Sunday, March 4, 2007

കുരീപ്പുഴയുടെ തീരങ്ങളില്‍

കുരീപ്പുഴയുടെ കൂടെ ഒരു ദിവസം കഴിയാനുള്ള ഭാഗ്യമുണ്ടായി യു.എ.ഇ യിലെ മലയാളികള്‍ക്ക്‌ ഇക്കഴിഞ്ഞ വെള്ളിയാഴ്ച.

കവികളേയും, കഥാകാരന്മാരേയും ആവശ്യത്തിലധികം തവണ കണ്ടും കൂട്ടിമുട്ടിയും പരുക്കേറ്റ്‌, ദിക്ഭ്രമം വന്ന പ്രവാസികള്‍ക്ക്‌ ഏതായാലും ഇതൊരു പുതിയ അനുഭവമായി.കവിതയും, പ്രതിരോധവുമൊക്കെ ബി.ഒ.ടി.വ്യവസ്ഥയിലാക്കിയ, പഴയതും പുതിയതുമായ നിരവധി "മാനസാന്തര"ങ്ങള്‍ക്കിടയിലൂടെ മലയാള കവിത ഒഴുകുമ്പോള്‍, ഈ പുഴയാകട്ടെ ഒരു തിരിവെക്കാന്‍പോലും സ്വന്തമായിടമില്ലാത്ത അജ്ഞാതനാമാക്കളായ കീഴാളരുടെ ദൈവശൂന്യമായ മറുദേശത്തിലൂടെയാണ്‌ ഒഴുകുന്നത്‌.കുരീപ്പുഴയുടെ സംസാരംപോലെത്തന്നെ. സാന്ദ്രസ്ഥായിയിലും, ഇടക്കിടെ ഇടഞ്ഞും.

പക്ഷെ, ഇനി കുറെ അഭിനവ കുരീപ്പുഴമാരെ ഇവിടുത്തെ കവിയരങ്ങുകളില്‍ കാണേണ്ടിയുംവരുമല്ലോ എന്നാലോചിച്ചുതീര്‍ന്നില്ല അതാ, വരുന്നു "കിളിവാതിലിലൊരുവന്റെ തിരനോട്ടം"(ഭാസ്കരന്‍ മാഷെ വീണ്ടും ഓര്‍മ വന്നു, ക്ഷമിക്കൂ.). അതും, സാര്‍ത്ഥകമായി എന്ന് ആശ്വസിച്ച അതേ ദിവസത്തിന്റെ സായഹ്നത്തിലെ കവിയരങ്ങില്‍ നിന്നുതന്നെ. പിന്നെ ചില പതിവ്‌ റീമിക്സുകളും.

സാരമില്ല. ഒരു ജന്മമൊടുങ്ങിക്കിട്ടാന്‍ എന്തൊക്കെ സഹിക്കേണ്ടിവരും മനുഷ്യന്‌. അല്ലേ?

ഏതായലും, കുരീപ്പുഴക്കും, പ്രേരണക്കും നന്ദി.


രാജീവ്‌ ചേലനാട്ട്‌

14 comments:

G.MANU said...

Hi rajiv...nannai...
kavi arangu thakartho atho thakarnno...

Cibu C J (സിബു) said...

സെറ്റിംഗ്സ് ചെയ്തിട്ടൂണ്ടോ എന്നൊരു വെരിഫിക്കേഷന്‍..

Rajeeve Chelanat said...

thanks sibu. yes. i have done.
rajeeve

Rajeeve Chelanat said...

manu
abhipraayathinu nandi.
snehapoorvam
rajeeve

വിഷ്ണു പ്രസാദ് said...

കുറിപ്പ് നന്നായിട്ടുണ്ട്.മലയാളത്തില്‍ അധികമാരെയും അറിയിക്കാതെ ഒഴുകുന്ന ഒരു പുഴയാണ് കുരീപ്പുഴ.
മുഖ്യധാരാ മാധ്യമങ്ങളെ അദ്ദേഹമോ അല്ലെങ്കില്‍ അദ്ദേഹത്തെ മുഖ്യധാരയോ അവഗണിക്കുന്നുണ്ടാവണം.ആദ്യത്തേതാവാനാണ് സാധ്യത.

പട്ടേരി l Patteri said...

ബ്ലോഗിനെ വളരെ ലാഘവത്തോടെ സമീപിക്കുന്ന ഒരു രീതിയാണ്‌....:|

എഴുത്തിന്റെ ശക്തി ബോധ്യപ്പെടുത്തുന്ന നല്ല രചനകള്‍ എന്നാണാവോ കസവു മുണ്ടും, നേര്യതുമില്ലാതെ, നമ്മുടെ പ്രവാസ സാഹിത്യത്തില്‍ പ്രവേശിക്കുകയും സ്വയം പ്രകാശിക്കുകയും ചെയ്യുക????!!!!!!!!!!

sorry for the off

കരീം മാഷ്‌ said...

ഒന്നും മനസ്സിലാവുന്നില്ല. വിശരീകരണം ആവശ്യമാണ്.വെറുതെ ആശയക്കുഴപ്പമുണ്ടാക്കി മറ്റുള്ളവരുടെ ഉറക്കം കളയരുത്. :(

Rajeeve Chelanat said...

കരിം മാഷ്‌: - ഷാര്‍ജയില്‍ നടന്ന ഒരു പുസ്തകപ്രകാശനത്തെക്കുറിച്ച്‌ അഭിപ്രായപ്പെട്ടപ്പോള്‍ പറഞ്ഞുവന്നതാണ്‌.

പട്ടേരി: എന്തിനായിരുന്നു ആ സോറി?

വിഷ്ണു: നന്ദി

രാജീവ്‌ ചേലനാട്ട്‌

Anonymous said...

ചേലനാട്ടിന്റെ എഴുത്തിന്‌ ചേലുണ്ട്‌ .
കൊച്ചുബാവയെക്കുറിച്ചെഴുതിയ ആ ലേഖനം അതീവ സഹൃദയത്തത്തിന്റെ വെളിപാടുകളായിരുന്നു . മനോഹരമായിരുന്നു.

പക്ഷേ ഈ രാജീവ നയനങ്ങള്‍ ഷാര്‍ജയിലെ പുസ്തകപ്രകാശനത്തെ പറ്റിപ്പറഞ്ഞ വാക്കുകള്‍ സിനിക്കലായിപ്പോയില്ലെ. ബുജിയാകുവാന്‍ അങ്ങിനെ പറയണമെന്നോ?.

കുരീപ്പുഴ ആടിയും പാടിയും സദസ്സിന്റെ മനസ്സായി മാറിയതയാണ്‌ എനിക്ക്‌ തോന്നിയത്‌. പിന്നെ നിഷാദ്‌ പറഞ്ഞതു പോലെ കൊടകര പുരാണം എന്ന മഹത്തായ കൃതി ഇനി പകരം വക്കാന്‍ ഒന്നില്ലാത്തതായതുകൊണ്ടല്ല ഇമാറത്തിലെ എല്ലാ ഭാഗത്തു നിന്നും ആളുകളെത്തിയത്‌. ശക്തമായ കൂട്ടായ്മ. ഒരു പ്രസാധകന്‍ ആദ്യമായി നെറ്റിലെ കൃതി പ്രസിദ്ധീക്കരിക്കുന്നു. അതും ഏറ്റവും ഹിറ്റുകള്‍ നേടിയ ബ്ലോഗ്‌.
കൊടകര പുരാണത്തിന്റെ കണ്ടെന്റിനെക്കുറിച്ച്‌ വിമര്‍ശിച്ചോളു. പക്ഷെ ഇത്തരമൊരു ചടങ്ങ്‌ സംഘടിപ്പിക്കാന്‍ വളരെ ഏറെ ബുദ്ധിമുട്ടിയ ദില്‍ബനേയും കുഴൂരിനേയും കരയിപ്പിക്കരുത്‌. നല്ലത്‌ പറയാനില്ലെങ്കില്‍ നമുക്ക്‌ നിശ്ശബ്ദരാകാം . കാരണം കുറേപേരെങ്കിലും ഈ കുട്ടായ്മ നെഞ്ചിലേറ്റുന്നു, സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നു.

കൃതിയെ വിമര്‍ശിക്കുക. നമ്മളെല്ലാം വിരുന്നുകാരെപ്പോലെ പംകെടുത്ത ഒരു ചടങ്ങിന്റെ സംഘാടനത്തിന്‌ ഏറെ യത്നിച്ചവരെ പുച്ചിക്കാതിരിക്കുക.

aalaththur nampi

Rajeeve Chelanat said...

അജ്ഞാത സുഹൃത്തെ,

നല്ല വാക്കുകള്‍ക്കു നന്ദി. ആരെയും അധിക്ഷേപിച്ചതല്ല..ശരിയെന്നും, പറയേണ്ടതെന്നും തോന്നിയതു പറഞ്ഞു."ബുജ്ജികള്‍ ഉണ്ടാകുന്നത്‌" അങ്ങിനെയാണോ?

എല്ലാ ചടങ്ങുകളും അര്‍ത്ഥപൂര്‍ണ്ണമാകണം, ആക്കണം.വെറും സംഘടിപ്പിക്കല്‍ മാത്രമാവരുത്‌.

സ്നേഹപൂര്‍വ്വം
രാജീവ്‌ ചേലനാട്ട്‌

Rajeeve Chelanat said...

അജ്ഞാത സുഹൃത്തെ,

ഒരു കാര്യം വിട്ടുപോയി. കുരീപ്പുഴയുടെ കവിത, പ്രസംഗം, അതിന്റെ ഹൃദയാവര്‍ജ്ജകത്വം, അതിനെക്കുറിച്ചൊന്നും എനിക്കു യാതോരുവിധ എതിരഭിപ്രായവുമില്ല. ധര്‍മ്മസങ്കടമെന്നു ഞാന്‍ ഉദ്ദേശിച്ചത്‌ മറ്റൊരു സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ്‌.

സ്നേഹപൂര്‍വ്വം
രാജീവ്‌ ചേലനാട്ട്‌

കരീം മാഷ്‌ said...

താങ്കള്‍ക്കു ആരോടാണു വിരോധം?
വിശാലമനസ്കനോടോ അതോ കുരീപ്പുഴയോടോ അതോ ഇനി യു.എ.യി.ല്‍ ഉണ്ടാവാന്‍ പോകുന്ന അഭിനവകവികളെന്നു താങ്കള്‍ വിശേഷിപ്പിച്ചവരോടോ?
അവസാനം ഒരു ചോദ്യം മാത്രം.
താങ്കള്‍ കൊടകരപുരാണം വായിച്ചിട്ടുണ്ടെ?
dostoyovesky bernard shaw എന്നിവരെ വായിച്ച കണ്ണുകൊണ്ടല്ലാതെ ഒരു പ്രവാസിയുടെ ഗൃഹാതുരമായ ഗ്രാമീണ ബാല്യകാല ഓര്‍മ്മകളോടേ!
ഇല്ലങ്കില്‍ ഞാനങ്ങനെ ചെയ്തിട്ടുണ്ട്. അതില്‍ എനിക്ക്കു ബര്‍ണാഡ്ഷായുടെ കൃതികളില്‍ കിട്ടിയതിനെക്കാള്‍ നിര്‍വൃതി കിട്ടിയിട്ടും ഉണ്ട്.
ഞാനും ആ പ്രകാശന ചടങ്ങിനുണ്ടായിരുന്നു. ഞാനെടുത്ത ഗ്രൂപ്പു ഫോട്ടോയില്‍ താങ്കളെ ഒന്നു കണ്ടു പിടിക്കാനുള്ള വഴിയാണു ഞാനിപ്പോള്‍ ചിന്തിക്കുന്നത്
വെറുതെ ഒരു രസത്തിനു.

കരീം മാഷ്‌ said...
This comment has been removed by a blog administrator.
Rajeeve Chelanat said...

കരിം മാഷ്‌

1. കൊടകരപുരാണം ഓടിച്ചു നോക്കിയിട്ടുണ്ട്‌. വിശാലനോടു തന്നെ ഇന്നലെ കത്തിടപാടും ഉണ്ടായി,

2. ഒരാളെ വായിച്ച കണ്ണുകൊണ്ടല്ല മറ്റൊരാളെ ഞാന്‍ താരതമ്യം ചെയ്യാറുള്ളത്‌.

3. എന്റെ രണ്ടു പോസ്റ്റിംഗുകള്‍ "വായിക്കാന്‍" മാഷ്‌ ശ്രമിച്ചിട്ടുണ്ടെങ്കില്‍ "കുരീപ്പുഴയെയാണോ..." ആദിയായ സംശയങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

4. എന്നെ കണ്ടുപിടിക്കാന്‍ എളുപ്പവഴി നേരില്‍ കാണുന്നതാവില്ലെ? ഫൊട്ടോയില്‍ പതിഞ്ഞിട്ടുണ്ടാവില്ല. ഒരിക്കല്‍ കണ്ടാല്‍ മറക്കില്ല..അത്രയ്ക്കു ഭീകരന്‍.

ഷാര്‍ജയില്‍ താമസം, ദുബായില്‍ ജോലി, ചില സംഘടനകളില്‍ (പരിഷത്ത്‌, പ്രേരണ)പ്രവര്‍ത്തിക്കുന്നു. 050-5980849 വിളിച്ചാല്‍ ശബ്ദവും കേള്‍ക്കാം

സ്നേഹപൂര്‍വ്വം
രാജീവ്‌ ചേലനാട്ട്‌