സുഹൃത്തുക്കളെ,
ഈ വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലായി, (2008 ജനുവരി 24, 25) ‘പ്രേരണ‘യുടെ ആഭിമുഖ്യത്തില്‍, ഷാര്‍ജയിലെ Institute of Theatrical Arts-ല്‍ വെച്ച് (ഷാര്‍ജ റോളക്കു സമീപം, ബാങ്ക് സ്ട്രീറ്റിന്റെ പിറകുവശം)രണ്ടു ദിവസത്തെ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
ആനന്ദ് പട്‌വര്‍ദ്ധന്‍, സി.എസ്.വെങ്കിടേശ്വരന്‍, എന്നിവര്‍ പങ്കെടുക്കുന്ന ഫിലിം ഫെസ്റ്റിവല്‍, വ്യാഴാഴ്ച (24.01.2008)രാത്രി കൃത്യം 8 മണിക്ക് ആരംഭിക്കും. മസൂദ് അമ്രല്ല അലി (Artistic Director Dubai International Film Festival)അടക്കമുള്ള എമിറേറ്റ്‌സിലെ പ്രമുഖ സിനിമാപ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കുന്നു.
യു.എ.ഇ-യില്‍നിന്നുള്ള 7 അറബ് ഡോക്യുമെന്ററികളും, ആനന്ദ് പട്‌വര്‍ദ്ധന്റെ 5 ഡോക്യുമെന്ററികളും ബ്രസീലില്‍നിന്നും (Central Station by Walter Salles), അര്‍ജന്റീനയില്‍നിന്നുമുള്ള (Social Genocide by Fernando Solanes)ഓരോ ഫീച്ചര്‍ ഫിലിമുകളും, രണ്ടു ദിവസങ്ങളിലായി ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ച (25.01.2008) ഉച്ചക്ക് 1.30 മുതല്‍ 3.30 വരെ, Cultural Incursion-Resistance from Cinema എന്ന വിഷയത്തെ ആസ്പദമാക്കി, സി.എസ്.വെങ്കിടേശ്വരന്‍ നയിക്കുന്ന ‘ഓപ്പണ്‍ ഫോറ‘വും, വൈകീട്ട് 5.30-ന് ആനന്ദ് പട്‌വര്‍ദ്ധനുമായി അര മണിക്കൂര്‍ സംവദിക്കാനുള്ള ഒരു അവസരവും ഈ ഫിലിം മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇ.യിലുള്ള എല്ലാ സുഹൃത്തുക്കളെയും ഈ ഫിലിം ഫെസ്റ്റിവലിലേക്ക് ഞങ്ങള്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു
പ്രവേശനം സൌജന്യം. സഹായസഹകരണങ്ങള്‍ ആവാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Dr. Abdul Khader, Chairman (050-592 6168)
Premrajan, General Convenor(050-564 2894)
Valsalan Kanara, Curator(050-684 6031)
Rajeeve Chelanat (050-598 0849)
Subscribe to:
Post Comments (Atom)
3 comments:
ഈ വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍(ജനുവരി 24, 25)ഷാര്‍ജയില്‍ വെച്ചു നടക്കുന്ന ‘പ്രേരണ’ ഫിലിം ഫെസ്റ്റിവല്‍ 2008-ലേക്ക് എല്ലാവര്‍ക്കും സ്വാഗതം.
അഭിവാദ്യങ്ങള്‍
Aasamsakal....
Post a Comment