പൂര്‍ണ്ണസമ്മതത്തോടെ ഒരു സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനാശാസ്യമാകുന്നതെങ്ങിനെയാണ്?
വ്യക്തികളുടെ സമ്മതമില്ലാതെ അവരെ സഭയിലേക്കും അമ്പലത്തിലേക്കും നടതള്ളുന്നതാണ് അനാശാസ്യം. പ്രായപൂര്‍ത്തിയാകാത്ത അവരുടെ സ്വത്തുക്കള്‍ സഭയിലേക്കും വള്ളിക്കാവുകളിലേക്കും പുട്ടപ്പര്‍ത്തിയിലേക്കും പള്ളിയുടെ ഖജനാവിലേക്കും തട്ടിയീടുക്കുന്നതാണ് അനാശാസ്യം.
പൂര്‍ണ്ണസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൊബൈല്‍ ക്യാമറയിലാക്കിയ ആ വഷളനാണ് അനാശാസ്യപ്രവര്‍ത്തനം നടത്തിയത്. ആ പാവപ്പെട്ട കന്യാസ്ത്രീയല്ല. ജൈവപരമായ ഒരു നിവൃത്തിയാണ് അവര്‍ തന്റേടത്തോടെ ചെയ്തത്. തുറന്നു സമ്മതിച്ചതും. എത്ര ധര്‍മ്മിഷ്ഠന്മാരാണ് നമ്മള്. എനിക്കു കേള്‍ക്കണ്ട.
വാര്‍ത്തയുടെ കൂടെ ചിത്രം കൊടുക്കാനും കേരളകൌമുദി മറന്നില്ല. അത് ഏതായാലും ആശാസ്യമായി. നദിയിലെ മണ്ണുവാരലിനെതിരെ സ്വതന്ത്രാഭിപ്രായം പറയുന്ന നാട്ടുകാരന്റെയും, വിവിധ ആരോപണങ്ങളും, പീഡനകഥകളുമായി വാര്‍ത്താചാനലില്‍ വരുന്നവരുടെയും മുഖം മറച്ച് അവരുടെ സ്വകാര്യതയെയും ഭാവിജീവിതത്തെയും രക്ഷിക്കാന്‍ കോപ്പുകൂട്ടുന്ന അതേ പത്രധര്‍മ്മമാണ് , ഈ സ്ത്രീയുടെ സ്വകാര്യനിമിഷങ്ങള്‍ ഒപ്പിയെടുത്ത മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ പത്രത്തില്‍ നിരത്തിവെച്ച് രതിസുഖം അനുഭവിക്കുന്നതും, വേണമെങ്കില്‍ പുരുഷകേസരികള്‍ക്ക് ഒരു ഹസ്തമൈഥുനത്തിനുള്ള സുവര്‍ണ്ണാവസരം നല്‍കുന്നതും. (ഓണ്‍ലൈന്‍ എഡീഷനില്‍ ചിത്രമില്ലായിരുന്നുവെങ്കിലും, പ്രധാനവാര്‍ത്തകള്‍ അയച്ചുകിട്ടുന്ന ലിങ്കില്‍ അതുണ്ടായിരുന്നു)
കന്യാസ്ത്രീകളാകാനുള്ള പ്രായം, അവരുടെ സമ്മതത്തിന്റെ പ്രശ്നം, അവരുടെ സ്വത്തില്‍ അവര്‍ക്കുള്ള അധികാരം എന്നിവയെക്കുറിച്ച് വനിതാ കമ്മീഷന് നടത്തിയ ധീരമായ ഇടപെടലുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. സഭാമേലദ്ധ്യക്ഷന്മാരുടെ എതിര്‍പ്പുകള്‍ പ്രതീക്ഷിച്ചതുതന്നെയായിരുന്നുവെങ്കിലും നമ്മെ ലജ്ജിപ്പിക്കേണ്ടത്, പിണറായി അടക്കമുള്ളവര്‍ ആ വിഷയത്തില്‍ കൈക്കൊണ്ട ഉളുപ്പില്ലായ്മതന്നെയാണ്. പിണറായിയില്‍നിന്ന് പ്രതേകിച്ചെന്തെങ്കിലും പ്രതീക്ഷിച്ചതുകൊണ്ടായിരുന്നില്ല അത്. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ വഴിക്ക് നടക്കുമെന്നൊ മറ്റോ പറയുമെന്നെങ്കിലും വെറുതെ മോഹിച്ചു.
ആ സ്ത്രീയോട് ഒരു വാക്ക്. സഭക്കും കര്‍ത്താവിനുമെതിരായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതുകൊണ്ട് സന്ന്യാസവൃത്തി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെന്നു കേട്ടു. നല്ലത്. പഠിപ്പിലോ തൊഴിലിലോ ഏര്‍പ്പെട്ട്, വിവാഹവും കഴിച്ച്, സുഖമായി ജീവിക്കുക. അത്ര നല്ല നാളുകളാവില്ല തൊട്ടു മുന്‍പിലുണ്ടാവുക എന്നറിയാം. അതു കാര്യമാക്കാനില്ല. ഇതിന്റെ അലയൊലികളൊക്കെ കെട്ടുപോകും. ഇതിലും എത്ര വലിയ കോലാഹലങ്ങള്‍ കണ്ടവരാണ് നമ്മള്, അല്ലേ? ഈ ഒരു സംഭവം കൊണ്ടെങ്കിലും, മറ്റൊരു വലിയ ദുരന്തത്തില്‍നിന്ന് രക്ഷകിട്ടിയല്ലോ എന്ന് ആശ്വസിക്കുക. കര്‍ത്താവിന്റെ മണവാട്ടിയായിരിക്കുന്നതിനേക്കാള്‍ നല്ലത് ചങ്കൂറ്റമുള്ള ഒരു പുരുഷന്റെ ജീവിതപങ്കാളിയായിരിക്കുക എന്നതുതന്നെയാണ്.
ഇനി, അനാശാസ്യമെന്ന് ഇവര്‍ ലേബലൊട്ടിച്ച ഈ പ്രവൃത്തി, കര്‍ത്താവിനെതിരാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? കര്‍ത്താവ് എന്നൊരാളുണ്ടായിരുന്നെങ്കില്‍, സാധാരണ മനുഷ്യന്റെ ഇത്തരം ചോദനകളെയൊക്കെ അദ്ദേഹത്തിനു നല്ലവണ്ണം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. തീര്‍ച്ച. നല്ല മനുഷ്യനാണ് ഏറ്റവും നല്ല സന്ന്യാസിയെന്നും, ഏറ്റവും ശ്രേഷ്ഠനായ സന്ന്യാസി ഒരു ശരാശരി മനുഷ്യന് പോലുമാകില്ലെന്നും മനസ്സിലാക്കാനുള്ള വിവേകമൊക്കെ അദ്ദേഹത്തിനുണ്ടാകും. സംശയിക്കേണ്ട.
Thursday, June 19, 2008
Subscribe to:
Post Comments (Atom)
165 comments:
ഇത് അനാശാസ്യമല്ല.
തിരുവല്ല : ബിലീ(വേഴ്സ്) ചർച്ച് ബിഷപ്പ് കെ പി യോഹന്നാന്റെ സഹോദര പുത്രൻ അനാശാസ്യ പ്രവർത്തിന് ഇന്ന് അറസ്റ്റിലായി- ഇപ്പോൾ കണ്ട അമൃത ടീ വീ വാർത്ത ;
ദൈവത്തിന്റെ കുഞ്ഞാടായതു കൊണ്ട് പ്രത്യേക രീതിയിലുള്ള അനാ - ശാസ്യമായിരിക്കും നടത്തിയത്:
രാജീവിന്റെ ബ്ലോഗിനൊരനുബന്ധം :
16 വയസിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കൂടെ പഠിച്ചിരുന്ന കന്യാസ്ത്രീയോട് ഞാൻ പറഞ്ഞ ഒരു ക്രൂര ഫലിതത്തിനു മറുപടി അവർ പറഞ്ഞത് ഇന്നും മറന്നിട്ടില്ല്. കാത്തിരിക്കാനും ളോഹ ഊരാനും തയാറാണന്നുമായിരുന്നു അതിന്റെ ഉദ്ദേശ്യം - മീശമുളക്കാത്ത ഒരു പയ്യൻ എന്തു ചെയ്യാനാ?
പിന്നീട് കണ്ടിട്ടു പോലുമില്ല
ആരെങ്കിലും ഏറ്റിട്ടുണ്ടാവും
ഡീക്കന്‍ കേള്‍ക്കേണ്ട ഇതൊന്നും. പതിനെട്ടു വയസിന് മുകളിലുളളവര്‍ മാത്രം രാജീവിന്റെ ബ്ലോഗ് വായിച്ചാല്‍ മതിയെന്ന് വനിതാ കമ്മിഷന്റെ ഉത്തരവും പ്രതീക്ഷിക്കുന്നു.
പിന്നല്ലാ..
എന്തതിശയമേ ദൈവത്തിന് കാര്യം ഇതും കൂട്ടി വായിക്കാം
ഇത് മാത്രോ?
എന്തായാലും ആ കന്യാസ്ത്രീ ബുദ്ധിമതിയാണു്. സ്വര്ഗ്ഗീയമണവാളന് വരും വരുംന്നു് കരുതി കാത്തിരുന്നിട്ടു് വലിയ കാര്യമില്ലെന്നു് ഇത്തിരി താമസിച്ചിട്ടാണെങ്കിലും അവള് തിരിച്ചറിഞ്ഞല്ലോ! കെട്ട്യോനു് വേണ്ടെങ്കി കിട്ട്യോന്റെ കൂടെ! അതാ അതിന്റെ ഒരു ശരിയായ രീതി! നന്നായി! കൂടെ കൂടിയവന് “മുതുകാളസ്റ്റൈലില്” നാടുനീളെ ഇളിച്ചുകാണിച്ചു് നടക്കുന്ന ഒരു നാറിയാണെന്നു് തിരിച്ചറിയാന്‍ കഴിയാതെ പോയതുമാത്രം അവളുടെ ബുദ്ധിമോശം! അന്തസ്സായി ജോലി ചെയ്തു്, സമൂഹത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു് ജീവിക്കാനുള്ള തന്റേടം അവള്‍ക്കുണ്ടാവട്ടെ എന്നു് ആശംസിക്കുന്നു. നവജീവിതത്തിനു് അവളുടെ കുടുംബത്തിന്റെയും നിയമത്തിന്റെയും സഹായം ഉണ്ടാവുമെന്നും.
പിന്നെ കേരള കൌമുദി: “മുന്നില്‍ ഗുരു, പിന്നില്‍ ഫയര്‍” അത്രതന്നെ! No more words about that!
Praayapoorthiyaya Oru sthree thante sammathathhode Purushanumayi linkika bandham pularthiyal ath anasasya pravarthanam ennu parayunnavare arivukettavar ennu mathrame vilikkan pattukayullu. Kanyasthree aayalenthu avarkum vikaramille.
കര്‍ത്താവിന്റെ മണവാട്ടിയായിരിക്കുന്നതിനേക്കാള്‍ നല്ലത് ചങ്കൂറ്റമുള്ള ഒരു പുരുഷന്റെ ജീവിതപങ്കാളിയായിരിക്കുക എന്നതുതന്നെയാണ്.
............
സത്യം, സത്യം, സത്യം.
ചെറുപ്പത്തില്‍ വന്ന ചുഴലിദീനം മാറാന്‍ കന്യാസ്ത്രീ ആക്കിയേക്കാമെന്നു പറഞ്ഞതിന്റെ പേരില്‍ എന്നും ദു:ഖിതയായി സ്കൂളിലെത്തിയിരുന്ന റൊസ്ലിന് എന്ന പെണ്‍കുട്ടിയെ ഞാന്‍ അറിയും. പഞ്ചപാവമായി ജീവിച്ചുപോന്ന ആ കുട്ടി, ഇതില്‍ നിന്നും രക്ഷനേടാനായിരിക്കണം, കോളേജിയിലെത്തിയപാടേ, ഒരുആളുമായി പ്രണയത്തിലായി, അവര്‍ വിവാഹിതരായി.......എന്റെ കൂട്ടുകാരനുമായി...ഒരു പെണ്‍കുട്ടിയെ രക്ഷിച്ചതിന്റെ പേരിലാകണം അവന് ഇന്നു ഐശ്വര്യങ്ങളുടെ സിംഹാസനത്തിലാണ്.......
രാജീവെ നല്ല ശക്തമായ എഴുത്ത്
ലേഖനംപ്രസക്തമാണ് രാജീവേ...
മിയാ മാക്സിമ കുള്‍പ
അന്യണ്റ്റെ ലൈംഗീകതയെ ഒളിഞ്ഞുനോക്കിയും ഒളിക്യാമറയില്‍ പകര്‍ത്തുന്നതും ആണ് അനാശാസ്യം എന്നതില്‍ തര്‍ക്കമില്ല. ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ സമൂഹത്തിനു ദോഷകരമല്ലെങ്കില്‍ പിന്നെ ആയിക്കൂടെ...സുവിശേഷകണ്റ്റെ ബന്ധുവിനെന്താ ലൈംഗീകത നിഷിദ്ധമാണോ?ഇതൊക്കെ തപ്പിയെടുത്ത് പ്രസിദ്ധീകരിക്കുന്നതാണ് വഷളത്തരം.വ്യക്തിസ്വാതന്ത്രത്തിലെക്കുള്ള കടന്നുകയറ്റമാണ്.. ഇത്രയും എഴുതിയതില്‍ നിന്നും കുട്ടികളെ പീഠിപ്പിക്കലും സ്ത്രീകളെ ബലാത്സംഗം ചെയ്യല്‍,പെണ്‍വാണിഭം എന്നിവയെ സപ്പോര്ട്ടുചെയ്യുന്നു എന്ന് വായിച്ചെക്കരുത്..
കേരള കൌമുദി: “മുന്നില്‍ ഗുരു, പിന്നില്‍ ഫയര്‍” അത്രതന്നെ!
:)
ആ മൊബൈല്‍ ക്യാമറകാരനെ അനാശ്യാസത്തിനു ജയിലില്‍ അയകേണ്ടതാണ്.
മഹനീയമായ കാഴ്ച്ചപ്പാട്. ആ സ്ത്രീ ബുദ്ധിമതി.പങ്കാളിയെ തിരഞ്ഞെടുത്തതില്‍ കുറച്ചൊരു പാളിച്ച പറ്റിയെന്നു മാത്രം.
പുരോഹിതന്മാരും,കന്യാസ്ത്രീകളുമാക്കി മനുഷ്യരെ വന്ധ്യംങ്കരിക്കുന്ന സഭ തന്നെയാണ് ഇതില്‍ കുറ്റക്കാര്‍.
ഇറച്ചി പ്രിയനായ ഡ്രൈവര്‍ തനിക്കു കിട്ടിയ ഇറച്ചി സമാനമനസ്ക്കര്ക്കായി പങ്കുവച്ചു തിന്നുന്ന ഒരു പട്ടിയായിപ്പോയി ! തറ പട്ടി !!
പേപ്പട്ടികളെ തല്ലിക്കൊല്ലുക.
കഷ്ടം! ആ സ്ത്രീയെ സദാചാരത്തിന്റെ കാവല്മാലാഖമാരൊക്കെക്കൂടി ഉടനേ കൊന്നു തിന്നുമല്ലോ..
കര്‍ത്താവിന്റെ മണവാട്ടിയായിരിക്കുന്നതിനേക്കാള്‍ നല്ലത് ചങ്കൂറ്റമുള്ള ഒരു പുരുഷന്റെ ജീവിതപങ്കാളിയായിരിക്കുക എന്നതുതന്നെയാണ്.
----
ബെസ്റ്റ്! അപ്പോള്‍ എന്തായാലും ആരുടെയെങ്കിലും മണവാട്ടിയാവണം. വിവാഹ ജീവിതം കഴിഞ്ഞ്
'സുഖമായി' ജീവിക്കണം. അതെ, അതെ. This is just overheated rhetoric.
അതൊക്കെ പോട്ടെ.
പതിനെട്ട് വയസ്സ് കഴിയാതെ ആരെങ്കിലും കന്യാസ്ത്രീ ആവുന്നുണ്ടോ? എനിക്കറിഞ്ഞൂട. അതാണ് ഞാനീ ചോദിക്കുന്നത്. അങ്ങിനെ എന്തെങ്കിലും കൃത്യമായ തെളിവോ മറ്റുമുണ്ടോ? ചോദിക്കാന്‍ കാരണം ഇവിടെ മിക്ക കന്യാസ്ത്രീ മഠങ്ങളിലും മിനിമം റിക്വര്‍മെന്റ് കോളേജ് ഡിഗ്രിയാണ്. നാട്ടില്‍ അത് പന്ത്രാംക്ലാസ്സ് ആണെന്ന് കേള്‍ക്കുന്നു. അതോ അങ്ങിനെ ഇല്ലേ? ഇതാര്‍ക്കെങ്കിലും അറിയാമോ?
രണ്ട് വശവും അങ്ങോട്ടും ഇങ്ങോട്ടും വാചക കസര്‍ത്ത് കൊണ്ട് പഴി ചാരുന്നത് കേള്‍ക്കുന്നതല്ലാതെ ഇതിനു കൃത്യമായി ആരും ഉത്തരം തന്ന് കാണുന്നില്ല. സഭ പറയുന്നു പത്തു ഇരുപത്തഞ്ച വയസ്സെങ്കിലും ആവാതെ ശരിയായ പട്ടം കിട്ടുന്നില്ലായെന്നും ഒക്കെ. വനിതാ കമ്മീഷന് ഇങ്ങിനെ ഉണ്ടെന്ന് പറയുന്നില്ല, പക്ഷെ ചെയ്യരുത് എന്ന് പറയുന്നു.
കന്യാസ്ത്രീ ആയ ശേഷവും വേണമെങ്കില്‍ സഭാ വസ്ത്രം ഊരാമല്ലോ. സഭയില്‍ നിന്ന് പുറത്തു കളയുന്നില്ലല്ലോ.(സഭാ വസ്ത്രം ഊരിയതുകൊണ്ട് സോഷ്യല്‍ സ്റ്റിഗമ സഭയുടെ പ്രശ്നമല്ലല്ലോ. നമ്മുടെ സമൂഹത്തിന്റെ അല്ലേ? വിധവകളോടും ഭര്‍ത്താവ് ഉപേക്ഷിച്ചവരോടും ഒക്കെയുള്ളത് തന്നെ.) പിന്നെ എവിടെയാണ് പ്രശ്നം? സഭ മഠത്തില്‍ ചേരുന്നവര്‍ കഴിവുള്ളവരാണെങ്കില്‍ എത്ര വേണമെങ്കിലും തുടര്‍ന്ന് പഠിക്കുവാനും മറ്റും സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. പറയുന്നതു കേട്ടാല്‍ തോന്നും എല്ലാം പണക്കാരായ സ്ത്രീകളാണ് കന്യാസ്ത്രീ ആവുന്നത് എന്ന് ഈ സ്വത്തിന്റെ ഒക്കെ കാര്യം പറയുന്നത് കേള്‍ക്കുമ്പോള്‍. എത്രയോ കന്യാസ്ത്രീകള്‍ ഇപ്പോള്‍ ഡോക്ടറാവാനും മറ്റും പഠിക്കുന്നു. PHDകള്‍ എടുക്കുന്നു. അത്രയും ഒക്കെ പഠിക്കുകയും വിവരം വെക്കുകയും ചെയ്യുന്ന ഒരു കന്യാസ്ത്രീക്ക് ഇഷ്ടമുള്ളത് പിന്നീട് തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട്. പഠിത്തം ഒക്കെ കഴിഞ്ഞ് സഭാവസ്ത്രം ഊരുന്ന എത്രയോ പേരുണ്ട്. പ്രത്യേകിച്ചും ഇന്ത്യയ്ക്ക് വെളിയില്‍ വരുമ്പോള്‍ (സോഷ്യല്‍ സ്റ്റിഗ്മ ഇല്ലാത്തതുകൊണ്ടാവാം). അല്ലാതെ ഈ കന്യാസ്ത്രീകളെയല്ലാം കെട്ടിയിടുക ആണോ? പ്രസവിച്ച് മക്കളുള്ളതുകൊണ്ട് മാത്രം നരകതുല്യമായ ദാമ്പത്യത്തില്‍ കെട്ടപ്പെട്ട് പോകുന്ന സ്ത്രീകളേക്കാളും ഭേദമാവില്ലേ? മിനിമം അവര്‍ക്ക് അധികം ബാധ്യതകളില്ലാതെ ഒറ്റയ്ക്കല്ലേ? പഠിത്തവും ഉണ്ട്. എന്ത് വേണമെങ്കിലും ചെയ്യാം. മിക്കവരും വിദേശത്തും എല്ലാം താമസിച്ച് നല്ല വിവരവും ഒക്കെയുള്ളവരായാണ് കണ്ടിരിക്കുന്നത്.
ഇനി മാതാപിതാക്കന്മാരുടെ നേര്‍ച്ച കാരണം കന്യാസ്ത്രീയാവുന്നത്. അങ്ങിനെ കൌണ്സിലിങ്ങ് ഇല്ലാതെ എനിക്കിഷ്ടമല്ല എന്ന് പെണ്‍കുട്ടി പറയുകയാണെങ്കില്‍ എവിടേം പെണ്‍കുട്ടിയെ കയറ്റി വാതില്‍ അടക്കുമെന്ന് തോന്നുന്നില്ല കന്യാസ്ത്രീ ആക്കിയേ അടങ്ങൂ എന്ന മട്ടില്‍. അത് നിയമവിരുദ്ധവുമാണ്. ആലോചനയും കൌണ്സിലിങ്ങും ഒക്കെ ആയി നല്ല സമയം പോയിട്ടാണ് ഇതിലോട്ട് ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇനി മാതാപിതാക്കള്‍ പടം വരക്കുന്ന കുട്ടിയെ ഡോക്ടറാക്കണമെന്നും, പഠിത്തം കഴിഞ്ഞ ഉടനേ പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിക്കണമെന്നും ഒക്കെ 'നേര്‍ച്ച' നേരാറുണ്ടല്ലോ.
കന്യാസ്ത്രീകള്‍ ഇതൊന്നുമല്ലാതെ സഭക്കുള്ളില്‍ ഒരുപാട് ഡിസ്ക്രിമിനേഷന്‍ നേരിടുന്നുണ്ട്. ചില ഓര്‍ഡറുകളില്‍ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ പറ്റില്ല, പിന്നെ വീട്ടില്‍ വന്ന് നിക്കാന്‍ പറ്റില്ല, ശമ്പളം വളരെ കുറവ്....അങ്ങിനെ പലതും. (എന്നാല്‍ അതേ സമയം അച്ചന്മാര്ക്ക് അതെല്ലാം ചെയ്യാം താനും, നല്ല ശമ്പളവും..മറ്റും..) . ഇതൊകെയാണ് ഞാന്‍ നോക്കിയിട്ട് അവരിപ്പോള്‍ നേരിടുന്ന കാതലായ പ്രശ്നങ്ങള്‍...
എല്ലാ പ്രശ്നങ്ങളും കൂടി കൂട്ടുക്കുഴച്ച് കിട്ടുന്ന വടിയെല്ലാം എടുത്ത് തല്ലാന്‍ ലേഖകന്‍ നോക്കുമ്പോള്‍ ഒരു ഇഷ്യൂവിനോടുള്ള ഹിപ്പോക്രസിയാണ് കാണിക്കുന്നത്. ഇവിടെ കന്യാസ്ത്രീകളോ അവരുടെ സ്വാതന്ത്ര്യമോ ഒന്നുമല്ല ലേഖകന്റെ യതാര്‍ത്ഥ പ്രശ്നം എന്ന് തോന്നിപ്പിക്കും ഇതുപോലെ കൂട്ടിക്കുഴച്ച് വെക്കുമ്പോള്‍.
ഓഫ്:
(എന്തായാലും പിള്ളേരുടെ പഠിത്തവും ഒക്കെ കളഞ്ഞ് വല്ല രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടി തല്ലാനും കൊല്ലാനും പോവുന്നതിലും എന്തായാലും ഭേദമാവും. സ്കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല എന്ന് പറഞ്ഞതിന്റെ പുകില് നമ്മള് ഒരുപാട് കേട്ടതല്ലേ.)
Inji,
Nammude kessinte karyam enthayi?
Ippol anakkam onnum illallo?
മനുഷ്യര്‍ക്കുള്ളത് പോലെ തന്നെ കന്യാസ്ത്രീകള്‍ക്കും ലൈംഗികമായ വികാരങ്ങള്‍ ഉണ്ട്... അവരും ഈ ബൂലോകത്തിലെ ഇതൊക്കെ അനുഭവിക്കാനും ആസ്വദിക്കനും അര്‍ഹതയുള്ളവര്‍ തന്നെയാണ്. ദൈവം നല്കിയ ഈ പ്രത്യേക അനുഭൂതി ഒരു പ്രത്യേക കൂട്ടര്‍ക്കു മാത്രം വിലക്കുന്നത് ശരിയല്ല. വിദേശങ്ങളിലൊക്കെ ഇത് സാധാരണയാണ്. ചിലര്‍ക്കു എല്ലവരെയും പോലെ അടക്കി പിടിച്ചു നിര്‍ത്താന്‍ കഴിയുന്നുന്ഡ്വില്ല..
ജീവിച്ചു ആസ്വദിക്കുന്നവര്‍ അങ്ങനെയാവട്ടെ......
ആ കന്യസ്ത്രീയെ(ക്ഷമിക്കണം , ആ മനുഷ്യസ്ത്രീയെ) ഞാന്‍ പൂര്‍ണമായും അനുകൂലിക്കുന്നു. അവര്‍ ചെയ്തതില്‍ എന്താണ് തെറ്റ്? കര്‍ത്താവ് എന്നാണ് മനുഷ്യരോട് തന്റെ മണവാട്ടിയാകാന്‍ ആവശ്യപ്പെട്ടത്.(എന്റെ അറിവില്‍ കര്‍ത്താവ് ഒരു ബ്രഹ്മചാരി ആയിരുന്നു).ദൈവം മനുഷ്യന് അവയവങ്ങളും വികാരങ്ങളും നല്കിയിട്ടുണ്ടെങ്കില് അവ അവയുടെ ധര്‍മ്മം അനുഷ്ടിക്കാനാണ്.ഒരു വശത്ത് കൂടുതല്‍ സന്തതികളെ സ്രിഷ്ടിക്കാന്‍ ആഹ്വാനം ചെയ്യുന്ന സഭ തന്നെ മറു വശത്ത് കുറച്ചുപേരെ അതില്‍ നിന്നും തടയുന്നതെന്തിന്? ഈ സ്ത്രീ കന്യാസ്ത്രീ ആയത് 17 വയസിലാണെന്ന് പത്രങ്ങളില്‍ വായിച്ചു.18 കഴിഞ്ഞിട്ടാണ് 17 എന്ന് ഇപ്പോഴാണ് മനസ്സിലായത്.ഈ വാര്‍ത്ത തെറ്റായ രീതിയില്‍ പ്രസിദ്ധീകരിച്ച് ഞെരമ്പുരോഗികള്ക്ക് ഹരം പകരുന്ന (മഞ്ഞ)പത്രത്തിനെതിരെ എന്തുകൊണ്ട് സ്ത്രീ വിമോചക പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും പ്രതികരിക്കുന്നില്ല.
മക്കളെ കന്യാസ്ത്രീകളും അച്ചന്മാരുമാക്കാന് നടക്കുന്ന മാതാപിതാക്കളേ, കര്‍ത്താവിന്റെ അനുഗ്രഹം ഇന്‍സ്റ്റന്റ് ആയി ലഭിക്കാന്‍ അതിലും നല്ല ഒരു വഴിയുണ്ട്.ആ വീഡിയോ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത നാ##മോനെ കഴുത്ത് ഞെരിച്ചു കൊല്ല്.നിങ്ങള്‍ക്ക് സ്വര്‍ഗം സുനിശ്ചിതം.
രാജീവ്, നന്നായിട്ടുണ്ട്.അവസരോചിതമായ പോസ്റ്റ്(അഥവാ പ്രതികരണം)
ഇഞ്ചിപ്പെണ്ണ് പറഞ്ഞതിന്റെ താഴെ ഒരൊപ്പ്...
I appreciate the work of "Kanyasthree". She did that..Other has to follow.
She really enjoyed the technics of the that guy.
I wanna tell u onething to everybody ..Who is this inji.. y da people are bothering about of her. she is nothing here in blogging compared to others.
ചിന്തനീയം
ഒരു മനുഷ്യജീവി എന്ന നിലയിലുള്ള അവരുടെ ആവശ്യങ്ങളെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ അതു നിറവേറ്റാന്‍ ഇതിനേക്കാള്‍ മാന്യമായ മാര്‍ഗ്ഗം അവര്‍ക്കുണ്ടായിരുന്നു. അന്തസ്സായി മഠത്തില്‍ നിന്നും പോന്നിട്ടു, പുതിയ ഒരു ജീവിതം തുടങ്ങുകയായിരുന്നു നല്ലതു. ബ്രമ്ഹചര്യം എന്നതു സ്വയം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസ്സാണു. അതിനു ബുദ്ധിമുട്ടുള്ളവര്‍ അതിനു ഇറങ്ങിത്തിരിക്കരുതു. ഇറങ്ങിത്തിരിച്ചു എന്നു തന്നെ ഇരിക്കട്ടെ, പിടിച്ചുനില്ക്കാന് പറ്റില്ല എന്നു തോന്നിയാല്‍ അതു പരസ്യമായി പറഞ്ഞു ഇറങ്ങിപ്പോരുകയല്ലേ വേണ്ടതു?
വിവാഹിതയായ ഒരു സ്ത്രീയെ ഇതുപോലെയൊരു ചുറ്റുപാടില്‍ പിടിച്ചാല്‍ 'അതവരുടെ ശാരീരികാവശ്യം' എന്നു പറഞ്ഞു ന്യായീകരിക്കുവാന്‍ സാധിക്കുമോ? ഇവിടെയും അതു തന്നെ സ്ഥിതി. ഒരു കന്യാസ്ത്രി എന്ന നിലയില്‍ അവരു പാലിക്കേണ്ട ജീവിതധര്‍മ്മം അവരു തെറ്റിച്ചു. അതു തെറ്റു തന്നെ.
എന്നാല്‍ അതിനേക്കാളും ക്രൂരത അവര്‍ കാട്ടിയതു, ഈ നാട്ടിലെ ആയിരക്കണക്കിനു വരുന്ന കന്യാസ്ത്രീകളോടാണ്. ഏറ്റവും ആദരവോടെ തിരുവസ്ത്രമണിയുന്ന ആ സഹോദരിമാരില്‍ പലരും ഇനി അപമാനശരങ്ങള് സഹിക്കേണ്ടി വരും.
കുഞ്ഞാടുകള്‍ ക്രൈസ്തവവിദ്യാലയങ്ങളില്‍ പഠിച്ചില്ലെങ്കില്‍ വഴിപിഴച്ചുപോകും എന്നു പരാതി പറയുന്ന ബഹുമാനപ്പെട്ട പിതാക്കന്മാര് ഒന്നു വട്ടത്തിലിരുന്നു ചിന്തിക്കേണ്ട കാലമായി, ആര്‍ക്കാണിവിടെ കൂടുതല്‍ ശ്രദ്ധ വേണ്ടതെന്നു.
നിരാശ തോന്നുന്നു.
Inji Pennu said...
"എന്തായാലും പിള്ളേരുടെ പഠിത്തവും ഒക്കെ കളഞ്ഞ് വല്ല രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടി തല്ലാനും കൊല്ലാനും പോവുന്നതിലും എന്തായാലും ഭേദമാവും."
Inji Pennu, that makes your views pretty clear. Nobody should work for the state, they should be working for churches, mosques and temples spreading releigions instead, right? People with your views plague kerala now and thats why our political state of affairs have gone to dogs.
On the topic, as someone rightly said, Karthavu didnt ask for any Manavatty herd. They are employed by the church to administer christian religion. If they were recruited as adults, by free consent, they are bound to abide by its rules. Be it celibacy or other restrictions. If one cant cope up with the demands of the job, she should gracefully resign (there is some way to opt for defrocking, right?) and start her family or live whatever way she wants. My view is that what this lady did wasnt so great. She agreed to certain rules to GET PAID and she broke a very sentitive rule of the organization.
Just stating here that im not impressed by this particular action. I would be much happier if all nuns, priests, rabbis, swamis, mullas and like leave their job of deceiving people and ruling them, causing misery and hatred to the world and do something worthwhile and productive.
Anonymous said...
"Just stating here that I'm not impressed by this particular action. I would be much happier if all nuns, priests, rabbis, swamis, mullas and like leave their job of deceiving people and ruling them, causing misery and hatred to the world and do something worthwhile and productive."
My full support!
Anonymous
Nobody should work for the state, they should be working for churches, mosques and temples spreading releigions instead, right?
Wrong! What a ‘clever’ elucidation!
-- For stating that ban on school level political activities (note: it is not politics but the so called activities in the name of politics) which was fraught with violence did indeed destroy many kids future. The ban is one of the reasons that now it is hard to get youth and kids to ‘destroy and demolish’ as stated by various political parties across Kerala.
People with your views plague kerala now and thats why our political state of affairs have gone to dogs.
Yeah right! I thought all these days, it was all Center’s fault for whatever went wrong in Kerala… Now it is the believers fault? When will ever the political parties take some responsibility for their mess-up?
Political blindness is as destructive as Religious blindness!
(Anyway since this is way off from the topic, this will be my last comment on this.)
Local TV network in Alwey reports that the lady committed suicide. :(
A verbal post-mortem now can be conducted in the best way that helps the political advantage of each one of us. Let's celebrate.
“ഒരു മനുഷ്യജീവി എന്ന നിലയിലുള്ള അവരുടെ ആവശ്യങ്ങളെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ അതു നിറവേറ്റാന്‍ ഇതിനേക്കാള്‍ മാന്യമായ മാര്‍ഗ്ഗം അവര്‍ക്കുണ്ടായിരുന്നു.”
ഇത് ശരിയായ നിരീക്ഷണമാണ്.
ബ്രഹ്മചര്യവും കന്യാസ്ത്രീ ജീവിതവുമൊക്കെ മനുഷ്യ പ്രകൃതിക്ക് വിരുദ്ധം തന്നെയാണ്. ഈ ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്.
പ്രശ്നം സഭയുടെ സമ്പ്രദായമാണ്.
സാക്ഷാല്‍ കര്‍ത്താവ് തമ്പുരാന് ഇന്നുണ്ടായിരുന്നെകില്‍ കര്‍ത്താവിന്റെ മണവാട്ടിയാകുവാന്‍ തപസ്സിരിക്കുന്ന ഈ പാവങ്ങള്‍ക്ക്(!) ഭൂമിയില്‍ ഒരു ജീവിതം നയിക്കാന്‍ അവരുടെ വിവാഹച്ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുമായിരുന്നു, ഉറപ്പ്.
പാവപ്പെട്ട സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കി ഉയര്ച്ചയിലെത്തിക്കുന്ന സഭ, അവര്‍ക്ക് താല്പര്യമെങ്കില് മനസ്സിണങ്ങുന്ന പുരുഷനെ ജീവിതപങ്കാളിയാക്കാന്‍ അനുവദിക്കുക കൂടി ചെയ്തിരുന്നെകില്‍ !
വാദിക്കാനുള്ള ആവേശമല്ല, മറിച്ച് സഹജീവിയോടുള്ള പരിഗണനയാണ് ഈ പോസ്റ്റിനു പിന്നിലെന്നു മനസ്സിലാകാത്ത ചിലരുണ്ട്. നന്നായി. പാവം ആ സ്ത്രീ ഈ മോറല്‍ സപ്പോര്‍ട്ടൊന്നും കാണുന്നുണ്ടാവില്ല. വീട്ടുകാരുടെയും സമൂഹത്തിന്റെയും ആട്ടും തുപ്പും കേട്ട് ജീവനൊടുക്കിയേക്കാം.
ഇഞ്ചി പറയുന്നതിനോട് എനിക്കു വിയോജിപ്പുണ്ട്. അവര്‍ക്ക് എതിര്‍ക്കാനും നിഷേധിക്കാനും അവസരമുണ്ടാകാം. കുപ്പായമിടുന്നതിനു മുന്‍പും പിന്നീടും. പക്ഷേ ബന്ധങ്ങള്‍ തീര്‍ക്കുന്ന ഒരു മതിലുണ്ടാകും ചുറ്റും. കര്‍ത്താവിന്റെ മണവാട്ടിയാക്കാമെന്നു നേര്‍ന്ന അപ്പനേം അമ്മയേം എതിര്‍ക്കാന്‍ കെല്പ്പില്ലാത്തവര്. എല്ലാവരും എല്ലാത്തിനും ശേഷിയുള്ളവരായിരിക്കില്ലല്ലോ. എതിര്‍ക്കാനും പോരടിക്കാനും. പക്ഷേ അവരില്‍ മനുഷ്യന്റെ സ്വാഭാവിക തൃഷ്ണകള്‍ ഉണരുകയും അത് ഉപയോഗിക്കാന്‍ അവസരം ഉണ്ടാവുകയും ചെയ്തുകൂടാ എന്നില്ല.
എന്തായാലും അത് അനാശ്യാസ്യമാണെന്ന് ആരും പറഞ്ഞില്ലല്ലോ ഭാഗ്യം.
അഭിപ്രായങ്ങള്‍ക്കും വായനകള്‍ക്കും നന്ദി.
കോമണ്‍ മാന്‍ - “അന്തസ്സായി മഠത്തില്‍ നിന്നും പോന്നിട്ടു, പുതിയ ഒരു ജീവിതം തുടങ്ങുകയായിരുന്നു നല്ലതു“.ഒരു തരത്തില്‍ താങ്കള്‍ പറഞ്ഞത് ശരിയാണ്. എങ്കിലും, പലപ്പോഴും അതിനുള്ള സാഹചര്യവും ധൈര്യവും ഒന്നും പാവം മനുഷ്യനു കിട്ടിക്കൊള്ളണമെന്നില്ല. വിപ്ലവമോ, സാമൂഹ്യപരിഷ്ക്കരണം പോലുമോ ഉണ്ടാകുന്നത് അതിനു പക്വമായ എല്ലാ സാഹചര്യവും ഒത്തുവരുമ്പോള്‍ മാത്രമാണ്. മനുഷ്യന്റെ കാര്യത്തിലും അതു തന്നെയാണ്.ഈ വിവരം പുറത്തു വന്നില്ല്ലായിരുന്നുവെങ്കില് ആ സാധുസ്ത്രീ ഒരു പക്ഷേ, ഇപ്പോഴും അതേ വേഷവുമണിഞ്ഞ്, കന്യാസ്ത്രീമഠത്തില്‍ കഴിഞ്ഞുകൂടുന്നുണ്ടാകുമായിരുന്നു.‘ബ്രഹ്മചര്യം എന്ന ജീവിതാന്ത‘സ്സിനേക്കാള്‍ (ബ്രഹ്മചര്യം എന്നത് പ്രകൃതിവിരുദ്ധമാണെന്ന പക്ഷമുണ്ട് എനിക്ക്, അത് മറ്റൊരു വിഷയം)നല്ലത്, പ്രകൃതിസഹജമായ ചോദനകള്‍ നിലനില്‍ക്കുന്ന മറുജീവിതമാണെന്ന അറിവ് അവര്‍ക്ക് കിട്ടിയപ്പോള്‍ അവര്‍ പുറത്തു കടന്നു. ആ ഒരു അറിവ് കിട്ടിയത് കന്യാസ്ത്രീവേഷത്തിലായിരുന്നുവെന്നത്, തികച്ചും യാദൃശ്ചികം മാത്രം. എന്തൊക്കെ കപടവേഷങ്ങള്ക്കിടയിലാണ് നമുക്ക് വല്ലപ്പോഴുമൊക്കെ ഇത്തരം അറിവുകള്‍ കിട്ടുന്നത്.
ഇഞ്ചീ,
“അപ്പോള്‍ എന്തായാലും ആരുടെയെങ്കിലും മണവാട്ടിയാവണം. വിവാഹ ജീവിതം കഴിഞ്ഞ്
'സുഖമായി' ജീവിക്കണം“‘ എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. കര്‍ത്താവിന്റെ മണവാട്ടിയാകുന്നതിനേക്കാള് ഭേദം.. എന്ന രീതിയിലല്ലേ? അതില്‍ എവിടെയാണ് ചൂടിന്റെ അതിപ്രസരമുള്ള വാചകക്കസര്‍ത്ത്? പിന്നെ, ഇന്നത്തെ വിവാഹസമ്പ്രദായങ്ങളേക്കാള് എത്രയോ നല്ലത്, co-habitation ആണെന്ന അഭിപ്രായവും ‘വിവാഹിത‘നായ എനിക്കുണ്ട്.
പിന്നെ, സഭകളില്‍ ചേരുന്നതും, അവിടെ നിന്നുകൊണ്ട് പഠനവും, മറ്റും ചെയ്യുന്നതും, കൌണ്സലിംഗ്, കന്യാസ്ത്രീകളാവുന്നവരുടെ സ്വത്ത്, സോഷ്യല്‍ സ്റ്റിഗ്മ എന്നിവയെക്കുറിച്ചൊക്കെയുള്ള താങ്കളുടെ കമന്റുകളെക്കുറിച്ച്.
പ്രായപൂര്ത്തിയാവുന്നതിനുമുന്പുതന്നെ, രക്ഷകര്‍ത്താക്കളുടെയോ, മറ്റു കുടുംബാംഗങ്ങളുടെയോ പ്രേരണകൊണ്ട് മഠങ്ങളില്‍ ചേരുന്നവരാണ് മിക്ക അച്ചന്മാരും, കന്യാസ്ത്രീകളും. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് സ്വമേധയാ ഇത്തരം വൃത്തികളിലേക്ക് പോകുന്നത്. (ഇത്, കോളേജിലും, പുറത്തുമുള്ള എന്റെ ചില കന്യാസ്ത്രീ-പുരോഹിതസുഹൃത്തൂക്കള് പറഞ്ഞുതന്ന അറിവാണ്). എങ്കിലും, വൈദികവൃത്തിയില്‍നിന്ന് ഇവര്‍ക്ക് തിരിച്ചുപോരാനുള്ള ഒരു അവസരം സഭകള്‍ നല്‍കുന്നുണ്ട്. കോളേജ് പഠനത്തിന്റെ തുടക്കസമയത്ത്, ചില കുട്ടികള്‍ വൈദികവേഷത്തില്‍ വരാറുണ്ടായിരുന്നു. അദ്ധ്യയനവര്‍ഷത്തിന്റെ മദ്ധ്യത്തില്‍, അവരില്‍ ചിലര്‍ പാന്റ്സും ഷര്‍ട്ടുമിട്ട് പ്രത്യക്ഷമാകും. പെണ്‍കുട്ടികളില്‍ ഈ ഒരു വേഷപ്പകര്‍ച്ച കണ്ടിട്ടില്ല. അവര്‍ കന്യാസ്ത്രീവേഷത്തില്‍ തന്നെയായിരുന്നു ആദ്യാവസാനം വരാറുണ്ടായിരുന്നത്. എങ്കിലും അവരിലും പ്രൊബേഷനിലുള്ളവര്‍ ഉണ്ടായിരുന്നു എന്നും അറിയാന്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്.
അച്ചനാവാനുള്ള പഠനം നിര്‍ത്തി,സാധാരണജീവിതത്തിലേക്ക് മടങ്ങിവരുന്ന ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം തന്നെ വളരെ വലുതായിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ, പെണ്‍കുട്ടികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഉപരിപഠനത്തിനും മറ്റും ഒന്നും സഭയില്‍ വിലക്കില്ല എന്നത് സമ്മതിക്കുന്നു. അതൊന്നും ഞാന്‍ നിഷേധിച്ചിട്ടുമില്ല.
ഇക്കൂട്ടര്‍ അനുഭവിക്കുന്ന മറ്റു വിവേചനങ്ങളെ ഞാന്‍ ഒട്ടും വിലകുറച്ച് കാണുന്നുമില്ല. അവയൊക്കെ പ്രധാന്യം അര്‍ഹിക്കുന്നതുതന്നെയാണ്. സംശയമില്ല. ഇവിടെ ഒരു പ്രത്യേക വിഷയത്തെ (സംഭവത്തെ)പറ്റിയുള്ള എന്റെ അഭിപ്രായങ്ങളാണ് ഞാന്‍ എഴുതിയത്. സഭയുടെയും മതത്തിന്റെയും ഒരു പൊതുവിചാരണയല്ല ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത് എന്നര്‍ത്ഥം.
ഇനി ആ അവസാനത്തെ പ്രയോഗം “എല്ലാ പ്രശ്നങ്ങളും കൂടി കൂട്ടുക്കുഴച്ച് കിട്ടുന്ന വടിയെല്ലാം എടുത്ത് തല്ലാന്‍ ലേഖകന്‍ നോക്കുമ്പോള്‍ ഒരു ഇഷ്യൂവിനോടുള്ള ഹിപ്പോക്രസിയാണ് കാണിക്കുന്നത്“.
അല്ല, ഒരു പ്രത്യേകവിഷയം വായിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ടതെന്ന് പെട്ടെന്ന് മനസ്സില്‍ തോന്നിയ, എനിക്കു ശരിയെന്നു തോന്നിയ കാര്യങ്ങള്‍ എഴുതി. ഇഞ്ചിയും ഞാനും, മറ്റു ചിലരുമൊക്കെ അതിനുവേണ്ടിതന്നെയാണല്ലോ ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ശരികളെ തിരിച്ചറിയാനും, അത് മറ്റുള്ളവരുമായി പങ്കുവെക്കാനും. ശരി എന്നത് ആപേക്ഷികമല്ലെന്നും ഞാന്‍ കരുതുന്നു. വ്യക്തമായ രാഷ്ട്രീയബോധം തന്നെയാണ് അത്. അമ്മയെതല്ലിയാലും രണ്ടുപക്ഷം എന്നത് കപട രാഷ്ട്രീയ-തത്ത്വശാസ്ത്രമാണ്. ശരിക്കും തെറ്റിനും ആപേക്ഷികമാകാന് കഴിയില്ല. അങ്ങിനെയാണെന്ന് നിങ്ങള്‍ക്ക് വാദിക്കാം. അത് നിങ്ങളുടെ രാഷ്ട്രീയം. അതുകൊണ്ടാണ് “പിള്ളേരുടെ പഠിത്തവും ഒക്കെ കളഞ്ഞ് വല്ല രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടി തല്ലാനും കൊല്ലാനും പോവുന്നതിലും എന്തായാലും ഭേദമാവും (കന്യാസ്ത്രീയാകുന്നത്)“ എന്ന് ഒരു ഓഫിടാന് താങ്കള്‍ക്ക് സാധിക്കുന്നതും.
അത്രമാത്രം. പിന്നെ, സംഘടിതമതങ്ങളുടെയും, പൊരോഹിത്യത്തിന്റെയും, അമേരിക്ക നേതൃത്വം കൊടുക്കുന്ന സാമ്രാജ്യത്വത്തിന്റെ സാമൂഹ്യവിരുദ്ധതക്കെതിരെയും കിട്ടാവുന്ന എല്ലാ വടിയുമെടുത്ത് എനിക്കാവുന്ന കാലത്തോളം, എന്നാലാവുന്ന വിധം ഞാന്‍ അടിക്കുകതന്നെ ചെയ്യും. എവിടെ കണ്ടാലും. അതിനുള്ള ഗ്രീന്‍ കാര്‍ഡ് എന്റെ രാഷ്ട്രീയം എനിക്ക് തന്നിട്ടുമുണ്ട്.
അഭിവാദ്യങ്ങളോടെ
തെമ്മാടിക്കുഴിയില്‍ അടക്കണം എന്നു് സഭ കല്പിച്ചിരിക്കുന്ന “നിഷേധികളുടെ” ആത്മാവിനു് നിത്യശാന്തി നേര്‍ന്നാല്‍ അതു് “ദൈവദോഷം” ആവുമോ എന്നറിയില്ല. എങ്കിലും ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള ഒരു കുറ്റവും ചെയ്യാത്ത ഒരു സഹജീവിയുടെ മരണത്തില്‍ എന്റെ അനുശോചനം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.
ആ സ്ത്രീ ആത്മഹത്യ ചെയ്യണമായിരുന്നെങ്കില്‍ ഈ ലോകത്തിലുള്ള എല്ലാ സ്ത്രീകളും ആത്മഹത്യ ചെയ്യേണ്ടവരാണു്. പുരുഷന്മാരൊക്കെ വിശുദ്ധര്‍ ആക്കപ്പെടേണ്ടവരും! കൊലപാതകം ചെയ്തവനും, വ്യഭിചരിച്ചവനും, സ്വയംഭോഗിക്കും, സ്വവര്‍ഗ്ഗഭോഗിക്കും, സ്വപ്നസ്ഖലനക്കാരനുമൊക്കെ നിര്‍ബാധം “വിശുദ്ധബലി” അര്‍പ്പിക്കാം. സ്ത്രീ മഠം ഉപേക്ഷിച്ചാല്‍ നിന്ദിത! അവളുടെ പ്രകൃതിസഹജമായ
ലൈംഗികദാഹം തീര്‍ത്താല്‍ പള്ളിക്കും പടിക്കും പുറത്തു്! അവളെ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയിലെത്തിക്കുന്ന സമൂഹം! ഈ അളിഞ്ഞ നീതിശാസ്ത്രത്തിന്റെ ദുര്‍ഗന്ധം എത്രനാള്‍ കേരളം സഹിക്കണം?
രാജീവ്, എന്റെ കമന്റ് അതിരുകടന്നെങ്കില്‍ ഡിലീറ്റ് ചെയ്തേക്കുക! ഈ വിഷയത്തില്‍ ഇനിയൊരഭിപ്രായം ഇവിടെ ഞാന്‍ പറയുകയില്ല.
ബാബൂ,
ഉള്ളുറപ്പുള്ള കമന്റുകളുടെ അടിത്തറയുടെ ബലത്തിലാണ് ഓരോ പോസ്റ്റും നില്‍ക്കുന്നത്, എന്ന് തോന്നാറുണ്ട്. ജോണ്സണ് സായ്വിനെ പ്പോലും ലളിതമായി മറികടക്കുന്ന(മുന്നില്‍ ഗുരു, പിന്നില്‍ ഫയര്‍; fire at one end and a fool at the other)താങ്കളുടെയും കത്തിക്കയറുന്ന മാരീചനെപ്പോലുള്ളവരുടെയും കമന്റുകളില്ലെങ്കില്‍ പിന്നെ ഈ പോസ്റ്റ് എന്തിന്?
അഭിവാദ്യങ്ങളോടെ
ഇത് അനാശാസ്യമാണെന്ന് എനിക്കു തോന്നുന്നു. അവര്‍ മനുഷ്യജീവിതന്നെ എല്ലാവര്ക്കും ഉള്ളതുപോലെ അവര്‍ക്കും വിചാര വികാരങ്ങള്‍ ഉണ്ട് സമ്മതിക്കുന്നു. എന്നാല്‍ അവര്‍ അണിഞ്ഞിരിക്കുന്ന തിരുവസ്ത്രം അതിന്റെ പവിത്രതയെക്കുറിച്ചെങ്കിലും കുറഞ്ഞപക്ഷം ചിന്തിക്കേണ്ടതായിരുന്നു. ഈ കന്യാസ്ത്രീ കാമലീലയില്‍ ആടി രസിക്കുമ്പോഴും അവര്‍ ആ തിരുവസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു. (വസ്ത്രം അണിയാതെ കാമലീല ചെയ്യാന്‍ പാടുള്ളൂ എന്നൊന്നും നിയമില്ലാന്നറിയാം)ഈ രംഗം കാണുന്ന ഏതൊരു വ്യക്തിക്കും കന്യാസ്ത്രികളെല്ലാം ഈ തരത്തിലാണെന്ന് ഒരു പക്ഷെ തോന്നിയേക്കാം.
ഈയൊരു വാര്‍ത്തക്ക് ഇത്രയും പ്രാധാന്യം വന്നത് ആ വസ്ത്രത്തോടു കൂടിയുള്ള കാമകേളിയായതുകൊണ്ടാണ്.
അഖില ലോക ബ്രഹ്മചര്യ പുരോഹിത വര്‍ഗ്ഗങ്ങളെ, വലിച്ചെറിയൂ നിങ്ങളുടെ ദൈവ വസ്ത്രങ്ങള്‍..!
ചര്‍ച്ച ഇംഗ്ളീഷിലേക്ക് വഴിമാറ്റിയതു ശരിയായില്ല...മറ്റൊന്ന് ഇതിത്രക്ക് വിപുലമാക്കേണ്ട വിഷയം ആണോ എന്നതാണ്. കന്യാസ്ത്രീെ എന്ന സങ്കല്‍പ്പം മത മേല്ധ്യക്ഷന്മാര് ഊണ്ടാക്കിയതാണോ? സഭക്കുള്ളില്‍ അച്ച്ന്മാരുടേയും കന്യാസ്ത്രീകളുടേയും വീട്ടിലെ പ്രശനങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളും ഒക്കെ ആയാല്‍ അവര്‍ക്ക് മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ കഴിയില്ല എന്നതുകൊണ്ടയിക്കൂടേ ഇവര്‍ക്ക് ബ്രഹ്മചര്യം വിധിച്ചത്? ആധുനിക സമൂഹത്തില്‍ ലൈംഗീകത ആസ്വദിക്കേണ്ടവര്‍ ആസ്വദിക്കട്ടെ വേണ്ടത്തവര്‍ ഒഴിവാക്കട്ടെ മാധ്യമങ്ങള്‍ അതു ഏറ്റുപിടിക്കാതിരിക്കട്ടെ..
:(
ഇവിടെ കമന്റുകയേ ചെയ്യരുത് എന്ന് തീരുമാനിച്ചതാണ്. ഈ കുഞ്ഞന്‍ സമ്മതിക്കില്ല.
ഇങ്ങനെ അജ്ഞാനി ആകാതിരിക്കൂ കുഞ്ഞാ. കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഇട്ട് ആരോടെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ വിമോചനപ്രഖ്യാപനം ആവും. പൌരോഹിത്യത്തെ അടിക്കാന്‍ വിപ്ലവകാരികള്‍ക്ക് ഒരു വടിയും. അക്കാര്യം ലേഖകന്‍ മുകളില്‍ പറഞ്ഞല്ലോ. അവര്‍ അപമാനിക്കപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതും ഒന്നും യഥാര്‍ത്ഥവിഷയം അല്ല. വടി കിട്ടുകയാണ് പ്രധാനം. സഹതാപം കുത്തിനിറച്ച് അത് നമ്മള് ഭംഗിയായി ഉപയോഗിക്കും.
പിന്നെ ഈ അസന്മാര്ഗികം എന്നൊക്കെ പറയുന്നത് രാത്രിയില്‍ സമരത്തിന് പന്തലുകെട്ടിയിരിക്കുന്ന ചെറുപ്പക്കാര്‍ പരസ്പരം തൊടുന്നതും ചുംബിക്കുന്നതും ഒക്കെ ആണ്. ബാക്കി ലിസ്റ്റ് ജനാധിപത്യമഹിളകളോട് ചോദിച്ചാല്‍ അയച്ചുതരും.
പൌരോഹസ്ത്യത്തിലേക്ക് ആരേയും നിര്‍ബന്ധിക്കുന്നില്ല എന്നു പറഞ്ഞാല്ക്കൂടി (വാസ്ഥവം മറിച്ചാണെന്നത് മറ്റൊരു വിഷയം), ഒരാള്‍ ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുന്നത്, മിനിമം ഭാഷയില്‍ മനുഷ്യാവകാശലംഘനമാണു. ഓ അല്ലെങ്കില്‍തന്നെ എന്നാണു മതങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കു പുല്ലുവില നല്‍കിയിട്ടുള്ളത്.
ഇപ്പറഞ്ഞ (പിരിഞ്ഞു പോകാനും, ഉപരിപഠനത്തിനും ...) സ്വാതന്ത്ര്യങ്ങളൊക്കെ കന്യാസ്ത്രീകള്ക്കുണ്ടെന്നു പറയുമ്പോഴും, മതം പോലുള്ള ഒരു അധികാരഘടനയെ മറികടന്നു ഈ സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിക്കാത്തതെന്തെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇതും കഴിഞ്ഞ് അതേ ന്യായവുമായി പിന്നേയും വരുന്നത് കാണുമ്പോള്‍ ‘കഷ്ടം’ എന്നല്ലാതെന്തു പറയാന്‍.
ആ സ്ത്രീ ആത്മഹത്യ ചെയ്തുവെന്നാരൊ കമന്റിയതു കണ്ടു.
സഭ നല്കുന്ന സ്വാതന്ത്ര്യത്തിന്റെ ഉത്തമ മാതൃക.
>>പൌരോഹസ്ത്യത്തിലേക്ക് ആരേയും >>നിര്‍ബന്ധിക്കുന്നില്ല എന്നു പറഞ്ഞാല്ക്കൂടി
>>(വാസ്ഥവം മറിച്ചാണെന്നത് മറ്റൊരു >>വിഷയം), ഒരാള്‍ ലൈംഗീക വേഴ്ചയില്‍ >>ഏര്‍പ്പെടുന്നതിനെ വിലക്കുന്നത്
വിവാഹം എന്ന ഉടമ്പടയില്‍ പ്രവേശിക്കുമ്പോള്‍ അവിഹിത ബന്ധം ആരെങ്കിലും നിയമം വെച്ച് വിലക്കുന്നതാണോ? അതുപോലെ ഒരു ഉടമ്പടിയില്‍ പൊരോഹിത്യത്തില് വിവാഹം പാടില്ല എന്നാണ് നിയമം. ഒരു വിവാഹം കഴിച്ചവര്‍ അത് വേര്‍പ്പെടുത്താതെ മറ്റൊരു വിവാഹം കഴിക്കുന്നത് മനുഷ്യാവകാശ ലംഘനം പോലെ തന്നെ!
(കത്തോലിക്കാ സഭ പതിനാറാം നൂറ്റാണ്ട് വരെ വിവാഹം അനുവദിച്ചിരുന്നു എന്നു കൂടി അറിയുക. അത് മാറ്റാനുണ്ടായ സാഹചര്യം മാര്‍പ്പാപ്പയ്ക്കും മറ്റും അനധികൃതമായ വ്യക്തിപരമായ സ്വത്തും പിള്ളേരും ഭാര്യമാരും അങ്ങിനെ സഭ ഒരു നാശത്തിന്റെ വക്കില്‍ എത്തിയപ്പോഴാണ്.) കല്ല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റു ക്രിസ്ത്യന്‍ സെക്റ്റുകളില്‍ ചേരമാല്ലോ ?വിവാഹിതനും പുരോഹിതനും ആവണമെങ്കില്‍.
കത്തോലിക്കാ സഭയില്‍ ഡീക്കന്‍ പദവി വരെ കല്ല്യാണവും കഴിക്കാം. അതുപോലെ എല്ലാ കത്തോലിക്ക വിഭാഗങ്ങളും വിവാഹം വിലക്കുന്നില്ല.. ഗ്രീക്ക് (?) കത്തോലിക്ക സെക്റ്റില്‍ പുരോഹിതന്മാര്ക്ക് വിവാഹം കഴിക്കാം. ഓരോ സെക്റ്റിന്റെ അനുസരിച്ചാണ് നിയമങ്ങള്‍. എല്ലാ പുരോഹിതന്മാരും വെള്ളയല്ല ധരിക്കുക. കപ്പ്യൂച്ചിയന്‍ ബ്രൌണ്‍ ആണ്
ധരിക്കുക. അതുപോലെ നിയമങ്ങളും വ്യത്യസ്ഥമാണ്.
കേരളത്തിലെ കണക്കനുസരിച്ച് പൌരോഹത്യത്തിലേക്ക് പഠിക്കാന്‍ ചേര്‍ന്നിട്ട് പട്ടം സ്വീകരിക്കുന്നവര്‍ വെറും 23% ആണ്, ബാക്കിയെല്ലാവരും പഠിത്തം കഴിയുന്നതോട് കൂടി പുരോഹിതനാവണ്ട എന്ന് തീരുമാനിക്കുകയാണ് ചെയ്യുക, കാരണം അത്രയും ബുദ്ധിമുട്ടും ത്യാഗവും വേണ്ടുന്നതുകൊണ്ട് തന്നെ. അപ്പോള്‍ അതിലെ 'നിര്‍ബന്ധം' എന്തു മാത്രമാണെന്ന് മനസ്സിലാക്കാം. പൌരോഹിത്യം നിര്‍ബന്ധമാണെങ്കില്‍ ഇന്ത്യയിലെ അറേഞ്ചഡ് മാരേജുകളും ഒരു തരം നിര്‍ബന്ധവും മനുഷ്യാവകാശലംഘനവും ആവും.
ഈ കന്യാസ്ത്രീ മഠത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ വെച്ച് മരിച്ചിരുന്നുവെങ്കില്‍ മഠം തല്ലിപ്പൊട്ടിക്കാനും മറ്റും കുറച്ച് പേര്‍ക്ക് കൂടുതല്‍ വടി കിട്ടിയേനെ. അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ അത് പബ്ലിക്ക് ആവുമ്പോള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ കണക്ക് പരിശോധിച്ചാല്‍ അത് സഭയുടെ തന്നെ പ്രശ്നമാണോ അതോ സമൂഹത്തിന്റെ പ്രശ്ന്മാണോ എന്ന് തിട്ടപ്പെടുത്താം.
അതെ സമരപ്പന്തലിലെ 'അവിഹിത വേഴ്ചയും' ആഘോഷമാക്കിയവരാണാല്ലോ! അടിക്കാനുള്ള വടികള്‍ അങ്ങിനെ എന്തെല്ലാം!
തപസ്വനി
അതു തന്ന്യാണ് പറഞ്ഞത്. അപ്പനേം അമ്മയേയും ഭര്‍ത്താവിനേയും എതിര്‍ക്കാന്‍ സാധിക്കാതെ കരിഞ്ഞു വാടുന്ന ജന്മങ്ങള് കന്യാസ്ത്രീ ആയാലും വിവാഹത്തില്‍ ആയാലും ഒരുപോലെ തന്നെ. വിവാഹിതയായ ഒരു സ്ത്രീ പരസ്യമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ നാട്ടുകാര്‍ കല്ലെടുത്തെറിയില്ലേ? എന്നാല്‍ അതേ സമയം ഒരു പുരുഷനു അങ്ങിനെയുണ്ടെങ്കില്‍ ഒരു കള്ളച്ചിരിയില്‍ സമൂഹം ഒതുക്കും. അത്രന്നെ.
ഇതേ കാര്യം ഇവിടെ (അമേരിക്കയിലോ) നടന്നിരുന്നുവെങ്കില്‍ ആ കന്യാസ്ത്രീ പുസ്തകം എഴുതി ഇന്ന് സെലിബ്രറ്റി ആയി പണക്കാരി ആയേനെ. അതില്‍ നിന്ന് മനസ്സിലാക്കാം സമൂഹത്തിന്റെ പ്രശ്നങ്ങള്‍!
ഓഫ്:
അമേരിക്കയില്‍ അച്ചന്മാരെ കുട്ടികളുമായുള്ള ലൈംഗികവേഴ്ചയ്ക്ക് തുരുതുരാ പിടിച്ചപ്പോള്‍ അച്ചന്മാര് കല്ല്യാണം കഴിക്കാത്തതു
കൊണ്ടാണെന്ന് ഇതുപോലെ ഒരു തട്ട് പൊളിപ്പന്‍ ന്യായവും കൊണ്ട് ചിലര്‍ വന്നതാണ്. കഷ്ടം. അതെ, അതുപോലെയുള്ള സൈക്കോപാത്തുകള്‍ക്ക് വിവാഹം ആണല്ലോ അവരെ നേരെയാക്കാനുള്ള മാര്‍ഗ്ഗം. പണ്ട് നാട്ടില്‍ ഭ്രാന്തിനു ബെസ്റ്റ് ചികത്സ വിവാഹം എന്നതുപോലെ. സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കുന്ന അപ്പന്മാരുള്ള നാട്ടില്‍
‘കല്യാണം’ ആണ് എല്ലാത്തിനും മാര്‍ഗ്ഗം. അത് പോലും മനസ്സിലാക്കാതെ കഷ്ടം വെക്കാന്‍ വരുന്നതിനോട് എന്ത് പറയാന്‍?
--
ഇതിന്റെ എല്ലാം അര്‍ത്ഥം കന്യാസ്ത്രീകള്‍ അവിടെ സുഖിച്ചു കഴിയുന്നു എന്നൊന്നുമല്ല. എത്രയും ലളിതമായി ജീവിക്കാമോ അത്രയും ലാളിത്യവും ത്യാഗവും ചങ്കുറപ്പും വേണ്ടുന്ന ഒരു കാര്യമാണത്. എല്ലാവര്ക്കും പറ്റുന്നതുമല്ല. അത് മനസ്സിലാക്കിപ്പിക്കാന്‍ ഇതിലേക്ക് ഇതിന്റെ *ഗ്ലാമര്‍ കണ്ട് എടുത്തു ചാടുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു മുന്നറിയിപ്പ് ആകട്ടെ ഇതുപോലെയുള്ള സംഭവങ്ങള്‍.
* ഗ്ലാമര്‍ - കന്യാസ്ത്രീയാവാന്‍ വെമ്പല്‍ കൊണ്ട് നടന്ന് വീട്ടുകാര്‍ മുട്ടുകാല് തല്ലിയൊടിച്ച് കല്ല്യാണം കഴിപ്പിച്ചയച്ച ഒരുപാട് കസിന്സും കൂട്ടുകാരും എനിക്കുള്ളതുകൊണ്ടാണ്. വിശുദ്ധ അല്‍ഫോന്‍സാ ചാരത്തില്‍ കാല് മുക്കി കാല് പൊള്ളിച്ചാണ് വിവാഹം വേണ്ട എന്ന് വാശി പിടിച്ച് കന്യാസ്ത്രീ ആയത്. അത്രയും പഴ്യ കാലത്തു പോലും രണ്ട് വശവും ഉണ്ടായിരുന്നുവെന്ന് കാണിക്കാനാണ് ഇത് പറഞ്ഞത്. ഇതൊരു ഗ്ലാമറസ് കാര്യമല്ല എന്ന് പെണ്‍കുട്ടികള്‍ മനസ്സിലാക്കണം. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി കന്യാസ്ത്രീ ആവുന്നതിനേക്കാളും, തീരെ ഗതിയില്ലാതെ പട്ടിണി കിടന്ന് മരിക്കുന്നതിലും ഭേദം മഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രീ ആവാം എന്ന് തീരുമാനിച്ചവരാണ് എഴുപതുകളിലേയും എണ്‍പതുകളിലേയും ഒരുപാട് പെണ്‍കുട്ടികള്‍. അല്ലാതെ ‘നേര്‍ച്ച’ കോഴികളായി കന്യാസ്ത്രീ ആവുന്നത് വിരലില്‍ എണ്ണാവുന്നതാണ്. അത് താളവട്ടത്തിലെ ലിസിയെ കണ്ടുള്ള ഹാംഗ് ഓവറാവും നമുക്ക്. (?)
പട്ടിണി കിടന്ന് മരിക്കുക, വേശ്യ ആവുക, കന്യാസ്ത്രീ ആവുക -- ഈ മൂന്ന് ഓപ്ഷന്‍സേ അവര്ക്കുണ്ടായിരുന്നൂള്ളൂ ആ കാലഘട്ടത്തില്‍. അന്ന് മഠം അവര്‍ക്ക് ഒരു തണലായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ പട്ടിണിയും പരിവട്ടവും കുറഞ്ഞ് വരുന്ന കാലത്തില്‍ മഠത്തില്‍ ചേരാന്‍ ആള് കുറവും.
"വിവാഹം എന്ന ഉടമ്പടയില്‍ പ്രവേശിക്കുമ്പോള്‍ അവിഹിത ബന്ധം ആരെങ്കിലും നിയമം വെച്ച് വിലക്കുന്നതാണോ? അതുപോലെ ഒരു ഉടമ്പടിയില്‍ പൊരോഹിത്യത്തില് വിവാഹം പാടില്ല എന്നാണ് നിയമം. ഒരു വിവാഹം കഴിച്ചവര്‍ അത് വേര്‍പ്പെടുത്താതെ മറ്റൊരു വിവാഹം കഴിക്കുന്നത് മനുഷ്യാവകാശ ലംഘനം പോലെ തന്നെ! "
അവിഹിത ബന്ധം എന്നത് വിവാഹേതര ബന്ധം എന്നാണു. അല്ലാതെ സഭ പറയുന്ന പോലെ ബന്ധമേ പാടില്ല എന്നല്ല.
വിവാഹ ഉടമ്പടി (അതിന്റെ പോരായ്മകളവിടെ കിടക്കട്ടെ), മനുഷ്യന്റെ പ്രാധമിക ചോദനകളെയോ അവകാശങ്ങളെയൊ നിഷേധിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അംഗീകരിച്ചുകൊണ്ടാണു മാതൃകകള്‍ നിര്‍ദ്ദേശിക്കുന്നത്.
“അത് പോലും മനസ്സിലാക്കാതെ കഷ്ടം വെക്കാന്‍ വരുന്നതിനോട് എന്ത് പറയാന്‍?”
ആദ്യം വായിച്ചപ്പോള്‍ കണ്‍ഫ്യൂഷനായി, ഞാനിതൊന്നും മനസ്സിലാക്കാതെയാണോ കമന്റിയതെന്ന്. ഒന്നൂടി വായിച്ചപ്പോള്‍ മനസ്സിലായി സംഭവം കിടിലം ഉരുണ്ടുകളിയാണെന്നു. pseudo-feminism ത്തിന്റെ ബദ്ധപ്പാടുകള്‍!!
പൂര്‍ണ്ണസമ്മതത്തോടെ ഒരു സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനാശാസ്യമാകുന്നതെങ്ങിനെയാണ്?
ഒരിക്കലും അനാശ്വാസ്യമല്ലാ. പൂര്‍ണ്ണസമ്മതത്തോടെ ആര്‍ക്കും ആരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം... ഇത് എഴുതാല്‍ നല്ല എളുപ്പമാണ്. ഇത് ജൈവപരമായ ഒരു നിവൃത്തിയാണ്, മനുഷ്യന്റെ ചോദനകളാണ് എന്നൊക്കെ പറയാനും...
പക്ഷെ സ്വന്തം കുടുമ്മത്തൂന്ന് സ്ത്രീകളാരേലും ഈ ചോദനയ്ക്കുവേണ്ടി പൂര്‍ണ്ണ സമ്മതത്തോടെ ഇറങ്ങിപ്പോയാല്‍ ....ആദര്‍ശത്തെ മടക്കി പോക്കറ്റിലിട്ട് കൊന്ന് കൊലവിളിക്കില്ലെ പുരുഷ കേസരികളേ നിങ്ങള്‍. ഈ സഭയെയും പുരോഹിത വര്‍ഗ്ഗത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്യുമ്പോള്‍ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും...
ബ്രഹ്മചര്യം അനുസരണം ധാരിദ്ര്യം എന്നീ മൂന്നു വൃതങ്ങളാണ് കത്തോലിക്കാ സന്യാസജീവിതത്തിന്റെ അടിത്തറ... ഈ വൃതങ്ങള്‍ പാലിക്കാന്‍ കഴിയാത്തവര്‍ എന്തുകാരണം പറഞ്ഞും ആ ജീവിതാന്തസ്സില്‍ തുടരുന്നത് നന്നല്ലാ. അതിനാല്‍ തന്നെ ഈ സ്ത്രീ ചെയ്തത് തെറ്റാണ്.
" ...ആ പാവപ്പെട്ട കന്യാസ്ത്രീയല്ല. ജൈവപരമായ ഒരു നിവൃത്തിയാണ് അവര്‍ തന്റേടത്തോടെ ചെയ്തത്. തുറന്നു സമ്മതിച്ചതും. "
അത്രയും തന്റേടം ഉള്ള ആള്‍ക്ക് മടം ചാടിയിട്ട് സമൂഹത്തില്‍ അന്തസ്സായ് തലഉയര്‍ത്തിപ്പിടിച്ച് ജീവിക്കാമായിരുന്നു...
പ്രിയ ലേഖകാ....
ബ്രഹ്മചര്യം എന്നുപറയുന്നത് ബാലികേറാ മലയൊന്നുമല്ലാ... ഇതൊക്കെ പാലിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട് എന്നുവച്ച് ആഗ്രഹത്തോടെ പൂര്‍ണ്ണ സമ്മതത്തോടെ ഇതെല്ലാം സ്വീകരിക്കുന്നവരുണ്ട്. അവരെ കരിതേയ്ക്കല്ലെ... (വെറുതെയെങ്കിലും മഹാത്മ ഗാന്ധീടെ ആത്മകഥ ഒന്നു വായിക്കൂ സുഹൃത്തെ...ബ്രഹ്മചര്യത്തെക്കുറിച്ചുള്ള മഹാത്മാവിന്റെ കാഴ്ചപ്പാടന്താണെന്ന് വായിക്ക്... )
ബ്രഹ്മചര്യം ... ഇതാരും ആരുടേം തലയില്‍ വച്ചുകെട്ടിക്കൊടുക്കുന്നതൊന്നുമല്ലാ... ഞാന്‍ പാലീച്ചോളാം എന്നു പറഞ്ഞ് ... അങ്ങിനെ തന്നെ ആയിരിക്കേണ്ട ഒരു സമൂഹത്തില്‍ നിന്നിട്ട്...ജൈവപരമായ് നിവൃത്തി..ചോദനം എന്നൊക്കെ പറഞ്ഞു നടക്കുന്നത് ഒരു പ്രകാരത്തിലും ന്യായീകരിക്കാന്‍ പറ്റില്ലാ..
കുഴപ്പം സഭയ്ക്കോ നമ്മുടെ സമൂഹത്തിനോ...
മടം ചാടിവരുന്ന പെണ്ണിനെ ശ്വസ്തമായ് ജീവിക്കാന്‍ അനുവദിക്കാത്തത് നമ്മുടെ സമൂഹംതന്നെ. (എന്റെ ഇഷ്ടം എന്റെ സ്വാതന്ത്ര്യം എന്റെ ചോദന എന്നൊക്കെ ധൈര്യമായിട്ട് പറയാന്‍ തന്റേടമുള്ള പെണ്ണിനെ ആരും ഒന്നും ചെയ്യാനും പോണില്ലാ... അതു വേറെകാര്യം )
സഭ സന്യസ്തര്‍ ബ്രഹ്മചാരികളായിരിക്കണം എന്ന ഒരു തീരുമാനമെടുത്തത് ആരംഭകാലത്തൊന്നുമല്ലാ...
മിമിക്രിക്കാര്ക്കല്ലാതെ മറ്റാര്‍ക്കും ഉപകരിക്കില്ലാത്ത ചില മക്കളെ പാര്‍ട്ടിയുടെ തലപ്പത്തെത്തിക്കാന്‍ ചില രാഷ്ട്രീയക്കാര്‍ തരംതാണ കളികള്‍ കളിക്കുന്നതു കണ്ടിട്ടില്ലെ... അങ്ങിനെ മക്കള്‍ക്കും കുടുമ്പത്തിനും വേണ്ടി സ്വത്തും അധികാരവും പുരോഹിത പ്രമുഖര്‍ ദുര്‍വ്വിനിയോഗം ചെയ്ത ഒരു കാലത്ത് ഉണ്ടാക്കിയ ഒരു നിയമമാണത്... വി. പൗലോസിന്റെ വാക്കുകള്‍ ആധാരം...
സഭാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ എല്ലാവരും എന്നെപ്പോലെ (ബ്രഹ്മചാരി) ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു...എന്നാല്‍ അതിനുള്ള വരവും കഴിവും ചങ്കുറപ്പും ഉള്ളവര്‍ മാത്രമേ ആ പണിക്ക് പോകാവൂ..... എന്ന്...(വെറുതെയാണേലും ബൈബിള്‍ എടുത്തുവായിക്കൂ...)
അപ്പോള്‍ എന്താ പറഞ്ഞത്...നിയമം എല്ലാവര്ക്കും ബാധകമാണ്...എന്തു കാരണങ്ങള്‍ പറഞ്ഞാലും നിയമവിരുദ്ധമായ നടപടിചെയ്താല് തെറ്റുതന്നെ.... (നിയമം തെറ്റാണെന്നോ... അന്യായമാണെന്നോ ഒക്കെ വാദിച്ചാലും നിയമം നിയമം തന്നെ അതുകൊണ്ട് പരിതിയില്‍ ഉള്ളവര്‍ പാലിക്കുകതന്നെവേണം)
"ആ സ്ത്രീയോട് ഒരു വാക്ക്. സഭക്കും കര്‍ത്താവിനുമെതിരായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതുകൊണ്ട് സന്ന്യാസവൃത്തി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെന്നു കേട്ടു. നല്ലത്. പഠിപ്പിലോ തൊഴിലിലോ ഏര്‍പ്പെട്ട്, വിവാഹവും കഴിച്ച്, സുഖമായി ജീവിക്കുക. "
ഇങ്ങിനെ ഒരു സ്ത്രീക്ക് ഒരു ജീവിതം കൊടുക്കാനും മാത്രം വിശാലമനസ്കന്മാര് എത്രയുണ്ട്...ലേഖകന്‍ കൊടുക്കുമോ?...ആധര്‍ശം പ്രസംഗത്തില്മാത്രമാവരുതെ...സ്വന്തം ജീവിതത്തില്‍ വരുമ്പോള്‍ മടക്കിക്കൂട്ടി പോക്കറ്റില്‍ ഇടരുതെ...
ആദ്യം സ്വ്യം നന്നാകൂ...പിന്നെ വീട് സമൂഹം...നോക്കു സമൂഹം പ്രത്യേകം നന്നാക്കേണ്ടതില്ലാ..അതു അവസാനഘ്ട്ടത്തില് സ്വയം നന്നായ്ക്കോളും...
പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും വിവാഹത്തിന്റെ ഉടമ്പടിയില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി ഇന്ത്യയില്‍ തെറ്റല്ലേ?(ഇതെനിക്ക്
വ്യക്തമായി അറിയില്ല.) തെറ്റാണെന്നാണ് ഞാന്‍ വായിച്ചിരിക്കുന്നത്.
ഈ ഒരു പ്രശ്നത്തില്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ ഒരു പുരുഷനുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നത് ആ സ്ത്രീയെ വഞ്ചിച്ച് അത് കാമറയില്‍ എടുത്ത് ആളുകളും മാധ്യമങ്ങളും ആഘോഷമക്കി. ഈ പ്രശ്നത്തെ സഭയും ലൈംഗികതയും ബ്രഹ്മചര്യവും മനുഷ്യാവകാശലംഘനമെന്നെല്ലാം ആയി കൂട്ടിക്കുഴക്കുന്നതിലെ ‘അതിബുദ്ധിയും’ ‘കുരുട്ട് ബുദ്ധിയും’ എടുത്തുകാണിക്കുമ്പോള്‍ ലേബല്‍ ചാര്‍ത്തി ഉരുണ്ട് കളിക്കാം. നടക്കട്ടെ!നടക്കട്ടെ!
സ്യൂഡോ ഹുമാനിസവും ഉണ്ടോ?
നളോ...വിവാഹ ബന്ധമേ പാടില്ലാന്ന് ഏതു സഭയാണ് പറയുന്നത്?...
ബ്രഹ്മചര്യം പാലിച്ചുകൊള്ളാമെന്ന് വൃതമെടുക്കുന്നവര്‍ ബ്രഹ്മചാരിയും ആവണം വിവാഹവും കഴിക്കണം എന്നൊക്കെ പറഞ്ഞാല്‍ ....
എങ്ങിനെയാ നളനെ ഒന്നു പറഞ്ഞ് മനസ്സിലാക്കുന്നത്...
നോക്കു...നളന് ഗൂഗിളില്‍ ഒരു ഇമെയില്‍ ഐഡി ഉണ്ടാക്കുന്നു... അവസാനം ടേംസ് ആന്‍ഡ് കന്‍ഡീഷന്‍സ്... അവിടെ ഐ എഗ്രി എന്നതു ക്ലിക്ക് ചെയ്യാതെ ഐഡി ഉണ്ടാക്കണമെന്ന് വാശിപിടിക്കുമോ?...
ഇവിടെ നളന് എഗ്രി ആകണോന്ന് ഗൂഗിളും നിര്ബന്ധിക്കുന്നൊന്നുമില്ലാലോ...
ആവശ്യമുണ്ടെങ്കില്‍ ആവാം ...ഇല്ലെല്‍ പോകാം ...
അതുപോലെയാണ് പുരോഹിതര്‍ക്ക് പാലിക്കാനുള്ള വൃതങ്ങളും... അതു ശരിയാലാ തെറ്റാണെന്ന് പറയാന്‍ നമ്മളൊക്കെ ആരാ... ബ്രഹ്മചര്യം ഇത്രവല്യ തെറ്റാണെന്നാണോ താങ്കള്‍ പറയുന്നത്...
എന്‍െ ബുദ്ധിമുട്ട് എനിക്കറിയാം...:)
നളോ...വിവാഹ ബന്ധമേ പാടില്ലാന്ന് ഏതു സഭയാണ് പറയുന്നത്?...
ബ്രഹ്മചര്യം പാലിച്ചുകൊള്ളാമെന്ന് വൃതമെടുക്കുന്നവര്‍ ബ്രഹ്മചാരിയും ആവണം വിവാഹവും കഴിക്കണം എന്നൊക്കെ പറഞ്ഞാല്‍ ....
എങ്ങിനെയാ നളനെ ഒന്നു പറഞ്ഞ് മനസ്സിലാക്കുന്നത്..
പറഞ്ഞതെന്താണെന്നു വായിച്ചു മനസ്സിലാക്കിയിട്ടു പോരേ അനോണിച്ചേട്ടാ ഇങ്ങോട്ട് മനസ്സിലാക്കിക്കാന്‍ വരുന്നത്.
ഒന്നൂടി പറയാം.
“നളോ...വിവാഹ ബന്ധമേ പാടില്ലാന്ന് ഏതു സഭയാണ് പറയുന്നത്?.”
ചേട്ടന് പറയുന്നത് കന്യാസ്ത്രീകള്‍ക്ക് വിവാഹം കഴിക്കാമെന്നാണോ? ഞാനറിഞ്ഞിരുന്നില്ല. !
ബ്രഹ്മചര്യം പാലിച്ചുകൊള്ളാമെന്ന് വൃതമെടുക്കുന്നവര്‍...
വൃതമെടുക്കുന്നവരെപ്പറ്റി ഞാനൊന്നും പറഞ്ഞില്ല കേട്ടോ.
പറഞ്ഞത് അങ്ങനൊരു വൃതമെടുപ്പിക്കുന്നതിനെപ്പറ്റിയാണ്. അതു മനുഷ്യാവകാശലംഘനം തന്നെയാണു. അതു സ്വയം എടുക്കുന്നതാണല്ലോ എന്ന ന്യായം തികച്ചും ഉപരിപ്ലവമാണു. അടിച്ചേല്‍പ്പിക്കുന്ന ഒന്നു തന്നെ, എന്തിന്റെ മറവിലായാലും.
പിന്നെ ചേട്ടാ, ഗൂഗിളുമായിട്ടൊന്നും മനുഷ്യാവകാശ ലംഘനങ്ങളെ താരതമ്യപ്പെടുത്തല്ലേ. മനുഷ്യാവകാശങ്ങളുമായി ആയിക്കോ എന്നാലേ ഒരു സംസാരത്തിനു വകുപ്പുള്ളൂ. തമാശയാണെങ്കില്‍ നമുക്ക് ഇവിടുന്നു അല്പം ദൂരോട്ടു മാറിയിരുന്നു സൊള്ളാം.
പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും വിവാഹത്തിന്റെ ഉടമ്പടിയില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി ഇന്ത്യയില്‍ തെറ്റല്ലേ?(ഇതെനിക്ക് വ്യക്തമായി അറിയില്ല.) തെറ്റാണെന്നാണ് ഞാന്‍ വായിച്ചിരിക്കുന്നത്.
അങ്ങനൊരു നിയമം ഉണ്ടെങ്കില്‍ മനുഷ്യാവകാശലംഘനമാണെന്നു ‘പറയാന്‍‘ അതു വേരിഫൈ ചെയ്യേണ്ട ആവശ്യമില്ല.
ഈ ഒരു പ്രശ്നത്തില്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ ഒരു പുരുഷനുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നത് ആ സ്ത്രീയെ വഞ്ചിച്ച് അത് കാമറയില്‍ എടുത്ത് ആളുകളും മാധ്യമങ്ങളും ആഘോഷമക്കി. ഈ പ്രശ്നത്തെ സഭയും ലൈംഗികതയും ബ്രഹ്മചര്യവും മനുഷ്യാവകാശലംഘനമെന്നെല്ലാം ആയി കൂട്ടിക്കുഴക്കുന്നതിലെ ‘അതിബുദ്ധിയും’ ‘കുരുട്ട് ബുദ്ധിയും’ എടുത്തുകാണിക്കുമ്പോള്‍ ലേബല്‍ ചാര്‍ത്തി ഉരുണ്ട് കളിക്കാം. നടക്കട്ടെ!നടക്കട്ടെ!
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയാക്കിമാത്രം മാറ്റാന്‍ എന്താണിത്ര താല്പര്യം. അവര്‍ കന്യാസ്ത്രീയല്ലായിരുന്നെന്നാണോ?
അല്ല സഭയെപ്പറ്റിപറയുമ്പോള് എന്താണിത്ര ചൊറിച്ചില്‍. ഫെമിനിസമൊക്കെ പെട്ടന്ന് നിഷിദ്ദമാകുന്നതു കാണാന്‍ നല്ല ചേല്.
കൂട്ടിക്കുഴയ്ക്കേണ്ടിടത്ത് അത് ചെയ്യാതെ പറ്റില്ലല്ലോ. സഭയെ വെള്ള പൂശാന്‍ വെമ്പലുള്ളവര്‍ കണ്ണടച്ചോളൂ.
പിന്നെ ഹുമാനിസം എന്താണെന്നു പറഞ്ഞുതന്നാല്‍ സ്യൂടോ ഉണ്ടോ എന്നു പറഞ്ഞുതരാം :)
ഞാന്‍ പറയാനിരുന്നത് നളന് പറഞ്ഞു. എങ്കിലും;
ഫെമിനിസത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നല്ലോ ചിലരുടെയൊക്കെ. അതങ്ങിനെയാണ് എത്ര ഒളിച്ചുവെച്ചാലും ചില സമയങ്ങളില്‍ തനിനിറം പുറത്തു വരും. സഭ കയറിവന്നതുകോണ്ടാണോ ചേലനാട്ടിന്റെ പോസ്റ്റില്‍ (ചേലനാട്ട് ഒരു ഇടതനാണല്ലോ) ആയതുകൊണ്ടാണോ എന്നറിയില്ല, ഇത്രപെട്ടെന്ന് സ്ത്രീ വിരുദ്ധ ചിന്താഗതിയുമായി ഇഞ്ചി കടന്നുവരുമെന്ന് കരുതിയതേയില്ല.
നോക്കു...നളന് ഗൂഗിളില്‍ ഒരു ഇമെയില്‍ ഐഡി ഉണ്ടാക്കുന്നു... അവസാനം ടേംസ് ആന്‍ഡ് കന്‍ഡീഷന്‍സ്... അവിടെ ഐ എഗ്രി എന്നതു ക്ലിക്ക് ചെയ്യാതെ ഐഡി ഉണ്ടാക്കണമെന്ന് വാശിപിടിക്കുമോ?...
അഗ്രീഡല്ലാത്ത കണ്ടീഷന്‍സില്‍ അഗ്രീഡാണന്ന് ക്ലിക്കുചെയ്യേണ്ട ഗതികേടുണ്ടായതുകൊണ്ടാകാം ഒളിഞ്ഞും മറഞ്ഞും കണ്ടീഷനുകളെ തെറ്റിക്കേണ്ടിവരുന്നത്.
സ്വമേധയാ ബ്രഹ്മചര്യം ആഗ്രഹിക്കുന്ന ഒരാള്‍ എങ്ങിനെയാണ് അതു തെറ്റിക്കുക. ലൌകികസുഖങ്ങളില്‍ നിന്ന് വിടുതല്‍ നേടാന്‍ കഴിയാത്തവര്‍ കന്യാസ്ത്രീകളായിരിക്കുന്നെന്നതിന്റെ ഉദാഹരണം തന്നെയാണ് ഇതും. അപ്പോള്‍ അവിടെ ചില നിര്‍ബന്ധങ്ങളൊക്കെ ഒളിഞ്ഞിരിക്കുന്നത് ഏത് അന്ധനും കാണാവുന്നതാണല്ലോ, എന്നിട്ടും. സാറാജോസഫിന്റെ ഒതപ്പ് ഒന്നുകൂടി വായിക്കട്ടെ.
നളന് ചേട്ടന് ബ്രാന്‍ഡിങ് തുടങ്ങിയല്ലോ കൂട്ടരേ. എന്തെങ്കിലും പറഞ്ഞുവരുമ്പോഴേയ്ക്കും ഈ ചേട്ടന്റെ സ്ഥിരം പരിപാടിയാണ് ബ്രാന്‍ഡിങ്. പിന്നെ പറഞ്ഞുവരുന്നവര്‍ ശങ്കയാണ് ആദ്യം ബ്രാന്‍ഡിങിനെ എതിര്‍ക്കണോ അതോ കാര്യം പറഞ്ഞ് തുടരണോ എന്ന്. ഒരുവിധപ്പെട്ട കക്ഷികള്‍ ഒക്കെ ഇമ്മാതിരി ബ്രാന്‍ഡിങ് ബ്രാന്തന്മാരെ കരുതി ചര്‍ച്ചയില്‍ നിന്ന് വിട്ട് നില്ക്കും.
മനുഷ്യന്റെ പ്രാധമിക ചോദിക കെട്ടിയവന്റെ ഒപ്പം മാത്രം ലൈംഗികബന്ധം സ്വീകരിക്കുക എന്നല്ല, അതിനെ വിവാഹനിയമങ്ങള്‍ തടസ്സപ്പെടുത്തുന്നുണ്ടല്ലോ. ഓ മാതൃക, മാതൃക. രാജ്യത്തിലെ നിയമത്തിനു മാതൃകയാവാം, കമ്യൂണിസ്റ്റ് നിയമങ്ങള്‍ക്ക് മാതൃകകള്‍ ഉണ്ടാവാം, അല്ലാതെ അതൊന്നും ബെസ്റ്റ് ആയി ആ നിയമം ഉണ്ടാക്കിയവര്‍ക്ക് തോന്നിയിട്ടില്ല. ചില മാതൃകകള്‍ തുടര്‍ന്നു പോകുന്നു. ഈ ബ്രാന്‍ഡിങ് ചേട്ടനു ഇഷ്ടമില്ലാത്ത മാതൃകകള്‍ ഒക്കെ മനുഷ്യാവകാശലംഘനമാണല്ലോ. മാര്‍പ്പാപ്പയും മക്കളും കട്ടുമുടിച്ചപ്പോള്‍ അന്നേരം പറ്റിയ മാതൃകയുണ്ടാക്കി, ബ്രാന്‍ഡിങ് ചേട്ടന്റെ പറച്ചിലു പോലെ പ്രാധമികചോദനകള് മുട്ടി അവിഹിതം തൊഴിലാക്കിയപ്പോള്‍ അവിടെ പിടിച്ചു വേറെ മാതൃകയുണ്ടാക്കി. ഇനി ഈ പ്രാഥമിക ആവശ്യം എന്നാല്‍ എന്താണ്? സ്റ്റേറ്റിന് കുട്ടികളെ ഉണ്ടാക്കിക്കൊടുക്കുന്ന മനുഷ്യയന്ത്രങ്ങള്‍ എന്നാണോ.
അനോണി അനോണി എന്ന് വിളിച്ച് കളിയാക്കല്ലേ ചേട്ടന്മാരെ, ഇമ്മാതിരി ബ്രാന്‍ഡിങ് ചേട്ടന്മാരെക്കൊണ്ടുള്ള ശല്യം ചില്ലറയല്ല.
ലാല്‍ സലാം (അതിലെ ചിത്ര്യാണ് ബെസ്റ്റ്ട്ടാ. അദ്ദാണ് മനുഷ്യന്റെ പ്രാഥമിക ചോദന. ഹിഹി.)
അയിനിടെ കിനാവെന്താണ് നിലാവത്തെ കോഴിയെപ്പോലെ. ആനമുക്കണ് കണ്ട് അണ്ണാന് മുക്കല്ലേ. ആരു മുക്കിയാലും വരണത് മറ്റന്ന്യാണ്.
ഇഞ്ചിയുടെ നിലപാടുകളുടെ പ്രത്യേകത, തീര്‍ത്തും ശരിയായ ചില ധാരണകളില്‍നിന്ന് (അനോണി ആന്റണി പറഞ്ഞ, ആ ഡാറ്റ എന്ന വസ്തു)അവ്യക്തവും അബദ്ധജടിലവുമായ നിഗമനങ്ങളിലേക്ക് എത്തുന്നു എന്നതാണ്. ഉടമ്പടികളുടെ കാര്യം പറയുമ്പോഴും, നിയമപരമായി ബന്ധം വേര്‍പെടുത്താതെ മറ്റൊരു വിവാഹം ചെയ്യുന്നത് മനുഷ്യാവകാശലംഘനമാകുന്നുവെന്ന് തട്ടിമൂളിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അതാണ് സംഭവിക്കുന്നത്.
വിവാഹം,ബ്രഹ്മചര്യം, കുടുംബം, തുടങ്ങിയവയൊക്കെ സാമ്പത്തികാധികാരവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ആ അധികാരം നിലനിര്‍ത്താനും, അതിനെ ഉപയോഗിക്കാനും വേണ്ടി മനുഷ്യനുണ്ടാക്കിയ സാമൂഹ്യ ഉടമ്പടികളാണ് അവയൊക്കെ. സഭ (സാമാന്യമായി പറഞ്ഞാല്‍ പൌരോഹിത്യം) ഈ സാമ്പത്തികാധികാരത്തെ ദുര്‍വ്വിനിയോഗം ചെയ്തതിന്റെ ഉദാഹരണങ്ങളാണ് ഈ സന്ന്യാസി സമൂഹവും, മഠവും എല്ലാം. നിര്‍ദ്ധനരായവര്‍ക്കും, മറ്റ് ആശ്രയമില്ലാത്തവര്‍ക്കും അതൊരു പോംവഴിയായിട്ടുമുണ്ട്. സംശയമില്ല. പക്ഷേ അതിനെ ഉദ്ദേശ്യം അതൊന്നുമല്ല.. മനുഷ്യന്റെ ജൈവികമായ വളര്‍ച്ചയെയും നൈസര്‍ഗ്ഗികമായ ചോദനകളെയും ( അനോണി ക്ഷമിക്കണേ, അത്തരം ചില വാക്കുകളും വികാരങ്ങളുമൊക്കെ എനിക്കറിയുന്ന മനുഷ്യന്മാരുടെ സമൂഹത്തിലുണ്ട്. അതുകൊണ്ട് അവയെക്കുറിച്ച് സംസാരിക്കാതിരിക്കാനുമാവില്ല)അവക്കൊന്നും തടയാനുമാവില്ല. സംഘടിത മതങ്ങളും, പൌരോഹിത്യവും, കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും കപടലേബലില് വന്ന ചില ടോടാലിറ്റേറിയന് സമൂഹങ്ങളും ശ്രമിക്കുന്നത് ആ വളര്‍ച്ചയെയും ചോദനയെയും തടയാനാണ്. അതുകൊണ്ടാണ് അതിനെതിരെ (അതിനുള്ളില്നിന്നുപോലും)കലഹങ്ങള്‍ ഉണ്ടാകുന്നത്. അത് ചെയ്യാനും, അത് മനസ്സിലാക്കാനും അതിബുദ്ധിയും കുരുട്ടുബുദ്ധിയൂമൊന്നും വേണ്ടാ ഇഞ്ചീ.
പിന്നെ നിശാസമരവും മറ്റും. നളന് പറഞ്ഞതുപോലെ, ജോക്കടിക്കാനാണെങ്കില്, അല്‍പ്പം മാറിയിരുന്നിട്ടാകാം, അനോണീ, ഇഞ്ചീ,ഗുപ്താ.
അഭിവാദ്യങ്ങളോടെ
ഹോ, ആനകളെല്ലാം കൂടിയിരുന്ന് മുക്കുന്നിടമായിരുന്നല്ലേ? സ്വാറി. രാം മോഹന്റെ ഒരു തലക്കെട്ട് കടമെടുക്കട്ടെ.
കക്കൂസിലെ ഒളിച്ചിരിപ്പ് മതിയായില്ലേ?
മുഖം മറച്ചിരുന്ന് കാര്യം സാധിച്ചുകഴിഞ്ഞാല്‍ അണ്ണാങ്കുഞ്ഞുങ്ങള്ക്ക് ഇത്തിരി സ്ഥലം ബാക്കിവെച്ചേക്കണേ. പ്രൊഹിബിറ്റഡ് ഏരിയ ആണെങ്കില്‍ ദാ ദിങ്ങനൊരു എമ്പ്ലം പതിപ്പിച്ച് ബോര്‍ഡും വെച്ചേര്.
കുറച്ചധികം തെറ്റിധാരണകള്‍ പലര്‍ക്കുമുണ്ട് എന്നതു വ്യക്തമാണു. ഒരു കാര്യം ആദ്യമേ പറയാം, ഞാന്‍ ആരുടെയും പക്ഷം പിടിക്കാനല്ല ഇതെഴുതുന്നതു. പക്ഷേ, തെറ്റിധാരണകളുടെ പുറത്തു ആശയങ്ങള്‍ രൂപപ്പെടരുതു.
സന്യസ്ത ജീവിതം എന്നതു സഭയെ സംബന്ധിച്ചിടത്തോളം ഒരു ജീവിതാന്തസ്സാണു, വിവാഹ ജീവിതം പോലെ തന്നെ. അല്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ചിലര്‍ക്കു കല്പ്പിച്ചിരിക്കുന്ന നിര്‍ബന്ധിത സഭാ സേവനമൊന്നുമല്ല.
സെമിനാരിയിലോ മഠത്തിലോ ചേരുന്ന ഓരോ വ്യക്തിയും , ആ തീരുമാനത്തിലെത്തുന്നതു താഴെ പറയുന്നതില്‍ ഏതെങ്കിലും ഒരു കാരണത്താലായിരിക്കുമെന്നു ഞാന്‍ കരുതുന്നു.
1. സമര്‍പ്പിത ജീവിതം കഴിക്കാനുള്ള ശക്തമായ ഉള്‍പ്രേരണ. 'ദൈവവിളി' എന്നാണു ഇതിനെ വിശേഷിപ്പിക്കാറ്. ഇതു തികച്ചും വ്യക്തിപരവും ആത്മീയവുമായ ഒരു തീരുമാനമായിരിക്കും.
2. ഒരു സാധാരണക്കാരനായി ജീവിച്ചാല്‍ ലഭിക്കാവുന്നതിനെക്കാള്‍ മെച്ചപെട്ട നിലയും വിലയും ജീവിത സാഹചര്യവും ഓര്‍ത്തുകൊണ്ടു കടന്നു വരുന്നവര്‍. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ ഒരു പ്രധാന ഘടകമാകും. പക്ഷേ ഇവിടെയും അവസാന തീരുമാനം ആ വ്യക്തിയുടേതായിരിക്കും.
3.മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി കടന്നു വരുന്നവര്‍. അപ്പന്റെയോ അപ്പയുടെയോ നേര്‍ച്ച ഒരു പ്രധാന കാരണമാകും.[ ഇന്നത്തെ കാലത്തു ഈ കാരണംകൊണ്ടു ചേരുന്നവര്‍ വിരലിലെണ്ണാവുന്നവരെങ്കിലും ഉണ്ടാകുമോ എന്നെനിക്കു സംശയമുണ്ട്.]
മൂന്നമതു സൂചിപ്പിച്ച, ഒരു പക്ഷേ ഇന്നും ഉണ്ടായേക്കാവുന്ന ഒരു ന്യൂനപക്ഷമൊഴിച്ചു, ബാക്കിയെല്ലാവരും സ്വന്തം താല്പ്പര്യപ്രകാരമാണു ഈ ജീവിതാന്തസ്സു സ്വീകരിക്കുന്നതു.
മഠം വിട്ടു പോരുന്ന സഹോദരിമാര്‍ക്കെതിരേ സഭ നിലകൊള്ളുന്നതായി ആരെങ്കിലും വിചാരിച്ചാല്‍ അതു തെറ്റാണ്. കന്യാസ്ത്രി ആയിരിക്കെ സഭയുടെ കോളെജില്‍ ജോലി നേടിയ ഒരു സഹോദരി പിന്നീടു മഠം വിട്ടു വിവാഹം കഴിച്ചെങ്കിലും , അതേ കോളെജില്‍ തന്നെ ജോലി നോക്കി, നീണ്ട 25 വര്ഷത്തോളമ്. അങ്ങനെ ഒരു പാടുദാഹരണങ്ങള് എടുത്തു കാണിക്കാനുണ്ട്. സമൂഹം അവരെ പരിഹാസത്തോടെ വീക്ഷിക്കുന്നെങ്കില്‍ മാറേണ്ടതു ഈ സമൂഹമല്ലേ? ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ സമൂഹം?
ശ്രീ നളന് :
"..ഒരാള്‍ ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുന്നത്, മിനിമം ഭാഷയില്‍ മനുഷ്യാവകാശലംഘനമാണു...."
ഇതൊരു വളരെ വിചിത്രമായ നിരീക്ഷണമായിരിക്കുന്നു. കാരണം, ആ ഒരു കാര്യത്തില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ടു ഒരു പാടു നിയമങ്ങള്‍ ഉള്ള ഒരു നാടാണു നമ്മുടേതു. മനുഷ്യാവകാശങ്ങളില്‍ ഇതു പെടുത്തിയാല്‍ അവയുടെയെല്ലം പ്രസക്തി? ബ്രമ്ഹചര്യം എന്നതിനെ പറ്റി താങ്കള്‍ക്കു ഒരഭിപ്രായമുണ്ടാകാം. എനാല്‍, അതു അനുഷ്ടിച്കുകൊള്ളാം എന്നു അള്‍ത്താരയില്‍ ഏറ്റുപറയുന്നവരാണു കേരള സഭയിലെ ഓരോ വൈദികനും കന്യാസ്ത്രിയും, അതു പാലിക്കേണ്ട കടമ അവര്‍ക്കുണ്ട്.
ആ സഹോദരി ജീവന് വെടിഞ്ഞു എന്ന വാര്‍ത്ത ശരിയാണോ?
“പൂര്‍ണ്ണസമ്മതത്തോടെ ഒരു സ്ത്രീയും പുരുഷനും
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്
അനാശാസ്യമാകുന്നതെങ്ങിനെയാണ്?“
ചോദ്യം തികച്ചും ജനറലൈസ് ചെയ്യുന്നു എന്നുള്ളതാണ്
ഈ ചോദ്യത്തിന്റെ പ്രത്യേകത.
നമ്മുടെ സമൂഹത്തിന് എഴുതിവയ്ക്കപ്പെട്ടതും അല്ലാത്തതുമായ ഒട്ടനവധി പൊതു നിയമങ്ങളുണ്ട്. അത് മതപരമാകാം. ദേശപരമോ ഗാര്‍ഹിക പരമോ ആകാം.
എന്നാല്‍ എല്ലാ നിയമങ്ങളും പുരുഷ കേന്ദ്രീകൃതമായ
നിയമങ്ങള്‍ തന്നെയാണ്. അതു കൊണ്ടാണ് സ്ത്രീയില്‍
മാത്രം കുറ്റം ആരോപിക്കപ്പെടുകയും പുരുഷന് അതൊക്കെ ആവാം എന്ന് പറയുകയും ചെയ്യുന്നത്.
ഇവിടെ സഭ ഒരു നിയമം അനുശാസിക്കുന്നുണ്ട്. ഈ
നിയമം കാറ്റില്‍ പറത്തുമ്പോല് അതിനെ രണ്ട് തരത്തില്‍ കാണാവുന്നതാണ്.
1. സഭയുടെ നിയമം പരിപാലിച്ച് ജീവിച്ച് കൊള്ളാം എന്ന് സമ്മതിച്ച് ജീവിതം തുടങ്ങിയ രണ്ടു പേര് സഭയ്ക്ക് പുറത്ത് പോയി ജീവിക്കാം എന്ന് തീരുമാനമെടുക്കണം.
2. അങ്ങിനെ അല്ലെങ്കില്‍ നിലവിലുള്ള നിയമത്തെ വെല്ലു വിളിച്ച് ഒരു വിപ്ലവം നടപ്പിലാക്കണം.
എന്നാല്‍ ഇവിടെ ഇത് രണ്ടുമല്ല നടന്നിരിക്കുന്നത്.
ശരീരത്തിന് റെ ആഗ്രഹപൂര്‍ത്തീകരണത്തിന് നിയമങ്ങളും പദവികളും കാറ്റില്‍ പറത്തുകയും പിന്നീട് മാന്യതയുടെ മുഖം മൂടി ധരിക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ മാന്യതയുടെ മുഖമൂടിധരിച്ച എത്ര പേര് നമുക്ക് മുമ്പിലുണ്ടെന്ന് നാമെങ്ങിനെ തിരിച്ചറിയും. ഇവിടെ സമൂഹത്തേയും അതു പോലെ സഭയേയും പറ്റിക്കുകയും അതിന്റെ എല്ലാ ഫലങ്ങളും ഭക്ഷിക്കുകയും ചെയ്യുമ്പോള്‍ രണ്ടു പേരും കുറ്റക്കാരാവുന്നുവെന്ന് നമ്മുടെ നിയമം ശരിവയ്ക്കുന്നു.
ഒരു പക്ഷെ പിലാത്തോസ്സ് ചെയ്തത് നിയമം നടപ്പിലാക്കുക എന്നുള്ളതാണ്. നിയമം നടപ്പിലാക്കുമ്പോള്‍ അദ്ദേഹം പറയുന്നത്
“ ഈ പാപത്തില്‍ എനിക്ക് പങ്കില്ലെന്ന്“
ഞാന്‍ എന്ന വ്യക്തിക്ക് പങ്കില്ല. നിയമത്തില്‍ എന്താണൊ എഴുതി വയ്ക്കപ്പെട്ടത് അതേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ്.
പിലാത്തോസ് കുറ്റക്കാരനാണൊ?
ജൈവപരമായ നിവൃത്തി എന്നും അത് തന്റേടത്തോടെയും ഇവിടെ ചെയ്തില്ല എന്നു തന്നെ
വേണം അനുമാനിക്കാന്‍.
വനിതാ കമ്മീഷന് നടത്തിക്കൊണ്ടിരിക്കുന്ന മുഖം മൂടി നാടകങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതവും ഭരണ
വര്‍ഗ്ഗത്തോടുള്ള പ്രതിപത്തിയും വിളിച്ചോതിക്കുന്ന
ഒന്നാണെന്ന് പറയാതെ വയ്യ. വ്യക്തമായ രാഷ്ട്രീയ അജണ്ട ഭരണ വര്‍ഗ്ഗം വനിതാ കമ്മീഷന്റെ പ്രസ്താവനയിലൂടെ വെളിച്ചത്ത് കൊണ്ടു വരികയാണ് ചെയ്യുന്നത്. അതു കൊണ്ട് തന്നെയാണ് നയപരമായ മൌനം പിണറായി സഖാവ് പൂണ്ടിരിക്കുന്നതെന്ന് ഏവര്‍ക്കും മനസ്സിലാക്കാവുന്നത് തന്നെയാണ്.
അങ്ങിനെയല്ലെങ്കില്‍ യാഥാര്‍ത്ഥ്യ ബോധമുള്ളതും നിഷ്കപടവുമായ പ്രസ്താവനകള്‍ നിയമത്തിനുള്ളില്‍ നിന്ന് തന്നെ വനിതാ കമ്മീഷനു നടത്താമായിരുന്നു. വനിതാ കമ്മീഷന് റെ പ്രവര്‍ത്തനത്തെ ധീരത എന്ന് എടുത്തു കാണിക്കാന്‍ എന്തു കൊണ്ടോ സാധിക്കുന്നില്ല.
പത്രമാധ്യമങ്ങളുടെ കണ്ണ് പത്രധര്മ്മത്തിലേക്കല്ലെന്നും
ഇന്നത്തെ എല്ല പത്രങ്ങളും കുത്തകകളായാലും അല്ലാത്തതും കോപ്പി കൂടുതല്‍ ചിലവാകാന്‍ വേണ്ടി എന്ത് പാപ്പരാസി സംസ്കാരവും എടുത്തണിയാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കാഴ്ച പുതിയതല്ലല്ലോ.
അതു കൊണ്ട് തന്നെ ഈ കൃത്യത്തിലേര്‍പ്പെട്ട സ്ത്രീക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സമൂഹത്തിന് റെ കണ്ണില്‍ കുറച്ച് കാലമെങ്കിലും വിറങ്ങലിച്ച് നില്ക്കേണ്ടിവരും. അത് സ്വയം വരുത്തി വച്ചതാണെന്ന് ആശ്വസിക്കുകയേ നിവൃത്തിയുള്ളൂ.
കന്യാസ്ത്രീ ആകുന്നത് പലപ്പോഴും അച്ഛന്റേയോ അമ്മയുടേയോ നേര്‍ച്ചയുടെ ഭാഗമാണ്. ഇത് പലപ്പോഴും നിര്ബന്ധിക്കപ്പെടുന്നതിനാലാവണം അവിഹിതമായ ബന്ധപ്പെടലുകള്‍ ‘നിവൃത്തി‘കേടായി മാറുന്നത്.
ഇങ്ങനെ നിവൃത്തികെടുമ്പോള്‍ സമൂഹത്തിലെ സകല നിയമങ്ങളും കാറ്റില്‍ പറത്തി സഭയ്ക്ക് വെളിയില്‍ വരാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ കുറ്റവിമുക്തമാകുന്നുള്ളു..
അവിടെയും ചില പ്രതിബന്ധങ്ങള്‍ ഉണ്ട്.
എളുപ്പത്തില്‍ ഊരിപ്പോകാന്‍ പറ്റിയ ഒരു അവസ്ഥാ വിശേഷമല്ല സഭകളില്‍ ഉള്ളത്. തലവച്ച് കൊടുത്താല്‍ പിന്നെ ഊരിപ്പോരുക എളുപ്പമല്ല. ഒരു പക്ഷെ ഇത്തരം അവിഹിതങ്ങള്‍ നടത്തുന്നത് തന്നെ പുറത്ത് കടക്കാനുള്ള ഉപാധികളാകാനും മതി.
എങ്കിലും
ഈ ‘കന്യക’ അല്ലാത്ത സ്ത്രീ ചെയ്തത് ‘തന് റേടമുള്ള’ പുരുഷനെ തിരഞ്ഞെടുക്കുന്നതില്‍ വളരെ ലാഘവബുദ്ധികാട്ടുകയും സ്വയം നാറുകയും ചെയ്തു എന്ന് അവര്‍ തന്നെ സമ്മതിക്കുന്നു.
സമൂഹത്തിന്റെ /സഭയുടെ നിയമങ്ങളെ ലംഘിക്കുമ്പോള്‍ അതിന് അതിന്റെതായ പക്വത കാട്ടിയില്ലെങ്കില്‍ ഇങ്ങനെയൊക്കെ യാകും സംഭവിക്കുക.
സ്വയം അനുഭവിച്ചേ മതിയാകൂ.
ഇരിങ്ങല്‍
ഇത്രയും കാര്യങ്ങള്‍ നടന്നത് ഇതിനിടയ്ക്ക് അറിയാതെ പോയി. ഇനി എത്ര ശതവര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാലാണ് കാമം പാപമല്ലെന്നുള്ള അവബോധം സമൂഹത്തില്‍ നിറയുക എന്നറിയില്ല. ഒരു ഉളുപ്പുമില്ലാതെയാണല്ലോ നൂറ്റാണ്ടുകളായി ഈ കുറ്റബോധത്തെ നാം ചുമക്കുന്നത്..!
ശ്രീ നളന് :
"..ഒരാള്‍ ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുന്നത്, മിനിമം ഭാഷയില്‍ മനുഷ്യാവകാശലംഘനമാണു...."
ഇതൊരു വളരെ വിചിത്രമായ നിരീക്ഷണമായിരിക്കുന്നു. കാരണം, ആ ഒരു കാര്യത്തില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ടു ഒരു പാടു നിയമങ്ങള്‍ ഉള്ള ഒരു നാടാണു നമ്മുടേതു. മനുഷ്യാവകാശങ്ങളില്‍ ഇതു പെടുത്തിയാല്‍ അവയുടെയെല്ലം പ്രസക്തി? ബ്രമ്ഹചര്യം എന്നതിനെ പറ്റി താങ്കള്‍ക്കു ഒരഭിപ്രായമുണ്ടാകാം. എനാല്‍, അതു അനുഷ്ടിച്കുകൊള്ളാം എന്നു അള്‍ത്താരയില്‍ ഏറ്റുപറയുന്നവരാണു കേരള സഭയിലെ ഓരോ വൈദികനും കന്യാസ്ത്രിയും, അതു പാലിക്കേണ്ട കടമ അവര്‍ക്കുണ്ട്.
The Common Man,
പറഞ്ഞ കാര്യങ്ങള്‍ തന്നെ, ഒരിക്കല്‍ കൂടി വ്യക്തമാക്കാം
1. ബ്രഹ്മചര്യത്തെപ്പറ്റി ഞാനഭിപ്രായം പറഞ്ഞില്ലല്ലോ. ബ്രഹ്മചര്യമെന്നല്ല, മറ്റെന്തുതന്നെയായാലും, സ്വയം എടുക്കുന്ന ഒരു തീരുമാനങ്ങളെയും എതിര്‍ക്കുന്നില്ല.
2. “അനുഷ്ടിച്കുകൊള്ളാം എന്നു അള്‍ത്താരയില്‍ ഏറ്റുപറയുന്നവരാണു കേരള സഭയിലെ ഓരോ വൈദികനും കന്യാസ്ത്രിയും, അതു പാലിക്കേണ്ട കടമ അവര്‍ക്കുണ്ട്.”
ഇതിനോടും വിയോജിപ്പില്ല. എറ്റാല്‍ അതു പാലിക്കേണ്ട കടമയുണ്ടുതാനും.
എന്നാല്‍ ഇതു ഏറ്റുപറയണമെന്നു നിര്‍ബന്ധമാക്കുന്നത് മനുഷ്യാവകാശങ്ങള്‍ക്കു നേരേയുള്ള കടന്നുകയറ്റമാണു. സ്വയം എടുക്കുന്ന തീരുമാനമല്ലെന്നു സാരം.
എതിര്‍ക്കാനാവാത്ത അവസരങ്ങളെ നേരിടാന്‍ മനുഷ്യന് കണ്ടുപിടിച്ച കുറുക്കുവഴിയാണു എതിര്‍പ്പിനെ ആവശ്യമായി മാറ്റുകയെന്നത് (ആദര്‍ശവല്‍ക്കരണം). ഇവിടെ ഇത് സ്വന്തം തീരുമാനവുമാകുന്നത് ഇത്തരമൊരു ആദര്‍ശവല്‍ക്കരണത്തിലൂടെ തന്നെ.
കിനാവേ
മുഖം മൂടിയോ? മനസ്സിലായില്ല. ഒന്ന് വ്യക്തമാക്കണേ സമയം കിട്ടുകയാണെങ്കില്‍?
ഒരു സ്ത്രീ ബ്രഹ്മചാരി ആയിരിക്കുവാന്‍ വ്രതം എടുക്കുന്നത് ആന്റിഫെമിനിസം ആണെന്ന് അറിഞ്ഞില്ലാ കിനാവേ അറിഞ്ഞില്ല. ഫെമിനിസത്തില്‍ ഒരു സ്ത്രീ ശരിയായ ഫെമിനിസ്റ്റ് ആണെങ്കില്‍ കല്യാണം പോലും കഴിക്കാന്‍ പാടില്ല. കല്യാണം കഴിക്കുന്നതും കുട്ടികളെ പ്രസവിക്കുന്നതും എല്ലാം ഫെമിനിസത്തില്‍ അടിമത്തത്തിന്റെ ഉദാഹരണങ്ങളാണ്. കല്യാണവും മക്കളെ പ്രസവിക്കുന്നതും എല്ലാം എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളാണേ. അങ്ങിനെയെങ്കില്‍ ഇതൊക്കെ ഞാന്‍ ചെയ്ത സ്ഥിതിക്ക് കമ്പ്ലീറ്റ് മുഖം മൂടി അഴിയട്ടെ എന്ന് കരുതി പറഞ്ഞതാണ്. കൊറേശ്ശെ കൊറേശ്ശെ ആയിട്ട് വേണ്ട.
ലൈംഗിക സ്വാതന്ത്ര്യം ആണ് ഒരു സ്ത്രീയ്ക്ക് വേണ്ട സ്വാതന്ത്ര്യം എന്നും അതാണ് ഫെമിനിസം എന്നെല്ലാം ധരിച്ച് വെച്ചിരിക്കുന്നത് ആദ്യായിട്ടല്ല കേക്കണേ. അടുത്തത് എന്താ വേശ്യാവൃത്തി ലീഗല്‍ ആക്കണം എന്നും കൂടിയല്ലേ? ഇതൊക്ക്യാണ് ഫെമിനിസം എന്നൊക്കെ വിചാരിച്ച് വെച്ചിരിക്കുന്നവരുടെ തലയില്‍ അല്പം വെളിച്ചം വീശണേ ദൈവമേ എന്ന് പ്രാര്‍ത്ഥിക്കാനേ കഴിയൂ. പ്രത്യേകിച്ച് ചിലരുടെ ഒക്കെ പെട്ടെന്ന് പൊട്ടിമുളച്ച ആ അതിഭയങ്കര സ്ത്രീ-സ്നേഹം കാണുമ്പോള്‍!
ഇതിനു തൊട്ട് മുന്‍പ് അല്ലേ ഒരു മല്ലികാന്നോ മറ്റും പേരുള്ള ഒരു സ്ത്രീ ഇതുപോലെ വീഡിയോ ക്ലിപ്പ് പുറത്തായതില്‍ ആത്മഹത്യ ചെയ്തത്? ഇതില്‍ ഒരു തിരുവസ്ത്രം ധരിച്ച ഒരു കന്യാസ്ത്രി വന്നപ്പോള്‍ അതില്‍ കന്യാസ്ത്രീയ്ക്ക് ലൈംഗിക സ്വാതന്ത്ര്യം ഇല്ലായെന്നും മതങ്ങളേ പാടില്ലായെന്നും ഒക്കെ കൊണ്ട് വരുന്നത് അങ്ങിനെയങ്ങ് സമ്മതിച്ച് തരാന്‍ ബുദ്ധിമുട്ടുണ്ടേ.
പ്രായപൂര്‍ത്തിയാവാത്തവര്‍ മഠത്തില്‍ ചേരാന്‍ പാടില്ല എന്ന് പറയുന്നതോ, കന്യാസ്ത്രീകള്‍ക്ക് അച്ചന്മാരുടെ ഒപ്പം ശമ്പളം വേണമെന്ന് പറയുന്നതോ ഒക്കെയാണെങ്കില്‍ കേക്കാന്‍ ഒരു സുഖമുണ്ട്. അല്ലാതെ കന്യാസ്ത്രീകളെ കല്യാണം കഴിപ്പിക്കേം കൂടി വേണം എന്നൊക്കെ തട്ടിവിടുന്നത് തമാശ തന്നെ. ഒരു അന്തവും കുന്തവും ഇല്ലാത്ത തമാശ. എന്ന് വെച്ചാല്‍ മഠത്തില്‍ ചേരുന്നവര്‍ക്ക് ഇനി ഇഷ്ടം പോലെ ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കാന്ന് കൂടി ഒരു നിയമം കൊണ്ട് വരുത്തിപ്പിക്കാം. എന്നിട്ട് കാത്തോലിക്ക സഭ(ഓഷോ രജനീഷ് വിഭാഗം) എന്നു കൂടി പേര് മാറ്റാം.
ഇനി മഠങ്ങളേ പാടില്ല എന്ന് പറായുന്നതല്ലേ അതിലും ഭേദം? ഇത്രയും വളച്ച് കെട്ടണോ? ഒരു സ്ത്രീ ഇത്ര ചൂടുള്ള വസ്തവും ധരിച്ച് ആസാമിലും ആഫ്രിക്കേലും ആതുര ശുശ്രൂഷ ചെയ്യാന്‍ പോകുന്നതു അതിലും വലിയ മനുഷ്യാവകാശ ലംഘനമല്ലേ? അവര്‍ക്ക് പോകണ്ടേങ്കിലോ? മഠത്തിലെ നിയമങ്ങള്‍ പാലിച്ചു കൊള്ളാമെന്നും വ്രതം എടുക്കുന്നുമുണ്ട് അള്‍ത്താരയില്‍ ഏറ്റു പറയുന്നുണ്ട്. ചുരുക്കം പറഞ്ഞാല്‍ മഠം വേണ്ട, പള്ളി വേണ്ട എന്നൊക്കെ! എന്താ ബുദ്ധി!
നളോ,
സഭ മാത്രല്ല, അമേരിക്ക, ഇന്ത്യ, കേരളം, ബ്ലോഗ് ലിസ്റ്റ് -- ഇങ്ങിനെ പലതിനെക്കുറിച്ചും ഇല്ലാവചനവും ട്വിസ്റ്റും ഒക്കെ കൊടുത്താല്‍ ചൊറിയും.
നളോ,
സഭ മാത്രല്ല, അമേരിക്ക, ഇന്ത്യ, കേരളം, ബ്ലോഗ് ലിസ്റ്റ് -- ഇങ്ങിനെ പലതിനെക്കുറിച്ചും ഇല്ലാവചനവും ട്വിസ്റ്റും ഒക്കെ കൊടുത്താല്‍ ചൊറിയും.
ഇല്ലാ വചനവും ട്വിസ്റ്റും വളരെ സമര്‍ത്ഥമായി എഴുതി വച്ചതിന്റെ തൊട്ടു താഴെ തന്നെ വേണം ഇങ്ങോട്ട് അടിച്ചേല്‍പ്പിക്കാന്‍. ബെസ്റ്റ്.
‘പൌരോഹിത്യം നിര്‍ബന്ധമാണെങ്കില്‍ ഇന്ത്യയിലെ അറേഞ്ചഡ് മാരേജുകളും ഒരു തരം നിര്‍ബന്ധവും മനുഷ്യാവകാശലംഘനവും ആവും.“
YOU SAID IT INJI
വിവാഹം സ്വാഭാവികമായി ഒരു നിര്‍ബന്ധിത വ്യവസ്തയല്ല. ഒരാണിനും പെണ്ണിനും ഇഷ്ടമായാല്‍ അവര്‍ വിവാഹം കഴിച്ചു ജീവിക്കുക എന്നുള്ളതു ന്യായവും നിയതവുമായിട്ടുള്ളത്. എന്നാല്‍ ഇങ്ങനെ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത ആണിനും പെണ്ണിനും വീട്ടുകാര്‍ ഇടപെട്ട് അറേന്-ജ്ഡ് വുവാഹം നടത്തുന്നതിലും യാതൊരു തെറ്റുമില്ല.
എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അരേജ്ട് മാരിയേജ് എന്നു പറയുമ്പോള്‍, അതു വ്യക്തികളുടെ നിയതവും ന്യായവുമായ താല്പര്യങ്ങളേയോ, വിവാഹത്തിന്റെ ഏറ്റവും അടിസ്ഥാനമായ സ്നേഹത്തെയോ കണക്കിലെടൂക്കാതെ കുടുംബ താല്പര്യങ്ങളെ വ്യവസ്ഥാപിതവല്ക്കരിക്കുന്ന ഒരു സമ്പ്രദായമാണ്്. അതുകൊണ്ട് അതിലെ നിര്‍ബന്ധങ്ങള്‍ക്കും നിബന്ധന്നങ്ങള്ക്കും എതിരായി ആളുകള്‍ പലതരത്തില്‍ പ്രതികരിക്കുന്നു.
പൌരോഹിത്യത്തിന്റ് നിര്‍ബന്ധങ്ങള്‍ ഈ അര്‍ത്ഥത്തില്‍ അരേന്ജ്ഡ് വിവാഹവുമായി താരതമ്യപ്പെടുത്താവുന്നതു തന്നെയാണ്്.
പൌരോഹിത്യം ദൈവത്തിന്റെ പാതയിലേക്കു മനുഷ്യനെ അടുപ്പിക്കുന്നു എന്ന നിയതമായ രീതിയില്‍ ഒരു തെറ്റുമല്ല. എന്നാല്‍ ആ രീതിയില്‍ നിന്നു മാറി വ്യ്വസ്ഥാപിത താല്പര്യങ്ങളെ മുന്‍ നിര്‍ത്തി വരുമ്പോള്‍ അതിലെ നിര്‍ബന്ധങ്ങള്‍ മനൂഷ്യനു വിഷമാമുണ്ടാക്കും.
ദൈവ സേവനം പൂര്‍ണമായും അനുഷ്ഠിക്കുന്നതിനു ലൈകിക ജീവിതത്തില്‍ നിന്നും മാറി നിക്കണം എന്നുള്ളതാണല്ലൊ കത്തോലിക്ക സഭയുടെ പൌരോഹിത വ്യവ്സ്ഥയുടെ അടിത്തറ. ഈ അടിസ്ഥാനം സ്വയം അംഗീകരിച്ച് ദൈവത്തോടൂള്ള സ്നേഹത്തിന്റ് പേരിലുള്ള പൌരൊഹിത്യ നടത്തിപ്പീല് യാതൊരു തെറ്റുമില്ല. എന്നാല്‍ അതിന്നത്തെ പോലെയുള്ള വ്യവസ്ഥാപിത താല്പര്യങ്ങള്ക്കു വേണ്ടി നില നില്ക്കുമ്പോള് മനുഷ്യത്വത്തിന്റെ പേരില്‍ അതു ചര്‍ച്ചാ വിഷയമാകും, മനുഷ്യാവകാശ ലംഘനവും ആകും. അറേഞ്ഡ് വിവാഹം മനുഷ്യാവകാശ ലംഘനം ആവൂന്നതു പോലെ.
അല്ലാതെ വിവാഹം മനുഷ്യാവകാശലംഘനമല്ല.
രാജീവ്,
അതു പോലെ പൂര്‍ണ്ണ സമ്മതത്തോടെ ഒരു സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനാശാസ്യമാകൂന്നത് എങ്ങനെ? എന്നു ചോദിച്ചാല്‍, അത് അനാശ്യാസമല്ല എന്നുള്ള ധ്വനിയാണ്‍് അതില്‍ നിന്നുണ്ടാകുന്നത്. അതിനോടു നൂറു ശതമാനം യോജിക്കാന്‍ കഴിയുന്നില്ല.
അനീതിയോട് അതു മത വ്യവസ്ഥയിലായാലും വ്യക്തിജീവിതത്തിലായാലും മനുഷ്യന് എതിര്‍ക്കണം. പക്ഷെ പലരും എതിര്‍ക്കുന്നതു പല തരത്തിലാണ്്; അതായത് അവരൂടെ വ്യക്തിത്വവും സാഹചര്യവും അനുസരിച്ചായിരിക്കും.
നമ്മുടെ സമൂഹത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ന്നു വരുകയണല്ലോ. വൈകിയ വയസിലൊക്കെ വിവാഹിതരാകുന്നവര്‍ ഇന്നു ധാരാളമാണ്. എന്നാല്‍ അവര്‍ ലൈഗിക പൂരണത്തിനൂ വേണ്ടി, പരസ്പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു ശരിയാണെന്നു വാദിച്ചാല്‍ അവര്‍ക്കു പലേ സമയത്തു പലേ പുരുഷന് മാരുമായി അങ്ങനെ ബന്ധത്തില്‍ ഏര്‍പ്പെടാം എന്നു സ്മ്മതിക്കേണ്ടി വരും.അത് ഒരു പരിധി കഴിഞ്ഞാല്‍ ധാര്‍മ്മികതയുടെ പ്രശ്നമല്ലാതായി തീരും.
മറിച്ച് സാമൂഹ്യ രാഷ്ട്രിയ സാമ്പത്തിക വികസന തലത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അച്ചനാരാണ്്, എന്നറിഞ്ഞുകൂടാത്ത ഒരു സമൂഹത്തിലെ കുട്ടികളുടെ ഒരദ്ധ്യാപികയായി ജോലി ചെയ്യുന്ന എനിക്ക് അതിനേക്കുറിച്ചു നല്ലവണ്ണം അറിയാം. എന്തിന് ആഫ്രിക്കയിലോട്ടു വരണം. വാനപ്രസ്ഥത്തിലെ മോഹന്‍ലാലിന്റെ വേദന നമുക്കൊക്കെ സുപരിചിതമാണല്ലോ
എന്നാല്‍ പൌരോഹിത്യ വ്യവസ്ഥയുടെ നിയമമനുസരിച്ച അകത്തു കയറിയ പെണ്‍കുട്ടിക്ക് വിവാഹം വൈകുന്ന പുറത്തുള്ള പെണ്‍കുട്ടികളേ പോലെ നാളെ എനിക്കു വിവാഹമുണ്ടാകും എന്നു സ്വപ്നം കാണാനില്ല. എന്നാല്‍ എനിക്കു വിവാഹം വേണം എന്നു തോന്നിയാല്‍ പുറത്തു കടക്കാന്‍ വഴികളുണ്ടെങ്കിലും എന്തുകൊണ്ട് ചിലര്‍ പുറത്തു വരാന്‍ മടിക്കുന്നു. ആ മാര്‍ഗം അത്ര സുതാര്യവും ഓപ്പണുമല്ലാത്തതാകം.
എന്തായാലും പൌരോഹിത്യ വ്യവസ്ഥയിലെ അടച്ചിട്ട ജീവിതത്തില്‍ അവള്‍ക്കു പൊതുജീവിതത്തേക്കാള് വളരെ കുറച്ചു സ്വാതന്ത്ര്യമേ കാണൂ. അങ്ങനെ തനിക്കു യാതൊരു നീയന്ത്രണവുമില്ലാത്ത ഒരു ലോകത്തു നില്ക്കുന്ന പെണ്‍കുട്ടി പുറത്തുള്ള പക്വബുദ്ധികളേ അപേക്ഷിച്ചു നിശ്ചയദാര്‍ഡ്യം ഉണ്ടാവണമെന്നില്ല. അനിയന്തിതമായ വികാര വൈരുദ്ധ്യങ്ങളഉടെ ഒരിരമാത്രമാകുന്നൂ അവള്. അതുകൊണ്ട് ആ സാഹചര്യത്തില്‍ അവള് ചെയ്തത് തെറ്റോ ശരിയോ എന്നു വിധിയെഴുതാന്‍ പ്രയാസമാണ്്.
പിന്നെ,അവിടെ കുറ്റവാളി ആ പൌരോഹിത്യ വ്യവസ്ഥ തന്നെയാണ്് എന്നുള്ളതാണ് എന്റെ അഭീപ്രായം.
പൌരോഹിത്യത്തിനുള്ളിലേക്കും പുറത്തേക്കും കടക്കുന്നത് മനുഷ്യ മനസിന്റെ രണ്ടു സ്വാഭവിക അവസ്ഥയാണെന്നു മനസിലാക്കി അതിനെ സാധരണവല്ക്കരിച്ചു സമൂഹ്യ മദ്ധ്യത്തില്‍ കാണിക്കുക എന്നുള്ളത് കത്തോലിക്ക സഭ അതിന്റെ വിശ്വാസികളോടു കാണിക്കേണ്ട് കടമയാണ്്. അപ്പോള്‍ സമൂഹവും അതു സ്വാഭാവികമായ പോക്കു വരവായി കാണും. ഇതാണ്് എന്റെ അഭിപ്രായം.
പ്രാഥമികമായ് അവകാശങ്ങളെ നിഷേധിക്കുന്ന പൌരോഹിത്യവുമായി, അവയെ അംഗീകരിക്കുന്ന അറേഞ്ചഡ് മാരേജുകളുമായി താരതമ്യപ്പെടുത്തുന്നത്, പൌരോഹത്യത്തെ രക്ഷിക്കാനുള്ള ഒരു കുഞ്ഞാടിന്റെ മതാധിലാരഘടനകളോടുള്ള അടിമത്തമായല്ലാതെ മറ്റൊന്നായി കാണാന്‍ വയ്യ.
ഇനി അറേഞ്ചഡ് മാരേജുകളും ഒരു തരത്തില്‍ മനുഷ്യാവകാശ ലംഘനമാണെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ അതുകൊണ്ട് ഞമ്മടെ പൌരോഹത്യവും മനുഷ്യാവകാശ ലംഘനം നടത്തുന്നതില്‍ തെറ്റില്ല എന്നു പറയാനല്ലെങ്കില്‍ പെന്നെന്തിനാണു ഇത്തരമൊരു താരതമ്യവുമായി വരുന്നത്. കഷ്ടം എന്നല്ലതെന്തു പറയാന്‍.
“മറിച്ച് സാമൂഹ്യ രാഷ്ട്രിയ സാമ്പത്തിക വികസന തലത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അച്ചനാരാണ്്, എന്നറിഞ്ഞുകൂടാത്ത ഒരു സമൂഹത്തിലെ കുട്ടികളുടെ ഒരദ്ധ്യാപികയായി ജോലി ചെയ്യുന്ന എനിക്ക് അതിനേക്കുറിച്ചു നല്ലവണ്ണം അറിയാം. എന്തിന് ആഫ്രിക്കയിലോട്ടു വരണം. വാനപ്രസ്ഥത്തിലെ മോഹന്‍ലാലിന്റെ വേദന നമുക്കൊക്കെ സുപരിചിതമാണല്ലോ“
വളരെ പ്രസക്തമായ കാര്യമാണു മാവേലി ഉന്നയിച്ചത്, എന്നാല്‍ അതിനെ അഡ്രസ് ചെയ്യേണ്ടത് മനുഷ്യാവകാശലംഘനത്തിലൂടെയാണെന്നു തോന്നുന്നില്ല.
രാജീവ്,
വിവാഹം കുടുംബം എന്നിവ സാമ്പത്തികാധികാരമായി ബന്ധപ്പെട്ടുണ്ടായ എസ്റ്റാബ്ലിഷ്മെന്റുകള്‍ ആണെന്നു എഴുതുമ്പോള്‍ തൊണ്ടതൊടാതെ വിഴുങ്ങുവാന്‍ കഴിയുന്നില്ല. മനുഷ്യനടക്കം മിക്ക ജീവികളും ഇന്ബ്രീഡിങും അതിന്റെ ജനിതകദോഷങ്ങളും തടയുവാന്‍ വിവാഹത്തിനു സമാനമായ കുടുംബ/ഗോത്ര സ്വഭാവങ്ങള്‍ തങ്ങളുടെ സ്പീഷീസുകളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മാര്‍ക്സും ഡാര്‍വിനും മരിച്ചത് കേവലം ഒരു കൊല്ലത്തെ വ്യത്യാസത്തിലാണ്. ഒരാള്‍ തനിക്കു ശേഷം അന്ധതയും മറ്റയാള്‍ ശാസ്ത്രത്തിന്റെ പ്രകാശവും പടര്‍ത്തിയെന്നാണ് വ്യത്യാസം.
രാജ്,
“മനുഷ്യനടക്കം മിക്ക ജീവികളും ഇന്ബ്രീഡിങും അതിന്റെ ജനിതകദോഷങ്ങളും തടയുവാന്‍ വിവാഹത്തിനു സമാനമായ കുടുംബ/ഗോത്ര സ്വഭാവങ്ങള്‍ തങ്ങളുടെ സ്പീഷീസുകളില്‍ നിലനിര്‍ത്തിയിട്ടുണ്ട്“..എന്നത് പൂര്‍ണ്ണമായും വിഴുങ്ങാന്‍ ശാസ്ത്രത്തിന്റെ വെളിച്ചം പടര്‍ത്തിയ ഡാര്‍വിനുപോലും സാധിക്കില്ല.
മനുഷ്യനടക്കമുള്ള സ്പീഷീസുകളിലെ സ്വഭാവവും (ജനിതക ഗുണങ്ങളും/ദോഷങ്ങളും)നിലനിര്‍ത്താനും (മാറ്റിമറിക്കാനും, ഇല്ലാതാക്കാനും) കുടുംബം അല്‍പ്പം സഹായിച്ചിട്ടുണ്ട് എന്നിടത്തോളം മാത്രമാണ് ശരി. ഉപയോഗം, അതിജീവനം, ഇവയല്ലാതെയുള്ള നിരവധി മറ്റു മ്യൂട്ടേഷനുകള്‍ എന്നിവമൂലവും ഇതൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് ഡാര്‍വിനെ ആധുനികശാസ്ത്രം വികസിപ്പിച്ചിട്ടുണ്ടെന്നത് കണ്ടില്ലെന്നാണോ? കുടുംബം എന്ന എലിമെന്റ് ഒരു ഘടകം മാത്രമാണെന്നും, അതുതന്നെ ഒരു കപടനിര്മ്മിതിയാണെന്നും കൂടി പറയാം.
ഇനി, ഇവിടെ, ആധുനിക വിവാഹ-കുടുംബവ്യവസ്ഥയെക്കുറിച്ചാണ് ഞാന്‍ എഴുതിയത് (സൂചിപ്പിച്ചത്, അഥവാ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്).
ഇനി,‘തനിക്കുശേഷം അന്ധത വളര്‍ത്തിയ മാര്‍ക്സ്’ എന്ന വിശേഷണം ബഹുഗംഭീരം.(വിഷയത്തില്‍നിന്നുള്ള നേരിയ വ്യതിചലനമാണെങ്കീലും, ചര്‍ച്ച കൊഴുപ്പിക്കും, തീര്‍ച്ച).പുതിയ വര്ഗ്ഗസിദ്ധാന്തവുമായി രംഗത്തുവന്നിരിക്കുന്ന കെ.എം.മാണിക്കുപോലും താങ്കളുടെ ദര്‍ശനം പുതിയ ഉള്ക്കാഴ്ചയായിരിക്കും. കീപ്പിറ്റപ്.
അഭിവാദ്യങ്ങളോടെ
അതൊരു അനാശാസ്യപ്രവൃത്തിതന്നെയാണ്.
ചട്ടക്കൂടുകള്‍ക്ക് വിധേയമായിരിക്കുന്ന ഒരാള്‍ അതിലുരുന്നുകൊണ്ട് അതിനെതിരായി പ്രവര്‍ത്തിച്ചത് തെറ്റ് തന്നെയാണ് സ്വമേധയായാണൊ അല്ലാതെയായാണോ കൂട്ടിലിറങ്ങിയതെന്നത് ചെയ്ത തെറ്റനെ ന്യായീകരിക്കാന്‍ മാത്രം പ്രാപ്തമല്ല പ്രത്യേകിച്ചും കൊച്ചുകുട്ടിയല്ല എന്നതുകൊണ്ട് തന്നെ.
കല്യാണ ശേഷം പരപുരുഷനുമായി ബന്ധപ്പെടുന്ന സ്ത്രീകളെയും രാജീവ് ഇതുപോലെത്തന്നെ കാണണം അന്ന് ഷണ്ഠനായ ഭര്ത്താവായതിനാലണവള് അങ്ങിനെ ചെയ്തതെന്ന ന്യായവും പറയണം.
കല്യാണം കഴിഞ്ഞ ഒരു സ്ത്രീയും കന്യാസ്ത്രീയായ ഒരു സ്ത്രീയും ഒരു വെറും പെണ്ണെന്ന തലത്തില്‍ നിന്നും മാറ്റമുള്ളവളാണ് ആ തല വ്യത്യാസം തന്നെയാണ് തെറ്റിനെ ന്യായീകരിക്കാന്‍ പ്രാപ്തമാക്കാത്തത്.
ഇതു പ്രദര്ശിപ്പിച്ചവനെ തെറ്റ് ചെയ്തെന്ന് പറഞ്ഞ് ചെറുതാക്കരുത് കാരണം തെറ്റിന്റ്റെ മൂല്യം കുറവാണ് അതിനേക്കാള്‍ എത്രയോ വലിയതാണവന് ചെയ്തത്.
( അക്ഷരതെറ്റുണ്ടായിരുന്നതിനാല് തിരുത്തി വീണ്ടും കമന്റുന്നു )
"കല്യാണം കഴിഞ്ഞ ഒരു സ്ത്രീയും കന്യാസ്ത്രീയായ ഒരു സ്ത്രീയും ഒരു വെറും പെണ്ണെന്ന തലത്തില്‍ നിന്നും മാറ്റമുള്ളവളാണ്" ഒന്നുവിശദീകരിക്കാമോ തറവാടിച്ചേട്ടാ പറഞ്ഞതിന്റെ അര്‍ത്ഥം.
ഒരു വെറും പെണ്ണെന്ന് ഉദ്ദേശിച്ചതെന്താണെന്നു വ്യക്തമാക്കിയാലും മതി
ബ്രഹ്മചാരി said...
എന്‍െ ബുദ്ധിമുട്ട് എനിക്കറിയാം...:)
മുറുകി കൊണ്ടു വന്ന പിരി ലൂസാക്കി ബ്രഹ്മചാരിയുടെ കമന്റ് :)
ഇഞ്ചിയുടെ പോസ്റ്റിന്റെ ചില കമന്റ്സ് നോട് (more imp matters tht require debate are equal remuneration for equal jobs, freedom of movement etc for nuns as compared to priests) യോജിച്ചു കൊണ്ടു തന്നെ ഒരു സത്യക്രിസ്ത്യാനിയുടെ സംശയം ചോദിക്കട്ടെ - പാപം ചെയ്യാത്തവന് കല്ലെറിയട്ടെ, നിങ്ങളോട് തെറ്റ് ചെയ്യുന്നവനോട് ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കുക വീണ്ടും അതേ തെറ്റ് ആവര്‍ത്തിച്ചാല്‍ വീണ്ടും ക്ഷമിക്കുക, പാപിയെ സ്നേഹിച്ചു പാപത്തെ വെറുക്കുക എന്നിങ്ങനെ ജീവിതകാലം മുഴുവന്‍ പഠിപ്പിച്ചവന് , മുക്കുവരെയും വേശ്യകളെയും ശിഷ്യര്‍ ആക്കിയവന്, എന്നിട്ട് ശത്രുക്കള്‍ ഒരുക്കിയ കുരിശില്‍ കിടന്നു അവരോട് ക്ഷമിക്കണേ എന്ന് കരഞ്ഞു വിളിച്ചു മരിച്ചവന് - അവന്റെ പേരിലല്ലേ ഈ തിരുസഭ? അവന്റെ സുവിശേഷങ്ങള്‍ അല്ലെ ഈ സഭ ബുദ്ധി ഉറക്കും മുമ്പെ കുഞ്ഞാടുകളെ വഴി നടത്താന്‍ ഉപയോഗിക്കുന്നത്?
തിരുസഭയുടെ 'definitions of sin' അനുസരിച്ച് ആ പാവം സ്ത്രീ ചെയ്തത് പാപം തന്നെ. എന്നിട്ട് ക്രിസ്തു ശിഷ്യന്മാര് ഒരു വട്ടമെന്കിലും ബൈബിള്‍ ഒന്നു വായിച്ചോ അവരെ ചവിട്ടി സഭക്ക് പുറത്താക്കി അത് മാധ്യമങ്ങളില്‍ ഘോഷിക്കും മുന്‍പേ ? ക്രിസ്തുവിനെ വിറ്റു അപ്പം തിന്നുന്നവനൊക്കെ മനുഷ്യ പുത്രന് പറഞ്ഞ പോലെ ഏഴായിരം തവണ പാപിനിയോടു ക്ഷമിച്ചില്ലെങ്കിലും ഒരു തവണ ക്ഷമിച്ചിരുന്നെങ്കില്‍ അവരുടെ ജീവിതം ഒരു ചോദ്യ ചിഹ്നമായി ആത്മഹത്യയില്‍ അവസാനിക്കുമായിരുന്നോ? മാധ്യമങ്ങളുടെ ആഘോഷങ്ങളും ഒരു ഉളുപ്പുമില്ലാതെ കല്ലെറിയാന്‍ കൈ പോക്കുന്ന ചെന്നായകളുടെ കൂക്കുവിളികളും കെട്ടടങ്ങുന്നവരെയെന്കിലും ഏതെങ്കിലും കോണ്‍വെന്റ് വരാന്തയുടെ ആശ്രയവും മതില്‍കെട്ടുകളുടെ മറവും അവര്‍ക്കു കൊടുക്കാന്‍ സഭ കനിഞ്ഞെന്കില് എങ്ങനെയും അവര്‍ പിടിച്ചു നില്‍ക്കുമായിരുന്നില്ലേ? കുറച്ചു കാലം കഴിഞ്ഞിട്ടെങ്കിലും പുതിയ ഒരു ജീവിതം ആ മതിലിനു അകത്തോ പുറത്തോ തുടങ്ങാന്‍ അവര്‍ക്കു ധൈര്യം കിട്ടുമായിരുന്നില്ലേ? വിശ്വാസികള്‍ക്ക് അഭിമാനം തോന്നുന്ന, ബൈബിള്‍ ന്റെ യഥാര്‍ഥ spirit പ്രതിഫലിപ്പിക്കുന്ന ഒരു തീര്‍പ്പ്, ഒരു പ്രതികരണം തിരുസഭയുടെ മേലാളന്മാരില് നിന്നും കേട്ടിട്ട് വര്‍ഷം രണ്ടായിരമെന്കിലും ആയിട്ടുണ്ടാവും അല്ലെ?
Off - കുമ്പസാരിക്കാന്‍ വരുന്ന പെണ്‍കുട്ടികളെ വരെ തോണ്ടുന്ന ഒരുപാടു അച്ചന്മാര് കാലങ്ങളായി സസുഖം വാഴുന്ന ഒരു patriarchal set up il നിന്നു സ്ത്രീക്ക് മാത്രം എന്നും വേറെ അളവുകോലുകള്‍ വന്നതില്‍ എന്ത് അത്ഭുതം?! സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ സംരക്ഷിക്കാന്‍ പെടാപ്പാടു പെട്ടവരാണ് ഇപ്പൊള്‍ ഒരു നിമിഷം വൈകാതെ ഈ സ്ത്രീയെ പുറത്താക്കി പിണ്ഡം വെച്ചതും!
“ഫെമിനിസത്തില്‍ ഒരു സ്ത്രീ ശരിയായ ഫെമിനിസ്റ്റ് ആണെങ്കില്‍ കല്യാണം പോലും കഴിക്കാന്‍ പാടില്ല. കല്യാണം കഴിക്കുന്നതും കുട്ടികളെ പ്രസവിക്കുന്നതും എല്ലാം ഫെമിനിസത്തില്‍ അടിമത്തത്തിന്റെ ഉദാഹരണങ്ങളാണ്”
ആരാണപ്പാ ഇങ്ങനൊരു ഫെമിനിസ്റ്റ് മതം സ്ഥാപിച്ചത്? ഏതാ ഇതിന്റെയൊരു ബൈബിള്‍? അല്ല, ഫെമിനിസത്തിനൊരു സെന്റര്‍ (കേന്ദ്രബിന്ദു) ഉണ്ടെന്നും അവിടെ ഇങ്ങനെ ചില നിയമങ്ങളൊക്കെയുണ്ടെന്നും ഈ പാവം ഞാന്‍ ആദ്യമായി കേള്ക്കുന്നതായതുകൊണ്ടുചോദിക്കുന്നതാണ്. എന്നെപ്പോലെയുള്ളവരെ ഒന്ന് എന്ലൈറ്റന് ചെയ്യൂ. പ്ലീസ്...
അടുത്ത തവണ ഹൈദരാബാദില്‍ പോകുമ്പോള്‍ സൂസി താരുവിനെക്കണ്ടൊന്നു ചോദിക്കണം Problems of contemporary theory of gender ഒക്കെ എഴുതി വെറുതേ കളഞ്ഞ നേരത്ത് ഇഞ്ചിപ്പെണ്ണിന്റെ ശിഷ്യത്വം വാങ്ങിയാല്‍പ്പോരായിരുന്നോ എന്ന്. അതിസങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കൊക്കെ പപ്പടം ചുടുന്ന സ്പീഡിലല്ലേ സൊല്യൂഷന് വരുന്നത്!
(അടുത്തകൊല്ലം തൃശ്ശൂര്‍ പൂരത്തിന് കുഴിയാനകളെ എഴുന്നള്ളിച്ചാല്പ്പോരേയെന്ന് പൂരക്കമ്മറ്റിക്കാരോടും ചോദിക്കണം, കുഴിയാന നെറ്റിപ്പട്ടം കെട്ടുമ്പോള്‍ എന്താ ഒരു ഭംഗി!)
ഏഞ്ചലാ,
എന്റെ കയ്യൊപ്പ്. നിങ്ങളെപ്പോലുള്ള വിശ്വാസികളുള്ളിടത്തോളം കാലം ആത്മീയതയെ ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. ഒരു വടിയും ഞാന്‍ പ്രയോഗിക്കില്ല.
“വംശനാശമടുക്കുമേതോ പക്ഷികള്‍ തൊടിയില്‍
വന്നുനില്പ്പതു കണ്ടുനില്ക്കും കൌതുകത്തോടെ”
...
“‘ഇളയിലിവര്തന്കുലം അനാകുലം വാഴട്ടെ”
എന്ന ആശംസിച്ചുകൊണ്ട്
അഭിവാദ്യങ്ങളോടെ
ഏഞ്ചലാ
നിങ്ങളെപ്പോലുള്ള വിശ്വാസികള്‍ ‘മാത്രം‘ ബാക്കിവരുന്നകാലത്തോളം എന്ന് തിരുത്തിവായിക്കാന്‍ അപേക്ഷ.
മാവേലികേരളം,
താങ്കളും, ഇഞ്ചിയും എഴുതിയ ചില കാര്യങ്ങളില്‍ (അറേഞ്ച്ഡ് മാര്യേജുകളും ഒരു പരിധിവരെ നിര്‍ബന്ധിത ഉടമ്പടികളുടെ സ്വഭാവം കാണിക്കുന്നു എന്നിടത്ത് )യോജിക്കാമെങ്കിലും അതിനെ പൌരോഹിത്യത്തിന്റെ നിര്‍ബന്ധവുമായി കൂട്ടീക്കൂഴക്കുന്നതില് അപാകതയുണ്ട്. മനുഷ്യാവകാശലംഘനത്തിന്റെ കാര്യത്തിലും അവയെ തുലനപ്പെടുത്താനാവില്ല്ല.
“പൌരോഹിത്യത്തിനുള്ളിലേക്കും പുറത്തേക്കും കടക്കുന്നത് മനുഷ്യ മനസിന്റെ രണ്ടു സ്വാഭവിക അവസ്ഥയാണെന്നു മനസിലാക്കി...കാണിക്കേണ്ട് കടമയാണ്്.
പാഠപുസ്തകത്തിന്റെ കാര്യം മുതല്‍,സമുദായത്തിന്റെ ജനസംഖ്യ വളര്‍ത്തിയെടുക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ പൌരോഹിത്യം എന്തു നിലപാടാണ് എടുക്കുന്നതെന്ന് വ്യക്തമാണല്ലോ.
“പൌരോഹിത്യം ദൈവത്തിന്റെ പാതയിലേക്കു മനുഷ്യനെ അടുപ്പിക്കുന്നു എന്ന നിയതമായ രീതിയില്‍ ഒരു തെറ്റുമല്ല“" - പൌരോഹിത്യത്തിന് ദൈവവുമായി ഈ പറയുന്ന ഒരു ബന്ധവുമില്ല്ല, ഒരു മതത്തിലും. അവര്‍ അവരുടെ (പുരുഷമേധാവിത്വകേന്ദ്രീകൃതമായ അധികാര വ്യവസ്ഥയുടെ)അഹങ്കാരികളും ഭോഷ്ക്കന്മാരുമായ വക്താക്കള്‍ മാത്രമാണ്.
അഭിവാദ്യങ്ങളോടെ
പഠിക്കുന്ന കാലത്ത് എന്റെ സ്കൂളില്‍ ചെറിയ ക്ലാസ്സിലെ വിദ്യാര്‍ഥികളായിരുന്ന രണ്ടു സഹോദരങ്ങള്‍ കളിക്കുന്നതിനിടയില്‍ ഒരു മരപ്പെട്ടിയില്‍ കയറിയി മുകളിലെ വാതിലടച്ചു. കൊളുത്ത് വീണ് അടഞ്ഞുപോയ പെട്ടി ഉള്ളില്‍നിന്നും തുറക്കാനാകാതെ രണ്ടുപേരും ശ്വാസംമുട്ടി മരിച്ചു. ആ കുട്ടികളുടെ അച്ഛന് താമസിയാതെ മരിച്ചു, അമ്മക്ക് മാനസികനിലതെറ്റി അവരും. ഒരു ചേച്ചിയുണ്ടായിരുന്നത് അടുത്ത കാലത്ത് ഭക്ഷണം കഴിക്കാതെ മുറിക്കുള്ളില്‍ സ്വയം അടച്ചിരുന്ന് അഴുകിപ്പോയി.
1. ആ കുട്ടികള്‍ക്ക് പെട്ടിയില്‍ കയറാതിരിക്കാമായിരുന്നില്ലേ?
2. കയറിയാല്‍ത്തന്നെ വാതില്‍ അടക്കാതിരിക്കാമായിരുന്നില്ലേ?
3. ഇനി അഥവാ വാതില്‍ അടക്കാന്‍ തീരുമാനിക്കുന്നെങ്കില്ത്തന്നെ പുറത്തുകടക്കാന്‍ വേണ്ടി കൊളുത്ത് മുമ്പേത്തന്നെ ഇളക്കിമാറ്റേണ്ടതായിരുന്നില്ലേ?
4. കുട്ടികള്‍ കയറി വാതിലടക്കുമെന്നുള്ള സാധ്യത പരിഗണിച്ച് അതുങ്ങളുട തന്തക്കും തള്ളക്കും പെട്ടിയില്‍ ദ്വാരങ്ങളിടാമായിരുന്നില്ലേ?
5.
6.
9999...
--------------------------------------------------------------------
രണ്ടുപേരെ ഒരു മുറിയിലടച്ച് ഭക്ഷണവും വെള്ളവും നിഷേധിച്ചാല്‍ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഒരാള്‍ മറ്റേയാളെ കൊന്നുതിന്നെന്നുവരും. കൊന്നവനോ അടച്ചവനോ, ആരാണാ കൊലക്കുത്തരവാദി?
"ഇനി,‘തനിക്കുശേഷം അന്ധത വളര്‍ത്തിയ മാര്‍ക്സ്’ എന്ന വിശേഷണം ബഹുഗംഭീരം.(വിഷയത്തില്‍നിന്നുള്ള നേരിയ വ്യതിചലനമാണെങ്കീലും, ചര്‍ച്ച കൊഴുപ്പിക്കും, തീര്‍ച്ച)"
അതു നടക്കാന്‍ സാധ്യതയില്ല രാജീവേ, ചര്‍ച്ചയൊന്നും അതുകൊണ്ടു ചൂടുപിടിക്കില്ല. പേന്നോക്കുന്നതിനിടയില് മാര്‍ക്സിനെ രണ്ടു പുലയാട്ടുവിളിച്ചാല് തിളക്കുന്ന ചോര നമുക്കാര്ക്കെങ്കിലുമുണ്ടോ? ഈ ചീഞ്ഞ ഇറച്ചിക്കഷണം ജാതിയുടെ തുരുമ്പിച്ച ചൂണ്ടയില്‍ കോര്‍ത്ത് മീനുള്ള സകല കുളത്തിലും ഇട്ടുനോക്കുന്നത് കുറെക്കാലമായില്ലേ കാണുന്നു? വിക്കിയില്‍നിന്നും തപ്പിയെടുത്ത ഇന്‍സ്റ്റന്റ് ഇന്ഫമേയ്ഷനും 'സന്ദേശം' എന്ന ശ്രീനിവാസന് പടവും 'റാഡിക്കല്‍ ചിന്താധാര'യും വന്നു കണ്ടില്ല, എന്തരോ ഏതോ!
ചന്ദ്രക്കാരന്‍,
അതെ അതെ താങ്കള്‍ മാത്രം പറയുന്ന ആ പ്രത്യേക
‘ഫെമിനിസം’ എടുത്ത് ഞാനങ്ങട് വിശ്വസിച്ചോളാമേ. എനിക്കൊക്കെ വിക്കിയിലും ഇന്റര്‍നെറ്റിലും പത്രങ്ങളും ലേഖനങ്ങളും ഒക്കെ വായിച്ച അറിവേ ഉള്ളൂ. താങ്കള്‍ക്ക് അത് ചിന്താധാരയില്‍ സ്വയം പൊട്ടിമുളക്കുന്നതു കൊണ്ട് പിന്നെ കുഴപ്പമില്ല. അല്ലെങ്കില്‍ ഇനി എനിക്കൊക്കെ പെട്ടെന്ന് ഹൈദരബാദ് വരെ പോയി ഫ്രം ദ ഹോര്സ്സ് മൌത് കേക്കാനുള്ള വകുപ്പില്ല.
(പിന്നെ ഇനി ഇതിനു മറുപടിയായിട്ട് അഞ്ചാറ് തവണ ചരക്ക് ചരക്ക് ഞാന്‍ അവിടെ വില പറഞ്ഞു ഇവിടെ വില പറഞ്ഞൂ മട്ടിലുള്ള കമന്റിടല്ലേ. ബോറടിച്ചൂ സാര്‍.)
അറിവില്ലെങ്കില്‍ സമ്മതിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ടെന്ന് അറിയാം എങ്കിലും ഗ്ലോറിയ അറുപതാം വയസ്സില്‍ കല്യാണം കഴിച്ചപ്പോള്‍ ഫെമിനിസ്റ്റുകള്‍ പ്രക്ഷോഭിച്ചത് എന്തിനാണ് എന്നുകൂടി ഒന്ന് അങ്ങുന്ന് വായിക്കണം.
ഇതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല, കാരണം ഒരു സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവരെ വഞ്ചിച്ച് വീഡിയോയിലാക്കിയവനേയോ അത് പ്രചരിപ്പിച്ച മാധ്യമത്തിനേയോ ഒരക്ഷരം പറയണ്ട. പറയേണ്ടത്, സഭയെ. അതിന്റെ രാഷ്ട്രീയ ഗിമ്മിക്കുകള്‍ തുടര്‍ന്നോളൂ!
------------
ഏഞ്ചല, ആദ്യമായി ഒരാള്‍ മര്യാദയ്ക്കുള്ള പോയിന്റ് പറഞ്ഞു. അവര്‍ തെറ്റു സമ്മതിച്ച് സ്ഥിതിക്ക് നിയപരമായി ഡീഫ്രോക്കിങ്ങ് ആണ്. ആ പറഞ്ഞത് വളരെ കാര്യം. ഇവിടെ കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഓരോ #$%$ അച്ചന്മാരെയൊക്കെ ഡീഫ്രോക്ക് ചെയ്യാന്‍ സഭ വിസ്സമതിച്ച്, അവര്‍ തെറ്റ് സമ്മതിക്കാത്തതുകൊണ്ട്, അവസാനം പോലീസ് വന്ന് പിടിക്കുന്നതു വരെ! ഇങ്ങിനെ ആരോപണങ്ങളുള്ളവരെ ഉടന്‍ നാട് കടത്തുകയാണ് പതിവ് അല്ലാതെ അതിനെക്കുറിച്ച് അന്വേഷിച്ച് ഉടനെ തന്നെ സഭ തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. ഇവിടെ കന്യാസ്ത്രീ തന്നെ കുറ്റം സമ്മതിക്കുകയും മഠത്തിനു നാണക്കേടുണ്ടാക്കിയതുകൊണ്ട് പിരിഞ്ഞ് പൊയ്ക്കൊള്ളാം എന്ന് സമ്മതിക്കുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. എങ്കിലും ഇങ്ങിനെ ഒരു വിഷമഘട്ടത്തില്‍ ഇരിക്കുന്ന ഒരു സ്ത്രീയെ പെട്ടെന്ന് പറഞ്ഞ് വിടരുതായിരുന്നു. അത് സഭ ചെയ്തത് മോശം മാത്രല്ല, ഈ വീഡിയോ പ്രചരിപ്പിച്ചവരും അതിനു കൂട്ടുനിന്നവരും ചെയ്തതുപോലെ തെണ്ടിത്തരമായിപ്പോയി.
കാര്യങ്ങളെല്ലാം പതിവിന് പടി മുറയ്ക്ക് നടക്കട്ടേ...
രാജീവേ,
താങ്കള്‍ പോസ്റ്റ് ഇട്ട അന്ന് സമൂഹം,സന്യാസം,ലൈംഗികത എന്നിവയെ പരാമര്‍ശിക്കുന്ന ഐറണി/സറ്റയര്‍ കലര്‍ന്ന ഈ കവിത മാത്രം കമെന്റിട്ട് പോയതായിരുന്നു. പിന്നെ ഇന്നാണ് ഇതില്‍ വീണ്ടും വരുന്നത്. വളരെ നീളം കൂടിയ ചിലകമെന്റുകള്‍ ഓടിച്ച് നോക്കിയതേ ഉള്ളൂ.
നീണ്ടു പോകുന്ന ഈ ചര്‍ച്ചകള്‍ക്കിടയില്‍ എന്റെ ചില സംശയങ്ങള്‍ ചോദിച്ചുകൊള്ളട്ടേ
1)Local TV network in Alwey reports that the lady committed suicide. :(
എന്ന് ഗുപ്തന്റെ ഒരു കമെന്റ് കണ്ടു. ഇത് വാസ്തവം ആണോ? ആ സ്ത്രീ മരിച്ചോ? ആലുവയിലേ ചാനല്‍ അങ്ങനെ തെറ്റായ വിവരം നല്‍കിയിരുന്നോ?
2) എന്നാല്‍ അവര്‍ അണിഞ്ഞിരിക്കുന്ന തിരുവസ്ത്രം അതിന്റെ പവിത്രതയെക്കുറിച്ചെങ്കിലും കുറഞ്ഞപക്ഷം ചിന്തിക്കേണ്ടതായിരുന്നു.
കുഞ്ഞന്റെ ഈ പരാമര്‍ശം ഗുപ്തന്
“കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഇട്ട് ആരോടെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ വിമോചനപ്രഖ്യാപനം ആവും. പൌരോഹിത്യത്തെ അടിക്കാന്‍ വിപ്ലവകാരികള്‍ക്ക് ഒരു വടിയും. അക്കാര്യം ലേഖകന്‍ മുകളില്‍ പറഞ്ഞല്ലോ.“
കുഞ്ഞന്റെ ആ വാക്യം ചില സംഗതികളിലേക്കുള്ള ചൂണ്ട് പലക തന്നെയാണ്. ഉദാ. ഒരു പോലീസുകാരന്/കാരി, അയാള്‍ ഇതുപോലെ ഒരു സെക്ഷ്വല്‍ സ്കാന്‍ഡലില്‍ ഉള്‍പ്പെടുന്നു എന്ന് കരുതുക , പ്രസ്തുത ക്ലിപ്പിംഗില്‍ അയാള്‍ യൂണിഫോം ഇട്ട് വേഴ്ച നടത്തുന്നതോ, ലൊക്കപ്പില്‍ വെച്ച് വേഴ്ച നടത്തുന്നതോ ആയ ഒരു രംഗവും... തീര്‍ത്തും സ്വകാര്യമായ ഒരു ഹോട്ടല്‍ മുറിയില്‍ നടത്തുന്ന വേഴ്ചാരംഗവും രണ്ട് നിലപാടുകളിലേക്ക് തന്നെയാണ് ബോധപരമായോ, അബോധപരമായോ കൊണ്ട് ചെന്നെത്തിക്കുക എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഫലത്തില്‍ രണ്ടും ഒന്നാണെങ്കിലും “കാക്കിയെ വ്യഭിചരിച്ചു” എന്നൊരു പരാമര്‍ശം ആദ്യത്തെ സാഹചര്യത്തില്‍ തുല്യം ചാര്‍ത്തുന്നതിനായിരിക്കും നാം ഉള്‍പ്പെടുന്ന സമൂഹത്തിന് താല്‍പ്പര്യം എന്ന് കരുതുന്നു. അതിനാല്‍ തന്നെ ഉടല്‍രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം ന്യായമായും ഗണിക്കേണ്ടതാണ്.
3)നളന്റേതാണ് താഴെ കാണുന്ന അഭിപ്രായം
പൌരോഹസ്ത്യത്തിലേക്ക് ആരേയും നിര്‍ബന്ധിക്കുന്നില്ല എന്നു പറഞ്ഞാല്ക്കൂടി (വാസ്ഥവം മറിച്ചാണെന്നത് മറ്റൊരു വിഷയം), ഒരാള്‍ ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുന്നത്, മിനിമം ഭാഷയില്‍ മനുഷ്യാവകാശലംഘനമാണു. ഓ അല്ലെങ്കില്‍തന്നെ എന്നാണു മതങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കു പുല്ലുവില നല്‍കിയിട്ടുള്ളത്.
നളനോട് ഞാന്‍ വികാരപരമായി യോജിക്കുന്നു; എന്നാല്‍ സാങ്കേതികമായി ചില സംശയങ്ങള്‍ പങ്കിടട്ടേ... രതി എന്നത് തീര്‍ത്തും ജൈവസഹജമായ ഒരു പ്രക്രിയയാണ് ആയതിനാല്‍ തന്നെ അതിന് വിലക്കുക്കള്‍ എര്‍പ്പെടുത്തുന്നത് ശരിയല്ല എന്ന് നിലപാടിനോട് വികാരപരമായി ഞാന്‍ യോജിക്കുന്നു. എന്നാല്‍ ജൈവനിഷേധം നടത്തുന്ന മറ്റു ഇടപെടലുകളും ഇല്ലേ?
ഉദാ1. ചില എയര്‍ലൈന്‍സ് കമ്പനികള്‍ അവരുടെ സ്ത്രീ ജീവനക്കാരെ ജോലിക്ക് തിരഞ്ഞെടുക്കുന്ന വേളയില്‍ വിവാഹം/ഗര്ഭാധാരണം എന്നിവയെ കുറിച്ച് ഉടമ്പടി പത്രങ്ങളില്‍ ഒപ്പ് വെയ്ക്കുന്നു. ഇത് ശരിയാണോ? പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയ്ക്ക് ജൈവപരമായ ഒരു പ്രക്രിയയാണ് ഗര്ഭാധാരണം എന്നിരിക്കേ അതിനെ നിഷേധിക്കുന്നത് ലൈംഗിക നിഷേധം എന്നതു പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതല്ലേ? ഉദാ2: ഗര്ഭാധാരണം തടയുന്നത് (സ്വകാര്യ)ജീവിതത്തില്‍ മറ്റുപലരും ചെയ്യുന്നതാണ് അതില്‍ വലിയ കഴമ്പില്ല എന്നൊക്കെ ചിലര്‍ പറഞ്ഞേക്കാം അവര്‍ക്കുള്ളതാണ് ഈ രണ്ടാമത്തെ ഉദാഹരണം. ചില പരസ്യ/മോഡലിംഗ് കമ്പനികളില്‍ മോഡല്‍ ആയി കോണ്ട്രാക്റ്റ് വെയ്ക്കുന്ന സമയത്ത് ആര്‍ത്തവചക്രത്തെ വരെ ഉടമ്പടിയില്‍ കൊണ്ട് വരുന്നു എന്നത് അറിവുള്ളതല്ലേ. ഇത് ജൈവപ്രകിയകളുടെ നിഷേധം തന്നെ അല്ലേ? lingerie മോഡലുകള്‍ക്ക് അടിവസ്ത്രപ്രദര്‍ശനം നടത്തുപ്പോള്‍ സാനിറ്ററി പാഡോ, സുതാര്യമായ അടിവസ്ത്ര പ്രദര്‍ശനത്തില്‍ ടാമ്പൂണോ ധരിക്കുന്നത് അരോചകമാകുമെന്ന മോഡലിംഗ്കമ്പനി നിയമപ്രകാരം ഇത്തരം എതിര്‍നീക്കങ്ങള്‍ നടത്തുകയും അവസാനം പിറ്റ്യൂറ്ററി ഗ്രന്ഥി, ജെനിറ്റിക്കല്‍ ക്ലോക്ക് എന്നിവയ്ക്ക് വരെ ഹാനികരമാകുന്ന വിധം ഔഷധപ്രയോഗം നടത്തുന്നതിലെ രാഷ്ട്രീയം?
ഇവിടെ പല ഫെമിനിസ്റ്റ് (?) വ്യാഖ്യാനങ്ങളും കണ്ടു. ആയവര്‍ ഇതിനെ കുറിച്ചൊന്ന് പറഞ്ഞാല്‍ നന്നായിരുന്നു
സ്വാഭാവികമായും ഇത്തരം ഒരു നിയമം തന്നെ അല്ലേ സന്യാസമഠങ്ങളും മുന്നോട്ട് വെയ്ക്കുന്നത്? ഒന്ന് പ്രത്യക്ഷത്തില്‍ കച്ചവടം ആണെകില്‍ മറുഭാഗത്ത് ????
സന്യാസമഠങ്ങളില്‍ ലൈംഗിക നിഷേധം നടത്തുന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം “ഒരുതരം സ്വയംപീഡനം(മസോക്കിസം) എന്ന് മാത്രമാണ്. അത് ഒരാള്‍ക്ക് തോന്നുന്നെകില്‍ സ്വമേധയാ ആചരിക്കേണ്ടതാണ് , അല്ലാതെ മതപരമായ/കച്ചവടപരമായ അടിച്ചേല്‍പ്പിക്കലുകള്‍ ഉണ്ടാകരുത്“
ഇനി എത്ര ശതവര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാലാണ് കാമം പാപമല്ലെന്നുള്ള അവബോധം സമൂഹത്തില്‍ നിറയുക എന്നറിയില്ല. ... എന്ന വെള്ളെഴുത്തിന്റെ അഭിപ്രായം തന്നെയാണ് എനിക്കും.
കത്തോലിക്കാ സഭ പതിനാറാം നൂറ്റാണ്ട് വരെ വിവാഹം അനുവദിച്ചിരുന്നു എന്നു കൂടി അറിയുക. അത് മാറ്റാനുണ്ടായ സാഹചര്യം മാര്‍പ്പാപ്പയ്ക്കും മറ്റും അനധികൃതമായ വ്യക്തിപരമായ സ്വത്തും പിള്ളേരും ഭാര്യമാരും അങ്ങിനെ സഭ ഒരു നാശത്തിന്റെ വക്കില്‍ എത്തിയപ്പോഴാണ് .... ഇത് എലിയേ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്. സന്യസ്ഥരായാല്‍ മാത്രമേ ലോകസേവനം/ആതുരസേവനം/ആത്മീയത എന്നിവ സാധ്യമാകൂ എന്നമട്ടിലുള്ള കടുംപിടുത്തങ്ങള്‍ക്ക് എത്രമാത്രം സാധുതയുണ്ട്? ലോകത്തിലെ മനുഷ്യസ്നേഹികളുടെ/ആതുരസേവകരുടെ ഒരു നീണ്ട നിരയെടുത്താല്‍ അതില്‍ ലൈംഗികത/കുടുംബം നിഷേധിച്ച് പ്രവര്‍ത്തിച്ചവരാണോ അല്ലാത്തവരാണോ എന്ന് ഒരു “ചുമ്മാ കണ്ണോടിക്കല്‍ കമ്പാരിസണ്‍” നടത്തിയാല്‍ തന്നെ യാഥാര്‍ത്ഥ്യം വെളിപ്പെടും.
കല്യാണം കഴിക്കുന്നതും കുട്ടികളെ പ്രസവിക്കുന്നതും എല്ലാം ഫെമിനിസത്തില്‍ അടിമത്തത്തിന്റെ ഉദാഹരണങ്ങളാണ്. പലരീതിയിലുള്ള ഫെമിനിസ്റ്റ് ലേഖനങ്ങളും, സംഹിതകളും പരിചയപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് കണ്ടെത്താനായിട്ടില്ല. കുട്ടികളെ പ്രസവിക്കുന്നത് ഒരു ജൈവപ്രക്രിയ എന്നിരിക്കേ (ഉഭയസമ്മതത്താല്‍..) അത് ആന്റിഫെമിനിസം ആകുന്നതെങ്ങിനെയെന്ന് ചെറിയബുദ്ധിയില്‍ ആലോചിച്ച് പിടികിട്ടുന്നില്ല? “ഫെമിനൈന്‍“ എന്ന ഒരു ജൈവാവസ്ഥയുടെ കിടപിടിച്ചാണ് ഫെമിനിസം ഉണ്ടാകുന്നതെന്നിരിക്കേ ഇത് ഇത്തരത്തിലുള്ള ഋണാത്മകമായ പരാമര്‍ശത്തിന്റെ സാംഗത്യം വെളിപ്പെടുന്നില്ല.
ഇതിനു തൊട്ട് മുന്‍പ് അല്ലേ ഒരു മല്ലികാന്നോ മറ്റും പേരുള്ള ഒരു സ്ത്രീ ഇതുപോലെ വീഡിയോ ക്ലിപ്പ് പുറത്തായതില്‍ ആത്മഹത്യ ചെയ്തത്? ഇതില്‍ ഒരു തിരുവസ്ത്രം ധരിച്ച ഒരു കന്യാസ്ത്രി വന്നപ്പോള്‍ അതില്‍ കന്യാസ്ത്രീയ്ക്ക് ലൈംഗിക സ്വാതന്ത്ര്യം ഇല്ലായെന്നും മതങ്ങളേ പാടില്ലായെന്നും ഒക്കെ കൊണ്ട് വരുന്നത് അങ്ങിനെയങ്ങ് സമ്മതിച്ച് തരാന്‍ ബുദ്ധിമുട്ടുണ്ടേ. പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പരാമര്‍ശമാണിത്. പണ്ട് ശൈലജാനായരേയും, മൈസൂര്‍മല്ലികയേയും, ചാലക്കുടി പടക്കത്തേയും ഒക്കെ കണ്ട് തള്ളിയിരുന്ന നാം അതേ പോലെ ഒരു അര്‍ഹിക്കുന്ന അവഗണന ഈ സംഭവത്തിന് നല്‍കുന്നതെന്തിനാണ്? തീര്‍ച്ചയായും നേരത്തേ പറഞ്ഞ “ഉടല്‍രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം“ എന്ന വസ്തുത വീണ്ടും കടന്നുവരുന്നു. ഇവിടെ തിരുവസ്ത്രം ഒരു സിംബലാണ്... (സന്തോഷ് മാധവന്റെ ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയ പോലീസുകാരന്റെ യൂണിഫോം വെറും ഒരു തുണിക്കഷ്ണമല്ല എന്നത് പോലെ തന്നെയാണ്...) അത്തരത്തില്‍ ഒരു സിംബലോ/ചൂണ്ട് പലകയോ ആണ് ഈ തിരുവസ്ത്രം എന്നത് കൊണ്ട് തന്നെയാണ് അരോപണപ്രത്യാരോപണങ്ങളില്‍ സഭയും, സന്യാസാവസ്ഥയും കടന്ന് വരുന്നത്. അതില്‍ അസഹിഷ്ണുതയ്ക്ക് കാര്യമില്ല.
രാഷ്ട്രീയം മൂലം കൊലപാതകങ്ങള്‍ ഉണ്ടാകുന്നു, മതം ഒരളവുവരെ അതിന് തടയിടുന്നു എന്ന മട്ടിലുള്ള അഭിപ്രായങ്ങളോടും യോജിക്കാനാവുന്നില്ല. മതവും, രാഷ്ട്രീയവും ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ത്തും, പരസ്പരം പോരടിച്ചും നീങ്ങുന്ന ഒരു താരയാണ് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്നിരിക്കെ... തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ടവകാശത്തില്‍ വരെ മതങ്ങള്‍/ജാതികള്‍ ഇടപെടുന്ന ഇന്ത്യ രാജ്യത്ത് ... “അഞ്ചാളുള്ള കുടുംബത്തില്‍ നിന്ന് ഒരുത്തനെങ്കിലും ഇറങ്ങണം... ചാകാനാണെങ്കില് ചാകാന്‍” എന്ന ആപ്തവാക്യത്തിലും, ഇടയലേഖനങ്ങളിലും വിശ്വസിച്ച് വിമൊചനസമരംനടത്തിയ കേരളത്തില്‍ പ്രത്യേകിച്ച്.... ചരിത്രം പരിശോദിച്ചാല്‍ മതപരമായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഭീമമായ കണക്ക് ചാവുകുഴി തോണ്ടി എടുക്കേണ്ടിവരും.
ഒരു പാട്രിയാര്‍ക്കിയല്‍ സമീപനമാണ് സഭ ഇവിടെ സ്വീകരിച്ചത്. എന്നാല്‍ അതിന്റെ മാനവിക പക്ഷം എന്തെന്ന് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഒരു വിവാഹിതയായ സ്ത്രീയാണ് ഇതിലെ കഥാപാത്രമെങ്കില്‍ മാസ്സൈക്കി പരിഗണിച്ച് പുരുഷന്/ഭര്‍ത്താവ് അവരെ ഉപേക്ഷിക്കും എന്നതുപോലെ തന്നെ ഒരു നടപടിയാണ് സഭയുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ആയതിന്റെ അര്‍ത്ഥങ്ങളും,വിദൂരപ്രഭാവങ്ങളും കാനോന്‍നിയമത്തിന്റെ തലത്തിലും, ജൈവീകതലത്തിലും, മാനവിക തലത്തിലും ചര്‍ച്ചചെയ്യപ്പെറ്റേണ്ടതാണ്. അല്ലാതെ തന്റെ ഇസത്തില്‍/സ്വന്തം വിശ്വാസത്തില്‍ നമുക്കുള്ള (“ഞാന്‍“ ഉള്‍പ്പെട്ട “നാം”) വിവരം തെളിയിക്കാനുള്ള ബൌദ്ധികവ്യായാമം ആകരുത്
മുകളിലെ കമെന്റ് അല്‍പ്പം നീളക്കൂടുതലുള്ളതായതിനാല്‍, ഇനി ഈ കമെന്റുമായി ബന്ധപ്പെട്ട് വരുന്ന അഭിപ്രായങ്ങള്‍ രാജീവിന്റെ പോസ്റ്റില്‍ ഓഫ്ടോപ്പിക്കാകുമെങ്കില്‍ മാത്രം ആയതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ഇവിടെയാകാം.
ഓഫ്:
ഡിങ്കന്,
എഴുപതികളിലേയും (ഇപ്പോള്‍ പോലും) ഹാര്‍ഡ് കോര്‍ ഫെമിനിസ്റ്റുകള്‍ കല്യാണം കഴിക്കുന്ന സ്ത്രീകള്‍ ചെയ്യുന്നത് വര്‍ഗ്ഗ വഞ്ചനയാണെന്നും, കല്യാണം എന്നതൊരു പേട്രിയാര്‍ക്കല്‍ സെറ്റപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മൂരാച്ചിത്തരം ആണെന്നും അതു ക്യാപിറ്റലിസം ആണെന്നുമാണ് തിയറികളും ലേഖനങ്ങളും ഉള്ളത്. ഇതിപ്പോഴും വിശ്വസിക്കുന്ന പ്രവര്‍ത്തിച്ചു പോരുന്ന ഒരുപാട് ഫെമിനിസ്റ്റുകള്‍ പാശ്ചാത്യ നാടുകളില്‍ ഉണ്ട്. ഈ ഒരൊറ്റ കാരണം കൊണ്ട് കൂടിയുമാണ് പല സ്ത്രീകളും ഞാനൊരു ഫെമിനിസ്റ്റല്ല എന്ന് ധൃതിയില്‍ ഫെമിനിസത്തെ തള്ളിപ്പറയുന്നതും.
എന്നിട്ട് അതു പറഞ്ഞോണ്ട് നടന്ന് ഗ്ലോറിയ തന്നെ കല്യാണം കഴിച്ചപ്പോള്‍ ഗ്ലോറിയക്കാമെങ്കില് ഞങ്ങള്‍ക്കെന്തു കൊണ്ട് ആയിക്കൂടാ എന്ന് ചോദിക്കുന്ന ഒരുപാട് ചര്‍ച്ചകളും ലേഖനങ്ങളും പഠനങ്ങളും മറ്റുമുണ്ട്. (ഇന്റര്‍നെറ്റിലും വിക്കിയിലും ഉണ്ട്, സേര്‍ച്ച് ചെയ്തു നോക്കൂ.)
ഫെമിനിസം ഒരു പ്രത്യേക സെറ്റ് ഓഫ് നിയമങ്ങളുള്ളതായിരിക്കുന്നതിനു അതിനു പകരം ഒരു സ്ത്രീയ്ക്ക് എന്തും ചൂസ് ചെയ്യാന്‍ സ്വാതന്ത്ര്യം നിയപരമായും സാമൂഹ്യപരമായും ഉണ്ടാവണം എന്ന് വിശ്വസിക്കുന്ന പുതിയ തരം ഫെമിനിസത്തിനെ ഇഷ്ടപ്പെടുന്നവരാണ് ഞാനൊക്കെ. എന്ന് വെച്ചാല്‍ എനിക്ക് ബുര്‍ക്കാ ധരിക്കണമെങ്കില്‍ ധരിക്കാം, പക്ഷെ അത് എന്റെ മേല്‍ നിര്‍ബന്ധിക്കപ്പെടരുത്...
ഇതിനെക്കുറിച്ച് പറയാന്‍ ആണെങ്കില്‍ എനിക്കൊരുപാട് ഉണ്ട്. ഒരു പോസ്റ്റ് വേണ്ടി വരും അതിന്റെ കോമ്പ്ലെക്സിറ്റി വിശദീകരിക്കാന്‍..
ഞാന്‍ ഉദ്ദേശിച്ച കമ്പാരിസണ്‍ വ്യക്തമാക്കട്ടെ.
വിവാഹവും ദൈവബോധവും രണ്ടു നല്ല ആശയങ്ങളാണ്്. അവ രണ്ടും ഉദ്ദേശമാക്കേണ്ടത് വ്യക്തി സാമൂഹ്യ സുര്ക്ഷിതത്വവും വളര്ച്ചയുമാണ്്. എന്നാല്‍ ഇവ രണ്ടും ഈ ഉദ്ദേശത്തില്‍ നിന്നും വ്യതിചലിച്ച് വ്യവസ്ഥാപിത താല്പര്യങ്ങളെ കെട്ടിപ്പടുത്താല് അവ രണ്ടൂം മാനുഷിക മൂല്യങ്ങളുടെ നിഷേധത്തിലേക്കു വഴി തെളിക്കുന്നു. അതിനാല്‍ ഇവ രണ്ടും ഒരു പോലെ എതിര്ക്കപ്പെടേണ്ടതാണ്്. അതായത് ഇന്നത്തെ തരത്തിലുള്ള അറേഞ്ഡ് വിവാഹങ്ങളും ഇന്നത്തെ മത വ്യവസ്ഥകളും.
അല്ലാതെ നളന് പ്പെറഞ്ഞതു പോലെ ‘പ്രാഥമികമായ് അവകാശങ്ങളെ നിഷേധിക്കുന്ന പൌരോഹിത്യവുമായി, അവയെ അംഗീകരിക്കുന്ന അറേഞ്ചഡ് മാരേജുകളുമായി താരതമ്യപ്പെടുത്തുന്നത്, പൌരോഹത്യത്തെ രക്ഷിക്കാനുള്ള ഒരു കുഞ്ഞാടിന്റെ മതാധിലാരഘടനകളോടുള്ള അടിമത്തമായല്ലാതെ മറ്റൊന്നായി കാണാന്‍ വയ്യ.‘
എന്റെ താരതമ്യത്തിന്റെ ഉദ്ദേശം ഇതല്ല എന്നു ഞാന്‍ പ്രത്യേകിച്ചു പറയട്ടെ.
രാജീവ്,
“പൌരോഹിത്യം ദൈവത്തിന്റെ പാതയിലേക്കു മനുഷ്യനെ അടുപ്പിക്കുന്നു എന്ന നിയതമായ രീതിയില്‍ ഒരു തെറ്റുമല്ല“" ഇതും ഒരു Hypothetical ആയിട്ടു പറഞ്ഞതാണ്്.
പിന്നെ എനിക്കുള്ള ഒരു സംശയം, പൌരോഹിത്യത്തിലും ഇന്നത്തെ നല്ല ഒരംശം അറേഞ്ഡ് വിവാഹങ്ങളിലും ധ്വംസിക്കപ്പെടുന്നതു മനുഷ്യാവകാശമല്ലേ?
മനുഷ്യ സമൂഹങ്ങള്‍ക്കു നഷ്ടമായ മാനുഷിക മൂല്യങ്ങളേക്കുറിച്ചു തിരിച്ചറിവുണ്ടായ അടുത്ത കാലത്താണ്് ഇവ രണ്ടും മൈക്രോസ്കോപ്പിനൂ താഴെ വന്നതെന്നും രണ്ടിനും എതിരായി നിയമപരമായും അല്ലാതെയും ഉയര്‍ന്നു വന്ന എതിര്‍പ്പുകളില്‍ മനുഷ്യാവ്വകാശ ധ്വസനം അടിവരയിട്ടു പറയുന്നുണ്ട് എന്നും മാനസിലാക്കിയാല്‍ ഇവ രണ്ടിലുമുള്ള മന്സുഷ്യാവകാശ ധംസനം മനസിലാക്കാവുന്നതേ ഉള്ളു.
രണ്ടിലും നിലനില്‍ക്കുന്നത് അര്‍ത്ഥമില്ലാത്ത മേധാവിത്വം, വ്യക്തിയുടെ സതന്ത്രചിന്തയോ, വ്യക്തിത്വമോ, ബുദ്ധിയോ, കഴിവോ, ഡിഗ്നിറ്റിയോ, സ്നേഹമോ, സത്യമോ മാനിക്കാത്ത, കേവലം ജാഡയും,അസത്യവും, അടിമത്വവൂം, ദൈവത്തെ മറക്കുന്ന മനുഷ്യത്വമില്ലാത്ത നിയമവ്യവസ്ഥകളും അങ്ങനെ പലതും.
ശരിയാണ്് രണ്ടും തമ്മില്‍ ധാരാളം വ്യത്യാസങ്ങള്‍ ഉണ്ട്. അരേഞ്ജ്ഡ് വിവാഹം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിലൊന്നായ ലൈംഗികതയെ അനുവദിക്കുന്നു:)വേറെ പ്രാധമിക ആവശ്യങ്ങളൊന്നും മനുഷ്യനില്ലേ?
എന്റെ അഭിപ്രായത്തില്‍ ഇന്നത്തെ അറേഞ്ഡ് മാരിയേജു സമ്പ്രദായവും, പൌരോഹിത്യവും രണ്ടും നിര്‍മാര്‍ജനം ചെയ്യേണ്ട്താണ്്.
പക്ഷെ വിവാഹം അതിന്റെ എല്ലാ നന്മകളോടും കൂടി നിലനില്ക്കയും വേണം.
ഓഫ്.ടോ
Inji , എന്റെ കമെന്റിനെ ബോധപൂര്‍വ്വമോ, അബോധപൂര്‍വ്വമോ ചെറുതായി തെറ്റിധരിച്ചിരിക്കുന്നു.
കല്യാണം കഴിക്കുന്നതും കുട്ടികളെ പ്രസവിക്കുന്നതും എല്ലാം ഫെമിനിസത്തില്‍ അടിമത്തത്തിന്റെ ഉദാഹരണങ്ങളാണ്.
എന്ന താങ്കളുടെ പരാമര്‍ശം ക്വാട്ട് ചെയ്തെങ്കിലും ഞാന്‍ മറുപടിയില്‍ ഊന്നല്‍ കൊടുത്തഭാഗം
കുട്ടികളെ പ്രസവിക്കുന്നത് ഒരു ജൈവപ്രക്രിയ എന്നിരിക്കേ (ഉഭയസമ്മതത്താല്‍..) അത് ആന്റിഫെമിനിസം ആകുന്നതെങ്ങിനെയെന്ന് ചെറിയബുദ്ധിയില്‍ ആലോചിച്ച് പിടികിട്ടുന്നില്ല?
എന്നാണ്. ആയതിനാല്‍ വിവാഹം എന്നതിനല്ല, മറിച്ച് കുട്ടികള്‍,പ്രസവം
എന്നിവ ആന്റിഫെമിനിസത്തില് പെടുന്നു എന്നതിനോടുള്ള അഭിപ്രാരമായാണ് സ്വാഭാവികമായും അതിനെ പരിഗണിക്കേണ്ടത്. “വിവാഹം“, “രണ്ട് ജൈവപങ്കാളികള് തമ്മിലുള്ള രതി“ എന്നിവ തിരിച്ചറിയാനാകും. ആയതിനാലാണ് വിവാഹത്തെ ഒഴിവാക്കി “കുട്ടികളെ പ്രസവിക്കുന്നത് ഒരു ജൈവപ്രക്രിയ...” എന്ന് കമെന്റ് തുടങ്ങിയത്...
ഇന്റര്‍നെറ്റിലും, വിക്കിയിലും ഇള്ള ലേഖനങ്ങള്‍ വായിക്കാറുണ്ട്, അതില്‍ ഫെമിനിസ്റ്റ് ലേഖനങ്ങളും ഉള്‍പ്പെടാറുണ്ട്. എന്നാല്‍ സ്വന്തമായി തങ്ങള്‍ക്ക് ഒരു ഇടം ഉണ്ടാക്കുന്നതിന് പകരം അപക്വമായി/അപകടപരമായി നിലപാടുകളുള്ള ഫൈമിനിസ്റ്റ് ലേഖനങ്ങളെ അര്‍ഹിക്കുന്ന അവഗണന തന്നെയാണ് നല്‍കാറുള്ളത് എന്നാല്‍. വസ്തുതാപരമായി/സറ്റയര്‍ കലര്‍ന്ന ഇത്തരം ലേഖനങ്ങളെയും, അത് എഴുതിയവരേയും ബഹുമാനത്തൊടെ കാണുകയും ചെയ്യുന്നു. അല്ലാതെ ഫെമിനിസത്തില്‍ ഒരു മോണോട്ടസി ഡിങ്കന്റെ പക്ഷത്തില്ല.
എന്ന് വെച്ചാല്‍ എനിക്ക് ബുര്‍ക്കാ ധരിക്കണമെങ്കില്‍ ധരിക്കാം, പക്ഷെ അത് എന്റെ മേല്‍ നിര്‍ബന്ധിക്കപ്പെടരുത്... എന്നതില്‍ നിന്ന് വ്യത്യാസമുള്ള നിലപാടാണ് സഭ അനുശാസിക്കുന്ന സന്യാസത്തില്‍ കണ്ടത്.
(വേണമെങ്കില്‍ ഒഴിഞ്ഞുമാറാം... എന്നൊരു ഭീകരമായ അവഗണന അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും)
ഓഫ്:
ഡിങ്കന്
ഫാമിലിയാണ് കുട്ടികളെ പ്രസവിക്കുന്നത് വഴി ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതും തള്ളിപറയപ്പെട്ടിരുന്നു. അല്ലാതെ ഒറ്റൊക്കൊരു സ്ത്രീ സ്വന്തം ഇഷ്ട പ്രകാരം ഒരു കുട്ടിയെ പ്രസവിക്കുന്നു നോക്കി വളര്‍ത്തുന്നു എന്നതല്ല അല്ലെങ്കില്‍ ഒരു സ്ത്രീയും പുരുഷനും ഒറ്റയ്ക്ക് ജീവിക്കുന്നതിലും അല്ല. ഭൂരിഭാഗവും ചെയ്യുന്നത് ഫാമിലി സെറ്റ് അപ്പില്‍ കുട്ടികളെ പ്രസവിക്കുകയാണ്. ഫാമിലിയെ തന്നെ തള്ളിപ്പറയുകയാണ് ഹാര്‍ഡ് കോര്‍ ഫെമിനിസ്റ്റുകള്‍. അതുകൊണ്ടാണ് പേട്രിയാര്‍ക്കി എന്നുദ്ദേശിച്ചത്. കുട്ടികള്‍ ഇല്ലെങ്കില്‍ ഇതിനൊന്നും വാലിഡിറ്റി വരുന്നില്ല. കുട്ടികള്‍/ പ്രസവം എല്ലാമാണ് സ്ത്രീയെ ഒരു ഫാമിലി സെറ്റ് അപ്പില്‍ പുരുഷനും മേല്‍ക്കോയ്മ വരുത്താന്‍ ഉപയോഗിക്കുന്നത് എന്നാണ്.. അതാണല്ലോ ഡിങ്കാ യു.എസ് ഇലക്ഷനെ വരെ മാറ്റി മറിക്കുന്ന അബോര്ഷന് റൈറ്റ്സ്.
കേറ്റ് മിലറ്റിന്റെ ‘സെക്ഷുവല് വയലന്‍സ്’, അതിനു ശേഷം വന്ന ബ്രൌണ്മില്ലര്, ആറ്റ്കിന്സണ് ഇവരൊക്കെ ഇതാണ് പ്രചരിപ്പിച്ചത്..
-- ഇത് എന്റെ ലാസ്റ്റ് കമന്റ് ഈ വിഷയത്തില്‍--
ഫാമിലിയാണ് കുട്ടികളെ പ്രസവിക്കുന്നത് വഴി ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതും തള്ളിപറയപ്പെട്ടിരുന്നു.....ഫാമിലിയെ തന്നെ തള്ളിപ്പറയുകയാണ് ഹാര്‍ഡ് കോര്‍ ഫെമിനിസ്റ്റുകള്‍.
ഇവിടെ ഹാര്‍ഡ്കോറ് എന്ന് ഗണിക്കുന്നതു വ്യക്തിപരമായ തീരുമാനം അല്ലേ?
ഫാമിലി എന്ന കണ്‍സെപ്റ്റ് അല്ലാതെ “കമ്യൂണ്‍” എന്ന അവസ്ഥയില്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു ആന്റി-പാട്രിയാര്‍ക്ക് സമൂഹസങ്കല്പ്പം ഉള്‍പ്പെടുന്ന ഫെമിനിസ്റ്റ് ചിന്താധാരകളും ഉണ്ടല്ലോ? സ്ത്രീകളെ പുരുഷാധിപത്യത്തിലേക്ക് തള്ളിവിടുന്ന ഘടകങ്ങായി മാത്രമല്ലാതെ കുട്ടികളെ കാണുന്നൊരു ചിന്താരീതി. അതിനാല്‍ അനവധി ഫെ.ചി.ധാരകളില്‍ ഒന്നുമാത്രമെടുത്ത് ജെനറലൈസ് ചെയ്യാന്‍ കഴിയുന്നതെങ്ങിനെ?
വിഷത്തിലധിഷ്ഠിതമായ ചര്‍ച്ചകളെയും, (മറ്റുള്ളവരുടെ) അഭിപ്രായങ്ങളില്‍ നിന്ന് സ്വാംശീകരണവും, അതിലൂന്നിയ മറുപടികളേയും തുടര്‍ന്നും പരിഗണിക്കുന്നതിനാല്‍ തന്നെ
-- ഇത് ഈ വിഷയത്തില്‍ എന്റെ ലാസ്റ്റ് കമന്റ് അല്ല--
"എന്ന് വെച്ചാല്‍ എനിക്ക് ബുര്‍ക്കാ ധരിക്കണമെങ്കില്‍ ധരിക്കാം, പക്ഷെ അത് എന്റെ മേല്‍ നിര്‍ബന്ധിക്കപ്പെടരുത്."
ഇതിനു വേണ്ടിയല്ലെ ഞങ്ങള്‍ പുരുഷമേധാവികള്‍ കഷ്ടപ്പെട്ടുകൊണ്ടിരുന്നത്. അതു നിങ്ങളെക്കൊണ്ടു തന്നെ പറയിപ്പിക്കുക. നിര്ബന്ധിപ്പിക്കേണ്ട എനേര്‍ജി ലാഭം. ഇനി സ്വന്തമായി ഇഷ്ടം തോന്നി ചെയ്യിപ്പിക്കേണ്ടുന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കണം. വെറുതേ ഇത്രയും നാള് ഛേ!. ഈ ബുദ്ധി നേരെത്തേ തൊന്നിപ്പിക്കാത്തെ ദൈവത്തിനു വച്ചിട്ടുണ്ട്.
ഫെമിനിസത്തിനെന്നല്ല, മോഡേണിറ്റിയുടെ ബൗദ്ധികാന്ത്യത്തിനുശേഷമോ അതിനു തുടക്കം കുറിച്ചുകൊണ്ടോ ഉരുവപ്പെട്ടിട്ടുള്ള ഒരു രീതിശാസ്ത്രത്തിനും (അതെ, ഫെമിനിസം ഒരു മെതഡോളജി മാത്രമാണ്, ഒറ്റവാക്കില്‍പ്പറഞ്ഞാല്‍) സെന്റര്‍ (കേന്ദ്രം) ഇല്ല. വിശാലമായ അര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളാവുന്ന ഒരു വിശകലനരീതി മാത്രമാണത്. അതില്‍ സ്ത്രീ പോലും രണ്ടാം സ്ഥാനത്താണ്, സ്ത്രീപക്ഷമാണ്, കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ സ്ത്രൈണപക്ഷമാണ് മുഖ്യം. അതുകൊണ്ടുതന്നെ ഫെമിനിസ്റ്റിക് എന്നത് മാര്‍ക്സിയന്‍ എന്ന വിവക്ഷപോലെത്തന്നെ സങ്കീര്‍ണ്ണമാണ്. (മാര്‍ക്സിസ്റ്റ് എന്നാല്‍ കമ്യൂണിസ്റ്റും കമ്യൂണിസ്റ്റ് എന്നാല്‍ സി.പി.എമ്മും സി.പി.എമ്മെന്നാല്‍ പിണറായി വിജയനും എന്നു കരുതുന്ന/ഭാവിക്കുന്ന നേര്/കുടില ബുദ്ധികള്‍ ക്ഷമിക്കുക. അപ്പാരന്റ് തിംഗ്സ് ആര് ആള്‍വേയ്സ് ഡിസപ്റ്റിവ് എന്നാണ് വിവരമുള്ളവര്‍ പറയുന്നത്).
ചരിത്രം കണ്ട ഏറ്റവും വലിയ പാട്രിയാക്കല്‍ എന്റിറ്റിയാണ് കത്തോലിക്കാസഭ, ജനവിരുദ്ധമെന്നതിലുപരി സ്ത്രീവിരുദ്ധമായ ഒന്ന്. ഉല്‍പ്പാദനപ്രക്രിയയില്‍ സ്ത്രീയുടെ പങ്കാളിത്തം അനുവദിക്കുകയും അതേ പ്രക്രിയയുടെ അനിവാര്യമായ ഉല്‍പ്പന്നമായ അധികാരത്തില്‍ അവര്‍ക്ക് സ്ഥാനം നിഷേധിക്കുകയും ചെയ്യുന്ന ഇരുതലമൂര്‍ച്ചയുള്ള തന്ത്രമായിരുന്നു അവരുടേത്. (സ്ത്രീവിരുദ്ധത ജനവിരുദ്ധതയേക്കാള് എളുപ്പത്തില്‍ വേരുപിടിപ്പിക്കാവുന്ന ഒന്നാണ്, ജനസംഖ്യയില്‍ പകുതിയോളം പുരുഷന്മ്മാരാണല്ലോ! മെരുക്കിനിര്ത്താവുന്ന ഒരു ശത്രു ആരുടേയും സ്വപ്നമല്ലേ?) ഫെമിനിസ്റ്റെന്ന് അവകാശപ്പെടുന്ന ആരെങ്കിലും കത്തോലിക്കാസഭയെ ന്യായീകരിക്കുന്നതിലും വലിയ ഒരു വൈരുദ്ധ്യമില്ലതെന്നെ.
"കുട്ടികള്‍ ഇല്ലെങ്കില്‍ ഇതിനൊന്നും വാലിഡിറ്റി വരുന്നില്ല. കുട്ടികള്‍/ പ്രസവം എല്ലാമാണ് സ്ത്രീയെ ഒരു ഫാമിലി സെറ്റ് അപ്പില്‍ പുരുഷനും മേല്‍ക്കോയ്മ വരുത്താന്‍ ഉപയോഗിക്കുന്നത് എന്നാണ്"
ചിരിപ്പിക്കരുത്, പ്ലീസ്, കുട്ടികള്‍ പ്രസവം തുടങ്ങി പുരുഷന് അസാധ്യമായി ഇപ്പോഴും ബാക്കിനില്ക്കുന്ന ചിലതാണ് സാമൂഹിക അധികാരശ്രേണിയില്‍ ചെറുതെങ്കിലും ഒരു റോള്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് സാധ്യമാക്കുന്നത് (അങ്ങനെയല്ല വേണ്ടതെന്നത് ഞാനും സമ്മതിക്കുന്നു, എന്താണ് എന്നതും എന്തായിരിക്കണം എന്നതും രണ്ടുതരത്തിലുള്ള രാഷ്ട്രീയം ആവശ്യപ്പെടുന്നു). അതുകൂടി ഉപേക്ഷിച്ച് അവന് നിര്‍ണ്ണയിച്ച കളത്തില്‍ അവന്റെ നിയമങ്ങള്‍ക്കനുസരിച്ച് പൂര്‍ണ്ണമായും കളിക്കാന്‍ തുടങ്ങിയാന്‍ സ്ത്രീ എന്ന വംശംതന്നെ (അതെ, വര്‍ഗ്ഗമല്ല വംശം) അപ്രസക്തമായിപ്പോകും, ബാക്കിയുള്ള ലോകം പുരുഷനൊറ്റക്ക് മാനേജ് ചെയ്യാവുന്നതേയുള്ളൂ. സ്വന്തം വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും ഒരു ചര്‍ച്ച ജയിക്കാനും വേണ്ടി അവനവന്റെ വംശത്തെ ദയവായി ഒറ്റുകൊടുക്കാതിരിക്കുക.
ഡിങ്കന് സൂചിപ്പിച്ചതുപോലെ ഫെമിനിസം (സെന്‍സിബിളായ എല്ലാ ചിന്താരീതികളേയുംപോലെ) സങ്കീര്‍ണ്ണമായ ധാരണകളുള്ക്കൊള്ളുന്ന ഒന്നാണ്, വീണ്ടും പറയുന്നു - അതിനൊരു കേന്ദ്രമോ കേന്ദ്രീയചിന്താധാരയോ ഇല്ല; ഉണ്ടാവാന്‍ പാടില്ല. ഇഞ്ചിപ്പെണ്ണ് പറയുന്ന ഫെമിനിസം വെറും റിബല്‍ സ്വഭാവമുള്ള അതിന്റെ ഒരു പൈങ്കിളി സ്ട്രീം മാത്രമാണ്. അതുകൊണ്ടാണ് കന്യാസ്ത്രീകളെ സൃഷ്ടിക്കുന്ന സഭയേക്കാള്‍ അവരുടെ ലൈംഗികത പ്രസിദ്ധീകരിക്കുന്ന മാധ്യമം അവര്‍ക്ക് കുറ്റവാളിയായത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഗുണ്ടാസംഘങ്ങളാണെന്നും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം കൊല്ലാനും ചാകാനും നടക്കുന്നവരാണെന്ന മട്ടില്‍ സംസാരിക്കുന്ന ഒരാളില്‍നിന്നും ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയില്ലായിരിക്കും. (ഈ ഹാര്‍ഡ് കോര്‍ ഫെമിനിസ്റ്റ് എന്നതിന്റെ അര്‍ത്ഥവും എനിക്കു മനസ്സിലായില്ല, ഹാര്‍ഡ് കോര്‍ ഓണത്തപ്പന് എന്നു പറയുന്നപോലുണ്ട്. ഹാര്‍ഡ്കോര്‍ കമ്യൂണിസ്റ്റ് എന്നു പറയാം, ഹാര്‍ഡ്കോര്‍ മാര്‍ക്സിസ്റ്റ് എന്നു പറയാമോ?!)
പിന്നെ വരാന്‍ ശ്രമിക്കാം.
ഇഞ്ചിപ്പെണ്ണ് പറയുന്ന ഫെമിനിസം വെറും റിബല്‍ സ്വഭാവമുള്ള അതിന്റെ ഒരു പൈങ്കിളി സ്ട്രീം മാത്രമാണ്. അതുകൊണ്ടാണ് കന്യാസ്ത്രീകളെ സൃഷ്ടിക്കുന്ന സഭയേക്കാള്‍ അവരുടെ ലൈംഗികത പ്രസിദ്ധീകരിക്കുന്ന മാധ്യമം അവര്‍ക്ക് കുറ്റവാളിയായത്.
ഇഞ്ചിപ്പെണ്ണ് 'പറയുന്ന' ഫെമിനിസം എന്നൊന്നുമില്ല. അതായിരുന്നു ആദ്യകാലങ്ങളിലെ ഫെമിനിസം എന്ന് പറഞ്ഞതാണ്. ഫെമിനിസ്റ്റ് തിങ്കേര്‍സ് കുറച്ച് പേരെഴുതിയ തിയറികളും പഠനങ്ങളും, അല്ലാതെ ഞാന്‍ ഫെമിനിസം എവിടേയും എഴുതിപിടിപ്പിച്ചിട്ടില്ല. ഇത് പറയുന്നത് ചന്ദ്രക്കാരനെ മനസ്സിലാക്കിപ്പിക്കാനുള്ള വൃഥാ വ്യായാമം അല്ല, പക്ഷെ ഒന്ന് ഫോര്‍ ദ റെക്കോര്‍ഡാണ്. അല്ലെങ്കില്‍ ഇനി അതില്‍ പിടിച്ചടുത്ത സര്‍ക്കസ് തുടങ്ങും.
ഹഹഹ! ഗ്ലോറിയയും, കേയ്റ്റും, ഗ്രീറും മറ്റും 'പൈങ്കിളി' ഫെമിനിസ്റ്റുകളായിരുന്നത് പുതിയ അറിവാണേ! ഇനി പൈങ്കിളി മാര്‍ക്സിസ ശാഖകളില്‍ വല്ലോം വേറെ വല്ലോ ഗ്ലോറിയയോ കേയ്റ്റോ ഉണ്ടെന്ന് അറിഞ്ഞൂടാ. പഴ്യത് പൊലെയല്ല, ഇന്റര്‍നെറ്റ് ഉള്ളോണ്ട് ആളുകള്‍ വായിച്ചും സേര്ച്ചിയും അവരവരുടെ കണ്ക്ലൂഷനില് എത്താന്‍ സാധിക്കും. അതെന്തായാലും നന്നായി, അല്ലെങ്കില്‍ ഇതൊക്കെ കേട്ട് ആളുകള്‍ സത്യമാണെന്ന് കരുതിയിരുന്നേനെ. ഒ, അതായിരിക്കും വിക്കിയോടൊക്കെ ഒരു അവജ്ഞയും. അല്ലെങ്കില്‍ ഇതൊക്കെ ഗമ്പ്ലീറ്റ് സങ്കീര്‍ണമാണെന്ന് പറഞ്ഞോണ്ടിരുന്നേനെ.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഗുണ്ടാസംഘങ്ങളാണെന്നും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം കൊല്ലാനും ചാകാനും നടക്കുന്നവരാണെന്ന മട്ടില്‍ സംസാരിക്കുന്ന ഒരാളില്‍നിന്നും ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയില്ലായിരിക്കും.
ഒന്നും മനസ്സിലായില്ല. കമ്പ്ലീറ്റ് സങ്കീര്ണമായിപ്പോയല്ലോ! ആ കവലചട്ടമ്പിത്തരമാണ് രാഷ്ട്രീയമെന്ന് വിചാരിക്കുന്നവരുടെ അടുത്ത് നിന്നൊക്കെ എന്തു പ്രതീക്ഷിക്കാന്‍? പക്ഷെ ചുമ്മാ വായില്‍ വാക്കുകള്‍ കുത്തി തിരുകണ്ട.
കത്തോലിക്കാ സഭ മാത്രമല്ല, ഇപ്പോഴുള്ള എല്ലാ ഇസങ്ങളും പുരുഷ അധികാരകേന്ദ്രങ്ങള്‍ തന്നെ. ഒരു സംശയവുമില്ല അതിനു. അതല്ലല്ലോ ഇവിടുത്ത പ്രശ്നം, അങ്ങിനെയാക്കാന്‍ കിണഞ്ഞ് പരിശ്രമിക്ക്ന്നുണ്ടെങ്കിലും.
പിന്നെ ഫെമിനിസ്റ്റെന്ന് ഞാന്‍ എവിടേയും 'അവകാശപ്പെട്ടിട്ടില്ല'. ആവശ്യാനുസരണവും സന്ദര്‍ഭാനുസരണവും അണ്ണമാര് എടുത്ത് വെച്ചു തരുന്നതാണേ. ആദ്യം ആദ്യം മൂന്നാം കിട ഫെമിനിസമെന്നും ഇപ്പോള്‍ ഇപ്പോള്‍ അടവ് മാറ്റി സ്യൂഡോയെന്നും. ലേബലില്ലാണ്ട് ഒന്നും ഒക്കുകേലല്ലോ! ചോറിന് വില കൂടിയെങ്കിലും ഞാനും അത് കഴിക്കുന്നുണ്ട് സര്.
ആകാശത്തിലെ പറവകള്‍
വിതക്കുന്നില്ല കൊയ്യുന്നില്ല
കളപ്പുരകളില്‍ ശേഖരിച്ച് വെക്കുന്നുമില്ല.
ഇണ ചേരേണ്ട സമയത്ത് ചേരുകയും മുട്ടയിടേണ്ട സമയത്തവ
മുട്ടയിടുകയും ചെയ്യുന്നു.
സഭക്കകത്താണൊ പാടത്താണൊ എന്ന് നോക്കാറില്ല.
പിന്നെ ഇവിടെ പറയുന്നതിന്റെ പ്രസക്തി- ഇത് ബ്ലൂടൂത്തിലാക്കി
എല്ലായിടത്തുമെത്തി എന്നതല്ലെ?.
അല്ലാതെ മഠത്തിലെ കന്ന്യകയുടെ കൂടെ കിടന്ന വിശേഷങ്ങള്‍
ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ കേട്ട് തുടങ്ങിയതാണ്.അതായത് നാല് പതിറ്റാണ്ട് മുന്നെ.
വേലി ചാടുന്ന നണ്ണും അടക്കത്തില്‍ കുപ്പായാമൂരുന്ന ശെമ്മാശനും ഒക്കെ റോമുണ്ടായപ്പോള്
മുതലുള്ളത്.
ഒരു മതഗ്രന്ഥത്തിന്നും ഭരണിപ്പാട്ടില്‍ പറഞ്ഞാല്‍ --- ന്റെ വക്കില്‍ കാവല്‍ നില്കാനാവില്ല.
അതേ ഭാഷയില്‍ തന്നെ പറഞ്ഞാല്‍...
ഇന്ത്യ ഭരിക്കുന്ന .... ന്ന് സ്വന്തമായി അഭിരമിക്കുവാന്‍ .... ഉണ്ടോ?.
ഇതൊന്നുമില്ലാത്തിടത്തോളം പരസ്പാരാകര്ഷം നിലനില്ക്കും
ഭരണിപ്പാട്ടായാലും ഉള്ളത് പറഞ്ഞാല്‍ മനസ്സിലാക്കണമല്ലൊ.
ജീവന്റെ അടിസ്ഥാനമാണ് രതി. പൂവല്ലി പുഴു അങ്ങിനെ എന്തിന്ന് ഏതൊരു പദാര്ത്തതിന്റേയും
അടിസ്ഥാനം അതിന്റെ പയറിംഗ് ടെന്‍ഡന്‍സിയാണ്.
ഇതുണ്ടാക്കിയത് ആ ദിവ്യ ശക്തി.
ആ ശക്തി ഇതിന്ന് ഒരു വിലക്കും ഏര്‍പ്പെടുത്തില്ല.
നൈസര്‍ഗ്ഗിക ജീവിതത്തിലേക്ക് നാം മടങ്ങാത്തിടത്തോളം അമ്മ പെങ്ങന്മാരെ തിരിച്ചറിയുക.
സാമൂഹിക നിയമങ്ങള്‍ അനുസരിക്കുക.
നായനാരുടെ ഭാഷയില്‍ ഒരു ചായകുടിക്കാന്‍ തോന്നിയാല്‍ കുടിക്കുക.
പരാക്രമം കൊണ്ടാവരുതെന്ന് മാത്രം.
പെണ്ണെന്നും പെണ്ണ് തന്നെ, ആണെന്നും ആണ് തന്നെ.
മുര്ഗാക്ക നീച്ചേ അണ്ഠ ദേഖ്കെ ക്യാ ബൈദാ,സോറി ക്യാ ഫൈദാ
"എന്ന് വെച്ചാല്‍ എനിക്ക് ബുര്‍ക്കാ ധരിക്കണമെങ്കില്‍ ധരിക്കാം, പക്ഷെ അത് എന്റെ മേല്‍ നിര്‍ബന്ധിക്കപ്പെടരുത്."
നേരത്തെ പറഞ്ഞ പോലെ ലിസ്റ്റ് തൈയ്യാറായി വരുന്നു. ആദ്യത്തേത് പാസ്സായി കിട്ടി.
ദിവസവും രണ്ടു തൊഴി ആരും നിര്‍ബന്ധിക്കാതെ സ്വയം സ്വീകരിക്കുന്നതിനു ഭാര്യ സമ്മതിച്ചു.
ചന്ദ്രക്കാറന്റെ കമന്റ് ഇപ്പോഴാ കണ്ടത്.
നേരത്തെ സൂചിപ്പിച്ചിരുന്നു എങ്കിലും വ്യക്തമായിതന്നെ പറയാം.
സഭ തുടങ്ങിയ ഇതര സ്ത്രീവിരുദ്ധ അധികാരകേന്ദ്രങ്ങളോട് (ഹിന്ദു, മുസ്ലീം...)കലഹിക്കാത്ത ആര്‍ക്കും തന്നെ സ്ത്രീ പക്ഷം പിടിക്കാനോ, ഫെമിനിസം പറയാനോയുള്ള ‘ധാര്‍മ്മിക‘ അവകാശമില്ല.
നളന് ഇത്ര ഭയങ്കര തമാശക്കരനാ? സത്യം പറ. നേരെ തിരിച്ചല്ലേ സമ്മതിച്ചത്? ;)
എന്തായാലും സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇങ്ങിനെ അങ്ങ് സിമ്പ്ലിസ്റ്റിക്ക് ആയിട്ട് വ്യാഖ്യാനിക്കുന്നത് അറിവ് കേടോ അതോ ചൊറിയുന്നതോ? ആ! എന്തായാലും പാവം സിക്കുകാര്‍, പീഡിപ്പിക്കപ്പെട്ട ആണുങ്ങള്, ആ ടര്‍ബനും വെച്ച് എങ്ങിനെ ജീവിക്കുന്നുവോ? ഒന്നൂടെ തെളിച്ച് പറയാം, ഒരു പാശ്ചാത്യ സമൂഹത്തില്‍, മതപരമായി ഒരു വിലങ്ങുകളും ഇല്ലാത്ത സമൂഹത്തില്‍, സമൂഹ്യപരമായോ ആരുടേയും നിര്‍ബന്ധം കൂടാതെ ഒരു സ്ത്രീയ്ക്ക് ടര്‍ബനോ പര്‍ദ്ദയോ സ്കാര്‍ഫോ ബിക്കിനിയോ ധരിക്കണമെങ്കില്‍ അത് അവരുടെ പ്യൂവര്‍ ചോയ്സാണ്. അത് അംഗീകരിച്ചേ മതിയാവൂ. ലെറ്റ് ഹെര്‍ ചൂസ്! നോട്ട് യൂ! ഞാനിവിടെ ഉടുക്കുന്ന സാരിയും എന്റെ നീളന്‍ തലമുടിയും ഒരു ഫോം ഓഫ് ഒപ്രഷന് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ചിരിച്ചിട്ടേയുള്ളൂ. അത്രന്നേ!
പിന്നെ കൂട്ടുകാരന് പറഞ്ഞത് കേട്ടില്ലേ, ഭയങ്കര സങ്കീര്‍ണമാണ്, ഒരു ചട്ടക്കൂട്ടിലും ഒതുക്കാന്‍ പറ്റില്ല. വിശാലമായ അര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളാവുന്ന ഒരു വിശകലനരീതി മാത്രമാണത്.
ഇതില്‍ കൂടുതല്‍ മനസ്സിലാക്കിക്കാന്‍ എനിക്ക് സത്യമായിട്ടും അറിയില്ല ഇഞ്ചീ. പറ്റുമെങ്കില്‍ പോസ്റ്റാക്കാം, ഇല്ലേങ്കില്‍ വെയിറ്റ് ചെയ്യൂ (അഞ്ചോ പത്തോ കൊല്ലം ആയാലും മനസ്സിലാവാതിരിക്കില്ല).
എനിക്കും ഒന്ന് മനസ്സിലാക്കിപ്പിക്കണമെന്നുണ്ട്. ഞാനും പോസ്റ്റാക്കാന്‍ നോക്കാം സമയം കിട്ടുകയാണെങ്കില്‍. ഇവിടെ ചിലവഴിച്ച സമയം അത് ചെയ്യാരുന്നു എന്ന് തോന്നതിരുന്നില്ല!
പാട്രിയാക്കല്‍ സഭക്കുവേണ്ടി അതിന്റെ ഭാഗമായെടുക്കുന്ന ബ്രഹ്മചര്യം ഏതര്‍ത്ഥത്തിലും സ്ത്രീവിരുദ്ധം തന്നെയാണ്. (എല്ലാ ഇസങ്ങളും പാട്രിയാക്കലാണ് എന്ന് beating the bush പരിപാടി നിര്‍ത്തുക, ദയവായി. വീണ്ടും പറയുന്നു - ഏറ്റക്കുറച്ചിലുകളാണ് രാഷ്ട്രീയമായ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത്). അധികാരരൂപങ്ങള്ക്കെതിരാണ് പ്രതിരോധം, അല്ലാതെ അച്ചായന്മാരുടെ പട്ടയസമരം നടത്തുന്നപോലെ ഞങ്ങള്‍ക്ക് വേണം എന്നാല്‍ ആദിവാസികള്‍ക്ക് കൊടുക്കുകയുമരുത് എന്നതായിരിക്കരുത് ഒരു പ്രതിരോധത്തിന്റേയും രീതി.
ഞാന്‍ നിങ്ങളെ ടാര്‍ഗറ്റ് ചെയ്യുന്നതാണെന്ന് ധരിക്കരുത്, പകരം നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മനോനിലയെ വിമര്ശിക്കുന്നുവെന്നേയുള്ളൂ. ഒരു വ്യക്തിയെ വിമര്‍ശിക്കണമെങ്കില്‍ കൗണ്‍സിലിംഗ് ചാര്‍ജ് വാങ്ങണമെന്ന അഭിപ്രായക്കാരനാണ്.
നിങ്ങള്‍ ഫെമിനിസ്റ്റാണോ അല്ലയോ എന്നത് ഞാന്‍ ആരോപിച്ചതല്ല, നിങ്ങള്‍ സ്വയമെടുത്തണിഞ്ഞ ആലവാരങ്ങളില്നിന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുന്നതാണ്. തെറ്റായ പ്രതിനിധ്യത്യം അതില്ലാത്തതിനേക്കാള് അപകടകരമാണ്. ബ്ലോഗ് വായിക്കുന്നവരിലെങ്കിലും സ്ത്രീപ്രശ്നങ്ങളെ ഡിസ്കൗണ്ട് ചെയ്തുകാണാന്‍ നിങ്ങളുടെ അപക്വമായ ഫെമിനിസ്റ്റഭിനയം കാരണമാകുന്നുണ്ട്. അതുപറയുന്നവരുടെ വായടക്കാന്‍ എന്തുചെയ്താലും അതവിടെ നിലനില്ക്കും.
സങ്കീര്‍ണ്ണത എന്ന വാക്കിനെ എന്തിനിത്ര പേടിക്കണം? ബൈനേറിയന് അല്ലാത്തത് എന്നെങ്കിലും മനസ്സിലാക്കൂ.
അത് ചന്ദ്രക്കാരന്റെ അഭിപ്രായം. ഞാന്‍ അധികം മുഖവിലയ്ക്കെടുക്കാത്ത അഭിപ്രായം. എനിക്ക് സത്യസന്ധമെന്ന് തോന്നുന്നതും എനിക്ക് മനസ്സിലാവുന്നതുമേ ഞാന്‍ ചെയ്യാറുള്ളൂ, അതില്‍ ഐ ഡോണ്ട് പ്ലേ എനി ഗേംസ്. നളന് പറയുന്നതുപോലെ ഇനി പത്തു കൊല്ലം കഴിഞ്ഞാല്‍ ചിലപ്പോള്‍ മനസ്സിലാവുമായിരിക്കും.
(ഞാന്‍ പ്രെസ്ക്രൈബ് ചെയ്യാത്ത സയന്‍സാണ് ഫെമിനിസത്തിലെ മാസോക്കിസം)
ഈയൊരു വിഷയത്തില്‍ ചന്ദ്രക്കാരനും മറ്റും കാണാതെ പോവുന്ന പല പ്രശ്നങ്ങളും, നിങ്ങളുടെ മറ്റുള്ളവരോടുള്ള അഭിപ്രായങ്ങളോടുള്ള സമീപന രീതിയും, നിങ്ങളുടെ പല പ്രശ്നങ്ങളിലുമുള്ള തീര്‍ത്തും പ്രതിലോമകരമായ ബയസ്ഡ് നിലപാടുകളും തീര്‍ച്ചയായും നിങ്ങളുടെ വാക്കുകള്‍ക്ക് അതിന്റെ അര്‍ഹിക്കുന്ന ഗൌരവം കൊടുക്കാനേ എനിക്ക് സാധിക്കൂ. ബ്ലോഗ് വായനക്കാര്‍ക്ക് വേണ്ടി മുഴുവന്‍ സംസാരിക്കാന്‍ ഞാന്‍ എന്തായാലും ആളല്ല.
സങ്കീര്‍ണതയെ പേടിച്ചതൊന്നുമല്ല. ആ വാക്കും ആ പാരഗ്രാഫും കണ്ടപ്പോള്‍ സന്ദേശം സിനിമ ഓര്‍മ്മ വന്നു. പക്ഷെ അത് പറയാന്‍ പാടില്ലല്ലോ ;)
തീര്‍ച്ചയായും പോസ്റ്റിടണം ഇഞ്ചീ. എനിക്കു പറയാണുള്ളത് ഇവിടെ പറഞ്ഞിട്ടുണ്ട്. പോരാതെ വന്നാല്‍ അപ്പോള്‍ നോക്കാം
"എന്ന് വെച്ചാല്‍ എനിക്ക് ബുര്‍ക്കാ ധരിക്കണമെങ്കില്‍ ധരിക്കാം, പക്ഷെ അത് എന്റെ മേല്‍ നിര്‍ബന്ധിക്കപ്പെടരുത്."
ഇതും തമാശയായിട്ടെടുത്തോളാം.
പുരുഷന്റെ രോഗത്തിനു സ്ത്രീയെ ചികിത്സിക്കുന്നത്, അത് ആരും നിര്ബന്ധിക്കാതെയാണെന്ന ലേബലിലായാലും ‘freedom to choose' എന്നതിന്റെ മറയിലാലായാലും കേള്‍ക്കുമ്പോള്‍ ചിരി വരും.
freedom to choose(ലെറ്റ് ഹെര്‍ ചൂസ്) ഒരവകാശമാണു, അത് എന്തു ചൂസ് ചെയ്യണമെന്ന് സ്ത്രീയുടെ മുന്നില്‍ വച്ചു കൊടുത്തിട്ട് ചൂസ് ചെയ്യിപ്പിക്കുമ്പോള്‍ അതില്‍ freedom ഉണ്ടെന്നു പറയുന്നത് തമാശമാത്രമല്ല എക്കാലവും നിലനിന്നിട്ടുള്ള പുരുഷ്മേല്കോയ്മയുടെ തന്ത്രം കൂടിയാണു. ഇതിന്റെ എറ്റവും വലിയ അപ്പോസ്തലുകള്‍ പട്രിയാക്കല് പൌരൊഹിത്യം തന്നെ.
Dinkan-ഡിങ്കന് said...
"ഒരു പാട്രിയാര്‍ക്കിയല്‍ സമീപനമാണ് സഭ ഇവിടെ സ്വീകരിച്ചത്. എന്നാല്‍ അതിന്റെ മാനവിക പക്ഷം എന്തെന്ന് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഒരു വിവാഹിതയായ സ്ത്രീയാണ് ഇതിലെ കഥാപാത്രമെങ്കില്‍ മാസ്സൈക്കി പരിഗണിച്ച് പുരുഷന്/ഭര്‍ത്താവ് അവരെ ഉപേക്ഷിക്കും എന്നതുപോലെ തന്നെ ഒരു നടപടിയാണ് സഭയുടെ പക്ഷത്തുനിന്ന് ഉണ്ടായത്."
ഡിങ്കന്, ചിന്തിക്കേണ്ട വിഷയമാണത്. ഈയൊരു ആംഗിളും താരതമ്യവും എന്റെ തലയില്‍ തോന്നിയിരുന്നില്ല. പാട്രിയാര്‍ക്കി എത്രമാത്രം ആഴത്തിലാണ് (establishments) സ്ഥാപനങ്ങളില്‍ വേരോടിയിട്ടുള്ളതെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കുന്നു. ബ്രില്ല്യന്റ് ഒബ്സവേയ്ഷന്, ഹാറ്റ്സ് ഓഫ്!
ചന്ത്രക്കാറന്‍,
എനിക്കു തോന്നുന്നത്, താങ്കളും,നളനുമൊക്കെ പറയാതെ പറഞ്ഞതുതന്നെയാണ്, ഡിങ്കന്, അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം ഇവിടെ അസാമാന്യമായ നയവ്യക്തതയോടെ ഹൈലൈറ്റു ചെയ്തതെന്നാണ്.
അഭിവാദ്യങ്ങളോടെ
രാജീവ് ,
ഇതുതന്നെയാണ് ഞാനും പറഞ്ഞത്.
അതും ഞമ്മടതാ....
ജ്ജെന്താ മമൂഞ്ഞ് കളിക്ക്വാ
ശരിയാണ് രാജീവ്, എന്നിരുന്നാലും സഭയുടെ മൊത്തത്തിലുള്ള പാട്രിയാക്കല്‍ സ്ത്രീവിരുദ്ധതയായേ ഞാനതിനെ ബന്ധപ്പെടുത്തിയിരുന്നുള്ളൂ. സഭയെ ഉടമയായ ഭര്‍ത്താവായും കന്യാസ്ത്രീയെ വിധിക്കപ്പെടേണ്ടുന്ന ഭാര്യയായും സങ്കല്പ്പിച്ചപ്പോളാണ് ആ പാട്രിയാര്‍ക്കി പൂര്‍ണ്ണമായും വെളിവായത്.
ചന്ത്രക്കാറന്‍,
ഒപ്പ്.
തറവാടി
താങ്കളുടെ അഭിപ്രായത്തില്‍നിന്നും എനിക്ക് ആ ആശയമല്ല മനസ്സിലായത്. എന്റെ കുറ്റമായിരിക്കാം. എന്തോ, വന്നുവന്ന്, മലയാളം വായിച്ചാലും മനസ്സിലാകാതെകണ്ടായിരിക്കുന്നു.
രാജീവ് ,
മലയാളത്തിന്റ്റെ കുഴപ്പമല്ല മുന്‍ധാരണയുടെ കുഴപ്പമാകാനെ സാധ്യതയുള്ളൂ.
ഭര്‍ത്താവിനെയോ സഭയേയോ ഉപേക്ഷിക്കുന്ന സ്ത്രീകള്‍ സമൂഹത്തില്‍ നിന്ദ്യരാവുന്നതും ഇതേ പട്രിയാര്‍ക്കിയല്‍ സ്വഭാവത്തിന്റെ ഭാഗമാണ്. വിവാഹം ഉള്‍പ്പെടെയുള്ള സാമൂഹിക ഉടമ്പടികളില്‍ സമൂഹം പുരുഷാധിപത്യമാണ് പുലര്‍ത്തുന്നത്. 'ഉശിരുള്ള പുരുഷനെന്ന് അഹങ്കരിക്കുന്നവന്റെയും സ്ത്രീയെ ചരക്കെന്ന് വിശേഷിപ്പിക്കുന്നവന്റെയും സ്ത്രീപക്ഷവാദങ്ങള്‍ കാണുമ്പോള്‍ ചിരിവരുന്നു. സഭയെ അടിക്കാന്‍ കിട്ടിയ വടികൊണ്ട് സ്വന്തം തലയ്ക്കും കൊടുക്കെടോ ഓരോന്ന്.
കൂട്ടിക്കൊടുപ്പുകാരന്റെ സുവിശേഷപ്രസങ്കം പോലെ
വില്ക്കാന് വച്ചിരിക്കുന്ന സാധനത്തിന്റെ പേരാണ് ആംഗലത്തില്‍ കമ്മോഡിറ്റി, മലയാളത്തില്‍ ചരക്ക്. അല്ലാതെ സുന്ദരിയായ സ്ത്രീയെ കേരളത്തിലെ പൂവാലന്മാര് വിളിക്കുന്ന വാക്കായി ഞാനതെവിടെയും ഉപയോഗിച്ചിട്ടില്ല, സ്ത്രീയെ എവിടെയും ചരക്കെന്നു വിളിച്ചില്ല. ഇഞ്ചിപ്പെണ്ണ് മുകളിലെവിടെയോ എന്റെ ആ കമന്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്, സംശയമുണ്ടെങ്കില്‍ നോക്കുക.
ഞാന്‍ സ്ത്രീപക്ഷവാദിയല്ല, പക്ഷേ സമൂഹത്തിലെ എല്ലാ ഫ്രാക്ഷനുകള്‍ക്കും പ്രാധിനിത്യവും പങ്കാളിത്തവും വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. ലെറ്റ് ദ് വോയ്സസ് ഹേര്‍ഡ്. ചെറുതാക്കിപ്പറഞ്ഞാല് കോഴിക്കു പറയാനുള്ളതല്ല താറാവിനു പറയാനുണ്ടാവുക, ഒന്നുകൂടി കുഴിച്ചാല്‍ പിടക്കോഴിക്കു പറയാനുള്ളതല്ല പൂവനു പറയാനുണ്ടാവുക. അതൊക്കെ വേറെവേറെത്തന്നെ പ്രകടിപ്പിക്കാനുള്ള ഇടങ്ങളും സ്വാതന്ത്രവും എല്ലാ ഫ്രാക്ഷനുകള്‍ക്കും ഉണ്ടാവേണ്ടതുണ്ട്, കേള്‍ക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനും.
രാജീവ്, നളന്, ചന്ദ്രക്കാറന്, ഇഞ്ചീ...
ഈ പോസ്റ്റില്‍ ഞാന്‍ വെച്ച കമെന്റുകള്‍ ഫെമിനിസത്തെക്കുറിഞ്ഞ് ഞാന്‍ വായിച്ച്/കേട്ടറിഞ്ഞതിന്മേലുള്ള ചില സങ്കല്പ്പങ്ങളോ അഭിപ്രായങ്ങളോ ആണ് ആയതിനാല്‍ തന്നെ അത് പരിപൂര്‍ണ്ണമായും ശരിയാണെന്ന് വാദിക്കുന്നില്ല. പക്ഷേ ഇഞ്ചി പറയുന്നത് പോലെ ഒരു സ്റ്റ്രീം/താരയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഫെമിനിസം എന്ന് ഞാന്‍ തിരിച്ചറിയുന്നു.
ലിബറല്‍,റാഡിക്കല്‍,സോഷ്യലിസ്റ്റ്.....എക്കോ എന്നിങ്ങനെ പലരീതിയില്‍ വര്‍ഗീകരണങ്ങളും, വിവക്ഷകളും ഉള്ള സങ്കീര്‍ണ്ണമായ ഒരു ആശയസംഹിതതന്നെയായിട്ടാണ് ഡിങ്കന് ഫെമിനിസത്തെ കാണുന്നത്. അതിലെ പല ചിന്താരീതികളേയും വെവ്വേറെ പരിശോദനയ്ക്കുവിധേയമാക്കിയാല് ചിലപ്പോള്‍ അവ പരസ്പരപൂരകവും, ചിലയിടത്ത് പരസ്പരവിരുദ്ധവും ആകുന്നത് കാണാം. അതുകൊണ്ട് തന്നെ ഒരു സങ്കീര്ണ്ണസംഹിതയുടെ പലകൈവഴി ചിന്താധാരകളിലുള്ളവര്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ പ്രശ്നപരിഹാരത്തിന്റെ “ഒറ്റമൂലി സിദ്ധാന്ത“ത്തിന് പകരം ആശയസ്വാംശീകരണത്തിന്റെ “സഹിഷ്ണുതാ പാത“യാണ് കൂടുതല്‍ അഭികാമ്യം എന്ന് തോന്നുന്നു. സങ്കീര്‍ണ്ണമായതിനെ ആ അര്‍ത്ഥതലത്തില്‍ തന്നെ കാണണം അല്ലെങ്കില്‍ പണ്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനോട് ടാബ്ലോയിഡ് കോളമിസ്റ്റായ സുഹൃത്ത് ആപേക്ഷിക സിദ്ധാന്തത്തെ ലളിതമായി/ചുരുക്കി വിവരിക്കാന്‍ പറഞ്ഞപ്പോല്‍ ഐന്സ്റ്റൈന് ഉദാഹരണം നല്കിയ കഥപോലെയാകും. ആയതുകൊണ്ട് തന്നെ അതിസങ്കീര്‍ണ്ണ സംജ്ഞകളെ ലളിതവല്‍ക്കരണത്തിന് വിധേയമാക്കുകയാണെങ്കില്‍ ഐന്‍സ്റ്റൈന്റെ കുരുടന് സുഹൃത്തിന്റെ അവസ്ഥയില്‍ നിന്ന് മോചനം ഉണ്ടാകാനിടയില്ല.
(ഞാന്‍ ഉള്‍പ്പെടുന്ന)“കുരുടരും..ആനയും“ കഥ “സന്ദേശം” പോലെ ഒരു ക്ലീഷേ ആയതിനാലാണ് പുതിയകഥ
:) <-- സ്മൈലി )
കന്യാസ്ത്രീകളുടെ മേല്‍ സഭയുടെ പാട്രിയാര്‍ക്കിയല്‍ സമീപനത്തെ ഭാര്യ-ഭര്‍ത്താവ് ബന്ധത്തിലുപരിയായി വിവരിക്കുകവയ്യ; മാത്രമല്ല അതു തന്നെയാണ് നല്ല ഉദാഹരണമെന്ന് തോന്നിയതിനാലാണ് അത്തരത്തില്‍ കമെന്റ് രേഖപ്പെടുത്തിയത്. “കര്‍ത്താവിന്റെ (കന്യക)യായ മണവാട്ടി” എന്ന വ്യാഖാനം ഒന്നുമാത്രം മതി സഭയുടെ patriarchal സമീപനം വ്യക്തമാക്കാന്‍. പ്രത്യക്ഷത്തില്‍ അതു മനസിലാകാതിരിക്കുന്നവര്ക്ക് മാത്രമായി “ദിവ്യബലി അവകാശം കന്യാസ്ത്രീകളില്‍ നിന്ന് എടുത്തുമാറ്റിയതു”തുടങ്ങി...”ജോവാന്-ഓഫ്-ആര്ക്കിനെപോലെയുള്ള ഫെമിനിസ്റ്റുകളെ(അല്ലെന്നുണ്ടോ?) സാത്താന്റെ പിളര്‍ന്ന ഇരട്ടലിംഗത്താല്‍ രതിനടത്തിയെന്ന“ ആരോപണത്താല്‍ തീയില്‍ ചുട്ടെരിച്ചതില്‍ തുടങ്ങി...(കാത്തലിക് വിച്ച് ഹണ്ട്സ് പലതും സതിയ്ക്ക് തുല്യമായിരുന്നു എന്നും തോന്നാറുണ്ട്) പല ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം.
തറവാടിയുടെ അഭിപ്രായത്തിലെ പ്രതിലോമാത്മകതമൂലം അത് വ്യക്തമായി മനസിലായില്ല. ആ “വെറും പെണ്ണ്” എന്ന പ്രയോഗം തന്നെ പാട്രിയാര്‍ക്കിയുടെ സമീപനം ആകയാല്‍ തന്നെ തത്വത്തില്‍ കമെന്റിന്റെ സാധുത നഷ്ടപ്പെടുകയാണ് ചെയ്തിരിക്കുന്നത്.
Einstein and his blindfriend
http://library.thinkquest.org/22494/stories/Einstein.htm
മുട്ടന്ഓഫ്:-
സങ്കീര്‍ണ്ണമായി ചര്‍ച്ച നീളുമ്പോള്‍ ഇടയ്ക്കെങ്കിലും അതില്‍ നിന്ന് ഒരു വിടുതല്‍ നല്കാന് സഹായകരമാകുന്നത് അനോണികളാണ്. ശരിക്കും രസിപ്പിക്കുന്നുണ്ട്. അതിനാല്‍ തമാശയ്ക്ക് മാത്രമായി ഒരു ഓഫ് കമെന്റ് “ചരക്ക്” എന്നത് ആന്റിഫെമിനിസ്റ്റ് പ്രയോഗം ആകയാല്‍ സ്ത്രീകളെ “അചരക്ക്” എന്ന പ്രയോഗം നടത്തിയ വി.കെ.എനെ നമുക്ക് ഫെമിനിസത്തിന്റെ അപ്പോസ്തലന് ആക്കിയാലോ? :)
(“അവര്‍ ആദ്യം കോടതിയില്‍ ചെന്ന് മുലയുണ്ടെന്ന് തെളിയിക്കട്ടേ” എന്ന പ്രസ്ഥാവന ഒതുക്കത്തില്‍ നമുക്ക് മറന്നുകളയാമെന്നേ)
ഡിങ്കന്,
ഒരു വെറും പെണ്ണില്‍ നിന്നും കന്യാസ്ത്രീക്കും വിവാഹിതയായ സ്ത്രീക്കും വ്യത്യാസമുണ്ട് എന്ന് പറഞ്ഞതില്‍ ' വെറും പെണ്ണെന്ന് ' എന്ന വാക്കിന്റ്റെ ധാഷ്ട്യതയുടെ അളവല്ല മറിച്ച് അതിന്റ്റെ അര്‍ത്ഥം / ആശയം എടുക്കുകയാണ് ചെയ്യേണ്ട്ത്.
പ്രസ്തുത സംഭവം അനാശാസ്യമല്ല എന്നതാണ് വിഷയം. ആണ് എന്നാണെന്റ്റെ ഉത്തരം അതിനുള്ള കാരണവും ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചട്ടക്കൂടുകള്‍ക്ക് വിധേയമായി എന്നു പറഞ്ഞപ്പൊള്‍ ശവപ്പെട്ടിയുമായി താരദമ്യപ്പെടുത്തി ചില വാചക കസര്‍ത്ത് കണ്ടപ്പോള്‍ മിണ്ടാതിരുന്നന്നെയുള്ളൂ ;)
തറവാടീ, ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി എന്നു പറഞ്ഞത് ആ കുട്ടികളുടെ മരണത്തെപ്പറ്റി ഞാനെഴുതിയതിനെപ്പറ്റിയാണെങ്കില്...
താങ്കളുടെ കമന്റ് ഞാന്‍ കാണുകയോ വായിക്കുകയോ ഉണ്ടായില്ല, ഇപ്പോള്‍ വായിച്ചപ്പോളും പരിഗണിക്കാന്‍ മാത്രം എന്തെങ്കിലും അതിലുള്ളതായി തോന്നിയുമില്ല. താങ്കളുടെ ഏതെങ്കിലും കമന്റിന് എപ്പോഴെങ്കിലും മറുപടി തന്നതായി ഞാനോര്‍ക്കുന്നില്ല.
ചില പേരുകള്‍ കാണുമ്പോള്‍ ഉപയോഗിക്കാനാണ് കീബോര്‍ഡില്‍ പേജ് ഡൗണ്‍.
തറവാടി,
താങ്കളുടെ കമെന്റില്‍ പറഞ്ഞ ചട്ടക്കൂടുകളെ ശവപ്പെട്ടിയായി വ്യഖാനിച്ചഭാഗം ഡിങ്കന് മനസിലായില്ല. ഡിങ്കന്റെ രണ്ടാമത്തെ കമെന്റില്‍ പറഞ്ഞതുപോലെ നീളം കൂടിയ പല കമെന്റുകളും ഞാന്‍ ഓടിച്ചുനൊക്കിയതേ ഉള്ളൂ.
താങ്കളുടെ കമെന്റിനെ പറ്റി ഡിങ്കന്റെ അഭിപ്രായം താഴെ.
സാധൂകരണത്തിന്റെ നീതിയോ,ന്യായമോ ഇല്ലാതെ “അതൊരു അനാശാസ്യപ്രവൃത്തിതന്നെയാണ്“ എന്നത് കമെന്റില്‍ ആദ്യം വരുന്നതുകൊണ്ട്, ഒരു (പരോക്ഷ)പാട്രിയാര്‍ക്ക്യല്‍ സമീപനമായാണ് അതിനെ കാണാനാകുക.
ചട്ടക്കൂടുകള്‍ക്ക് വിധേയമായിരിക്കുന്ന ഒരാള്‍ അതിലുരുന്നുകൊണ്ട് അതിനെതിരായി പ്രവര്‍ത്തിച്ചത് തെറ്റ് തന്നെയാണ് സ്വമേധയായാണൊ അല്ലാതെയായാണോ കൂട്ടിലിറങ്ങിയതെന്നത് ചെയ്ത തെറ്റനെ ന്യായീകരിക്കാന്‍ മാത്രം പ്രാപ്തമല്ല പ്രത്യേകിച്ചും കൊച്ചുകുട്ടിയല്ല എന്നതുകൊണ്ട് തന്നെ.
ഒറ്റയടിക്ക് ഇതിനെ തെറ്റ്/ശരി എന്ന് പറയാന്‍ ഡിങ്കന് കഴിയുന്നില്ല. ജൈവപ്രക്രിയകളെ നിഷേധിക്കുന്ന ഒരു സംഹിതകളേയും- അത് മതപരമോ, സംസ്ക്കാരപരമോ, വാണിജ്യപരമോ ആകട്ടെ- കണ്ണടച്ച് അംഗീകരിക്കുക വയ്യ. അതിനാലാണ് ആര്‍ത്തവചക്രത്തെ പ്രതിരോധിക്കുന്ന മോഡലുകളും, ഗര്‍ഭിണിയാകാന്‍ കഴിയാത്ത എയര്‍ഹോസ്റ്റസുമാരും...അങ്ങനെ ചട്ടക്കൂടുകളുടെ ഒരു വിശാലതലം പ്രകടമായി തന്നെ രേഖപ്പെടുത്തിയത്. “എന്നാല്‍ പിന്നെ ഇതില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറരുതോ?ആരെയും കയ്യുംകാലും വരിഞ്ഞുകെട്ടിനിര്ബ്ബന്ധിച്ചല്ലല്ലോ സഭയിലും,മോഡലിംഗിലും,എയര്‍ലൈന്‍സിലും ചേര്‍ക്കുന്നത്“ എന്ന് ചോദിക്കുന്നത് പരോക്ഷപാട്രിയാര്ക്കിയല് നയം തന്നെയാണ്.അതായത് പരിമിതമായ ചോയ്സുകള്‍ മാത്രം ഇരയുടെ(മറ്റൊരു പദം കിട്ടുന്നില്ല) മുന്നില്‍ വെച്ചുകൊണ്ട്, തങ്ങള്‍ നടത്തുന്നത് ജനാധിപത്യമാണെന്ന് ഉറപ്പുവരുത്തുന്ന ഒരു രീതി. കുറച്ചൂടെ ലളിതമായി പറഞ്ഞാല്‍ “നാടോടിക്കാറ്റ്” എന്ന സിനിമയിലെ പ്രൊഫഷണല്‍ കില്ലര്‍ മിസ്റ്റര്‍.പവനായിയുടെ ബ്രീഫ്കെയ്സ് ഓര്‍ക്കുക. അതില്‍ മലപ്പുറംകത്തി,തോക്ക്,അമ്പ്-വില്ല്... അങ്ങനെ കുറെ ആയുധങ്ങളുണ്ട്, അതിലേത് വേണമെങ്കിലും നമുക്ക് തിരഞ്ഞെടുക്കാം..പക്ഷേ എങ്ങനെയായാലും നമ്മുടെ തിരഞ്ഞെടുപ്പ് മരണത്തില്‍ അവസാനിക്കുന്നു.
പ്രത്യേകിച്ചും കൊച്ചുകുട്ടിയല്ല എന്നതുകൊണ്ട് തന്നെ..
ശരിതന്നെ അവര്‍ കൊച്ച് കുട്ടിയല്ല; മറിച്ച് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയാണ്. അതിനാല്‍ തന്നെ അവരുടെ ഉടല്‍രതിയില്‍ അവര്‍ക്ക് അവരുടേതായ നിലപാടുകളും ഉണ്ടായിരിക്കും-അതിന്മേല് എത്രതന്നെ ചട്ടക്കൂടുകള്‍ ഉണ്ടെന്നിരിക്കിലും- പക്ഷേ പ്രായപൂര്‍ത്തിയാകുന്നതിന് മുന്നെയാണ്(17 വയസില്‍) അവര്‍ കന്യാസ്ത്രീ ആയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കല്യാണ ശേഷം പരപുരുഷനുമായി ബന്ധപ്പെടുന്ന സ്ത്രീകളെയും രാജീവ് ഇതുപോലെത്തന്നെ കാണണം അന്ന് ഷണ്ഠനായ ഭര്ത്താവായതിനാലണവള് അങ്ങിനെ ചെയ്തതെന്ന ന്യായവും പറയണം.
ഇതിന് ഒരു മറുവാദം ആലോചിച്ചിട്ടുണ്ടോ? മറുവാദം പോകട്ടേ, മേല്‍ പ്രസ്ഥാവനയ്ക്ക് ഒരു എതിര്ലിംഗപ്രസ്ഥാവന ആയാലോ? -(“കല്യാണ ശേഷം പരപുരുഷനുമായി ബന്ധപ്പെടുന്ന സ്ത്രീകളെയും“)- . ഷണ്ഡനായ ഭര്‍ത്താവുള്ള സ്ത്രീകള്‍ മാത്രമാണ് പരപുരുഷ/പരസ്ത്രീ(ലെസ്ബിയനിസം) ബന്ധം പുലര്‍ത്തുക എന്നത് മിഥ്യാധാരണ മാത്രമാണ്.
Ithrayum samayameduthu vayichu. Sathyathil albhuthappettupoyi. Ithrayum rachana vaibhavamulla aalukal naattil undallo ennorthu. Ethaayaalum ethu sthreeyum purushanum aagrahikkunnatho allenkil aagrahichittullatho aaya onnaanu Rethi. Athiniyum arenthu paranjaalum maattamillathathaanu. Pinne athum ithum paranju kure samarthikkamenne ulloo. Ethaayaalum aa sthreeyute karyathil kaanichathu valare krooramaayi poyi. Itharam kaamukanmaare enthaanu cheyyendathennu ezhuthiyaal athu asabhyamaakumennathu kondu ezhuthunnilla. Naatithengotteykkaanu pokunnathennorthu dukhikkunnu.
സമാന്തരമായ ഒരു ചര്‍ച്ച ഇവിടെ നടക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നു .
http://dinkan4u.blogspot.com/2008/06/blog-post_23.html
ഇഞ്ചിപ്പെണ്ണ് പറാഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ആന്തരിക വൈരുധ്യം നോക്കണേ ---
----ഇതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല, കാരണം ഒരു സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവരെ വഞ്ചിച്ച് വീഡിയോയിലാക്കിയവനേയോ അത് പ്രചരിപ്പിച്ച മാധ്യമത്തിനേയോ ഒരക്ഷരം പറയണ്ട. പറയേണ്ടത്, സഭയെ. അതിന്റെ രാഷ്ട്രീയ ഗിമ്മിക്കുകള്‍ തുടര്‍ന്നോളൂ!
------ ഈ ഒരു പ്രശ്നത്തില്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ ഒരു പുരുഷനുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നത് ആ സ്ത്രീയെ വഞ്ചിച്ച് അത് കാമറയില്‍ എടുത്ത് ആളുകളും മാധ്യമങ്ങളും ആഘോഷമക്കി. ഈ പ്രശ്നത്തെ സഭയും ലൈംഗികതയും ബ്രഹ്മചര്യവും മനുഷ്യാവകാശലംഘനമെന്നെല്ലാം ആയി കൂട്ടിക്കുഴക്കുന്നതിലെ ‘അതിബുദ്ധിയും’ ‘കുരുട്ട് ബുദ്ധിയും’ എടുത്തുകാണിക്കുമ്പോള്‍ ലേബല്‍ ചാര്‍ത്തി ഉരുണ്ട് കളിക്കാം. നടക്കട്ടെ!നടക്കട്ടെ!
ഇത് ആദ്യം മുതലേ ഈ പോസ്റ്റിനോട് ഇഞ്ചിയെടുത്ത നിലപാട്. എന്നാല്‍ ഇതു സഭയെ തല്ലാനുള്ള വടിയായി എടുത്തുവെന്ന് വീണ്ടും വീണ്ടും ആരോപിക്കുന്ന ഇഞ്ചി തന്നെ അതേ കമന്റില്‍ പറയുന്നതോ ?
-----ഏഞ്ചല, ആദ്യമായി ഒരാള്‍ മര്യാദയ്ക്കുള്ള പോയിന്റ് പറഞ്ഞു. അവര്‍ തെറ്റു സമ്മതിച്ച് സ്ഥിതിക്ക് നിയപരമായി ഡീഫ്രോക്കിങ്ങ് ആണ്. ആ പറഞ്ഞത് വളരെ കാര്യം. ഇവിടെ കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഓരോ #$%$ അച്ചന്മാരെയൊക്കെ ഡീഫ്രോക്ക് ചെയ്യാന്‍ സഭ വിസ്സമതിച്ച്, അവര്‍ തെറ്റ് സമ്മതിക്കാത്തതുകൊണ്ട്, അവസാനം പോലീസ് വന്ന് പിടിക്കുന്നതു വരെ! ഇങ്ങിനെ ആരോപണങ്ങളുള്ളവരെ ഉടന്‍ നാട് കടത്തുകയാണ് പതിവ് അല്ലാതെ അതിനെക്കുറിച്ച് അന്വേഷിച്ച് ഉടനെ തന്നെ സഭ തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. ഇവിടെ കന്യാസ്ത്രീ തന്നെ കുറ്റം സമ്മതിക്കുകയും മഠത്തിനു നാണക്കേടുണ്ടാക്കിയതുകൊണ്ട് പിരിഞ്ഞ് പൊയ്ക്കൊള്ളാം എന്ന് സമ്മതിക്കുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. എങ്കിലും ഇങ്ങിനെ ഒരു വിഷമഘട്ടത്തില്‍ ഇരിക്കുന്ന ഒരു സ്ത്രീയെ പെട്ടെന്ന് പറഞ്ഞ് വിടരുതായിരുന്നു. അത് സഭ ചെയ്തത് മോശം മാത്രല്ല, ഈ വീഡിയോ പ്രചരിപ്പിച്ചവരും അതിനു കൂട്ടുനിന്നവരും ചെയ്തതുപോലെ തെണ്ടിത്തരമായിപ്പോയി.
വൌ..ഇതല്ലേ സഹോദരീ ശരിയായ ഹിപ്പോക്രിസി!
അപ്പോ ഇഞ്ചിക്കു സഭയെ വിമര്‍ശിക്കാം, സഭ കാട്ടിയത് അക്രൈസ്തവമാണെന്നു പറയാം, ‘തെണ്ടിത്തര’മെന്ന അണ്‍പാര്‍ലമെന്ററി വാക്കും സഭയെ ഭര്ത്സിക്കാന് പ്രയോഗിക്കാം. പക്ഷേ ചേലനാട്ടിന് അതു പാടില്ല. ചേലനാട്ട് ഔട്ട് സൈഡര്‍ ആണല്ലോ അല്ലേ ?
അപ്പോള്‍ ഇവിടെ ഭവതി നേരത്തേ തന്നെ ചേലനാട്ടിനൊരു ലേബല്‍ ചാര്‍ത്തിയിട്ട് പിന്നെ ‘ഇയാള്‍ പറയുന്നതൊന്നും എനിക്കു കേള്‍ക്കണ്ട, ഇയാള്‍ മറ്റേ ആളല്ലേ’ എന്ന ലൈന്‍ സ്വീകരിച്ചതല്ലേ ?
ലേബല്‍ ചാര്‍ത്തലിനെപ്പറ്റി ഇനിയും അന്തിപ്രസംഗത്തിനു വരണേ.
ഡിങ്കന്,
ഞാനെടുത്ത സമീപനത്തിനെന്ത് പേരിടണം എന്നെനിക്കറിയില്ല.
ഒറ്റയടിക്കതിനെ തെറ്റെന്ന് വിളിക്കാന്‍ കാരണം ചെയ്യാന്‍ പാടില്ലാത്തത് ചെയ്തതുകൊണ്ടാണ്.
ഇതേ കാര്യം വ്യത്യസ്ത തലത്തിലുള്ളവര്‍ ചെയ്താല്‍ എന്തുസംഭവിക്കുമെന്ന് നോക്കാം.
ഒരു ഭാര്യയോ , വേഴ്ചക്കനുവദനീയമല്ലാത്ത ഒരുത്തിയോ ( സഹോദരന്/സഹോദരി )ഇതു ചെയ്താലും തെറ്റാണ് , തിരുത്താനാവാത്ത തെറ്റ്.
നേരെ മറിച്ച് , പ്രായപൂര്‍ത്തിയായ ഒരു പെണ്ണോ , ജോലിസംബന്ധമായി കോണ്ട്രാക്റ്റുകളില് ഉള്പ്പെട്ടവളോ( നിശ്ചിതകാലം പ്രസവിക്കരുതെന്നതരത്തിലുള്ളത്) ഇത്തരത്തിലുള്ള ഒന്ന് ചെയ്യുമ്പോള്‍ അതു തിരുത്താവുന്ന തെറ്റ് മാത്രമാകുന്നു കാരണം കോണ്ട്രാക്റ്റ് തെറ്റിച്ചാലുള്ള പിഴയിലൂടെ അതിലെ തെറ്റ് തിരുത്തപ്പെടുമ്പോള്‍ , ഒരു നിശ്ചിതകാലത്തേക്ക് മാതാപിതാക്കളുമായുള്ള കോണ്റ്റ്രാക്ടാണ് രണ്ടാമത്തെ ഇനത്തില്‍ സംഭവിക്കുന്നത്.
തീര്‍ച്ചയായും ഇതിലും തെറ്റിന്റെ അളവ് വ്യത്യസമുണ്ടെങ്കിലും വിവാഹസ്ത്രീ/കന്യാസ്ത്രീ എന്ന തലത്തിലൊരിക്കലും എത്തുന്നില്ല അതായത് തിരുത്താനുള്ള സൗജന്യം അവിടെ ലഭിക്കില്ലെന്ന് ചുരുക്കം.
ഇതേ സംഭവം , കന്യാസ്ത്രീ എന്ന പതവി അഴിച്ചുവെച്ചതിനുശേഷമായിരുന്നെങ്കില് തിരുത്താവുന്ന തെറ്റേആവുന്നുള്ളൂ.
നഷ്ടപ്പെട്ടാല്‍ കിട്ടുന്ന ഒന്നാണ് കന്യകാത്വം എങ്കില്‍ ഇതെല്ലാം ഒന്നുമാത്ര മാകുമായിരുന്നു , അതായത് ഏല്ലാം തിരുത്താവുന്ന തെറ്റുകള്‍.
ആശയക്കുഴപ്പമുണ്ടെങ്കില്‍ വിശദീകരിക്കാന്‍ തയ്യറാണ് :)
ചന്ദ്രക്കാരന്റ്റെ കമന്റ്റ് അര്‍ഹിക്കുന്ന അവഞ്ജയോടെ പുച്ഛിച്ച് തള്ളുന്നു.
ഡിങ്കന് , ഒന്നുകൂടി,
അങ്ങിനെ ഒരു മിഥ്യാധാരണയില്ല.
വിവാഹശേഷം സ്ത്രീ അത്തരത്തിലൊരു തെറ്റ് ചെയ്താല്‍ അതിനെ ഞാന്‍ പറഞ്ഞതരത്തിലൊരു ന്യായീകരണം കാണുമോ എന്നാണ് രാജീവിനോട് ചോദിച്ചത്.
തറവാടി,
ഒരു ഭാര്യയോ , വേഴ്ചക്കനുവദനീയമല്ലാത്ത ഒരുത്തിയോ ( സഹോദരന്/സഹോദരി )ഇതു ചെയ്താലും തെറ്റാണ് , തിരുത്താനാവാത്ത തെറ്റ്.
ഇത് വൈയക്തികാഭിപ്രായമേ ആകുന്നുള്ളൂ. ഉഭയകക്ഷി സമ്മതത്തൊടെ ഉള്ള രതി തെറ്റാണോ/പാപമാണോ എന്നൊക്കെയുള്ള ചോദ്യം മനുഷ്യന് സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ ഉള്ളതാണ്. “പോളിഗമി“യാണ് തറവാടിയുടെ ചര്‍ച്ചാവിഷയമെങ്കില്‍ അതില്‍ ഡിങ്കന്റെ അഭിപ്രായങ്ങള്‍ വെള്ളെഴുത്തിന്റെ “പരാജയപ്പെട്ടവരുടെ ശരീരം ” എന്ന പോസ്റ്റില്‍ ഇങ്ങനെയും , ഇങ്ങനെയും , ഇങ്ങനെയും , ഒരിക്കല്‍ ചര്‍ച്ച ചെയ്തതാണ്. ഇവിടെ ഇപ്പോള്‍ അഭിപ്രായങ്ങള്പങ്ക് വെച്ചപലരും ആ ചര്‍ച്ചയിലും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ അത് ഇവിടെ ആവര്‍ത്തിച്ച് ബോറഡിപ്പിക്കുന്നില്ല.
നേരെ മറിച്ച് , പ്രായപൂര്‍ത്തിയായ ഒരു പെണ്ണോ , ജോലിസംബന്ധമായി കോണ്ട്രാക്റ്റുകളില് ഉള്പ്പെട്ടവളോ( നിശ്ചിതകാലം പ്രസവിക്കരുതെന്നതരത്തിലുള്ളത്) ഇത്തരത്തിലുള്ള ഒന്ന് ചെയ്യുമ്പോള്‍ അതു തിരുത്താവുന്ന തെറ്റ് മാത്രമാകുന്നു കാരണം കോണ്ട്രാക്റ്റ് തെറ്റിച്ചാലുള്ള പിഴയിലൂടെ അതിലെ തെറ്റ് തിരുത്തപ്പെടുമ്പോള്‍...
പ്രിയ തറവാടി, ഇവിടെയും താങ്കളുടെ വീക്ഷണകോണില്‍ അപകടകരമായ പ്രശ്നമുണ്ടെന്നാണ് തോന്നുന്നത്. ഇവിടെ ഗര്‍ഭിണിയായ സ്ത്രീ ആണ് തെറ്റുചെയ്തിരിക്കുന്നത് എന്നാണ് കമെന്റില്‍ താങ്കള്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല അതു തിരുത്താവുന്ന ഒരു “തെറ്റ്” ആണെന്നും താങ്കള്‍ “സൌമനസ്യം“ കാണിക്കുന്നു :)
മറിച്ച് ആ ഗര്‍ഭം നിഷേധിക്കല്‍ തന്നെ ഒരു “പവനായുടെ ബ്രീഫ്കെയ്സ്” ആണ് എന്ന് മനസിലാക്കുന്നിടത്താണ് സ്ഥാപനങ്ങളില്‍ പരോക്ഷ പാട്രിയാര്‍ക്കല്‍ രീതിയെ തിരിച്ചറിയാന്‍ കഴിയുന്നത്. അല്ലാത്തിടത്തോളം കാലം അത് “പെണ്ണിനു പറ്റിയ തെറ്റ്” ആയേ കാണാന്‍ കഴിയൂ.
തീര്‍ച്ചയായും ഇതിലും തെറ്റിന്റെ അളവ് വ്യത്യസമുണ്ടെങ്കിലും വിവാഹസ്ത്രീ/കന്യാസ്ത്രീ എന്ന തലത്തിലൊരിക്കലും എത്തുന്നില്ല അതായത് തിരുത്താനുള്ള സൗജന്യം അവിടെ ലഭിക്കില്ലെന്ന് ചുരുക്കം.
ഇതേ സംഭവം , കന്യാസ്ത്രീ എന്ന പതവി അഴിച്ചുവെച്ചതിനുശേഷമായിരുന്നെങ്കില് തിരുത്താവുന്ന തെറ്റേആവുന്നുള്ളൂ.
നഷ്ടപ്പെട്ടാല്‍ കിട്ടുന്ന ഒന്നാണ് കന്യകാത്വം എങ്കില്‍ ഇതെല്ലാം ഒന്നുമാത്രമാകുമായിരുന്നു , അതായത് ഏല്ലാം തിരുത്താവുന്ന തെറ്റുകള്‍.
ഇതിനെ എല്ലാം ചേര്‍ത്ത് patriarchal അമൂര്‍ത്തത എന്നേ പറയാനാകൂ.
നഷ്ടപ്പെട്ടാല്‍ കിട്ടുന്ന ഒന്നാണ് കന്യകാത്വം എങ്കില്‍ ഇതെല്ലാം ഒന്നുമാത്ര മാകുമായിരുന്നു , അതായത് ഏല്ലാം തിരുത്താവുന്ന തെറ്റുകള്‍ ഇതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് പറയാതെ വയ്യ. ഒരു നേര്‍ത്ത സ്തരത്തേയാണോ ആണോ താങ്കള്‍ അതുകൊണ്ട് ഉദ്ദേശിച്ചത്? :)
കഴിയുമെങ്കില്‍ ഈ ലേഖനവും , പിന്നെ ഇതും ഒന്ന് കണ്ണോടിക്കുക.
Of.To.
"Virginity is not a matter of dignity but a lack of opportunity" :)
>> ലേബല്‍ ചാര്‍ത്തലിനെപ്പറ്റി ഇനിയും അന്തിപ്രസംഗത്തിനു വരണേ.
ഹൌ! ഗ്ലോറിയ ചേച്ചി ആകെ ചൂടിലാ?
സഭയുടെ ആന്റിഫെമിനിസ്റ്റ് നിലപാടുകളും കന്യാസ്ത്രീകളുടെ വിഷമങ്ങളും ഒരു വ്യക്തിപര കുറിപ്പ് പോലെ പണ്ടേ ദേ ഈ ഹിപ്പോക്രിറ്റിക് ഞാന്‍ തന്നെ എഴുതിയതാണ്. കത്തോലിക്കാ സഭയില്‍ ഫെമിനിസവും സെലിബസയും വിശ്വാസവും തമ്മിലുള്ള അടിയുമൊക്കെ ഇന്നും ഇന്നലേം തുടങ്ങീതല്ല. 50% ബിഷപ്പുകളും സെലിബസിക്കെതിരാണ്. അതൊക്കെ അവിടെ നിക്കട്ടേ. അതൊന്നും ഗ്ലോറിയ ചേച്ചിയോട് ഒരു കമന്റ് ബോക്സില്‍ പറയാന്‍ സാധിക്കുന്ന കാര്യങ്ങളല്ല. ഒരു രണ്ട് മൂന്ന് കയ്യും കൂടി ഇണ്ടായിരുന്നെങ്കില് ഇപ്പൊ എത്ര പോസ്റ്റ് വന്നേനേ...
ഇനി ഇവിടുത്തപ്രശ്നം ഞാന്‍ കാണുന്നത് ഇങ്ങിനെ:
ഒരു അവിഹിത ബന്ധം..അത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തി..പ്രചരിപ്പിച്ചു... - തെറ്റ് നമ്പര്‍ 1
എല്ലാവരും സമൂഹവും കാണിച്ചതു പോലെ സഭയും ആ സ്ത്രീയെ കല്ലെറിയുന്നവരുടെ കൂട്ടത്തേക്ക് പെട്ടെന്ന് തള്ളിവിട്ടു - തെറ്റ് നമ്പര്‍ 2
(അവര്‍ ആത്മഹത്യ ചെയ്തില്ലാന്ന് ഇപ്പൊ കേക്കുന്നു. ദൈവത്തിനു സ്തുതി! ആ സ്ത്രീ എങ്ങിനെ ജീവിതത്തെ ധീരമായി നേരിടുന്നു എന്നത് ഒരു പാഠമാവും ഇനിയുള്ള കന്യാസ്ത്രീകള്‍ക്കും.)
ഇവിടെ ഈ കന്യാസ്ത്രീയ്ക്ക് വിവാഹം വേണമെങ്കില്‍ തീര്‍ച്ചയായും ആ ഡ്രൈവര്‍ കൂടെ വിളിച്ചിരുന്നെങ്കില്‍ പോയി കഴിയാമായിരുന്നു. അതിനെതിരെ സഭയില്‍ വിലക്കുകളില്ല. ഉടുപ്പൂരാന് പറ്റൂല എന്നൊരു വിലക്കുണ്ടെങ്കില്‍ എനിക്ക് പിന്നേയും ഈയൊരു പ്രശ്നത്തില്‍ ഫെമിനിസവും സഭയെ തല്ലല്ലും മനസ്സിലായേനെ. അല്ലാതെ നാട് നീളെ അവിഹിത ബന്ധവും വീഡിയോകളും ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ ഇതിലെ സഭാപ്രശ്നം മനസ്സിലായിട്ടില്ല. ഇതില്‍ സഭ മാറിയാലും ഈ പ്രശ്നം മുഴച്ച് തന്നെ നില്ക്കുന്നു. അധികാരങ്ങളില്‍ ഇരിക്കുമ്പോഴേ ഒരു യൂണിഫോമിന്റെ പ്രശ്നം എനിക്ക് മനസ്സിലാവുള്ളൂ. അത് കൊണ്ട് ശബരിമല മേല്‍ശാന്തിയും ബില്‍ ക്ലിന്റണും ഒക്കെ പ്രസക്തമാവുന്നത് അധികാരങ്ങളിലെ യൂണിഫോം കൊണ്ട് മാത്രം. അല്ലെങ്കില്‍ ഒന്നൂടെ കണ്ണു തുറിപ്പിച്ച് മൂക്കത്ത് വിരല്‍ അമര്ത്തിവെക്കാനേ ആ തിരുവസ്ത്രം സിമ്പലൈസ് ചെയ്യുന്നുള്ളൂ. വിവാഹിതയായ സ്ത്രീയുടെ താലി പോലെ. താലിയിട്ടിട്ടും സ്വന്തം കിടപ്പറയിലും എന്നൊക്കെ പ്രയോഗങ്ങള്‍ വിശ്വാസ വഞ്ചനയുടേത് മാത്രം.
ഇനി ഉടുപ്പൂരാന് പറ്റൂല്ല എന്നൊന്നും എന്നോട് പറയണ്ട. ദേ ന്യൂ യോര്‍ക്കില്‍ ഒരു ഏരിയ നിറച്ചും ഉടുപ്പൂരിയ മലയാളി അച്ചന്മാരും കന്യാസ്ത്രീകളും ഒരു കോളനി പോലെയാണ്. എന്നെ സ്കൂളില്‍ പഠിപ്പിച്ച ഒരു ആനി മിസ്സും മുപ്പത്തി രണ്ടാം വയസ്സില്‍ ഉടുപ്പൂരിയ കന്യാസ്ത്രീയാണ്. അതും ഞാന്‍ പഠിച്ചത് കോണ്‍വെന്റില്‍. ടീച്ചര്‍ കന്യാസ്ത്രീ ആയിട്ടും അല്ലാണ്ടും ഞങ്ങളെ അതേ കോണ്‍വെന്റില്‍ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഉടുപ്പൂരാന് പറ്റൂലാ സമൂഹം നോക്കും എന്നൊക്കെ പറയുന്നത് എനിക്കത്ര പോരാ. അതിപ്പൊ പത്ത് മണിക്കൊരു സ്ത്രീ എം.ജി റോഡില്‍ കൂടി നടന്നാലും സമൂഹം നോക്കും. അത് സമൂഹത്തിന്റെ പ്രശ്നം. കൂടുതല്‍ പേര് ചെയ്യുമ്പോള്‍ അത് സാധാരണ കാര്യമാവും.
മൊത്തം കത്തോലിക്കാ സഭയില്‍ ഈ ഒരൊറ്റ സെലിബസി പ്രശ്നം കാരണം അര മില്ല്യണ്‍ അച്ചനും കന്യാസ്ത്രീമാരും ആണ് ഇറങ്ങിപ്പോക്ക് നടത്തിയേക്കുന്നതു. ആ ഇതൊക്കെ ഡേറ്റാ.
ഇതും ഇവിടെ കമന്റടിച്ച് വേസ്റ്റാക്കണ്ട...
പിന്നെ ബുജിയാവാന്‍ വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്ന പ്രവൃത്തികള്‍ വിട്ട് മറ്റൊരു തത്വം പ്രചരിപ്പിക്കാനോ ഒന്നും ഞാന്‍ ഒരുക്കമല്ല. അത് ഞാന്‍ കുറേ കാണുന്നതാണ്, പ്രവര്‍ത്തി ഒന്ന് പറച്ചില് ഒന്ന്. ഐ ആം വാട്ട് ഐ ആം! അതിനു ഫെമിനിസമെന്നോ വിശ്വാസിയെന്നോ ഒരു ചട്ടക്കൂടുമില്ല. എനിക്ക് ശരിയായ പ്രവര്‍ത്തി അല്ല എന്ന് തോന്നുന്നത് ഞാന്‍ ജീവിതത്തില്‍ പ്രവര്‍ത്തിക്കാറുമില്ല. അത് ഘോരാഘോരം പ്രസംഗിക്കാറുമില്ല. അത്രന്നേ. ആ വിശ്വാസപ്രമാണങ്ങള്‍ തെറ്റാണെന്ന് നാളെ മനസ്സിലായാല്‍ അത് തിരുത്താന്‍ ഒരു സെകന്റ് പോലും അമാന്തിക്കുകയുമില്ല. ആരേയും ഒന്നും ബോധിപ്പിക്കാനായിട്ട് ഒന്നും ചെയ്യാന്‍ പോണുമില്ല.
(എങ്ങിനീണ്ട് പ്രസംഗം? ഓവറായോ?)
ഓഫ്: അപ്പൊ ഇപ്പൊ ഇവിടെയുള്ളോരൊക്കെ സ്ത്രീപക്ഷ വാദിയല്ലേ? ആ എന്നോട് എന്തോ നേരത്തേ പറഞ്ഞല്ലോ, അങ്ങിനെ ആളുകള്‍ ധരിക്കുന്നത് /ധരിപ്പിക്കുന്നത് എന്തോ പ്രശ്നാണെന്നൊക്കെ. ഇതന്നേ. ലേബലുകള്‍ അങ്ങോട്ട് വീഴുമ്പോള്‍ ഉള്ള അസ്കിത.
പക്ഷേ ഇഞ്ചി പറയുന്നത് പോലെ ഒരു സ്റ്റ്രീം/താരയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഫെമിനിസം എന്ന് ഞാന്‍ തിരിച്ചറിയുന്നു.
-------
പിന്നേം പിന്നേം ആവര്ത്തിപ്പിക്കല്ലേ ഡിങ്കാ. ഇങ്ങിനെ ഞാന്‍ പറഞ്ഞിട്ടില്ല. സ്യൂഡൊ ഫെമിനിസം എന്ന നളന്റെ ലേബലും, എന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു എന്ന കിനാവിന്റെ കമന്റിനു ഒരു ഓഫ് ഹാന്റഡ് റിമാര്‍ക്കാണ്. ഏറ്റവും ഹാര്‍ഡ് കോര്‍ ഫെമിനിസ്റ്റുകളുടെ സിദ്ധാന്തങ്ങള്‍. ഇനി ഇതൊക്കെ നിങ്ങള്‍ കേക്കാത്തത് എന്റെ പ്രശ്നല്ല. ഫെമിനിസ്റ്റ് മാനിഫെസ്റ്റോ അല്ലെങ്കിലും ഇല്ല. ഇറാനിലേയും അഫ്ഗാനിലേയും ബുര്‍ക്കാ ധരിച്ച സ്ത്രീകളിലും ഫെമിനിസ്റ്റുകള്‍ ഉണ്ട്. അങ്ങിനെ ഒരു പ്രത്യേക സെറ്റ് മുഖമോ മൂടിയുമോ ഇല്ല. ഉണ്ടാവാനും പാടില്ല.
ഡിങ്കന്,
പറഞ്ഞതുതന്നെ വീണ്ടും ആവര്ത്തിക്കേണ്ടിവരുന്നല്ലോ!
ഉഭയകക്ഷി സമ്മതത്തൊടെ ഉള്ള രതി തെറ്റാണോ/പാപമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം:
തറ്റാണ്
ഈ തെറ്റിനും അളവുകളുണ്ട് , ഭാര്യയാകുമ്പോള്‍ / കന്യാസ്ത്രീയാവുമ്പോള്‍ / സഹോദരി-സഹോദരന് തമ്മിലാകുമ്പോളും വലിയതെറ്റാകുന്നു.
ഇത് പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണുമാണെങ്കില്‍ - തെറ്റാകുന്നു മുകളിലെ അത്ര വലുതല്ല.
പ്രായപൂര്‍ത്തിയായ ഒരു പെണ്ണ് ജോലിസംബന്ധമായ കോണ്‍ട്രാക്ട് തെറ്റിച്ചുകൊണ്ട് ചെയ്യുന്നത് . തെറ്റുതന്നെ പക്ഷെ ആദ്യത്തോളം വലുതല്ല.
തിരുത്താവുന്ന തെറ്റെന്നതുകൊണ്ട് ഉദ്ദേശിച്ചത് , ആ പുരുഷനെ കല്യാണം കഴിക്കുന്നതൊടെയോ / പിഴ അടക്കുന്നതിലൂടെയോ ചെയ്യപ്പെടുന്ന ഒന്നാണ്.
ആദ്യത്തേതിലെ സ്ത്രീ /കന്യസ്ത്രീ ഇങ്ങനെ കല്യാണം ചെയ്യുന്നതിലൂടെ ഭര്‍ത്താവിനോട് / കര്‍ത്താവിനോട് ( സഭയോട്) ചെയ്ത വഞ്ചന /തെറ്റ് എന്നതില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല.
ഇതൊക്കെ എന്റ്റെ കാഴ്ചപ്പാടുകളാണ് അഭിപ്രായങ്ങളും അതിനെ എന്തു വിളിക്കണമെന്ന് എനിക്കറിയില്ലെന്ന് ഞാന്‍ അദ്യമേ പറഞ്ഞിരുന്നു :) , ആരും യോജിക്കണമെന്നൊരു നിര്‍ബന്ധവുമില്ല ;)
കന്യകാത്വം എന്നതുകൊണ്ട് ഒരു നേര്‍ത്ത ചര്മ്മമായിരിക്കില്ല ഞാന്‍ ഉദ്ദേശിച്ചതെന്ന വിവേകം താങ്കള്‍ക്കുണ്ടാകുമെന്ന് കരുതുന്നു. :)
ഇത്രയേ ഉള്ളു ഇതിനെപ്പറ്റി പറയാന്‍.
<>ഏറ്റവും ഹാര്‍ഡ് കോര്‍ ഫെമിനിസ്റ്റുകളുടെ സിദ്ധാന്തങ്ങള്‍. ഇനി ഇതൊക്കെ നിങ്ങള്‍ കേക്കാത്തത് എന്റെ പ്രശ്നല്ല<>
ഇഞ്ചീ,
പിന്നെയും പിന്നെയും നിങ്ങളിങ്ങനെ ഈ “ഹാര്‍ഡ് കോര്‍“ എന്ന് പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല. "ഹാര്‍ഡ് കോര്‍ പങ്ക്” ,“ഹാര്‍ഡ്കോര്‍ സെക്സ്“ , “ഹാര്‍ഡ്കോര്‍ കമ്യൂണിസ്റ്റ്“ എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷേ അതേപോലെ ഒരു വിവക്ഷ ഫെമിനിസത്തിന് കൊടുക്കാന്‍ കഴിയുകയില്ല എന്നാണ് വിശ്വാസം. പ്രത്യേകിച്ചും ഒരു വ്യത്യസ്ഥ താരയിലധിഷ്ഠിതമാണെന്നിരിക്കേ... ഫെമിനിസത്തിലെ തന്നെ ഫസ്റ്റ്വേവ്, സെക്കന്ഡ്വേവ് തുടങ്ങിയ കാലഘട്ടവേര്തിരിവിന്റെ പ്രതിനിധികളെ ആണോ നിങ്ങള്‍ ഉദ്ദേശിച്ചതെന്ന് ഡിങ്കനറിയില്ല. “ഹാര്ഡ്കോര്ഡ് ഫെമിനിസ്റ്റുകള്‍” എന്ന് നിങ്ങള്‍ ഉദ്ദേശിച്ചത് “തീവ്രഫെമിനിസ്റ്റുകള്” എന്നാണോ (അങ്ങനെ ഒന്നുണ്ടെങ്കില്‍) ? എന്ത് തന്നെ ആയാലും ആ “ഹാര്‍ഡ്കോര്‍ ഫെമിനിസ്റ്റ്” എന്നു കേള്‍ക്കുമ്പോള്‍ തന്നെ “ഞാന്‍ ഭയങ്കര വിനയമുള്ളവനാണ്” എന്ന് പറയുന്നത് പോലെയുള്ള വിരോധാഭാസം തോന്നി.
നിങ്ങളുടെ പലകമെന്റുകളും ആവേശപ്പുറത്ത് പരസ്പരവിരുദ്ധമായ ഭിന്നാഭിപ്രായങ്ങളായി എന്ന് ഡിങ്കന് കൂടാതെ മറ്റുപലരും ചൂണ്ടിക്കാണിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു മുങ്കൂര്ധാരണയോ, ലേബലിങ്ങോ, ബ്രാന്‍ഡിംഗോ ഒന്നും ഡിങ്കന് ആരുടെയും അഭിപ്രായങ്ങളിലില്ല.(തിരിച്ചും അത് പ്രതീക്ഷിക്കുന്നു)
ശ്ശെടാ, ഞാന്‍ കരുതി ഇനി ഞാന്‍ മാത്രേ ഈ ഹാര്കോര് എന്നുപയോഗിക്കുന്നുള്ളോ എന്ന്..ഇതിന്റെ മലയാളം ഇനി എന്താണാവോ?
ഇത് വായിച്ചോക്കിക്കേ , ചിലപ്പൊ മനസ്സിലാവും ഹാര്‍ഡ് കോര്‍ എന്ന് ഉദ്ദേശിക്കുന്നത് എന്താണെന്ന്...
ഡിങ്കന്, ഇല്ല മനസ്സിലായില്ല കോണ്ട്രടിക്ഷന്.ഒന്ന് എക്സാമ്പിള്‍.
പിന്നെ അത് മാത്രല്ല, ഞാന്‍ എന്ന് പറയേണ്ടതിനു പകരം ഈ ഡിങ്കന് ഡിങ്കന് എന്ന് ഉപയോഗിക്കുന്നതിന്റെ സാംഗത്യവും മനസ്സിലാവണില്ല.
തറവാടി എന്തിനാണ് കമന്റ് ഇട്ടു ബുദ്ധിമുട്ടുന്നത്. ഖുറാന്റെ ലിങ്ക് ഇട്ടാല്‍ പോരേ. സ്വന്തം അഭിപ്രായം ആണു പോലും :(
ഉഭയകക്ഷി സമ്മതത്തൊടെ ഉള്ള രതി തെറ്റാണോ/പാപമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം:
തറ്റാണ്
തറവാടീ, നമ്മള് തമ്മിലുള്ള ആശയസംവാദം/ചര്‍ച്ചയ്ക്കുള്ള സാധ്യത ഈ ഒറ്റ പോയന്റില്‍ അവസാനിക്കുകയാണ്. കാരണം അതിന്റെ മൊണോട്ടണസ് ടോണ്‍ തന്നെ.
എങ്കിലും ഞാന്‍ ഒരിക്കല്‍കൂടെ ആവര്‍ത്തിക്കുന്നു.(ആശയസ്വാശീകരണം നടക്കുനെന്ന ധാരണയാല്‍ തന്നെ)
<>ഈ തെറ്റിനും അളവുകളുണ്ട് , ഭാര്യയാകുമ്പോള്‍ / കന്യാസ്ത്രീയാവുമ്പോള്‍...
ഇത് പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണുമാണെങ്കില്‍ - തെറ്റാകുന്നു മുകളിലെ അത്ര വലുതല്ല.<>
കന്യാസ്ത്രീ എന്തേ പ്രായപൂര്‍ത്തിയായ സ്ത്രീ അല്ലേ?
തിരുത്താവുന്ന തെറ്റെന്നതുകൊണ്ട് ഉദ്ദേശിച്ചത് , ആ പുരുഷനെ കല്യാണം കഴിക്കുന്നതൊടെയോ / പിഴ അടക്കുന്നതിലൂടെയോ ചെയ്യപ്പെടുന്ന ഒന്നാണ്.
ബെസ്റ്റ്..ബെസ്റ്റ്... അതായത് ഒരുവന് ഒരുവളേ റേപ്പ് ചെയ്താല്‍ അവന് അവളെ കല്യാണം കഴിക്കുന്നതിലൂടെ പിഴയൊടുങ്ങുന്നു അല്ലേ? അതല്ലെങ്കില്‍ ഇപ്പോള്‍ ഈ സ്ത്രീയെ, അല്ലെങ്കില്‍ മറ്റൊരുവളെ ഉഭയകക്ഷി സമ്മതത്താല്‍ രതിനടത്തുകയും ശേഷം വീഡിയോക്ലിപ്പ് എടുത്ത് വ്യാപിപ്പിക്കുകയും ചെയ്താല്‍...പിന്നെ എല്ലാം ഒരു കല്യാണം കൊണ്ട് തീരും അല്ലേ തറവാടീ?
അരിജാലു ഖവ്വാമൂന അലന്നിസാ എന്ന് പറഞ്ഞതിനെ അതിന്റെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി മതങ്ങള്‍ ഉപയോഗിക്കുന്നത് പോലെ ഒന്ന് അല്ലേ? (സ്ത്രീകള്‍ക്ക് ഭാഗം പിരിയുന്നതില്‍ പങ്ക് വേണം എന്നും വ്യവ്യസ്ഥവെയ്ക്കുന്ന ഭാഗമാണെന്നാണ് കേട്ടിരിക്കുന്നത്)
കന്യകാത്വം എന്നതുകൊണ്ട് ഒരു നേര്‍ത്ത ചര്മ്മമായിരിക്കില്ല ഞാന്‍ ഉദ്ദേശിച്ചതെന്ന വിവേകം താങ്കള്‍ക്കുണ്ടാകുമെന്ന് കരുതുന്നു. :)
കന്യകാത്വം എന്നത് ചര്മ്മമ്മല്ലെങ്കില്, പിന്നെ അത് പുരുഷകേന്ദ്രീകൃതമായസമൂഹത്തിന്റെ/മതത്തിന്റെ/സംസ്ക്കാരത്തിന്റെ ഒരു കുത്സിതവ്യാഖാനനടപടിമാത്രമാകുന്നു. തനിക്കില്ല മറുപക്ഷത്തിനുണ്ട് എന്ന ഒരു കൃത്രിമകടിഞ്ഞാണ്.
-ഇവിടെ തീരുന്നു എന്ന് കരുതുന്നു-
ഡിങ്കന് ,
സംശമമുള്ള കാര്യങ്ങളിലേ സംവാദം കൊണ്ട് ചിന്തകള്‍ മാറ്റെപ്പെടാന് സാഹചര്യമുണ്ടാകൂ , എനിക്കെന്റ്റെ അഭിപ്രായത്തിലോ വിശ്വാസത്തിലോ ഒരു സംശയവുമില്ല ഇത്രയുംനടന്നതില് നിന്നും ഒരണുപോലും മാറ്റി ചിന്തിപ്പിക്കാന്‍ താങ്കളുടെ വാക്കുകള്ക്കായിട്ടുമില്ല അതുകൊണ്ട് തന്നെ സംവാദമെന്നതിലേക്കില്ല. :)
കന്യാസ്ത്രീ പ്രായമായ സ്ത്രീയാണ് , അവര്‍ കന്യാസ്ത്രീ എന്ന പതവിലെത്തുമ്പോളാണ് ആ തലം മാറുന്നതെന്ന് കുറെ തവണയായില്ലെ ആവര്‍ത്തിക്കുന്നു.
റേപ്പ് ചെയ്യുന്നത് സമ്മതത്തോടെ എന്ന അര്‍ത്ഥമാണോ , പുതിയ ഓരോന്ന് കൊണ്ട്വരികയാനല്ലെ? ;)
വീഡിയോക്ലിപ്പിന്റ്റെ കാര്യം നമ്മള് തമ്മില്‍ പരാമര്‍ശിച്ചിട്ടില്ലല്ലോ ഡിങ്കാ , പരസ്പര സമ്മതത്തോടെയുള്ള വേഴ്ച തെറ്റാണോ അല്ലയോ എന്നതായിരുന്നില്ലെ നമ്മുടെ വിഷയം?
താങ്കള്‍ സൗകര്യപ്പെടുമെങ്കില്‍ എന്റെ ആദ്യം മുതലുള്ള കമന്റുകള്‍ ഒന്ന് മനസ്സിരുത്തിവായിക്കൂ പ്ലീസ്
ഞാന്‍ വിട്ടു :)
ഇഞ്ചീ,
“ഹാര്‍ഡ്കോര്‍ ഫെമിനിസം” എന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് മനസിലാകുന്നില്ല എന്ന് പറയുന്നത് ഡിങ്കന് “ഗൂഗിള്‍ സെര്‍ച്ച്” അറിയാഞ്ഞിട്ടല്ല. അറിയാത്ത പദങ്ങള്‍, സംജ്ഞകള്‍ ഒക്കെ കിട്ടുമ്പൊള്‍ ആദ്യം ചെയ്യുന്നത് ഗൂഗിളിംഗ് തന്നെയാണ്. പക്ഷേ നെരത്തേ പറഞ്ഞപോലെ “ഞാന്‍ ഭയങ്കര വിനമുള്ളവനാണ്” എന്ന പോലെ തോന്നിപ്പിക്കുന്ന ഒരു സംജ്ഞയെ ഗൂഗിള്‍ ചെയ്യാതെ തന്നെ മനസിലാക്കാന്‍ ഡിങ്കന് കഴിയുന്നുണ്ട്. http://www.dailykos.com/story/2008/6/2/8300/19936/664/527169 എന്ന ലിങ്കിന് പകരം ആരെങ്കിലും http://answers.yahoo.com/question/index?qid=20080604201431AAa4Lus എന്നതുപോലുള്ള ലിങ്ക് തന്നാലും ഇതുതന്നെ ആകും അഭിപ്രായം. “ഹാര്‍ഡ്കോറ്” എന്ന പദം തന്നെ ഒരു പുരുഷകേന്ദ്രീകൃതപദം/സംജ്ഞ ആണെന്ന പക്ഷമുള്ളവരും ഉണ്ടെന്ന് (മിനിമം)മനസിലാക്കുക.
ഞാന്‍ എന്ന് പറയേണ്ടതിനു പകരം ഈ ഡിങ്കന് ഡിങ്കന് എന്ന് ഉപയോഗിക്കുന്നതിന്റെ സാംഗത്യവും മനസ്സിലാവണില്ല
ഇത് തീര്‍ത്തും വ്യക്തിപരമായ അഭിപ്രായം അല്ലേ ഇതിന് ഈ ചര്‍ച്ചയില്‍ എന്താണ് സാംഗത്യം എന്ന് എനിക്കും മനസിലാകുന്നില്ല. ഇവിടെ ബഹുസ്വരമായ ഒരു സമൂഹമുണ്ടെന്നെങ്കിലും മനസിലാക്കൂ. അതായത് ഞാന്‍ എന്നതിന് പകരം സ്വന്തം പേരോ/റെപ്രസെന്റേഷനോ വെയ്ക്കുന്നവര്‍. ഉദാ. കോട്ടയ്ക്കല്‍ ശിവരാമന് എന്ന് കേട്ടിട്ടുണ്ടോ (വിക്കിയില്‍ പരതിയാല്‍ കിട്ടും) പുള്ളി “ഞാന്‍/എനിക്ക്” എന്നതിന് പകരം “ശിവരാമന്/ശിവരാമന്” എന്ന് ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടോ? അതുപോലെ ഒരു വ്യക്തിപരമായ പ്രതികരണമായി കരുതിയാല്‍ മതി. ഇതുപോലെ ഉള്ള കാര്യഗൌരവമാര്ന്ന ചര്‍ച്ചയില്‍ ഞാന്‍/ഡിങ്കന് എന്ന് പറയുന്നതിലല്ലല്ലോ പറയുന്നതിലെ ആശയങ്ങള്‍ മാത്രം പരിഗണിച്ചാല്‍ പോരേ? (അത്രേ ഉള്ളൂ ഇതിലെ സാംഗത്യം) അതിനാല്‍ അതിനെ അവഗണിക്കുന്നു.
ഒരു തലച്ചോറു തരൂ
ഇത്തിരി ബുദ്ധി തരൂ
ഞാനൊന്നു ചിന്തിച്ചു രസിക്കട്ടെ...!
ഡിങ്കനു പറയാന്‍ മടിയുണ്ടെങ്കില്‍ ഞാന്‍ പറയാം, ഹാര്‍ഡ് കോര്‍ എന്നത് സാദ്ധ്യമായ എല്ലാ അര്‍ത്ഥത്തിലും ആന്റി-ഫെമിനിസ്റ്റ് ആയ ഒരു പദമാണ്; ഉദ്ധരിച്ച പുരുഷലിംഗത്തെ സൂചിപ്പിക്കുന്ന ഒന്ന്. നിര്‍ണ്ണായകവും ഉറച്ചതുമായ നിലപാടുകളെ സൂചിപ്പിക്കുന്ന പുരുഷാധിപത്യസംജ്ഞ
ഡിങ്കന്
താങ്കള്‍ക്ക് ഗൂഗിളുണ്ടോ ഇല്ലയോ എന്നൊന്നുമല്ല. ഞാനുപയോഗിക്കുന്ന ഹാര്‍ഡ് കോര്‍ താങ്കള്‍ക്ക് മനസ്സിലാവാത്ത (അരോചകമാകുന്ന) അതേ പോലെ തന്നെയാണ് താങ്കളീ ഡിങ്കന് ഡിങ്കന് എന്ന് ഉപയോഗിക്കുമ്പൊള് എനിക്ക് തോന്നുന്നത് എന്ന് ഞാന്‍ വ്യംഗ്യമായി സൂചിപ്പിച്ചത്....എന്ന് വെച്ചാല്‍ താങ്കള്‍ക്കും എനിക്കും കാര്യം മനസ്സിലായതാണ്, പക്ഷെ അതിന്റെ ഉപയോഗം ആവശ്യം എന്തെന്ന അര്‍ത്ഥത്തില്‍. ഡിങ്കന് എന്നുപയോഗിക്കുമ്പോള്‍ തന്നെ തോന്നുന്ന പുരുഷാധിപത്യ സംഞ്ജയേ ഹാര്‍ഡ് കോര്‍ എന്ന പദത്തിനുമുള്ളൂ. ശ്രീ ശ്രീ രവിശങ്കര്‍ എന്ന് അദ്ദേഹം തന്നെ പറയുമ്പോള്‍ തോന്നുന്ന അതേ ആധിപത്യ അസ്കിത.
Anyway hardcore is pretty common term used everywhere. There is hard core poverty, hard core fans, hard core porn. അതിനു പ്രത്യേക പുരുഷാധിപത്യം ഒന്നും ഇവിടെ ഇപ്പോള്‍ കൊടുക്കണ്ട ആവശ്യമില്ല. കൊടുക്കണ്ടവര്‍ക്ക് ആവാം, തര്‍ക്കത്തിനു വേണ്ടി.
ജസ്റ്റ് ലോയല്‍ അല്ലെങ്കില്‍ എക്സ്ട്രീം എന്ന അര്‍ത്ഥമേ അതിനുള്ളൂ. ഹാര്‍ഡ് കോര്‍ ഫെമിനിസം എന്ന് പറയുമ്പോള്‍ ലോയല്‍ റ്റു മോസ്റ്റ് ഓഫ് ദ ഫെമിനിസ്റ്റ് ഐഡിയോളജീസ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇനി ഓ, അങ്ങിനെ കൃത്യം ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ഉണ്ടോ, പല ശാഖകളില്ലേ...അങ്ങിനെ അടുത്ത സെറ്റ് ഓഫ് വാക്കുകളില്‍ കയറിപ്പിടിച്ചു കൊണ്ടുള്ള ഞാണിന്മേല് കളിക്കോ കസര്‍ത്തിനോ താല്പര്യമില്ല...യൂ ക്യാരി ഒണ്‍ !
അങ്ങനെ വളരെ കോമണായി ഉപയോഗിക്കുന്ന ചില മലയാളപദങ്ങളിതാ
കൂത്തിച്ചി = കൂത്തു കാണുന്ന അച്ചി
മച്ചി = തേങ്ങ കൊച്ചായിരിക്കുമ്പോള്‍ തൃശ്ശൂക്കാര് വിളിക്കുന്ന പേര്
പീസ് = ഒരു കഷണം, തേങ്ങയുടേതോ മറ്റോ
കിണ്ടി = വെയിലത്തു നടന്നുവരുമ്പോള്‍ കാല് കഴുകാന്‍ വേണ്ടി ഉമ്മറപ്പടിയില്‍ പ്രത്യ്ക്ഷപ്പെടുന്ന സാധനം
(എഴുതാന്‍ കൊള്ളാവുന്നവയുടെ സ്റ്റോക് തീര്‍ന്നു, ഇനി കേള്‍ക്കണമെന്നുള്ളവര്‍ ചെവി ഇങ്ങോട്ടടുപ്പിച്ചോളൂ...!)
ഇതിലേതെങ്കിലും വാക്ക് സ്ത്രീവിരുദ്ധമാണോ? ഏയ്, അല്ലേയല്ല!
ഞാനുപയോഗിക്കുന്ന ഹാര്‍ഡ് കോര്‍ താങ്കള്‍ക്ക് മനസ്സിലാവാത്ത (അരോചകമാകുന്ന) അതേ പോലെ തന്നെയാണ് താങ്കളീ ഡിങ്കന് ഡിങ്കന് എന്ന് ഉപയോഗിക്കുമ്പൊള് എനിക്ക് തോന്നുന്നത് എന്ന് ഞാന്‍ വ്യംഗ്യമായി സൂചിപ്പിച്ചത്....
മുകളിലെ 129 കമെന്റുകളില്‍ “ഹാര്‍ഡ്കോറ് എന്നത് അരോചകമായി തോന്നുന്നു” എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ വിരോധാഭാസം/അര്‍ത്ഥതലത്തിലെ വ്യത്യാസം എന്നിവയെ ആണ് ഞാന്‍ ഉദേശിച്ചത്. അല്ലാതെ “ഹാറ്ഡ്കോറ്” എന്നത് എനിക്ക് അരോചകം/ചൊറിച്ചില്‍ ഉണ്ടാക്കുന്നു എന്ന് വിവക്ഷയില്ല.
ഡിങ്കന് എന്നുപയോഗിക്കുമ്പോള്‍ തന്നെ തോന്നുന്ന പുരുഷാധിപത്യ സംഞ്ജയേ ഹാര്‍ഡ് കോര്‍ എന്ന പദത്തിനുമുള്ളൂ. ശ്രീ ശ്രീ രവിശങ്കര്‍ എന്ന് അദ്ദേഹം തന്നെ പറയുമ്പോള്‍ തോന്നുന്ന അതേ ആധിപത്യ അസ്കിത.
ഹഹഹ! കൊള്ളാം. ഡിങ്കന് എന്ന പദത്തിന് എന്താണ് അര്‍ത്ഥം? അതിനും ഒരു “ഇഞ്ചിപ്പെണ് വേറ്ഷന് നിഘണ്ടു” ഒക്കെ ഉണ്ടോ? അതുകൊള്ളാമല്ലോ... ഇഞ്ചിപ്പെണ്ണില് “പെണ്ണ്’ ഉള്ളതുപോലെ ഒരു യോനിയോ/ലിംഗമോ ഡിങ്കനില്‍ ഇല്ല. ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ഒരാളുടെ പേരും(ഡിങ്കന്), ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന “ഹാര്‍ഡ്കോറ് ഫെമിനിസം” എന്നിവയും തമ്മില്‍ താരതമ്യപ്പെടുത്തുന്ന “കുഴച്ചക്ക/അവിയല്‍ സാങ്കേതികത” വെളിപ്പെടുത്തുന്നത് നിങ്ങള്‍ക്ക് പോസ്റ്റിനെ കുറിച്ച് കാര്യഗൌരവമായി ഇനിയൊന്നും തന്നെ പറയാനില്ലെന്നാണ്. “ഡിങ്കന്” എന്ന പേര് നിങ്ങള്‍ക്ക് അരോചകം/ചൊറിച്ചില്‍ ആണെങ്കില്‍ എന്റെ കയ്യില്‍ മരുന്നില്ല.Nomatophobia യ്ക്ക് ഉള്ള ചികിത്സ അറിയില്ല. പറ്റിയാല്‍ ഗൂഗിളിയിട്ട് അറിയിക്കാം.
-ടോപ്പിക്കില്‍ ഉള്ള ചര്‍ച്ചയ്ക്കാണെങ്കില്‍ ഇനിയും ആകാം-
ഓഫ്.ടോ.
“ഡിങ്കന് എന്നുപയോഗിക്കുമ്പോള്‍ തന്നെ തോന്നുന്ന പുരുഷാധിപത്യ സംഞ്ജയേ“ ...
ഇഞ്ചി”പെണ്ണ്” ദയവായി ഡിങ്കന്റെ പ്രൊഫൈല്‍ നോക്കുക അതില്‍ ഞാന്‍ എന്റെ “സെക്സ്” കോളം രേഖപ്പെടുത്തിയിട്ടില്ല. ആയതിനാല്‍ ആ പദം നിങ്ങള്‍ക്ക് എങ്ങനെ അരോചകം ആകുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. തല്ക്കാലം നിങ്ങള്‍ക്ക് അരോചകമാകാതിരിക്കാന്‍ ശൈലി/പേര് മാറ്റാന്‍ ഉദ്ധേശവും ഇല്ല. (ഇനി പ്രൊഫൈലില്‍ സെക്സ് കോളം ഇല്ല എന്നതിനാന്‍ ആണുംപെണ്ണും കെട്ടവനാണെന്ന അഭിപ്രായവുമായി വരാന്‍ മറക്കരുതേ...)
ഹഹ! എനിക്ക് വെയ്യ...കൊല്ല്! ഡിങ്കനു സര്‍ക്കാസം മനസ്സിലാവൂല്ല അല്ലേ? ഹഹ! അതിനു സര്ക്കസോഫോബിയ എന്ന് എന്തായാലും പേരില്ല.
എന്തായാലും അവസാനം ചിരിപ്പിച്ച് കൊന്ന്!
അല്ലെങ്കിലും പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായം ഇന്നലെ ഡിങ്കന്റെ കമന്റിന്റെ പോക്ക് കണ്ടതോട് കൂടി എപ്പളേ നിറുത്തിയതാ. ഇന്നിത് നളനോട് സംസാരിക്കുന്നതിന്റെ കൂട്ടത്തില്‍ നിങ്ങള്‍ വാക്കുകള്‍ കുത്തിതിരുകുന്നത് കണ്ടപ്പോള്‍ ഒന്ന് പറഞ്ഞ് നോക്കിയതാ, വലിയ സ്കോപ്പില്ലാന്നറിയാം, എന്നാലും ‘ഇഞ്ചിപ്പെണ്ണ്’ പരിശ്രമിക്കാതിരിക്കരുതല്ലോ. എവിടം വരെ എങ്ങിനെയൊക്കെ പോവും എന്നും ‘ഇഞ്ചിപ്പെണ്ണ്’ അറിയണമല്ലോ.
Okay, now you can have the last word, really! ;)
വിശാലമായ സാധ്യതകളുള്ള ഒരു ചര്‍ച്ചയാണിത്. കന്യാസ്ത്രീ എന്ന ഇരയില്‍ തുടങ്ങി അധികാരത്തിന്റെ മറ്റ് ഇരകളിലേക്ക് വ്യാപിപ്പിക്കാവുന്ന, അറിയാനും അറിയിക്കാനും സാധ്യതകളുള്ള ഒന്ന്. നമുക്കാ സാധ്യതയെ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഞരമ്പിനെ അതിന്റെ പാട്ടിനുവിടുക, എലിവേട്ട ഞാന്‍ നിര്‍ത്തി. ഡിങ്കനും നളനും രാജീവും മറ്റും കൂടി നിര്ത്തണമെന്നഭ്യര്ത്ഥിക്കുന്നു. ക്ഷീരമുള്ളോരകിടിന് ചുവട്ടില്‍ നമ്മളെന്തിനീ കെട്ട ചോരയില്ക്കുതിരുന്നു?
ഓഫ്.ടോ.
ഇഞ്ചിപ്പെണ്ണേ,
സര്‍ക്കാസം എന്നത് സ്വയം പറഞ്ഞ്, സ്വന്തം തോളില്‍ തട്ടിയഭിനന്ദിച്ച്, സ്വയം ചിരിക്കാനുള്ള “സര്‍ക്കസ്’അല്ല എന്നെങ്കിലും മിനിമം മനസിലാക്കുക. അത്രയെ പറയാനുള്ളൂ.
എന്റെ കമെന്റിന്റെ പോക്ക് കണ്ട് നിങ്ങള്‍ പോസ്റ്റില്‍ ഒരു “നോസ്ട്രാഡാമസ്“ ആകണമെന്നില്ല. ഡിങ്കന് ഒരാളുടേയും അഭിപ്രായത്തിന് മേല്‍ മുങ്കൂര്പ്രവചനം നടത്താറുമില്ല.
“എന്നാലും ‘ഇഞ്ചിപ്പെണ്ണ്’ പരിശ്രമിക്കാതിരിക്കരുതല്ലോ.“
നിങ്ങളുടെ പരിശ്രമം സമ്മതിക്കാതെ വയ്യ. നിങ്ങളുടെ അക്ഷീണമായ പരിശ്രമം മൂലം ടോപ്പിക്കില്‍ നിന്ന് വ്യതിചലിച്ച് ഇല്ലാതായിപോകുന്ന പോസ്റ്റുകളില്‍ ഒന്നുകൂടെ ആയി പോയി ഇത് എന്ന ദുഖം മാത്രമേ ഉള്ളൂ.
(ഇന്നലെ ടോപ്പിക്കില്‍ ഉള്ള ചര്‍ച്ച നിര്‍ത്തി എന്നും, ബാക്കി മുഴുവന്‍ “പരിശ്രമം” ആയിരുന്നു എന്നും തുറന്ന് സമ്മതിച്ചതിന് നന്ദി). പോസ്റ്റുകള്‍ ഹൈജാക്ക് ചെയ്യാന്‍ ഉള്ള കഴിവിനെ നമിച്ചിരിക്കുന്നു. അതൊന്ന് മാത്രമാണ് എന്നെ നിങ്ങളുടെ “ഹാറ്ഡ്കോര് ഫാന്‍” ആക്കി മാറ്റുന്നത് എന്ന് പറയാതിരിക്കുക വയ്യ.
ഇത്തരത്തില്‍ ഒന്ന് ഒഴിവാക്കാനായിരുന്നു എന്റെ കമെന്റുമായി ബന്ധപ്പെട്ടവ ഡിങ്കന് ബ്ലോഗിലെ പൊസ്റ്റില്‍ ആകാമെന്ന് ഒരു കുറിപ്പിട്ടത്... കിം ഫലം...? അഭിനന്ദനങ്ങള്‍..
രാജീവേ, ഇതിലെന്റെ ഓഫ്ടോപ്പിക് കമെന്റുകള്‍ താങ്കളുടെ ഹിതാനുസാരം നീക്കം ചെയ്യാവുന്നതാണ്. വെറും “പരിശ്രമങ്ങള്‍“ അല്ല്ലാതെ ഒരു ചര്‍ച്ചാ സാധ്യത ഇനിയുമിതില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് നിലനിര്‍ത്തുക...
അയ്യോ...ഇതിങ്ങനെ ആയോ?
സഭ -കന്യാസ്ത്രീ ബന്ധം ഭര്‍ത്താവ്-ഭാര്യയിലേക്ക് ഇക്വേറ്റ് ചെയ്യുന്നത് പൂര്‍ണ്ണമായും ശരിയാവുമോ? അച്ചന് ഇത് ചെയ്തിരുന്നുവെങ്കിലും സഭക്ക് ‘ആക്ഷന്‍’ എടുക്കേണ്ടി വരുമായിരുന്നില്ലേ?
ഓഫ്
പിന്നെ ആ വീഡിയോ ആ രീതിയില്‍ എടുത്തതായിരിക്കാനുള്ള സാധ്യതയും ഉണ്ടേ? അമേചവറിഷ് ആയി എടുക്കുന്ന പ്രൊഫഷണല്‍ സമീപനം. ത്രിഗുണന്‍ കണ്ട് മടുത്തവര്‍ക്കായി...
ചന്ദ്രക്കാറന് സാറിനോടൊരു വാക്ക് കൂടി,
മുകളിലെ സാറിന്റ്റെ ഒരു കമന്റ്റ് മാത്രമേ ഞാന്‍ തള്ളിയിട്ടുള്ളു കേട്ടോ സാറെ സാറ് എല്ലായിടത്തും ഇടുന്ന കമന്റ്റുകള്‍ ഞാന്‍ അമൃത്പോലെ എടുത്ത് വായിച്ച് പഠിച്ച് നിവൃതി അടയാറുണ്ട് , അതിലൂടെത്തന്നെയാണ് ഞാന്‍ വിവരം വെപ്പിക്കുന്നതും വളരുന്നതും അതുകൊണ്ട് തന്നെ സാറെന്നെ ഇങ്ങനെ തഴയരുത് തഴഞ്ഞാല്‍ ആകെ വിഷമിച്ച് പോകും പ്ലീസ്.
ദയവുചെയ്ത് ചന്ദ്രക്കാറനും തറവാടിയും അവരവരുടെ ഇ മെയില്‍ വിലാസം പരസ്പരം കൈമാറി സ്ഥലം വിടേണ്ടതാണ്.
തര വടി
ഇജ്ജ് ഒരു മഹാ പുത്തിശാലി തന്നെ.
അന്റെ പോസ്റ്റ് ഒക്കെ ബായിച്ചിട്ട് ഞമ്മക്ക ബല്ലാത്ത കോള്മയിര്
അല്ല പാണേക്കാട്ടെ തങ്ങളേ, കൊറേ പേരിരുന്ന് വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് ബുദ്ധിതെളിയിക്കാന് അവരവരുടെ ബൌദ്ധികവേസ്റ്റിവിടെ ഉപേക്ഷിച്ചതു കണ്ടാണോ ആ പുത്തിശാലി പ്രയോഗം.
ഇഞ്ചിപ്പെണ്ണേ ഉത്തരം മുട്ടുമ്പോള്‍ സര്‍ക്കാസം എന്ന വൃത്തികെട്ട കൊടി ഉയര്‍ത്തിക്കാട്ടുന്ന ഈ തറവേല ഇനിയും കാണിക്കരുതെ.
ഈ ചര്‍ച്ചയില്‍ മാത്രമല്ല ഒരുപാടു ചര്‍ച്ചകളില്‍ ഈ സര്ക്കാസവര്ത്താനം ഇഞ്ചിപ്പെട്ട് ഇറക്കി വിട്ട് സ്വയം കോമാളിയാകാറുണ്ട്. ഇനി എങ്കിലും ഒന്നു മതിയാക്കരുതോ.
ഇഞ്ചി എന്തുപറയുമ്പോഴും മഹത്തരം ശക്തം എന്നുപറയുന്ന ചില വാലാട്ടികള്‍ ഉണ്ടാകും (ഈ അവസരത്തില്‍ അവര്‍ക്കുപോലും ലച്ചം ലച്ചം പിന്നാലെ വിളിക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്നത് സത്യം) പക്ഷെ ബൂലോകത്തില്‍ വന്നു വായിക്കുന്ന ഭൂരിപക്ഷം അങ്ങനെയാകണം എന്നില്ല. സ്വയം പ്രഖ്യാപിത ഹീറോ ആകാന്‍ വേണ്ടിടത്തും വേണ്ടായിടത്തും താങ്കള്‍ കൊണ്ടുപിടിച്ചു നടത്തുന്ന പലശ്രമങ്ങളും ബൂലോകം പുഛിച്ചുതള്ളുന്നത് നിങ്ങളുടെ വാലാട്ടികള്‍ എങ്കിലും പറഞ്ഞുതരും എന്നു കരുതി.
സ്വയം ഒരു സര്‍ക്കാസം ആകാതിരുന്നുകൂടേ?
മര്യാദകൈവെടിയാതെ അതിനുത്തരം കൊടുത്ത ഡിങ്കാ താങ്കള്‍ കാട്ടിലല്ല നാട്ടിലാണ് ജീവിക്കാനുള്ളത്.
ഇന്‍സി പെന്നെ, നിങലെന്റെ രൊള്‍ മൊദലാണ് (role model). എവിദെ അദര്മമുന്റോ അവിദെ അവദെ അവദരിക്കും നിങല്. എന്റെ പ്രിയ സ്റ്റര്‍ കൊവകരിഷ്നറ്റെ അതെ സ്വഭവം. നിങല് പരയുനതന് ഷരി. നിങല് മതരമന് ഷരി.
എസ്റ്റബ്ലിഷ്ദ് സെറ്റപ് നമുക്ക് മദി. എല്ലതിനും ഒരു രെതിയുന്റല്ലൊ. അതൊന്നും തെറ്റിക്കരുത്. ഗുരുകരനവന്മര് പൊരുക്കില്ല. നമ്മുദെ പരമ്പര്യം നമുക്ക് കലയരൂദ്. ഇന്‍സി പെന്നെ മുന്നെരൂ. ലക്കം ലക്കം പിന്നലെ. എന്ത് കെസിനും ഞങ്ഹല് കൂദെയുന്റ്.
ഞാന്‍ മുന്‍പ് വന്നപ്പോള്‍ ഈ പോസ്റ്റിന്റെ തലക്കെട്ട് "ഇത് അനാശാസ്യമല്ല" എന്നായിരുന്നു. ഇപ്പൊ അത് മാറ്റി "ഓഫ് ടോപ്പിക്ക്", "ഫെമിനിസം", "ചില ഇഞ്ചി ചിന്തകള്‍ " എന്നോ മറ്റോ ആക്കിയോ.
ഒന്ന് നിര്‍ത്തി പോടേ
ഡോണ്കുമാരാ നീ ആരാ ബൂലോഗത്തിന്റെ മൊത്തം ഡോണോ മറ്റുള്ളവരോട് എല്ലാം നിര്‍ത്തി കാലിയാക്കി പോകാന്‍ പറയാന്‍? നിനക്ക് വല്ലോം പറയാനുണ്ടെങ്കില്‍ പറ ചെല്ലാ, അല്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടിപറ. ഒന്നും പറാനില്ലെങ്കില് പിന്നെ നാട്ടുകാരെ തെറിവിളിക്കാതെ നീ ആദ്യം പോടേയ്.
ഡോണ്‍ കോ പകട്നാ മുശ്കില്‍ ഹീ നഹിം നാമുംകിന്‍ ഹേ ഹൊ ഹൂം
anony paranjathu sariyaanu. google il "സര്‍ക്കാസം ഇഞ്ചി" ennu onnu search cheythu nokkiye :)
ദയവുചെയ്ത് അനോണികള്‍ പിരിഞ്ഞു പോകേണ്ടതാണ്. നന്നായി നടന്നു കൊണ്ടിരുന്ന സ്റ്റാര്‍ ഹോട്ടല്‍ ചേരിവാസികള്‍ ഏറ്റെടുത്തതു പോലായല്ലോ ഈ പോസ്റ്റിന്റെ ഗതി.
ആരുമില്ലേ ഇവിടെ ചോദിക്കാനും പറയാനും?
ചേരിവാസികള്ക്കെന്താ കുഴപ്പം സര്
ഞാനും ഒരു ചേരിവാസിയാണേയ്
ചേരിവാസികളെ അധിഷേപിച്ച ഉദ്ദേശശുദ്ധി പികെ മാപ്പു പറഞ്ഞിട്ടു മതി ഇനി അനാശാസ്യോം ചര്‍ച്ചക്കെടുക്കുന്നത്
കുറേ നീര്‍ക്കോലികളും ചന്തകളും ഇറങ്ങിയുട്ടുണ്ട്. ഒപ്പം അനോണ്ണിമിറ്റിയുടെ നാലുകെട്ടിന്റെ ചില ചിറ്റമ്മമാരും ഇവറ്റകള് ഒക്കെ എന്താ വിചാരിച്ചത്?
പഴയ നാലുകെട്ടിലെ കെട്ടിലമ്മയും അനോണിമസിന്റെ ചിലങ്കയണിഞ്ഞ് സ്മാര്‍ട്ട് ചമയാനുള്ള കോപ്പാണ് ബ്ലോഗ് എന്നോ?
കഷ്ടം. പെണ്ണെന്നാല്‍ സാരിയിലും നീട്ടിവളര്‍ത്തിയ മുടിയിലും എന്നാണോ? സ്വന്തം കെട്ടിയവനെ വരെ പുറം തള്ളി “കൂട്ടുകരോട്” പറയുമ്പോഴും നാട്ടുകരുടെ മുന്നില്‍ ഈ അടിക്കണക്കിന്റെ സാരിയോട് ഉന്നതികാണിക്കുന്നവരോടൊക്കെ വെറുപ്പാണ്.
ഞാന്‍ വേറൊരു പെണ്ണാണ്. പക്ഷെ സ്വന്തം കെട്ടിയവന്റെ പെണ്ണ്. അവന്റെ മാത്രം പെണ്ണ്. ചേല അവന് മാത്രം അഴിക്കുന്ന പെണ്ണ്. ഫെമിനിസത്തിന്റെ ചേലചുറ്റി നടക്കുന്ന ആധുനിക “-----“ അല്ല.
"മേം ഹും ഡോണ്‍" അനോണീ,
ആദ്യം സ്വന്തം പേരില്‍ വാ, എന്നിട്ട് എന്നെ ഉപദേശിക്കെടാ.നിന്റെ പ്രൊഫൈലിലേക്ക് ലിങ്ക് ചെയ്തതെന്തിനാ , ഈ അനോണികളായി വന്നതെല്ലാം ഞാന്‍ ആണെന്ന് തെറ്റിധരിപ്പിക്കാന്‍ ആണോ?
വളരെ ഗൌരവപൂര്‍വമായ ഒരു ചര്‍ച്ചയാണ് ഇവിടെ നടന്നുകൊണ്ടിരുന്നത്.അനോണികളെ ,ദയവായി അതിനെ അടിയും തെറിവിളിയുമായി മാറ്റാതിരിക്കൂ . പ്ലീസ്.
ഇനി ഞാനേതായാലും കമന്റിട്ട് കുളമാക്കുന്നില്ല.
ഇഞ്ചി സഹോദരീ
---
“ഇതില്‍ സഭ മാറിയാലും ഈ പ്രശ്നം മുഴച്ച് തന്നെ നില്ക്കുന്നു. അധികാരങ്ങളില്‍ ഇരിക്കുമ്പോഴേ ഒരു യൂണിഫോമിന്റെ പ്രശ്നം എനിക്ക് മനസ്സിലാവുള്ളൂ. അത് കൊണ്ട് ശബരിമല മേല്‍ശാന്തിയും ബില്‍ ക്ലിന്റണും ഒക്കെ പ്രസക്തമാവുന്നത് അധികാരങ്ങളിലെ യൂണിഫോം കൊണ്ട് മാത്രം. അല്ലെങ്കില്‍ ഒന്നൂടെ കണ്ണു തുറിപ്പിച്ച് മൂക്കത്ത് വിരല്‍ അമര്ത്തിവെക്കാനേ ആ തിരുവസ്ത്രം സിമ്പലൈസ് ചെയ്യുന്നുള്ളൂ.“
----
ശബരിമലതന്ത്രി ഫ്ലാറ്റില്‍ അവിഹിതം കാണിച്ചപ്പോള്‍ അയാള്‍ പ്രതിനിധാനം ചെയ്യുന്ന താന്ത്രിക സമൂഹവും പൌരോഹിത്യവും എല്ലാം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. അയാള്‍ക്ക് ഗണപതിയുടെ നാളറിയില്ല എന്നതുമുതല്‍ ഗണപതിഹോമത്തിന്റെ മന്ത്രമോ സംസ്കൃതമോ പോലുമറിയില്ല എന്നവിശേഷം വരെ താന്ത്രിക സമൂഹത്തിന്റെയും പൌരോഹിത്യത്തിന്റെയും പശ്ചാത്തലത്തില്‍ ഇഴകീറപ്പെട്ടു.
ക്ലിന്റണ് തന്റെ കീഴുദ്യോഗസ്ഥയെക്കൊണ്ട് വദനസുരതം നടത്തി എന്നതും ചര്‍ച്ചാവിഷയമായത് അയാള്‍ ഒരു വലിയ രാജ്യത്തിന്റെ തലവനായതുകൊണ്ടു കൂടിയാണെന്ന് ഇഞ്ചി സമ്മതിക്കുന്നുവല്ലോ. ആ വിഷയവും ചര്‍ച്ചയ്ക്കുവന്നപ്പോള്‍ അമേരിക്കന്‍ ലൈഫിന്റെ മൂല്യച്യുതിയും സാംസ്കാരിക പശ്ചാത്തലവും വരെ പുനര്‍വായനയ്ക്ക് വിധേയമായി.
അപ്പോള്‍ കന്യാസ്ത്രീയുള്പ്പെടുന്ന ലൈംഗിക വിവാദം സഭയുടെ പേട്രിയാര്‍ക്കല്‍ സെറ്റപ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചചെയ്താല്‍ എന്താണ് തെറ്റ് ?
അതോ അത് ചെയ്യാന്‍ അര്‍ഹത ഇഞ്ചിയെപ്പോലെ ‘ദ സോ കോള്‍ഡ് ഇന്‍സൈഡര്‍‘മാര്‍ക്കേ ഉള്ളോ ? രാജീവ് ചേലനാട്ടിനില്ലേ ? അല്ല, സഹോദരിയുടെ കമന്റുകളുടെ ധ്വനി അങ്ങനെയായിരുന്നല്ലോ.
രാജീവ് ചേലനാട്ട് ‘കിട്ടിയ വടിയെല്ലാമെടുത്ത് സഭയെ തല്ലി’ എന്നൊരു കുപ്രസ്താവന കണ്ടല്ലോ ഇഞ്ചിയുടെ വക. വിഷയത്തില്‍ സഭയുടെ/പൌരോഹിത്യത്തിന്റെ പേട്രിയാര്‍ക്കല്‍-ആധിപത്യ രീതികളെ മാത്രമേ ഈ പോസ്റ്റില്‍ വിമര്‍ശിച്ചതായി എനിക്കു വായിച്ചട്ട് തോന്നിയുള്ളൂ.
ഓഫ്:
ഇഞ്ചി പറയുന്നതു കേട്ടു, പല ക്രൈസ്തവ ഉപവിഭാഗങ്ങളിലും പാതിരിമാര്‍ക്ക് കുടുംബജീവിതമാകാമെന്ന്. ഒരു സംശയം : ആ വിഭാഗങ്ങളിലോ മറ്റേതെങ്കിലും ക്രൈസ്തവ വിഭാഗത്തിലോ അമ്മമാര്‍ക്ക്/സിസ്റ്റര്‍മാര്‍ക്ക് (കന്യാസ്ത്രീകളെന്ന് വിളിക്കാനാവില്ലല്ലോ) കുടുംബ ജീവിതം ആകാമെന്ന് വ്യവസ്ഥയുണ്ടോ ?
ആരെങ്കിലും പറയൂ.....
ചാറ്റിങ്ങും, ബ്ലോഗിങ്ങും ഒന്നും മൂന്ന് മാസത്തോളമായിട്ട് ചെയ്യാറില്ല. പണിതിരക്കുമാത്രമല്ല, മടുപ്പാണ് കാരണം.
എങ്കിലും മറുമൊഴി കമന്റുകള്‍ ജിമെയില്‍ ഇന്‍ബോക്സില്‍ വരുന്നത് സമയലഭ്യത പോലെ വായിക്കാറുമുണ്ട്.
ഈ പോസ്റ്റും ചില കമന്റുകളും ഇപ്പോള്‍ വായിച്ചു. അതില്‍ തിരഞ്ഞെടുത്ത ഒരു കമന്റ്. അതിന് സമ്മാനം കൊടുക്കാതെ വയ്യ.
ദാ ഇതാണ് ആ രത്ന കമന്ന്റിന്റെ ആദ്യ ഭാഗം.
Inji Pennu has left a new comment on your post "ഇത് അനാശാസ്യമല്ല":
>> ലേബല്‍ ചാര്‍ത്തലിനെപ്പറ്റി ഇനിയും അന്തിപ്രസംഗത്തിനു വരണേ.
ഹൌ! ഗ്ലോറിയ ചേച്ചി ആകെ ചൂടിലാ?
സഭയുടെ ആന്റിഫെമിനിസ്റ്റ് നിലപാടുകളും കന്യാസ്ത്രീകളുടെ വിഷമങ്ങളും ഒരു വ്യക്തിപര കുറിപ്പ് പോലെ പണ്ടേ ദേ ഈ ഹിപ്പോക്രിറ്റിക് ഞാന്‍ തന്നെ എഴുതിയതാണ്. കത്തോലിക്കാ സഭയില്‍ ഫെമിനിസവും സെലിബസയും വിശ്വാസവും തമ്മിലുള്ള അടിയുമൊക്കെ ഇന്നും ഇന്നലേം തുടങ്ങീതല്ല. 50% ബിഷപ്പുകളും സെലിബസിക്കെതിരാണ്. അതൊക്കെ അവിടെ നിക്കട്ടേ. അതൊന്നും ഗ്ലോറിയ ചേച്ചിയോട് ഒരു കമന്റ് ബോക്സില്‍ പറയാന്‍ സാധിക്കുന്ന കാര്യങ്ങളല്ല. ഒരു രണ്ട് മൂന്ന് കയ്യും കൂടി ഇണ്ടായിരുന്നെങ്കില് ഇപ്പൊ എത്ര പോസ്റ്റ് വന്നേനേ...
ഇനി ഇവിടുത്തപ്രശ്നം ഞാന്‍ കാണുന്നത് ഇങ്ങിനെ:
ഒരു അവിഹിത ബന്ധം..അത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തി..പ്രചരിപ്പിച്ചു... - തെറ്റ് നമ്പര്‍ 1
ഇനി എന്റെ ചോദ്യം!
ഒരു അവിഹിത ബന്ധം. അത് വീഡിയോവില്‍ പകര്‍ത്തി പ്രചരിപ്പചത് തെറ്റെന്ന് ഇഞ്ചിപെണ്ണ് പറയുന്നു.
എങ്കില്‍
അവിഹിതമല്ലാതെ തന്നെ ഉണ്ടായിരുന്ന ഒരു സുഹൃദ്ബന്ധത്തെ, ഊതിപെരുപ്പിച്ച്, ലിങ്കിട്ട് അലമ്പാക്കിയത് - ഇഞ്ചിയും, നാട്ടുകാരിയും ഒക്കെ കൂടി (പലര്‍ക്കും അയച്ച മെയിലിന്റെ കോപ്പി വേണോ ആവോ>) തെറ്റോ, അതോ ശരിയോ?
അവര്‍ തന്നെ പറയട്ടെ.
ഓഫിനു മാപ്പ് രാജീവേട്ടാ.
150 അടിച്ചത് ഞാന്‍ തന്നെ
ഹൌ എത്രനാളായി ഒരു നൂറ്റമ്പതടിച്ചിട്ട്.....ഇത് ഒരു നൂറ്റമ്പത്തൊന്ന്.
ഗ്ലോറിയ്ക്ക്,
ഓഫിനുള്ള മറുപടി:
ഹാന്‍ സ്ത്രീ പുരോഹിതര്‍ക്കും കല്ല്യാണം കഴിക്കാം. (ശ്രദ്ധിക്കുക നണ് എന്നത് വ്യത്യാസമാണ്, അവര്‍ പുരോഹിതര്‍ അല്ല ഇപ്പോഴത്തെ സെറ്റപ്പില്‍. രണ്ടും രണ്ടാണ്).
ദേ ഈ ലിങ്ക് കിട്ടിയതാണ്, അതിന്റെ താഴെ സ്ത്രീ പുരോഹിതരും അവരുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവര്‍ ഓര്‍ഡെയ്ന്‍ ആയതും പിന്നെ കല്യാണം കഴിച്ചിരിക്കുന്നതും ഡീറ്റെയില്‍ഡ് ആയിട്ട് കാണാം.
ഇന്‍സി പെന്നെ കുരുമന്റെ തൊല്ലക്ക് ചാമ്പ്. വിദിയൊ അക്കിയതും ലിങ്കിട്ടതും രന്റെന്ന് അരീയാത്ത പൊക്കന്‍. നിങല് തൊറ്റുകൊറ്റുക്കരുത്. കുരുമനെ പറ്റി പലരും പരഞു. ഞന്‍ അയലുറ്റെ പുസ്തകം വയിച്ചു. നല്ല പുസ്സ്തകം. പക്സെഹ് അയല്‍ അന്റിഫെമിനിസ്റ്റ് അന്. കൊറ്റ് അയാലുറ്റെ തൊല്ലക്ക്. ഇനി ഇവഴി വരരുറ്റ്.
ഇന്‍സി പെന്നിന് എല്ല ഭവുകങലും
ഇഞ്ചിയും പണ്ട് ലിങ്കിട്ട് കുത്തിപൊക്കിയ മാഡവും ഒന്നും പഴ്യ വിഷയത്തില്‍ ഇപ്പോള്‍ വാ തുറക്കില്ല കുറുമാനെ. ആ മാഡം ലിങ്കിട്ട് കുത്തിപൊക്കിയതല്ലാതെ പണ്ടും ഒന്നും പറയാന്‍ തന്റേടം കാണിച്ചില്ല എന്നു നമുക്ക് ഓര്‍ക്കാം. തന്റെ പഴയകൂട്ടുകാരികളും ഇവരും ഒക്കെ തമ്മില്‍ ആ വിഷയത്തില്‍ ഉള്ള അടി ഇതുവരെ കഴിഞ്ഞിട്ടില്ല. അതൊക്കെ ഒന്നു അവര്‍ പറഞ്ഞൊതുങ്ങിക്കോട്ടെ. ഒരുമിച്ച് എല്ലാവരും കൂടി പാഞ്ഞുവരും. തന്റെ കഷണ്ടിതലയ്ക്കു താങ്ങാന്‍ കെല്പ്പുണ്ടാകണെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം.
കുറുമാനെ, അന്ന് കല്ലെറിയുവാന്‍ ഞാനും കുടെയുണ്ടായീരൂന്നു. അവര്‍ പറഞ്ഞപോള്‍ ചെയ്തത് തെറ്റായിരുന്നു എന്ന മുന്‍ വിധിയില്‍ ആയീരുര്ന്നു അത്. ഇന്ന് എല്ലാം തിരിച്ചറിയുമ്പോള്‍ ചെയ്തത് തെറ്റായി എന്ന് തിരിച്ചരിയുന്നു. അനഓണിയായിട്ടെങ്കിലും മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരു സ്ത്രീ ആയിടെന്ത് കാര്യം. ക്ഷമിക്കുക. നിങ്ങaള്‍ അനുഭവിച്ച വെദന മനസ്സിലാക്കുന്നതിപ്പോള്. വെറുത്താല്‍ പോലും ശപിക്കരുത് ആരേയും, നിങ്ങള്‍ ശപിക്കില്ല് എന്നറിയാം എങ്കില്‍ പോലും. ക്ഷമ. പേര്രു പറയ്യാന്‍ ഇപ്പോള്‍ നിവൃത്തി ഇല്ല. പക്ഷെ പറയും ബൂലോക സമക്ഷത്തില്‍ ഒരിക്കല്‍. കുരുമാനെ ഒറ്റിയതിന്റെ ശിക്ഷ ദൈവം തരുന്നു, തന്നുകൊണ്ടെയിരിക്കുന്നു. എന്റെ മോള്‍ക്ക് അസുഖത്തിന്റെ രീതിയില്‍.
123
പോസ്റ്റ് വായിച്ചു ,155 കമന്റ് ഒരൊറ്റ ഇരുത്തിന് വായിച്ചു .
പോസ്റ്റിന് അഭിനന്ദനം : എന്റെ മനസ്സിലെ വിചാരഗതികള്‍ അതേപടി പകര്‍ത്തിയ രാജീവേട്ടന് അഭിനന്ദനം .. അഭിവാദ്യങ്ങളും.
ഈ ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഞാന്‍ അനുകൂലിക്കുന്നവര്‍. ഡിങ്കന്, ചന്ദ്രക്കാറന്, നളന് , കിനാവ് മറ്റു ബ്ലോഗേര്‍സ് തുടങ്ങിയവരുടെ മനുഷ്യത്വപരമായ കമന്റുകളും അതി ഗംഭീരമായ ചര്‍ച്ചകളും പ്രത്യേകിച്ച് ഡിങ്കന്റെ കമന്റുകള്‍ തികച്ചും പ്രശംസനീയമാണ് എന്നെടുത്തു പറയാതെ വയ്യ .
ഒട്ടും ഇഷ്ടമല്ലാത്ത കമന്റുകള്‍ ഇഞ്ചിപ്പെണ്ണ് തറവാടി എന്നിവരുടേതായി പോയതില്‍ വളരെയധികം ഖേദിയ്ക്കുന്നു. ഇവര്‍ രണ്ടും ഇവരുടെ വിശ്വാസപരമായ സംഹിതയ്ക്കുള്ളില്‍ നിന്നല്ലാതെ മാനുഷിക മൂല്യങ്ങളിലേക്ക് എത്തി നോക്കുക പോലുമുണ്ടായില്ല കഷ്ടം !!!
എന്റേതായ ഒരു ഒരു വാക്ക് .
മനുഷ്യന്റെ ചിന്തയെ, ആഗ്രഹങ്ങളെ , വികാര വിചാരങ്ങളെ തളച്ചിടുന്ന ഏതൊരു വ്യവസ്ഥിതിയും ഇല്ലാതാവണം .
ആവൂ, 158 കമന്റ് വായിച്ച് ക്ഷീണിച്ചു. എന്നാലെന്ത്, അതുകൊണ്ടു വലിയൊരു ഗുണമുണ്ടായി കെട്ടാ ;)
ബൂലോഗത്തെ ഞെട്ടിക്കുന്ന ചില രഹസ്യങ്ങള്‍ മനസ്സിലായി..
1- ഇഞ്ചിപ്പെണ്ണും പെരിങ്ങോടനും കൊടും കമ്യൂണിസ്റ്റുകാരാണ്.
2- ചന്ത്രക്കാരനും നളനും ഡിങ്കനും “ഹാര്‍ഡ് കോര്‍ ഫെമിനിസ്റ്റുകള്‍”
3- മറ്റുള്ളവര്‍ എന്ത് മനസ്സില്‍ ഉദ്ദേശിചാലും തറവാടി ചേട്ടന് അതു തന്നെ മനസ്സില്‍ കാണും.
4- ഈ ബ്ലോഗ് കുറുമാനെ ഒറ്റിയവര്‍ക്കുള്ള കുമ്പസാരക്കൂടായി ഉപയോഗിക്കാവുന്നതാണ്.
അല്ലാ ആരാ ഈ മാര്‍ക്സും ഡാര്‍വിനും ഒക്കെ? അവരും മല്ലൂ ബ്ലോഗര്മാരാണോ? യെന്റെ കര്‍ത്താവേ!
പൂര്‍ണ്ണസമ്മതത്തോടെ ഒരു സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനാശാസ്യമാകുന്നില്ല.
കര്‍ത്താവിന്റെ മണവാട്ടിയായിരിക്കുന്നതിനേക്കാള്‍ നല്ലത് ചങ്കൂറ്റമുള്ള ഒരു പുരുഷന്റെ ജീവിതപങ്കാളിയായിരിക്കുക എന്നതുതന്നെയാണ്.
രാജീവ്,
June 29, 2008 7:56 PM-ല്‍ ഇട്ട കമന്റ് ഞാനല്ല, ഇതിനു തൊട്ട് മുന്‍പുള്ളത്. എന്റെ ബ്ലോഗര്‍ പ്രൊഫൈലോ അല്ലെങ്കില്‍ എന്റെ പ്രൊഫൈല്‍ ചിത്രമോ ഇല്ല. inji pennu എന്ന ഒരു പേരിട്ട് വ്യാജനാണ്, മറ്റു രണ്ട് മൂന്ന് ബ്ലോഗിലായി ഇത് തന്നെ കാണുന്നു.
വ്യാജന് മാഷേ, വല്യ രസോന്നുമില്ല. ഒന്ന് ഡീസന്റാവണേ.
അപ്പൊ മൊത്തം എത്ര ഇഞ്ചിപ്പെണ്ണുണ്ട്....??
പൂര്‍ണ്ണസമ്മതത്തോടെ ഒരു സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനാശാസ്യമാകുന്നില്ല.
കര്‍ത്താവിന്റെ മണവാട്ടിയായിരിക്കുന്നതിനേക്കാള്‍ നല്ലത് ചങ്കൂറ്റമുള്ള ഒരു പുരുഷന്റെ ജീവിതപങ്കാളിയായിരിക്കുക എന്നതുതന്നെയാണ്.
---
മി. രാജീവ്... എനിക്ക് വേരൊരു അപരന്. അയാളുടെ കമണ്റ്റുകള്‍ മുഖവിലക്കെടുക്കേന്ഡതില്ല. ഞാന്‍ എണ്റ്റെതായ അഭിപ്രായം മാത്രമാണ് പറഞ്ഞത്.....
പരസ്പര സമ്മതത്തോടെ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല എങ്കില്‍ അനാശാസ്യം എന്ന പ്രക്രിയ ഇല്ലല്ലോ? അനാശാസ്യം ഇല്ലങ്കില്‍ പിന്നെ ആശാസ്യമാകുന്നു.അതായത് പരസ്പരം ധരണയോടെ ആര്‍ക്കും ഇടപെടാം എന്നാകും. എന്താ ശരിയല്ലെ? ചങ്കൂറ്റമുള്ള പുരുഷണ്റ്റെ ഭാര്യയാകുന്നതണ് നല്ലത്.... ഇഞ്ചിപ്പെണ്ണിണ്റ്റെ ആ സിദ്ധാന്തത്തോടു യോജിക്കുന്നില്ല. കര്‍ത്താവിണ്റ്റെ മണവാട്ടിയായി അവര്‍ സമൂഹത്തിനു സേവനം ചെയ്യുവാന്‍ ആണുതല്പര്യം എങ്കില്‍ അതിനെ താങ്കള്‍ക്കെങ്ങിനെ കുറ്റം പറയാന്‍ ആകും? സമൂഹത്തില്‍ അവിവാഹിതരായി ജീവിക്കുന്നതില്‍ എന്താണു തെറ്റ്?
ഇതിലേ വരാന്‍ വൈകി....ലിങ്കു വഴി വഴിതെറ്റി വന്നതാണ്.
നാട്ടില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല സഭയും സഭയിലെ കന്യാസ്ത്രീകളുമാണ് പ്രശ്നം. എവിടെയെങ്കിലും ഏതെങ്കിലും കന്യാസ്ത്രീക്ക് ജലദോഷം ഉണ്ടായാല്‍ വനിതാ കമ്മീഷന് പാഞ്ഞെത്തും.
സഭാ നിയമത്തിന്റെ ഏ.ബീ.സി.ഡി അറിയാത്തോര് സഭയെക്കുറിച്ചും സഭാ നിയമത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കും. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ചില ഡീക്കന്മാരും കുഞ്ഞാടുകളും വായില്‍ വരുന്നത് വെച്ചുകാച്ചും. സംഗതി ഉഷാര്‍......
ആദ്യം ചില വസ്തുതകള്‍... ഒരു കന്യാസ്ത്രീ അവരുടെ വ്രത വാഗ്ദാനം തെറ്റിച്ച് ബ്രഹ്മചര്യം വെടിഞ്ഞു. തെറ്റ്(സഭയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍).സഭയ്ക്ക് അവരെ പുറത്താക്കുകയോ, അവര്‍ക്ക് സ്വയം പുറത്ത് പോകുകയോ ചെയ്യാം.
ഒരു സ്ത്രീ(ഇവിടെ കന്യാസ്ത്രീ) ഒരു പുരുഷനുമായി പ്രക്രുതി വിരുദ്ധ ലൈംഗികബന്ധത്തിലേര്പ്പെട്ടെങ്കില്(വദനസൂരതം- സ്ഥിരീകരണം വേണം) തെറ്റ്(ഇന്ത്യന്‍ പീനല്‍ കോഡ്-377 അനുസരിച്ച് ക്രിമിനല്‍ കുറ്റം)
ഒരാള്‍ ലൈംഗികവേഴ്ചയുടെ ചിത്രം എടുത്ത് പരസ്യ്മാക്കി,മറ്റുള്ളവരുമായി പങ്കിട്ടു,വിറ്റു. തെറ്റ്-ഐ. റ്റി ആക്റ്റ്, പോര്‍നോഗ്രാഫി അനുസരിച്ച് ജയില്‍ ശിക്ഷയും 2 ലക്ഷം വരെ തടവും ലഭിയ്ക്കാം. അതയാള്‍ സ്വന്തം ആവശ്യത്തിനായി സൂക്ഷിച്ചാല്‍ കുറ്റമില്ല.
ഇനി ചേലനാട്ടിന്റെ പോസ്റ്റിനു മറുപടി.
മേല്‍പ്പറഞ്ഞ കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സമ്മതത്തോടുകൂടിയാനെങ്കില് പോലും അത് നിയമപരമായി തെറ്റാണ്.(ഞാന്‍ ഒരു വക്കീലല്ല, തെറ്റുണ്ടെങ്കില്‍ ഗൂഗില്‍ നോക്കി വിവരമുള്ളവര്‍ തിരുത്തിത്തരണം). സ്ദാചാരത്തിന്റെ നിയമങ്ങ്നള് നമ്മള് തന്നെയുണ്ടാക്കിയതാണ്,കപട ലൈംഗികതയും ലൈംഗിക അരാജത്വവും അതിന്റെ ബാക്കിപത്രവും.
രാജീവിന്റെ പോസ്റ്റ്, ഒരു കന്യാസ്ത്രീയുടെ ലൈംഗികതയുടെ പ്രശ്നമല്ല, മാറിവരുന്ന ഇന്ത്യയുടെ ലൈംഗികകാഴ്ചപ്പാടുകളാണ്. കാമത്തെ ആരാധിച്ച, ആസ്ലേഷിച്ചിരുന്ന ഭാരതീയനെ ഇന്നത്തെ (കപട)സദാചാരവാദിയാക്കിയതില് വിക്ടോറിയന്‍-എലിസബത്തിയന്‍ കൊളോണിസത്തിന് വലിയൊരു പങ്കുണ്ട്, കൃസ്ത്യന്‍ സഭകള്‍ക്കും. മാറിവരുന്ന ഈ പ്രവണകതകളെക്കുറിച്ചാണ് നമ്മള് ചര്‍ച്ച ചെയ്യേണ്ടത്.
അനാശ്യാസം എന്ന വാക്ക് തന്നെ ഉപയോഗിക്കേണ്ടീയില്ലാ എന്ന് തോന്നി. കന്യാസ്തീകള്‍ക്ക് ആശാസ്യമായ ലൈംഗികബന്ധമില്ലല്ലോ, അപ്പോള്‍ ഇത് അനാശാസ്യമാകുന്നതെങ്ങിനെ? അവരെ ഒരു സ്ത്രീ ആയി മാത്രമാണ് കാണുന്നതെങ്കില്‍, 16 വയസിന് മുകളിലുള്ള ഏത് സ്ത്രീയ്ക്കും പ്രകൃതിവിരുദ്ധമല്ലാത്ത രീതിയില്‍ പൂര്‍ണ്ണസമ്മതത്തോടെ ഏത് പുരുഷനുമായും ബന്ധപ്പെടാമെന്നതുകൊണ്ട് അതും അനാശ്യാസമാകുന്നില്ല; സാമ്പത്തികമായ വില്ക്കല് വാങ്ങല്‍ അല്ലെങ്കില്‍.
പിന്നെ, എല്ലാവരും തെറി പറഞ്ഞ ആ തെണ്ടിയെക്കുറിച്ച്;
സംശയമില്ല, അവന് ഒരു വിടനാണ്. സ്ത്രീയെ ഒരുകമ്പോളചരക്കായി കാണുന്ന അരാജകത്വത്തിന്റെ ഒരു മുഖം. എങ്കിലും അവനു നേരെ വിരല്‍ ചൂണ്ടുമ്പോള്‍ നാലുവിരല്‍ നമ്മുടെ നേരെ തന്നെയാണ് തിരിഞ്ഞിരിക്കുന്നതെന്ന് നാം മറക്കുന്നു.ഇതുപോലെ കിട്ടുന്ന ക്ലിപ്പുകള്‍ കാണാനും, അവ വില്‍ക്കാനും അവയെക്കൂറിച്ച് ചര്‍ച്ച ചെയ്യാനും നമ്മളെടുക്കുന്ന സമയം, അത് ഒരു തരം ലൈംഗിക ബുദ്ധിവ്യാപാരമെന്ന് വ്യാഖ്യാനിച്ചാലും കുളിക്കടവിലെ ഒളിച്ച് നോട്ടക്കാരനില്‍ നിന്നും, നാലുകെട്ടിലെ പീപ്പ് ഹോളുകളില്‍ മിഴി നട്ടിരുന്ന കാമപ്രാന്തന്‍ നമ്പൂതിരിയില്‍ നിന്നും നമ്മളെ ഒട്ടൂം വ്യത്യസ്തനാക്കുന്നില്ല.ബൂലോകത്തിലെ ബുജികള്‍ക്ക് ഒരു ചര്‍ച്ചയ്ക്ക് വകയൊരുക്കുകയും ചെയ്തു...
മഹാനല്ലെ അവന്.
അപ്പോഴെനിക്കൊരു സംശയം, ഒരു കന്യാസ്തീയെ ആരെങ്കിലും റേപ്പ് ചെയ്താല്‍ അവരെ സഭയില്‍ നിന്ന് പുറത്താക്കുമോ?
ബാക്കിയുള്ള രണ്ടു വ്രതങ്ങള്‍ കൂടി തെറ്റിച്ചാല്‍ അവരെ പുറത്താക്കുമോ? അനുസരണയില്ലാത്തവരെയും ദാരിദ്ര്യം പാലിയ്കാത്തവരെയും...
ithil paapam cheyathavar kalleriyatte...
Post a Comment