Tuesday, June 23, 2009

വീണ്ടും അനാശാസ്യം

മുതിര്‍ന്ന വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് മിനിമം പൌരാവകാശമെങ്കിലുമുള്ള ഒട്ടുമിക്ക നാട്ടിലും പതിവുള്ളതാണ്. പഠനത്തിനോ, വിനോദയാത്രക്കോ, മറ്റെന്തെങ്കിലും അത്യാവശ്യ സന്ദര്‍ശനത്തിനോ ആവാം അത്തരം യാത്രകള്‍. പക്ഷേ, ഇനി അത് നിര്‍ത്താന്‍ സമയമായി.

അസമയങ്ങളില്‍ എവിടെയെങ്കിലും വെച്ച് അവര്‍ ഒരുമിച്ച് യാത്രചെയ്യുന്നത് കണ്ണില്‍ പെട്ടാല്‍-മലമ്പ്രദേശങ്ങളിലോ, ചുരങ്ങളിലോ, വിജനപ്രദേശങ്ങളിലോ ആണെങ്കില്‍ പറയുകയും വേണ്ട- തീര്‍ച്ചയാക്കണം, അത് അവിഹിതത്തിനുള്ള പുറപ്പാടാണെന്ന്. മാതാപിതാക്കളുടെയോ, അദ്ധ്യാപകരുടെയോ അറിവോടെയും സമ്മതത്തോടെയുമാണോ ഇവരുടെ യാത്ര എന്നതൊന്നും പ്രശ്നമല്ല.


ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സംഭവത്തില്‍, സംഘത്തിലെ പെണ്‍‌കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതായി പറയുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പരാതികളുമില്ല. പക്ഷേ, സകലകലാവല്ലഭന്മാരായ ചില സൂപ്പര്‍ കോപ്പുകള്‍ക്ക് ഇതൊന്നും ബോദ്ധ്യമാകില്ല.


ഇനി, ആരാണ് ഇത്ര സദാചാര ഒബ്‌സ്സഷനുള്ള സൂപ്പര്‍ കോപ്പന്‍?


വിദേശത്തുനിന്നും തന്റെ സ്റ്റുഡിയോയിലേക്ക് അത്യന്താധുനിക റിക്കാര്‍ഡിംഗ് ഉപകരണങ്ങളും മറ്റും കടത്തിയ വീരന്‍. അതിനു മാപ്പുസാക്ഷിയാകാന്‍ വീട്ടിലെ ഭൃത്യനെ നിയോഗിച്ച കര്‍മ്മകുശലന്‍. ആരോപണവിധേയമായ നിരവധി കേസ്സുകളിലെ ജനപ്രിയ നായകന്‍.


ഇതുവരെ നടത്തിയതും ഇപ്പോഴും നടത്തുന്നതുമായ എല്ലാ കൂട്ടിക്കൊടുപ്പുകള്‍ക്കും കേസ്സു തേയ്‌ച്ചുമായ്ക്കലുകള്‍ക്കും പ്രായശ്ചിത്തമായിട്ടാണോ സംസ്ഥാന പോലീസും ഇത്തരം ഏമാന്മാരും ഇപ്പോള്‍ ഈ സദാചാരവേഷം കെട്ടിയാടുന്നത്? ഇത്തരം സംസ്ഥാന ശ്രീ‌രാമ സേനാ ഡിപ്പാര്‍ട്ടുമെന്റുകളെ എന്തുചെയ്യണം?

9 comments:

Rajeeve Chelanat said...

അനാശാസ്യം..വീണ്ടും

നാട്ടുകാരന്‍ said...

iniyenna cheyyum?

smitha adharsh said...

"ഒന്നങ്ങനെ..ഒന്നിങ്ങനെ"..മനസ്സില്‍ തട്ടി..വല്ലാതെ..

Calvin H said...

"ഇത്തരം സംസ്ഥാന ശ്രീ‌രാമ സേനാ ഡിപ്പാര്‍ട്ടുമെന്റുകളെ എന്തുചെയ്യണം?"

നിശ്ചയമായും ചാട്ടവാറിനടിക്കണം

കേരള അക്കാഡമി said...
This comment has been removed by the author.
Anonymous said...

ലവന്‍ നരേന്ദ്രമോദിക്കുവേണ്ടി കളിക്കുന്നവന്‍ തന്നെ സംശയമില്ല സഖാക്കളേ. ലവനെ സസ്പെന്‍ഷന്‍ മാറ്റ് കണ്ണൂരി നിയമിച്ചത് നമ്മുടെ സര്‍ക്കാരാണെന്നോന്നും നോക്കണ്ട, ശ്രീരാമ സേന, ബ്ജരഗ്ദള്‍ എന്നൊക്കെ ആക്രൊശിക്കാം.

ചാട്ടവാറുമായി അങ്ങു ചെന്നേരെ കണ്ണൂരെ സഖാക്കനന്മാര്‍ പൂതി തീര്‍ത്തു വിടും.

Anonymous said...

ലവന്മാര്‍ക്കെതിരെ നമുക്ക് ഒരു മനുഷ്യച്ചങ്ങലയും കരിദിനവും കാച്ചിക്കളയാം..(എന്തായാലും ഇതൊക്കെ പൊടി തട്ടിയെടുക്കേണ്ട സമയവും ആയി.. )...

വെള്ളെഴുത്ത് said...

ലൈംഗികത പിടിച്ചടക്കപ്പെടേണ്ട ഒരു ടെറിട്ടറിയാണെന്ന ബോധം അധികാരത്തിനുണ്ട്. പുലികളെ കല്യാണം കഴിക്കാന്‍ പ്രഭാകരന്‍ അനുവദിച്ചിരുന്നില്ലല്ലോ. ഒളിക്യാമറവച്ചെടുത്ത താലിബാന്‍ കാലത്തെ അഫ്ഘാന്‍ ചിത്രങ്ങള്‍ ഈയിടെ നടന്ന ഡോക്യുമെന്ററി ഫെസ്റ്റില്‍ വച്ചു കണ്ടിരുന്നു. അധിഅക്ം ബോധമില്ലാത്ത വകകള്‍ ലൈംഗിക നിയന്ത്രണത്തിനു പിന്നിലെ അബോധരാഷ്ട്രീയം തിരിച്ചറിയാതെ തങ്ങളാളുകളെ നന്നാക്കാന്‍ കച്ചക്കെട്ടി പുറപ്പെട്ടവരാണെന്ന മട്ടില്‍ ഇടപ്പെട്ടളയും. ബുദ്ധിയുള്ള വഹ സംഗതി പ്രത്യക്ഷത്തില്‍ കൊണ്ടു വരാതെ ഒളിച്ചു വച്ച് കളിക്കും. ലാക്ക് ആ പ്രദേശം തന്നെ. എന്തായാലും അധികാരത്തിനു നൂറുമേനി കൊയ്യാന്‍ വളക്കൂറുള്ള മണ്ണാണ് ലൈംഗികതയുടേത്..

Rajeeve Chelanat said...

വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
സ്മിത, കമന്റിടാന്‍ ഉദ്ദേശിച്ച പോസ്റ്റ് മാറിപ്പോയി അല്ലേ? എങ്കിലും അഭിപ്രായത്തിനു നന്ദി.

കാല്‍‌വിന്‍, വെള്ളെഴുത്തേ,
ഭരണം മാറുമ്പോഴും ഉദ്യോഗസ്ഥ തലത്തില്‍ നിര്‍ണ്ണായകമായ ഒരു അഴിച്ചുപണിയും നടത്താതിരിക്കുക എന്നത്, ലൈംഗികതയെ പിടിച്ചടക്കുക എന്നതിനേക്കാള്‍ വലിയ അജണ്ടയായി മാറിക്കഴിഞ്ഞിരിക്കുന്നു. അപ്രസക്തമായ അഴിച്ചുപണിയലുകളില്‍ മാത്രമാണ് ഭരണവര്‍ഗ്ഗങ്ങള്‍ക്ക് ഏറെ താത്‌പര്യം. മുന്തിയ ജനാധിപത്യവിരുദ്ധ ഘടകങ്ങളെ അതേമട്ടില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു അവര്‍.
അഭിവാദ്യങ്ങളോടെ