Wednesday, August 12, 2009

അശാന്തിയുടെ അന്തര്‍വാഹിനികള്‍

2009, ആഗസ്റ്റ് 8 ലെ ഇക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുഖപ്രസംഗത്തിന്റെ പരിഭാഷ, ശീര്‍ഷകത്തില്‍ ചില മാറ്റങ്ങളോടെ.


ഇന്ത്യ ഇതാദ്യമായി, സ്വന്തം നിലക്ക്‌ രൂപകല്‍പ്പന ചെയ്ത്‌ നിര്‍മ്മിച്ച ആണവ അന്തര്‍വാഹിനി ഇക്കഴിഞ്ഞ ജൂലായ്‌ 26-ന്‌ പുറത്തിറങ്ങിയപ്പോള്‍, ഹര്‍ഷോന്മാദരായ മാധ്യമങ്ങളുടെ സഹായത്തോടെ, ദേശീയാഭിമാനം വിജൃംഭിച്ചതിന്‌ നമ്മള്‍ സാക്ഷിയായി. അന്വര്‍ത്ഥമായ പേരാണ്‌ ഈ അന്തര്‍വാഹിനിക്ക്‌ നല്‍കിയിരിക്കുന്നത്‌. ഐ.എന്‍.എസ്സ്‌ അരിഹന്ത്‌. അരിഹന്ത്‌ എന്നാല്‍, ശത്രുസംഹാരി. ആണവമുനകള്‍ ഘടിപ്പിച്ച ബാല്ലിസ്റ്റിക്‌ മിസ്സൈലുകളായിരിക്കും ഈ അന്തര്‍വാഹിനി ചുമക്കുക. ഈ അന്തര്‍വാഹിനിയുടെ വരവോടെ, സ്വന്തമായി രൂപകല്‍പ്പന ചെയ്ത്‌, ആണവവാഹിനികള്‍ നിര്‍മ്മിക്കുന്ന ലോകത്തെ ആറു ശക്തികളില്‍ ഒന്നായി മാറിയിരിക്കുകയാണ്‌ ഇന്ത്യ എന്ന്‌, മാധ്യമങ്ങള്‍ കുരവയിട്ടുതുടങ്ങിയിരിക്കുന്നു. വിശിഷ്ടമായ ഒരു ആണവ ക്ളബ്ബില്‍ ഇന്ത്യ അംഗമാകുന്നതും കാത്തുകാത്തിരിക്കുകയായിരുന്നു അവര്‍ ഇതുവരെ (മറ്റൊരു വിശിഷ്ട സ്ഥാനം ദശകങ്ങളായി ഇന്ത്യ അലങ്കരിക്കുന്നുണ്ടെന്ന കാര്യം മാധ്യമങ്ങള്‍ മറന്നേ പോയിരുന്നു. പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്ന ഏറ്റവുമധികം ആളുകളുടെ ജന്‍മഗൃഹമെന്ന സ്ഥനം. )

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒളിവിലും, 1998-മുതല്‍ക്ക്‌ പരസ്യമായും ഇന്ത്യയും പാക്കിസ്ഥാനും നടത്തിവരുന്ന ആയുധപന്തയത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക്‌ എത്തിക്കാന്‍ മാത്രമേ ഐ.എന്‍.എസ്സ്‌.അരിഹന്തിന്റെ പ്രവേശനം സഹായിക്കൂ. ആണവമുനകളോടു കൂടിയതും 750 കിലോമീറ്റര്‍ സഞ്ചാരശേഷിയുമുള്ള സാഗരിക/കെ-7 എന്ന അന്തര്‍വാഹിനി ബാലിസ്റ്റിക്‌ മിസൈലുകള്‍ ഘടിപ്പിച്ച ഐ.എന്‍.എസ്സ്‌.അരിഹന്തിനു പൂരകമായി, അതേ തരത്തിലുള്ള മറ്റൊരു മൂന്നു ആണവ അന്തര്‍വാഹിനികളും, കുറേക്കൂടി ദൂരത്തേക്ക്‌ പ്രഹരിക്കാന്‍ ശേഷിയുള്ള നിരവധി SLBMS-കളും വികസിപ്പിച്ചതോടെ ത്രിതല സൈന്യത്തിനുവേണ്ടിയുള്ള ആയുധവിതരണ സംവിധാനങ്ങള്‍ ഇന്ത്യ സഫലീകരിച്ചു എന്നു പറയാം. ഡോക്ടര്‍ സ്ട്രേഞ്ച്‌ ലൌവിന്റെ മുഖച്ഛായയുള്ള നമ്മുടെ യുദ്ധതന്ത്ര വിശാരദന്‍മാരുടെ ചിരകാലാഭിലാഷമായിരുന്ന ഈ പദ്ധതി, 1999-ലെ ഇന്ത്യന്‍ ആണവ രേഖയുടെ പകര്‍പ്പില്‍ (Draft Indian Nuclear Doctrine അഥവാ DIND)ഔദ്യോഗികമായി ഉള്‍ക്കൊള്ളിച്ച ഒന്നായിരുന്നു.

എന്നാല്‍, 'ആധുനിക സാങ്കേതിക വാഹനം' അഥവാ, Advanced Technology Vehicle (ATV) എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്നതും, ഇപ്പോള്‍ ഐ.എന്‍.എസ്സ്‌ അരിഹന്ത്‌ എന്ന പേരില്‍ അറിയപ്പെടുന്നതുമായ ഈ അന്തര്‍വാഹിനിയുടെ നിര്‍മ്മാണം യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്‌ 1984-കളുടെ തുടക്കത്തിലാണ്‌. കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും, പതിനായിരക്കണക്കിനു കോടികളാണ്‌ ഇതിനുവേണ്ടി ചിലവഴിച്ചിട്ടുള്ളത്‌ എന്ന്‌ എല്ലാവരും സമ്മതിക്കുന്നു. അന്തര്‍വാഹിനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദശകങ്ങളായി നിഷേധിച്ചിരുന്ന ഇന്ത്യ, ഏകദേശം ഒരു വര്‍ഷം മുന്‍പുമാത്രമാണ്‌ ഇക്കാര്യം തുറന്നുസമ്മതിച്ചത്‌. നിരവധി പരാജയങ്ങളും, സര്‍ക്കാരുകളുടെ നടപടി നൂലാമാലകളും വേട്ടയാടിയിരുന്ന ഈ പദ്ധതിയെ, ആണവറിയാക്ടറിന്റെ ലഘുരൂപം നിര്‍മ്മിച്ചുനല്‍കുക വഴി ഒടുവില്‍ രക്ഷിച്ചത്‌ റഷ്യയായിരുന്നു. ആണവവാഹിനികള്‍ നിര്‍മ്മിക്കുക എന്നത്‌ അത്ര എളുപ്പമുള്ള ഒന്നല്ല. പദ്ധതിയുടെ പരാജയം അതില്‍ പ്രധാനപ്പെട്ട ഒരു ഘടകവുമല്ല (എങ്കിലും, ഇവിടെ പഴയ ഒരു കേസിന്റെ ചരിത്രം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്‌. ATVകള്‍ നിര്‍മ്മിക്കുന്നതിലുള്ള ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെയും, ആണവോര്‍ജ്ജ വകുപ്പിന്റെയും പരിചയക്കുറവിനെ തെളിവു സഹിതം പുറത്തുകൊണ്ടുവന്ന ബി.സുബ്ബറാവു എന്ന നാവിക ശാസ്ത്രജ്ഞനെ 1980-കളുടെ അവസാനം ചാരപ്രവര്‍ത്തനം ആരോപിച്ച്‌ അറസ്റ്റു ചെയ്തു. കേസ്സ്‌ സുപ്രീം കോടതി വരെ പോയി. സുബ്ബറാവുവിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, അദ്ദേഹത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച ആണവസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ശിക്ഷയില്‍നിന്ന്‌ രക്ഷപ്പെടുകയാണുണ്ടായത്‌). അനുബന്ധമായി വരുന്ന മൂന്നു ആണവ അന്തര്‍വാഹിനികള്‍ കൂടി തയ്യാറാവുമ്പോഴേക്കും, മിനിമം ആണവ പ്രതിരോധത്തിനുവേണ്ടിയെന്ന പേരില്‍ (എന്നാല്‍ കൂട്ടനശീകരണ ആയുധങ്ങളുടെ സംഭരണം എന്ന യഥാര്‍ത്ഥ ആവശ്യത്തിനുവേണ്ടി) ഇന്ത്യ ചിലവഴിക്കുന്ന സംഖ്യ ചുരുങ്ങിയത്‌ ഇരുപതിനായിരം കോടിക്കും മുപ്പതിനായിരം കോടിക്കും ഇടയിലായിരികുമെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌.

അപ്രതീക്ഷിതമായി തിരിച്ചടിക്കാനോ, കരുതലായി വെക്കാനോ ഉദ്ദേശിക്കപ്പെട്ട്‌ ഏറെക്കാലം വെള്ളത്തിനടിയില്‍ മറഞ്ഞുകിടക്കാന്‍ ഇത്തരം അന്തര്‍വാഹിനികള്‍ക്ക്‌ കഴിയുന്നതുകൊണ്ട്‌, എല്ലാ ആണവരാജ്യങ്ങളുടെയും ത്രിതല സേനാ വിഭാഗത്തിലെ ഏറ്റവും നിര്‍ണ്ണായകമായ മൂന്നാം കണ്ണായിരിക്കാന്‍ ഇവക്കു കഴിയുന്നുണ്ട്‌. പക്ഷേ, യുദ്ധതന്ത്ര രംഗവും, മിനിമം ആണവ പ്രതിരോധം എന്ന സംവിധാനവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌ വലിയൊരു വഞ്ചനയുടെ മുകളിലാണ്‌. ഈ 'ത്രിതല സേനാ സംവിധാന'ത്തിനുവേണ്ടി നല്‍കിയിട്ടുള്ള വിശദീകരണത്തേക്കാള്‍ വലിയൊരു വഞ്ചനയുമില്ല. മൂന്നു സൈന്യവിഭാഗങ്ങള്‍ക്കുമിടയില്‍ ആണവ ആയുധങ്ങള്‍ പങ്കുവെക്കാന്‍ വേണ്ടി സജ്ജീകരിച്ച 'ബുദ്ധിപരമായ ഒരു വഞ്ചന'യായി അമേരിക്ക തന്നെ ഈ ത്രിതല സേനാ സംവിധാനത്തെ നിരീക്ഷിച്ചിട്ടുമുണ്ട്‌. 1974-ല്‍ ഫോറിന്‍ റിലേഷന്‍സ്‌ കമ്മിറ്റിക്കു മുമ്പാകെ നല്‍കിയ തെളിവെടുപ്പില്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി ജെയിംസ്‌ ഷ്ളീസ്‌നിഗര്‍ പറഞ്ഞത്‌ "വ്യോമ-നാവിക സേനകള്‍ക്ക്‌ ബഡ്ജറ്റിന്റെയും, യുദ്ധപ്രവര്‍ത്തനത്തിന്റെയും ഒരു ഭാഗം കിട്ടുന്നതിനുവേണ്ടിയാണ്‌, അതല്ലാതെ, ഒരു രൂപകല്‍പ്പന എന്ന നിലക്ക്‌ വന്നതല്ല ഈ ത്രിതല സേനാ സംവിധാനം" എന്നാണ്‌. "ത്രിതല സേനാ വിഭാഗത്തിന്റെ പിന്നിലുള്ള യുക്തി അതിനെ യുക്തിപരമാക്കുക എന്നതാണ്‌" എന്നു കൂടി ജെയിംസ്‌ ഷ്ളീസ്‌നിഗര്‍ കൂട്ടിച്ചേര്‍ത്തു.

ആണവായുധ വിതരണത്തിന്റെ ത്രിതല സംവിധാനം എന്ന ആശയം ഇന്ത്യ ആവേശത്തോടെ ദത്തെടുത്തു. മൂന്നു സേനാ സംവിധാനത്തില്‍വെച്ച്‌ ഏറ്റവും പണച്ചിലവേറിയ ആണവ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തിന്റെ പിന്നിലുള്ള നിര്‍ണ്ണായകമായ ലക്ഷ്യം, ഇതേ ത്രിതല സംവിധാനമുള്ള ചൈനയുമായി കിടപിടിക്കുക എന്നതായിരുന്നു. ആണവപരമാകുന്നതിന്റെ പിന്നില്‍, ചൈനയുമായി 'തന്ത്രപരമായ സന്തുലനം' നിലനിര്‍ത്തുക എന്ന, അപ്രഖ്യാപിതമെങ്കിലും, പരക്കെ തിരിച്ചറിയപ്പെട്ടിട്ടുള്ള ലക്ഷ്യമാണെങ്കിലും, ഇത്‌, ദക്ഷിണേഷ്യയെ ഭാവിയില്‍ ഒരു വലിയ ആണവവിപത്തിന്റെ ഭൂമികയാക്കി മാറ്റാനുള്ള സാധ്യതയുണ്ട്‌. ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികള്‍ ഒരുപോലെ നേരിടേണ്ടിവരുന്ന ഇന്ത്യയും പാക്കിസ്ഥാനും, 1998-നു ശേഷം ഇന്നോളം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്‌, ആണവ ബോംബുകള്‍ സ്വരുക്കൂട്ടുന്നതിലും, നിര്‍മ്മിക്കുന്നതിലും, അതിന്റെ വിതരണത്തിലും, ഈ കൂട്ടനശീകരണ ആയുധങ്ങളിന്‍മേലുള്ള അവകാശവും അധികാരവും നിലനിര്‍ത്തുന്നതിലുമാണ്‌. 1999-ലും, 2001-ലും, 2002-ലും ഈ രണ്ടു രാജ്യങ്ങളിലെയും ഉന്നത രാഷ്ട്രീയ-സൈനിക അധികാര കേന്ദ്രങ്ങള്‍, ഒരു ആണവയുദ്ധം നടത്തുന്നതിനെക്കുറിച്ച്‌ അപകടകരമായ സ്വരം മുഴക്കിയിരുന്നുവെന്നും നമുക്ക്‌ ഓര്‍മ്മിക്കാം.

1998-നു ശേഷം, ആണവ വിഘടനത്തിനുവേണ്ടിയുള്ള സാമഗ്രികള്‍ നിര്‍മ്മിക്കുന്നതില്‍ വ്യാപൃതമായിരിക്കുകയാണ്‌ ഇന്ത്യ. അഗ്നിയുടെയും എസ്സ്‌.എല്‍.ബി.എം സാഗരികയുടെയും മൂന്നു വ്യത്യസ്ത വകഭേദങ്ങളും, അഗ്നിയുടെ ഭൂഖണ്ഡാന്തര മോഡലും ഇന്ത്യ വികസിപ്പിച്ചു കഴിഞ്ഞു. മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവും (Early Warning System), തന്ത്രപ്രധാനമായ നിര്‍മ്മിതികളെയും നഗരങ്ങളെയും സംരക്ഷിക്കാനുള്ള മിസ്സൈല്‍ പരിചകളും (Missile Shields) എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം, പൂര്‍ണ്ണമായും ആണവ അടിസ്ഥാന സൌകര്യങ്ങളുടെ ഗണത്തില്‍ വരുന്നതല്ലെങ്കിലും, ഒരു ആണവ അക്രമണമുണ്ടായാല്‍, DINDക്ക്‌ അനുസൃതമായി, തിരിച്ചടിക്കാനുള്ള ശേഷിയുടെ സുപ്രധന ഘടകങ്ങള്‍ തന്നെയാണ്.

പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം, അവരുടെ സാമ്പത്തികസ്ഥിതി താരതമ്യേന മോശമാണെന്നേയുള്ളു. ദക്ഷിണേഷ്യന്‍ ആയുധ പന്തയത്തില്‍ അവരുടെ മോഹങ്ങളും മറ്റുള്ളവരില്‍നിന്നും ഒട്ടും പിന്നിലോ, മോശമോ അല്ല. ഇന്ത്യയുടെ ഏതു ആണവ പരിപാടിയെയും തങ്ങള്‍ വേണ്ടവിധത്തില്‍ നേരിടുമെന്നായിരുന്നു, ഐ.എന്‍.എസ്സ്‌.അരിഹന്തിനോടുള്ള അവരുടെ സ്വാഭാവിക പ്രതികരണം. അതായത്‌, തങ്ങളുടെ ആയുധശേഖരവും ഇന്ത്യയുടേതിനു തുല്യമാക്കുമെന്ന്‌.

ഇന്ത്യയിലെ മത-മതേതരത്വ പൌരസമൂഹം ഒന്നടങ്കം, രാഷ്ട്രീയ പാര്‍ട്ടികളും, മാധ്യമങ്ങളും, സര്‍ക്കാരേതര സംഘടനകളും എല്ലാം ഐ.എന്‍.എസ്സ്‌. അരിഹന്തിന്റെ വരവിനെ, ഉന്മാദത്തോളം വളര്‍ന്ന ഹര്‍ഷാരവങ്ങളോടെയാണ്‌ എതിരേറ്റത്‌ എന്നതാണ്‌ ദുരന്തം. സര്‍വ്വനാശത്തിന്റെ പടുകുഴിയിലേക്കുള്ള ഔപചാരികമായ അടുത്ത ചുവടായിട്ടു വേണം, പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത വിശാഖപട്ടണത്തിലെ ആ ചടങ്ങിനെ കാണേണ്ടത്‌.

18 comments:

Rajeeve Chelanat said...

അശാന്തിയുടെ അന്തര്‍വാഹിനികള്‍

മലമൂട്ടില്‍ മത്തായി said...

With neighbors like China, Pakistan, Burma and Bangladesh all of whom are very actively trying to dismember the country, India does not have a chance without having an active military and good weapons. For the record, we did try being "bhai-bhai" with China and they used it to their advantage. Even now they are trying all they can to foment trouble here.

As for the record number of mal-nourished kids in India - I think we have to stop the corruption in the existing schemes (federal and state) aimed at saving the situation.

In the name of universal brotherhood, why don't you ask China to stop their imperialist ambitions? I am not trying to be sarcastic with that comment, but China is the biggest threat India faces and will be so for a long time to come.

Rajeeve Chelanat said...

Mathai,
let me make my points clear in english itself, as i dont have malayalam font in my home pc.

the first para of yours reflects the common xenophobia prevailing among almost all countries, especially with regard to their immediate neighbours and this fear, is the creation of the ruling class and right wing ideologies. not only india, almost all countries around the globe share this mistrust and mutual hatred. this has to be dealt with, if we feel the real need of an everlasting global co-existence and peace in general. your statement that 'even now they are trying all they can to foment trouble here' can be easily applicable and 'proved' from the other side too. only recently there was the issue of india using its RAW to forment trouble in pakistan and the subsequent denial from indian side. so, this is a process by which each and every country treat others and especially their neighbours. and it is a game for bigger goals and deals.

your second para, about the solution to prevent malnutrition, i somewhat agree, though i think that in this issue, corruption is not the main culprit (of course it is there, but not the main) but the willingness of our government. more on that later.

and in the name of universal brotherhood, i wont hesitate to ask any country to stop their imperialist or anti-human ambitions, whether it be china or india or any other. but it is always more practicable and reasonable to try to correct our own people or to start that process from our own home. and even the chances of correcting our own people do pose a more serious problem than dealing with others.

i feel that china doesnt have any imperialist ambitions, but they have become puppets of imperialism, and have gradually transformed themselves to an authoritarian system, with an orthodox party structure which has become clearly an anti-people, anti-democratic one.

but the main irony is that, those who had so far criticized china for its revolutionary or communist traditions, are now all praise for that new totalitarian and pro-western, right-wing regime there, but which still claims to be a communist country. i think the problem lies there. it is far from the china, which mao and others had envisaged.

but again, despite china being an outsourcing agent of the US and western imperialism (USE imperialism exists only in that label. they have long lost that hegemony, except their military might, but that is another subject) it is still being feared by the same US and western hemisphere.

thanks for ur reading and comments.

salute

മലമൂട്ടില്‍ മത്തായി said...

Thank you very much for the reply. It is not easy to wash away all the troubles in this world in the name of Xenophobia. Here are some arguments:

We all live in a world which has finite resources. There is competition for each of these resources, esp when it comes to the two most populous countries of this world. So if China (or for that matter any other country) is coming to hold India for ransom, we have to go head to head.

As for being pacifist - Indians did try that soon after independence. We were the first to recognize communist China. India deferred to then Pariah state of China for the permanent seat in the UN security council. And we forgot to even buy good rifles for the army. Thats when the Chinese came and thrashed us. To forgive all that is one thing, but to forget is inviting disaster all over again.

Nuclear disarmament is the fancy name given by the western and chinese governments for keeping all their nuclear arms safe while not allowing anyone else to have them. Unless and until every one of these countries destroy the last of their nuclear weapons, a non-nuclear world is not a possibility. Till that date, every country rich, poor or in between will always yearn for a nuclear weapon. North Korea is an example. India is another. Till the date for a complete denuclearization, Mutually Assured Distruction (MAD) is the best we have :-)

Anonymous said...

ഹഹഹ... ഇന്ത്യാക്കാര്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കുമ്പോള്‍ കൊതിക്കെരുവുമായി എത്താറുള്ള താങ്കള്‍ ഈ കാര്യത്തിലും അതു കാത്തു സൂക്ഷിച്ചു.
അടുത്ത പോസ്റ്റു ഉടനെ പ്രതീക്ഷിക്കുന്നു - “അമേരിക്കന്‍ ചായ്‌വിന്റെ ഫലം പന്നിപ്പനി - ഇപ്പോളോ?” -മറ്റേ ആസ്ട്രേലിയായില്‍ ഇന്ത്യാക്കാര്‍ക്കു അടി കിട്ടിയപ്പോല്‍ എഴുതി യ സ്റ്റൈല്‍....

Anonymous said...

Masala NoodlesWake up! China wants to break up India
Kingshuk Nag Wednesday August 12, 2009


The Chinese have spoken out what we always knew but refused to acknowledge, caught as we were in the jargon of Hindi-Chini bhai-bhai and, of late, the rising India-China trade relations.



They want to encircle India from all sides, fan sub-nationalism in India and break up the Republic. Assamese, Tamils and Nagas along with Bangladesh, Nepal and Pakistan and the "decadent " Hindu religion will all be used to decimate India or rather dismember the great Indian federation. An article espousing such a strategy has appeared on a quasi-official Chinese website. So it cannot be taken lightly. China is not India, where democracy in expression of opinion prevails. On a quasi-official site, it is an opinion that has possibly some sort of official sanction

http://blogs.timesofindia.indiatimes.com/masala-noodles/entry/wake-up-china-wants-to

People like you are creating aspirations and hopes for chines. Keep it up Rajeev.

ഭാരതീയന്‍ said...

ചോറിങ്ങും കൂറങ്ങും ആണേലും സമയം കിട്ടിയാല്‍
ഇതൊന്നു വായിക്കണെ..

Anonymous said...

ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധം ഉണ്ടായാല്‍ സഖാക്കള്‍ അതിര്‍ത്തിയില്‍ പോയി ഇന്ത്യന്‍ പട്ടാളക്കാര്‍ കാണിക്കുന്ന മനുഷ്യാവകാശ ലംഖനത്തിനെതിരെയും, യുദ്ധത്തിന്റെ ദോഷവശങ്ങളെ ക്കുറിച്ചും, സൈനികര്‍ക്കായി ചിലവിടുന്ന കാശിന്റെ കണക്കും, ഇന്ത്യന്‍ ദേശീയതയുടെ അപകടങ്ങളെക്കുറിച്ചും ഘോര ഘോരം പ്രസംഗിച്ചാല്‍ മതി! അത് കേട്ട്, കേട്ട്, സഹികെട്ട്, പ്രാന്ത് പിടിച്ചു, ഇന്ത്യന്‍ പട്ടാളക്കാര്‍ സ്വയം ചൈനയ്ക്കു കീഴടങ്ങിക്കോളും!! പണ്ട് ബന്ദ് നടത്തുകയും ഇന്ത്യന്‍ സൈനിക വാഹനങ്ങള്‍ അക്ക്രമിച്ചും പ്രകടിപ്പിച്ച (ചൈനയോടുള്ള)ദേശസ്നേഹത്തേക്കാള്‍ എളുപ്പമാകും..!! അച്ചുമാമാക്കും പാര്‍ട്ടി നടപടികളില്‍ നിന്ന് രക്ഷപെടാം... ഒരു പക്ഷെ, സഖാക്കള്‍ പ്ലാന്‍ ചെയ്തു വച്ചിട്ടുണ്ടായിരിക്കും.. :)

Murali said...

അടുത്ത പോസ്റ്റു ഉടനെ പ്രതീക്ഷിക്കുന്നു - “അമേരിക്കന്‍ ചായ്‌വിന്റെ ഫലം പന്നിപ്പനി - ഇപ്പോളോ?”
അത് ഇപ്പോള്‍ തന്നെ വന്നു കഴിഞ്ഞല്ലോ - സ:ചേലനാട്ടല്ല കര്‍ത്താവെങ്കിലും: http://jagrathablog.blogspot.com/2009/08/blog-post_13.html

ഇടതന്മാരല്ലേ, എന്തിലും ഏതിലും സ്വല്പം സാമ്രാജ്യത്വവും, അധിനിവേശവും മേന്‍പൊടി ചേര്‍ത്തില്ലെങ്കിന്‍ പിന്നെ എന്ത്‌ രസം?

Rajeeve Chelanat said...

സത, മുരളി, ഭാരതീയന്‍,

Economic and Political Weekly-യും, സുരേഷ് മേത്തയും, ഞാനുമൊക്കെ ചൈനീസ്-റഷ്യന്‍-പാക്കിസ്ഥാന്‍ ചാരന്മാരാണെന്ന് ഇനിയും മനസ്സിലായില്ലേ? ചോറിങ്ങും, കൂറങ്ങുമാണ് ഞങ്ങള്‍ക്ക്.(http://www.hindustantimes.com/StoryPage/StoryPage.aspx?sectionName=CRICKET&id=0952b84e-a67a-47ac-a07e-8497a8410658&Headline=India-no-match-for-China-Navy-chief)

Murali said...

> especially with regard to their immediate neighbours and this fear, is the creation of the ruling class and right wing ideologies

അപ്പോള്‍‌ ഇതെല്ലാം വലതുപിന്തിരിപ്പന്മാരുടെ പണിയായിരുന്നു, അല്ലേ: പാക്കിസ്താനുമായുണ്ടായ യുദ്ധങ്ങള്‍‌, ചൈനീസ് ആക്രമണം, കാര്‍‌ഗില്‍, തുടങ്ങി മുംബൈ ഭീകരാക്രമണം വരെ. ചൈന അരുണാചല്‍ പ്രദേശിന്റെമേല്‍ നിരന്തരം ഉന്നയിക്കുന്ന അവകാശവാദവും അതിര്‍ത്തി ലംഘനങ്ങളും, കാശ്മീര്‍‌ പ്രശ്നവുമെല്ലാം വലതന്മാരുടെ കുത്തിത്തിരിപ്പുമൂലമുണ്ടായതു തന്നെ. സംശയമില്ല.

> only recently there was the issue of india using its RAW to forment trouble in pakistan and the subsequent denial from indian side.

ഒരുകാര്യം ‘പ്രൂവ്’ ചെയ്യുക എന്നതും, ‘ആരോപണമുന്നയിക്കുക’ എന്നതും തമ്മിലുള്ള വ്യത്യാസം സഖാവിനറിയില്ല അല്ലേ? കൃത്യമായി, എത്ര ഇന്ത്യന്‍ പൌരന്മാര്‍‌ പാക്കിസ്താനില്‍ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നതിനിടെ പിടിയിലായിട്ടുണ്ട്‌? എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌? എന്തായാലും സഖാവിന്റെ വാക്കുകള്‍ പാക്കിസ്താനി കര്‍ണ്ണങ്ങള്‍ക്ക് തേന്മഴ തന്നെ!

പാക്കിസ്താനും ചൈനയും ഇന്ത്യയെ തകര്‍ക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ വലതന്മാരുടെ തിരുമണ്ടയിലുദിച്ച വെറും തോന്നലല്ല. ആ രാജ്യങ്ങള്‍ തന്നെ അത്‌ ഒളിച്ചുവെക്കുവാന്‍ പലപ്പോഴും ശ്രമിച്ചിട്ടില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആ ചൈനീസ് ‘തിങ്ക് ടാങ്കി’ ന്റെ വെബ്സൈറ്റ്‌.

and in the name of universal brotherhood, i wont hesitate to ask any country to stop their imperialist or anti-human ambitions, whether it be china or india or any other.

ഭേഷ്‌. ഇങ്ങനെ അയല്‍‌രാജ്യങ്ങളെ എല്ലാം സമാധാനപ്രിയരാക്കി ഡിഫന്‍സ്‌ ബഡ്ജറ്റ്‌ കുറക്കുന്നതിലും എളുപ്പമുള്ള ഒരു വഴിയുണ്ട്‌ - നമ്മുടെ നാട്ടുകാരോട് തന്നെ തമ്മില്‍ കലഹിക്കാതെയും വെട്ട്‌, കുത്ത്‌, കൊല, മോഷണം, അച്ഛനപ്പൂപ്പന്മാരെയെല്ലാം പ്രതിയാക്കി സിവില്‍ കേസുകൊടുക്കുക മുതലായ കലാപരിപാടികള്‍‌ നടത്താതെയുമിരിക്കാന്‍ ഉദ്ബോധിപ്പിച്ചാല്‍ പോരെ. അപ്പോള്‍, പോലീസ്, കോടതി, ജയില്‍‌, ആരാച്ചാരന്മാര്‍‌, പാരാമിലിട്ടറി, വക്കീലന്മാര്‍‌, ടിയാരുടെ ഗുമസ്തന്മാര്‍‌ തുടങ്ങിയവരെ ഒക്കെ ഒഴിവാക്കാം. അങ്ങനെ മിച്ചം പിടിക്കുന്ന തുക ഡിഫന്‍സ് ബഡ്ജറ്റിനേക്കാള്‍‌ വളരെക്കൂടുതലാകാനെ തരമുള്ളൂ.

i feel that china doesnt have any imperialist ambitions, but they have become puppets of imperialism, and have gradually transformed themselves to an authoritarian system, with an orthodox party structure which has become clearly an anti-people, anti-democratic one.

അപ്പോള്‍ ചൈനയെ ഒരു ഏകാധിപത്യരാഷ്ട്രമാക്കിയത്‌ അമേരിക്കന്‍ സാമ്രജ്യത്വമാണല്ലേ :) മാവോയുടെ ഭരണകാലത്ത്‌ കൊല്ലപ്പെട്ട ലക്ഷങ്ങളോ? അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇരകള്‍‌, അല്ലതെന്ത്‌?

ഏതൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തേയും പോലെ ചൈനയും ഒരു ഏകധിപത്യരാജ്യമാണ്, ആയിരുന്നു, ഇനി ആയിരിക്കുകയും ചെയ്യും. ചൈനയുടെ സാമ്രാജ്യത്വ സ്വഭാവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ആധുനിക കാലത്ത്‌ ചൈന നടത്തിയിട്ടുള്ള അധിനിവേശങ്ങള്‍ - ടിബറ്റിലെ ബുദ്ധമതക്കരുടെ മേലും, സിന്‍ജിയാങ്ങിലെ വീഗര്‍‌ മുസ്ലീങ്ങളുടെ മേലും - ഇംപീരിയലിസ്റ്റ്‌, കൊളോണിയലിസ്റ്റ് അധിനിവേശങ്ങള്‍‌ തന്നെയാണ്. ഇപ്പോളുള്ള ഒരേ ഒരു വ്യത്യാസം മാവോയുടെ കാലത്തെക്കള്‍ രാജ്യം സമ്പന്നമാണെന്നതും അന്നത്തെപ്പോലെ (അല്ലെങ്കില്‍ അന്നത്തെ അത്രയും) കൂട്ടക്കൊലകള്‍‌ നടക്കുന്നില്ല എന്നതും മാത്രം.

ഇടതന്മാര്‍‌ക്ക് ഉള്ള ഒരു പൊതു സ്വഭാവമാണ് ജനാധിപത്യരാജ്യങ്ങളില്‍‌ ജീവിക്കുമ്പോളും, അതിന്റെ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും അനുഭവിക്കുമ്പോഴും ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റേയും ശത്രുക്കളുമായി ‘ഫൌസ്റ്റിയന്‍ ബാര്‍ഗെയിന്‍’ നടത്തുക എന്നത്‌. ഇത്‌ മറ്റൊരു വലതുപക്ഷ ആരോപണമല്ല, ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിന്റെ വെളിച്ചത്തില്‍ എത്തിച്ചേരാവുന്ന ഒരു സ്വാഭാവിക വിലയിരുത്തലാണ്. ജേമി ഗ്ലാസോവിന്റെ United in Hate: The Left's Romance with Tyranny and Terror എന്ന പുസ്തകത്തില്‍‌ ഈ മന:ശാസ്ത്രം വിശദമാക്കുന്നുണ്ട്‌. http://www.amazon.com/United-Hate-Romance-Tyranny-Terror/dp/1935071076

Murali said...

ജേമി ഗ്ലാസോവ്‌ ഇടതന്മാരെ ‘useful idiots' ആക്കുന്ന മന:ശാസ്ത്രം വിശദീകരിക്കുന്നു: The believer’s totalitarian journey begins with an acute sense of alienation from his own society—an alienation to which he is, himself, completely blind. In denial about the character flaws that prevent him from bonding with his own people, the believer has convinced himself that there is something profoundly wrong with his society—and that it can be fixed without any negative trade-offs. He fantasizes about building a perfect society where he will, finally, fit in…


A key ingredient of this paradigm is that the believer has failed to rise to the challenges of secular modernity; he has not established real and lasting interpersonal relationships or internalized any values that help him find meaning in life. Suffering from a spiritual emptiness, of which he himself is not cognizant, the believer forces non-spiritual solutions onto his spiritual problems. He exacerbates this dysfunction by trying to satisfy his every material need, which the great benefits of modernity and capitalism allow—but the more luxuries he manages to acquire, the more desperate he becomes. We saw this with the counterculture leftists of the sixties and seventies, and we see it with the radical leftists of today. Convinced that it is incumbent upon society, and not him, to imbue his life with purpose, the believer becomes indignant; he scapegoats his society—and ends up despising and rejecting it.


Just like religious folk, the believer espouses a faith, but his is a secular one. He too searches for personal redemption—but of an earthly variety. The progressive faith, therefore, is a secular religion. And this is why socialism’s dynamics constitute a mutated carbon copy of Judeo-Christian imagery. Socialism’s secular utopian vision includes a fall from an ideal collective brotherhood, followed by a journey through a valley of oppression and injustice, and then ultimately a road toward redemption.


In rejecting his own society, the believer spurns the values of democracy and individual freedom, which are anathema to him, since he has miserably failed to cope with both the challenges they pose and the possibilities they offer. Tortured by his personal alienation, which is accompanied by feelings of self-loathing, the believer craves a fairy-tale world where no individuality exists, and where human estrangement is thus impossible. The believer fantasizes about how his own individuality and self will be submerged within the collective whole…


As history has tragically recorded, this “holy cause” follows a road that leads not to an earthly paradise, but rather to an earthly hell in all of its manifestations. The political faith rejects the basic reality of the human condition—that human beings are flawed and driven by self-interest—and rests on the erroneous assumption that humanity is malleable and can be reshaped into a more perfect form. This premise spawned the nightmarish repressions and genocidal campaigns of Stalin, Mao, Pol Pot, and other communist dictators in the twentieth century. Under their rule, more than one hundred million human beings were sacrificed on the altar where a new man would ostensibly be created.

Rajeeve Chelanat said...

മലമൂട്ടില്‍ മത്തായി,

Unless and until every one of these countries destroy the last of their nuclear weapons, a non-nuclear world is not a possibility.

തികച്ചും ശരിയാണ്. ഇന്ത്യ മാത്രമല്ല, എല്ലാ രാജ്യങ്ങളും ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഒഴിവാക്കണമെന്നും ഇന്നത്തെപ്പോലുള്ള ആയുധമത്സരം സര്‍വ്വനാശത്തിലേക്കു മാത്രമേ സഹായിക്കൂ എന്നുതന്നെയല്ലേ ഈ ലേഖനത്തിന്റെയും കാതല്‍. ഇന്ത്യയുടെ പുതിയ അന്തര്‍വാഹിനിയെക്കുറിച്ചുള്ള ലേഖനമായതുകൊണ്ട്, ഇന്ത്യന്‍ കോണ്ടക്സ്റ്റിനു ഊന്നല്‍ നല്‍കി എന്നു മാത്രം. പാക്കിസ്ഥാന്റെയും ചൈനയുടെയും ആണവ ആഗ്രഹങ്ങള്‍ നല്ലതാണെന്നും, ഇന്ത്യക്ക് അത് അഭിലഷണീയമല്ലെന്നും ഈ ലേഖനത്തില്‍ എവിടെയെങ്കിലും ഉള്ളതായും തോന്നിയില്ല. വിഭവങ്ങള്‍ക്കുവേണ്ടിയുള്ള മത്സരവും, വെട്ടിപ്പിടുത്തവും നടക്കുന്നുണ്ടെന്നുള്ളതും തര്‍ക്കമറ്റ കാര്യമാണ്. നമ്മുടേതെന്നും, ചൈന ചൈനയുടേതെന്നും പറയുന്ന (കിഴക്കന്‍ അതിര്‍ത്തി) പ്രദേശങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ തന്നെയാണ്, ചൈനയുടെ ഏകപക്ഷീയമായ ആക്രമണത്തിനു പിന്നിലുണ്ടായിരുന്നത്. സുരേഷ് മേത്തയെപ്പോലെയുള്ള ഉന്നത സൈനികോദ്യോഗസ്ഥര്‍ പോലും ഇന്ന് അത് സമ്മതിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. (അതിന് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പരിഹാരം മറ്റൊരു തരത്തിലുള്ളതാണെങ്കിലും).

മുരളീ,

ഇന്ത്യ-ചൈന-പാക്കിസ്ഥാന്‍ വിഷയങ്ങളില്‍ സഖാക്കളുടെ നിലപാട് ഒട്ടും ശരിയല്ല. അവര്‍ നന്നാവില്ല. ചോറിങ്ങും കൂറങ്ങും ആയിരിക്കുന്നു ദേശദ്രോഹികളാണവര്‍. അതുകൊണ്ട്, ജേമി ഗ്ലാസ്‌നോവിന്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ചു ആദ്യം മറുപടി എഴുതട്ടെ.

പോള്‍ പോട്ട്, സ്റ്റാലിന്‍, മാവോ തുടങ്ങിയ ‘വിശ്വാസികളൊക്കെ’ കാപാലികന്മാരായിരുന്നു. രക്തരക്ഷസ്സുകള്‍.

എന്നെങ്കിലും വന്നേക്കാവുന്ന മനോഹരമായ ഒരു കാലത്തെക്കുറിച്ചുള്ള നുണയും ബുദ്ധിശൂന്യതയും പെരുപ്പിച്ചും പ്രചരിപ്പിച്ചും കാണിച്ച്,nightmarish repressions and genocidal campaigns നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍.

human beings are flawed and driven by self-interest എന്ന ‘സത്യം’ മനസ്സിലാക്കാതെ, humanity is malleable and can be reshaped into a more perfect form എന്ന് വിശ്വസിച്ച ഏകാധിപതികളും, വിഡ്ഢികളുമായിരുന്നു അവര്‍.

പ്രാപഞ്ചികവും, മതേതരവുമായ ഒരു വിമോചനം സാധ്യമാണെന്നു തെറ്റിദ്ധരിച്ച, പുരോഗമന മത വിശ്വാസികളാണവര്‍. (He too searches for personal redemption—but of an earthly variety. The progressive faith, therefore, is a secular religion). മണ്ടന്മാര്‍.

ഒരു മനുഷ്യനെപ്പോലും ഇന്നോളം കൊല്ലാതെ,ഒരു വിധത്തിലുമുള്ള അടിച്ചമര്‍ത്തലും വംശഹത്യയും ചെയ്യാതെ,മനുഷ്യന്റെ ഒരിക്കലും മാറാത്ത സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ അങ്ങിനെത്തന്നെ എന്നും നിലനില്‍ക്കട്ടെയെന്നും, കൂടുതല്‍ മാതൃകാപരമായ ഒരു ലോകത്തിന്റെ ആവശ്യമൊന്നുമില്ലെന്നും തിരിച്ചറിഞ്ഞ മതാധിഷ്ഠിത വിശ്വാസികളായ നിങ്ങളെപ്പോലുള്ളവരുണ്ടല്ലോ ഈ ഭൂമുഖത്ത്. അതു മതി.

ഇനി, എന്റെ ഇംഗ്ലീഷ് കമന്റിനൂ താങ്കളുടെ മലയാളത്തിലുള്ള മറുപടിയിലെ ആ ഒരു ചെറിയ ഭാഗത്തിനുകൂടി:

ചൈനയെ’puppet of imperialism' എന്നു ഞാന്‍ വിളിച്ചപ്പോഴേക്കും ‘ചൈനയെ ഒരു ഏകാധിപത്യരാഷ്ട്രമാക്കിയത്‌ അമേരിക്കന്‍ സാമ്രജ്യത്വമാണ്’എന്നങ്ങ് വ്യാഖ്യാനിച്ചുകളഞ്ഞു, അല്ലേ? സാമ്രാജ്യത്വം എന്ന് രാജീവ് ചേലനാട്ട് എഴുതിയാല്‍, അതിനര്‍ത്ഥം, അമേരിക്ക എന്നു തന്നെയാവണമല്ലോ.


ഒന്നുകൂടി. “ഇത്‌ മറ്റൊരു വലതുപക്ഷ ആരോപണമല്ല, ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിന്റെ വെളിച്ചത്തില്‍ എത്തിച്ചേരാവുന്ന ഒരു സ്വാഭാവിക വിലയിരുത്തലാണ്“.

സഖാക്കള്‍ എന്തു പറഞ്ഞാലും അതൊക്കെ പ്രൂവു ചെയ്യാത്ത ആരോപണം. താങ്കളെപ്പോലുള്ളവര്‍ എന്തെഴുതിയാലും, അതൊക്കെ ചരിത്രത്തിന്റെ വെളിച്ചത്തില്‍ എത്തിച്ചേരാവുന്ന സ്വാഭാവിക വിലയിരുത്തല്‍..

അപ്പോള്‍ ശരി..

അഭിവാദ്യങ്ങളോടെ

കണ്ണനുണ്ണി said...

തീര്‍ച്ചയായും ആശങ്ക ഉയര്‍ത്തുന്ന രീതിയില്‍ ദക്ഷിണേഷ്യയിലെ ആയുധ പന്തയം മാറികൊണ്ടിരിക്കുന്നു എന്നാ കാര്യത്തില്‍ തര്‍ക്കമില്ല. അണ്വായുധ ശേഷിയുള്ള അയല്‍ക്കാര്‍ ഇടയ്ക്ക് മുഴക്കുന്ന വീരവാദങ്ങള്‍ അസ്വസ്തതയോടെയെ വീക്ഷിക്കനാവൂ.

പക്ഷെ ഇന്നോ നാളെയോ ചൈന ഇന്ത്യയുടെ മേല്‍ ഒളിഞ്ഞോ തെളിഞ്ഞോ ഒരു യുദ്ധത്തിന് മുതിരും എന്നുള്ളത് അത്രയധികം ഭയപെടെണ്ടാതില്ല എന്നാണ് എനിക്ക് തോനുന്നത്.
യുദ്ധം , വളരെ പണം ചിലവേറിയ ഒരു ഏര്‍പ്പാടാണ്. യുദ്ത്തിലെര്‍പ്പെടുന്ന രാജ്യത്തിന് ആ യുദ്ധം അവരുടെ economy ക്ക് നല്‍കുന്ന ആഘാതം വളരെ വലുതാണ്.ഇറാഖ്‌ , അഫ്ഗാന്‍ യുദ്ധങ്ങള്‍ നല്‍കിയ ബാധ്യത അമേരിക്കയെ ഇപ്പോഴും വേട്ടയാടുന്നു എന്നാ വസ്തുത നമ്മളെല്ലാം കാണുന്നതാണ്.
അത് കൊണ്ട് തന്നെ സാമ്പത്തിക രംഗത്ത് കുതിപ്പ് നടത്തുന്ന ചൈനയെ പോലെ ഒരു fast growing economy. തങ്ങളുടെ വളര്‍ച്ചയെ പിന്നോട്ടടിക്കാന്‍ മുതിരും എന്ന് കരുതുക വയ്യ.

അരിഹാന്ത് എന്നാ ആണവ പോര്‍മുന ഇന്ത്യക്ക് ബെന്ങാല്‍ ഉലക്കടലില്‍ നല്‍കുന്ന മേല്ക്കയ്ക്ക് (അതോ കേവലം ആശ്വാസം മാത്രമോ ) ഉപരിയാണ് അതിന്റെ നിര്‍മാണ ചിലവിനായി ചിലവിട്ട ശത കോടികള്‍. അറുപതുകളിലും എഴുപതുകളിലും കിടമത്സരത്തിന്റെ പേരില്‍ ശൂന്യാകാശ വാഹനങ്ങള്‍ മത്സരിച്ചു വിക്ഷേപിച്ചു സ്വയം തകര്‍ച്ചയിലേക്ക് കൂപ്പു കുത്തിയ സോവിയറ്റ്‌ യുനിയനെ ഓര്‍മ്മ വരുന്നു .. ആണവ പോര്‍മുനകള്‍ നിര്‍മ്മിച്ചു കൂട്ടുന്ന ഇന്ത്യയെയും പാകിസ്ഥാനെയും കാണുമ്പൊള്‍...

അണ്വായുധങ്ങള്‍ കേവലം പ്രീണന തന്ത്രങ്ങള്‍ മാത്രം ആയി നിലനില്‍ക്കും എന്ന് വിശ്വസിക്കാം....അതെടുത്ത് ഉപയോഗിക്കുവാന്‍ ആര്‍ക്കും തോന്നാതെ ഇരിക്കട്ടെ

Anonymous said...

@ Murali
Well said

Inji Pennu said...

i feel that china doesnt have any imperialist ambitions -- Why do you say that Rajeev? Why do you feel so? Why do you give China a blanket bail in imperialism?

1. China is sponsoring arms in Somalia and in many African countries.
2. China is sponsoring arms in Pakistan
3. Recently China with her billion dollar trade impact, could even make European nations look the other way for human rights violations. (Remember that's what Hitler's Germany did)

If these are not big game plans of an imperialist nation, pray tell me what is? America never attacked any nation in its history. It started by sponsoring trouble in Latin America and Middle East. Then it had the audacity to attack a sovereign nation. So, do you see any similar pattern here?

If you are really worried about South East Asia Arms race, you should equally worry about China too. Without that there is no question you will be questioned. For that, taking a self dig at being a "Chinese traitor" wont work.

Rajeeve Chelanat said...

ഇഞ്ചീ,
അന്യരാജ്യങ്ങളില്‍ ആയുധങ്ങള്‍ സ്പോണ്‍‌സര്‍ ചെയ്യുന്നു എന്നത് സാമ്രാജ്യത്വത്തിന്റെ ലക്ഷണമാണെങ്കില്‍, ചൈന മാത്രമല്ല ഇന്ത്യയടക്കമുള്ള ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും സാമ്രാജ്യത്വങ്ങളാണെന്നു പറയേണ്ടിവരും. ശ്രീലങ്കയിലേക്കും, മാലിയിലേക്കും, മ്യാന്‍‌മറിലേക്കുമൊക്കെ ഇന്ത്യന്‍ ആയുധങ്ങള്‍ പോകുന്നുണ്ട്. കാലാകാലമായി ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ള ദക്ഷിണാഫ്രിക്കയും ഇസ്രായേലുമടക്കമുള്ള രാജ്യങ്ങളുമായി പോലും ആയുധ ഇടപാട് പുനരാരംഭിച്ചിട്ടുണ്ട് ഇന്ത്യ. ആയുധ കച്ചവടം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ 2006-ല്‍ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ നടപ്പിലായ ആംസ് ട്രേഡ് ട്രീറ്റ് (ATT) യില്‍ ഒപ്പുവെക്കാത്ത 26 രാജ്യങ്ങളില്‍ ചൈനയും ഇന്ത്യയുമൊക്കെയുണ്ട്. ഇസ്രായേലുമായുള്ള ഇന്ത്യന്‍ ആയുധ ഇടപാട് അടിമുടി സംശയത്തിന്റെ കരിനിഴലിലാണ്. സൊമാലിയ അടക്കമുള്ള രാജ്യങ്ങളിലേക്കും പാക്കിസ്ഥാനിലേക്കും ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതുകൊണ്ടോ, സ്പോണ്‍സര്‍ ചെയ്യുന്നതുകൊണ്ടൊ ചൈനയെ സാമ്രാജ്യത്വമായി കണക്കാക്കുന്നതില്‍ തെറ്റുണ്ട്. മനുഷ്യാവകാശങ്ങളും, പൌരസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നുണ്ട് അവിടെ. ഭീമമായ ആയുധങ്ങളും അവരുടെ കലവറയിലുണ്ട്. സാമ്രാജ്യത്വമെന്നതുകൊണ്ട് ഇതൊന്നുമല്ലല്ലോ നമ്മള്‍ ഉദ്ദേശിക്കുന്നത്.

“America never attacked any nation in its history“ - തമാശ പറഞ്ഞതാണെന്നു കരുതട്ടെ.

ആദ്യത്തെ ഒരു കമന്റില്‍ സൂചിപ്പിച്ച പോലെ, “പാക്കിസ്ഥാന്റെയും ചൈനയുടെയും ആണവ ആഗ്രഹങ്ങള്‍ നല്ലതാണെന്നും, ഇന്ത്യക്ക് അത് അഭിലഷണീയമല്ലെന്നും ഈ ലേഖനത്തില്‍ എവിടെയെങ്കിലും ഉള്ളതായും തോന്നിയില്ല“. ഞാന്‍ അത് ഉദ്ദേശിച്ചിട്ടുമില്ല. ആയുധ പന്തയം, അത്, ചൈനയുടെയായാലും, പാക്കിസ്ഥാന്റെയായാലും, ഇന്ത്യയുടെയായാലും ആശങ്കകളോടെ മാത്രമേ നമുക്ക് കാണാനാവൂ.

ആയുധ വ്യാപാരത്തിന്റെ പേരില്‍ ആഗോളമായി നടക്കുന്ന മലീമസമായ കള്ളക്കളികളെയും കണക്കുകളെയും കുറിച്ചൊക്കെ പലരും പലപ്പോഴായി എഴുതിയിട്ടുള്ളത് ഇഞ്ചി വായിച്ചിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. എങ്കിലും ആരെങ്കിലും ഇന്ത്യയെക്കുറിച്ച് എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ ഉടന്‍ ചൈന ബാഷിംഗ് നടത്തിയില്ലെങ്കില്‍ തങ്ങളുടെ ദേശാഭിമാനം ചോദ്യം ചെയ്യപ്പെട്ടാലോ എന്നു ഭയക്കുന്ന സ്യൂഡോ നാഷണലിസം തന്നെയാണ് ഇഞ്ചിയെക്കൊണ്ട് ഇത് എഴുതിച്ചതെന്നും എനിക്കു തോന്നുന്നു.

അഭിവാദ്യങ്ങളോടെ

Inji Pennu said...

അല്ല അമേരിക്കയെക്കുറിച്ച് പറഞ്ഞത് തമാശയല്ല. കൂടുതൽ വിരങ്ങൾ ഉണ്ടെങ്കിൽ ഒന്ന് വിശദീകരിക്കാമോ?ആ പാരാ മുഴുവൻ വായിച്ചു കാണുമല്ലോ അല്ലേ?

സൊമാലിയ അടക്കമുള്ള രാജ്യങ്ങളിലേക്കും പാക്കിസ്ഥാനിലേക്കും ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതുകൊണ്ടോ, സ്പോണ്‍സര്‍ ചെയ്യുന്നതുകൊണ്ടൊ ചൈനയെ സാമ്രാജ്യത്വമായി കണക്കാക്കുന്നതില്‍ തെറ്റുണ്ട്. - ഇത് തമാശ പറഞ്ഞതാണെന്ന് ഞാനും കരുതട്ടെ രാജീവേ. ചൈന എന്ന മഹാശക്തി ചുമ്മാ സൊമാലിയയ്ക്കോ മറ്റും ആയുധങ്ങൾ ചുമ്മാ പുകയില പോലെ കയറ്റി അയക്കുന്നതല്ല എന്ന് മനസ്സിലാക്കാൻ മാത്രമുള്ള പക്വത രാജീവിനുണ്ടെന്ന് കരുതുന്നു.

എനിക്കെന്ത് നാഷണലിസം ആയാലും സൌതീസ്റ്റ് ഏഷ്യ ആംസ് റേസിൽ ചൈനയെ പ്രതിപാദിക്കാതെ ഇരിക്കുന്നത് ബയ്സ്ഡ് വ്യൂ തന്നെയാണ്. ചൈന എന്നത് പണ്ട് മുതലേ ഒരു ടോട്ടലിറ്റേറിയൻ സിസ്റ്റം ഓഫ് ഗവേണൻസ് ആണ്, അല്ലാതെ ഇപ്പോൾ സൌകര്യത്തിനു ചൈനയെ കമ്മ്യൂണിസത്തിൽ നിന്ന് അകറ്റി നിറുത്താൻ ശ്രമിക്കണ്ട.

രാജീവിനു ഒരു സിമ്പിൾ എക്സൈർസൈസ് തരാം. ചൈനയ്ക്ക് പകരം ഇസ്രായേലോ അമേരിക്കയോ ആണു നമ്മുടെ ബോർഡറിൽ എന്ന് സങ്കൽ‌പ്പിക്കുക, എന്നിട്ട് സാമ്രാജത്വം എന്ന വാക്കും ഒന്നും തട്ടിച്ചു നോക്കുക. എങ്ങിനെയാണ് എനിക്കു മനസ്സിലാവുന്ന ചൈനയുടെ സാമ്രാജത്വ ടെൻഡൻസികൾ എന്ന് വ്യക്തമായി കാണുവാൻ സാധിക്കും.

ആരെങ്കിലും ഇന്ത്യയെ വിമർശിച്ചാൽ എനിക്ക് ദേശസ്നേഹം ഒന്നും ഉയരില്ല രാജീവേ. അതിനു മാത്രം ഐ ആം നോട്ട് ഇൻ മൈ ടീനേജ് യിർ പൊളിറ്റിക്സ്. ഇന്ത്യ കാണിക്കുന്ന പല കൊള്ളരുതായ്മകളും വിമർശിക്കാൻ ആരുടേയും അനുവാദം രാജീവിനോ എനിക്കോ വേണ്ട.