Wednesday, July 13, 2011

അസന്തുഷ്ടി, അവരുടെയും നമ്മളുടെയും

ആരുടെ കൃതിയാണെന്നറിയില്ല. എങ്കിലും വായിച്ചുനോക്കാം..


Unhappy Arabs!!!


The Arabs are not happy!
They're not happy in Gaza.
They're not happy in Egypt.
They're not happy in Libya.
They're not happy in Morocco.
They're not happy in Iran.
They're not happy in Iraq.
They're not happy in Yemen.
They're not happy in Afghanistan.
They're not happy in Pakistan.
They're not happy in Syria.
They're not happy in Lebanon.
So, where are they happy?

They're happy in England.
They're happy in France.
They're happy in Italy.
They're happy in Germany.
They're happy in Sweden.
They're happy in the USA.
They're happy in Norway.
They're happy in every country that is not Muslim.
And who do they blame?
Not Islam.
Not their leadership.
Not themselves.


THEY BLAME THE COUNTRIES THEY ARE HAPPY IN!


ഇങ്ങനെവേണം കവിതയെഴുതാൻ.

അന്യനാടുകളിൽ അഭയാർത്ഥിയായി ജീവിക്കേണ്ടിവരുന്ന പാലസ്തീനിയെയും, സ്വന്തം രാജ്യം ശിഥിലമാകുന്നതും കുഞ്ഞുങ്ങൾ ഉപരോധത്തിന്റെ കുരുക്കിൽ പെട്ട് മരുന്നും ഭക്ഷണവും കിട്ടാതെ പിടഞ്ഞു മരിക്കുന്നതും കാണാൻ വിധിക്കപ്പെട്ട ഇറാഖിയെയും, ആളില്ലാ വിമാനങ്ങൾ വർഷിക്കുന്ന  തീയുണ്ടയിൽ ദിനം‌പ്രതി ആവിയാവുന്ന അഫ്ഘാനിയെയും, പട്ടാളവും മതമൌലികവാദികളും സംയുക്തമായി  രചിക്കുന്ന തിരക്കഥയിൽ പെട്ട് നട്ടം തിരിയുന്ന പാക്കിസ്ഥാനിയെയും, പടിഞ്ഞാറൻ ജനാധിപത്യത്തിന്റെയും ഫലാംഗിസ്റ്റുകളുടെയും ചതുരംഗ ചളിക്കളങ്ങളിൽ പെട്ട് ഉഴലുന്ന ലെബനോണിയെയും സിറിയക്കാരനെയും....ആരെയും കാണരുത്..

കാണുന്നിടത്തെല്ലാം മുസ്ലിമെന്ന അവരെയും ‘നമ്മ‘ളെന്ന വേറിട്ടവരെയും മാത്രം കാണുക..

സ്വന്തം ഇസ്ലാമിക രാജ്യങ്ങളിൽ അവർ അസന്തുഷ്ടരായി ജീവിക്കുന്നുവെന്നും പാശ്ചാത്യരാജ്യങ്ങളിൽ അവർക്ക് പരമസുഖമാണെന്നും എന്നിട്ടും സ്വന്തം മതത്തിന്റെയോ, നേതാക്കന്മാരുടെയും അവനവന്റെതന്നെയോ കുറ്റങ്ങളും കുറവുകളും കാണാതെ, അവരെ പഴിക്കാതെ, പകരം, തങ്ങൾ സുഖമായി ജീവിക്കുന്ന നല്ല നാടുകളെ മാത്രം തെറിവിളിച്ചും, വെറുത്തും, കുറ്റം പറഞ്ഞും നടക്കുന്നവന്മാരാണെന്നും,  ‘കാവ്യാത്മക‘മായി നിരീക്ഷിക്കുക.


അതിൽനിന്ന് എത്തുന്ന ഗുണപാഠം ഇതാണ്. ഈ മുസ്ലിങ്ങളുടെ ദുരിതങ്ങൾക്ക് കാരണം അവർതന്നെയാണ്. അതുകൊണ്ട് അവർ ഒരു സഹതാപവും അർഹിക്കുന്നില്ല. അവർ ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങൾ സ്വയം സൃഷ്ടിച്ചതാണ്. നാടൻ ഭാഷയിൽ പറഞ്ഞാൽ, അവർക്കിതു കിട്ടണം..

മുസ്ലിങ്ങളുടെയും അമുസ്ലിമുകളുടെയും നാടുകളിൽ അസന്തുഷ്ടിയുടെ വിത്തുകൾ വിതച്ചത് ആരായിരുന്നു? പാൻ-ഇസ്ലാമിസത്തിന്റെ കുടത്തിൽനിന്ന് മതമൌലികവാദം ഉയർന്നിട്ടുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണക്കാർ ആരായിരുന്നു? മതമൌലികവാദം ഇസ്ലാമിന്റെ മാത്രം ഞരമ്പുരോഗമാണോ? ക്രിസ്ത്യാനിയുടെയും ജൂതന്റെയും ഹിന്ദുവിന്റെയും മത-ദേശീയമൌലികവാദങ്ങൾക്ക് ത്രിമധുരമാണോ? ഇപ്പറഞ്ഞ അമേരിക്കയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും, ജർമ്മനിയിലുമുള്ള തൊഴിൽ രഹിതരും ഭവനരഹിതരും ആരോഗ്യ-ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരുമായ ലക്ഷക്കണക്കിന് അമുസ്ലിങ്ങളെല്ലാം സന്തോഷം കൊണ്ടിരിക്കാൻ വയ്യാതെയാണോ കഴിയുന്നത്?


അറബിയല്ലാത്ത ഇന്ത്യക്കാരനും മലയാളിക്കും ഈ കവിത ഇതുപോലെത്തന്നെ ബാധകമാവില്ലേ എന്നൊന്നും ചോദിച്ചുപോവുകയുമരുത്..സ്വന്തം നാട്ടിലിരുന്ന് സന്തോഷം സഹിക്കാൻ വയ്യാതെയാണല്ലോ അവൻ പരദേശത്തേക്ക് രക്ഷപ്പെട്ടു പോയതും ഇപ്പോഴും പോകുന്നതും!! ഡോളറും യൂറോയും ദിർഹമും റിയാലും നേടി സന്തുഷ്ടനായപ്പോഴും തീർന്നില്ല പക്ഷേ അവന്റെ അസന്തുഷ്ടി. ചേക്കേറിയ രാജ്യത്തെ അവൻ തെറി പറഞ്ഞുകൊണ്ടിരിക്കുന്നു. കറുത്തവനെയും വെളുത്തവനെയും അറബിയെയും, പഠാണിയെയും ചൈനക്കാരനെയും ബംഗാളിയെയും ഇപ്പോഴും തെറി പറയുന്നു. അവിടെ ജീവിക്കുമ്പോഴും മാമലകൾക്കപ്പുറത്തുള്ള മരതകപ്പട്ടുടുത്ത നാടിനെ എപ്പോഴും സ്വപ്നം കാണുന്നു..ഇടവപ്പാതിക്കും തുലാവരിഷത്തിനും ചിങ്ങനിലാവിനും, മാമ്പഴപ്പുളിശ്ശേരിക്കും, കണിവെള്ളരിക്കക്കും കസവുമുണ്ടിനും നേര്യതിനും  വേണ്ടി കാത്തിരിക്കുന്നു..ഓ, അതോ? അത് പക്ഷേ അസന്തുഷ്ടിയല്ലല്ലോ..അതിന്റെ പേര് ഗൃഹാതുരത്വമെന്നല്ലേ?..അതിതല്ല..

12 comments:

Rajeeve Chelanat said...

അസന്തുഷ്ടി, അവരുടെയും നമ്മളുടെയും

Radheyan said...

ഉചിത ഭംഗിയുള്ളത്.....

മലമൂട്ടില്‍ മത്തായി said...

May be the Arab spring will change things.

All said, migration is tough for the people who does it. They have to start life from scratch in a country where migrants are not often welcome.

Add to that the fact that, a majority of the countries listed in the "unhappy" list are tribal and feudal where human life is not of much value. Well, that includes India as well.

Most of the countries in the "happy" list attempt to guarantee certain basic rights - most importantly the freedom of expression and association.

I believe this is not the case of Muslims alone. Think about the hordes of desperate migrants coming North from Central and South America.

Aravind said...

Good article. Without democracy in Saudi Arabia and civilian supremacy in Pakistan, there is no use in dreaming the end of terrorism in the world. I wonder why many people can't understand who are objecting democracy getting established in these countries.

There are some less intelligent people who try to justify Iraq invasion as a part of 'war on terror' or to establish democracy. They can't even think that, when 13 of the 15 talibanis involved in 9/11 and even binladen himself were from Saudi which is the most autocratic nation in the world why they did war in Iraq but not in Saudi. In fact autocracy prevails in Saudi because it has got the patronage of USA. All its arms supplies are from USA. USA does this because a democracy may not cooperate with their petro-dollar hegemony. It is the Saudi which insists use of dollar for all oil trade by OPEC nations, which in turn loots a huge forex from the coffers of developing nations like India. The autocracy is the one that creates fanatics in the country as they uses religion to justify their rule before the people. The king even uses the title 'the custodian of two holy mosques'.

That USA made al-Qaeda and send binladen and other saudis to Afghan to create rebellion against its communist government is well known. What people ignore is the absence of democracy in Pakistan (as secularism is one of the core principles of democracy how a nation born on the basis of religion can have a sane democracy?) which facilitated asylums for these jihadis and even their training by its army. It is the same army, which is controlled by supranational military organisations like NATO, which recruits militants against India. Even the creation of Pakistan was to create a barrier for communism entering India. One of the works of Fransis Tucker (last British General Officer of Commanding in India) mentions "the creation of a new Muslim power supported by the science of Britain would place Islam between Russian communism and Hindustan".

The political islam devoid of democracy and serving imperialism is explained in detail here. http://monthlyreview.org/2007/12/01/political-islam-in-the-service-of-imperialism

Rajeeve Chelanat said...

മലമൂട്ടിൽ,

അറബ് വസന്തം ഏതു രീതിയിൽ പൂത്തു തളിർക്കുമെന്ന് ഇനിയും കാത്തിരുന്നു കാണേണ്ട ഒന്നാണ്. തീർച്ച പറയറായിട്ടില്ല. പടിഞ്ഞാറൻ (സാമ്രാജ്യത്ത്വം) ഹെഗിമണിയെ കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഇത്തരം വസന്തത്തെ ഉപയോഗപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. ഇറാഖിലും അഫ്ഘാനിസ്ഥാനിലും ചെയ്തപൊലെ, (വ്യാജ) ജനാധിപത്യത്തെ അടിച്ചേൽ‌പ്പിക്കാനും അതുവഴി ഒരു പുതിയ കോളണിവത്ക്കരണത്തിനുമുള്ള സാധ്യതകളും ഇതിലുണ്ട്.

അറബി എന്നാൽ എന്താണെന്നുപോലും വികലമായ ചരിത്രബോധത്തിന്റെ അടയാളം കൂടിയാണ് ഇവിടെ സൂചിപ്പിച്ച കവിത. പാക്കിസ്ഥാനിയും ഇറാനിയുമൊക്കെ അയാൾക്ക് അറബികളാണ്.

അരവിന്ദ്,

രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്കയിൽ നിലവിൽ വന്ന ഭരണകൂടങ്ങളുടെ സൃഷ്ടിയാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന ഭീകരവാദം. അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കുപോലും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുന്നു എന്ന് ഇന്നലെയും മുംബയിൽ നമ്മൾ കണ്ടു. ഇത് അവസാനിക്കാനും പോകുന്നില്ല. നമുക്ക് ചുറ്റുമുള്ള രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന യുദ്ധക്കളികളും, അവയ്ക്ക് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ കൊടുക്കുന്ന പിന്തുണയും അവസാനിക്കാതിരിക്കുന്നിടത്തോളം, നമ്മുടെ അശാന്തിയും അവസാനിക്കില്ല എന്ന് ഉറപ്പിക്കാം.

വായനകൾക്കു നന്ദി.

Ravi Paloor said...

Hence their (Muslims') unhappiness is our happiness... ennu kooti cherkkaam...............

Murali said...

അവിടെ ജീവിക്കുമ്പോഴും മാമലകൾക്കപ്പുറത്തുള്ള മരതകപ്പട്ടുടുത്ത നാടിനെ എപ്പോഴും സ്വപ്നം കാണുന്നു.

വളരെ ശരിയാണ്. ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെ ജീവിക്കുമ്പോള്‍ ആ നാട്ടുകാരുടെ വിവരമില്ലായ്മയെയും, അസമത്വത്തെയും ഫ്യൂഡലിസത്തെയും ഒക്കെ തെറിപറയുന്നു. നാഴികക്ക് നാല്പതുവട്ടം ‘കേരള മോഡലി’നെയും, നമ്മള്‍ നേടിയ ‘സാമൂഹ്യ പുരോഗതി‘യെയും, അതിന് നമ്മെ സഹായിച്ച മലയാളിയുടെ ‘ഇടതുപക്ഷ മനസ്സിനെയും’ വാനോളം പുകഴ്തുകയും ചെയ്യുന്നു.

Murali said...

രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്കയിൽ നിലവിൽ വന്ന ഭരണകൂടങ്ങളുടെ സൃഷ്ടിയാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന ഭീകരവാദം.

‘അമേരിക്കയാണ് വില്ലന്‍’ എന്ന ഈ പല്ലവി ഇതിനുമുന്‍പ് നാം എപ്പോഴാണ് കേട്ടത്? അതെ, കമ്മ്യൂണിസത്തിന്റെ കീഴില്‍ നടന്ന വംശോന്മൂലനങ്ങളും, കോടികള്‍ക്ക് നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളും, പട്ടിണി മരണങ്ങളും, അടിച്ചമര്‍ത്തലുകളുമെല്ലാം (മരണസംഖ്യ: പത്തുകോടിക്ക്‌ മേലെ) വെളിയില്‍ വരാന്‍ തുടങ്ങിയ കാലത്ത് അന്നത്തെ ഇടതു ബുദ്ധിജീവികളും പറഞ്ഞത് അതെല്ലാം അമേരിക്കയുടെ കുറ്റമാണെന്നാണ്. ഇന്നിപ്പോള്‍ ഇടതു-ജിഹാദിസ്റ്റ് മുന്നണിയും അതു തന്നെ പറയുന്നതില്‍ അദ്ഭുതത്തിനവകാശമില്ലല്ലോ. ജിഹാദിസത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും തിയോളജിയുമൊന്നും മനസ്സിലാക്കിയിട്ടില്ലാത്ത ചേലനാട്ട് സഖാവിനെപ്പോലുള്ള ബു.ജി.കള്‍ക്കുവേണ്ടി ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് നിസ്സഹായന്റെ ബ്ലോഗില്‍ പോസ്റ്റിയ കമന്റ് ഇവിടെയും പേസ്റ്റ് ചെയ്യട്ടെ:

അമേരിക്കയും ഇസ്ലാമിസവും തമ്മിലുള്ള ഏറ്റുമുട്ടല്‍ 2001-ന് ശേഷമോ, കൂടിയപക്ഷം 1993-ലെ ആദ്യ WTC ആക്രമണത്തിനുശേഷമോ ആണ് രൂപപ്പെട്ടതെന്ന് നിസ്സഹായനടക്കം പലരും ധരിച്ചിരിക്കുന്നു എന്നുതോന്നുന്നു. എന്നാല്‍ അമേരിക്കയുടെ ആദ്യത്തെ War on Terror 1801-ലാണ് നടന്നത്. ഒട്ടോമന്‍ സാമ്രജ്യത്തിന്റെ സ്വയംഭരണ പ്രവിശ്യകളായിരുന്ന ബര്‍ബറി സ്റ്റേറ്റുകളില്‍നിന്നും (മൊറോക്കോ, അള്‍ജീറിയ, ടുണിഷ്യ, ലിബിയ എന്ന ഇക്കാലത്തെ, മഗ്‌രിബ് എന്നറിയപ്പെടുന്ന രാജ്യങ്ങള്‍) ഉദ്ഭവിക്കുന്ന, അമേരിക്കന്‍ കച്ചവടക്കപ്പലുകള്‍ക്കു നേരെയുള്ള, ജിഹാദ് പൈറസി (കടല്‍ക്കൊള്ള) ആക്രമണങ്ങളായിരുന്നു അത്. ഈ തലവേദന അവസാനിപ്പിക്കുന്നതിന് അന്ന് ബാര്‍ബറി സ്റ്റേറ്റുകളുമായി ചര്‍ച്ച നടത്തിയിരുന്നത് അന്ന് ഫ്രാന്‍സിലെയും ബ്രിട്ടനിലെയും അംബാസഡര്‍മാരായിരുന്ന, പിന്നീട് അമേരിക്കന്‍ പ്രസിഡണ്ടുമാരായിത്തീര്‍ന്ന തോമസ് ജെഫേഴ്സണും ജോണ്‍ ആഡംസുമായിരുന്നു. ആ ചര്‍ച്ചകള്‍ക്കിടയില്‍, അമേരിക്കക്ക് നേരെയുള്ള പ്രകോപനമൊന്നുമില്ലാത്ത ആ ആക്രമണോത്സുകതയെ അന്നത്തെ ട്രിപ്പൊളിറ്റന്‍ അംബാസഡറായിരുന്ന അബ്ദുള്‍ റഹ്മാന്‍ അദ്ജ ന്യായീകരിച്ചതിനെപ്പറ്റി പിന്നീട് അവര്‍ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സിനയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു: … that it was founded on the Laws of their Prophet, that it was written in their Koran, that all nations who should not have acknowledged their authority were sinners, that it was their right and duty to make war upon them wherever they could be found, and to make slaves of all they could take as Prisoners, and that every Musselman who should be slain in Battle was sure to go to Paradise.

ഇന്നത്തെ അമേരിക്കന്‍വിരുദ്ധ ജിഹാദികളെയും നയിക്കുന്നത് ഇത്തരം വികാരങ്ങള്‍ തന്നെയാണെന്ന് അവര്‍തന്നെ പലപ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിസ്സഹായനെപ്പോലതന്നെ ജിഹാദിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കിയിട്ടില്ലാത്ത, അഥവാ, മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ചില ‘ബുദ്ധിജീവി’കളാണ് ജിഹാദികളെ കമ്മ്യൂണിസത്തിനെതിരെ ഉപയോഗിക്കാം എന്ന ഐഡിയ കൊണ്ടുവന്നതും, ഇപ്പോള്‍ ‘നല്ല താലിബാനെ’ക്കുറിച്ച് സംസാരിക്കുന്നതും പാക്കിസ്ഥാന് കോടികള്‍ സഹായധനം എറിയുന്നതും.

PS: പിന്നീട് 1805-ല്‍ ബര്‍ബറിസ്റ്റേറ്റുകളുടെ ഒരു താല്‍ക്കലിക പ്രതിനിധി ആറുമാസത്തോളം വാഷിങ്‌ടണില്‍ താമസിച്ച് അന്ന് പ്രസിഡണ്ടായിരുന്ന ജെഫേഴ്സണുമായി ചര്‍ച്ച നടത്തിയിരുന്നു. റംസാന്‍ കാലമായിരുന്നതിനാല്‍ ഈ പ്രതിനിധിക്ക് വൈറ്റ് ഹൌസില്‍ ഒരിക്കല്‍ നല്‍കിയ വിരുന്ന് സൂര്യാസ്തമനത്തിനു ശേഷം നടത്തേണ്ടിവന്നു. ഇതിനെയാണ് ‘വൈറ്റ് ഹൌസില്‍ നടത്തപ്പെട്ട ആദ്യത്ത് ഇഫ്താര്‍ വിരുന്ന്’ എന്ന് ഒബാമ വളച്ചൊടിച്ചത്. വൈറ്റ് ഹൌസില്‍ ആദ്യമായി ഇഫ്താര്‍ വിരുന്ന് നടത്തിയത് 2001-ല്‍ ജോര്‍ജ് ബുഷ് ആണ്. അതെ, മുസ്ലീം രക്ത്ത്തില്‍ നീരാടിയവന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാല്‍ ജോര്‍ജ് വാക്കര്‍ ബുഷ്! അതും 9/11-ന് ശേഷം!
http://manavikanilapadukal.blogspot.com/2010/09/blog-post.html?showComment=1283797232890#c6352466420447939787

Murali said...

നിസ്സഹായന്റെ ബ്ലോഗില്‍ ഇട്ട കമന്റുകളില്‍ ഒരെണ്ണം കൂടി പോസ്റ്റ് ചെയ്യുന്നു. ജിഹാദിന്റെ തിയോളജിയെക്കുറിച്ചുള്ള വളരെ ചെറിയ ഒരു സംക്ഷിപ്തമാണത്. (ജിഹാദിന്റെ ചരിത്രം, തിയോളജി തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഏറ്റവും നല്ലത് ഡോ.ആന്‍ഡ്രൂ ബോസ്റ്റം എഡിറ്റ് ചെയ്ത The Legacy of Jihad എന്ന പുസ്തകം വായിക്കുകയാണ്. www.flipkart.com എന്ന ഇന്‍ഡ്യന്‍ ഓണ്‍ലൈന്‍ ബുക് ഡീലറില്‍ നിന്നും ഇത് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്):

ഇസ്ലാമിക നിയമ സംഹിതകള്‍ ചിട്ടപ്പെടുത്തിയത് പലനൂറ്റണ്ടുകളായി വിവിധ schools of jurisprudence (മദ്‌ഹബുകള്‍) ആണ്. ഇപ്രകാരമുള്ള നാല് സുന്നി മദ്‌ഹബുകളാണ് ഹനഫി, മാലികി, ശാഫി‌ഇ, ഹന്‍പലി എന്നിവ. ഇതില്‍ എല്ലാ മദ്‌ഹബുകളും ജിഹാദ് എന്നതിന്റെ അര്‍ഥം ഏതാണ്ട് ഒരേ രീതിയിലാണ് വ്യഖ്യാനിച്ചിരിക്കുന്നത് - അതായത്, ഇസ്ലാമിന്റെ വളര്‍ച്ചക്കുവേണ്ടിയുള്ള, ആകണോത്സുകമായ യുദ്ധാമാണ് ജിഹാദ് (ഇത് കൂടതെ, വ്യക്തികളുടെ ആന്തരികമായ ജിഹാദും ഉണ്ട്). ഇന്ന് അല്‍‌ഖ്വൈദ, ബിന്‍ ലാദന്‍ തുടങ്ങി പോപ്പുലര്‍ ഫ്രണ്ട്കാര്‍ വരെ പിന്തുടരുന്നത് ഈ പാരമ്പര്യമാണ്. ഈ നൂറ്റണ്ടിലെ ഇസ്ലാമിക ദൈവശാസ്ത്ര പഠനങ്ങളുടെ ഏറ്റവും ഉന്നത മായ സ്ഥാപനമായ ഈജിപ്തിലെ അല്‍-അസ്‌ഹര്‍ യൂണിവേഴ്സിറ്റിയും ജിഹാദിനെയും, ഇസ്ലാമിക നിയമങ്ങളെയും വ്യാഖ്യാനിക്കുന്നത് ഈ പാരമ്പര്യത്തില്‍ അധിഷ്ഠിതമായാണ്. ഉദാഹരണത്തിന് മതത്തില്‍ നിന്നും വേറിട്ട്പോകുന്നതിന് (apostasy) വധശിക്ഷയാണ് അല്‍-അസ്‌ഹര്‍ വിധിക്കുന്നത് (ചില പ്രത്യേക സാഹചര്യങ്ങളില്‍ - ബുദ്ധിസ്ഥിരതയില്ലായ്മ, ഭീഷിണിമൂലമുള്ള പരിവര്‍ത്തനം തുടങ്ങിയവ - അതിന് ഇളവുണ്ട്). ചുരുക്കിപ്പറഞ്ഞാല്‍ സര്‍ഹിന്ദിയുടെയും, അല്‍-ജാഹിസിന്റ്റെയും പാരമ്പര്യം തന്നെയാണ് ഇന്നും ഇസ്ലാമിക് ഓര്‍ത്തഡോക്സിക്ക്. അതുകൊണ്ട് തന്നെയാണ് ബിന്‍ലാദനെയും മറ്റും ഒരു ദൈവശസ്ത്രപരമായ നിലപാടില്‍നിന്നും എതിര്‍ക്കുക പ്രയാസമായിരിക്കുന്നത്. ചരിത്രവും തിയോളജിയും ബിന്‍ ലാദനോടൊപ്പമാണ്.

Rajeeve Chelanat said...

മുരളി,

ജിഹാദിസത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും തിയോളജിയുമൊന്നും എനിക്കറിയില്ല എന്ന് സമ്മതിച്ചുതരാം :-)

പക്ഷേ ഒന്നറിയാം. താങ്കൾ സൂചിപ്പിച്ച ഈ കമ്മ്യൂണിസ്റ്റ്കാരുടെ സോ കോൾഡ് വംശീയ ഉന്മൂലനത്തിന്റെയൊക്കെ എത്രയോ ഇരട്ടിയിലധികം ആളുകളെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ അമേരിക്ക ചുരുങ്ങിയ കാലത്തിനുള്ളിൽ കശാപ്പു ചെയ്തിട്ടുള്ളതും ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്. വേറെ എവിടെയും പോകണ്ട, വിക്കിപ്പീഡിയയിൽ‌പ്പോലും ഇതിന്റെയൊക്കെ കണക്കുകളും ലഭ്യമാണ്.

പിന്നെ, മൂന്നാമത്തെ കമന്റിലെ ആ ജിഹാദിസ്റ്റ് ചരിത്രം..അതും ആദ്യമായിട്ട് വായിക്കുകയാണു കേട്ടോ.. :-)

അപ്പോൾ എന്താണ് മുരളി പറഞ്ഞുവരുന്നത് എന്നു മാത്രം മനസ്സിലായില്ല.

Keerthi said...

Are Pakistani's Arab's? They were a part of India. How can they be Arabs?

Rajeeve Chelanat said...

അതങ്ങിനെയാണ് കീര്‍ത്തീ. എല്ലാ മുസ്ലിങ്ങളെയും ഏകശിലാരൂപമായി കാണുക എന്നതാണ് ആഗോള ചിന്താരീതി. അപ്പോള്‍ അവരെ ഒന്നടങ്കം ഒരേ ലേബല്‍ ചാര്‍ത്താം എന്നൊരു സൌകര്യമുണ്ട്, ആ രീതിയിലുള്ള ചിന്താരീതി പ്രചരിപ്പിക്കുന്നവര്‍ക്ക്. അതുകൊണ്ടുതന്നെ, ആക്രമണത്തിന്റെ രീതിയും എളുപ്പമാക്കാന്‍ കഴിയും.

കമന്റ് മോഡറേറ്റ് ചെയ്തിരുന്നതുകൊണ്ടും ഈയിടെയായി ബ്ലോഗ്ഗില്‍ അത്രകണ്ട് സജീവമാകാന്‍ കഴിയാതെ വന്നതുകൊണ്ടും കമന്റ് കാണാന്‍ വൈകി.ക്ഷമിക്കുക.

അഭിവാദ്യങ്ങളോടെ