Thursday, April 22, 2010

പട്ടികള്‍ കുരക്കുന്നതെപ്പോള്‍?



അങ്ങിനെ ഒടുവില്‍ ഡോ.ഗോപാലകൃഷ്ണന്‍ രംഗത്തിറങ്ങിയിരിക്കുന്നു. ആര്‍ഷഭാരതവിജ്ഞാനത്തെയും സനാതനധര്‍മ്മത്തെയും ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ സാധൂകരിക്കുക എന്ന അവതാരദൌത്യം ഏറ്റെടുത്തയാളാണ് ഡോ.ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആ വാദങ്ങളെ സൂരജും, ഉമേഷും, കാല്‍-വിനും യുക്തിയുക്തമായിട്ട് നേരിടുകയും ചെയ്തു.


മനപ്പൂര്‍വ്വമായും അല്ലാതെയും അദ്ദേഹം പരസ്യമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അബദ്ധങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും വിതണ്ഡവാദങ്ങളെയും നിലവിലുള്ള ശാസ്ത്ര-ഗണിത വിജ്ഞാനങ്ങളുടെ ഉരകല്ലില്‍ വെച്ച് തലനാരിഴകീറി പരിശോധിക്കുകയാണ് അവര്‍ ചെയ്തത്. സംസ്കൃതഗോവര്‍ദ്ധനങ്ങളുടെ കുടചൂടുന്ന ഗോപാലകൃഷ്ണവിദ്യകളുടെ മേമ്പൊടിയൊന്നുമില്ലാതെ, സഭ്യമായ ഭാഷയില്‍, സാധാരണക്കാരനു മനസ്സിലാവണം എന്ന ഉദ്ദേശ്യത്തോടെ ലളിതമായി അവര്‍ അത് ചെയ്യുകയും ചെയ്തു.


ആ ശാസ്ത്രബുദ്ധിയെയും, ആര്‍ജ്ജവത്തെയും, കഠിനാദ്ധ്വാനത്തെയും ഡോ.ഗോപാലകൃഷ്ണനെപ്പോലെ ഒരാള്‍, അതും ഒരു സ്വയം പ്രഖ്യാപിത, അദ്ദേഹത്തിന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍, ഒരു സര്‍ക്കാര്‍ സ്പോണ്‍‌സെഡ് ശാസ്ത്രജ്ഞാന്‍ എങ്ങിനെയാണ് നേരിടുന്നത് എന്ന് നോക്കുക.


ലോകത്തുള്ള 700 കോടി ആളുകളില്‍ വെറും 13 പേരാണ് ആ ബ്ലൊഗ്ഗില്‍ കമന്റിട്ടിരിക്കുന്നത് എന്ന ആശ്വാസത്തിന്റെ മൂഢസ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒരിക്കല്‍ പ്രകാശിപ്പിക്കപ്പെട്ടാല്‍, മറ്റു അത്യാഹിതങ്ങളും കുബുദ്ധികളുടെ ഇടപെടലുകളുമൊന്നുമില്ലെങ്കില്‍, ബ്ലൊഗ്ഗുകളെന്ന ഈ ചെറിയ ഉല്‍ക്കകള്‍, സൈബര്‍ സ്പേസില്‍ കുറേയേറെക്കാലം ചുറ്റിത്തിരിയുമെന്നും, നിരവധി വായനകളുടെ നക്ഷത്രരാശികളിലൂടെ അത് ലോകമൊട്ടുക്കും തിരിഞ്ഞുകൊണ്ടിരിക്കുമെന്നും അറിയാന്‍ കഴിയാത്ത വിധം ബുദ്ധിശൂ‍ന്യനാണോ ഈ സനാതനി? ഇപ്പോഴും നിരവധി പെര്‍ വായിച്ചുകൊണ്ടിരിക്കുകയും പങ്കിട്ടുകൊണ്ട് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് ആ ബ്ലോഗ്ഗുകള്‍. ഡോ.ഗോപാലകൃഷ്ണന്റെ വാഗ്-ദ്ധോരണിയെ ഉപ്പുതൊടാതെ ഇതുവരെ വിഴുങ്ങിയവരില്‍ പലരും തങ്ങള്‍ ഇന്ന് അത് പു:നപ്പരിശോധിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്റെ വാദങ്ങളിലെ വിഡ്ഢിത്തരങ്ങള്‍ തിരിച്ചറിയുന്നുവെന്നും അവരുടെ കമന്റുകളിലൂടെ എല്ലാവര്‍ക്കും വായിക്കുകയും കാണുകയും ചെയ്യാവുന്ന വിധത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അതല്ലേ സര്‍ പ്രധാനം?


ഈ മൂവരുടെയും ബ്ലോഗ്ഗുകള്‍ വായിക്കുന്നവരില്‍ പലരും IISH-ന്റെ ആശയപ്രപഞ്ചത്തിലേക്ക് സ്വാഭാവികമായും എത്തുന്നുണ്ടാകും. ചിലര്‍ക്ക് അതാണ് ശരിയെന്നു തോന്നുകയും ചെയ്യുന്നുണ്ടാകും. മറ്റു ചിലരാകട്ടെ, IISH-ന്റെ കപടസംസ്ക്കാരവാദത്തെയും ദുരഭിമാനപൂരിതമായ ദേശാഭിമാനഘോഷ്ണങ്ങളെയും തിരിച്ചറിയുന്നുമുണ്ടാകും. തീര്‍ച്ച. എന്നാല്‍ അതിലൊക്കെ ഹിറ്റിന്റെയും രജിസ്ട്രേഷന്റെയും സിഡി-വിസിഡി വില്‍പ്പനയുടെയും കണക്കുകള്‍ മാത്രം ദര്‍ശിക്കുന്നവരോട് എന്തു പറയാന്‍? വ്യത്യസ്തമായ ആശയങ്ങളുമായി പരിചയപ്പെടാനും സംവദിക്കാനും ഞങ്ങളുടെ ബ്ലോഗ്ഗുകള്‍ കൊണ്ട് സാധിക്കുമെങ്കില്‍ അതു തന്നെ ഞങ്ങള്‍ക്ക് ധാരാളമാണ് സര്‍.


ഈ മൂന്നു ബ്ലോഗ്ഗര്‍മാരുടെയും മറുവാദങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ സാധിക്കാതെ, ഗോപാലകൃഷ്ണന്‍ എന്ന തീയില്‍ കുരുത്ത ആര്‍ഷഭാരതാഭിനവമുനി കൊടുക്കുന്ന മറുപടികളും കുതര്‍ക്കങ്ങളും ഇനി നിങ്ങള്‍ തന്നെ വായിക്കുക. എന്നിട്ട് വിലയിരുത്തുക. 


ഒരു ഇമെയില്‍ വഴി കിട്ടിയതാണ് ഈ അമൂല്യമൊഴിമുത്തുകള്‍. ഗോപാലകൃഷന്റെ ആംഗലേയം നല്ലൊരു ചിരിക്കുള്ള വക നല്‍കുന്നുണ്ടെങ്കിലും, അതിനെ അത്ര കാര്യമാക്കേണ്ട. ആശയങ്ങളും അതിന്റെ സത്യാസത്യങ്ങളുമാണല്ലോ നമുക്ക് പ്രധാനം.


എങ്കിലും ഗോപാലകൃഷ്ണന്‍ സാറിനോട് ഒരു വാക്കു മാത്രം പറയട്ടെ. കുരയ്ക്കുക എന്നത് പട്ടികളുടെ സ്വഭാവമാണ്. കള്ളന്മാരെ കണ്ടാല്‍ അത് കുരയ്ക്കുക തന്നെ ചെയ്യും. നിങ്ങളുടെ നുണകളുടെയും വ്യാജവാദങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും ഘോഷയാത്രകള്‍ക്ക് ആത്യന്തികമായി ചന്തകളിലും വാണിഭകേന്ദ്രങ്ങളിലുമാണ് സ്ഥാനമെന്നും, അവയ്ക്ക് അവിടെ എത്താതിരിക്കാനാവില്ല എന്നും ഞങ്ങള്‍ക്ക് നന്നായറിയാം. അതുകൊണ്ട് ആയുഷ്മാന്‍ ഭവ.




Dear friends and brothers of IISH




Few blogs (four)  have  appeared   in the internet   with criticisms  against the lectures given by  me (Dr. N. Gopalakrishnan) particularly on Astrology  and few other points in other speeches given in. www.iish.org. In one of the blogs about 250 people have registered, 13 or so people have commented out of 7000 million people in the world.  Few  informed that to give an  explanation for these blogs.  I thought  it may be good to give few points about the blogs and our previous experiences.

First of all I would like to thank the four blog creators particularly Sri. Umesh for giving excellent publicity for the website of iish, to which the  hits  per day have been shot up and the number of registration per day has also been increased significantly because of his strenuous effort for creating this blog for denigrating iish mission. 

We express our gratitude to the blog creators for  spending their time, energy and money for  analyzing the  Jyothisha and spreading good information  to the public which resulted in  considerable increase of the sales of the cds and vcds of iish on that subject.

Then the question why we did not answer/ respond for such blogs ? We answered  using the  great quotations : DOGS will bark and the caravans will never stop, it will go to the market.

Whatever is given in my speeches are purely scientific, logical and rational explanations of what has been told in India earlier. It is not my to  answer if someone has misinterpreted the facts.  We can wake the sleeping up, but not who pretends  sleeping. The final answer for such idiotic misinterpretation is nothing but sathymeva  jayathay naanrutham = only the truth will triumph not the lie. So why to waste our precious time and energy for the  ‘jackals’   roaring’.

An interesting earlier similar experience made us very strong for which I am  indebted to Sri. Chandra Hari who appears to be working in ONGC. He struggled a lot to ‘systematically tarnish’  iish about three years ago. He worked a lot  through  allegations like:  superstitions are being spread the name of science, plagiarism has been done, other’s books are being published in iish’s name, non scientific matters are spread as science and  Dr. N. Gopalakrishnan is a pseudo scientist. He also said that the Appreciation  letters of Dr. A.P. J. Abdul Kalam, Dr. Kasturi Rangan, Dr. Venket Subrahmanian (planning commission member of India)  presented  in iish books written by Dr. N. Gopalakrishnan  were all self creations and  not original  ………..
Letters  with such allegations were sent to Prime minister of India, President of India( Dr, APJ), Minister of CSIR,  Director General of CSIR (Dr. Mashelkar who wrote forword for my book), ICAR, ISRO, ICHR, INSA and  to many universities and  IIT’s.  And also to my director at RRL, Trivandrum where I was working as a senior scientist of CSIR. ( all these  information I have included in all the four editions of my autobiography written  in Malayalam ( ente jeevithaanubhavangal 1st edition Aug.15th 2009).  I did not feel negative  during the course of time when all these allegation were spread  through emails.  Not even a single query came to me enquiring the fact / truth.  The scientific community ignored it.

Only my Director Dr. Chandra Sekhara, RRL Trivandrum, asked me a question “ Why this  Chandra Hari is mad and continuously  sending letters to me and doing telephone calls ? Is he mentally sick?”   I replied to my Director : +” any explanations needed I am ready to give in minutes”.   There ended the matter.

During then also I explained in few lines  in Thursday messages  that all the   scientific and technological books published  by iish authored by me are directly sponsored by the Government of India Agencies 1.   Indian Space Research Organization ISRO ( Rs one Lakh), 2. Indian Council for Historical Research, ICHR ( Rs. 10,000), 3. Indian National Science Academy, INSA ( Rs. 70,000)  and 4. State Committee For Science Technology and Environment Government of Kerala (STEC)  Rs. 35,000. So all these publications were not plagiarism but done with the support and request of Government agencies. 

After spreading this explanations I  did not hear anything about Sri. Chandra Hari but I received two emails from him in which the language and contents showed some  mental problem.  ( I pray let him be normal if he is not .). He wrote in an email  saying that Goddess Kali cursed him  and he will become a dog in my next birth……etc.

Coming back to the present blogs, I would like to tell that, we use to criticize  others  using our freedom. Let others criticize us using their freedom.  Every word of   criticism coming to iish is a blessing for us. We think that how better is the situation in India, compared to the west.  When Socrates told the truth he was killed, when Jesus educated the people he was crucified, when scientists  explained the truth, they were burnt alive in the west ……….
But here we are lucky that only the blogs are being made   wasting the good   time and energy by few mislead youngsters, thinking that they are doing great social work.  The intellectuals, scientists, scholars and also  the nature and time and will throw these trash or will  washed out  the remarks in  the drainage water, as the hidden agenda of blog makers are crystal clear.

I  Dr. N. Gopalakrishnan, Scientist & Director IISH would like to inform  that the great   phrase  in Malayalam which says: theeyil kurutthathu veyilatthu vaadilla = the one which sprouted  from fire will never fade in hot sun… is applicable for the mission of iish……….

The Jackal’s barking are needed for us to understand that  there is  still  darkness in the mind of few people particularly Keralites . Let us all make  the sun shine in their hearts and brain also. 
Also to the mislead youngsters like Umesh, Kiran Thomas, Vishak, Suraj and their colleagues who are wasting their time and energy, I would like to inform that IISH never used to respond to such silly things directly or through any of its responsible members, nor use to write anonymous letters/ comments, nor in other names. IISH fights boldly and directly to any activities against our motherland Bharath  and heritage. Anyone can understand by listening to the cds/vcds and also  by reading Thursday messages. We say we are lions  swayameva murgendrathaa towards any lions, what then for these four or five  RATS.

N.B We were waiting for the comments about the blogs from the  public  for the last one month. We did not get even a single one . Hence the delay in replying the blogs directly by me !


A HAPPY AND PROSPEROUS VISHU FOR ALL THE  BLOG MAKERS AND SOUND SLEEP AFTER  THEIR STRENOUS   USELESS WORK OF SELF DENIGRATION. also PRAYER FOR
A ‘GOOD MENTAL HEALTH’  FOR THOSE WHO ARE INVOLVED IN
TARNISHING THE HERITAGE OF THEIR OWN MOTHERLAND

In the service of the motherland
DR. N. GOPALAKRISHNAN,
20TH APRIL, 2010








90 comments:

Rajeeve Chelanat said...

പട്ടികള്‍ കുരക്കുന്നതെപ്പോള്‍?

മൂര്‍ത്തി said...

ആയുഷ്മാന്‍ ഭവ

കെ said...

resulted in considerable increase of the sales of the cds and vcds of iish on that subject.

DOGS will bark and the caravans will never stop, it will go to the market .

മാര്‍ക്കറ്റും കച്ചവടവും തന്നെയാണ് ലക്ഷ്യമെന്ന് ഇതിനപ്പുറം ലളിതമായി എങ്ങനെ പറയും...

Radheyan said...

ആസനത്തിലെ ആല് അലങ്കാരമായി കൊണ്ടു നടക്കുന്നത് മനസ്സിലാക്കാം.പക്ഷെ അതില്‍ ഊഞ്ഞാല്‍ കെട്ടി അതില്‍ ആലാത്ത് ആടുന്ന മഹാനെ ആദ്യമായി കാണുകയാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൊള്ളാം...ഡോക്ടറേറ്റും പേറ്റന്റുകളും സ്വന്തമായുള്ള, ആര്‍ഷഭാരത സംസ്കാരത്തിന്റെ പതാക വാഹകനാ‍യ ശാസ്ത്രജ്ഞന്റെ തനിരൂപം ഇതില്‍ കൂടി തന്നെ വെളിവായി.എന്തിനധികം? ആ ഭാഷ തന്നെ മതിയല്ലോ...! വിമര്‍ശിക്കുന്നവരെ പട്ടിയെന്നും ചെന്നായെന്നും എലിയെന്നും വിളിക്കുന്നതായിരിക്കും ആര്‍ഷഭാരത സംസ്കാരം!ഉമേഷും സൂരജും വ്യക്തമായി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കൊന്നും ഇദ്ദേഹത്തിന്റെ കൈയില്‍ ഒരു വരി മറുപടി പോലുമില്ല.അതിനു പകരം ചെയ്യുന്നതോ ? വെറു പുലയാട്ട് മാത്രം !എങ്ങനെയെങ്കിലും സി.ഡിയും , പുസ്തകങ്ങളും കച്ചവടം ചെയ്ത് കുറെ പണമുണ്ടാക്കണമെന്ന ചിന്ത മാത്രമുള്ള ഒരു “മഹാനാണ്” ഇദ്ദേഹമെന്ന് മനസ്സിലായി...

ദയനീയം തന്നെ !

“വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍..
ശോണിതവുമണിഞ്ഞയ്യോ ശിവ! ശിവ !”

സൂരജ് said...

അപ്പോള്‍ കിട്ടിയത് പോരാന്ന്. നാലോ അഞ്ചോ പേരിട്ട ബ്ലോഗില്‍ പത്തോ പതിമൂന്നോ പേര് കമന്റിയതുകൊണ്ട് 7000 മില്യന്‍ ആളുകള്‍ക്ക് ഒന്നും സംഭവിക്കില്ലാന്ന്.... വരട്ടെ, വഴിയുണ്ടാക്കാം...... അണ്ണന്റെ പുസ്തകങ്ങളില്‍ ഇതിലും വലിയ ഫ്രാഡ് വേലകളുണ്ട് പൊളിച്ചടുക്കാന്‍...... സഹ്യപര്‍വ്വതവും ഹിമാലയവും വരെ കുലുങ്ങും, നല്ലൊരു ഭൂകമ്പമുണ്ടായാല്‍....പിന്നല്ലേ ഒരു കള്ളശാസ്ത്രജ്ഞന്‍ ;)))

Anonymous said...

"ആസനത്തിലെ ആല് അലങ്കാരമായി കൊണ്ടു നടക്കുന്നത് മനസ്സിലാക്കാം.പക്ഷെ അതില്‍ ഊഞ്ഞാല്‍ കെട്ടി അതില്‍ ആലാത്ത് ആടുന്ന മഹാനെ ആദ്യമായി കാണുകയാണ്."

Radheyan,സത്യം. ചിരിപ്പിച്ച comment.
ഇതിയാന്‍ എന്തെല്ലാമാണ് എഴുതി വച്ചിരിക്കുന്നത്.IIT,ISRO..caravan go to "market"....ഏതു ലവലില്‍ ആണ് പുളു അടിക്കുന്നത്.തൊലിക്കട്ടി അപാരം. ഇതൊക്കെ ഒരുതരം മാനസ്സിക പ്രശ്നം ആണെന്ന് തോന്നുന്നു.

Joker said...

മദര്‍ ലാന്‍ഡിനു വേണ്ടി പൊരുതുന്ന ഈ ആര്‍ഷ ഭാരതക്കാരന്റെ ലക്ഷ്യം വിശാലമായ ഒരു സനാതന ഇന്ത്യയാണ്. പലരും നശിപ്പിച്ചു കളഞ്ഞ ആ സനാതന ആര്‍ഷ ഭാരതം ഒന്ന് പൊടി തട്ടിയെടുക്കാന്‍ സമ്മതിക്കാത്ത ദുഷ്ടന്‍മരല്ലെ സൂരജും, ഉമേശുമൊക്കെ.പിന്നെ എങ്ങനെ കണ്ട്രോള്‍ പോകാതിരിക്കും. നമ്മുടെ സവര്‍ണ മുഖ്യ ധാരാ മാധ്യമങ്ങള്‍ ആര്‍ഷ ഭാരതം എന്ന് പറഞ്ഞാല്‍ മുക്കും കുത്തി വീണ് , വാല് കാലിനിടയില്‍ തിരുകി ഓരിയിടും. ആ പണി ബ്ലോഗില്‍ നടപ്പില്ലാത്തതാണ് ഈ ഡോ.ഗോ ഇഛാ ഭംഗത്തിന്റെ കാരണം.

Sathyardhi said...

ഈ ഡോക്റ്ററുടെ ബുക്കിനു കേന്ദ്രഗവണ്മെന്റും കേരള ഗവണ്മെന്റും സബ്സിഡി കൊടുക്കുന്നെന്നത് സത്യമാണോ? എങ്കില്‍ അത് കോടതി കയറേണ്ട കാര്യമാണ്‌. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അന്ധവിശ്വാസമോ?


ഒരുപാട് ചിരിച്ചതുകാരണം സീരിയസ്സ് ആയി ഒന്നും എഴുതാന്‍ കഴിയുന്നില്ല. ക്ഷമിക്കൂ.

ജി എസ് പ്രദീപിന്റെ 21 ചോദ്യം പോലെ വെറും പത്തു ചോദ്യത്തില്‍ ആമപ്പൂട്ട് പൂട്ടാവുന്നത്ര ജ്ഞാനരഹിതനായ ഒരു മനുഷ്യനു വേണ്ടി രണ്ടു മൂന്ന് ബ്ലോഗ് പോസ്റ്റ് എഴുതിയത് ഇദ്ദേഹത്തിനു ഇല്ലാത്ത വലിപ്പം കൊടുക്കുന്നതിനു തുല്യമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു.

ഉമേഷ് ചെസ്സുകളിക്കാരനല്ലേ- ഫൂള്‍സ് മേറ്റില്‍ തീര്‍ക്കാവുന്ന കളിക്ക് എന്തിനാ ഗ്രാന്‍ഡ് മാസ്റ്ററേ ഈ സിസിലിയന്‍ ഡ്രാഗണ്‍?

Anonymous said...

"ആസനത്തിലെ ആല് അലങ്കാരമായി കൊണ്ടു നടക്കുന്നത് മനസ്സിലാക്കാം.പക്ഷെ അതില്‍ ഊഞ്ഞാല്‍ കെട്ടി അതില്‍ ആലാത്ത് ആടുന്ന മഹാനെ ആദ്യമായി കാണുകയാണ്."

രാധേയൻ, ഈ കമന്റ് ആണ് താരം..

un said...

കത്ത് സംസ്കൃതത്തില്‍ നിന്ന് നേരെ തര്‍ജ്ജമ ചെയ്തതാവും.

ശാസ്ത്രജ്ഞന്റെ ഉളുപ്പില്ലായ്മക്കു മുന്നില്‍ നമിക്കാതെ തരമില്ല!!

Ashly said...

ബെസ്റ്റ്‌ !!!!!

Sathyardhi said...

എഴുത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ:

ഒന്നാം ഖണ്ഡികയില്‍ പറയുന്നു ലോകത്തെ ആളുകളില്‍ വെറും പതിമ്മൂന്നു പേര്‍ കമന്റിട്ട ബ്ലോഗെന്നാല്‍ ഇത് ആരും ശ്രദ്ധിക്കുന്നില്ല എന്നര്‍ത്ഥമെന്ന്. രണ്ടില്‍ പറയുന്നു ഈ ബ്ലോഗുകാരണം ഡോക്റ്ററുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രാഫിക്ക് കൂടിയെന്ന്. മൂന്നില്‍ പറയുന്നു കച്ചവടവും കൂടിയെന്ന്- ഖണ്ഡിക ഒന്നിലെ സ്റ്റേറ്റ്മെന്റിനു കടകവിരുദ്ധമാണ്‌ രണ്ടും മൂന്നും.

ഖണ്ഡിക നാല്‌: കാര്യമായൊന്നുമില്ല. ആകെ പറഞ്ഞ പഴമൊഴി തെറ്റിയും പോയി "
الكلاب تنبح والقافلة تسير " എന്ന അറബി പഴമൊഴിയെ ഇംഗ്ലീഷിലാക്കിയാല്‍ " വില്‍ നെവര്‍ സ്റ്റോപ്പെ"ന്നും കിട്ടില്ല, അതില്‍ ചന്തയും ഇല്ല.

അടുത്തതില്‍ പറയുന്നു ഞാന്‍ പറഞ്ഞതെല്ലാം ശാസ്ത്രീയമാണെന്ന്. അങ്ങനെ അല്ല എന്നു തെളിയിച്ചതിനു ചേര്‍ന്ന മറുപടി. അതു തെളിയിക്കുന്നത് ഓരിയിടലും.

അടുത്ത രണ്ടെണ്ണം സൂക്ഷിക്കണം- അതൊരു മുന്നറിയിപ്പാണ്‌. ഇതുപോലെ തന്നെ വിമര്‍ശിച്ച ഒരാള്‍ ഭ്രാന്തനായിപ്പോയെന്നാണ്‌ അത്. വ്യംഗ്യം തനിക്കു ദിവ്യശക്തികള്‍ ഉണ്ടെന്നും താന്‍ ശപിച്ചുകളയും എന്നും ആണോ എന്ന് സംശയം. കാരണം അവസാനത്തെ ഖണ്ഡികയില്‍ അത് ആവര്‍ത്തിക്കുന്നുണ്‍റ്

പിന്നെ പറയുന്നത് മൊത്തം എടുത്താല്‍ പറയുന്നത് ഇതൊക്കെ എഴുതുന്നവരുടെ മനസ്സില്‍ ഇരുട്ടാണെന്നും ഒരു ബ്രൈറ്റ് ലൈറ്റ് ടോര്‍ച്ച് വാങ്ങി അടിക്കാനും ആണ്‌.

അവസാനത്തെ പ്രാര്‍ത്ഥന ഓഷോ രജനീഷിന്റെ പഴയൊരു തമാശ ഓര്‍മ്മിപ്പിച്ചു.

ഒരു സാധാരണക്കാരനും പള്ളീലച്ചനും വഴിയില്‍ കാറു കൂട്ടിത്തട്ടി വഴക്കായി. സാദാ ഡ്രൈവര്‍ പുരോഹിതനെ "എടാ വിവരം കെട്ടവനേ നീ നരകത്തില്‍ പോകും " എന്നു പറഞ്ഞു.


പുരോഹിതന്‍ ശാന്തമായി പറഞ്ഞത്രേ "മകനേ, ഞാന്‍ നിന്നെപ്പോലെ മറ്റൊരാളിനു ചീത്ത വരാര്‍ ആഗ്രഹിക്കാത്ത മനസ്സു മുഴുവന്‍ നന്മയുള്ള മാന്യനാണ്‌ അതുകൊണ്ട് ഞാന്‍ നിനക്കു നല്ലതു വരാന്‍ പ്രാര്‍ത്ഥിക്കുന്നു
"നീ തിരിച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ പോര്‍ച്ചില്‍ നിന്നും നിന്റെ അമ്മ കുരച്ചുകൊണ്ട് വന്ന് നിന്നെ കടിക്കാന്‍ ഇടവരുത്തല്ലേ എന്നു ദൈവത്തോട് ഞാന്‍ അപേക്ഷിക്കുന്നു"


എത്ര നന്മ നിറഞ്ഞ മനസ്സ്.

Umesh::ഉമേഷ് said...

രാജീവ്,
ഉജ്ജ്വലം! ഇതു പോലെയുള്ള നികൃഷ്ടജീവികളെക്കാൾ എത്രയോ മഹത്താണു് പട്ടികളുടെ ജന്മം! കുറഞ്ഞതു് എവിടെ കുരയ്ക്കണം എന്നുള്ള മൂളയെങ്കിലും അവർക്കുണ്ടല്ലോ!

സത്യാർത്ഥീ,

ഗ്രാൻഡ്‌മാസ്റ്ററാണു്, 56 ടൂർണമെന്റ് ജയിച്ചിട്ടുണ്ടു്, ക്ലീവ്‌ലാൻഡ് യൂണിവേഴ്സിറ്റിയിൽ വേൾഡ് ചാമ്പ്യൻ ആയിട്ടുണ്ടു് എന്നൊക്കെ കേട്ടപ്പോൾ ഞാൻ വിചാരിച്ചു അറ്റ് ലീസ്റ്റ് ബേസിക് ഓപ്പണിംഗ് ഒക്കെ അറിയാമെന്നു്. അതു കൊണ്ടാണു് 1. f3-യ്ക്കു് ഞാൻ 1... c5 കളിച്ചതും അതു പിന്നെ ഡ്രാഗൺ ആയതും. 1... e5 മതിയായിരുന്നു, അല്ലേ? :)

ചന്ത്രക്കാറന്‍ said...

"I Dr. N. Gopalakrishnan, Scientist & Director IISH"

വല്ലാത്തൊരു ജന്മം തന്നെയപ്പാ. ഉമേഷോ സൂരജോ കാല്‍വിനോ ഉന്നയിച്ച ഒരു പോയിന്റിനുപോലും അങ്ങേര്‍ക്ക് മറുപടി പറയാനില്ല. എന്നിട്ട് പട്ടി പൂച്ച എന്നൊക്കെ രൂപകങ്ങളും കൂട്ടത്തില്‍ കുറച്ചു ശാപവും.

ഇയാള്‍ എന്തു ജാതി സയന്റിസ്റ്റാണെന്നും മുക്കിനുമുക്കിന് അടിക്കുന്ന പേറ്റന്റുകള്‍ എന്തിലൊക്കെ ആണെന്നും ആര്‍ക്കെങ്കിലും അറിയാമോ? തപ്പിയിട്ട് കാര്യമായൊന്നും കിട്ടുന്നില്ല. "സയന്റിസ്റ്റായ" ഇയാളുടെ ഒരു പേപ്പറും എവിടെയും കാണാനുമില്ല.

ഇതു വായിക്കുന്ന ഗോക്രി ഫാന്‍സ് ക്ലബ് അംഗങ്ങള്‍ ആരെങ്കിലും ഇങ്ങേരുടെ 'സയന്‍സി'ലേക്കുള്ള സംഭാവനകള്‍ ഇവിടെ ഇടുമോ? ഇയാള്‍ക്ക് ISRO അമ്പതിനായിരം കൊടുത്തു, NASA ആസത്തിലിട്ട് മുളപ്പിക്കാന്‍ ഒരു കെട്ട് ആലിന്‍കുരു കൊടുത്തു എന്ന മട്ടിലുള്ള സാധനങ്ങളല്ല. സയന്‍സിന്റെ ഭാഷയിലും മെതഡോളജിയിലും എഴുതിയിട്ടുള്ള കാര്യമായ വര്‍ക്കുകളുടെ ലിങ്ക് മതിയാകും.

Sree said...

ആ ഇമെയില്‍ ഗോപാലകൃഷ്ണന്റെ ആണെങ്കില്‍ അയാള്‍ക് സംസ്കാരം എന്നാ വാക്ക് ഉച്ചരിക്കാന്‍ അര്‍ഹത ഇല്ല.. ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഉള്ള ഈ കുരക്കല്‍ തന്നെ കാണിക്കുന്നുണ്ട് പുള്ളിയുടെ അസഹിഷ്ണുത.. വായിച്ചപ്പോള്‍ കഷ്ടം തോന്നി.. പുച്ഛം തോന്നി..

Umesh::ഉമേഷ് said...

Also to the mislead youngsters like Umesh, Kiran Thomas, Vishak, Suraj and their colleagues who are wasting their time and energy...

??

Kaippally said...

I doubt if he has even spent the time to read any of the material presented against his pseudo-science. He has not refuted a single line of Umesh's or Suraj's analyses.

Mr. Gopalakrishnan (I wouldn't call you Doctor that would be insulting many of my good friends and teachers in Universities who are real scientists)

Please spend time to read the complete critique written by Umesh and Dr. Sooraj.

ചന്ത്രക്കാറന്‍ said...

എന്തൊക്കെപ്പറഞ്ഞാലും അണ്ണന്റെ ഇംഗ്ലീഷ് നല്ല സ്റ്റൈലന്‍ ഇംഗ്ലീഷാണുകേട്ടാ, അണ്ണന്റെ സയന്‍സിനേക്കാളും 'ആക്കുറേറ്റ്'. IISHല്‍ ഇംഗ്ലീഷ് സാഹിത്യം കൂടി പഠിപ്പിക്കാവുന്നതാണ്. ഷേയ്ക്സ്പിയറിന്റെ പിന്‍ഗാമികളേയും നമുക്ക് ഭാരതത്തില്‍ സൃഷ്ടിക്കാം.

Sudhir KK said...

ഇതിന്‍റെ ലിങ്ക് ഉണ്ടോ? IISH-ല്‍ അങ്ങോരുടെ മറുപടിയുടെ.

Melethil said...

കത്ത് സംസ്കൃതത്തില്‍ നിന്ന് നേരെ തര്‍ജ്ജമ ചെയ്തതാവും.

@Un :D :D

"ഗോ"-സയന്‍സ് - രാമര്‍,ഹനാന്‍,ഇപ്പൊ ഇങ്ങോരും!പണ്ട് വ്യാജ ഡോക്ടര്മാരായിരുന്നു, ഇപ്പൊ "ഗോ"-സയന്റിസ്റ്റുകള്‍

Sulfikar said...

"ബെസ്റ്റ് കണ്ണാ ബെസ്റ്റ്" എന്തായാലും ഉമേഷേട്ടനും സൂരജുമൊക്കെ മാസങ്ങളോളം ചിലവിട്ടു എഴുതിയ പോസ്റ്റിനെ ഒറ്റ മെയില്‍ കൊണ്ട് തകര്‍ത്തു കളഞ്ഞില്ലേ സമ്മതിക്കണം കോവാലകൃഷ്ണനെ.

Kaippally said...

This critique of Mr. Gopalakrishnans "Science" prepared by Umesh and Dr. Sooraj demolishes his credibility as a scientist and an academic. I urge you to publish these writings in a peer reviewed scientific journal. This should be discussed in the scientific community. Subsequently a formal proposal should be made to the State Government and the University Grant Commission to withdraw all public funding for this voodo science, which I am sure can be put to better use.

I find Mr. Gopalakrishnan's response to this critique disappointing and reprehensible. The least he could have done is read the material in its entirety and provide justification for his statements. Since no such attempts have been made, it is quite clear that Mr. Gopalakrishnan is a cheat and a charlatan

അതുല്യ said...

മതീല്ലോ ഇത്രേം,!! ഒരു രേസ്പോന്‍സ് ആ സൈഡില്‍ നിന്ന് കിട്ടുക എന്നതില്‍ തന്നെ, എതിര്‍ത്തവര്‍ക്ക് 101% വിജയം കണ്ടെത്തുവാന്‍ കഴിഞ്ഞതായിട്ടാണ് നമ്മള്‍ കണക്കാക്കേണ്ടത് ഇല്ലേ?

ആ ഈമൈലിലെ ഓരോ വരിയും, - " ഞാന്‍ മിഥ്യ യുടെ/അറിവില്ലായ്മയുടെ പാതയില്‍ ആയിരുന്നു, ഉമേഷും സൂരജും അത് തിരുത്തി തന്നു, എന്നു "ഗോ ക്രി " പറയുന്നതായിട്ട് വായിച്ചാല്‍ മതി. ഞാന്‍ ആന മയില്‍ ഒട്ടകം മാങ്ങാത്തൊലി ആണെന്ന് പിന്നേം പിന്നേം പറയുന്നത് തന്നെ അവനവന്‍ അതല്ലാത്തത് കൊണ്ടല്ലേ? ചിലര്‍ സംവാദത്തിനു ഇടയില്‍, "I am a perfect gentleman you know" ന്നു പലവട്ടം പറയുന്നത് കേള്‍ക്കാറില്ലേ? :)

ഇത്രേം നീണ്ട മേയിലിലുടനീളം, ഈ കൂടി വരുന്ന കുരുക്കില്‍ നിന്ന അഴിഞ്ഞു പോരാനുള്ള തത്രപാടു വായിച്ചെടുക്കവുന്നതല്ലേ ഓരോ വായനക്കാരനും?

സോ, കസേരക്കാല്‍ ഇളകി തുടങ്ങി, ഇനി ഉരഞ്ഞു ഉരഞ്ഞു വീണോളും, വെയിറ്റ് വെയിറ്റ് .....

Anonymous said...

ഇത്രം വിവരോം വിദ്യാഭ്യാസോ ഉള്ള മനുഷ്യന്‍ ഇങ്ങനെ പുളുവടിക്കുമോ? അതും എന്നും അതിരാവിലെ... അമ്രതാ ടിവിയിലൂടെ. വിദേശത്ത് പോയി ഇതൊക്കെ കണ്ട്പിടിച്ചവന്മാരുടെ മുന്നില്‍ വെച്ച്....ന്റമ്മോ..ഇതിയാനെ സമ്മതിക്കണം. യുക്തിവാദസംഘം ഇതിയാനെ കണ്ട് തൊഴുതുപോയി എന്നാണ് പറഞ്ഞ് കേക്കണത്.

Anonymous said...

ഇത്രം വിവരോം വിദ്യാഭ്യാസോ ഉള്ള മനുഷ്യന്‍ ഇങ്ങനെ പുളുവടിക്കുമോ? അതും എന്നും അതിരാവിലെ... അമ്രതാ ടിവിയിലൂടെ. വിദേശത്ത് പോയി ഇതൊക്കെ കണ്ട്പിടിച്ചവന്മാരുടെ മുന്നില്‍ വെച്ച്....ന്റമ്മോ..ഇതിയാനെ സമ്മതിക്കണം. യുക്തിവാദസംഘം ഇതിയാനെ കണ്ട് തൊഴുതുപോയി എന്നാണ് പറഞ്ഞ് കേക്കണത്.

അഭിലാഷങ്ങള്‍ said...

((ട്രാക്കിങ്ങ് ))

ഉമേഷേട്ടനും, സൂരജുമൊക്കെ വിമര്‍ശിച്ച കാര്യങ്ങള്‍ക്ക് വിശദമായി മറുപടി പറയാത്തിടത്തോളം ഡോ.ഗോപാലകൃഷ്ണന്‍ സംശയത്തിന്റെ നിഴലിലായിരിക്കും. സംശയമില്ല. ചുമ്മ അതും ഇതും പറയാതെ, വിമര്‍ശനമേല്‍ക്കേണ്ടിവന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാനാണ് ഡോ.ഗോപാലകൃഷണന്‍ ശ്രമിക്കേണ്ടത് എന്ന് തന്നെയായിരിക്കും അദ്ദേഹത്തിന്റെ ഓര്‍ഗനൈസേഷനിലെ ആളുകളുടെപോലും ആഗ്രഹം എന്നാണ് എനിക്ക് തോന്നുന്നത്.

ഏതായാലും, ഈ കത്ത് /മെസ്സേജ് പൂര്‍ണ്ണരൂപത്തില്‍ അവരുടെ സൈറ്റില്‍ ഉണ്ട് എന്ന് പ്രതീക്ഷിച്ച് പോയിനോക്കിയപ്പോള്‍ കണ്ടില്ല. മറിച്ച് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞതായി കാണുന്നു. [Thursday Message - April 15 ]

HOW TO FACE CRITICISMS ?

People have got the freedom to criticize. Anyone can criticize others constructively or destructively. Even Mahathma Gandhi, Socrates’, Lord Jesus, Lord Krishna, Lord Rama, Swamy Vivekananda, every minister, ……..all of them face criticisms. None can escape the criticism of others whether they do good or bad. Our aim should be utising these criticisms and comments for building our strength. Always remember that survival of the noblest is the message of India. Whichever is dharmic in practice that will survive. Supporting good mission oriented work is a difficult task, but criticizing others is an easy task, Criticizing others make the person happy for his doing nothing for the world.

SOME CRITICAL MESSAGES SPREAD THROUGH WEBSITES/ BLOGS. HOW DO YOU RESPOND ?

I heard that few blogs have appeared in the internet on my lectures delivered in astrology.. All the criticisms are the part of social work. The answers for the criticisms are THE DOGS WILL BARK THE CARAVANS WILL MOVE TO THE MARKET. Every criticism is a blessing for self evaluation for anyone. All the criticisms are publicity for iish and we welcome that. All what ever is said and spread are available in the website. Those who would like to get the details can go through www.iish.org

എന്തരോ എന്തോ..! :) ഇതാ ഇവിടെ .

അനില്‍@ബ്ലോഗ് // anil said...

ഇതല്ലെ ആ ലിങ്ക്

un said...

നിങ്ങളൊക്കെയിങ്ങനെ ആ‍ സൈറ്റില്‍ക്കേറി നിരങ്ങിയാല്‍ സൈറ്റിന്റെ ഹിറ്റ് റേഷ്യോ കൂടിയെന്നും ഫാരതത്തിന്റെ സൈന്റിഫിക് ഹെറിറ്റേജില്‍ ആള്‍ക്കാര്‍ക്ക് താല്പര്യം കൂടി എന്നും ഒക്കെ പറഞ്ഞ് അടുത്ത പ്രഭാഷണം ഇപ്പൊ വരും. നോക്കിക്കോ.

അങ്ങേരെ ചുളുവില്‍ പ്രശസ്തനാക്കിക്കൊടുത്ത സൂരജിനും ഉമേഷേട്ടനും ശ്രീഹരിക്കും ഒക്കെ ഈ ഗതി തന്നെ വരണം!!

Calvin H said...

എത്ര മഹാനായ മനുഷ്യന്‍! വെറുതെ തെറ്റിദ്ദരിച്ചൂ...

സന്തോഷ്‌ പെരുനാട്‌ said...

Gopala Gopala
Dont call Dr. to this type of "B"- es.

dont stop the writing and talking about these type of Doctors who treat Un cultured animals (men those belive them)

സുജനിക said...

ആർഷ ഭാരതന്റെ ഭാഷ കൊള്ളാം. ‘ശ്വാക്കൾ ‘എന്നെങ്കിലും പറയാമായിരുന്നില്ലെ ഡോക്ടറേ?

ഷാജി.കെ said...

അപ്പോള്‍ ഇളക്കം തട്ടി തുടങ്ങിയെന്നര്‍ത്ഥം,അതാണ്‌ വാലിനു തീ പിടിച്ച പോലത്തെ ഈ മറുപടി(മറുപടി എന്ന് പറയാമോ?!!)

ഷാജി ഖത്തര്‍.

Kaippally said...

Arrogance, pedantry, and dogmatism; the occupational diseases of those who spend their lives directing the intellects of the young.
: - Henry S. Canby

അനില്‍ശ്രീ... said...
This comment has been removed by the author.
അനില്‍ശ്രീ... said...

ഞാന്‍ ഉള്‍പ്പെടെയുല്ലവര്‍ ചെയ്ത ഒരു തെറ്റുണ്ട്. ആ ലേഖനങ്ങള്‍ വായിച്ചിട്ട് കമന്റിടാതെ അതിന്റെ ലിങ്കുകള്‍ കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുക മാത്രം ചെയ്തു. ഒരു കമന്റ് ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. പതിമൂന്ന് എന്ന എണ്ണം എങ്കിലും പെരുകിയേനെ.. ശ്ശോ....

Ajith Pantheeradi said...

ഗോക്രിയെ എതിര്‍ത്താല്‍ സൂരജിനും ഉമേഷിനും കാളീശാപം കിട്ടുമെന്നും അടുത്ത ജന്മം ശുനകനായി ജനിക്കേണ്ടി വരുമെന്നും ഫലം.

ഇതൊഴിവാക്കാന്‍ ബി.സി 16-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാമുനി കടമ്മനിട്ടാനന്ദന്റെ കാളീ സ്തുതി ( കാളീ കാളിമയര്‍ന്നോളേ .. ) ദിവസവും ജപിക്കുക. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുനേറ്റ് ബെഡ്‌‌കോഫി കുടിക്കാതെ വേണം ഇതു ജപിക്കുവാന്‍. എന്നാലേ രക്ഷയൂള്ളൂ

Ajith Pantheeradi said...

ഗോക്രി പറഞ്ഞ ചന്ദ്രഹരിയുടെ ഒരു Article

സ്വപ്നാടകന്‍ said...

ഇത്രയും മഹാനായ ഗോക്രിയെ കോക്രി കാണിച്ച നിങ്ങളൊക്കെ അനുഭവിക്കും..നോക്കിക്കോ...

ഹൊ!.....ഇങ്ങനേമുണ്ടോ മനുഷ്യന്മാര്‍..!!!!!
രാധേയന്‍ പറഞ്ഞതുതന്നെ കാര്യം :)

Anonymous said...

ആനയാണ് വരുന്നതെങ്കിലും ഒന്ന്‌ കുരച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുക എന്ന പട്ടികളുടെ പ്രാചീന അടവുനയത്തിന് ആര്‍ഷഭാരത സംസ്കാരത്തോളം പഴക്കമുണ്ടത്രേ :)

mjithin said...

കഷ്ടം!!! *ഇത്രയും മാന്യനും അഗാധ പാണ്ടിത്യവുമുള്ള* ഒരു മനുഷ്യനെയാണല്ലോ നിങ്ങള്‍ ലോകത്തിലെ 700 കോടി ജനങ്ങളുടെ മുന്നിലിട്ട് നാറ്റിക്കാന്‍ ശ്രമം നടത്തിയത്!!! ഇനിയെങ്കിലും നന്നായിക്കൂടെ.... ഈ എഴുന്നൂറ് കോടി ജനങ്ങളില്‍ വെറും പതിമൂന്നു പേര്‍ മാത്രമാണ് നിങ്ങളുടെ പോസ്റ്റിന് കമന്റിട്ടത്. അതുകൊണ്ട് തന്നെ മനസിലായല്ലോ ലോകത്തിലെ അറുന്നൂറുകോടി ചില്ലറ ആള്‍ക്കാര്‍ (എനിക്ക് ശെരിക്കു കണക്ക് കൂട്ടാന്‍ അറിയില്ല - അദ്ദേഹത്തോട് ചോദിച്ചാല്‍ കൃത്യം കൃത്യം കണക്ക് പറഞ്ഞു തരും - അദ്ദേഹം കണക്കില്‍ ഉസ്താദാണ്) അദ്ദേഹത്തിന്റെ കൂടെയാണെന്ന്.

അതുകൊണ്ട് ഇത് ഇവിടെ വച്ചു നിര്‍ത്തിക്കോ. മനസിലാകുന്ന *ഭാഷയില്‍* നിങ്ങളോട് പറഞ്ഞു കഴിഞ്ഞു. പിള്ളേര്‍ക്ക് അന്വേഷിക്കാന്‍ പറ്റിയ വേറെ എന്തോരം കാര്യങ്ങളുണ്ട്? നിന്റെയൊക്കെ ശുക്രനെയും ശനിയേയും കയ്യിലിട്ടു അമ്മാനമാടുന്നവനോടാ കളി...ഹും!!! മര്യാദയ്ക്കല്ലെങ്കില്‍ ജീവിതം കണ്ടകശനിയാക്കിക്കളയും!!! ഓര്‍ത്തോ!!! ഗ്ലാനിര്‍ഭവതി ഭാരതീം ഗു ഗുളു ഗു ഗുളു ഗു ഗുളു ഗു ഗുളു. പോണവഴിക്ക് കത്തിപ്പോട്ടെ!!!!

Sudhi|I|സുധീ said...

ഡോ.ഗോപാലകൃഷ്ണന്‍ കീ ജയ്‌...

mjithin said...

ട്രാക് ട്രാക്കേയ്

Sudhi|I|സുധീ said...
This comment has been removed by the author.
dethan said...

ഈ 'മഹാശാസ്ത്രജ്ഞ'ന്റെ ഡോക്ട്രേറ്റ് ഒറിജിനല്‍ ആണോ എന്ന് സംശയമുണ്ട്.അതിന്റെ വിശദാംശങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അന്വേഷിക്കാമായിരുന്നു.ഇദ്ദേഹത്തിന് ശാസ്ത്ര ബോധമില്ലെന്ന് ഉമേഷും കൂട്ടരും തെളിയിച്ചെങ്കില്‍ സാമാന്യ ബോധവും സംസ്കാരവും ഇല്ലെന്ന് ഇദ്ദേഹം സ്വയം തെളിയിച്ചിരിക്കയാണ് ആംഗല
വാണിയിലൂടെ.

-ദത്തന്‍

അപ്പൂട്ടൻ said...
This comment has been removed by the author.
പയ്യന്‍ / Payyan said...

സോക്രട്ടീസ്, ജീസസ്‌, പിന്നെ ഗോപാലകൃഷ്ണനും... :) കഷ്ടം...

അപ്പൂട്ടൻ said...

അദ്ദേഹം ശപിച്ചില്ലല്ലൊ, അഹോഭാഗ്യ്‌.

ബൈദബൈ, ഒരു കമണ്ഡലുവൊക്കെ പിടിച്ച്‌ ജടയും താടിയുമൊക്കെവെച്ച്‌ ചെങ്ങായ്‌ വന്ന് മേ തുമേ ശ്രാപ്‌ ദേത്താഹൂം എന്നു പറയുന്നതും ഉമേഷും സൂരജും കിരണും കാൽവിനും (ഭാഗ്യവാൻ, മുനിയുടെ കണ്ണിൽ പെട്ടില്ല) വിശാഖും (ഏതോ non-existent നിർഭാഗ്യവാൻ, ആരാണാവോ പാവം)
എന്നീപ്പറഞ്ഞ വിവരദോഷികളൊക്കെ അത്‌ കയ്യോടെ വാങ്ങിവെച്ച്‌ വീട്ടിൽ ഫ്രെയിമിട്ട്‌ പ്രദർശിപ്പിക്കുന്നതും ഓർക്കുമ്പോൾ തന്നെ ഒരു ബുളഹം.

Calicocentric കാലിക്കോസെന്‍ട്രിക് said...

DOGS will bark and the caravans will never stop, it will go to the market.

That motivates me, greatly.
To market, to market, to buy a fat what?

വിചാരം said...

രാജീവേട്ടോ.. ഇദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ തന്നെ വെറും 13 പേരല്ല 13 ലക്ഷം പേര്‍ ഉമേഷിന്റേയും ഡോ:സൂരജിന്റേയും പോസ്റ്റ് വായിച്ച് തന്റെ റൈറ്റ് കൂട്ടിയെന്ന്
“First of all I would like to thank the four blog creators particularly Sri. Umesh for giving excellent publicity for the website of iish, to which the hits per day have been shot up and the number of registration per day has also been increased significantly because of his strenuous effort for creating this blog for denigrating iish mission.

ഈ പൊട്ടന്‍ അറിയാതറിയാതെ സത്യം പറഞ്ഞത് ആരും ശ്രദ്ധിച്ചില്ലേ ?
നമ്മുക്കൊരു കാര്യം ചെയ്യാനാവുമോ കേരളത്തില്‍ ഇപ്പോഴുള്ള ബ്ലോഗേര്‍സ് ചേര്‍ന്ന് കേരളത്തിലും , മറ്റു സ്ഥലങ്ങളീലുള്ളവര്‍ അവിടെയെല്ലാം കൂടി ചേര്‍ന്ന് ഒരു സെമിനാര്‍ നടത്തുക ഡോ:സൂരജ് ,ഉമേഷ് , ശ്രി ഹരി എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് നമ്മുടെ ബ്ലോഗ് കൂട്ടായ്മ കൊണ്ടിയാളുടെ ട്രൌസര്‍ ഊരി കീറണം 13 അല്ല 13 ലക്ഷം പേര്‍ ഇയാള്‍ക്കെതിരെയാണന്ന് ഇയാള്‍ മനസ്സിലാക്കണം അനേകം കള്ള സാമിമാരെയും സിദ്ധന്മാരേയും മൂക്ക് കൊണ്ട് ക്ഷ മ ഋ വരപ്പിച്ച കേരളത്തിലെ ചുണകുട്ടികള്‍ ഉറങ്ങുകയല്ല ഉണര്‍ന്നിരിക്കുകയാണന്ന് മനസ്സിലാവണം.

വെള്ളെഴുത്ത് said...

വിചാരം പറഞ്ഞത് വളരെ നല്ല ആശയമാണ്. ബ്ലോഗേഴ്സിന്റെ നേതൃത്വത്തിൽ ഇത്തരം കാര്യങ്ങൾ നടന്നാൽ നല്ലത്. നടത്താൻ എളുപ്പവുമാണ്.. പക്ഷേ അതു വിളിച്ചു വരുത്താൻ പോകുന്ന പ്രതിഷേധങ്ങളെ ലാഘവബുദ്ധിയോടെ കാണേണ്ടതില്ല. വിശ്വാസമാണല്ലോ എല്ലാം. ഈ നിലയ്ക്ക് കുറെയേറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഒരു ഗോപാലകൃഷ്ണൻ മാത്രമല്ല സമൂഹത്തിൽ തുറന്നു കാണിക്കപ്പെടേണ്ട ഒരുപാടുപേർ.. ഓരോരുത്തരായി വിശകലനം ചെയ്യപ്പെടണം. സാമൂഹിക വിശകലനങ്ങളും വേണം. ഉന്മേഷിനാൽ തുടങ്ങി വച്ച ഒരു സംഗതി ഇവിടെ തന്നെ അവസാനിച്ചു പോകാതിരിക്കാനാണ് ഇനി ഏറ്റവും അധികം ശ്രമം വേണ്ടത്.. ബ്ലോഗേഴ്സ് മുറിക്കകത്ത് കതകടച്ചിരുന്ന് നഷ്ടപ്പെട്ടുപോയ കാലത്തെക്കുറിച്ച് വിതുമ്പിക്കൊണ്ടിരിക്കുന്നവരാണെന്ന സാമാന്യധാരണയെ പൊളിച്ചടുക്കാൻ ഇത്തരം മുന്നേറ്റങ്ങൾ ഉപകരിക്കുകയും ചെയ്യും.

വെള്ളെഴുത്ത് said...

തെറ്റി. ഉമേഷ്, ഉന്മേഷ് ആയിപ്പോയി!
ഉമേഷിനാലും സൂരജിനാലും....

The Prophet Of Frivolity said...

ഇതുവരെ നടന്നത് ഒരു വശമാണ്. കൊടുക്കലിന്റെ ഭാഗം. ഇതിനൊരു മറുവശമുണ്ട്. സ്വീകരിക്കുന്നവരുടെ ഭാഗം. അതു വേണ്ടത്ര വിശകലനം ചെയ്യപ്പെട്ടുവോ എന്നാണ് സംശയം. ഇത്തരത്തിലുള്ള - പൈതൃകവും, ശാസ്ത്രവും സമംചേര്‍ന്ന - വിഭവങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന്റെ സാമൂഹികമന:ശ്ശാസ്ത്രം ഇതോടൊപ്പം അനാവരണം ചെയ്യപ്പെടേണ്ടതില്ലേ? ഒരു പ്രശ്നമെന്നത്, ഉമേഷിന്റെയും സൂരജിന്റെയും ലേഖനങ്ങളില്‍ സാദ്ധ്യമായ ‘വസ്തുനിഷ്ഠത’ ഇതില്‍ എത്രത്തോളം സാദ്ധ്യമാവും എന്നതാണ്. എങ്കിലും, സോഷ്യല്‍ സൈക്കോളജി നന്നായി അറിയാവുന്ന കുറച്ചുപേരെങ്കിലും ഈ ബൂലോഗത്ത് ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. ആരെങ്കിലുമൊക്കെ ചേര്‍ന്ന് അങ്ങനെ ഒരു സംരംഭം ഏറ്റെടുത്തിരുന്നെങ്കില്‍ എനിക്കും കൊറച്ച് പഠിക്കാമായാരുന്നു എന്നൊരു തോന്നല്‍.
ഗോപാലകൃഷ്ണന്‍ പറയുന്നതു മുഴുവന്‍ അദ്ദേഹം ശരിക്കും ആലോചിച്ചു പറയുന്നതാണോ എന്നറിയില്ല. ആണെങ്കില്‍, അപാരമായ ഒരു തലത്തിലാണ്. ഉദാഹരണത്തിന്, ആ വെബ് പേജില്‍ വന്ന ഈ വാചകം നോക്കുക: “Life and social work will have Positives+ negatives, Happiness + sorrow; Ups + downs; Success+ failure; Criticisms + apreciations and so on.“ Positives and negatives എന്ന് എളുപ്പം പറയാവുന്നിടത്താണ്, ഒരു ഗണിതചിഹ്നം. ഇത് ഒരുതരം ‘ഹ്പ്നോട്ടിക്ക് ക്യൂ’ പോലെയാണ് പ്രവൃത്തിക്കുക, വായനക്കാരില്‍/ശ്രോതാവില്‍. ഇത്തരത്തില്‍, എങ്ങനെ സാധാരണ നിലയില്‍ സുസജ്ജമായ വിമര്‍ശാത്മകബുദ്ധി മരവിപ്പക്കപ്പെടുന്നു എന്നതൊക്കെ അറിയാവുന്ന ആരെങ്കിലും...

ജിവി/JiVi said...

"IISHല്‍ ഇംഗ്ലീഷ് സാഹിത്യം കൂടി പഠിപ്പിക്കാവുന്നതാണ്. ഷേയ്ക്സ്പിയറിന്റെ പിന്‍ഗാമികളേയും നമുക്ക് ഭാരതത്തില്‍ സൃഷ്ടിക്കാം"

ചന്ദ്രക്കാറന്‍,
ഷേക്സ്പിയറുടെ ആര്‍ഷ ഭാരത പാരമ്പര്യം അറിയില്ലേ? ശേഷപ്പ അയ്യര്‍ എന്ന തമിഴ്ബ്രാഹ്മണനാണ് യഥാര്‍ത്ഥത്തില്‍ ഷേക്സ്പിയര്‍. ഡോ. ഗോയുടെ വിഷയം സയന്‍സ് ആയതുകൊണ്ട് ഇതൊന്നും അങ്ങേര് പറയുന്നില്ലന്നേ ഉള്ളൂ.

Suraj said...

പ്രോഫറ്റ്,

രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലത്തിലെ അത്തരമൊരു വിശകലനത്തിന് തീര്‍ച്ചയായും സമയമായിരിക്കുന്നു. അതു ഗോപാലകൃഷ്ണനില്‍ മാത്രമായി ഒതുങ്ങുന്നതും ശരിയല്ല. ആര്‍ഷഭാരതത്തില്‍ “എല്ലാം സയന്റിഫിക്കായിരുന്നു” എന്ന് വാദിച്ച് സുയിപ്പാക്കാന്‍ തുടങ്ങിയ ഈ മൂവ്മെന്റിന്റെ തന്ത ഒരുപക്ഷേ ദയാനന്ദ സരസ്വതിയായിരിക്കും. സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലെ ആന്റി-കൊളോണിയല്‍ മന:ശാസ്ത്രത്തില്‍ നിന്ന് തുടങ്ങണമെന്ന് തോന്നുന്നു അപ്പോള്‍. പിന്നെ 1990കളില്‍ വിഷ്ണുവര്‍ത്തക്കിനെ പോലുള്ളവരുടെ പുസ്തകങ്ങള്‍, വൈമാനികശാസ്ത്രം എന്ന ഉഡായിപ്പിനെ സര്‍ക്കാരിന്റെ തന്നെ സ്ഥാപനത്തിലെ സയന്റിസ്റ്റുകള്‍ (IISc,B'lore) പൊളിച്ച കഥ, കേരളത്തിലേക്ക് വന്നാല്‍ എം.ആര്‍ രാജേഷിന്റെ “വേദങ്ങളിലെ ശാസ്ത്രദീപ്തി”, ഹൈന്ദവാചാരങ്ങളെ ആ‍ധുനിക സയന്‍സിന്റെ വേഷമണിയിച്ച് പുതിയകുപ്പിയിലാക്കുന്ന അസംഖ്യം കുട്ടിസ്വാമിമാര് (പയ്യന്നൂരെ ഒരു ഹരിസ്വാമി മുതല്‍ പാറശാലവരെ നീളുന്ന ‘പൈതൃകാവകാശികള്‍’), ഡോ:ഗോപാലകൃഷ്ണന്‍, പിന്നെ ഇപ്പോള്‍ എല്‍.ഗിരീഷ് കുമാര്‍ വരെ.

പ്രോഫറ്റ് പറഞ്ഞതു പോലെ അത്തരമൊരു വിശകലനത്തില് വസ്തിനിഷ്ഠതയ്ക്ക് എത്രമാത്രം പ്രാധാന്യം കൊടുക്കാനാവുമെന്നതാണ് എന്നെപോലുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകം. സാമൂഹ്യപഠനമെന്നു പറഞ്ഞ് ബ്ലോഗിലായാലും പ്രിന്റിലായാലും ഇറങ്ങുന്നത് മുക്കാലേ മുണ്ടാണിയും Intuition-കളെയും വൈയക്തിക idiosyncrasy-കളെയും സാമാന്യവല്‍ക്കരിക്കാനുള്ള ഒരുതരം ഉരുണ്ടുകളിയാകുമ്പോള്‍ പ്രത്യേകിച്ചും ;)

ഇത്തരക്കാരുടെ സാമൂഹിക സ്വാധീനത്തെപ്പറ്റിയുള്ള വിശകലനം വസ്തുനിഷ്ഠമാകണമെങ്കില്‍ ഇവരുടെ സര്‍ക്കിളുകളിലെ രാഷ്ട്രീയ/ജാതി ചായ്‌വുകള്‍ കണക്കുകള്‍ സഹിതം പരിശോധിക്കേണ്ടിവരും, മൃദുഹൈന്ദവതയില്‍ ആരംഭിച്ച് തീവ്രവാദ യുക്തികളിലേക്ക് വ്യാപിക്കുന്ന ഈ സൈസ് പ്രസംഗങ്ങള്‍ ("നമ്മുടെ മാധവിക്കുട്ടി ഉത്ഘാടനം ചെയ്ത ലൗജിഹാദ്" എന്ന് ഒരു പ്രസംഗത്തില്‍ ഡോ:ഗോ പറയുന്നത് ശ്രദ്ധിച്ചിരുന്നു) ഹിന്ദുസമൂഹത്തിലെ പലതട്ടുകളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നത് മറ്റൊരുവിഷയം. ഇതിനോടൊപ്പം വളരുന്ന മറ്റ് മതങ്ങളിലെ "paternicity"വാദങ്ങളുടെ (കട: ഷെര്‍മര്‍‌ ‌) ദിശയും സാമൂഹിക സ്വാധീനങ്ങളുമറിയണം. ഇവര്‍ അവകാശപ്പെടുമ്പോലെ "സാധാരണ വിശ്വാസിയുടെ ആത്മാഭിമാനം ഉയര്‍ത്തല്‍" ആണോ സംഭവിക്കുന്നത്, അതോ ‘നിങ്ങളുടെ മുത്തച്ഛന്മാര്‍ ചെയ്തിരുന്നതൊക്കെ സയന്റിഫിക്കലീ ആക്കുറേറ്റ് ആയിരുന്നു’, ‘നീയിപ്പോള്‍ അര്‍ഥമറിയാതെ ആചരിക്കുന്നതാണെങ്കിലും നിന്റെ ആചാരങ്ങള്‍ക്കൊക്കെ അടിസ്ഥാനം ലോകോത്തര സയന്‍സാണ്’ എന്ന ലൈനിലെ ‘വചനോത്സവം’ കേട്ട് സംഘപരിവാരക്കൂട്ടങ്ങളോട് പണ്ടേ ചാഞ്ഞിരിക്കുന്ന ഏതെങ്കിലും സമുദായത്തട്ടുകള്‍ക്ക് കിട്ടുന്ന intellectual "രോഗശാന്തിശുശ്രൂഷ"യാണോ ഇത് ? ഈ പ്രഘോഷണങ്ങളില്‍ പുട്ടിനു പീരപോലെ ഉദ്ധരിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ വായന സമകാലിക കേരളത്തില്‍/ഇന്ത്യയില്‍ വര്‍ദ്ധിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഏത് ദിശയിലെ വായനയാണ് വര്‍ദ്ധിച്ചിരിക്കുന്നത് ? വെറും രാമായണമാസ, റംസാന്‍ കാലവായനകളാണോ കൂടുന്നത്, അതോ ആധ്യാത്മികതയുടെ പുകയും പൊടിയും മാറ്റിയുള്ള വായനയാണോ കൂടുന്നത് ? തത്ഫലമായി ചരിത്രപഠനത്തിലോ comparative philology-യിലോ ഫിലോസഫിയിലോ നരവംശപഠനങ്ങളിലോ തിസീസുകള്‍/ജേണല്‍ പ്രബന്ധങ്ങള്‍, യൂണിവേഴ്സിറ്റി ഗവേഷണങ്ങള്‍ എന്നിവയില്‍ objective ആയി കാണിക്കാവുന്ന വര്‍ദ്ധനവുകള്‍ ഉണ്ടായിട്ടുണ്ടോ ? ഇങ്ങനെ പലതും പരിശോധിക്കേണ്ടി വരും.

വേണ്ടുന്ന അദ്ധ്വാനം ചെറുതല്ല എന്നുസൂചിപ്പിക്കാന്‍ എഴുതിയെന്നേയുള്ളൂ.....

Jijo said...

എന്തായാലും കാരവൻ ‘മാർക്കറ്റ്’ ലക്ഷ്യം വച്ചാണ് പോകുന്നതെന്ന് സമ്മതിച്ചല്ലോ, അത്രയെങ്കിലുമായി. ജപ്പാൻ കിടക്ക, വെള്ളിമൂങ്ങ, ഇരുതലകോരി, റൈസ്പുള്ളർ, അങ്ങിനെ കുറേ കാരവനുകൾ ഇതിലേ പോയിട്ടുമുണ്ട്, പോകുന്നുമുണ്ട്. ഇതും കൂടി അങ്ങു പോകുന്നതിൽ എന്താ കുഴപ്പം എന്ന് അങ്ങേർക്ക് തോന്നിയതിന് കുറ്റം പറയാൻ പറ്റില്ല.

ഇങ്ങേരുടെ ഡിഗ്രികളുടേയും കനേഡിയൻ ഓഫറിന്റേയും കഥ കേൾക്കുമ്പോൾ എനിക്ക് ഹനാൻ ബിൻ‌ത് ഹാഷിം എന്നൊരു പെൺകുട്ടിയേയും നാസയേയും ഓർമ്മ വരുന്നു. ഇത് വല്ല 'some mental problem' ആണോ ഡോക്റ്റർ?

ഡേയ് ഗോ said...

ഈ സാറിനു ക്ലീവ്ലാന്റ് യൂണിവേഴ്സിറ്റി ഏതാണ്ട് പുരസ്കാരം കൊടുത്തെന്ന് പറയുന്നത് ഗ്യാസാ. അവിടെ ആരെങ്കിലും ഒരു സ്പീച്ചുകൊടുത്താല്‍ കിട്ടുന്ന സര്‍ട്ടിപ്പികേറ്റാണ് സാധനം. വല്ല സംഘിയും വിളിച്ച് പ്രസംഗിപ്പിച്ചുകാണും. വിശ്വഹിന്ദുപരിഷകളുടെ ഏറ്റവും വലിയ ഫണ്ട് സോഴ്സാണല്ലോ അമേരിക്കന്‍ എന്നാറൈകള്. ആല് മരമുണ്ടാക്കുന്ന ഓസോണ്‍ ശ്വസിച്ച് അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ ആളുകളുടെ ശ്വാസകോശം ശുദ്ധീകരിക്കപ്പെടുന്നത് കാണിച്ച് ഒരു കടലാസ് ക്ലീവ്ലാന്റിലെ ചേട്ടന് അയച്ചാലോ ? പുരസ്കരിച്ച് വിട്ട മഹാശയന്റെ ശാസ്ത്രബോധം അവരും കൂടി അറിയട്ടെന്നേ.

Raveesh said...

ട്രാക്കിങ്ങ്

d said...

ഇങ്ങേരീ പറയുന്നതു മുഴുവന്‍ അസംബന്ധമാണെന്ന് വസ്തുതകള്‍ നിരത്തി തെളിയിച്ചതിനെക്കണ്ടിട്ടും ഇതൊക്കെ silly things ആണത്രേ! ഒരക്ഷരം മറുപടി പറയാനില്ല, പകരം “quotations“ -ലൂടെ മറുപടി കൊടുക്കുകയാണു പോലും! ശരിക്കും ശാസ്ത്രീയമായ സമീപനം തന്നെ.
ഇയാള്‍ ശരിക്കും ഡോക്ടറേറ്റ് ഉള്ള ആള്‍ തന്നെയോ?!

Kaippally said...

A few gems from the works of DoGoKri.
From "Ayurvedic Drugs, the chemistry and something Beyond"
Page 61

l. Quantum healing techniques are now directly linked with manthras and also with some of the Indian customs. The effect of the sound waves in the brain – neuro -linguistic and psycholinguistic effects are applied in psychosomatic treatments.


What is this Quantum healing? How do you measure the results? where are these treatments offered? And most importantly what the F*** are you smoking?

നന്ദന said...

രാജീവ്‌ ചേലനാട്ട്‌,
ഞാൻ കുറേകാലം ഇദ്ദേഹത്തിന്റെ സിഡിയും കേട്ട് ഇരിപ്പായിരുന്നു, ഇത്രയും അത്ഭുതങ്ങൾ നമ്മുടെ ഭാ‍രതത്തിലുണ്ടായിരുന്നിട്ട് ഇതുവരേയും ആരും പറയുന്നത് കേട്ടില്ലല്ലോ ഭഗവാനേ!!!. ഇദ്ദേഹത്തിന്റെ പഠനങ്ങളും ശ്രമങ്ങളും എന്നെ കോരിതരിപ്പിച്ചു. ഈ പോക്ക് പോയാൽ നമ്മൾ ലോകത്തിന്റെ നെറുകയിൽ എപ്പൊഎത്തിയെന്ന് ചോദിച്ചാൽ മതിയല്ലോ!!!. പക്ഷെ എന്റെ ഗ്രഹചാരത്തിന് ഒരു ദിവസം സൂരജിന്റെ പോസ്റ്റ് വായിക്കുകയും അതിനു ശേഷം ഉമേഷിന്റേയും പോസ്റ്റ് വായിക്കുകയും ചെയ്തതോടെ ഈ ദോക്ട്രെ കയ്യിൽ കിട്ടിയാൽ ......അതായിരുന്നു എന്റെ അവസ്ഥ. ദോക്തറായാലും പണത്തിന് വേണ്ടി എന്തും പറയാം, ആളുകളെ പറ്റിക്കാം എന്നായിരിക്കുന്നു അവസ്ഥ. എന്റേയും കുറച്ച് പണം ഈ വ്ഴിക്ക് പോയല്ലോ എന്നോർക്കുമ്പോൽ സങ്കടം വരും. എന്റെ ശാപം മതി ഇദ്ദേഹം കൂലമ്മുടിയാൻ.

ഇദ്ദേഹത്തിന്റെ മുഴുവൻ ശാപവും ഞാൻ ഏറ്റെടുത്തിരിക്കുന്നു, നിങ്ങൾക്ക് ഇനിയും കൂടുതലായി ജനങ്ങളെ അറിവിലേക്ക് നയിക്കാം.

Muhammed Shan said...

തൊണ്ണൂറുകളില്‍ ഇന്ത്യ ഉദാരീകരണ പാതയിലേക്ക് കടന്നതിനു ശേഷം അല്ലെ ഈ വിശ്വാസ വ്യവസായം ഇത്രയധികം തഴച്ചു വളര്‍ന്നത്‌ ..???
കച്ചവട സംസ്കാരവും ,പത്ര മാധ്യമങ്ങളും ,മത വിശ്വാസങ്ങളും ..പരസ്പരം പരിപോഷിപ്പിച്ചു വരികയാണിവിടെ.

ഇക് ബാല്‍ said...

All these to be published as a book as well as cd. the cost should be born by ourselves. i can arrange contributions from atleast 50 persons to meet the expense. price of the book and cd can be fixed at low which common people can afford. v should take it as a challenge at show them that 13 is a "lucky" number.

Anonymous said...

"ഞാന്‍ അട്വകറ്റ്‌ മുകുന്ദനുണ്ണി ... ഇതാ കോട്ട്" എന്ന് പറയുംപോലെ ഇയാള്‍ എന്തിനാണാവോ ഇടയ്ക്കിടെ scientist , scientist എന്ന് പറയുന്നത്?

Unknown said...

ആധുനിക ശാസ്ത്രം രൂപം കൊള്ളുന്നതിന് മുന്നേ പ്രാചീനഭാരതത്തിലെ ഋഷിമാർ പ്രപഞ്ചരഹസ്യം മുഴുവനും, ഇനിയും ശാസ്ത്രം കണ്ടുപിടിക്കാൻ ബാക്കിയുള്ളതും ഒക്കെ കണ്ടുപിടിച്ചതായി നമ്മളെ തെര്യപ്പെടുത്തുന്ന ഗോപാലകൃഷ്ണനെ ബ്ലോഗിലും ഇങ്ങനെ പ്രചാരണം നൽകി പ്രശസ്തനാക്കുന്നത് ഒരു കണക്കിന് നല്ലതാണ്. കാരണം അങ്ങനെ കണ്ടുപിടിച്ച സത്യങ്ങൾ താളിയോലകളിൽ സംസ്കൃതത്തിൽ എഴുതി വെച്ചിട്ടുള്ളത് ഗോപാലകൃഷ്ണൻ വിശദീകരിക്കുമ്പോഴാണല്ലൊ നമ്മളും മനസ്സിലാക്കുന്നത്. എന്നാൽ ഈ താളിയോലകൾ വായിച്ച് ഒരു മൊട്ടുസൂചി പോലും കണ്ടുപിടിക്കാൻ ഭാരതത്തിനായില്ല. കാരണം അന്ന് താളിയോലകളിൽ എഴുത്താണി കൊണ്ട് കുറിച്ചിട്ടത് ഗോപാലകൃഷ്ണന്മാർക്ക് വായിക്കാനും വിശദീകരിക്കാനും സാധിച്ചത് ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തിൽ ആയിപ്പോയി. എന്നാലും ലോകത്ത് നടന്നിട്ടുള്ളതും നടക്കാൻ പോകുന്നതുമായ മുഴുവൻ കണ്ടുപിടുത്തങ്ങളുടെയും ക്രഡിറ്റ് സീനിയോറിറ്റി പ്രകാരം നമ്മുടെ ഭാരതത്തിനാണ്. അതാണ് നമ്മുടെ സ്വദേശി ശാസ്ത്രത്തിന്റെ മഹത്വം.

ആധുനിക ശാസ്ത്രത്തിന് ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്തതും നമ്മുടെ പ്രാചീന ശാസ്ത്രഋഷിമാർ അനായാസം കണ്ടുപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് കർമ്മഫലം. മരണപ്പെട്ട മനുഷ്യർ ഒരിക്കലും തിരിച്ചുവരാൻ സാധ്യത ഇല്ലാത്തതിനാൽ കർമ്മഫലത്തിന്റെ പേറ്റന്റ് നമ്മുടെ മഹർഷിമാർക്ക് മാത്രമാണ്. ഗോപാലകൃഷ്ണൻ ഈ ശാസ്ത്രസത്യത്തെ കർമ്മഫലം കർമ്മപ്രതിഫലം എന്നൊക്കെ വർഗ്ഗീകരിച്ചിട്ടുണ്ട്. താളിയോലകളും സംസ്കൃതവും നമ്മൾ പരിരക്ഷിക്കേണ്ടതുണ്ട്. കാരണം ആയിരം കൊല്ലം കഴിഞ്ഞാലും അന്ന് വരെ കണ്ടുപിടിച്ചതും ചേർത്ത് , എല്ലാം കണ്ടുപിടിച്ചത് ഭാരതമുനിമാർ ആണെന്ന് അന്നുള്ളവർക്ക് മനസ്സിലാകേണ്ടേ?

സംഗതി ഇങ്ങനെയാണെങ്കിലും ഗോപാലകൃഷ്ണൻ മാത്രമാണോ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നത്? എല്ലാവരും എല്ലാവരെയും കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമല്ലെ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ ഗോപാലകൃഷ്ണൻ എമ്മാത്രം. അയാൾ തന്റെ വാൿചാതുര്യത്താൽ അയാളുടെ സദസ്സിനെ കൈയ്യിലെടുക്കുന്നു എന്നല്ലേയുള്ളൂ. എല്ലാ തെറ്റിദ്ധരിപ്പിക്കലുകളും അഡ്വാൻസായി പറഞ്ഞു വെച്ചിട്ടേ ഗോപാലകൃഷ്ണനെ പറ്റി എഴുതാവൂ എന്ന പതിവ് ലോജിക്കല്ല ഇവിടെ ഉദ്ദേശിക്കുന്നത്. തെറ്റിദ്ധരിപ്പിക്കലാണ് സർവ്വത്ര നടക്കുന്നത് എന്ന് പറഞ്ഞു വരികയായിരുന്നു.

ശബരിമല ദർശനം നടത്തിയാൽ ഭക്തന്മാർക്ക് എന്താണ് ലഭിക്കുക. പരമാവധി, വ്രതകാലത്ത് മദ്യപാനത്തിൽ നിന്ന് മോചനവും പിന്നെ യാത്രാക്ഷീണവും. മറ്റെന്ത്? ഈ ദർശനം നടത്തിക്കൊടുക്കാനും മകരവിളക്ക് കത്തിച്ചുകാട്ടാനും സർക്കാരിന്റെ പ്രയത്നം എത്രയാണ്? വിലക്കയറ്റത്തിനെതിരെ ദേശീയപണിമുടക്കാഹ്വാനം ചെയ്യുന്നത് ഹിമാലയൻ തെറ്റിധരിപ്പിക്കലല്ലെ. ഉപഭോക്താക്കളെ സുസംഘടിതരും സുശിക്ഷിതരുമാക്കി അവരെക്കൊണ്ട് അറ്റ കൈക്ക് പ്രക്ഷോഭത്തിനിറക്കിയാൽ അതിലൊരു ശരിയുണ്ട് അല്ലേ? ഈയ്യിടെ ഒരു ആയുർവേദ സമ്മേളനത്തിന് മുഖ്യമന്ത്രി വീഡിയോ ആശംസാപ്രഭാഷണത്തിൽ പറയുന്നത് കേട്ടു: അലോപ്പതിയും ആയുർവേദവും ഹോമിയോവും സിദ്ധയും യുനാനിയും എല്ലാം പരസ്പരബഹുമാനത്തോടെ രോഗികളെ സേവിക്കണമെന്ന്. എങ്ങനെയാണ് ഇവ പരസ്പരം ബഹുമാനിക്കുക?

ഇങ്ങനെ തെറ്റിദ്ധരിപ്പിക്കലിനെ കുറിച്ച് വിസ്തരിച്ചാൽ ഒരു സർവർ കമ്പ്യൂട്ടർ പ്രത്യേകം വേണ്ടി വരും. ഏതായാലും ഈ പോസ്റ്റിനോടും ഇവിടെ രേഖപ്പെടുത്തപ്പെട്ട കമന്റുകളോടും പൊരുത്തപ്പെടുന്നതല്ല എന്റെ അഭിപ്രായം. മെനക്കെട്ട് മുഴുവനും വായിച്ചത് കൊണ്ട് ചിലത് പറഞ്ഞിട്ട് പോകാമെന്ന് കരുതി.

അഭിവാദ്യങ്ങൾ എല്ലാവർക്കും..

സിങ്കപൂർ സോമശേഖരൻ said...

സുകുമാരൻ ചേട്ട
ചേട്ടായി അവിടയും ഇവിടയും ചവിട്ടിമെതിച്ച് പറഞ്ഞുവരുന്നതു് എന്താണെന്നു മനസിലായില്ല. കുറച്ചുകൂടി വിശതമായി പറയൂ.കട്

Anonymous said...

കെ. ചന്ദ്രഹരിയുടെ ചില ലേഖനങ്ങള്‍ :
വികലമാക്കി മാറ്റുന്ന ഭാരതീയ പൈതൃകം
പൈയുടെ ശരിയായ മൂല്യമെന്ത്?
മുഖവുരകള്‍ എത്ര ഉപരിപ്ലവം!

siby chacko said...

ഉമേഷിന്റെയും മറ്റും ബ്ലോഗ് പോസ്റ്റുകൾ മുഴുവനായും വായിക്കാൻ കഴിഞ്ഞിരുന്നില്ല. ഏതായാലും ആ കുറവ് ഗോപാലക്രിഷ്ണൻ സാറു തന്നെ പരിഹരിച്ചു തന്നു! ഈ മെയിൽ തന്നെ എല്ലാം പറയുന്നുണ്ടല്ലൊ!
ഇനി ഉമേഷിന്റെ പോസ്റ്റുകളുടെ ആവശ്യം വരുമെന്നു തോന്നുന്നില്ല...
ശാസ്ത്രജ്ഞനായാൽ ഇങ്ങനെ തന്നെ മറുപടി പറയണം!

ലാപ്ടോപ് ബ്ലോഗര്‍ said...

ആ ഭാ സം കാരു പറയുന്നത് സൂകുമാരന്‍ ചേറ്റന്‍ നേരിട്ട് പറയാനുള്ള ചമ്മലുകൊണ്ട് ഒന്ന് പരത്തിപ്പറയുന്നെന്നെ ഉള്ളൂ. എല്ലാം നമ്മുടെ കെരന്തത്തിലുണ്ടാരുന്നുന്ന്. ശരിയല്ലേ സുകുമാരന്‍ ചേട്ടാ?

The Prophet Of Frivolity said...

ഒരു തുടക്കമെന്ന നിലയില്‍ നമുക്ക് സോപാധികമായ ചില വര്‍ഗീകരണങ്ങളില്‍ എത്തേണ്ടി വരുമെന്ന് തോന്നുന്നു. സൂരജ് ആദ്യം പറയുന്ന ഗണം ഒരുതരം പ്രതിക്രിയാ/പ്രതിരോധപരമായവയാവും. ഇതിന്റെ അടിസ്ഥാനം തത്വത്തിലെങ്കിലും പ്രതിരോധപരമാണ്. ഒരുതരം 'Forced Invention/Reinvention of Tradition'. ഇതിന് ചരിത്രപരമായി ഒരുപാട് താരതമ്യങ്ങളുള്ളത് കൊണ്ടും, പഠനത്തിന് വിധേയമായിട്ടുള്ളതുകൊണ്ടും, സമീപിക്കാന്‍ എളുപ്പമാവും. ഞാനാലോചിക്കുന്നത് ഈജിപ്റ്റ്, ഇറാന്‍ തുടങ്ങിയവ പ്രത്യേകിച്ചും, ഇസ്ലാമിക് രാജ്യങ്ങള്‍ പൊതുവായുമാണ്. ഇതിന് മിക്കവാറും യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതോ, കല്പനാസൃഷ്ടിയോ ആയ ഒരു ഭീഷണിയില്‍നിന്ന് വരുന്ന തിടുക്കം (Urgency/Imminence) ഉണ്ടാവും. അവിടെ സാമൂഹികമായ ‘ഉണര്‍ച്ച’(whip up) ആവശ്യപ്പെടുവാന്‍ ഒരു കാരണം കാണിക്കാന്‍ പറ്റും, ചൂണ്ടിക്കാണിക്കാന്‍ താരതമ്യേനെ വ്യക്തതയുള്ള ഒരു ശത്രുവും.

ഈ സാഹചര്യത്തില്നിന്ന് വ്യത്യസ്തമായി നമ്മുടെ പ്രശ്നത്തെ സമീപിക്കാന്‍ കഴിയുമ്പോഴാവും ആ പ്രയത്നം കുറച്ചുകൂടെ ഫലം ചെയ്യുക എന്നു തോന്നുന്നു. ഇത്തരം കാര്യങ്ങളില്‍ ആകൃഷ്ടരാവുന്നവരുടെ സാമ്പത്തികനില, പ്രായാധിഷ്ഠിതമായ വര്‍ഗീകരണം (demography) എന്നിവ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്നു തോന്നുന്നു. അത് കണ്ടെത്തുക ക്ഷിപ്രസാദ്ധ്യമാണെന്ന് തോന്നുന്നില്ല. ഇനിയത് കണ്ടെത്തിയാല്‍ തന്നെ എങ്ങനെ അത് മോട്ടിവേഷനുമായി ബന്ധിപ്പിക്കാമെന്നറിയില്ല. സ്വത്വപ്രതിസന്ധി വഴിയുണ്ടാവുന്ന അരക്ഷിതത്വം?

സൂരജിന്റെ മറുപടി മിക്കവാറും എല്ലാ വശവും സ്പര്‍ശിക്കുന്നുണ്ട്. എന്തൊക്കെയായാലും, വിശ്വാസം/അവിശ്വാസം എന്ന കോഴി/മുട്ട വാദപ്രതിവാദത്തിലേക്ക് ഇതൊരിക്കലും പോവാന്‍ പാടില്ല.

As an aside, "Two wrongs make a right/Tu quoque" is a logical fallacy, to whomsoever it may concern.

Justin പെരേര said...

ഒരുത്തന്റെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടിട്ട്, നിങ്ങള്‍ എന്ത് നേടി?

രാജീവേ, അയ്യാള്‍ (സോറി അദ്ദേഹം) എങ്ങിനെയെങ്കിലും ജീവിക്കട്ടെ! നമ്മുക്ക് കടിക്കണ്ട..

ബൌ ബൌ.....

Rajeeve Chelanat said...

‘എന്നാലും ലോകത്ത് നടന്നിട്ടുള്ളതും നടക്കാൻ പോകുന്നതുമായ മുഴുവൻ കണ്ടുപിടുത്തങ്ങളുടെയും ക്രഡിറ്റ് സീനിയോറിറ്റി പ്രകാരം നമ്മുടെ ഭാരതത്തിനാണ്. അതാണ് നമ്മുടെ സ്വദേശി ശാസ്ത്രത്തിന്റെ മഹത്വം‘ - കെ.പി.എസ്, താങ്കള്‍ തമാശിച്ചതാണോ? അല്ലെന്നാണ് എന്റെ തോന്നല്‍. അതുപോലെത്തന്നെ താങ്കളുടെ കമന്റിലെ പല വാചകങ്ങളും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പോന്നതാണ്. സറ്റയറിക്കലായി പറഞ്ഞതാണെങ്കില്‍ വിട്ടു. അതല്ല, കാര്യമായിട്ടാണെങ്കില്‍, ഗോപാലകൃഷ്ണന്‍ ഭേദമാണെന്നുപോലും പറയേണ്ടിവരും..അപ്പോള്‍, ശരി, അഭിവാദ്യങ്ങളോടെ.

Jijo said...

സുകുമാരേട്ടൻ സറ്റയിറിക്കലി പറഞ്ഞതല്ലേ രാജീവേ. വിലക്കയറ്റവും വിഎസിനേയും ഒക്കെ വലിച്ചിടുന്ന തിരക്കിൽ കമന്റ് ശരിക്കും ഫോർമാറ്റ് ചെയ്യാൻ മറന്നതാണെന്നാണ്‌ എനിക്ക് തോന്നുന്നത്. അവസാനം, വായിച്ചു തീരുമ്പോൾ വല്ലാത്ത ഒരാശയക്കുഴപ്പം. തെറ്റിദ്ധരിപ്പിക്കൽ ആഗോളമാണെന്ന് ചൂണ്ടി കാട്ടാൻ ഇടതുപക്ഷത്തിനെ എക്സാമ്പിൾ ആക്കിയെന്ന് മനസ്സിലായി.

സുകുമാരേട്ടാ, വിലക്കയറ്റത്തിനെതിരെ കേന്ദ്രത്തിനെതിരേ നടത്തുന്ന രാഷ്ട്രീയ സമരവും, വി എസ് ആരോഗ്യ രംഗത്തെ കുറിച്ച് പറഞ്ഞ ആ വാചകവും (പരസ്പരം ബഹുമാനത്തോടെ വർത്തിക്കാതിരിക്കാൻ അലോപ്പതിയും ആയുർവേദവും രണ്ട് മതങ്ങളോ രാഷ്ട്രീയ പാർട്ടികളോ ആണോ?) ഡോഗോയുടെ 'പ്യൂർ സയൻസ് ഇൻ ദ വേദാസും' ഒരേ കണ്ണിലൂടെ കാണുന്നതിന്റെ കാരണമെന്താണ്‌? ഇവിടെ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനും, ഡോഗോയുടെ ജ്യോതിഷ ബിസിനസിനും അപ്പുറം, നമ്മുടെ ഭാവി തലമുറയെ സയൻസിൽ നിന്നും സയന്റിഫിക് അപ്പ്രോച്ചിൽ നിന്നും വഴി തിരിച്ച് വിടാനുള്ള ശ്രമത്തിനെയാണ്‌ കൂടുതൽ അപകടകരമായി കാണേണ്ടത്. ഇതിനെതിരേയുള്ള പ്രതിരോധം ഭാരതീയ യുവത്വത്തിൽ നിന്നു തന്നെ ഉയരുന്ന കാഴ്ചയാണ്‌ ഈ ബ്ലോഗിലും അനുബന്ധ ബ്ലോഗുകളിലും നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിനെ പ്രോത്സാഹിപ്പിക്കുന്നതിന്‌ പകരം അതിനോട് പുലബന്ധമില്ലാത്ത കാര്യങ്ങൾ ഉന്നയിക്കുന്നത് ഈ നല്ല പ്രവർത്തനങ്ങളെ വഴി തിരിച്ച് വിടാനേ ഉപകരിക്കൂ. അമ്മേടെ മുണ്ടിന്റെ കൂടെ അച്ഛന്റെ കോണകവും കിടക്കട്ടെ എന്ന് എപ്പോഴും ചിന്തിക്കരുത്.

സുരേഷ് ബാബു വവ്വാക്കാവ് said...

ഡോഗോപാലക്യഷ്ണനെ പിന്തുണയ്ക്കാനായി ആരുമില്ലെന്നോ? അപ്പോളാ സി.ഡി.വാങ്ങിയവരൊക്കെ എവിടെ പോയി

ഷൈജൻ കാക്കര said...

"But here we are lucky that only the blogs are being made wasting the good time" - Gopalakrishnan said

എത്രയൊ വലിയ സത്യം. “ബ്ലോഗ് മാത്രമെ പ്രതികരിക്കുന്നുള്ളു!” ഇത്‌ പ്രത്യേകം ശ്രദ്ധിക്കുക. ബാക്കിയെല്ലാ മാധ്യമങ്ങളും, പ്രസ്ഥാനങ്ങളും തല മണലിൽ പൂഴ്ത്തിയിരിക്കുന്നു. അതിനാൽ തന്നെ ഉമേഷിനും സൂരജിനും കാൽവിനും കൂടുതൽ ഉത്തരവാദിത്വമുണ്ട്‌. തുടരുക...

എന്നാലും ഇത്തരം ബ്ലോഗ്‌ പോസ്റ്റുകൾ മുഖ്യധാര മാധ്യമങ്ങളിൽ വന്നിരുന്നുവെങ്ങിൽ, സാധരണ ജനങ്ങൾ (അറിവിന്റെ പരിമിതിയിൽ ഇത്തരം ഉടായിപ്പുകളിൽ പെട്ടുപോകുന്നവർ) വായിക്കുകയും ഒരു അവബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യും. മാധ്യമങ്ങൾ സഹകരിക്കുമോ എന്നതും സംശയമാണ്‌.

അപ്പോൾ ഈ ബ്ലോഗ് പണി അത്ര മോശമല്ല. ഹോംവർക്ക്‌ ചെയ്ത്‌ നല്ല രീതിയിൽ എഴുതുന്ന ബ്ലോഗുകൾ ശ്രദ്ധിക്കപ്പെടും, മുഖ്യധാര മാധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ. ഗോപാലകൃഷ്ണന്റെ ഞഞ്ഞപിഞ്ഞ മറുപടി ലഭ്യമാക്കികൊണ്ട്‌ ബ്ലോഗിന്റെ ശക്തി തെളിയിക്കുന്നു.

ബിനോയ്//HariNav said...

രാജീവ്‌ജി, ഈ മഹനീയ മൊഴിമുത്തുകള്‍ വെളിപ്പെടുത്തിത്തന്നതിന് പെരുത്ത് നന്ദി. ഉമേഷിന്‍റെയും സുരജിന്‍റെയും കാല്‍‌വിന്‍റെയുമൊക്കെ പോസ്റ്റുകള്‍ പലയാവര്‍ത്തി വായിച്ചിട്ടും കോവാലന്‍ ഇത്ര ദയനീയമായ ഒരു ദുരന്തമാണെന്ന് മനസ്സിലായിരുന്നില്ല. എത്ര മനോഹരമായ പ്രതികരണം! എത്ര സുന്ദരമായ ഭാഷ! കഷ്ടം..! ചാത്രജ്ഞനാണത്രെ ചാത്രജ്ഞന്‍ ! ഉമേഷും സൂരജുമൊക്കെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി വേണ്ട, അവരുടെ പോസ്റ്റുകളുടെ നിലാവാരത്തിന് അടുത്തെങ്കിലും നില്‍ക്കുന്ന ഒരു വാചകം.. ഒരേയൊരു വാചകമെങ്കിലും പടച്ചുണ്ടാക്കാനുള്ള ബുദ്ധി ഈ സനാതന ശാസ്ത്രജ്ഞന് ലഭിക്കുമാറാകട്ടെ :)

Anonymous said...

അല്ല നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ,സുകുമാരനെകുറിച്ചു പറയാന്‍.ആ വിദ്വാന്‍ എന്താണ് പറയുന്നത്,പറയുന്നതിന് എത്രനേരം ആയുസ്സുണ്ടാവും എന്നതു സുമാരന് പോലും അറിയില്ല.പിന്നെ യുക്തി പൂര്‍വ്വം പോട്ടെ അതിന്റെ നാല് അയലത്ത് വരുന്ന വാദങ്ങളോ വസ്തുതകളോ
നിരത്താന്‍ കയ്യിലില്ല.നാട്ടിന്‍പുറത്തെ ചില ചായക്കടയില്‍ നടക്കുന്ന നിരക്ഷരുടെ സംവാദങ്ങള്‍ക്ക് ഈ വിദ്വാന്‍ പുലംബുന്നതിനേക്കാള്‍ എത്രയോ നിലവാരമുണ്ടാകും.അതിന്റെയൊക്കെ ഉദാഹരണങ്ങള്‍ ,പറയുന്നതിലെ നിമിഷങ്ങള്‍ വച്ചു വരുന്ന വൈരുധ്യങ്ങള്‍ കിരണ്‍ തോമ്ബിലും മറ്റും എത്രയോ ഉദാഹരണസഹിതം പോസ്റ്റ് ചെയ്തതും ആണ്.ഡോക്രിയെ കുറിച്ചു രാധേയന്‍ ഇങ്ങനെ എഴുതിയല്ലോ "ആസനത്തിലെ ആല് അലങ്കാരമായി കൊണ്ടു നടക്കുന്നത് മനസ്സിലാക്കാം.പക്ഷെ അതില്‍ ഊഞ്ഞാല്‍ കെട്ടി അതില്‍ ആലാത്ത് ആടുന്ന മഹാനെ ആദ്യമായി കാണുകയാണ്." ഈ സുമാരന്‍ ആ ആലില്‍ ഊഞ്ഞാല് കെട്ടി ആടല് മാത്രമല്ല അങ്ങനെ സ്വയം ആടുന്ന പടം പ്രസിദ്ധപ്പെടുത്താന്‍ കൂടി നടന്നാല്‍ എങ്ങനെയിരിക്കും ?വേറെ പണിയൊന്നുമില്ല,വികാരജീവി ആണ്, അല്പം പോലും ചിന്തിക്കില്ല, എന്ത് എപ്പോ എങ്ങനെ പറയണം എന്നറിയില്ല,വെറുതെ വിഷയവുമായി ബന്ധമില്ലാത്ത പരപ്പ് പറച്ചില്‍ ഇങ്ങനെ യൊക്കെയുള്ള ഈ ടൈപ് സാമാനങ്ങളോട് സംവാദമോ? പിന്നെ ഇങ്ങനെയും ജന്മങ്ങള് ഭൂമിയില് വേണ്ടേ, എന്തെങ്കിലുമൊക്കെ പറഞ്ഞു പോട്ടെന്നെ.

sunojvarkey said...

മാനനീയ ഡോ. ഗോപാലകൃഷ്ണന്‍ജിയുടെ ഏപ്രില്‍ ഫൂള്‍ മെസ്സേജ് ആയിരുന്നു അത്. അല്‍പ്പം താമസ്സിച്ചു പോയി എന്ന് കരുതി അത് നിങ്ങള്‍ എല്ലാവരും കൂടി തെറ്റിധാരണ പരത്തുന്ന രീതിയില്‍ വ്യാഖ്യാനിച്ചത് തെറ്റായിപ്പോയി. ഇതൊന്നും ഞങ്ങളെ പോലെ മഹാ ബുദ്ധിമാന്മാരും ആ.ഭാ.സം. ന്റെ അംഗീകൃത മൊത്ത വിതരണക്കരുമായ, അദ്ദേഹത്തിന്‍റെ ശിഷ്യരെ പിന്തിരിപ്പിക്കില്ല. ഞങ്ങള്‍ ഇനീം കേള്‍ക്കും. വിമര്‍ശിച്ചാല്‍ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കും.

കലിപ്പ് said...

യേശുവിനേയും സോക്രട്ടീസിനെയും പോലെ മഹാനായതു കൊണ്ടാണല്ലോ നിങ്ങ്ളൊക്കെ ഇദ്ദേഹത്തെ കല്ലെറിയുന്നത്.

പിന്നെ ഏതോ ഹിഡന്‍ അജണ്ടയുമായി ആണു ഈ ബ്ലോഗുകള്‍ എഴുതുന്നത് എന്നു ഈ മഹാന്‍ പറയുന്നുണ്ട്.. Crystal clear ആണു പോലും 

സുരേഷ് ബാബു വവ്വാക്കാവ് said...

കഷ്ടകാലം ബ്ലോഗുകളുടെ രൂപത്തിലും വരും

രഘു said...

എന്തായാലും ബൂലോകത്തിന്റെ പ്രതികരണശേഷിക്ക് ഉത്തമോദാഹരണം തന്നെ ഡോഗോക്രി വിവാദം.
സത്യം പറഞ്ഞാല്‍ ഡോഗോക്രി മറുപടിയെഴുതിയില്ലായിരുന്നെങ്കില്‍ അങ്ങേരോട് അല്‍പ്പം സഹതാപമെങ്കിലും തോന്നുമായിരുന്നു. ഇനിയിപ്പോള്‍ ആ പ്രശ്നവുമില്ല. ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം താന്‍ യോഗ്യനാണെന്നതിന്റെ പ്രഘോഷണമായിരുന്നു ആ കത്ത്! അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പോയി സമ്മാനം വാങ്ങിയിട്ട് മറുപടി പറയാനെങ്കിലും ആ ചങ്ങാതി വൃത്തിയായിട്ട് ഇം‌ഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍! ഒരൊറ്റ വിഷമമേയുള്ളു... ഡോഗോക്രി തന്റെ ഓട്ടോബയോഗ്രഫി ഇത്ര നേരത്തെ പ്രസിദ്ധീകരിച്ചുകളഞ്ഞല്ലോ! എന്തൊക്കെയാണ് അതില്‍നിന്നും മിസ്സായിപ്പോയത്!!!!
ഉമേഷിനും സൂരജിനും പ്രത്യേക അഭിനന്ദനം...
ഇയാളുടെ പൊള്ളത്തരം എക്സ്പോസ് ചെയ്യാന്‍ അവരെടുത്തതിന്റെ ഒരംശമെങ്കിലും ഓതെന്റിക് പഠനം ഈ ഡോഗോക്രി നടത്തിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുന്നു! അതെങ്ങനെ? സദുദ്ദേശ്യപരമാണെങ്കിലല്ലേ പഠനം കൊണ്ട് അവനവന് പ്രയോജനമുണ്ടാകൂ അല്ലേ!!! ഇത് പണ്ടാരാണ്ടുപറഞ്ഞപോലെ ‘സ്കൈ റോക്കറ്റിങ്ങ് എങ്ജിനീയറിങ്ങ്‘ അല്യോ!!!!

Rajeeve Chelanat said...

ഇഖ്‌ബാല്‍,

ഗോക്രിയുടെയും അതുപോലുള്ളവരുടെയും കപടവാദങ്ങളെ പുസ്തകരൂപത്തിലും സാധ്യമായ മറ്റു രീതികള്‍ വഴിയും നേരിടുകതന്നെ വേണം. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. പിന്തുണയ്ക്ക് നന്ദി. സമയമാകുമ്പോള്‍ തീര്‍ച്ചയായും അറിയിക്കാം. നമ്മളെ ഗോക്രി നേരിടുന്ന ലാഘവത്തോടെ നമുക്കെന്തായാലും അയാളെ എതിരിടാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, ആ മഹാനായ സനാതനി ഉപയോഗിക്കുന്ന പട്ടി-ചന്ത-ചെന്നായ- ന്യായങ്ങള്‍ നമുക്ക് ചേര്‍ന്നതല്ലല്ലോ. ഇത്രകാലവും ഗോക്രിയുടെ സുവിശേഷപ്രസംഗങ്ങളും സിഡികളും കേട്ട് ആര്‍ഷഭാരതമഹത്ത്വങ്ങളെക്കുറിച്ച് കോള്‍മയിര്‍ കൊണ്ടവര്‍ പലരും ഇന്ന് ഒരു പുനര്‍വിചിന്തനത്തിന് തയ്യാറായിട്ടുണ്ട് എന്ന് മെയിലുകളും മറ്റും വഴി അറിയാന്‍ കഴിഞ്ഞു.

വിചാരം,

വളരെ വലിയ കോര്‍ഡിനേഷന്‍ ആവശ്യമുള്ള ഒന്നാണ് അത്. അതിനൊക്കെയുള്ള സമയവും സൌകര്യവും കണ്ടുകിട്ടുകയാണ് പ്രധാനം. ഈ ബ്ലോഗ്ഗുകള്‍ തന്നെ അത്തരമൊരു പ്രവൃത്തി ചെയ്യുന്നുണ്ടെന്നും തോന്നുന്നു. താങ്കള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം എന്തായാലും ആവശ്യം തന്നെ.

പ്രൊഫറ്റ്, ഇത്തരം വാദങ്ങള്‍
സ്വീകരിക്കുന്നവരുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചും പലരും, പലപ്പോഴായി എഴുതിയിട്ടുണ്ട്.

ശേഷം വഴിയെ..

ചന്തു said...

"ജി എസ് പ്രദീപിന്റെ 21 ചോദ്യം പോലെ വെറും പത്തു ചോദ്യത്തില്‍ ആമപ്പൂട്ട് പൂട്ടാവുന്നത്ര ജ്ഞാനരഹിതനായ ഒരു മനുഷ്യനു വേണ്ടി രണ്ടു മൂന്ന് ബ്ലോഗ് പോസ്റ്റ് എഴുതിയത് ഇദ്ദേഹത്തിനു ഇല്ലാത്ത വലിപ്പം കൊടുക്കുന്നതിനു തുല്യമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു."

അല്ല. ഉമേഷിന്റെ പോസ്റ്റിന് വളരെയധികം പ്രാധാന്യമുണ്ട്. ആര്‍ഷഭാരതത്തില്‍ ഉണ്ടായിരുന്ന വിജ്ഞാനത്തില്‍ അഭിമാനം കൊള്ളുന്നവനാണ് ഞാനും. പ്ക്ഷേ ഇല്ലാ കഥ പാടുകയും അത് ധന സമ്പാദന മാര്‍ഗ്ഗമാക്കുകയും ചെയ്യുന്നതുപോലൊരു തെറ്റില്ല. ഒരു സമൂഹത്തെ അന്ധകാരത്തിലേക്കു നയിക്കുക എന്നതാണ് ഏറ്റവും വലിയ പാപം. അസതോമാ സത്ഗമയാ. തമസോമാ ജ്യോതിര്‍ഗ്ഗമയാ..

ചന്തു said...

ഇത്തരം കാര്യങ്ങളില്‍ താല്പര്യമുള്ള ഞാന്‍ വളരെമുന്‍പു തന്നെ iish ഇല്‍ സബ്സ്ക്ര്ബ് ചെയ്തിട്ടിട്ടുണ്ട്. വേദങ്ങളിലൊക്കെയുള്ള ഇദ്ദേഹത്തിന്റെ അറിവ്സമ്മതിക്കാതെ വയ്യ. പല ഈമെയിലിനും ഞാന്‍ അയച്ചെ മെയിലുകള്‍ക്ക് മറുപടി കിട്ടീട്ടില്ലായിരുന്നു. ഉമേഷ് പറഞ്ഞപോലെ ആ ഗ്രന്ധങ്ങളും വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും. പറ്റുമെങ്കില്‍ ഇതെല്ലാം കൂടി ഒരു പുസ്തകവും.

ചന്തു said...

പലരും ഇതിനെ നിസ്സാരവല്‍ക്കരിക്കുന്നതായി കണ്ടു, അങ്ങനെ അല്ല കാര്യങ്ങള്‍ എന്ന് ഒന്നുകൂടെ ചിന്തിച്ചാല്‍ മനസ്സിലാകും.
iish എന്നത് വളെരെ ശക്തമായ ഒരു കമ്മ്യൂണിറ്റി ആണ്. മെയിലുകള്‍ മാത്രം നെറ്റില്‍ ഉപയോഗ്ഗിക്കുന്ന അനേകം പേര്‍ ഇതില്‍ സബ്സ്ക്രബ് ചെയ്തിട്ടുണ്ടാകണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അവര്‍ പരിപാടികളും നടത്തുന്നു (വേദങ്ങളിലും മറ്റുമുള്ള ചര്‍ച്ച അല്ല, iish ആകുമ്പോ അത് ശാസ്ത്ര സംബന്ധം തന്നെ. ) iish എവന്റ്റ് ലിസ്റ്റ് നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും. (iish ഇന്റെ സിഡികള്‍ ഞാന്‍ തന്നെ ഇവിടെ ഒരു ക്ഷേത്ര്ത്തില്‍ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞുകൊള്ളട്ടെ - കല്ലെറിയല്ലെ, അത് ഭഗവത് ഗീതയുടേതാണ് ;) )

paarppidam said...

മനുഷ്യനെ പട്ടിയെന്നൂ വിലിക്കുന്നത് പട്ടിക്ക് അപമാനമാണെന്ന് ഒരു പഴ്ഹം ചൊല്ലുണ്ടെന്ന് അങ്ങെർ അറിഞ്ഞുകാണിൽല്.

ബ്ലോഗ്ഗർമാർ ഉന്ന്ിച്ച് ആരോപാണങ്ങൾ/വിംർശനങ്ങൾക്ക് ഇദ്ദെഹം(ഗോപാൽകൃസ്ഃണൻ)മരുപടി നൽകിയില്ല. മറിച്ച് ഭീരുക്കൾ നൽകുൻന് വിശദീകർനവും സ്വയം പുകഴ്ത്തൽലം നടത്തി രക്ഷപ്പെറ്റാൻ സ്ര്അമിക്കുന്നു.

സംയോചിതം ഈ പൊസ്റ്റ്.

chinthappadukal said...

ഗോ... കപട ശാസ്ത്രകാരന്‍ മാത്രമല്ല കപട ആത്മീയവാദിയും കൂടിയാണെന്ന് കൊട്ടിഘോഷിച്ച് കൊണ്ടുനടന്നു തലമുറകളെ തെറ്റിക്കുന്നവര്‍ തിരിച്ചറിഞ്ഞെങ്കില്‍...
മുന്‍പേ ഗമിക്കുന്ന 'ഗോ' -വിന്നു പിന്‍പെ പോകുവാണല്ലോ മലയാളിക്കെന്നും പ്രിയം. അന്വേഷിച്ച് കണ്ടെത്തി പ്രവര്‍ത്തിച്ചെടുക്കാനുള്ള ആര്‍ജവം എന്തേ നമുക്ക്‌ ഇനിയും അകലെയാകുന്നത്‌.

sanathanan said...

എന്റെ ചേട്ടന്മാരെ, നന്നായി മെനക്കെടണം കേട്ടോ, എന്നാലെ ഗോപാലക്രിശ്നന്മാര്‍ തുടങ്ങിയ സാമദ്രോഹികളെ മുച്ചൂടും മുടിക്കാന്‍ പറ്റൂ....


എന്നിട്ട് മറ്റവന്റെ ആസനം താങ്ങി നടക്കണം... ഒരു ചേട്ടന്‍ പറഞ്ഞ പോലെ അദ്ദേഹത്തിന്‍റെ ആസനത്തില്‍ ആലിന്‍ കുരു ഇടണം.. ഇടാന് കൊടുത്താല്‍ മാത്രം പോര, ഇട്ടു കൊടുക്കുകയും വേണം... അതിനോക്കെയല്ലേ പറ്റൂ ചേട്ടന്മാരുടെ കൈകള്‍...

ഇനി ഈ ഭാഷ വളരെ മോശം എന്ന് പറയണ്ട. ആ സൂരജ് ചേട്ടന്‍ പറഞ്ഞ ഒരു ഡയലോഗ് വച്ച് നോക്കുമ്പോള്‍ ഇത് ഒന്നുമല്ല...
Dr. NG, ചേട്ടന്മാര്‍ ഉന്നയിച്ച ഒന്നിനും മറുപടി തന്നില്ല എന്നുള്ള പരാതി പറഞ്ഞത് കണ്ടു. അതിനു IISH -ന്റെ വെബ്സൈറ്റില്‍ പോയി നോക്കൂ.. അല്ലാതെ നിങ്ങളെ പോലെയുള്ള ഓരോ ബുദ്ധിരാക്ഷസന്മാരുടെ ബുദ്ധി പ്രയോഗത്തിനു വേണ്ടി സമയം കൊല്ലാന്‍ ആര്‍ക്കു നേരം?

എന്തായാലും നിങ്ങളുടെ മുമ്പില്‍ കിടക്കുന്ന കര്‍ത്തവ്യം വലുതാണ്‌. അതിനു ഇപ്പോഴേ മുണ്ട് മുറുക്കി ഉടുക്കണം... ഇല്ലെങ്കില്‍ നാട് നശിച്ചു, ഇവിടെ ഉള്ളവര്‍ ഭ്രാന്തന്മാര്‍ ആയി പോയാലോ? നടക്കട്ടെ, അത് കൊണ്ട്...

എന്തായാലും ഈ ചേട്ടന്മാരുടെ വിവരവും വിദ്യാഭ്യാസവും ഒന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. അങ്ങേരുമായി മുട്ടാന്‍ കപ്പാകുറ്റി ഉണ്ടോ എന്നറിയേണ്ടേ?
ഈ കമന്റങ്ങു ഇടുമോ ആവോ? വേണമെങ്കില്‍ എനിക്ക് മെയിലും അയക്കാം കേട്ടോ, സാമാന്യം നല്ല തെറി ഉപയോഗിക്കുന്നതില്‍ വിരോധമില്ല.. ഹിഹിഹി ..... കട്ടിലപൂവം@ജിമെയില്‍.കോം

sanathanan said...

ചേട്ടാ, ഇന്നലെ ഞാനും ഒരു പോസ്റ്റ്‌ കമന്റിയിരുന്നു. കഷ്ടകാലത്തിന് ദ്ര. നഗ്-യെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടായിരുന്നു അത്. അത് കൊണ്ട് പാവം അത് വെളിച്ചം കണ്ടില്ല... ഇത് കഷ്ടമല്ലേ? വലിയ വീര വാദം മുഴക്കിയവര്‍ക്ക്, സൂരജിന്റെ കമന്റു പോലെ, അണ്ടിക്കു ഉറപ്പില്ലേ, അതൊന്നു പബ്ലിഷ് ചെയ്യാന്‍..? ബുദ്ധിമുട്ടാണെങ്കില്‍ എന്റെ മെയിലിലേക്ക് മറുപടി അയച്ചാലും മതി... മറക്കരുതേ..

Anonymous said...

We look forward for your support in spreading the message of our motherland .

The support can be remitted through DD/ Cheque/ or directly to the State Bank of Travancore, Papanamcode Branch, Trivandrum 695 019