അച്ഛന്‍
മരിച്ചപ്പോള്‍ കര്‍മ്മങ്ങളൊന്നും ചെയ്തില്ല. അടുത്ത ബന്ധുക്കള്‍ മുഖം
ചുളിച്ചു. അമ്മയ്ക്ക് വേണമെന്നുണ്ടെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു. നിനക്ക്
വിശ്വാസമില്ലെങ്കില്‍ വേണ്ടെന്ന് അമ്മയും. വീട്ടില്‍നിന്ന്
എടുക്കുന്നതിനുമുന്‍പ്, ഏറെക്കാലത്തിനുശേഷം ഒന്ന് നന്നായി നമസ്ക്കരിക്കുക
മാത്രം ചെയ്തു. ചന്ദ്രനഗറിലെ വൈദ്യുതശ്മശാനത്തില്‍ കയറ്റി ജ്വലിക്കുന്ന
വൈദ്യുതിക്ക് കൊടുത്തു. നിളയിലിറങ്ങി അമ്മ ഭസ്മം ഒഴുക്കിയപ്പോള്‍ കൂടെനിന്നു.
എന്നിട്ടും, പത്തുവര്‍ഷം കഴിഞ്ഞ്, ഇന്നോളം, ആഴ്ചയിലൊരിക്കലെങ്കിലും എന്നും സ്വപ്നത്തില്‍ അച്ഛന്‍ വരും. മകന്‍ കര്‍മ്മം ചെയ്യാത്തതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊക്കെ വരാന്‍ കഴിയുന്നതിന് അച്ഛന്‍ ഇപ്പോള്‍ സത്യമായും സന്തോഷിക്കുന്നുണ്ടാവും.
കര്‍മ്മം ചെയ്ത് അച്ഛനെ എന്നന്നേക്കുമായി അയയ്ക്കാതിരുന്നത് എത്ര നന്നായി എന്ന് എന്നോട് ഞാനും എപ്പോഴും പറയും.
15 June 2014

No comments:
Post a Comment