടെ വാദത്തെ (അങ്ങിനെ ഒരു വാദം അവര്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍) ന്യായീകരിക്കാന്‍ എനിക്കാവില്ല.
എന്തിനാണു രാജീവ്, എങ്കില്‍ എന്നൊക്കെ ചേര്‍ക്കുന്നത്. എല്ല ഇസ്ലാമിക ക്ലറിക്കുകളും, വളരെ ചെറിയ ന്യൂനപക്ഷം ഒഴികെ മുറുകെപിടിക്കുന്ന ഒന്നാണ്, ശരിയത് അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം. മദനി പോലും ശരിയത് വേണ്ട എന്നു പറയില്ല.
ക്ളറിക്കുകള്‍ അങ്ങനെ ഒരു വാദം ഉയര്‍ത്തിയിട്ടുണ്ട്. അതിനു മറുപടിയായിട്ടാണ്, ഹൊവാര്‍ഡ് ഇങ്ങനെ പറഞ്ഞത്.
"We will accept your beliefs, and will not question why. All we ask is that you accept ours, and live in harmony and peaceful enjoyment with us".
''This is OUR COUNTRY, OUR LAND, and OUR LIFESTYLE, and we will allow you every opportunity to enjoy all this. But once you are done complaining, whining, and griping about Our Flag, Our Pledge, Our Christian beliefs, or Our Way of Life, I highly encourage you take advantage of one other great Australian freedom,'THE RIGHT TO LEAVE'.''
ഇതില്‍ വംശവെറിയോ മത വെറിയോ എങ്ങനെയാണ്, രാജീവ് കണ്ടുപിടിച്ചതെന്ന് എനിക്കു മനസിലായില്ല. ഒരു പക്ഷെ ദേശീയത എന്നു പറയാം, വലിച്ചു നീട്ടിയാല്‍ തീവ്രദേശീയത എന്നും പറയാം.
ഇന്‍ഡ്യയിലെ ഏകീകൃത സിവില്‍ കോഡിനെ ന്യായീകരിക്കുന്നതുമിതും തമ്മില്‍ ബന്ധപ്പെടുത്തണമെന്നില്ല. ഒരു രാജ്യത്തു കുടിയേറി പാര്‍ക്കുമ്പോള്‍ അവിടത്തെ നിയമമനുസരിച്ച് ജീവിക്കേണ്ടതല്ലേ? അതിനു സമ്മതമല്ലാത്തവര്‍ അവിടെ നില്‍ക്കേണ്ട എന്നു പറയുന്നതില്‍ എന്താണു തെറ്റ്?
ഇന്ത്യയിലും ഈ പറയുന്ന മതസ്വാതന്ത്ര്യം ഇല്ലേ? എന്നിട്ടും മതമൌലികവാദവും, അതിനെ പരോക്ഷ്മായി പിന്തുണക്കുന്ന ഭരണവര്‍ഗ്ഗങ്ങളും ഇന്ത്യയിലില്ലേ? അവരുടെ അജണ്ടകളും മുറക്ക് നടക്കുന്നില്ലേ?
ഓസ്ട്രേലിയയിലും, യു എസ് എ യിലുമുള്ള മത സ്വാതന്ത്ര്യം ഇന്‍ഡ്യയിലുണ്ടോ? ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലയിടത്തും മത പരിവര്‍ത്തനം നിരോധിച്ചിട്ടില്ലേ? ഒറീസയില്‍ മത പരിവര്‍ത്തനമല്ലെ, അടുത്തിടെ കുറെ മനുഷ്യരെ കൊല്ലുന്നതില്‍ കലാശിച്ചത്? മുസ്ലിങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്നതാണോ മത സ്വാതന്ത്ര്യം ? ഇതുപോലെ മതം മാറുന്നത് ആരെങ്കിലും ഓസ്ട്രേലിയയില്‍ തടയുമോ? മുസ്ലിങ്ങളെയോ മറ്റേതെങ്കിലും മതസ്ഥരെയോ അവിടെ കൂട്ടക്കൊല ചെയ്യുന്നുണ്ടോ?
ഇതൊക്കെ പരോഷമായിട്ടല്ല ഇന്‍ഡ്യയില്‍ പിന്തുണക്കപ്പെടുന്നത്. ബി ജെ പി പ്രത്യക്ഷമായിട്ടാണതു ചെയ്യുന്നത്? അവരുടെ അജണ്ട നടപ്പക്കുനതിനു പകരമായി, ഇസ്ലാമിക തീവ്രവാദികളെ മറ്റു ചിലരും പിന്തുണക്കുന്നില്ലേ? മദനിയെ പ്രത്യക്ഷമായി എല്‍ ഡി എഫും , എന്‍ ഡി എഫിനെ പരോക്ഷമായി യു ഡി എഫും കേരളത്തില്‍ പിന്തുണച്ചില്ലേ?
ഹേയ്, ഇല്ല. അമേരിക്കക്കൊപ്പം ചേര്‍ന്നു എന്നതുതന്നെ ഒരു വലിയ കാര്യമാണ്.
ഇതുപോലെ പരിഭവിക്കാനായി ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ.
അമേരിക്കക്കൊപ്പം ചേരുന്നത് വലിയ കര്യമൊന്നുമല്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണതു ചെയ്തത്. അത് ശരിയായിരുനില്ല എന്നാണു, ഭൂരിഭാഗം പേരും അടുത്ത തെരഞ്ഞെടുപ്പില്‍ അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ സമ്രാജ്യത്വത്തെ എതിര്‍ക്കുന്ന കെവിന്‍ റഡ് അതുകൊണ്ടാണ്, തെരഞ്ഞെടുക്കപ്പെട്ടത്. ഹൊവര്‍ഡ് അദ്ദേഹത്തിന്റെ മണ്ഠലത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഒരു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആദ്യമായിട്ടാണ്, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. അവിടത്തെ ജനങ്ങള്‍ വിധിയെഴുതി, ഹൊവര്‍ഡിന്റെ നയങ്ങള്‍ തെറ്റായിരുന്നു എന്ന്. ഇതുപോലുള്ള ജനതക്ക് വംശവെറിയാണെന്ന് രാജീവിനെങ്ങനെ പറയാന്‍ പറ്റും?
കാളിദാസന്‍,
താങ്കളുടെ ആശയങ്ങളോട് യോജിക്കുന്നു, പക്ഷെ,
~~~ഓസ്ട്രേലിയയിലും, യു എസ് എ യിലുമുള്ള മത സ്വാതന്ത്ര്യം ഇന്‍ ഡ്യയിലുണ്ടോ? ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലയിടത്തും മത പരിവര്‍ത്തനം നിരോധിച്ചിട്ടില്ലേ? ഇതുപോലെ മതം മാറുന്നത് ആരെങ്കിലും ഓസ്ട്രേലിയയില്‍ തടയുമോ?~~~
ഇന്ത്യയില്‍ ആ രാജ്യങ്ങളിലെക്കാള്‍ മത സ്വാതന്ത്ര്യം ഉണ്ട് എന്ന് പറയുന്നതാവും ശരി. മത പരിവര്‍ത്തനം നിരോധിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ സംഘടിത മത പരിവര്‍ത്തനമാണ് നിരോധിചിട്ടുള്ളത്. അത് മത പരിവര്‍ത്തനത്തെ തടയുന്നില്ല. അത് വേണം താനും. ഇല്ലെങ്കില്‍ കലാപങ്ങള്‍ക്കും വിദ്വോഷങ്ങള്‍ക്കും കാരണമാകും.
കൂടാതെ, ഇവിടെ മത നിയമങ്ങള്‍ക്കനുസരിച്ച് ആണ് സിവില്‍ നിയമങ്ങള്‍. അമേരിക്കയിലും ഓസ്ട്രേലിയയിലും കോമണ്‍ സിവില്‍ നിയമം ആണുള്ളത്. അപ്പോള്‍ ഇതിലെ ഇങ്ങനെ എഴുതിയതിലെ യുക്തി മനസ്സിലായില്ല.
~~~ മുസ്ലിങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്നതാണോ മത സ്വാതന്ത്ര്യം ?മുസ്ലിങ്ങളെയോ മറ്റേതെങ്കിലും മതസ്ഥരെയോ അവിടെ കൂട്ടക്കൊല ചെയ്യുന്നുണ്ടോ?~~~
താങ്കള്‍ ഈ പറഞ്ഞതില്‍ ഞാന്‍ വിയോജിക്കുന്നു. എന്തടിസ്ഥാനത്തിലാണ് എന്ന് വ്യക്തമല്ല. കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണെങ്കില്‍ ശരിയാണ്. പക്ഷെ അതില്‍ മറ്റു മതക്കാര്‍ ഹിന്ദുക്കളെയും തിരഞ്ഞു കൊള്ളുന്നു. അപ്പോള്‍ ഇതൊരു തെറ്റായ സ്റ്റേറ്റ്മേന്ടല്ലേ? അല്ലാത്ത സന്ദര്‍ഭങ്ങളില്‍ എവിടെയാണ് ഇങ്ങനെ ആക്ക്രമിക്കുന്നത്? ഒരു ആരോപണം പോലും ഞാന്‍ കേട്ടിട്ടില്ല..
താങ്കള്‍ വീണ്ടും അതെ വാചകങ്ങള്‍ ഇവിടെയും ഉപയോഗിച്ചതിനാല്‍ ഞാന്‍ ഇവിടെയും വിയോജനം രേഖപ്പെടുത്തുന്നു..)
കാളിദാസന്‍,
ഹേയ്, പരിഭവമൊന്നുമില്ല. അഭിപ്രായങ്ങളെ മുഖവിലക്കെടുക്കുന്നുമുണ്ട്. അതുകൊണ്ടാണല്ലോ അതിനു മറുപടി പറയാന്‍ മിനക്കെട്ടതും. സംഘപരിവാറിനെക്കുറിച്ചുള്ള താങ്കളുടെ പല നിലപാടുകളോടും യോജിക്കാന്‍ കഴിയുന്നുണ്ട്. എങ്കിലും, ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ പച്ചവെള്ളപ്പേടിയുടെ ന്യായം നന്നായിട്ടുണ്ട് എന്നു പറയാതെ വയ്യ.
യു എസ് ചെയ്ത പോലെ ഓസ്ട്രേലിയ മുസ്ലിം പേരുള്ള ആളുകളെ സംശയിക്കാന്‍ തുടങ്ങിയതിലും തെറ്റൊന്നുമില്ല. അങ്ങിനെത്തന്നെയാണ് വേണ്ടത്. അതില്‍ ഒതുങ്ങുകയും ചെയ്യരുത്. അന്യമത സൂചകങ്ങള്‍ പേരിലോ (കാഴ്ചയിലോ) ഉണ്ടെങ്കില്‍പ്പോലും നിര്‍ബന്ധമായും ആരെയും സംശയിക്കുകതന്നെ വേണം വെറുതെ സംശയിച്ചാലും പോരാ. സംശയിക്കുക എന്ന രാഷ്ട്രീയം ചില പ്രയോഗങ്ങളിലേക്ക് നമ്മെ എത്തിക്കുകയും ചെയ്താല്‍ നന്നായിരിക്കും. പൌരാവകാശങ്ങളും സ്വാതന്ത്ര്യവും നിരോധിക്കുക, അഥവാ അതു തിരിച്ചുപിടിക്കുക, അന്യായമായി തടങ്കലില്‍ വെക്കുക, വിചാരണ നിഷേധിക്കുക, സ്വന്തം രാജ്യത്ത് ഇത്തരക്കാരെ സൂക്ഷിക്കുക അപകടകരമാണെന്നു മനസ്സിലാക്കി അവരെ മറ്റു രാജ്യങ്ങളിലെ തടവറകളിലേക്ക് കയറ്റുമതി ചെയ്യുക, അതിനൊന്നുമായില്ലെങ്കില്‍ ഉന്മൂലനം ചെയ്യുക, അതിലൂടെ (താങ്കള്‍ ശരിയായി സൂചിപ്പിച്ച ഒരേ ഒരു കാര്യമായ)തീവ്രദേശീയതയിലേക്ക് ജനതയെ നയിക്കുക, സംസ്കാരങ്ങളുടെ സംഘര്‍ഷത്തിനു പുതിയ ആസ്ത്രേലിയന്‍ മാനങ്ങള്‍ നിര്‍മ്മിക്കുക, അങ്ങിനെ നിരവധി പ്രശ്നപരിഹാരങ്ങളിലേക്ക് ഇത്തരം സംശയങ്ങളെ നമ്മള്‍ എക്സ്‌ടന്‍ഡ് ചെയ്യണം.
ഹൊവാര്‍ഡും ഹിറ്റ്‌ലറും പറഞ്ഞ കാര്യങ്ങള്‍ സംഘപരിവാറിന് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയതു നന്നായി. One Australia സങ്കല്‍പ്പത്തിന്റെ സൃഷ്ടാവായ ഹോവാര്‍ഡിനും ഹിറ്റ്‌ലര്‍ക്കും സംഘപരിവാറിനും പൊതുവായ പലതും ഇഷ്ടപ്പെടുകതന്നെ ചെയ്യും. കുടിയേറ്റ പ്രശ്നത്തില്‍ ഹോവാര്‍ഡ് എടുത്ത നിലപാടുകളും, വിയറ്റ്‌നാം യുദ്ധത്തില്‍ ആസ്ത്രേലിയയും അവിടുത്തെ ഭരണവര്‍ഗ്ഗങ്ങളും എടുത്ത നിലപാടുകളുമൊക്കെ വിരലൊന്നനക്കിയാല്‍ കിട്ടുന്ന വിവരസാങ്കേതികലോകത്ത് പലയിടത്തും സുലഭമായി ചിതറിക്കിടക്കുന്നുണ്ട്. മള്‍ട്ടികള്‍ച്ചറലിസത്തെ ഹൊവാര്‍ഡ് എങ്ങിനെ കണ്ടിരുന്നു എന്നും അവിടെനിന്നും മനസ്സിലാകും. സ്വയം കണ്ടെത്തുക കാളിദാസാ. വിസ്തരിക്കാന്‍ സമയം കഷ്ടി.
വാക്കുകളുടെ ഉപയോഗം, ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള വാദത്തിനു തത്ക്കാലം സമയമില്ല. ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം. ഈ ഇ-മെയില്‍ കിട്ടിയപ്പോള്‍ ഞാനെന്തുചെയ്തു, എന്തു ചെയ്തില്ല എന്നൊക്കെ ഇനിയും ആവര്‍ത്തിക്കാനും തീരെ താത്ത്‌പര്യമില്ല.
“ഹൊവര്‍ഡ് അടക്കമുള്ള ഭരണ വര്‍ഗ്ഗമാണ്, അക്രമണത്തിനു പിന്നില്‍“ എന്ന് ഞാന്‍ എഴുതുമ്പോള്‍, ഇന്ത്യക്കാരെ അടിക്കാന്‍ ഹൌവാര്‍ഡ് കമ്പിപ്പാരയുമായി തെരുവിലിറങ്ങി എന്നൊന്നും വായിച്ചുകളയല്ലേ ചങ്ങാതീ.
“ഇതുപോലുള്ള ജനതക്ക് വംശവെറിയാണെന്ന് രാജീവിനെങ്ങനെ പറയാന്‍ പറ്റും?“ ഞാന്‍ വീണ്ടും വീണ്ടും എന്റെ പോസ്റ്റും കമന്റുകളും അരിച്ചുപെറുക്കി കാളിദാസാ, (ആസ്ത്രേലിയന്‍) ജനതക്ക് വംശവെറിയാണെന്ന് എവിടെയാണ് ഞാന്‍ എഴുതിയതെന്ന് ഒന്നു ചൂണ്ടിക്കാട്ടി തരിക.
സംഘപരിവാറിനെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടുകളോട് പൊതുവെ യോജിപ്പാണെന്ന് ഒരിക്കല്‍ കൂടി രേഖപ്പെടുത്തിക്കൊണ്ട്,
അഭിവാദ്യങ്ങളോടെ
രാജീവ് ,
അങ്ങിനെ നിരവധി പ്രശ്നപരിഹാരങ്ങളിലേക്ക് ഇത്തരം സംശയങ്ങളെ നമ്മള്‍ എക്സ്‌ടന്‍ഡ് ചെയ്യണം
പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്നപരിഹാരം തേടണം എന്നത് സാമാന്യയുക്തി. 9/11 പോലുള്ള ആക്രമണം എന്ന പ്രശ്നം എങ്ങനെ പരിഹരിക്കാം ? അമിത സ്വാതന്ത്ര്യം നല്‍കിയത് ദുരുപയോഗം ചെയ്തതാണാ പ്രശ്നത്തിനാധാരം. പഴയ സോവിയറ്റ് യൂണിയനിലേയും, ഇപ്പോഴത്തെ ചൈനയിലേയും പോലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, 9/11 സംഭവിക്കില്ലായിരുന്നു. ഈ രാജ്യങ്ങളില്‍ വരുന്ന ഓരോ വിദേശിയും കര്‍ശന പരിശോധനക്കും ഓരോ ചുവടിലും നിരീക്ഷണത്തിനും വിധേയനാകുന്നു.
അമേരിക്ക ഏറെ കൊട്ടിഘോഷിച്ച സ്വാതന്ത്ര്യത്തിന്റെ പരിണിതഫലമായിരുന്നു ആ അക്രമണം. സുരക്ഷഇല്‍ ചെറിയ പിഴവു വരുമ്പോള്‍ കാഷ്മീര്‍ ഭീകരര്‍ ഇന്‍ഡ്യയിലങ്ങോളമിങ്ങോളം വിതക്കുന്ന നാശം രാജീവൊന്നും കാണുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
കഷ്മീര്‍ ഭീകരര്‍ക്കും ഖലിസ്താനികള്‍ക്കും, ഉള്‍ഫക്കും , മാവോയിസ്റ്റുകള്‍ക്കും , നക്സലൈറ്റുകള്‍ക്കും നമുക്ക് പൌരാവകാശങ്ങളും സ്വാതന്ത്ര്യവും നല്‍കാം. തടങ്കലില്‍ നിന്നും അവരെ വിടുവിക്കാം. ഇവരെയൊക്കെ നമുക്ക് അഴിഞ്ഞാടാന്‍ അനുവദിക്കാം. സംശയങ്ങളുടെ മേല്‍ നമുക്ക് അടയിരിക്കാം. എന്നിട്ട് കൈവിട്ടുപോകുമ്പോള്‍, ലാല്‍ ഗാറിലേപ്പോലെ അവര്‍ക്കായി രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ വിട്ടുകൊടുക്കാം. കിടങ്ങുകുഴിച്ചും, ബാരിക്കേടുകള്‍ തീര്‍ത്തും അവര്‍ വളഞ്ഞെടുത്ത ഭാഗങ്ങളില്‍, അവരുടെ നിയമവും വാഴട്ടെ. അങ്ങനെ പതിച്ചുകൊടുക്കാന്‍ നന്ദിഗ്രാം, ലാല്‍ഗാര്‍ തുടങ്ങി ഭൂവിഭാഗങ്ങള്‍ വരിവരിയായി നില്‍ക്കുകയല്ലെ. അതിനു ശേഷം ഇവരെ തുരത്താന്‍ കേന്ദ്ര സേനയേ വിളിച്ചും വരുത്താം .
മുസ്ലിം ഭീകരരുടെ ഒരു ഡേറ്റാബെയിസ് കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്ന ഏത് രാജ്യത്തും , സമാന പേരുള്ള ഒരാള്‍ വന്നാല്‍ സംശയിക്കുക സ്വാഭാവികമാണ്. അത് കൊണ്ടാണ്, കമല്‍ ഹാസനും ഇന്‍ഡ്യന്‍ ഡോക്ടറും സംശയിക്കപ്പെട്ടത്. അതൊന്നും രാജീവിനു മനസിലാകില്ലല്ലോ. നമുക്ക് നമ്മുടെ അതിര്‍ത്തി തുറന്നിടാം . പടിഞ്ഞാറു നിന്നും കിഴക്കു നിന്നും കടന്നു വരുന്നവരെ സംശയിക്കയേ അരുത്. എന്നിട്ട് ഗോധ്ര, കോയം ബത്തൂര്‍, മുംബൈ, ഡെല്‍ഹി കഥകളികള്‍ നമുക്ക് ആസ്വദിക്കാം , പറ്റുമെങ്കില്‍ ലൈവ് ആയിത്തന്നെ.
ഓസ്ട്രേലിയ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. ആഭ്യന്തര വിദേശകാര്യങ്ങളില്‍ അവര്‍ക്ക് സ്വതന്ത്രമായോ അവര്‍ക്കിഷ്ടപ്പെട്ട രാജ്യങ്ങളുമായി ചേര്‍ന്നോ തീരുമാനം എടുക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നാണു ഞാന്‍ കരുതുന്നത്. ആരെയൊക്കെ അവിടെ കുടിയേറാന്‍ അനുവദിക്കണമെന്നും അവര്‍ക്ക് തീരുമാനിക്കാം . രാജീവിനും എനിക്കുമിഷ്ടപ്പെടുന്നവരെയൊക്കെ അവിടെ കുടിയേറാന്‍ അനുവദിക്കണമെന്ന് ശഠിക്കാനാകുമോ. അതൊക്കെ ഹൊവര്‍ഡിന്റെയും അദ്ദേഹത്തെ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെയും പ്രശ്നമല്ലേ. അവര്‍ ഇന്‍ഡ്യ എങ്ങനെയായിരിക്കണമെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, അത് വിരലനക്കി കണ്ടുപിടിക്കേണ്ടത് എന്റെ അവശ്യമാണ്.
ഹൊവര്‍ഡ് പ്രധാനമന്ത്രിയായിരുന്ന സമയത്തും ഇന്‍ഡ്യയില്‍ നിന്നും ധാരാളം ആളുകള്‍ അവിടെ കുടിയേറുകയും വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ പോകുകയും ചെയ്തിരുന്നു. ഇപ്പോഴുമുണ്ട്. അവരുടെ രാജ്യത്തെ നിയമം കുടിയേറിപ്പാര്‍ത്തവരില്‍ കുറച്ചുപേര്‍ അനുസരിക്കില്ല എന്നു പറഞ്ഞാല്‍, അതനുവദിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടം. അതില്‍ എന്റെ അഭിപ്രായത്തിനു എന്തെങ്കിലും വിലയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവിടെ കുടിയേറി പാര്‍ത്ത ഇന്‍ഡ്യക്കാരെയെല്ലാം കൊന്നൊടുക്കാന്‍ തുടങ്ങിയാല്‍ അതെന്റെ പ്രശ്നമാകും. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് അവരെ ചീത്തവിളിക്കാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല.
രാജീവ്,
എന്തിനേകുറിച്ചൊകെ സം വാദം വേണമെന്ന് രാജീവിനു തീരുമാനിക്കാം. ഇ മെയികിട്ടിയപ്പോല്‍ രാജീവ് എന്തു ചെയ്തു എന്നു ഇവിടെ പറഞ്ഞു കഴിഞ്ഞല്ലോ. എന്തിനാണിപ്പോള്‍ ഇത് പരസ്യമാക്കിയതെന്നും പറഞ്ഞു കഴിഞ്ഞു. അത് എല്ലാവര്‍ക്കും മന്സിലായി എന്നാണു ഞാന്‍ കരുതുന്നതും.
“ഹൊവര്‍ഡ് അടക്കമുള്ള ഭരണ വര്‍ഗ്ഗമാണ്, അക്രമണത്തിനു പിന്നില്‍“ എന്ന് ഞാന്‍ എഴുതുമ്പോള്‍, ഇന്ത്യക്കാരെ അടിക്കാന്‍ ഹൌവാര്‍ഡ് കമ്പിപ്പാരയുമായി തെരുവിലിറങ്ങി എന്നൊന്നും വായിച്ചുകളയല്ലേ ചങ്ങാതീ.
അടുത്തിടെ ലീബര്‍ഹാന്‍ കമ്മീഷന്‍ , അദ്വാനിയാണ്, ബാബ്രി മസ്ജിദ് തകര്‍ത്തതിനു പിന്നിലെന്ന് റിപ്പോര്‍ട്ട് ചെയ്തു. അതിന്റെ അര്‍ത്ഥം അദ്വാനി പിക്ക് ആക്സും കൂടവുമായി മസ്ജിദിനു മുകളില്‍ ചാടിക്കയറി അത് അടിച്ചു പൊളിച്ചു എന്നാണെന്നും ആരും കരുതില്ല. മോദിയാണു ഗുജറാത്ത് കലാപത്തിനു പിന്നില്‍ എന്നു പറഞ്ഞാല്‍ മോദി ത്രിശൂലവുമായി മുസ്ലിങ്ങളെ കുത്തിക്കൊന്നു എന്നു ഞാനും വിശ്വസിക്കുന്നില്ല ചങ്ങാതി.
(ആസ്ത്രേലിയന്‍) ജനതക്ക് വംശവെറിയാണെന്ന് എവിടെയാണ് ഞാന്‍ എഴുതിയതെന്ന് ഒന്നു ചൂണ്ടിക്കാട്ടി തരിക.
തഴെക്കാണുന്നത് രജീവിന്റെ വാക്കുകളാണ്. അവ ഒന്നും കൂടി വായിക്കുക.
ഇന്ന്, ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഈ ഇ-മെയില്‍ സുവിശേഷക്കാര്‍ എവിടെപ്പോയി ഒളിക്കും? എന്നിട്ടിപ്പോഴെന്തായി? Take it or leave it. അതു തന്നെ.
സാമ്രാജ്യത്വത്തിന്റെ അടിമപദവിയില്‍നിന്ന് എല്ലാ പഴയ സാമന്ത രാജ്യങ്ങളും രക്ഷപ്പെട്ടിട്ടും, ഇന്നും, ആ പഴയ തഴമ്പു താലോലിച്ച്, രാജ്ഞിക്കും രാജഭരണത്തിനും ഏറാന്‍ മൂളുന്ന ഭൂമിയിലെ ഒരേയൊരു ഭൂഖണ്ഡ-രാജ്യം. ദേശഭക്തിയും, മത-സാംസ്കാരിക-ഭാഷാഭിമാനവും വംശവെറിയും കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ വലതുപക്ഷ രാഷ്ട്രീയം. അപഹരിക്കപ്പെട്ട ആദിവാസികളോട് പരസ്യമായി മാപ്പു ചോദിച്ച കെവിന്‍ റുഡ്ഡ് പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും, സാമ്രാജ്യത്ത്വ കങ്കാണിമാരിലെ ആ പഴയ മൂപ്പനായ ജോണ്‍ ഹൌവാര്‍ഡിന്റെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഭരണവര്‍ഗ്ഗത്തിന്റെയും കാഴ്ചപ്പാടുകള്‍ ഇന്നും ആസ്ത്രേലിയയില്‍ ശക്തമാണ്. ദേശീയവും വംശീയവുമായ ആ അശ്ലീലതയെയാണ് ഈ ഇ-മെയില്‍ സുവിശേഷകര്‍ ഇത്രനാളും മൂന്നുനേരം തൊണ്ടതൊടാതെ വിഴുങ്ങിയതും നമുക്കിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും.
എന്റെ ചോദ്യങ്ങള്‍ ഇവയാണ്.
1. ഓസ്ട്രേലിയയില്‍ വംശീയ ആക്രമണം നടക്കുന്നുണ്ട് എന്നു രാജീവ് പറഞ്ഞോ?
2. വം
ശവെറിക്കാരുടെ വലതു പക്ഷ രാഷ്ട്രീയമാണവിടെ ഉള്ളതെന്നു രാജീവ് പറഞ്ഞോ?
3. ഹോവര്‍
ഡും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഭരണ വര്‍
ഗ്ഗം വം
ശവെറിക്കാരാണെന്നു രജീവ് പറഞ്ഞോ?
4. ഹൊവാര്‍
ഡിന്റെയും അദ്ദേഹം ഉള്‍ പ്പെട്ട ഭരണ വര്‍
ഗ്ഗത്തിന്റെയും വം
ശീയ അശ്ളീലതയാണ്, ഇ മെയില്‍ പ്രചരിപ്പിച്ചവര്‍ തൊണ്ടതൊടാതെ വിഴുങ്ങിയതെന്നും രാജീവ് പറഞ്ഞോ?
ഉവ്വെന്നാണ്, മേല്‍പ്പറഞ്ഞ വാക്കുകള്‍ വായിച്ച എനിക്കു മനസിലായത്. ഇനി അതിനെല്ലാം ഇല്ല എന്നാണു രാജീവ് ഉത്തരം പറയുന്നതെങ്കില്‍ , ഞാന്‍ സുല്ലിട്ടു. കൂടുതല്‍ ഒന്നും പറയാനില്ല.
അഭിവാദ്യങ്ങള്‍.
“ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍“ എന്നും,
“...വംശവെറിയും കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ വലതുപക്ഷ രാഷ്ട്രീയം“..എന്നും
“..ഭരണവര്‍ഗ്ഗത്തിന്റെയും കാഴ്ചപ്പാടുകള്‍ ഇന്നും ആസ്ത്രേലിയയില്‍ ശക്തമാണ്. ദേശീയവും വംശീയവുമായ ആ അശ്ലീലതയെയാണ്“ എന്നുമാണ് ഞാന്‍ എഴുതിയതെന്ന് കണ്ടിരിക്കുമല്ലോ.
‘ആസ്ത്രേലിയന്‍ ജനതക്ക് വംശവെറി‘യാണെന്ന് ഇതില്‍ എവിടെയാണ് കാളിദാസാ?
അഭിവാദ്യങ്ങളോടെ
“ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍“ എന്നും,
“...വംശവെറിയും കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ വലതുപക്ഷ രാഷ്ട്രീയം“..എന്നും
“..ഭരണവര്‍ഗ്ഗത്തിന്റെയും കാഴ്ചപ്പാടുകള്‍ ഇന്നും ആസ്ത്രേലിയയില്‍ ശക്തമാണ്. ദേശീയവും വംശീയവുമായ ആ അശ്ലീലതയെയാണ്“ എന്നുമാണ് ഞാന്‍ എഴുതിയതെന്ന് കണ്ടിരിക്കുമല്ലോ.
‘ആസ്ത്രേലിയന്‍ ജനതക്ക് വംശവെറി‘യാണെന്ന് ഇതില്‍ എവിടെയാണ് കാളിദാസാ?
രാജീവ്,
ഓസ്ട്രേലിയയില്‍ വംശീയ ആക്രമണം നടത്തുന്നതാരാണ്? അമേരിക്കക്കാരോ അതോ യഹൂദന്‍ മാരോ?
വംശവെറി കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ രാഷ്ട്രീയം അവിടത്തെ ആടുമാടുകള്‍ക്കാണോ?
വംശീയമായ അശ്ലീലത പ്രകടിപ്പിക്കുന്നത് അവിടത്തെ ഒട്ടകപ്പക്ഷികളാണോ?
Post a Comment