"വീട്ടുജോലിക്കാരെ മനുഷ്യരായി എന്നു മുതല്‍ നമ്മള്‍ പരിഗണിക്കാന്‍ തുടങ്ങുന്നുവോ അന്നുമുതല്‍ അവരെക്കൊണ്ട് വലിയ പ്രയോജനമില്ലാതെ വരുന്നു'വെന്ന് നമ്മെ പരിഹസിച്ചത് ബര്‍ണാഡ് ഷാ ആയിരുന്നു.
ആ സത്യം മനസ്സിലാകാതെപോയതുകൊണ്ടായിരിക്കണം, ഇന്ത്യക്കാര്‍ തങ്ങളുടെ വീട്ടുജോലിക്കാരോട് ഇത്ര മോശമായി പെരുമാറുന്നത്.ഈയടുത്തദിവസം ദില്ലിയില്‍ ഒരു വിദ്യാര്‍ത്ഥിനിയെ അവളുടെ വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍കണ്ടെത്തി. ആദ്യം സംശയിച്ചത് അവരുടെ വേലക്കാരനെയായിരുന്നു. ഒളിച്ചോടിപ്പോയ വേലക്കാരന്റെ കഥയും നൊട്ടിനുണഞ്ഞ്, മാധ്യമപ്പട, ഒട്ടും സമയം നഷ്ടപ്പെടുത്താതെ, പട്ടണത്തിലേക്ക് പാഞ്ഞു . പക്ഷേ. തൊട്ടടുത്ത ദിവസം, പെണ്‍കുട്ടിയുടെ വീടിന്റെ മുകളിലുള്ള മുറിയില്‍നിന്ന്, ജോലിക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇപ്പോള്‍ പറയുന്നത് അയാളായിരിക്കണം ആദ്യം കൊല്ലപ്പെട്ടത് എന്നാണ്.
ഞാന്‍ ആലോചിക്കുന്നത് ആ വീട്ടുജോലിക്കാരനെക്കുറിച്ചാണ്. എത്ര എളുപ്പത്തിലാണ് നമ്മളയാളില്‍ കുറ്റം ചുമത്തിയത്?
ഇത് പ്രതീക്ഷിക്കാവുന്നതുതന്നെയാണ്. എന്റെ അയല്‍പക്കത്തുള്ള നിസാമുദ്ദീന്‍ എന്ന സമ്പന്നപ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി നിരന്തരം പോലീസ് സംഘങ്ങള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. താമസക്കാര്‍ എത്തിച്ചുകൊടുക്കുന്ന കസേരയില്‍, ഏതെങ്കിലും മരച്ചുവട്ടിലിരുന്ന്, തടിച്ച രജിസ്റ്റര്‍ ബുക്കും തുറന്നുവെച്ച്, പ്രദേശത്തെ വീട്ടുവേലക്കാരുടെയും, ഡ്രൈവര്‍മാരുടെയും, തോട്ടിപ്പണിക്കാരുടെയും പൂര്‍വ്വകാലചരിത്രം പരിശോധിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. മറ്റു പ്രദേശങ്ങളിലും ഏറെക്കുറെ ഇതുതന്നെയാണ് നടക്കുന്നത്. ഇതൊക്കെയാണെങ്കിലും, യജമാനന്മാരെ ചോദ്യം ചെയ്യണമെന്നൊന്നും ആര്‍ക്കും തോന്നുന്നുമില്ല. (അവരുടെയും വിരലടയാളങ്ങള്‍ എടുക്കുന്നുണ്ട്, പക്ഷേ അത് അവര്‍ക്ക് അമേരിക്കയിലേക്കും മറ്റും പോകാനുള്ള വിസയുടെ ആവശ്യത്തിനുവേണ്ടിയാണെന്നുള്ള കാര്യം വേലക്കാരില്‍നിന്നും രഹസ്യമായിവെച്ചിരിക്കുകയാണ്).
നമ്മെ സഹായിക്കാന്‍ വേണ്ടി നമ്മള്‍തന്നെ വാടകക്കെടുക്കുന്ന ഈ മനുഷ്യരെതന്നെ ആദ്യം നമ്മള്‍ സംശയിക്കാന്‍ ഇടവരുന്നതും, അവരോട് മോശമായി പെരുമാറുന്നതും എന്തുകൊണ്ടാണ്?
ജൂണ്‍ 5-ലെ ഡോണ്‍ പത്രത്തില്‍ ജാവേദ് നഖ്‌വി എഴുതിയ ലേഖനത്തില്‍നിന്ന്.
ഇന്ത്യ 2020-ലേക്കും ദളിതന്‍ ഓവുചാലിലേക്കും
പ്രസക്തമായ മറ്റൊരു നിരീക്ഷണം കൂടി ജാവേദ് നഖ്‌വി പുതിയ ലേഖനത്തില്‍ അവതരിപ്പിക്കുന്നു.
Thursday, June 12, 2008
Subscribe to:
Post Comments (Atom)
2 comments:
ജാവേദ് നഖ്‌വിയുടെ രണ്ടു ലേഖനങ്ങള്‍
Sorry for the comments in English. The articles are relevant in current Indian social context. However, there are a couple of things to be pointed out:
1. In criminal cases where a person is killed in his/ her home and there are no obvious signs of forced entry, it is usual to suspect other family members and folks who live with the family. It is stupid to attribute any 'class prejudice' here. That does not mean that there is no class prejudice.
2. Human life is cheap in India, there is a billion plus to choose from. Sorry to put it that way. So yes it is cheap to buy labor at cut throat prices than give any dignity. The way out is to make sure that good quality education is universally available.
3. Most media consumers in India are from Urban areas or from the middle/ upper classes. That is why there are no takers for rural/ poor people centred news. To the best of my knowledge only P. Sainath of The Hindu does any rural reporting at all. And that too because of the left leaning sensitivities of The Hindu editor. Contrast this with the coverage of rural America by the New York Times.
What I said above does not mean that there is no market for rural centric news. Someone has to start exploring that market.
Post a Comment