എന്തുകൊണ്ടാണ് തസ്ലീമക്ക്, കേരളത്തിലെ ആദ്യത്തെ പത്ത് തെമ്മാടി രാഷ്ട്രീയക്കാരില്‍ ഒരാളായ കുഞ്ഞാലിക്കുട്ടി ഇന്നലെ മുസ്ലിംസമ്മേളനത്തില്‍, കക്ഷം ചൊറിഞ്ഞ് പറഞ്ഞപോലെ, അന്യനാട്ടില്‍ വന്ന് 'ചുറ്റിത്തിരിയേണ്ടി'വരുന്നത്?
എഴുത്തുകാരിയായതുകൊണ്ടും, തനിക്കു ശരിയെന്നു തോന്നുന്നത് എവിടെയും പറയാമെന്ന തന്റേടം ഉള്ളിലുള്ളതുകൊണ്ടുമാണ് ഇന്ന് ഈ ഗതി അവര്‍ക്ക് വന്നത്.
തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു മാത്രം ഭരണകൂടങ്ങള്‍ക്കും, ആള്‍ക്കൂട്ടങ്ങള്‍ക്കും അപ്രിയരായവരില്‍ ആദ്യത്തേതൊന്നുമല്ല തസ്ലീമ. അവര്‍ക്ക് പൂര്‍വ്വസൂരികളായി നിരവധിപേരുണ്ട് നമ്മുടെ ചരിത്രത്തില്‍.
എന്താണ് അവര്‍ ചെയ്ത ഇത്ര വലിയ അപരാധം? തന്റെ മതത്തെ അവര്‍ ഒരുകാലത്തും തള്ളിപ്പറഞ്ഞിട്ടില്ല. മതം മാറുകയോ, മതസ്പര്‍ദ്ധ വളര്‍ത്തുകയോ, സമൂഹത്തിന്റെ ശാന്തികെടുത്തുന്ന എന്തെങ്കിലും ചെയ്യുകയോ ഉണ്ടായിട്ടില്ല. പിന്നെയെന്താണിങ്ങനെയൊക്കെ?
കര്‍ണ്ണാടകയില്‍വെച്ച് അവര്‍ക്ക് നേരിടേണ്ടിവന്നത് നമ്മള്‍ കണ്ടു. ഇന്നിപ്പോള്‍ കൊല്‍ക്കൊത്തയില്‍നിന്നും അവര്‍ക്ക് ഒഴിഞ്ഞുപോകേണ്ടിവന്നിരിക്കുന്നു. വിപ്ലവത്തിന്റെയും, രാഷ്ട്രീയപ്രബുദ്ധതയുടെയുമൊക്കെ സ്വന്തം ബംഗാളില്‍നിന്ന്. പരക്കംപായുകയാണ് ഒരു സ്ത്രീ. ഒരു എഴുത്തുകാരി.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു അവരുടെ സാന്നിദ്ധ്യം ഹാനികരമാകുമെന്ന കാരണം പറഞ്ഞ്, പുലര്‍കോഴി കൂവുന്നതിനും ഏറെമുന്‍പുതന്നെ, സി.പി.എമ്മിന്റെ ബിമന്‍ ബസു അവരെ തള്ളിപ്പറഞ്ഞിരിക്കുന്നു. നന്ദിഗ്രാമിനെച്ചൊല്ലിയുള്ള അസമാധാനത്തില്‍നിന്നുള്ള രക്ഷയായിരിക്കണം തസ്ലീമ പ്രശ്നം, സംസ്ഥാന സര്‍ക്കാരിനു നല്‍കിയത്. നന്ദിഗ്രാമിനെച്ചൊല്ലിയുള്ള ബഹളത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമായിരുന്നുവോ ഇതെന്നുകൂടി തോന്നിപ്പോകാം.
ഗുരുദാസ് ഗുപ്തയെയും, മനോജ് ഭട്ടാചാര്യയെപ്പോലെയും ചുരുക്കം ചിലര്‍ക്കുമാത്രമേ സ്ഥിരബുദ്ധി നഷ്ടപ്പെടാതിരുന്നുള്ളു. ബിമന്‍ ബോസ് തന്റെ പ്രസ്താവന പിന്‍വലിച്ചു എന്നത്, ചെയ്ത തെറ്റിന്റെ വലുപ്പം കുറക്കുന്നില്ല.
തസ്ലീമക്കും, എം.എഫ്.ഹുസ്സൈനും, സല്‍മാന്‍ റുഷ്ദിക്കും, എഡ്വേഡ് സെയ്ദിനും, യുയുത്സുവിനും, ഷഷ്ഠിബ്രതക്കും, മിര്‍ മഹ്‌ഫൂസ് അലിക്കും ഒക്കെ ഈ ഗതി നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ, ഇന്ന് നമ്മുടെ മുന്നില്‍ ഒരു സ്ത്രീ നിസ്സഹായയായി വന്നു നില്‍ക്കുകയാണ്. അഭയം ചോദിച്ച്.അവര്‍ക്ക് സംരക്ഷണവും അഭയവും കൊടുക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. മറ്റൊന്നിനുംവേണ്ടിയല്ല. നാരിയെ പൂജിക്കുന്ന നാടെന്നും, മതസഹിഷ്ണുതക്ക് പുകള്‍പെറ്റ നാടെന്നുമൊക്കെ നാഴികക്കു നാല്‍പ്പതുവട്ടം വീമ്പു പറയുന്ന ഒരു രാജ്യത്തിന് ഒരു നിസ്സഹായയായ സ്ത്രീയോട് മിനിമം മര്യാദയെങ്കിലും പാലിക്കാനുള്ള ഉത്തരവാദിത്ത്വമില്ലേ? അതോ നമ്മള്‍ നമ്മളെ ഇന്ത്യന്‍ ഖൊമേനികള്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുന്നുവോ?
ഇ.അഹമ്മദും കുഞ്ഞാലിക്കുട്ടിയുമൊക്കെ എന്തും പറയും. എന്തും കാട്ടും. അതാണ് ഇനം. കൂട്ടിന് കാന്തപുരങ്ങളുമുണ്ടല്ലോ. ഒരു അഡ്രസ്സും കിട്ടാത്തവിധം ചേകന്നൂരിനെ ഇല്ലാതാക്കിയ മഹാരഥന്‍മാര്‍.
മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും, അവരുടെ ലൈംഗികസദാചാരത്തിന്റെയും കുത്തകപകര്‍പ്പവകാശം കൈക്കലാക്കിയ തങ്ങളുടെ അധികാരാവകാശങ്ങളില്‍ കൈവെക്കാന്‍ ധൈര്യം കാണിച്ച എം.എഫ്.ഹുസ്സൈനെ പുകച്ചു പുറത്തു ചാടിച്ച 'ആര്‍ഷസംസ്കാര'മൂര്‍ഖന്മാരാകട്ടെ, മറുപുറത്തുണ്ട്. തസ്ലീമക്ക് ഇന്ത്യ അഭയം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു മല്‍ഹോത്ര. പക്ഷേ, ഹുസ്സൈനെ നിലം തൊടീക്കില്ലെന്ന തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നുമാത്രം.
വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. വാക്കോ, ചിത്രമോ, നാടകമോ, ഗാനമോ, സിനിമയോ എന്തുമാകട്ടെ, അതൊക്കെ നമ്മെ അസ്വസ്ഥരാക്കുന്നു. കാരണം, അവയൊക്കെ നമ്മെതന്നെയാണ് വെളിവാക്കുന്നത്. നമ്മുടെ അശ്ലീലങ്ങള്‍ക്കുനേരെയുള്ള കണ്ണാടികളാണ് അവയൊക്കെ. ആ കണ്ണാടികള്‍ എറിഞ്ഞുടക്കുക, നമുക്കുനേരെ ആ കണ്ണാടികള്‍ തിരിച്ചുവെക്കുന്നവരെ ആട്ടിയോടിക്കുക, ആ ദൗത്യമാണ് ഇന്ന് നമ്മള്‍ ഏറ്റെടുത്തിരിക്കുന്നത്.
വിശ്വസിക്കുന്ന നിലപാടുകള്‍ക്കുവേണ്ടി, അവയെ ആവിഷ്ക്കരിക്കാന്‍ ഉപയോഗിച്ച ഭാഷക്കും, വാക്കുകള്‍ക്കും വേണ്ടി, നാടും വീടും വിട്ട്, മറ്റൊരു നാട്ടില്‍ അഭയംതേടി, അവിടെനിന്നുപോലും തിരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി, നിരന്തരം വേട്ടയാടപ്പെട്ട് ഒളിവില്‍ ജീവിക്കുന്നതിന്റെ 'സുഖ'മൊന്നും അറിയേണ്ടിവരുന്നില്ല നമുക്കാര്‍ക്കും. എഴുത്ത് നമുക്കൊരു 'സുഖചികിത്സ'യാകുന്നു.
തസ്ലീമ നസ്രീന് അഭിവാദ്യങ്ങള്‍.
Subscribe to:
Post Comments (Atom)
32 comments:
വിശ്വസിക്കുന്ന നിലപാടുകള്‍ക്കുവേണ്ടി, അവയെ ആവിഷ്ക്കരിക്കാന്‍ ഉപയോഗിച്ച ഭാഷക്കും, വാക്കുകള്‍ക്കും വേണ്ടി, നാടും വീടും വിട്ട്, മറ്റൊരു നാട്ടില്‍ അഭയംതേടി, അവിടെനിന്നുപോലും തിരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി, നിരന്തരം വേട്ടയാടപ്പെട്ട് ഒളിവില്‍ ജീവിക്കുന്നതിന്റെ 'സുഖ'മൊന്നും അറിയേണ്ടിവരുന്നില്ല നമുക്കാര്‍ക്കും. എഴുത്ത് നമുക്കൊരു 'സുഖചികിത്സ'യാകുന്നു.
തസ്ലീമ നസ്രീന് അഭിവാദ്യങ്ങള്‍.
Viyojanakkurippezhuthanamennundu
pakshe
athezhuthiyaal themmadilistile aadya 5 peril ente perum cherkkappetteakkam
കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് സംരക്ഷണം കിട്ടേണ്ടതുണ്ട്. ബംഗാളില്‍ നിന്നും ഇത്തരം ഒരു നടപടിയുണ്ടായതില്‍ ഖേദമുണ്ട്.
തസ്ലീമക്കു നേരെ വാളോങ്ങുന്ന പലരും
അവരുടെ ഒരു കുറിപ്പു പോലും വായിച്ചിട്ടില്ലാ
എന്നതാണു സത്യം..ചിലരുടെ പ്രസ്താവനകള്‍
ഏറ്റു പടുന്നു അത്രമാത്രം......
രാജീവ്,എന്റെ ബ്ലോഗിലെ ഒരു പോസ്റ്റ് ഇവിടെ പ്രസക്തമാണെന്നു തോന്നിയതുകൊണ്ട്-
“
വാക്കിന്റെ മുനമടക്കും
കല
തൂലിക പിഴിഞ്ഞുണക്കും
ചിത്രകല
വെള്ളിത്തിരയില്‍ കറുപ്പൊഴിക്കും
ചലച്ചിത്രകല
ഉള്ളുലയ്ക്കും നേരിന്റെ വായ്മൂടും
സകലകലാവൈഭവം
ശീലമാക്കുക
വയ്യെന്നു പറയരുതേ-
മതവ്ര്‌ണം വികാരപ്പെടും!”
എഴുത്ത് നമുക്കെന്നും ഒരു സുഖചികിത്‌സയായിരുന്നു...സത്യം. എം.ടിയുടെ നാലുകെട്ട് പോലുള്ള പൈങ്കിളികളല്ലേ മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ടത്..
ലജ്ജ ഞാന്‍ വായിച്ചിട്ടില്ല.പക്ഷേ അതില്‍ ഇസ്ലാമിക വിരുദ്ധമായി ഒന്നുമില്ലെന്ന് ഒരു നിരൂപണത്തില്‍ വായിച്ചിരുന്നു. തസ്ലീമയ്ക്ക് കേരളത്തില്‍ ഇടം കൊടുക്കാന്‍ സര്‍ക്കാര്‍ ധൈര്യപ്പെടുമോ..? (ഈ ചോദ്യം തന്നെ അപ്രസക്തം)
സത്യത്തിന്റെ ഭാഷ സംസാരിക്കുന്ന സിനിമകള്‍ തനസ്‌കരിക്കപ്പെടുന്നതിനെക്കുറിച്ച് ഞാനും എഴുതിയിരുന്നു..പര്‍സാനിയയ്ക്കുറിച്ചു പറഞ്ഞപ്പോള്‍...
സഹിഷ്ണത എന്നത് മതങ്ങളുടെ നിഘണ്ടുക്കളില്‍ ഇല്ലാതെ പോയ ഒരു വാക്കാണ്. എതിര്‍ക്കുന്നവന് എന്താണെഴുതിയിരിക്കുന്നതെന്ന് വായിക്കേണ്ടതില്ല എന്നതാണിവരുടെ നിയമം.ആരോ എന്തെങ്കിലും പറഞ്ഞാല്‍, എന്തെങ്കിലും എഴുതിയാല്‍ തകര്‍ന്നു പോകുന്നതാണ് തങ്ങളുടെ മതം അല്ലെങ്കില്‍ ദൈവം എന്നു വിശ്വസിക്കുന്നത് ആ മതത്തെയും ദൈവത്തെയും തരം താഴ്ത്തുന്നതാണെന്ന സത്യം എന്നെങ്കിലും ഈ പാവങ്ങള്‍ക്ക് അറിയില്ലാ എന്നിടത്താണ് എല്ലാ കുഞ്ഞാലിക്കുട്ടിമാരുടേയും ധൈര്യം.
wait for an inevitable change>>>
മഹത്തയ ഇന്ത്യാ മഹാരാജ്യത്തിനു എന്തൊക്കെ വേറേ ആലോചിക്കനുന്‍ട്..എന്തിനൊക്കെ വേറെ പ്രധാനപ്പെട്ട സംഗതികള്ക്കു സമയവും പണവും ആവശ്യമുന്റു.ഒരു മൂന്നാം കിട എഴുത്തുകാരിക്കുവേന്ടി വെരുതേ ചിറ്റിക്കളിക്കുക.ഇതും പിന്നീട് വൊട്ട് ആയേക്കും.നന്നാവുന്നുന്‍ട്.
"In the End, we will remember not the words of our enemies, but the silence of our friends." - Martin Luther King Jr.
“വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മള്‍.“
സത്യം.
Hai Rajeev, It was really good to read. Keep it up. We some malayalees here regularly read your blog. I print the articles and we circulate them.
Sekhar
"എനിക്കവനെ വെറുപ്പാണു്."
"എന്തേ?"
"അവനൊപ്പം വളരാന്‍ എനിക്കാവില്ല."
- ആരെങ്കിലും എന്നെങ്കിലും അങ്ങനെയൊരു മറുപടി പറഞ്ഞിട്ടുണ്ടോ? - ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.
ഹ ഹ ഇതെല്ലാം വെറും നാടകം. അല്പായുസ്സായ പ്രശസ്തിക്കു വേണ്ടി അവര്‍ എഴുതിക്കൂട്ടിയതിനവര്‍
അനുഭവിക്കുന്നു. അല്ലെങ്കിലും ഇത്തരക്കാര്‍ക്കിടക്കൊരു ചൊറിച്ചിലാണ്. അപ്പോള്‍ അവര്‍ കിടക്കറക്കഥകളിറക്കുന്നു,നബിയുടെകാര്‍ട്ടൂണ്‍ വരക്കുന്നു,ഗണപതിയുടെ ചിത്രമുള്ള അടിവസ്ത്രമിറക്കുന്നു,
രാമനെയുംസീതയെയും പബ്ലിക് ടോയലറ്റിലെ ചിത്രങ്ങള്‍ പോലെ വരക്കുന്നു,ചെഗ്വേരയുടെ ചിത്രം പതിച്ച മദ്യമിറക്കുന്നു നല്ലരണ്ടുപെഗ്ഗടിച്ചാല്‍ഏതുപോലീസുകാരനും ചെയ്യാന്‍ കഴിവുള്ളവ.എന്നിട്ടു നാടോടിപ്പാമ്പാട്ടികളെ പ്പോലെയൊരു ബഹളമാണ്. സമൂഹതിന്മക്കെതിരെ എന്തോ ഒറ്റമൂലി കൈവശമുണ്ടെന്നാണവകാശവാദം.അല്ല ഏതുകോപ്രായത്തിനും തടിച്ചുകൂടാനുള്ളവരുടെ പോക്കറ്റടിയാണിവരുടെലക്ഷ്യ്ം. ഇട്ക്കൊന്നുരണ്ടിടി പതിവുള്ളതാണ്.
കാവാലം,
ഉശിരുള്ളവന്‍ തെങ്ങില്‍ കയറി തേങ്ങയിടുമ്പോള്‍ അതില്ലാത്തവന്‍ താഴെ നിന്ന് പറയുന്നതും “രണ്ടെണ്ണം വീശിയാല്‍ ഏതു പോലീസുകാരനും ഇത് ചെയ്യാ”മെന്നുതന്നെയാണ്.
‘അല്പായുസ്സായ പ്രശസ്തിക്കുവേണ്ടി’ എന്നിട്ടും ഒരു പോലീസുകാരനും ഇതൊന്നും ചെയ്യുന്നില്ലല്ലോ കാവാലം?
തസ്ലിമയ്ക്ക് അഭിവാദ്യങ്ങള്‍.
അസഹിഷ്ണുത സംസ്കാരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെ.
നിയമപാലകരേയും, എന്തിനു ജ്യൂഡിഷ്യറിയെവരെ മതവികാരത്തിന്റെ അധികാരം വച്ച് വരച്ച വരയില്‍ നിര്‍ത്തുന്ന ഭീകരാന്തരീക്ഷം.
ഇന്നത്തെ ഏറ്റവും വലിയ ഭീകരവാദി(terrorist) മതവികാരം തന്നെ.
അസിഷ്ണുതയെപ്പറ്റി പറയുമ്പോള്‍ “രണ്ടാം കിട എഴുത്തുകാരി“, അല്ലെങ്കില്‍ “മൂന്നാം കിട പെയിന്റര്‍“ എന്നൊക്കെ പറഞ്ഞ് അതിന്റെ ഭീകരതയെ ലളിതവല്‍ക്കരിക്കുന്നവരേയും, പരോക്ഷമായി അസഹിഷ്ണുതയുടെ ഉപാസകരായി തന്നെ കാണണം.
താങ്കളുദ്ധേശിച്ചത്എനിക്കു മനസ്സിലായില്ല രാജീവ്. തേങ്ങയിട്ടതിന് അവര്‍ക്കിങ്ങനെ ഓടേണ്ടിവരുന്നതെന്താണെന്നെനിക്കു
മനസ്സിലാവുന്നില്ല. അവനവന്റെ വളപ്പിലെ തേങ്ങയിട്ടാല്‍ തല്ലുകൊള്ളുന്ന ഒരേയൊരാളെയേ ഞാനറിയൂ.
വിനീതകോട്ടായി. പിന്നെ എളിയൊരപേക്ഷ എന്റെ പേരെങ്കിലും ശരിക്കുവായിക്കാനുള്ള ക്ഷമ കാണിക്കണേ.
കാവലാന്‍
പേര് തെറ്റിയെഴുതിയതിന് ക്ഷമ ചോദിക്കുന്നു.
തേങ്ങയുടെ പ്രശ്നം താങ്കള്‍ക്കു മനസ്സിലാകില്ല. പക്ഷേ, അതിനെ വിനീതകോട്ടായിലേക്കെത്തിച്ച ആ നര്‍മ്മം നല്ലവണ്ണം ബോധിച്ചു എന്ന് അറിയിക്കട്ടെ.
വ്യക്തമാക്കട്ടെ രാജീവ്, എനിക്കുമനസ്സിലായ താങ്കളുടെ തെങ്ങ് മതവും സംസ്കാരങ്ങളുമാണ്.
(പറയാതിരുന്നത് താങ്കള്‍ വ്യക്തമാക്കുമെന്നുകരുതിയാണ്.) അതിലെ തേങ്ങപറിക്കുന്നത് മോശമില്ല.പക്ഷേഅതുവിറ്റകാശുകൊണ്‍ടേബിരിയാണിതിന്നൂ,വിദേശയാത്രചെയ്യൂ,
വ്യഭിചരിക്കൂഎന്നൊക്കെയങ്ങ് വാശിപിടിച്ചാല്‍!!!. ആതെങ്ങിനല്പമെങ്കിലും വെള്ളം കോരിയവന്‍ വെറുതെയിരിക്കുമോ???. അല്ല ഇനി താങ്കള്‍ എന്നെപ്പോലെയുള്ളവര്‍ക്കുമനസ്സിലാവാതിരിക്കാന്‍ വേണ്‍ടിത്തന്നെയാണോ തെങ്ങും, 'ഉശിരും',അവതരിപ്പിച്ചത്?.
വാക്കുകളെയും വരകളെയും സ്നേഹിച്ച, സ്നേഹിക്കാന്‍ പഠിപ്പിച്ച കല്ക്കട്ടയില്‍ നിന്നും, വാക്കുകളുമായി അര്‍ദ്ധരാത്രിയില്‍ ഒളിച്ചോടേണ്ടി വരുന്ന വിധി.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു് വീണ്ടും കല്‍തുറുങ്കു തീര്‍ക്കുന്ന വിപ്ലവ ഭരണകൂടങ്ങളേ ലജ്ജിക്കുന്നു.
ഒരുശിരന്‍ തെങ്ങുകയറ്റക്കാരന്‍ തേങ്ങവിറ്റ കാശുകൊണ്‍ടു ചെയ്യുന്നതൊന്നു വെറുതേ നോക്കൂ.
"മാധുരിയോടുള്ള ആരാധന: എം എഫ് ഹുസ്സൈന്‍ തിയ്യറ്റര്‍ ബുക്കുചെയ്തു." (ഇന്നത്തെ മാത്രുഭൂമിയില്‍)
എന്തൊരുശിര്!!!. കഴിയുമെങ്കില്‍ മഹാനായ ഈ ചിത്രകാരന്റെ തേങ്ങാ ഗോഡഔണൊന്നു സന്ദര്‍ശിക്കണേ.
കാവലാന്‍,
മാധുരിയോട് എം.എഫ്.ഹുസ്സൈനുള്ള കഴുതക്കാമം ഇപ്പോഴാണോ താങ്കള്‍ അറിഞ്ഞത്!! പിന്നെ, ഹുസ്സൈന്റെ തേങ്ങാഗോഡൌണ്‍ . അത്, 84-ല്‍ കല്‍ക്കത്തയില്‍വെച്ചുതന്നെ കാണാന്‍ എനിക്ക് ഇടവന്നിട്ടുണ്ട്. ഇവിടെ വിഷയം മറ്റൊന്നാണ്. അതിനെക്കുറിച്ചുള്ള ചര്‍ച്ചക്കു മാത്രമേ എനിക്ക് സൌകര്യവും സമയവും ഉള്ളു. എന്റെ ഇ-മെയില്‍ വിലാസം rajeeve.chelanat@gmail.com
അതിലൂടെ ബന്ധപ്പെടാം.
പിന്നെ, ‘തെങ്ങിനു വെള്ളം കോരിയവന്‍‘ എന്നത് വിശ്വാസികളെ പൊതുവില്‍ ഉദ്ദേശിച്ചായിരിക്കും താങ്കള്‍ പറഞ്ഞിട്ടുണ്ടാവുക എന്നും ഞാന്‍ കരുതുന്നു. ആ വെള്ളം കോരികളോടും വിറകുവെട്ടികളോടും ഒരു സംവാദം എന്നെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യമാണ്.
സ്നേഹപൂര്‍വ്വം
വിട,കഷ്ടകാലത്തിന് ഞാനവരുടെകൂട്ടത്തിലായിപ്പോയി ആ തണലില്പ്പം വിശ്രമിച്ചും പോയി.
ഇനിയിപ്പം വേറൊരു കാടു തന്നെ ഓഫര്‍ ചെയ്താലും ഈ തണലറുത്തുകളയാന്‍ വയ്യ.
മതത്തിന്റെ പേരില്‍ കൊല്ലും കൊലയും വേട്ടയാടലുമൊക്കെ നടത്തുന്നതിനെപ്പറ്റി എഴുതിയാല്‍ അതെഴുതിയയാളിനെതിരായി, സാമൂഹ്യാംഗീകാരം നേടിയ മതവിശ്വാസികളും നേതാക്കളും രംഗത്ത് വരുമ്പോള്‍ പൊഴിഞ്ഞുവീഴുന്നത് അവരുടെ മാത്രം കാപട്യമല്ല, അവരെ അംഗീകരിക്കുന്ന സമൂഹത്തിന്റെ കപടമുഖം കൂടിയാണ്. തസ്ലീമയ്ക്ക് ചെന്നൈ നഗരം സുരക്ഷിതമായിരിക്കുമോ എന്നൊരു അഭിപ്രായമാരായല്‍ നടത്തിയിരുന്നു ഇന്ത്യന്‍ എക്സ്‌പ്രസ് പത്രം. അതു കൊണ്ടൊരു ഗുണമുണ്ടായി. പുരോഗമനവാദികളായി സ്വയം കരുതുന്ന ചില എഴുത്തുകാരുടെയും ഫെമിനിസ്റ്റുകളുടെയും ഉരുണ്ടുകളി കാണാന്‍ പറ്റി വായനക്കാര്‍ക്ക്. ഒരു ഫെമിനിസ്റ്റ് അക്ക പറഞ്ഞത് തസ്ലീമ യുഎസിലോ സ്വീഡനിലോ മറ്റോ പോകുന്നതാണ് നല്ലതെന്നത്രേ! (“എങ്കളുക്കെല്ലാം കൊഞ്ചം നിമ്മതി കെടയ്‌ക്കുമേ!“ എന്ന ലൈനില്‍.)
മതത്തെക്കുറിച്ചും,മതത്തെ തങ്ങളുടെ സൌകര്യാര്‍ത്ഥം വളച്ചൊടിച്ചവരെക്കുറിച്ചും എഴൂതാന്‍ (ഞാനടക്കമുള്ള)മുസ്ലിംസ്ത്രീകള്‍ ധൈര്യം കാട്ടിയിരുന്നുവെങ്കില്‍ നമ്മുടെ നാട്ടിലും ഒരു പാടു തസ്ലിമമാര്‍ ഉണ്ടായേനേ...ഇസ്ലാം മതം പിറന്നു വീണ നാട്ടിലുള്ളവര്‍ അവിടുത്തെ സ്ത്രീകള്‍ക്കു സമൂഹത്തിലും,കുടുംബത്തിലുംനല്‍കപ്പെടുന്ന സ്ഥാനവും പരിഗണനയും കണ്ടില്ലെന്നു നടിച്ച് ,സ്ത്രീകള്‍ മുന്‍ കയ്യും,മുഖവും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറക്കുക എന്നഖുറാന്‍ വചനത്തിനു ചെവിയോര്‍ക്കാതെ ,അറബ് ജനത കാലാവസ്ഥാപരവും,ആചാരപരവും ആയ കാരണങ്ങളാള്‍ ധരിക്കുന്ന മുഖം മൂടി സ്ത്രീകളെ അണിയിച്ച് നിന്റെ മുഖം ദര്‍ശ്ശിക്കേണ്ടത് നിന്റെ പുരുഷന്‍ മാത്രം ആണെന്ന നിയമ സംഹിതയുണ്ടാക്കിയവരേ ലജ്ജിക്കൂ...ഒരു നിക്കാഹ് നിയമാനുസൃതമാവണമെങ്കില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്ന ധനം മെഹര്‍ ആയിഅവള്‍ക്കുനല്‍കി അവളുടെ കുബൂല്‍ നേടണം എന്നു ഖുറാന്‍ അനുശാസിക്കുന്നു...(ഇന്നത്തെ മുസ്ലിം വിവാഹങ്ങളീല്‍ കണ്ടു വരുന്ന മഹര്‍കൊടുക്കല്‍ എന്ന പ്രഹസന ചടങ്ങ് ഖുറാന്‍ അനുശാസിക്കുന്ന രീതിയിലല്ല..)നിയമാനുസൃതമായി നിക്കാഹ് ചെയ്യാത്ത ഇണക്കൊപ്പം കഴിയുന്നവന്‍ വ്യഭിചാരിയാണെന്നും ഇസ്ലാം മതം അതിശക്തമായ രീതിയില്‍ താക്കീതു നല്‍കുന്നു.......പാപം ചെയ്യാത്തവന്‍ തസ്ലിമയെ കല്ലെറിയട്ടെ.........
മതത്തെയും,വിശ്വാസികളെയും സംബന്ധിച്ച ഒരു ചര്‍ച്ചക്കോ സംവാദത്തിനോ ഈയുള്ളവളും തല്പരയല്ല...സ്വന്തം വേദനയും,കാഴ്ച്ചപ്പാടും തുറന്നെഴുതാന്‍ ധൈര്യം കാണിച്ച ഒരെഴുത്തുകാരിക്കു നേരെ നടത്തുന്ന ക്രൂരത കാണുമ്പോളുള്ള ഉള്ളുരുക്കം...
തമാശയല്ല, പക്ഷെ അവര്‍ക്കൊരു ബ്ലോഗ് തുടങ്ങായിരുന്നു. അനോണിമസ് ആയിട്ട് തുടങ്ങിയാല്‍ കൂടുതല്‍ നല്ലത്. ബ്ലോഗ് പോലുള്ള മാധ്യമങ്ങളുടെ ശക്തി അവിടെയാണ്.
വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. വാക്കോ, ചിത്രമോ, നാടകമോ, ഗാനമോ, സിനിമയോ എന്തുമാകട്ടെ, അതൊക്കെ നമ്മെ അസ്വസ്ഥരാക്കുന്നു. കാരണം, അവയൊക്കെ നമ്മെതന്നെയാണ് വെളിവാക്കുന്നത്. നമ്മുടെ അശ്ലീലങ്ങള്‍ക്കുനേരെയുള്ള കണ്ണാടികളാണ് അവയൊക്കെ. ആ കണ്ണാടികള്‍ എറിഞ്ഞുടക്കുക, നമുക്കുനേരെ ആ കണ്ണാടികള്‍ തിരിച്ചുവെക്കുന്നവരെ ആട്ടിയോടിക്കുക, ആ ദൗത്യമാണ് ഇന്ന് നമ്മള്‍ ഏറ്റെടുത്തിരിക്കുന്നത്.
നന്നായി പറഞിരിക്കുന്നു..കാര്യങ്ങള്‍.
തസ്ലീമ നസ്രിന്‍ എന്ന വേശ്യക്ക് ഭാരത രത്നം കൊടുക്കണമെന്നു വരെ നീയൊക്കെ പറയും.. പക്ഷെ നിന്റെ അമ്മ നിന്റെ അമ്മയല്ല നിന്റെ അച്ചന്‍ അയല്‍ക്കാരനാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അതും ഈ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നീയൊക്കെ വിലയിരുത്തുമോ
eda rafeek keezhaattoor nee aathyam islaamine kuricchu padikkeda.. allenkil muslim per upekshikkedo
സുല്‍ത്താന്‍
താങ്കളുടെ ആദ്യത്തെ കമന്റ് ആരെ ഉദ്ദേശിച്ചാണ് എഴുതിയിരിക്കുന്നത്? ഇനി, ആരെ ഉദ്ദേശിച്ചാണെങ്കില്‍തന്നെയും, ഇത്തരം ഭാഷാപ്രയോഗങ്ങള്‍ എന്റെ പോസ്റ്റില്‍ ഇടരുതെന്നപേക്ഷ.
അഭിപ്രായങ്ങളും, വിയോജനക്കുറിപ്പുകളും എനിക്ക് മനസ്സിലാക്കാനും, ഉള്‍ക്കൊള്ളാനും സാധിക്കും. ഒരാളുടെയും കമന്റുകള്‍ ഞാന്‍ സെന്‍സര്‍ ചെയ്യാറുമില്ലെന്ന് ഇതിനകംതന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടാകുമല്ലോ. പക്ഷേ, ഇത്തരം കമന്റുകള്‍ ഞാന്‍ താത്‌പര്യപ്പെടുന്നില്ലെന്ന് മനസ്സിലാക്കുക.
ഇനി, ആദ്യത്തെ കമന്റ് എനിക്കുള്ളതാണെങ്കില്‍ (അല്ലെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്) മറുപടി വഴിയെ തന്നുകൊള്ളാം.
അഭിവാദ്യങ്ങളോടെ
Post a Comment