Thursday, August 20, 2009

പാലം


ഒരു പാലമിട്ടാല്‍
അങ്ങോട്ടുമിങ്ങോട്ടുമൊരേ
ദൂരമെന്ന തിരിച്ചറിവുകള്‍
തീര്‍ത്ത പാലങ്ങളുണ്ടായിരുന്നു പണ്ട്‌

അക്കരെയിക്കരകളെ
കൂട്ടിയിണക്കിയ സാധുക്കള്‍
ആരാലും നിര്‍മ്മിക്കപ്പെടാതെ
ആവേഗമാര്‍ന്ന കാലടികളെ പിന്തുടര്‍ന്ന്‌
പാലങ്ങള്‍ സ്വയം ജനിക്കുകയായിരുന്നു
സ്വയംഭൂക്കള്‍
ഇരുപുറങ്ങളെയും
അതിലെ മനുഷ്യരെയും
ഒന്നാക്കിയ കണ്ണികള്‍
ശുദ്ധാശുദ്ധങ്ങളുടെ കോരപ്പുഴകളെ
ഇല്ലാതാക്കിയ പാലങ്ങള്‍
ഭ്രഷ്ടില്‍നിന്ന്‌ കരകടത്തിയ ജന്മങ്ങള്‍
വറുതിയില്‍നിന്ന്‌ മറുവഴി കാണിച്ച
കൈചൂണ്ടികള്‍
സമയനദികളെ നാട്ടനൂഴിച്ച
ദിഗ്‌വിജയികള്‍
ജന്‍മോദ്ദേശ്യം ഒരിക്കലും തീരാതെ
നീണ്ടുനിവര്‍ന്നു കിടന്നിരുന്നു
ഞങ്ങളുടെ ആ പാലങ്ങള്‍.
വെറുതെ നടന്നെത്താവുന്ന
അക്കരകളും
വന്നും പോയും
ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങളും
വെറുതെ കിട്ടില്ലെന്ന്‌ മുരണ്ട്‌
ഉറങ്ങാതെ കാവലിരിക്കുന്നുണ്ട്‌
പണിതു, നടത്തി, കൈമാറാവുന്ന
ആ പാലത്തിലിന്ന്‌
പുതിയ ചുങ്കക്കാരന്‍
താഴെ, പുഴയിലേക്കു നോക്കി
ഒരക്ഷരം പറയാനാകാതെ വിങ്ങുന്നുണ്ട്‌
ഞങ്ങളുടെ ആ പഴയ പാലങ്ങള്‍

11 comments:

Rajeeve Chelanat said...

പാലം

said...

ഇരുപുറങ്ങളെയും
അതിലെ മനുഷ്യരെയും
ഒന്നാക്കിയ കണ്ണികള്‍
ശുദ്ധാശുദ്ധങ്ങളുടെ കോരപ്പുഴകളെ
ഇല്ലാതാക്കിയ പാലങ്ങള്‍.....

മനോഹരമായിരിക്കുന്നു... അഭിനന്ദനങ്ങള്‍

Anonymous said...

നന്നായിരിക്കുന്നു; കവിതയും ആ പാലവും.

പാമരന്‍ said...

wow! ഇതെന്നു തുടങ്ങി?

Vinodkumar Thallasseri said...

'വെറുതെ നടന്നെത്താവുന്ന
അക്കരകളും
വന്നും പോയും
ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങളും
വെറുതെ കിട്ടില്ലെന്ന്‌ മുരണ്ട്‌
ഉറങ്ങാതെ കാവലിരിക്കുന്നുണ്ട്‌
പണിതു, നടത്തി, കൈമാറാവുന്ന
ആ പാലത്തിലിന്ന്‌
പുതിയ ചുങ്കക്കാരന്‍'

അങ്ങനെ പുതിയ വഴികളും പാലങ്ങളും വെളിപ്പെടുത്തട്ടെ കവിത. നന്നായി.

Junaiths said...

ഇരുപുറങ്ങളെയും
അതിലെ മനുഷ്യരെയും
ഒന്നാക്കിയ കണ്ണികള്‍
ശുദ്ധാശുദ്ധങ്ങളുടെ കോരപ്പുഴകളെ
ഇല്ലാതാക്കിയ പാലങ്ങള്‍.....

ആശംസകള്‍..

Rare Rose said...

പാലങ്ങളുടെ പുതിയ നിര്‍വ്വചനം ഇഷ്ടപ്പെട്ടു..

വികടശിരോമണി said...

സമയനദികളെ നാട്ടനൂഴിച്ച
ദിഗ്‌വിജയികള്‍....
ക്ലാപ്പ്ക്ലാപ്പ്ക്ലാപ്പ്ക്ലാപ്പ് ക്ലാപ്പ്ക്ലാപ്പ്ക്ലാപ്പ്ക്ലാപ്പ്...
ശരിക്കും,ഇഷ്ടപ്പെട്ടു.

Anonymous said...

vivahavarshikam ingane aaghoshichu alle? kanni-kkoythu kemam..thudaruka iniyum..!!

പാവപ്പെട്ടവൻ said...

പാലം പായാനുള്ള വഴികള്‍

Ravi Paloor said...

Dear Rajeeve,

Kanathu nilkkunna meghangal mazhathullikalayi varshikkatte. angine venalil thapichukondirikkuna ee bhoomiyum, manassukalum thanukkatte.

thudaruka he, thudaruka.

snehathode, ravi paloor, kolkata