സുഹൃത്തുക്കളെ,
പി.സായിനാഥിന്റെ പുസ്തകത്തിന്റെ വിവര്‍ത്തനം പകുതിക്കുവെച്ച് നിര്‍ത്തേണ്ടിവന്നിരിക്കുന്നു. മാതൃഭൂമി അതിന്റെ പകര്‍പ്പവകാശവും മറ്റും വാങ്ങി ജോലി ഏകദേശം പൂര്‍ത്തിയാക്കിയിരിക്കുന്നതുകൊണ്ട്, ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കുന്നത് നിയമപ്രശ്നമായേക്കുമെന്ന് സായിനാഥ് അറിയിച്ചതിനെത്തുടര്‍ന്നാണിത്.
പരിഭാഷ മുഴുവനാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നേരിയ വിഷമം ഉള്ളിലുള്ളപ്പോള്‍തന്നെ, ആ പത്രപ്രവര്‍ത്തകനെയും, അദ്ദേഹത്തിന്റെ പുസ്തകത്തെയും ചിലര്‍ക്കെങ്കിലും പരിചയപ്പെടുത്താനായതിന്റെ ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതുതന്നെ ധാരാളമാണ്.
ആ പരിഭാഷ താത്‌പര്യത്തോടെ വായിക്കുകയും, അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
Monday, November 19, 2007
Subscribe to:
Post Comments (Atom)
8 comments:
പി.സായിനാഥിന്റെ പുസ്തകത്തിന്റെ വിവര്‍ത്തനം പകുതിക്കുവെച്ച് നിര്‍ത്തേണ്ടിവന്നിരിക്കുന്നു.
സാരമില്ല, രാജീവ്. ഇത് ഒരു വലിയ നഷ്ടമായിപ്പോയെങ്കിലും സായ്‌നാഥ് സറിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ നമ്മള്‍ ചെയ്യരുതല്ലോ.
ശ്രമത്തിന് ഹാര്‍ദ്ദവമായ അഭിവാദ്യങ്ങള്‍!
Rajeev,
Who is doing translation for mathrubhumi?
Good that if it is you
REGARDS<
_S_
അതെ കണ്ണൂസ്. സായ്‌നാഥിന്റെ താത്പര്യമാണ് പ്രധാനം. അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഞാന്‍ അല്‍പ്പം വൈകിപ്പോയതുകൊണ്ടാണ് ഇത് സംഭവിച്ചത്.
അനോണീ,
ഞാനല്ല, തെഹല്‍ക്കയിലെ കെ.എന്‍.ഷാജിയാണ് തര്‍ജ്ജമ ചെയ്യുന്നത്. ഷാജിയുടെ തര്‍ജ്ജമ കൂടുതല്‍ നന്നാവാനേ ഇടയുള്ളു. അടുത്ത കാലത്ത്, സായ്‌നാഥിന്റെ രണ്ടുമൂന്നു ലേഖനങ്ങള്‍ ഷാജി വിവര്‍ത്തനം ചെയ്തിരുന്നത് വായിക്കാന്‍ ഇടവന്നു.
മാത്ര്‌ഭൂമിക്ക് കൊടുക്കേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍ എന്തായാലും എനിക്കുണ്ട്. അതെന്തെങ്കിലുമാകട്ടെ, പുസ്തകം കൂടുതല്‍ ആളുകളിലേക്കെത്തണം. വായിക്കപ്പെടണം.
അതാണ് പ്രധാനം.
ചെയ്ത അത്രയും ഭാഗം നല്ലതായിരുന്നു രാജീവ്. ആ പുസ്തകത്തിലെ ആശയങ്ങള്‍ കുറെപ്പേരിലെത്തിക്കാന്‍ രാജീവിനു കഴിഞ്ഞല്ലോ..
സാരമില്ലെന്നല്ലാതെ എന്തു പറയാന്‍.പണ്ട് നിങ്ങള്‍ സായി നാഥുമായി ബന്ധപ്പെട്ടപ്പോളൊന്നും മറുപടി കിട്ടിയിട്ടില്ലല്ലൊ?വിവര്‍ത്തനം ഇത്രയും എത്തുന്നതു വരെ മറുപടി അയക്കാന്‍ സായി നാഥിന് കാത്തു നില്‍ക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. എന്തായാലും പരിചയപ്പെടുത്തലിന് വളരെ നന്ദി.ശ്രമകരമായ ഈ വിവര്‍ത്തനോദ്യമത്തിന് അഭിനന്ദനങ്ങള്‍.
ഇനിയും മറ്റു വിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.
ബ്ലോഗ് വായനക്കാര്‍ക്ക് നഷ്ടമാണ്. പക്ഷെ നിയമപ്രശ്നങ്ങളിലേക്ക് പോവണ്ട,
vaayanakkar evideyum ethum...
enkilum blogil thatassam nerittathil dhukhamundu.
Post a Comment