Thursday, August 27, 2009

വിശുദ്ധപശുക്കള്‍

ജസ്റ്റീസ്‌ ബാലകൃഷ്ണനും ജസ്റ്റീസ്‌ ശൈലേന്ദ്രയും, ജസ്റ്റീസ്‌ കണ്ണനും, അഡ്വക്കേറ്റ്‌ പ്രശാന്ത്‌ ഭൂഷണും ഒക്കെ ഉയര്‍ത്തുന്ന ചോദ്യം സുപ്രധാനമായ ഒന്നാണ്‌. ന്യായാധിപന്മാര്‍ തമ്മിലുള്ള അടിയില്‍ സാധാരണക്കാരന്‍ പങ്കുചേരുന്നത്‌ സൂക്ഷിച്ചുവേണം. ചോരയും ചോരയും പോലെ നാളെ അവര്‍ ഒന്നായാല്‍, നമ്മള്‍ സാധാരണക്കാരനാണ്‌ ബുദ്ധിമുട്ടുക. കോടതി കയറിയിറങ്ങലിന്റെ പീഡനവും, സമയനഷ്ടവും, മാനഹാനിയും എല്ലാം ഒന്നിച്ചനുഭവിക്കേണ്ടിവരും. തരപ്പെട്ടാല്‍ സര്‍ക്കാര്‍ അതിഥിമന്ദിരം പോലും കാണേണ്ടിയും വരും.

എങ്കിലും, അവര്‍ ഉയര്‍ത്തിയ ചോദ്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ പൊതുജനത്തിനാവില്ല. കാരണം, പൊതുജനത്തെ കഴിഞ്ഞേയുള്ളു, ഏതു ജൂഡീഷ്യറിയും, എക്സിക്യൂട്ടീവും, ലെജിസ്ളേച്ചറും. അവനുവേണ്ടിയാണ്‌ ഈ മൂന്നു ഗോവിന്ദന്‍മാരെയും നമ്മള്‍ വിശുദ്ധപശുക്കളായി വീട്ടുമുറ്റത്ത്‌ വളര്‍ത്തുന്നത്‌.

ന്യായാധിപന്‍മാരുടെ സ്വത്തുവിവരം പരസ്യമാക്കാമോ എന്നതാണ്‌ വിഷയം. ജഡ്ജിമാര്‍ക്ക്‌ വ്യക്തിപരമായ രീതിയില്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ നിയമവിലക്കുകളൊന്നുമില്ലെങ്കിലും, ആ സമ്പ്രദായം അത്ര സുഖകരമല്ലെന്നാണ്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ പരോക്ഷമായിട്ടാണെങ്കില്‍ത്തന്നെയും സൂചിപ്പിച്ചത്. എന്നാല്‍ ജസ്റ്റീസുമാര്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണെന്നാണ്‌ കര്‍ണ്ണാടക ഹൈക്കോടതി ജസ്റ്റീസ്‌ ശൈലേന്ദ്രകുമാറിന്റെ മതം. രാജ്യത്തെ ന്യായാധിപന്‍മാര്‍ ഏതാണ്ട്‌ രണ്ടുതട്ടിലായി നിന്നു തര്‍ക്കം തുടരുകയാണ്‌. ജസ്റ്റീസ്‌ ശൈലേന്ദ്രയുടെ അഭിപ്രായ പ്രകടനം പബ്ളിസിറ്റി സ്റ്റണ്ടാണെന്നു പറഞ്ഞ്‌, ജസ്റ്റീസ്‌ ബാലകൃഷ്ണന്‍ രംഗത്തുവരുകയും ചെയ്തിട്ടുണ്ട്‌.

ഒരു മാസത്തിനുമുന്‍പ്‌ മറ്റൊരു സംഭവമുണ്ടായി. ഒരു തട്ടിപ്പുകേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ വേണ്ടി ഒരു കേന്ദ്രമന്ത്രി തന്നെ നേരിട്ടു വിളിച്ചിരുന്നുവെന്ന ചെന്നൈ ഹൈക്കോടതിയിലെ ജസ്റ്റീസ്‌ രഘുപതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു അത്‌. അന്ന്‌ മന്ത്രിമാരുടെ ഇത്തരം ക്രമവിരുദ്ധമായ ഇടപെടലിനെ ശക്തിയായ ഭാഷയില്‍ അപലപിച്ച ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണന്‍ പക്ഷേ, മന്ത്രിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പൊതുവായ ഒരു നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയുമുണ്ടായി. മന്ത്രിമാര്‍ ജൂഡീഷ്യറിയുടെ കാര്യങ്ങളില്‍ ഇടപെടുന്നതായി തനിക്ക്‌ അറിവില്ലെന്നും, രാജ്യത്തിന്റെ നിയമസംവിധാനത്തെക്കുറിച്ച്‌ അവര്‍ക്ക്‌ നല്ല ധാരണയുണ്ടെന്നുമായിരുന്നു ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണന്‍ അന്നു അഭിപ്രായപ്പെട്ടത്‌. "രാഷ്ട്രീയത്തില്‍ അവര്‍ക്ക്‌ അവരുടെ ഇഷ്ടം പോലെ ചെയ്യാം. പക്ഷേ ജൂഡീഷ്യറിയെ അവര്‍ വെറുതെ വിടണം' എന്നായിരുന്നു അദ്ദേഹത്തിണ്റ്റെ നിലപാട്‌.

രാഷ്ട്രീയത്തിലെ ശരിതെറ്റുകളെപ്പോലും ചിലപ്പോള്‍ ജൂഡീഷ്യറിയുടെ പരിഗണനയിലേക്ക്‌ കൊണ്ടുവരാന്‍ നിര്‍ബന്ധിതമാവുന്ന ചരിത്രമുഹൂര്‍ത്തങ്ങളുണ്ടാകാമെന്നത്‌ അദ്ദേഹം മറന്നുപോയതായിരിക്കുമോ? തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന്‌ ഇതുപോലെ ഉദ്യോഗസ്ഥരും, നിയമസാമാജികരുമൊക്കെ നിര്‍ബന്ധം പിടിച്ചാല്‍, ഫലത്തില്‍ ആ മൂന്നു സ്ഥാപനങ്ങളും ജനവിരുദ്ധമാവുകയായിരിക്കും ഫലം. ജസ്റ്റീസ്‌ രാമസ്വാമിയെ ഇംപീച്ച്‌ ചെയ്യാനുള്ള ശ്രമത്തില്‍ രാഷ്ട്രീയം ഏതുവിധത്തിലാണ്‌ ഇടപെട്ടത്‌ എന്നും, വേണ്ടുംവണ്ണമുള്ള പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതുമൂലം ജുഡീഷ്യറിക്ക്‌ അതുണ്ടാക്കിയ കളങ്കം എന്തായിരുന്നുവെന്നും ഈയവസരത്തില്‍ ഓര്‍ക്കുന്നതും പ്രയോജനപ്രദമായിരിക്കും.

പഞ്ചാബ്‌ ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റീസ്‌ കണ്ണന്റെ ന്യായം രസാവഹമാണ്‌. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്റെ അവിഹിതസ്വത്തു സമ്പാദനത്തെക്കുറിച്ചുള്ള കേസ്സ്‌ കോടതിയില്‍ നടക്കുന്നതിനിടയില്‍, വാദം കേള്‍ക്കുന്ന ജഡ്ജിമാരുടെ സ്വത്തിനെക്കുറിച്ച്‌ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്താലുണ്ടായേക്കാവുന്ന പ്രതിസന്ധിയെക്കുറിച്ചാണ്‌ ജസ്റ്റീസ്‌ കണ്ണന്‍ ആശങ്കപ്പെട്ടത്‌. ശരിയാണ്‌. അത്തരമൊരു സന്ദര്‍ഭം വന്നുകൂടായ്കയൊന്നുമില്ല. പക്ഷേ, തെറ്റു ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന നീതിബോധം ഈ ജഡ്ജിമാര്‍ക്കും ബാധകമാകേണ്ടതല്ലേ? അവിഹിതമായി ഒന്നും ചെയ്തിട്ടില്ല എന്ന്‌ തെളിയിക്കാന്‍ കഴിയുന്നത്‌ ഒരു അന്തസ്സായിട്ടല്ലേ കണക്കാക്കണ്ടത്‌ ജഡ്ജിമാര്‍? ജസ്റ്റീസ്‌ കണ്ണന്‍ അത്‌ ചെയ്തുവെന്നതും ശ്രദ്ധേയമാണ്‌. നിയമപരിഷ്ക്കാര കമ്മിറ്റിയുടെ തലവന്‍ അഡ്വക്കേറ്റ്‌ പ്രശാന്ത്‌ ഭൂഷണിനു അദ്ദേഹം തന്റെ സ്വത്തുവിവരം അയച്ചുകൊടുത്തു മാതൃക കാണിച്ചു. അത്രയും നന്ന്‌.

ജുഡീഷ്യറിയിലെ ചിലരുടെ വിശ്വാസയോഗ്യതയെക്കുറിച്ചും, ജുഡീഷ്യറിയെ കൂടുതല്‍ കുറ്റമറ്റതാക്കാനുള്ള പരിഷ്ക്കാരങ്ങളെക്കുറിച്ചും ഈയടുത്ത കാലത്താണ്‌ ജസ്റ്റീസ്‌ എസ്‌.പി.ബറൂച്ച ചില ആശങ്കകള്‍ വ്യക്തമാക്കിയത്‌.

ചുരുക്കത്തില്‍ ഇത്തരമോരു വിവാദമേ ഉയര്‍ന്നുവരാന്‍ പാടില്ലായിരുന്നു. ബഹുമാന്യനായ ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണനും ഈ വിഷയത്തില്‍ ഒരു വിവാദം ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതായിരുന്നു. അക്കൌണ്ടബിലിറ്റിയെന്നത്‌ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം ബാധകമായ ഒന്നല്ലെന്നും, ജൂഡീഷ്യറിയും അത്തരം അഗ്നിവിശുദ്ധി തെളിയിക്കാന്‍ ബാധ്യസ്ഥമാണെന്നും ഓര്‍ക്കണം.

എന്തായാലും ഇന്നലെയോടെ ഈ വിവാദം അവസാനിക്കുകയും സ്വത്തുവിവരം പ്രഖ്യാപിക്കാന്‍ തീരുമാനമാവുകയും ചെയ്തുവെന്നത്‌ ആശ്വാസകരമാണ്‌. എങ്കിലും, ജൂഡീഷ്യറിയെ കൂടുതല്‍ ജനാധിപത്യപരവും, പൊതുജനങ്ങളോട്‌ ഉത്തരം പറയാന്‍ ബാധ്യസ്ഥമായ സ്ഥാപനമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം നേടാന്‍, ഇനിയും ഏറെ ദൂരം നമുക്ക്‌ സഞ്ചരിക്കേണ്ടതുണ്ട്‌.

11 comments:

Rajeeve Chelanat said...

വിശുദ്ധപശുക്കള്‍

Anonymous said...

വിശുദ്ധ പിബിമെംബെര്‍മാര്‍

Anonymous said...

ശുദ്ധിയെ പേടിയുള്ളവരാണു ശുദ്ധരെന്നു തോന്നുന്നവരുടെ നേര്‍ക്കു ചെളിവാരിയെറിയാന്‍ ഉത്സാഹിക്കുക.തങ്ങളുടെ തെറ്റുകള്‍ ന്യായീകരിക്കാന്‍ മറ്റൊരുവഴിയും അവര്‍ കാണുന്നില്ല. “വിശുദ്ധപശു’ എന്ന പദപ്രയോഗത്തിലൂടെ കമ്മ്യൂണിസ്റ്റുകാരന്‍-അരാജകത്വവാദി-ചേലനാട്ട് അനുഭവിക്കുന്ന സുഖം തന്നെ, തനിക്കു പൂജിക്കാ‍ന്‍ ശുദ്ധവിഗ്രഹങ്ങളില്ലാല്ലോ എന്ന വിഷമം മറച്ചുവെക്കാന്‍ ശുദ്ധത എന്ന സംകല്‍പ്പമേ അസംബന്ദ്ധമെന്ന വാദത്തിലൂടെ.
നന്ദി; അനോണിവഴി തുറന്നിട്ടതിനു-
ഞാനും ചേലനാട്ടുകാരന്‍ തന്നെ.
വ്യക്തിപരമായതൊന്നും വരാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാം.

Joker said...

ജസ്റ്റിസ്. കണ്ണന്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കാതിരിക്കാന്‍ കഴിയുന്നില്ല.പക്ഷെ അടിമുടി അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുന്നു ഇന്ത്യ എന്ന് പ്രധാനമന്ത്രി തന്നെ അഭ്പ്രായപ്പെടുകയുണ്ടായി. അങ്ങനെ ഒരവസരത്തില്‍ ജുഡീഷ്വറ്രിയും ഇതില്‍ നിന്ന് ഒഴിവാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. കൂറെ പണം കിട്ടിയാല്‍ ആര്‍ക്കെങ്കിലും പുളിക്കുമോ. ചില കേസുകളിലെ വിധികളില്‍ കാണുമ്പോല്‍ അല്‍ഭുതപ്പെട്റ്റാതിരിക്കാനും കഴിയില്ല. രാഷ്ട്രീയക്കാര്‍ ജുഡീഷ്വറ്രിയെ സ്വാധീനിക്കാറ്രില്ല എന്ന ജസ്റ്റ്.ബാല ക്യഷ്ണ്‍നന്റെ വാദം, വെറും ജനത്തിന്റെ വിശ്വാസം നില നിര്‍ത്താന്‍ വേണ്ടി മാത്രമായിരിക്കും. സത്യം ജസ്റ്റ്.ബാല ക്യഷ്ണനും അറിയാം. :))

Anonymous said...

ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തു പറയില്ല എന്ന ജ: ബാലകൃഷ്ണന്റെ നിലപാട് അദ്ദേഹത്തെപ്പോലുള്ള ഒരാളില്‍നിന്നു പ്രതീക്ഷിച്ചിരുന്നില്ല. ഏതായാലും ജഡ്ജിമാര്‍ വിശുദ്ധ പശുക്കളല്ലെന്ന് പാര്‍ലിമെന്റ് അംഗങ്ങളും ജഡ്ജിമാര്‍ തന്നെയും വ്യക്തമാക്കാന്‍ മുന്നോട്ടു വന്നത് ആശാവഹം തന്നെ1.

Anonymous said...

സത്യാന്വേഷി said...
"ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തു പറയില്ല എന്ന ജ: ബാലകൃഷ്ണന്റെ നിലപാട് അദ്ദേഹത്തെപ്പോലുള്ള ഒരാളില്‍നിന്നു പ്രതീക്ഷിച്ചിരുന്നില്ല."

ithokke aa brhamana jathikkaarute kaliyallE...

മലമൂട്ടില്‍ മത്തായി said...

Some cows are holier than others :-)

Anonymous said...

Everybody will try to get Money if they can Except OUR SAGHAVU PINARAYI.

ജിവി/JiVi said...

ആശ്വാസകരം തന്നെ. കോടതി സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്നതിലേക്കുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഒരു താല്‍ക്കാലിക വിരാമം ഇതുമൂലം ഉണ്ടാവില്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്.

Rajeeve Chelanat said...

വായനകള്‍ക്കു നന്ദി.

ജുഡീഷ്യറിയെക്കുറിച്ച് തെഹല്‍ക്കയില്‍ വന്ന ലേഖനം വായിക്കുന്നത് കൂടുതല്‍ നന്നായിരിക്കുമെന്നു തോന്നുന്നു.http://www.tehelka.com/story_main42.asp?filename=Ne050909half_of.asp.

ചേലനാട്ടുകാരന്‍ അനോണി,
ദേശശുദ്ധി, ചാരിത്ര്യശുദ്ധി, ജാതിശുദ്ധി, മതശുദ്ധി, സമുദായശുദ്ധി, കുടുംബശുദ്ധി, ദേഹശുദ്ധി, ഇവയൊക്കെ എന്നെ സംബന്ധിച്ചിടത്തോളം അസംബന്ധം മാത്രമല്ല, അപ്രസക്തവുമാണ് അതുകൊണ്ടുതന്നെ ഈ വക വിഗ്രഹങ്ങളെ പൂജിക്കാറുമില്ല. സത്യം.

‘ഞാനും ചേലനാട്ടുകാരന്‍ തന്നെ’ എന്ന വ്യക്തിപരമായ സൂചനക്കു തൊട്ടുപിന്നാലെ, ‘വ്യക്തിപരമായതൊന്നും വരാതിരിക്കാന്‍ ശ്രമിക്കാം’ എന്ന ഫലിതവും നന്ന്.

ബന്ധുത്വമൊക്കെ അറിയിക്കാന്‍ കമന്റിനേക്കാള്‍ നല്ലത് മെയിലുകളാവില്ലേ? ശുദ്ധാശുദ്ധങ്ങളില്ലാത്ത ഒരു ചേലനാട്ടുകാരനെ താങ്കള്‍ എങ്ങിനെ സഹിക്കുമെന്ന് എനിക്ക് നിശ്ചയവും പോരാ.

അഭിവാദ്യങ്ങളോടെ

Bijoy said...

Dear Rajeeve Chelanat

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://rajeevechelanat.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus