കണ്ടിട്ടുണ്ടോ ആ ആളുകളെ നിങ്ങൾ?
അതിരാവിലെ നിങ്ങൾ ഓഫീസിലേക്കു പോകുമ്പോൾ, സായാഹ്നങ്ങളിലും അവധി ദിനത്തിലും സകുടുംബം തിന്നും കുടിച്ചും തെരുവിൽ നിങ്ങൾ ചുറ്റിനടന്ന് തിമർക്കുമ്പോൾ, രാത്രികളിൽ വൈകി വീടുകളിലേക്ക് മടങ്ങുമ്പോൾ ഒക്കെ, തെരുവിൽ നിങ്ങൾ കണ്ടുമുട്ടുന്ന ആ അവരെ?. വഴിവക്കിലെ മാലിന്യക്കൊട്ടകളിൽനിന്ന് ലൊട്ടുലൊടുക്ക് സാധനങ്ങൾ തപ്പിയെടുക്കുന്ന ആളുകളെ.
ഒരുകാലത്ത് സമ്പത്തിൽ ആറാടുകയും, ഇപ്പൊൾ പ്രതികൂലാവസ്ഥകളിലും അതിന്റെ ഹാങ്കോവറിൽ നിന്ന് വിടുതിനേടുകയും ചെയ്തിട്ടില്ലാത്ത ഒരു രാജ്യം, ദിവസേന പുറന്തള്ളുന്ന ചപ്പുചവറുകളിൽനിന്ന് അന്നന്നത്തെ നിത്യവൃത്തിക്കുള്ള ചെറുകിട സമ്പാദ്യങ്ങൾ തപ്പിയെടുക്കുന്നവരെ. ഒഴിഞ്ഞ പെപ്സി, കോള കുപ്പികളാകാം അത്. കാർഡ്ബോർഡ് പെട്ടികളാകാം, പൊട്ടിയ, പഴകിയ പ്ളാസ്റ്റിക് സാമാനങ്ങളാകാം, എന്തുമാകാം. ഒരു വളഞ്ഞ കമ്പികൊണ്ട് മാലിന്യക്കൊട്ടകൾ ചിക്കിച്ചിനക്കി, നമ്മൾ ഉറക്കമെഴുന്നേല്ക്കും മുൻപും, നാളെ ചെയ്യേണ്ടുന്ന അതിജീവനതന്ത്രങ്ങളും അഭ്യാസങ്ങളും മനസ്സിൽ ഉരുക്കഴിച്ച് ദീർഘസുഷുപ്തിയിലേക്ക് നമ്മൾ മടങ്ങുമ്പോഴും അവർ തെരുവിലുണ്ടാകും. ചിലപ്പോൾ ഒരുനേരത്തേക്കുള്ള ഭക്ഷണം പോലും അതിൽനിന്ന് കണ്ടെടുക്കുന്ന (നിർ)ഭാഗ്യശാലികളും അവർക്കിടയിലുണ്ട്.
അവർ ജീവിക്കുന്നത് അങ്ങിനെയൊക്കെയാണ്. പിസ്സയും കെ.എഫ്.സി.യും, ഷോപ്പിംഗ് മാളുകളും, ടച്ച്സ്ക്രീൻ ഫോണുകളും, ഒന്നര കക്കൂസിന്റെ പൊങ്ങച്ചമുള്ള ഫ്ലാറ്റുകളും, സ്പ്ളാഷും കാൽവിൻ ക്ളീനും, ക്രിസ്ത്യൻ ഡിയോറും, ആഴ്ചതോറുമുള്ള താരനിശകളും, സാംസ്ക്കാരിക സമ്മേളനങ്ങളും, ജുഗല്‍ബന്ദികളുമൊന്നും അവരുടെ ജീവിതത്തിൽ പറഞ്ഞിട്ടില്ല.
എന്തൊക്കെയോ ചെയ്ത്, എങ്ങിനെയൊക്കെയോ അവരങ്ങ് കഴിഞ്ഞുപോകുന്നു. അവർക്കെതിരെ എന്തു ചെയ്താലും ഒരു തഹ്റീർ ചതുരവും ഉണ്ടാകാൻ പോകുന്നുമില്ല.
അവരിൽ ഇന്ത്യക്കാരുണ്ട്, ബംഗാളികളുണ്ട്, പാക്കിസ്ഥാനികളുണ്ട്, ശ്രീലങ്കക്കാരുണ്ട്, അഫ്ഘാനികളുണ്ട്.
ഒരു ഉളിപ്പുമില്ലാതെ, മനസ്സാക്ഷിയുടെ ഒരു നേരിയ സൂചിക്കുത്തുപോലുമില്ലാതെ shabbily clad scavengers എന്ന് ഖലീജ് ടൈംസ് വിളിച്ചത് ഇവരെയാണ്. ഇവരെക്കുറിച്ചാണ് ഇപ്പോഴും ദുബായ്-ഷാർജ സർക്കാരുകളുടെ പുലപ്പേടികള്‍
നാടുചുറ്റാൻ വരുന്ന വിദേശികളുടെയും വിനോദസഞ്ചാരക്കാരുടെയും കണ്ണിലെ കരടാവുമെന്ന ഭയം. രോഗവും, പകർച്ചവ്യാധികളും പകർത്തുമെന്ന ഭയം. അതുകൊണ്ട് ഇനി അവരെ ‘ഇറാഡിക്കേറ്റ്’ ചെയ്യാനാണത്രെ പദ്ധതി. ഒരു ചെറിയ എലിമിനേഷൻ റൌണ്ട്.
എണ്ണവിറ്റ് കിട്ടിയ പച്ചനോട്ടുകൾകൊണ്ടും, പച്ചനോട്ടുകളെ കൺകെട്ടുവിദ്യകൊണ്ട് ഇരട്ടിപ്പിക്കുന്ന വ്യാജവിദ്യകൊണ്ടും പടുത്തുയർത്തിയ കുമിളസമ്പദ് വ്യവസ്ഥയിൽ എങ്ങിനെ ഈ അഴുക്കുപുരണ്ട വസ്ത്രധാരികൾ ഉണ്ടായി എന്നോ, എന്തുകൊണ്ടാണ് അവർക്ക് ഇത്തരമൊരു തൊഴിലില്‍ ഏര്‍പ്പെടേണ്ടിവന്നുവെന്നോ ഒരുവട്ടമെങ്കിലും ആലോചിച്ചിട്ടുണ്ടോ ഭരണാധികാരികള്‍? ഇവരെ കൊണ്ടുവരികയും, വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും കൊടുക്കാതെ അവരെ തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെയല്ലേ ആദ്യം നടപടി ഉണ്ടാകേണ്ടിയിരുന്നത്? ഇവരുടെ അദ്ധ്വാനവും ദുരിതവും ചൂഷണം ചെയ്ത് ആക്രിക്കടകൾ നടത്തുന്ന വമ്പന്മാരില്ലേ ഇവിടെ? അവരെയല്ലേ നിലക്ക് നിർത്തേണ്ടത്? നിയമം കൊണ്ട് കർശനമായി നിയന്ത്രിക്കേണ്ടത്?
ഇക്കൂട്ടർ നേരിടുന്ന തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനും, മാന്യമായ തൊഴിലുകളിലേക്ക് മാറാനുള്ള സാഹചര്യം അവർക്ക് ഉറപ്പുവരുത്തുകയുമാണ് നാട് ഭരിക്കുന്നവർ ചെയ്യേണ്ടത്. ആ കടമകളെക്കുറിച്ച് നിരന്തരം അധികാരികളെ ഓര്‍മ്മിപ്പിക്കാന്‍ മാധ്യമങ്ങൾക്കും നിസ്സാരമല്ലാത്ത ഉത്തരവാദിത്ത്വമുണ്ട്. അതിനുപകരം, ഈ തൊഴിൽ ചെയ്യുന്നവരെയൊക്കെ സമൂഹത്തിലെ പുഴുക്കുത്തുകളായി വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നതില്‍ മത്സരിക്കുകയാണ് ഈ മാധ്യമശിങ്കങ്ങൾ.
ആരാണ് ശരിക്കുള്ള സ്കാവഞ്ചേർസ്?
Thursday, February 24, 2011
Subscribe to:
Post Comments (Atom)
7 comments:
ആരാണ്‍് യഥാര്‍ത്ഥത്തില്‍ സ്കാവഞ്ചേര്‍സ്?
''മാധ്യമം'' എന്നാല്‍ ഷോപ്പിംഗ്‌മാളുകളും വന്‍കിടബാര്‍ ഹോട്ടലുകളും ചുവന്നതെരുവുകളും പോലെ ഒരു തുറന്ന കമ്പോളമാണ്, ആ കമ്പോളത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന ''രാഷ്ട്രീയ'' പിമ്പുകളെ അവര്‍ പിന്തുണക്കും, വാലാട്ടി കൂറ് രേഘപ്പെടുതും...കൂലി തല്ലു നടത്തും.... !!
''മാധ്യമ പ്രവര്‍ത്തകര്‍'' എന്നാല്‍ ഈ യജമാനന്മാര്‍ക്ക് മുന്നില്‍ ''കുനിഞ്ഞു'' നില്‍ക്കുന്ന ഹിജടകളും....!!!

രണ്ട് വശത്ത് നിന്ന് ചിന്തിച്ചാലും
എവിടെയും എത്തിപ്പെടാത്ത ഒരു കാര്യമായി
വലുതായിച്ചെറുതാകുന്നുണ്ട്.. ഈ വിഷയം.
എനിക്ക് തൊന്നുന്നത് വശങ്ങള്‍ക്കപ്പുറം ഇതൊരു (ചെറുതാകാനാവാത്ത)വലിയ പ്രശ്നമായി നിലനില്‍ക്കുന്നു എന്നതാണ്.
gooD one!
Post a Comment