Saturday, August 16, 2008

കുറേ പട്ടികളും ഒരു സിംഹവും

അഭയ കേസ്സിന്റെ നടത്തിപ്പില്‍ മനംമടുത്ത്‌ രാജിവെച്ച സി.ബി.ഐ മുന്‍ ഡി.വൈ.എസ്‌.പി. വര്‍ഗ്ഗീസ്‌ പി.തോമസ്സിന്റെ ഒരു പ്രസ്താവന ഈയിടെ ടി.വി.യില്‍ കണ്ടു. ഏഷ്യാനെറ്റിലാണെന്നു തോന്നുന്നു. ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്‌. ചില്ലറ മാറ്റങ്ങള്‍ കണ്ടേക്കാം. എന്നാലും, അതിന്റെ ഉള്ളടക്കം ഇതായിരുന്നു.

കോടതി പരിസരത്തു നിന്നുകൊണ്ട്‌ പത്രക്കാരോട്‌ അദ്ദേഹം പറയുന്നു."....കൂട്ടത്തില്‍ ഒരു കോണ്‍ഗ്രസ്സ്‌ പട്ടിയും വന്നിരുന്നു. എന്നെ കാണാന്‍...".

അവരോട്‌ സംസാരിച്ചുവോ എന്ന (പത്രപ്രവര്‍ത്തകരുടെ) ചോദ്യത്തിന്‌ ആ സി.ബി.ഐ.ഉദ്യോഗസ്ഥന്റെ മറുപടി.

"എന്റെ വീടിന്റെ മതിലിനകത്ത്‌ കേറ്റില്ല ഞാന്‍ അവരെ. ദേ ഇത്‌ കണ്ടോ.." കൈകള്‍ വിടര്‍ത്തി കാണിച്ചുകൊണ്ട്‌ അദ്ദേഹം തുടരുന്നു."എന്റെ കയ്യില്‍ ഗ്രീസൊന്നുമില്ല. അതുകൊണ്ട്‌ എനിക്കാരെയും പേടിക്കാനുമില്ല"

പക്ഷേ അദ്ദേഹത്തിന്റെ കണ്ണുകളില്‍ എവിടെയോ ഒരു ഭയം നിഴലിക്കുന്നപോലെ എനിക്കു തോന്നി. സംശയദൃഷ്ടിയോടെ അദ്ദേഹം ചുറ്റും നോക്കുന്നുണ്ടായിരുന്നു. പാഞ്ഞുവരുന്ന ഒരു ലോറിയോ, തിളങ്ങുന്ന ഒരു കഠാരത്തിളക്കമോ, മുന്‍പില്‍ വരാന്‍ ധൈര്യമില്ലാതെ ഒരുപക്ഷേ എവിടെയോ ഒളിഞ്ഞിരുന്ന്, തന്റെ മരണവാറന്റ്‌ ഒപ്പിട്ട്‌ ആഘോഷിക്കുന്നുണ്ടാവുന്ന പട്ടികളോ കൃമികളോ ആരായിരിക്കാം അദ്ദേഹത്തിന്റെ കണ്ണുകളില്‍ ആ സംശയത്തിന്റെ നിഴല്‍ പരത്തിയത്‌?

പ്രിയപ്പെട്ട വര്‍ഗ്ഗീസ്‌ തോമസ്സ്‌, ആ പട്ടികളുടെ പേര്‍ കൂടി താങ്കള്‍ പറയേണ്ടതായിരുന്നു. എന്നാലും പോട്ടെ, സാരമില്ല. ഇത്രയെങ്കിലും ചങ്കുറപ്പോടെ ഒരാളെങ്കിലും സംസാരിച്ചുവല്ലോ. അതു തന്നെ ധാരാളം.

ഏറുകൊണ്ട പട്ടികളെപ്പോലെ, മുറിവില്‍ നക്കിയിരുന്ന് എവിടെയോ ഇരുന്ന് മോങ്ങുന്നുണ്ടാകാം അവറ്റ. ഞങ്ങളുടെ അഭയക്ക്‌ അല്‍പമെങ്കിലും മന:ശ്ശാന്തി ലഭിച്ചിട്ടുമുണ്ടാകും. തീര്‍ച്ച.

എങ്കിലും താങ്കള്‍ നല്ലോണം കരുതിയിരിക്കണേ...

16 comments:

Rajeeve Chelanat said...

കുറേ പട്ടികളും ഒരു സിംഹവും

N.J ജോജൂ said...

അഭയയുടേത് ആത്മഹത്യയല്ല കൊലപാതമാണ് എന്ന നിലപാടെടുത്ത ആദ്യത്തെ ഉദ്യോഗസ്ഥന്‍ ഇദ്ദേഹമാണ്. എട്ടോ ഒന്‍പതോ വര്‍ഷം മുന്‍പേ തന്നെ അദ്ദേഹം ഏഷ്യാനെറ്റില്‍ ഇതു വ്യക്തമാക്കിയിരുന്നു, ഏതോ ചര്‍ച്ചയില്‍. ഔദ്യോഗികജീവിതം ഉപേക്ഷിയ്ക്കുവാനും കാരണമായത് അഭയ കേസുതന്നെയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍(നരസിംഹറാവൂ) നിന്നുവരെ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നാ‍ണ് അദ്ദേഹം വെളിപ്പെടുത്തിയത്.

lakshmy said...

സിംഹങ്ങൾ അന്യം നിന്നു കൊണ്ടിരിക്കുന്നു

Anonymous said...

കൊല പാതകമെന്നതിന്, ആരുടെ കയ്യിലെങ്കിലും വല്ല തെളിവുമുണ്ടെങ്കില്‍ ഇപ്പൊ ധൈര്യമായി പറയൂ ന്നെ.
നമ്മുടെ ഭരണമല്ലെ
അല്ലതെ വെറുതെ...........

sandoz said...

ഇപ്പോഴെന്തായി...
മരിച്ചു..കൊന്നു..ചത്തു..ആത്മഹത്യ..
അച്ഛന്‍..പള്ളീലച്ചന്‍..അമ്മ..തേങ്ങ...
എവിടെങ്കിലും എത്തിയോ...
എത്തിക്കൂല്ലാ ഈ ഡാഷുകള്‍..
നമുക്ക് പത്ത് കൊല്ലം മുന്‍പ് അറിയാവുന്ന..അല്ലെങ്കില്‍ കേട്ട കാര്യങല്‍ പിന്നേം ശര്‍ദ്ദിക്കുന്ന ഉദ്യോഗസ്ഥര്‍...
എവിടുന്ന് തെളിയാനാ മാഷേ അഭയ..
ആത്മാവ് ഉണ്ടോ..ആ..ആര്‍ക്കറിയാം..
ഉണ്ടേല്‍...
വര്‍ഗീസ് തോമസ് ആണായിരുന്നു...
അല്ലേ...

മൂര്‍ത്തി said...

ചീഫ് ജുഡീഷ്യം മജിസ്ട്രേട്ടിന്റെ മുന്‍പാകെ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു. ലിങ്ക്

During the cross-examination by the complainant, Jomon, and the counsel of the accused, Varghese said the then Prime Minister P V Narasimha Rao through CBI director K Vijayarama Rao had exerted pressure on SP Thyagarajan, who was in charge of the inquiry, to write off the case as a suicide.

ഓര്‍മ്മ പുതുക്കാന്‍ ലിങ്ക് നോക്കാം..

സിമി said...
This comment has been removed by the author.
പാമരന്‍ said...

സിംഹമോ? സത്യവാന്‍ എന്നു നിര്‍ത്തിയാല്‍ പോരെ രാജീവ്‌ജീ? സിംഹമായിരുന്നെങ്കില്‍ ഇനിയുമെന്തൊക്കെ പറയാമായിരുന്നു, ചെയ്യാമായിരുന്നു?

Rajeeve Chelanat said...

സിമി
ഗൂഗിള്‍ മെയിലില്‍ താങ്കളുടെ ചോദ്യം കണ്ടു. “ചൊറിയാതിരിക്കാന്‍ കഴിയുന്നില്ല.. ഞങ്ങളുടെ അഭയയുടെ..ഞങ്ങളുടെ? ആരുടെ ?’ എന്ന്. പക്ഷേ കമന്റില്‍ കാണുന്നുമില്ല.

ചോദിക്കൂ.. നിര്‍ത്തി നിര്‍ത്തി ചൊറിയൂ..എനാലല്ലേ മറുപടി കിട്ടുള്ളു.

വേണ...മറുപടി ഇതാ...ഞങ്ങളുടെ അഭയയുടെ....ഞങ്ങളുടെ..

അഭിവാദ്യങ്ങളോടെ

smitha adharsh said...

:)

കിടങ്ങൂരാൻ said...

അഭയക്കേസ്‌ തെളിയിക്കണമെന്നാവശ്യപ്പെട്ട്‌ ഒരു കത്തനാരും കന്യാസ്ത്രീയും നിരത്തിലിറങ്ങിയില്ല.. ഉത്തരേന്ത്യയിൽ മതമൗലികവാദികളാൽ കശാപ്പുചെയ്യപ്പെട്ട മിഷനറിമാർക്കും സാമൂഹ്യ പ്രവർത്തകർക്കും വേണ്ടി ഒരു പള്ളീലച്ചനും ശബ്ദമുയർത്തിയില്ല...പക്ഷെ പാഠപുസ്തകത്തിനെതിരെ ഇങ്ക്വിലാബ്‌ വിളിക്കാനും സ്വാശ്രയ സ്ഥാപനങ്ങൾക്കുവേണ്ടി സമരം ചെയ്യാനും ഇടയലേഖനങ്ങളിറക്കാനും എവരുടെ ആക്രാന്തം കാണുമ്പോൾ നാണക്കേടുകൊണ്ട്‌ തൊലിയുരിഞ്ഞുപോകുന്നു..

ചിത്രകാരന്‍chithrakaran said...

ഒരു ഈര്‍ക്കിലി മതത്തിന് ഇന്ത്യന്‍ ഭരണത്തിന്റെ അടുക്കളയിലും, രാഷ്ട്രീയക്കാരുടെ കിടപ്പറയിലുമുള്ള ബന്ധത്തിന്റെ ആഴം നോക്കണേ !!!
ഈ ചെറ്റ പുരോഹിതന്മാരില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ ഇടതുപക്ഷത്തും,വലതുപക്ഷത്തും,ജനപക്ഷത്തുമൊന്നും ആണുങ്ങളില്ലാതെ പോയല്ലോ ഭഗവാനേ !!!

സിമി said...

സോറി രാജീവ്, താങ്കളുടെ രാഷ്ട്രീയ ചായ്‌വിന്റെ മുന്‍‌വിധിയോടെ വായിച്ചതുകൊണ്ട് ‘ഞങ്ങളുടെ അഭയ’ എന്നത് അഭയ സംഭവത്തിനെ രാഷ്ട്രീയമായി ഏറ്റെടുക്കയാണോ എന്നു തോന്നിപ്പിച്ചു. സന്ദേശം സിനിമയും ഓര്‍മ്മവന്നു. ആ വായനയും കമന്റും തെറ്റാണെന്ന് ഉടനെ തോന്നിയതുകൊണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അതെ. കരുതല്‍ ഉണ്ടായിരിക്കണം
:(

NITHYAN said...

രാജീവാ, സ്വര്‍ത്തില്‍ നിന്നും നിലം പതിച്ച മാലാഖയാണ്‌ ശെയ്‌ത്താന്‍. അതായത്‌ ഫാളണ്‍ ഏയ്‌ഞ്ചല്‍. ഭൂമിയിലെ കാര്യങ്ങളിപ്പോള്‍ നോക്കുന്നത്‌ ളോഹയിട്ട ഈ പിശാശുക്കളാണ്‌. രക്ഷയില്ല.

Rajeeve Chelanat said...

വായനക്കു നന്ദി..എല്ലാവര്‍ക്കും.

നിത്യാ..

ഓരോ മതസമുദായങ്ങളുടെയും അകത്തുനിന്നുതന്നെ, ലഹള തുടങ്ങണം.

രാഷ്ട്രീയ നേതൃത്വത്തിലുള്ള തെമ്മാടികളെ മാറ്റാനും അത്തരമൊരു ലഹള ആവശ്യമാണെന്നു വന്നിരിക്കുന്നു.

അതേ ഒരു വഴിയുള്ളു.

അഭിവാദ്യങ്ങളോടെ