Monday, June 16, 2008

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

പറവൂര്‍ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള രണ്ടേക്കറിലെ മണ്ണ്‌ ഒന്നരയടി ആഴത്തില്‍ നീക്കം ചെയ്ത്, സമീപത്തുള്ള പെരിയാറിലെ വെള്ളത്തില്‍ കഴുകി, അരിച്ചെടുത്ത്, ശുദ്ധിവരുത്തി അഞ്ചു ലക്ഷത്തിലേറെ രൂപ ഒഴുക്കിക്കളയാന്‍ തീരുമാനമായി.

വാസ്തുശാസ്ത്രപണ്ഡിതനായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി എന്ന വിദ്വാന്റെ സവിശേഷബുദ്ധിയില്‍ ഉദിച്ച കാര്യമാണ് ഇത്. ഭൂപ്രകൃതിയിലും നീരൊഴുക്കിലുമുണ്ടായ മാറ്റം കൊണ്ട് അമ്പലത്തിന്റെ പത്മപാദുകവും അരഞ്ഞാണവും മണ്ണിനടിയിലായതും, മണ്ണിന്റെ ‘കണ്ണും കാതും’ അടഞ്ഞതും, വാസ്തുപുരുഷന്റെ കുടികിടപ്പുകാരണം ദിശമാറി വെള്ളമൊഴുകുന്നത് അപകടകരമാകുന്നതുകൊണ്ടുമാണത്രെ ഈ അറ്റകൈപ്രയോഗത്തിന് ഒരുമ്പെട്ടിരിക്കുന്നത്. അതേതായാലും നന്നായി.

പക്ഷേ, ഇതുകൊണ്ടൊന്നും ‘ഐശ്വര്യത്തിന്റെ ദോഷം‘ പൂര്‍ണ്ണമായും ഇല്ലാ‍താകില്ലെന്ന് അമ്പലം ഭരണാധികാരികള്‍ മനസ്സിലാക്കണം. അടിയന്തിരമായി ചെയ്യേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അരിച്ചെടുത്ത് ശുദ്ധീകരിച്ച മണ്ണില്‍ സുഗന്ധതൈലങ്ങള്‍ പൂശണം. കഴിയുമെങ്കില്‍, ചിലവ് അല്‍പ്പം കൂടിയാലും തരക്കേടില്ല, സ്വര്‍ണ്ണം പൂശുന്നതും നന്നായിരിക്കും.

ഇനി, ചുറ്റുവട്ടത്ത് എവിടെയെങ്കിലും ഏതെങ്കിലും താഴ്ന്ന ജാതിക്കാരോ, അന്യമതസ്ഥരോ താമസിക്കുന്നുണ്ടെങ്കില്‍, അവരെയും കഴിയുന്നതും വേഗം അവിടെനിന്ന് ഇറക്കിവിടണം. അന്യമതസ്ഥരും അഹിന്ദുക്കളും അമ്പലത്തിനുള്ളില്‍ പ്രവേശിക്കരുതെന്നും, അമ്പലത്തിനുചുറ്റുമുള്ള വഴികളിലൂടെ നടക്കരുതെന്നും ഒരു ബോര്‍ഡ്‌‌കൂടി വെച്ചാല്‍ ഏറെ നന്ന്. ഏതൊക്കെ വിധത്തിലാണ് അശുദ്ധികള്‍ ഉണ്ടാവുകയെന്ന് ആര്‍ക്കും ഇന്നത്തെകാലത്ത് ഉറപ്പിച്ച് പറയാന്‍ വയ്യല്ലോ. ഒരു ശ്രദ്ധ വേണമെന്ന് ചുരുക്കം.

വാര്‍ത്ത ഇവിടെ

22 comments:

Rajeeve Chelanat said...

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

പ്രിയ said...

അപ്പൊള്‍് കലികാലം എന്ന് പറയുന്നതൊന്നും ചുമ്മാ അല്ല. മണ്ണിന്റെ കണ്ണും കാതും തുറപ്പിക്കാന്‍ മനുഷ്യന്‍.അതും മിക്കവാറും ചാവാന്‍ പോകുന്ന പെരിയാറില്‍ മുക്കി. കൊള്ളാം

എന്റെ അഭിപ്രായം രണ്ടര അടിയിലെ മണ്ണ് മാത്രം അല്ല. ആ അമ്പലം മൊത്തം ജെസീബി വച്ചു പൊളിച്ചടുക്കുന്നതയിരിക്കും കൂടുതല്‍ ഐശ്വര്യം. (ശ്രീനാരായണ ഗുരു എന്തായാലും അങ്ങനെ ചിന്തിക്കുന്നുണ്ടാവും ഇപ്പോള്‍)

ഭക്തജനങ്ങള്‍ മുടക്കട്ടെ. ഭക്തിയാണല്ലോ വലുത്.യുക്തി അല്ലല്ലോ

Unknown said...

ദേവീദേവന്മാര്‍ക്കു് ചൂരീദാറിനേക്കാള്‍ വെറുപ്പാണു് യന്ത്രങ്ങളോടു്! കാരണം അതില്‍ മറഞ്ഞിരിക്കുന്നതു്‍ അന്യമതസ്ഥരായ സായിപ്പന്മാരുടെ ബുദ്ധിയല്ലേ? അശുദ്ധം! അശ്രീകരം! അതുകൊണ്ടു് മണ്ണു് മുഴുവന്‍ ചെവിതോണ്ടികൊണ്ടു് കോരി മാറ്റേണ്ടതാണെന്നും പ്രശ്നത്തില്‍ കണ്ടത്രേ!

(കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ അനുജന്‍ ചെവിതോണ്ടി നിര്‍മ്മാതാവാണു്!)

കെ said...

സനാതന ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താനുളള സംഘടിത ശ്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു

Anonymous said...

അന്ധവിശ്വാസങ്ങളുടെ ആകെത്തുകയായ ഹൈന്ദവ ആചാരങ്ങള്‍ ശുദ്ധീകരിക്കാന്‍ എവിടെ കൊണ്ട്‌ പോയി കഴുകണം !!

ഹിന്ദുക്കളുടെ അമ്പലത്തില്‍ അന്യമതസ്തര്‍ക്ക്‌ പ്രവേശനം വേണമെന്നത്‌ അഹങ്കാരമാണു.. മറ്റു മതസ്തര്‍ അവരവരുടെ ആരാധാനകേന്ദ്രങ്ങളില്‍ പോകട്ടെ.. അതും ഇതും ബന്ധമില്ല..

ഗുപ്തന്‍ said...

മാരീചന്‍ മാഷ്‌ടെ കൂടെ ഞാനും ഹഹഹ..

ലച്ചം ലച്ചം പിന്നാലെ ഇപ്പ വരും :)

Sanal Kumar Sasidharan said...

മണ്ണും ദൈവവും നാണിക്കുന്നുണ്ടാവും...നാണിപ്പയൂരന്മാരെക്കൊണ്ട് അതിയാൻ പൊറുതിമുട്ടിക്കാണും

അനില്‍ശ്രീ... said...

ഒരു ചെക്ക് എഴുതാന്‍ സമയം ഉണ്ടോ ആവോ.. ചിലവ് കൂടുതല്‍ ആയെങ്കില്‍ ബൂലോകഹിന്ദുഐക്യവേദിയുടെ വകയായി ഇവിടെ ഒരു പിരിവ് സംഘടിപ്പിക്കാം..

ഏതായാലും ഇത് ഇഷ്ടമായി..ഇങ്ങനെയും ശുദ്ധമാക്കാം അല്ലേ?

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

Kaithamullu said...

അമ്പലത്തില്‍ ദര്‍ശനത്തിന് വരുന്ന ഭക്തജനങ്ങളുടേയും അല്ലാത്ത സമയങ്ങളില്‍ മേയുന്ന ജന്തുവിഭാഗത്തില്‍ പെടുത്താവുന്നതും അല്ലാത്തതുമായ ജീവികളുടേയും ‘വിസര്‍ജ്യ’വസ്തുക്കള്‍ കൊണ്ട് ഫലഭൂയിഷ്ടമായ ഭൂമി മാത്രം നീക്കിയാല്‍ മതിയത്രേ!

മാവേലി കേരളം said...

അപ്പോള്‍ നാട്ടിലിപ്പോള്‍ ലക്ഷം രൂപക്കൊന്നും ഒരു വിലേമില്ലേ? അല്ല വിലയില്ലാത്ത കാര്യത്തിനു ചിലവഴിച്ചു വെറുതേകളയുന്നതു കൊണ്ട് ചിന്തിച്ചു പോന്നതാ.

Roby said...

ഇതേതാ തീയതി?
2008 തന്നെയല്ലേ?

ഗുരുജി said...

പേര്‍ത്തുമെന്നെഴുന്നള്ളും? ഇന്ത്യതന്‍
ആര്‍ത്തിയാറ്റാന്‍ ഹരേ ഭവാന്‍?
ഗ്ലാനിമാത്രമല്ലിന്നിതാ, ജീവഹാനി
ധര്‍മ്മത്തിനേറ്റുപോയ്‌.
തിന്‍മപെറ്റ കരിംപണത്തിനാല്‍
സ്വര്‍ണ്ണഗോപുരമേറ്റിയും
കോമരങ്ങളെ വെച്ചുപോറ്റിയും
കാമകേളികള്‍ പാടിയും
അല്ലലെത്തുന്ന മാത്രയില്‍ മാത്രം
അല്പമീശനെ വാഴ്ത്തിയും
നിന്റെ തത്വരത്‌നങ്ങള്‍ വിറ്റു
ഗര്‍വ്വിന്റെ കാശങ്ങള്‍ വാങ്ങിയും
ശാന്തിഭഞ്ജകരെന്റെ നാടിനെ
ഭ്രാന്തശാലയായ്‌ മാറ്റവേ
ശിഷ്ടപൂര്‍വ്വധര്‍മ്മസ്‌മൃതികളില്‍
ചുട്ടുനീറുമാത്മാവുമായ്‌
പാടുവാനുമാകാതെ അങ്ങിങ്ങു
പാറി മാഴ്കുന്നു നിത്യവും
കൂടെഴും മരം വെന്ത കാട്ടിലെ
കാടപോലെന്‍ മനം വിഭോ.......
--------യൂസഫലി കേച്ചേരി

കൊച്ചുത്രേസ്യ said...

ദൈവങ്ങളേ സ്വന്തം കാലിനടിയില്‍ നിന്നും മണ്ണു മാന്തിയെടുക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ..പ്രതികരിക്കൂ...

ഇതിപ്പോ മണ്ണായതു കൊണ്ട്‌ രക്ഷപെട്ടു.. കഴുകി ശുദ്ധമാക്കാലോ... അശുദ്ധമായതായി കണ്ടെത്തിയത്‌ അവിടുത്തെ വായു ആയിരുന്നെങ്കിലോ!! എന്തു ചെയ്തേനേ :-(

പാമരന്‍ said...

ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠിച്ചത്‌ ഈപ്പറഞ്ഞവരുടെ ഗുരു തന്നെയല്ലേ?

പ്രിയയുടെ കമന്‍റിനടിയില്‍ എന്‍റേയും ഒപ്പ്‌.

മലമൂട്ടില്‍ മത്തായി said...

ആറടി മണ്ണ് മതി യിവനെ ഒക്കെ കുഴിച്ചു മൂടാന്‍.

ജ്യോനവന്‍ said...

മേല്‍മണ്ണിനൊന്നും ഇക്കാലത്ത് ഒരു ഗുണവുമില്ലന്നേ.
വളം മൊത്തം പെരിയാറ്റിലല്ലേ. എങ്ങാനും 'പുല്ലുകള്‍' മുളച്ചാലോ!!!!!!!!
ഇതിനെയാവണം അത്യാധുനിക ഭക്തി‌കൃഷി എന്നു വിളിക്കുന്നത്. പാവം വാസ്തുപുരുഷന്‍. ബുള്‍ഡോസന്മാര്‍ പാവത്തിന്റെ കിടപ്പ് വകവയ്ക്കാതെ അസ്ഥാനത്തൊന്നും ആക്രമിക്കാതിരുന്നാല്‍ മതിയായിരുന്നു.

Visala Manaskan said...

ഏയ്. നിങ്ങളീ പിന്തിരിപ്പന്‍ ചിന്താഗതി ഉപേക്ഷിക്കണം. ബി പോസറ്റീവ്.

പറവൂരിലെ‍ ടി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മണ്ണ് മാന്തിക്കൊണ്ടുപോയി കഴുകി ക്ലീന്‍ ചെയ്താല്‍ ശുദ്ധിവരുമെന്നും പ്രതിഷ്ഠ കൂടുതല്‍ പവര്‍ഫുള്ളാകുമെന്നും വിശ്വാസികള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍,അവരതിനുവേണ്ടി പൈസ മുടക്കാന്‍ തയ്യാറാണെങ്കില്‍, അങ്ങിനെ നടക്കട്ടേ. ആര്‍ക്ക് എന്ത് പ്രോ.?

പിന്നെ രൂപ ഒഴുക്കി കളയുന്നു എന്നൊന്നും പറയരുത്. അത് ഹൈജീനിക്കാക്കല്‍ പ്രോസസിനുള്ള വേണ്ടിവരുന്ന ചിലവാകുന്നു. ഒന്നുമില്ലേലും എത്ര പേര്‍ക്ക് പണികിട്ടുന്ന കാര്യമാണ്!

ഓ.ടോ: ഒരു റ്റെക്നിക്കല്‍ സംശയം. ഈ മണ്ണ് കഴുകിക്കഴിഞ്ഞാല്‍ കമ്പ്ലീറ്റ് ചരലാവില്ലേ? അപ്പോള്‍ പ്രശ്നമാവുമല്ലോ!

ചലര്‍ ഓക്കെയെങ്കില്‍ , ഈ മണ്ണ് ഹാന്റ്ലിങ്ങ്, പ്യൂരിഫൈയിങ്ങ് & ട്രാന്‍സ്പോര്‍ട്ടേഷന്‍ കോസ്റ്റിങ്ങ് എടുത്താല്‍ വല്ലയിടത്തൂന്നും 200 ലോഡ് ലോഡ് ചരല്‍ സംഘടിപ്പിക്കുന്നതാവില്ലേ ലാഭം.

മറ്റൊരു ഐഡിയ. ഈ മണ്ണ് പ്രദേശത്തുള്ള ഭക്തജനങ്ങള്‍ക്ക്, ഒരു കിലോ അമ്പല മണ്ണിന് 250 രൂപ എന്ന നിരക്കില്‍ വില്‍ക്കേം ചെയ്യാം. പൊരിഞ്ഞ കച്ചോടം നടക്കും. ശ്ശോ! എന്നിട്ടണ്!! :)

മൂര്‍ത്തി said...

:( :)

പ്രിയ said...

:X വിശാലമനസ്കാ, അപ്പോള്‍ പെരിയാര് നികത്തുന്ന കാര്യം ആര് ചെയ്യും.???

(വിശാലന്റ്റെ പുത്തി എന്തായാലും കൊള്ളാം. ആ തലയിലെ തുണി അവിടെ ഇരുന്നോട്ടെ. തല വെയില് കൊള്ളിക്കണ്ട. പോസിറ്റീവ് ആയ പറഞ്ഞേ.സത്യം )

കുഞ്ഞന്‍ said...

ഒരു രഹസ്യം.. അമ്പലപ്പറമ്പില്‍ എവിടെയൊ നിധി ഒളിഞ്ഞു കിടപ്പുണ്ടെന്ന് കവടി നിരത്തി പല്ലിയുടെ ചിലച്ചില്‍ പ്രകാരം കണ്ടെത്തി. ആയതിനാല്‍ അത് കണ്ടെടുക്കേണ്ടത് അത്യാവിശ്യമാണ്.

ഇനി പെരിയാറ് ശുദ്ധീകരിക്കാന്‍ എല്ലാ മതസ്ഥരുടെയും നികുതിപ്പണം എടുക്കുമൊ ആവൊ..!

ഓ.ടോ. വിശാലന്‍‌ജീ.. ഒരു കിലൊ മണലിന് 250 രൂപയൊ..അത് 2002 ആയിരുന്നെങ്കില്‍ ശരിയായിരുന്നേനെ. ഇപ്പോള്‍ കിലോയ്ക്ക് ഒരു 2500 രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ കമ്മി കമ്മി അറ്റുപോകുന്ന അമ്പലക്കമ്മറ്റിക്ക് വരുമാന നഷ്ടം ഭയാനകമാകും..!

Unknown said...

ഹെന്‍റെമ്മോ..............................................................