Monday, June 30, 2008

ലിംഗസമത്വവും റോമന്‍ കാത്തോലിക്ക പള്ളികളും

ഒരു സ്ത്രീയെന്ന നിലക്ക്‌, ഞാന്‍ ജനിക്കാന്‍ ഇടവന്ന പള്ളി എന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്‌ ഇന്ന്.

കാത്തോലിക്കാ പള്ളിയുടെ അന്തരീക്ഷത്തിലാണ്‌ ഞാന്‍ വളര്‍ന്നുവലുതായത്. പ്രായപൂര്‍ത്തിയായതിനുശേഷം വര്‍ഷങ്ങളോളം, എല്ലാ ദിവസവും പ്രാര്‍ത്ഥനക്കു പോവുകയും പതിവായിരുന്നു. കരിസ്മാറ്റിക്‌ സംഘടനയിലും ഞാന്‍ അംഗമായിരുന്നു. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലിംഗപരവും ലൈംഗികസംബന്ധവുമായ വിഷയങ്ങളില്‍ പള്ളിയെടുക്കുന്ന നിലപാടുകളുടെ പൊള്ളത്തരം കാണാനിടവന്നപ്പോള്‍ ആ പതിവൊക്കെ ഞാന്‍ ഉപേക്ഷിച്ചു.

രാജ്യത്താകമാനം കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ മൂടിവെക്കാന്‍ അമേരിക്കന്‍ പള്ളികള്‍ ഉത്സാഹിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് പള്ളിയുമായി വഴിപിരിയേണ്ടിവന്നത്. കന്യാമറിയത്തെ മാതൃകയായി കണ്ടുകൊണ്ടാണ് ഇത്രനാളും ഇവിടെ ഞങ്ങള്‍ സ്ത്രീകള്‍ ജീവിച്ചത്. പക്ഷേ ഇന്ന് പള്ളി പറയുന്നത് വിവാഹസമയത്ത്, കന്യകാത്വമൊഴിച്ച് മറ്റെന്തുവേണമെങ്കില്‍ ആയിക്കൊള്ളാനാണ്.


MWC (Media with Conscience)-ല്‍ റാച്ചേല്‍ ബ്ലിസ്സ്‌ എഴുതിയ ലേഖനം.

8 comments:

Rajeeve Chelanat said...

ലിംഗസമത്വവും റോമന്‍ കാത്തോലിക്ക പള്ളികളും. MWC-യില്‍നിന്ന് ഒരു ലേഖനം

NITHYAN said...

പള്ളിക്കെതിരെയും കുരിശുയുദ്ധമോ?

അയല്‍ക്കാരന്‍ said...

അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമാര്‍ ലോകത്തെവിടെയുമുണ്ട്.......

siva // ശിവ said...

അവസാനത്തെ വാക്യം ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.

സസ്നേഹം,

ശിവ

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"സന്താനങ്ങളെ
ഉല്‍പാദിപ്പിച്ച്‌
സഭയുടെ ഭൂരിപക്ഷം
വര്‍ധിപ്പിച്ചാലും...
കുഞ്ഞാടുകളേ...."
ഇത്‌..
ഞാനോ നിങ്ങളോ
പറഞ്ഞതല്ലല്ലോ..:)

Anonymous said...

Looks like CPM has planted few webbots (search and repost anti-church material) like Rajeev in Malayalam blogosphere to wage war against Catholic church. This is the classic propaganda machinery that fascists have been to good to setup to spin the news in their favor.

Rajeeve Chelanat said...

വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ശിവാ, അബോര്‍ഷന്റെയും മറ്റും കാര്യത്തില്‍ സഭ എടുത്ത / എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകളെയാണ് ആ അവസാനഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്നത്. ഇംഗ്ലീഷിലുള്ള ലേഖനം വായിക്കുമല്ലോ.

അനോണീ,

എവിടെനിന്നെങ്കിലും കിട്ടുന്ന ലേഖനങ്ങള്‍ തിരഞ്ഞുപിടിച്ച് പുനപ്രസിദ്ധീകരിച്ച്, ക്രിസ്ത്യാനികളെ (കാത്തോലിക്കരെ) കൊല്ലാന്‍ വേണ്ടി സി.പി.എം. അയച്ച പവനായിയാണ് ഞാന്‍ എന്ന താങ്കളുടെ ആരോപണം എന്നെക്കുറിച്ച് നന്നായി അറിയാത്തതുകൊണ്ടുണ്ടായ ഒരു വിവരദോഷമാണ്. സമയം കിട്ടുമ്പോള്‍, സൌകര്യം കിട്ടുമെങ്കില്‍ മറ്റു പോസ്റ്റുകള്‍ കൂടി ഒന്നോടിച്ചുനോക്കിയാല്‍ തീരുന്ന തെറ്റിദ്ധാരണ മാത്രമാണത്.

അഭിവാദ്യങ്ങളോടെ

ഭൂമിപുത്രി said...

ബ്ലിസ്സിന്റെ ലേഖനത്തിലേയ്ക്കുള്ള വഴികാട്ടിയതിന്‍ നന്ദി രാജീവ്.പ്രസക്തമാണ്‍ അവരുടെ ചോദ്യങ്ങള്‍