Monday, July 4, 2011

ഒരു ലക്ഷം കോടി സ്വപ്നങ്ങൾ

 
ഒരു ലക്ഷം കോടി രൂപയെ പൈതൃകസ്വത്തായി മ്യൂസിയത്തിലടച്ചിടാനും, ആ നിധിക്കുമേൽ കാവലിരിക്കുന്ന പാമ്പായിരിക്കാനുമുള്ള അവകാശവാദവുമായി ഇറങ്ങിയിരിക്കുന്ന ഉണ്ണാന്മന്മാരുടെ ഇടയിൽ ഒരു ചർച്ചക്കും സ്കോപ്പില്ലായിരിക്കാം. എങ്കിലും ഒരു ലക്ഷം കോടി രൂപ കൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് സ്വപ്നം കാണാനെങ്കിലും ആർക്കും അവകാശമുണ്ട്. എന്റെ സ്വപ്നങ്ങൾ ഇതൊക്കെയാണ്‌:
  1. കേരളത്തിലെ എല്ലാ ജനങ്ങൾക്കും ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുക. ഓരോ ജില്ലയിലും ചുരുങ്ങിയത്, നാലോ അഞ്ചോ സർക്കാർ ആശുപത്രികളെങ്കിലും പുതിയതായി നിർമ്മിക്കുകയും നിലവിലുള്ള സർക്കാർ ആശുപത്രികൾ നവീകരിക്കുകയും ചെയ്യുക.
  2. കേരളത്തിലെ എല്ലാ ജില്ലകളിലും പൊതുമേഖലയിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുകയും നിലവിലുള്ള സർക്കാർ സ്കൂളുകളെ നവീകരിക്കുകയും. ഇന്ന് നിലവിലുള്ള എല്ലാ എയ്ഡഡ് സ്ക്കൂളുകളെയും, അതിന്റെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം കണക്കാക്കി കൊടുത്ത് സർക്കാരിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യുക.
  3. സാമൂഹ്യമായും സാമ്പത്തികമായും അവശതയനുഭവിക്കുന്ന, ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങളെയും, തെരുവിൽ ജീവിച്ചുമരിക്കേണ്ടിവരുന്ന നിർദ്ധനരായ ആളുകളെയും പുനരധിവസിപ്പിക്കുകയും അവരിൽ തൊഴിൽ ചെയ്യാൻ കഴിവുള്ളവർക്ക് അതിനുള്ള അവസരങ്ങളും, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങളും ഉറപ്പുവരുത്തുക.
  4. ഭക്ഷ്യോത്പാദന രംഗത്ത് കേരളത്തെ സ്വാശ്രയമാക്കുക.
  5. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന (ദരിദ്രദൈവങ്ങളുടെ) ദരിദ്രക്ഷേത്രജീവനക്കാർക്ക് പ്രതിമാസവരുമാനമോ പെൻഷനോ രൂപീകരിക്കുക.

തീർന്നില്ല. എല്ലാ അമ്പലങ്ങളുടെയും ക്രിസ്ത്യൻ-മുസ്ലിം പള്ളികളുടെയും സ്വത്തുവകകൾ കൃത്യമായി തിട്ടപ്പെടുത്തുകയും, മുകളിൽ സൂചിപ്പിച്ച ആവശ്യങ്ങൾക്കുവേണ്ടി അവ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.


സമ്പത്ത് എന്നത്, മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടേണ്ടതോ, അടവെച്ച് കാവലിരിക്കേണ്ടതോ ആയ വസ്തുവല്ലെന്നും ജാതിമതഭേദമെന്യേ നാട്ടിലെ എല്ലാ ജനവിഭാഗങ്ങളുടെയും പൊതുവായ നന്മക്ക് ഉതകുന്ന രീതിയിൽ ചിലവഴിക്കപ്പെടേണ്ട ഒന്നാണെന്നും ബോധ്യമില്ലാത്തവരെ സർക്കാരിന്റെ ചിലവിൽ തന്നെ അടിയന്തിരമായി മനോരോഗാശുപത്രികളിൽ ചികിത്സക്കു വിധേയമാക്കേണ്ടതുണ്ട്. ഇത്തരം നിധികളിൽനിന്നുതന്നെ അതിനുള്ള നിവൃത്തിയും കണ്ടെത്തുകയുമാവാം.

20 comments:

Rajeeve Chelanat said...

ഒരു ലക്ഷം കോടി സ്വപ്നങ്ങൾ

സജി said...

എല്ലാ അമ്പലങ്ങളുടെയും ക്രിസ്ത്യൻ-മുസ്ലിം പള്ളികളുടെയും സ്വത്തുവകകൾ കൃത്യമായി തിട്ടപ്പെടുത്തുകയും, മുകളിൽ സൂചിപ്പിച്ച ആവശ്യങ്ങൾക്കുവേണ്ടി അവ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

ദൈനം ദിനം ചിലവിനുള്ള പണംകിഴിച്ച് ബാക്കി മുഴുവൻ നീക്കിയിരിപ്പും എല്ലാ ആരാധനാലയങ്ങളിലും നിന്നും സർക്കാരിലേയ്ക്കും പോകേണ്ടതാണ്. ഒരു നിശ്ചിത ശതമാനം അതാതു സമുദായങ്ങളിലെ ദരിദ്രർക്കു വേണ്ടി മാറ്റിവയ്ക്കുകയും വേണ്ടം

Raghu said...

ചേലനാട്ട് സാറേ,
ഇതേ ആവേശം വഖഫ് സ്വത്തുകളുടെ കാര്യത്തിലും ക്രിസ്ത്യന്‍ പള്ളികളുടെ കാര്യത്തിലും ബാധകമാക്കുമോ? 400 കോടി രൂപയോളം കൈവശ സ്വത്തുള്ള സി.പി.എം. അത്യാവശ്യമുള്ളതു മാത്രം നിലനിര്‍ത്തി ബാക്കിയൊക്കെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും ഒക്കെ നല്‍കി മാതൃക കാട്ടുമോ?

Rajeeve Chelanat said...

രഘു സാറേ,

സി.പി.എമ്മിന് 400 കോടി‘യോളം’ ആസ്തി ഉണ്ടെന്ന കണ്ടുപിടുത്തത്തിനു നന്ദി. ഉണ്ടെങ്കിൽത്തന്നെ അത് അടിമപ്പണവും തലപ്പണവും മുലക്കരവുമായി വാങ്ങിയതല്ല. കൂട്ടിക്കൊടുത്തും, കുതികാൽ വെട്ടിയും, വെട്ടിപ്പിടിച്ചും സമ്പാദിച്ചു സമ്പാദിച്ചു കൂമ്പാരമാക്കിയതുമല്ല.

പിന്നെ, വഖഫ് ബോർഡിന്റെയും ക്രിസ്ത്യൻ പള്ളികളുടെയും കാര്യങ്ങൾ തീരുമാനിക്കാൻ അതൊന്നും എന്റെ ഏതെങ്കിലും അവയവത്തിന്റിടക്കും അല്ലല്ലോ.

Justin പെരേര said...

കേരളത്തില്‍ എവിടെയാ പാവങ്ങള്‍? രാവിലെ എട്ടുമണി വരെ കിടന്നു ഉറങ്ങുകയും, ഉച്ചയ്ക്ക് ബിവറേജസിന് മുന്‍പില്‍ ക്യൂ നില്‍ക്കുകയും, വൈകുന്നേരം രാവേറും വരെ ബാറില്‍ ഇരിക്കുകയും ചെയ്യുന്ന പാവങ്ങള്‍ അല്ലെ കേരളത്തില്‍ ഉള്ളൂ. ഒരു ലക്ഷം രൂപ മുടക്കി ഒരു ലേത്ത് യന്ത്രവും, ഡ്രില്ലിംഗ് മഷിനും വാങ്ങി ഒരു ചെറിയ സ്ഥാപനം തുടങ്ങി മൂന്ന് പേര്‍ക്ക് ജോലി കൊടുത്ത എനിക്കിട്ടും കിട്ടി ഈ പാവങ്ങളുടെ പള്ളയില്‍ കുത്ത്.

കടമകളെ കുറിച്ചു ഒരിക്കലും ചിന്തിക്കാതെ അവകാശങ്ങളെക്കുറിച്ച് മാത്രം ഇപ്പോഴും വാതോരാതെ സംസാരിക്കുന്ന നമ്മുടെ ചിതാഗതി ആദ്യം മാറട്ടെ. ഈ രാജകുടുംബം തന്നെയാണ് എസ്.എ.ടി., എസ്. യു.ടി., എന്നീ വൈദ്യശാലകള്‍ ഉണ്ടാക്കി സര്‍ക്കാരിന് നല്‍കിയത്. എന്നിട്ടത് മര്യാദയ്ക്ക് നടത്താന്‍ വയ്യാത്തവര്‍ക്ക് വീണ്ടും കോടികള്‍ എറിഞ്ഞു കൊടുക്കണോ?

Muralee said...

For the first time……….. I think there is a point where I can agree with Rajeev Chelanadu. For a change he showed the courage to suggest to include the Christian and Muslim places also. Actually we don’t have to wait for this treasure to do this. We already have enough of such deposits in banks with nominal interests. If you see the annual reports of Guruvayur temple they alone have 100+ crores of deposit for 1.5% interest with SBI. When considering other temples the total deposit will be around 500+ crores. We can easily use this money and solve the whole education problem in kerala . But that is what our politician don’t like. They want problems remain as problems and just create a feeling that they are trying to solve the same and create vote banks. They use region, religion, caste and whatever they can and divide and rule the poor people.

Instead of fighting for more temples VHP and HAV should fight to provide free education and health support to all the people using temple money. Instead of fighting and abusing missionaries for converting the religion they should understand the reason behind the conversion and solve the same using these funds………..

Nothing will work here because our leaders scared that when the problem solved then they don’t have a place…………


We should not use this money to give any sort of subsidy or loans directly . then the saved money will be diverted to Beverages corporation. If you give Rice for 1 Rs /KG the saved money will be diverted in to beverages corporation.

പാര്‍ത്ഥന്‍ said...

രാജീവ്ജി,

ധനം സൂക്ഷിച്ചു വെച്ചതുകൊണ്ട് രാജ്യത്തിന് ഗുണങ്ങളൊന്നും ഉണ്ടാവില്ല എന്ന അഭിപ്രായം എനിക്കില്ല. സെണ്ട്രൽ ബാങ്കിന്റെ സ്വർണ്ണ നിക്ഷേപത്തിനനുസരിച്ചാണ് നമ്മുടെ രാജ്യത്തിന്റെ നോട്ടിന്റെ വില നിശ്ചയിക്കുക്കത് എന്നത് ഒരു ചെറിയ കാര്യം മാത്രം. പക്ഷെ കുറെ ലക്ഷങ്ങൾ എടുത്ത് ജനങ്ങൾടെ നന്മക്കായി ഉപയോഗിക്കാവുന്നതാണ്. പൌരാ‍ണികരീതി അനുസരിച്ച് രാജാവ് ഒരു ക്ഷേത്രത്തിനെ കണ്ടിരുന്നത് ആ നാടിന്റെ ധനധാന്യശേഖരത്തിനുള്ള ഒരു കേന്ദ്രം എന്ന നിലക്കാണ്. ഒരു ബാങ്കിങ്ങ് സംവിധാനം പോലും അതിലുണ്ടായിരുന്നു. (ഇതൊന്നും ആധുനിക ഫ്യൂഡൽ വ്യവസ്ഥിതിയിൽ കണ്ടെന്നു വരില്ല.) ഈ രാജ്യകുടുംബം പത്മനാഭദാസന്മാരായി പ്രജാസംരക്ഷണം നടത്തിയിരുന്നതിന്റെ ശേഷിപ്പാണ് ഇന്ന് കാണുന്ന വിലമതിക്കാനാവാത്ത അമൂല്യ നിധി. അതുകൊണ്ടു തന്നെ ഈ ധനം ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ടതാണ്.

ഒരു വിയോജിപ്പുള്ളത് ഇതൊക്കെ ഹൈന്ദവ ആരാധനായങ്ങളിലെ സമ്പാദ്യത്തിനുമാത്രം ബാധകമാകുന്നതിലാണ്. വിദ്യഭ്യാസത്തിന് സ്കോളർഷിപ്പ് കൊടുക്കുമ്പോൾ മുസ്ലീം പെൺകുട്ടിക്ക് ആനുകൂല്യവും, പാവപ്പെട്ട ഹിന്ദു പെൺകുട്ടിക്ക് അത് കിട്ടാതിരിക്കലും ഒക്കെ കാണുമ്പോൾ അത്തരം വിവേചനത്തോട് യോജിക്കാനാവുന്നില്ല.

പാര്‍ത്ഥന്‍ said...

:)

nalan::നളന്‍ said...

കൊള്ളമുതല്‍ കണ്ടു കിട്ടിയത് ഏതായാലും നന്നായി. ഇന്ത്യന്‍ നിയമമനുസരിച്ചു കൊള്ളമുതല്‍ പൂഴ്ത്തി വയ്ക്കുന്നതും കുറ്റകരമാണു. ക്ഷേത്രം സൂക്ഷിപ്പുകാര്‍ക്കെതിരേ പോലീസ് കേസെടുക്കേണ്ടത് അത്യാവശ്യമാണു.
അതുമാത്രമല്ല, ഈ ചത്തൊടുങ്ങിയ കുറ്റവാളികളെ വിചാരണചെയ്തു പ്രതീകാത്മകമായെങ്കിലും തൂക്കിലേറ്റേണ്ടത് മിനിമം ജനാധിപത്യമര്യാദയാണു.

Murali said...

പൊണ്ണത്തടിമൂലം നേരേചൊവ്വേ എഴുന്നേറ്റു നടക്കാൻ പാങ്ങില്ലാത്ത സർക്കാരിന്റെ തടി ഇനിയും കൂട്ടുവാനുള്ള നിർദ്ദേശങ്ങൾ കലക്കി. നികുതി എന്നത് കൊള്ളപ്പണമാണ് - legalized plunder. അത് രാജാവ് ചുമത്തുന്നതായാലും ജനാധിപത്യ സോഷ്യലിസ്റ്റ് സർക്കാർ ചുമത്തുന്നതായാലും. ഈ സ്വർണ്ണമെല്ലാം അങ്ങനെ ഉണ്ടാക്കിയതാണ്. അത് ജനങ്ങൾക്ക് (എന്നുവച്ചാൽ, സ്വകാര്യ വ്യക്തികളുടെ ഒരു കൂട്ടായ്മ) അവകാശപ്പെട്ടതാണെങ്കിൽ, സ്വകാര്യ സംരംഭകരിൽ നിന്ന് ബലാൽക്കാരമായി പിടിച്ചെടുത്ത ബാങ്കുകൾ, കൽക്കരി ഖനികൾ, എയർലൈനുകൾ തുടങ്ങി മറ്റു പല വ്യവസായങ്ങൾ എന്നിവയെപ്പോലെ തന്നെയാണ് - സ്വകാര്യ സ്വത്ത്, സർക്കാർ പിടിച്ചെടുത്തത്. അവയെല്ലാം അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് മടക്കിക്കൊടുക്കണം.

സർക്കാരിലേക്ക് കണ്ടുകെട്ടുന്ന മുതലുകൾ ഉപയോഗിച്ചാണല്ലോ പണിയെടുക്കാത്ത ബ്യൂറോക്രസിക്ക് ശമ്പളവും പെൻഷനുമെല്ലാം കൊടുക്കുന്നതും, അവർക്ക് ജനങ്ങളുടെ മേൽ കുതിരകയാറാൻ സൗകര്യം ഒരുക്കിക്കൊടുക്കുന്നതും, പുഴുവരിച്ച ധാന്യം ദരിദ്രന്റെ മടിയിലേക്കിട്ടുകൊടുക്കുന്നതും സോഷ്യലിസ്റ്റ് വിധ്യബ്യാസം നടപ്പിലാക്കുന്നതും, നാഷണൽ വോട്ട് ബയിങ്ങ് സ്കീമുകൾ നടപ്പിലാക്കുന്നതും, ഹോട്ടലുകൾ, എയർലൈനുകൾ, സ്റ്റീൽ വ്യവസായം തുടങ്ങിയ അടിയില്ലാക്കിണറുകളിൽ പണമെറിയുന്നതുമെല്ലാം. ഈ മുതലെല്ലാം അതിനുതന്നെ ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കാം.

Rajeeve Chelanat said...

മുരളി,

ക്രിസ്ത്യൻ-മുസ്ലിം സ്വത്തുക്കളും തിട്ടപ്പെടുത്തുകയും പൊതുജനത്തിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും പറഞ്ഞത് ഒരു ചെയ്ഞ്ചിനുവേണ്ടിയല്ല. എല്ലാക്കാലത്തും എന്റെ നിലപാടും അതുതന്നെയായിരുന്നു. സന്ദർഭം വന്നപ്പോൾ വ്യക്തമാക്കി എന്നുമാത്രം.

സബ്‌സിഡിയും മറ്റും കൊടുത്താൽ ബാക്കി വരുന്ന തുക എല്ലാവരും ബിവറേജിൽ കൊണ്ടുകൊടുക്കുമെന്ന് പറയുന്നത് ഒന്നുകിൽ അറിവില്ലായ്മകൊണ്ടാണ്. അല്ലെങ്കിൽ വിഷയത്തെ ലഘൂകരിക്കുകയാണ്. മുതലാളിത്തം സ്ഥിരം ആവർത്തിക്കുന്ന, ഒരു അടിസ്ഥാനവുമില്ലാത്ത മുരട്ടുവാദവുമാണത്. ട്രിക്കിൾ ഡൌൺ സിദ്ധാന്തത്തിന്റെ മറ്റൊരു വേർഷൻ.

പാർത്ഥൻ,
പ്രജാസംരക്ഷണത്തിന്റെയും മറ്റും വാദങ്ങൾക്കുള്ള മറുപടി, സൂരജിന്റെ പോസ്റ്റിലുണ്ട്. വായിക്കുമല്ലോ. നാടുവാഴുന്നോരുടെ പ്രജാസംരക്ഷണത്തിന്റെ ഒരു ട്രാക്ക് റെക്കോർഡ് അതിൽനിന്ന് കിട്ടും. ലിങ്ക് ഇതാ ഇവിടെ. വായിക്കാൻ വിട്ടുപോകരുതേ. (http://surajcomments.blogspot.com/2011/07/blog-post.html)

എല്ലാ മതക്കാരുടെയും സ്വത്തുക്കൾ തിട്ടപ്പെടുത്തണമെന്നും പൊതുനന്മക്കായി ഉപയോഗിക്കണമെന്നും ഞാൻ പോസ്റ്റിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ സ്ക്കോളർഷിപ്പിന്റെ കാര്യം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. സംവരണത്തിന്റെ കാര്യമാണോ? :-)

മുരളീ,

കൊറച്ച് സ്വത്ത് സർക്കാരിന്റെ കൈവശം വെക്കാൻ അനുവദിക്കണേ..എല്ലാംകൂടി പുളുത്തിയാൽ അടിയങ്ങ പിന്ന എങ്ങനെ കയിഞ്ഞുകൂടും..ഞങ്ങടെ കുടീലും തീ പൊകയണ്ടേ..കൊറച്ച് താ...

ജസ്റ്റിൻ,

അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അത്ര മോശം ഏർപ്പാടൊന്നുമല്ല. അങ്ങിനെ സംസാരിച്ചതുകൊണ്ടുതന്നെയാണ് ജസ്റ്റിനും ഞാനുമൊക്കെ മാസാമാസം ശമ്പളം എണ്ണിവാങ്ങുന്നതും, കിട്ടാതെ, തികയാതെ വരുമ്പോൾ വേറെ ലാവണം നോക്കി പോകുന്നതും. സ്വന്തം കച്ചവടം വിജയിക്കാത്തതിന് സമൂഹത്തിന്റെ മൊത്തം കർത്തവ്യബോധത്തെ പഴിക്കുന്നത് അത്ര ശരിയാണെന്ന അഭിപ്രായമില്ല. ഒരു ലേത്ത് യന്ത്രവും, ഡ്രില്ലിംഗ് മഷിനും വാങ്ങി ഒരു ചെറിയ സ്ഥാപനം തുടങ്ങി കുറച്ചുപേർക്കെങ്കിലും ജോലി കൊടുത്ത് ജീവിക്കുന്ന ആളുകളുടെ എണ്ണത്തിന് കേരളത്തിൽ വംശനാശമൊന്നും വന്നിട്ടില്ലല്ലോ. കേരളത്തിൽ വ്യവസായങ്ങൾ വരാത്തതിന്റെ കാര്യകാരണത്തെക്കുറിച്ചാണെങ്കിൽ അതിന്റെ കാരണങ്ങളും സാഹചര്യങ്ങളും മറ്റു പലതുമാണ്. സർക്കാർ ഏറ്റെടുത്തിട്ടും ഇപ്പോഴും നല്ല രീതിയിൽ തുടർന്നുപോകുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇല്ലാതായിട്ടൊന്നുമില്ല നമ്മുടെ നാട്ടിൽ.

നളൻ,

ശരിയാണ്. എങ്കിലും ഇന്നത്തെ ക്ഷേത്ര ചുമതലക്കാർക്ക് ഇതിനെക്കുറിച്ച് ഇത്രയൊന്നും അറിയില്ലായിരുന്നു എന്നുവേണം അനുമാനിക്കാൻ. ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ എന്നേ അപ്രത്യക്ഷമായേനേ. ജനത്തിന്റെ ഇക്കണ്ട സ്വത്തൊക്കെ കുമിച്ചുകൂട്ടി അതിനുമുകളിലിരുന്ന് പ്രജാക്ഷേമം നടത്തിയ പത്മനാഭദാസരെ തൂക്കിലേറ്റേണ്ടതുതന്നെയാണ്. ഈ സ്വത്തിനെ മ്യൂസിയം പീസാക്കി വെച്ച് സർക്കാർ സംരക്ഷിക്കണമെന്നും, ഇത് ഹിന്ദുക്കളുടെ സ്വത്താണെന്നും പറയുന്ന ആ ‘ഊള’കളെ (സൂരജിനോട് കടപ്പാട്) പൊതുജനത്തിന്റെ മുൻപിൽ തുറന്നുകാട്ടുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളത്.

സജി,

യോജിപ്പ്.

എല്ലാ വായനകൾക്കും നന്ദി.

anushka said...

മഹത്തായ നല്ല സ്വപ്നങ്ങള്‍..നടക്കാന്‍ സാധ്യതയില്ലാത്തതും..

Justin പെരേര said...

രാജീവ്‌,

അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് മോശം ഏര്‍പ്പാട് ആണെന്ന് ഞാന്‍ പറഞ്ഞില്ല. പക്ഷെ അതിനോടൊപ്പം തൊഴില്‍ തരുന്നവനോടുള്ള കടമകളും മറക്കരുത് എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.

രാജീവ്‌ പറഞ്ഞത് "ഒരു ലേത്ത് യന്ത്രവും, ഡ്രില്ലിംഗ് മഷിനും വാങ്ങി ഒരു ചെറിയ സ്ഥാപനം തുടങ്ങി കുറച്ചുപേർക്കെങ്കിലും ജോലി കൊടുത്ത് ജീവിക്കുന്ന ആളുകളുടെ എണ്ണത്തിന് കേരളത്തിൽ വംശനാശമൊന്നും വന്നിട്ടില്ലല്ലോ".

എനിക്ക് നാശം വന്നല്ലോ രാജീവേ? ഇനി മറ്റൊരു ഉദാഹരണം തേടി കാസര്‍ഗോഡ്‌ വരെ പോണോ? കേരളത്തിൽ വ്യവസായങ്ങൾ വരാത്തതിന്റെ കാര്യകാരണത്തെക്കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?

ബിവറേജസിന്റെ കാര്യം പറഞ്ഞത് വരട്ടു ന്യായം അല്ല. മുതലാളിത്തവര്‍ത്തമാനവും അല്ല. ഇതാണ് കുഴപ്പം. എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ ഉടന്‍ സ്റ്റഡി ക്ലാസുകളിലെ ഡയലോഗുകള്‍ വരും. രക്തം വിയര്‍പ്പാക്കുന്ന വിദ്യ ഉപയോഗിച്ചു ഉണ്ടാക്കിയ ഒരു ലക്ഷം തന്നെയാണ് ഞാന്‍ ലേത്തു മെഷീന്‍ വാങ്ങാന്‍ ഉപയോഗിച്ചത്. മര്‍ക്കിന്‍സ്ടന്‍ എസ്റ്റേറ്റ്‌ വിറ്റ വക അല്ല.

Raghu said...

"വഖഫ് ബോർഡിന്റെയും ക്രിസ്ത്യൻ പള്ളികളുടെയും കാര്യങ്ങൾ തീരുമാനിക്കാൻ അതൊന്നും എന്റെ ഏതെങ്കിലും അവയവത്തിന്റിടക്കും അല്ലല്ലോ." ശരിയാണ് ചേലനാട് സാര്‍. ഒരു സംശയം മാത്രം: ഈ പദ്മനാഭ സ്വാമി ക്ഷേത്രം അങ്ങയുടെ ഏതെങ്കിലും അവയവത്തിന്‍റെ ഇടയിലാണോ? അറിവില്ലാ പൈതങ്ങളാണേ പോരുത്തീടണേ....

Rajeeve Chelanat said...

ജസ്റ്റിൻ,

താങ്കളെപ്പോലെ, സ്വകാര്യസംരംഭങ്ങൾ തുടങ്ങുകയും ഇപ്പോഴും നടത്തിവരുകയും ചെയ്യുന്നവർ ഇപ്പോഴും കേരളത്തിൽ ജീവനോടെയുണ്ട്. സ്വന്തം വിയർപ്പൊഴുക്കിത്തന്നെയാണ് അവരിൽ പലരും അതൊക്കെ നടത്തുന്നത്. താങ്കളും വിയർപ്പൊഴുക്കിയിട്ടുണ്ടാകാം. അതൊന്നും നിഷേധിച്ചിട്ടില്ല. കേരളത്തിലെ സംരംഭം തകർന്നപ്പോൾ, മറ്റെവിടെയെങ്കിലും താങ്കൾ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണ്. അവിടെയൊന്നും കേരളത്തിലേതുപോലുള്ള ട്രേഡ് യൂണിയനിസമില്ലെന്നും ആ സംസ്ഥാനങ്ങൾ വ്യവസായികളുടെ പറുദീസയാണെന്നുമാണല്ലോ കെട്ടുകേൾവി? കേരളത്തിൽ വ്യവസായം വരാത്തതിന്റെ കാരണങ്ങളെക്കുറിച്ച് മറ്റൊരിടത്ത്, മറ്റൊരിക്കൽ ചർച്ചയാകാം.
സ്റ്റഡി ക്ലാസ്സിലെ ചില ഡയലോഗുകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും, ഇടയ്ക്കിടക്ക് അത് ഓർമ്മിപ്പിക്കേണ്ടിവരുന്നതുകൊണ്ടുമാണ് ഇടയ്ക്കിടക്ക് അതെടുത്ത് കാച്ചുന്നത്.

രഘുസ്സാറേ,

“എല്ലാ അമ്പലങ്ങളുടെയും ക്രിസ്ത്യൻ-മുസ്ലിം പള്ളികളുടെയും സ്വത്തുവകകൾ കൃത്യമായി തിട്ടപ്പെടുത്തുകയും, മുകളിൽ സൂചിപ്പിച്ച ആവശ്യങ്ങൾക്കുവേണ്ടി അവ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക“ എന്ന് അടിയൻ എഴുതിയത് വായനയിൽ വിഴുങ്ങിയതാണോ? തൊണ്ടയിൽ തടയാതെ നോക്കണേ. അപ്പൊ, 400 കോടി സ്വത്തുള്ള സി.പി.എമ്മിന്റെ കാര്യത്തിൽ തീരുമാനമായല്ലോ, അല്ലേ? സന്തോഷം സാറേ..

രാജേഷേ,
സ്വപ്നം കാണാനെങ്കിലും അനുവദിക്കുക.

Murali said...

വിഷമിക്കണ്ട ചേലനാട്ട് സഖാവേ, ഫുഡ് കോർപ്പറേഷനിൽനിന്ന് പുഴുവരിച്ച സാധനം കിട്ടുന്നില്ലേ, അതും ഒരു രൂപക്ക്! അതാവുമ്പോൾ പിന്നെ നോൺവെജ് പ്രത്യേകം അന്വേഷിക്കുകയും വേണ്ട! പോരെങ്കിൽ അതിപ്പോൾ 'മൗലികാവകാശവും' ആണ്. സ്വത്തവകാശമില്ലെങ്കൊലെന്താ, പുഴുത്ത അരിയും സോഷലിസ്റ്റ് വിധ്യബ്യാസവും മൗലികാവകാശങ്ങളല്ലേ ഇപ്പോൾ. റേഷൻ‌ കട ചെട്ടിയാന്മാർ മാഡത്തിന്റെ പടം വച്ച് പൂജിക്കുന്നുണ്ടാകും.

@Raghu, ഒരു പൂജ്യം വിട്ടുപോയി - 400 അല്ല, 4000 കോടിയാണ് സി.പി.എമ്മിന്റെ ആസ്തി (കണക്ക് ചിദംബരം ചെട്ടിയാരോടു ചോദിക്കുക). അതെല്ലാം 'ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും ഒക്കെ നല്‍കി മാതൃക കാട്ടുമോ' എന്നോ. ചുമ്മാതല്ല, പിണറായി സഖാവ് പറഞ്ഞത്, നിങ്ങൾക്കൊന്നും ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയല്ല എന്ന് :)

Ranjith Jayadevan said...

communist may have created the wealth from thin air.. allathe paatta pirivum, kolla pirivum nadathi alle allaa.. avar angane cheyyumo? kunjaadukal.. ini ithum kayyittu vaarum

Anonymous said...

അവനവന്റെ അവയവത്തിനടിയിലിക്കുന്നതിനേക്കുറിച്ചു മാത്രം അഭിപ്രായം പറയുക,,,

kaalidaasan said...

ഇത് പൊതു സ്വത്താണെന്നതില്‍ തര്‍ക്കമില്ല. ശ്രീ പദ്മനാഭന്‍ അധ്വാനിച്ചുണ്ടാക്കിയതല്ല. ക്ഷേത്ര സ്വത്തുമല്ല. രാജാവ് സുരക്ഷിതമായി സൂക്ഷിച്ചവയാണ്. അല്ലെങ്കില്‍ രാജാവിന്റെ കിരീടം അതില്‍ വരില്ലായിരുന്നു. ഹിന്ദുത്വവാദികള്‍ ക്ഷേത്ര സ്വത്തെന്നേ പറയൂ.

ഇത് പൌരാണികമായ അമൂല്യനിധിയാണ്. ആ അര്‍ത്ഥത്തിലേ ഇതിനെ കൈകാര്യം ചെയ്യാവൂ. ഇത് വിറ്റ് ജനക്ഷേമകരമായ പ്രവര്‍ത്തികള്‍ ചെയ്യണം എന്ന് നിര്‍ദ്ദേശത്തോടും യോജിപ്പില്ല. കുറച്ചു നാണയങ്ങളും രത്നങ്ങളുമൊക്കെ വിറ്റാലും ആഭരണങ്ങളും ആടകളും കിരീടങ്ങളും മറ്റും സൂക്ഷിക്കുകതന്നെ വേണം. അതിനേറ്റവും യോജിച്ചത് ഒരു മ്യൂസിയമാണ്.


തലക്കരം മുലകരം എന്നൊക്കെയുള്ള ക്ളീഷേകള്‍ ഒരു സുഖത്തിനു വേണ്ടി പറയാമെന്നല്ലാതെ ഇന്നതിനു പ്രസക്തിയില്ല. ലോകം മുഴുവന്‍ രാജഭരണകാലത്ത് അനേകം അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. അതുപോലെ തിരുവിതാംകൂറിലും നടന്നിട്ടുണ്ട്. അതൊക്കെ തെറ്റുകള്‍ തന്നെ. ഇസ്ലാമിക രാജ്യങ്ങളില്‍ ഇന്നും വെവേചനാപൂര്‍ണ്ണമായ ജിസ്‌യ എന്ന നികുതി പിരിക്കുന്നുണ്ട്.

Rajeeve Chelanat said...

കാളിദാസൻ,

നമ്മുടെ തലമുറക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ആ പഴയ ചരിത്രത്തെയൊന്നാകെ ക്ലീഷേ എന്ന് ലേബലിട്ട് തള്ളിക്കളയണമെങ്കിൽ ചില്ലറ ചരിത്രബോധമൊന്നും പോരാ.

പൌരാണികമായ അമൂല്യനിധിയെന്നു പറയുമ്പോൾ രാമായണ-ഭാരതങ്ങളോളമെത്തുമോ ആ ‘പൌരാണികം‘, കാളീ? അതോ, നമ്മുടെ അഖണ്ഡക്കാരുടെ ആ ‘അയ്യായിരം കൊല്ലത്തോളം’ നീളുന്ന സനാതനസംസ്ക്കാരത്തിന്റെ പൌരാണികമോ?