Thursday, March 22, 2007

മുന്‍പേ പറക്കുന്ന പക്ഷികള്‍

രാഷ്ട്രീയത്തിലെ നവ താരോദയത്തെക്കുറിച്ച്‌ ("ദ്‌ വീക്ക്‌" നടത്തിയ സര്‍വ്വെ) വിശകലനം ചെയ്ത്‌ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ കെ.രാജേശ്വരി എഴുതിയത്‌ വായിച്ചപ്പോള്‍ കുറെക്കാലം മുന്‍പു എന്‍.പി.രാജേന്ദ്രന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണു ഓര്‍മ്മയില്‍ വന്നത്‌. നെഹ്രുവിന്റെ ബുദ്ധിയും, ഇന്ദിരാഗാന്ധിയുടെ ഛായയും (അതോ സൗന്‌ദര്യമോ?)പ്രിയങ്കയില്‍ ഒന്നിച്ചുകണ്ട്‌ അത്ഭുതപരതന്ത്രനായി അന്നദ്ദേഹം. ദ്‌ വീക്കിന്റെ റെജിമെന്റിനെ അന്നേ കടത്തിവെട്ടി തന്റെ ഒറ്റയാള്‍പ്പട്ടാളം കൊണ്ട്‌ ശ്രി.എന്‍.പി.അന്ന്.


രാജീവ്‌ ചേലനാട്ട്‌

5 comments:

Rajeeve Chelanat said...

മുന്‍പേ പറക്കുന്ന പക്ഷികള്‍

രാഷ്ട്രീയത്തിലെ നവ താരോദയത്തെക്കുറിച്ച്‌ ("ദ്‌ വീക്ക്‌" നടത്തിയ സര്‍വ്വെ) വിശകലനം ചെയ്‌
ത്‌ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍

കണ്ണൂസ്‌ said...

ശ്രീ. എന്‍.പി. രാജേന്ദ്രന്റെ ബ്ലോഗ്‌ കണ്ടിട്ടുണ്ടാവുമല്ലോ.

Rajeeve Chelanat said...

കണ്ണൂസ്‌..

എന്‍.പിയുടെ ബ്ലോഗ്‌ കണ്ടിട്ടുണ്ട്‌. അഭിപ്രായമില്ല....മലയാളം അക്ഷരങ്ങള്‍ അറിയുന്ന ഒരു പത്രപ്രവര്‍ത്തകന്‍..

കണ്ണൂസ്‌ said...

രാജീവേ, ഇതു കണ്ടപ്പോള്‍ ICAF-ന്‌ ഇടയില്‍ കൈപ്പള്ളി മേതില്‍ രാധാകൃഷ്ണനെ പരിചയപ്പെട്ട സീന്‍ ആണ്‌ ഓര്‍മ്മ വന്നത്‌.

കൈപ്പള്ളി : നിങ്ങള്‍ ഒരു ജ്ഞാനി ആണെന്ന് കേട്ടിട്ടുണ്ട്‌. എനിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കൂ.

മേതില്‍ (ചിരിച്ചു കൊണ്ട്‌) : എന്നാരു പറഞ്ഞു? അങ്ങിനെയൊന്നുമില്ല.

കൈപ്പള്ളി : എന്തരോ ആവട്ട്‌. നാലക്ഷരം കൂട്ടി വായിക്കാനറിയാമല്ല്. അത്‌ മതി.

Rajeeve Chelanat said...

കൈപ്പള്ളിയുടെ ഫലതം കസറി. അതിനെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തെടുത്ത കണ്ണൂസിന്റെ കുസൃതിയും..:-)