എയര്‍ടെല്ലിന്റെ പരസ്യം.ഏതോ അതിര്‍ത്തികളെ വേര്‍തിരിക്കുന്ന രണ്ടു മുള്ളുവേലികള്‍ക്കിടയിലെ, ഭാഗം വെക്കാത്ത, 'ഭൂമിയുടെ സ്വന്തം' ഇത്തിരി സ്ഥലത്ത് നുഴഞ്ഞുകയറി, ഉത്സാഹത്തോടെ പന്തു കളിക്കുന്ന കുട്ടികള്‍. മുതിര്‍ന്ന വിഡ്ഢികള്‍ തീര്‍ത്ത അതിര്‍ത്തികളുടെ 'അരുതു'കളെ, കുസൃതിച്ചിരിയോടെ മറികടക്കുന്ന ചെറുധൈര്യങ്ങള്‍.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടിയുമായി എന്‍.പി.വിജയകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിലെ ഒരു ഭാഗം. ചാലക്കുടിയിലെ പാലപ്പിള്ളി ഭാഗത്ത് ഉദ്യോഗം നോക്കുന്ന ഭര്‍ത്താവിനെ കാണാന്‍, കൂടല്ലൂരില്‍നിന്ന് പാലപ്പള്ളി വരെ നടന്നു പോകുന്ന, എം.ടി.യുടെ അമ്മയെക്കുറിച്ച്. എം.ടി യുടെ തന്നെ വരികളില്‍:
"അന്നൊന്നും വേലിയില്ല. മതിലില്ല. ആര്‍ക്കും ഏതു പറമ്പിലൂടെയും പോകാം. ആരും ചോദിക്കില്ല. പരിചയമില്ലാത്ത വീടുകളാണെങ്കിലും അവിടെ കയറി ഇരിക്കാം. വിശ്രമിക്കാം. അവര്‍ വെള്ളമൊക്കെ കൊടുക്കും...."
ഏതു നാടിനെക്കുറിച്ചുള്ള സ്വപ്നത്തിന്റെ ഞാറുകളാണ് നമ്മുടെ എം.ടിയും എയര്‍ടെല്ലിന്റെ ആ വിഷ്വലൈസറും നമ്മുടെ ഉള്ളില്‍ നടുന്നത്? ഏതു കാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പുകളാണ്? ഏതാണ്? എവിടെയാണ്?
Tuesday, January 8, 2008
Subscribe to:
Post Comments (Atom)
13 comments:
അതിര്‍ത്തികളില്ലാതെ..മതിലുകളില്ലാതെ.
അതെ... മതിലുകളില്ലാതെ... മനോഹരമായ സ്വപ്നം!
:)
എന്റെ നാട്ടിലും, എല്ലാ നാട്ടിന്‍പുറങ്ങളിലും, ഇതായിരുന്നു അവസ്ഥ. എന്റെ ചെറുപ്പത്തില്‍ എല്ലാ പുരയിടങ്ങളും വെളിമ്പറമ്പുകളായിരുന്നു. എല്ലാ പറമ്പുകളും മരങ്ങളും തോടുകളും കുളങ്ങളും കുട്ടികള്‍ക്ക് കളിക്കാന്‍ സ്വന്തം. ആരുടെ ഉടമസ്ഥതയിലുള്ളതായാലും കുളങ്ങളിലെ മീനുകളെല്ലാം നാട്ടുകാരുടേതായിരുന്നു. വേനല്‍ക്കാലത്ത് കുറുക്കുവഴി താണ്ടിക്കടന്ന മനുഷ്യരുടെ കാല്‍പാടുകള്‍ പറമ്പുകളില്‍ പുതിയ വഴികള്‍ തീര്‍ത്തു.
ഇപ്പോള്‍ ഈ വെളിമ്പറമ്പുകളെല്ലാം ലാന്‍ഡ് മാഫിയ വങ്ങിച്ചു വളച്ചുകെട്ടി കുറുക്കുവഴികള്‍ അടച്ചു. കാലത്ത് ഉണര്‍ന്നു നോക്കുമ്പോള്‍ മുറ്റത്ത് വേലി കണ്ട് പകച്ചു നില്‍ക്കുകയാണ് മലയാളി.( മനസ്സ് പണ്ടേ വേലി കെട്ടി അടച്ചതുകൊണ്ട് അവനു വിഷമം തോന്നേണ്ട കാര്യമില്ല).
ഹോളിവുഡ് സിനിമ കണ്ട സംശയത്തില്‍ ചോദിക്കുകയാണ്.. അമേരിക്കന്‍ നഗരങ്ങളില്‍ മതിലുണ്ടോ?
പുറത്തു കാണുന്നതിനെക്കാള്‍ ദൃഡമല്ലേ മനസ്സിലുള്ള മതില്‍ കെട്ടുകള്‍ ,.....
എയര്‍ടെലിന്റെ പരസ്യം ആരു ചെയ്താണെന്നറിയാമോ ?
ഇന്ന് മനസ്സ് മുഴുകെ വേലികളല്ലേ. ഭാഷയുടെ ജാതിയുടെ പണത്തിന്‍റെ പദവിയുടെ.മതിലുകളില്ലാത്ത മൈതാനത്തെ ജനക്കൂട്ടത്തിലേയ്ക്ക് നോക്കൂ.എത്ര മതിലുകള്‍.:)
അതൊരു സ്വപ്നം മാത്രം...
മനുഷ്യമനസ്സുകളില്‍ ഭാഷ, ജാതി, മതം, ധനം തുടങ്ങി പലവിധത്തിലുള്ള വേലികള്‍ കെട്ടിയിരിക്കയല്ലേ.
സ്വപ്നം!
:):):)
-സു-
ഉണ്ടായിരുന്നു എന്നല്ല ഇപ്പൊഴും ഉണ്ട് വളരെ അപൂര്‍വമായി ചിലയിടങ്ങളില്‍..
ഇത്തവണ ഒരു സുഹൃത്തിന്റെ പുതിയ വീട് കാണാന്‍ പോയപ്പോഴാ അറിയുന്നത് വഴി അവര്‍ക്ക് സ്വന്താമായി ഇല്ല. അടുത്ത ആളുടെ പറമ്പില്‍ കൂടെ പോകണം. ഞാന്‍ ചോദിച്ചു "അവര്‍ അഥവാ കെട്ടിയടച്ചു പോയാലോ എന്ന്" അവര്‍ ആരും അങ്ങിനെ ഒന്നിനെ കുറിച്ചു ചിന്തിച്ചിട്ട് പോലുമില്ല എന്ന മറുപടി ആണ് എനിക്ക് കിട്ടിയത്....
ഇനി എത്ര കാലത്തേക്കൊ എന്തോ..?
ഭൂപടങ്ങളിലെ അതിര്‍ത്തികള്‍ ഒരുകരിയിലയെപ്പോലും
തടഞ്ഞു നിര്‍ത്തുന്നില്ല എന്നു കവി സച്ചുദാനന്ദന്‍
എഴുതുയതോര്‍ക്കുന്നു...
ലോകം ചെറുതാവുകയാണെന്നു
പറഞ്ഞുകേള്‍ക്കാറില്ലെ?
ഒപ്പം മനസ്സുകളും സങ്കോചിയ്ക്കുന്നുണ്ട്!
അതാരും ഓര്‍ക്കാറില്ലെന്നു മാത്രം!
പോയ കാലമൊക്കെ പോയി. ഇനി വരാനിരിക്കുന്നതു മുഷാറഫ് പറഞ്ഞ ജിയൊഗ്രാഫിക്കല്‍ ബൌണ്ടറീസ് ഇറിലവന്റ് ആയ ഒരു ലോകം. അപ്പൊ ആര്‍ക്കും എവിടെയും പോയി ആരെവേണമെങ്കിലും ബ്ലാസ്റ്റ് ചെയ്ത് കൊല്ലാമല്ലൊ!!
പ്രിയ രാജീവ്,
ഇത്തരം ചിന്തകളൊക്കെയും നമ്മുടെ മനസ്സില്‍ ചലനങ്ങള്‍ ഉണ്ടക്കുന്നുണ്ട്. എനിക്കും ഇഷ്ടപ്പെട്ട ഒരു കൊമേര്‍സ്യല്‍ ആണ് എയര്‍ടെല്ലിണ്റ്റേത്. നന്ദി രാജീവ്.
Post a Comment