Thursday, April 10, 2008

“തിബത്തില്‍നിന്ന് കയ്യെടുക്കൂ”

'തിബത്തില്‍ നിന്ന് കയ്യെടുക്കൂ' എന്ന് ചൈനയോട്‌ അന്താരാഷ്ട്രസമൂഹം ഏകകണ്ഠമായി ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ചെച്‌നിയയില്‍നിന്നോ, ബാസ്ക്‌ പ്രവിശ്യയില്‍നിന്നോ കയ്യെടുക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. പാലസ്തീനില്‍നിന്ന് കയ്യെടുക്കേണ്ട ആവശ്യമേയില്ലല്ലോ.

തിബത്തന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും, ചുരുങ്ങിയത്‌, സ്വയം ഭരണാവകാശത്തിനുംവേണ്ടി മറ്റുള്ളവരെപ്പോലെ ഞാനും ശബ്ദമുയര്‍ത്തും. ചൈനീസ്‌ സര്‍ക്കാരിന്റെ നടപടികളെ ഞാനും അപലപിക്കും. പക്ഷേ, അതിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എനിക്ക്‌ മനസ്സില്ല.എന്തുകൊണ്ടാണെന്നോ? ആരൊക്കെയോ ചേര്‍ന്ന്, എന്റെ മസ്തിഷ്ക്കത്തെ കഴുകാന്‍ ശ്രമിക്കുന്നപോലെ ഒരു തോന്നല്‍. ഈ നടക്കുന്നത്‌ ഒരു പ്രഹസനമാണെന്ന സുഖകരമല്ലാത്ത ചിന്ത എനിക്കുണ്ടാവുന്നു.

അല്‍പം കണക്കുകൂട്ടലുകളൊക്കെ ക്ഷമിക്കാവുന്നതേയുള്ളു. ബീജിംഗ്‌ ഒളിമ്പിക്സിനു തൊട്ടുമുന്‍പുതന്നെ ഈ ലഹള ആരംഭിച്ചു എന്നത്‌ യാദൃശ്ചികമല്ല. അങ്ങിനെയൊക്കെ സംഭവിക്കും. തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഒരു ജനത കയ്യില്‍കിട്ടുന്ന ഏതു അവസരവും, ആ ഒരു ലക്ഷ്യത്തിന്റെ സാക്ഷാത്ക്കരത്തിനായി ഉപയോഗിക്കുകയും ചെയ്യും.

അമേരിക്ക സ്വാര്‍ത്ഥലാഭത്തിനുവേണ്ടി തിബത്തുകാരെ ഉപയോഗിക്കുകയാണെന്ന് അറിയാമെങ്കിലും, ഞാന്‍ തിബത്തു ജനതയെ പിന്തുണക്കുന്നു. ലഹളകള്‍ക്കുപിന്നില്‍ സി.ഐ.എ.യുടെ കരങ്ങളാണെന്നും, ആഗോള പ്രചരണങ്ങള്‍ അമേരിക്കന്‍ മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നും എനിക്കറിയാം. നിലവിലെ ലോകശക്തിയായ അമേരിക്കയും, വളര്‍ന്നുവരുന്ന സാമ്പത്തികഭീമനായ ചൈനയും തമ്മിലുള്ള ഒരു ഒളിയുദ്ധമാണ്‌ അവിടെ നടക്കുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യവും റഷ്യയും കളിച്ച കളിയുടെ മറ്റൊരു പതിപ്പ്‌. തിബത്ത്‌ ഒരു ഉപകരണം മാത്രമാണ്‌.

പുരുഷന്മാരും കുട്ടികളുമടക്കം, നിരപരാധികളായ അസംഖ്യം ചൈനീസ്‌ പൗരന്മാരെ സംഘടിതമായി കൊന്നൊടുക്കുകയും, അവരുടെ വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്യുന്ന ഒരു അജണ്ടയിലേര്‍പ്പെട്ടിരിക്കുകയാണ്‌ തിബത്തുകള്‍ എന്നുള്ള പരമാര്‍ത്ഥവും ഞാന്‍ മറക്കാന്‍ തയ്യാറാണ്‌. ഒരു വിമോചനപ്പോരാട്ടത്തിനിടയില്‍ അത്തരം അതിക്രമങ്ങളൊക്കെ സംഭവിക്കുകതന്നെ ചെയ്യും.

അല്ല, എന്നെ അലോരസപ്പെടുത്തുന്നത്‌, അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പാണ്‌. തിബത്തിനെക്കുറിച്ച്‌ അവര്‍ ഒച്ചവെക്കുകയും അലറുകയും ചെയ്യുന്നു. ആയിരക്കണക്കിന്‌ മുഖപ്രസംഗങ്ങളിലൂടെയും, ചര്‍ച്ചകളിലൂടെയും അവര്‍ ചൈനക്കുമേല്‍ ശാപവചനങ്ങള്‍ ചൊരിയുന്നു. ഇതൊക്കെ കണ്ടാല്‍ തോന്നുക, തിബത്തില്‍ മാത്രമേ സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ മൃഗീയ ബലത്തോടെ അടിച്ചമര്‍ത്തപ്പെടുന്നുള്ളുവെന്നും, കാവിയുടുപ്പിട്ട ബുദ്ധഭിക്ഷുക്കളുടെ ദേഹത്തുനിന്നും ചൈന കയ്യെടുത്താല്‍ ലോകത്ത്‌ ഉടനടി സമാധാനം കൈവരുമെന്നാണ്‌.

ഒരു സംശയവുമില്ല. തിബത്തന്‍ ജനതക്കു സ്വയംഭരണാവകാശം കൊടുക്കേണ്ടതുതന്നെയാണ്‌. സ്വന്തം നാട്‌ ഭരിക്കാനും, തനതു സംസ്കാരവും വിശ്വാസവും പുലര്‍ത്താനും, വിദേശകുടിയേറ്റക്കാര്‍ തങ്ങളെ കീഴ്‌പ്പെടുത്തുന്നത്‌ തടയാനും, അവര്‍ക്ക്‌ എല്ലാ അവകാശങ്ങളുമുണ്ട്‌. പക്ഷേ ആ അവകാശങ്ങളൊക്കെ തുര്‍ക്കി, ഇറാഖ്‌, ഇറാന്‍, സിറിയ എന്നിവിടങ്ങളിലെ കുര്‍ദ്ദുകള്‍ക്കുമില്ലേ? മൊറോക്കൊയുടെ ഭരണത്തിലുള്ള പടിഞ്ഞാറന്‍ സഹാറയിലെ തദ്ദേശീയര്‍ക്കും ആ അവകാശമില്ലേ? സ്പെയിനിലെ ബാസ്ക്കുകള്‍ക്കും? ഫ്രാന്‍സിന്റെ തീരങ്ങളില്‍നിന്നുമകലെയുള്ള കോര്‍സിക്കന്‍ ജനതക്കും? പറഞ്ഞുവരുമ്പോള്‍ ലിസ്റ്റ്‌ ഇനിയും നീളും.

എന്തുകൊണ്ടാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏതെങ്കിലുമൊരു സ്വാതന്ത്ര്യപ്രക്ഷോഭത്തെ പിന്തുണക്കുകയും, മറ്റുള്ളവയെ കണ്ടില്ലെന്നുനടിക്കുകയും ചെയ്യുന്നത്‌? കിഴക്കന്‍ കോംഗോയിലെ ആയിരക്കണക്കിന്‌ ആഫ്രിക്കന്‍ ജനതയുടെ ചോരയേക്കാള്‍ ചുമപ്പ്‌ തിബത്തിലെ ബുദ്ധഭിക്ഷുവിന്റെ ചോരക്കുണ്ടാകുന്നതെങ്ങിനെ? ഈ കടംകഥക്ക്‌ ഒരു ഉത്തരം തേടുകയാണ്‌ ഞാന്‍. ഫലമൊന്നും ഉണ്ടായിട്ടില്ലെങ്കിലും.


നിങ്ങളുടെ പ്രവൃത്തി പ്രകൃതിയുടെ സാര്‍വ്വത്രിക നിയമമായി തീരാന്‍ പോകുന്നു എന്ന മട്ടിലാണ്‌ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്‌ എന്ന് പറഞ്ഞത്‌ ഇമ്മാനുവല്‍ കാന്റാണ്‌. തിബത്തന്‍ പ്രശ്നത്തോടുള്ള സമീപനം ഇത്തരത്തിലുള്ള ഒന്നാണോ? അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ ജനതയുടെയും സ്വാതന്ത്ര്യാഭിലാഷങ്ങളെ അത്‌ പ്രതിഫലിപ്പിക്കുന്നുണ്ടോ? ഇല്ല.അപ്പോള്‍ എന്തുകൊണ്ടാണ്‌ അന്താരാഷ്ട്ര മാധ്യമസമൂഹം, വിമോചനപ്പോരാട്ടങ്ങളില്‍ ഇത്തരത്തിലുള്ള വിവേചനം കാണിക്കുന്നത്‌?

ഇത്തരം പോരാട്ടങ്ങളുടെ കാര്യം വരുമ്പോള്‍ മാധ്യമങ്ങള്‍ പ്രധാനമായും കണക്കിലെടുക്കുന്ന മാനദണ്ഡങ്ങള്‍ ഇനി പറയുന്നവയാണെന്നു കാണാം.
  • സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ആളുകള്‍ അസാധാരണമായ ഏതെങ്കിലും സംസ്കാരത്തിന്റെ പ്രതിനിധികളാണോ?
  • മാധ്യമത്തിന്റെ കണ്ണില്‍ അവര്‍ സുന്ദരന്‍മാരാണോ?
  • മാധ്യമങ്ങള്‍ക്ക്‌ പ്രിയങ്കരനായ, ഗ്ലാമറുള്ള ഒരാളാണോ നേതൃത്വം കൊടുക്കുന്നത്‌?
  • അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയാണോ?
  • അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ അമേരിക്കന്‍ അനുകൂല സഖ്യത്തില്‍ പെടുന്നുണ്ടോ? ഇത്‌ വളരെ പ്രധാനമാണ്‌. കാരണം, അന്താരാഷ്ട്ര മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും അവരുടെ അജണ്ട തീരുമാനിക്കുന്നതും, അമേരിക്കയും, അവരുടെ കീഴിലുള്ള വാര്‍ത്താ ഏജന്‍സികളും ടെലിവിഷന്‍ ചാനലുകളുമാണ്‌.
  • ഇതില്‍ സാമ്പത്തിക ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടോ?
  • മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനും അവരെ പാട്ടിലാക്കാനും കഴിവുള്ള ഔദ്യോഗിക വക്താക്കള്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുണ്ടോ?
മുകളില്‍പ്പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍, തിബത്തിനെ കടത്തിവെട്ടാന്‍ മറ്റാരുമില്ലെന്ന് തീര്‍ച്ചയാകും. എല്ലാ ചുറ്റുപാടുകളും അവര്‍ക്കനുകൂലമാണ്‌.

ഹിമാലയത്താല്‍ അലങ്കൃതമായ മനോഹരമായ ഒരു ഭൂഭാഗം. അവിടേക്ക്‌ എത്തിപ്പെടുക എന്നതുതന്നെ, നൂറ്റാണ്ടുകളോളം ഒരു സാഹസിക അനുഭവമായിരുന്നു. അവരുടെ തനതു മതം ജിജ്ഞാസയും അനുകമ്പയുമാണ്‌ ആരിലും ഉളവാക്കുക. അവരുടെ അഹിംസ സിദ്ധാന്തത്തിന്‌, ഈയടുത്തകാലത്ത്‌ ചൈനക്കാര്‍ക്കെതിരെ അവര്‍ നടത്തിയ കൂട്ടക്കൊലകളെപ്പോലും മൂടിവെക്കാന്‍ തക്കവണ്ണം അയവുമുണ്ട്‌. അവരുടെ പ്രവാസിയായ ആദ്ധ്യാത്മിക നേതാവ്‌ ദലൈലാമക്കാകട്ടെ, ഒരു കാല്‍പ്പനിക പരിവേഷമാണുള്ളത്‌. മാധ്യമങ്ങളുടെ ഇഷ്ടതോഴന്‍. കമ്മ്യൂണിസ്റ്റു ഭരണകൂടമായതുകൊണ്ടും, മുതലാളിത്തപാത പിന്തുടരുന്നതുകൊണ്ടും, രണ്ടുനിലക്കും, ചൈനയിലെ സര്‍ക്കാരിനെ വെറുക്കുന്നവരാകട്ടെ, വളരെയധികമുണ്ട്. പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും ജീവിതം കഴിക്കുന്ന ബുദ്ധഭിക്ഷുക്കളില്‍നിന്ന് വ്യത്യസ്തമായി, ചൈനക്കാര്‍ ഭൗതികവാദത്തിന്റെ പ്രചാരകരാണ്‌.

ദുഷ്ക്കരമായ ഭൂപ്രകൃതിയെ മറികടന്ന്, തിബത്തന്‍ തലസ്ഥാനത്തേക്ക്‌ ചൈന റെയില്‍പ്പാളങ്ങള്‍ കൊണ്ടുവരുമ്പോള്‍, പാശ്ചാത്യരാജ്യങ്ങള്‍ അതിനെ കണ്ടത്‌ സാങ്കേതികവളര്‍ച്ചയുടെ വിജയമായിട്ടല്ല, മറിച്ച്‌, അധിനിവേശപ്രദേശത്തേക്ക്‌ ഹാന്‍-ചൈനീസ്‌ വംശജരെ കുടിയിരുത്തുന്ന ചൈനയുടെ ഉരുക്കുമുഷ്ടിയായാണ്‌. അത്‌ ശരിയുമാണ്.

തീര്‍ച്ചയായും, ചൈന ഒരു വളരുന്ന ശക്തിതന്നെയാണ്‌. അവരുടെ സാമ്പത്തികമായ വളര്‍ച്ച അമേരിക്കയുടെ അധീശത്വത്തിനെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ശോഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ചൈനയോട്‌ ഏറെക്കുറെ പ്രത്യക്ഷമായോ പരോക്ഷമായോ കടപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യം വലിയ കടക്കെണിയിലാണ്‌ ഇന്ന് അകപ്പെട്ടിട്ടുള്ളത്. ഏറ്റവുമധികം കടം കൊടുക്കുന്ന രാജ്യമെന്ന പദവി സമീപകാലത്തുതന്നെ ചൈനക്ക്‌ സ്വന്തമാവുകയും ചെയ്യും. ധാരാളം തൊഴിലവസരങ്ങളുമേന്തിക്കൊണ്ട്‌ അമേരിക്കന്‍ ഉത്‌പാദന രംഗം ചൈനയിലേക്ക്‌ പറിച്ചുനടപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍, ബാസ്കുകള്‍ക്കെന്തുണ്ട്‌ എടുത്തുപറയാന്‍തക്കവണ്ണം? തിബത്തിനെപ്പോലെ, അവരുടേതും ഒരു തുടര്‍ച്ചയുള്ള ഭൂപ്രദേശമാണ്‌. കൂടുതലും സ്പെയിനിലും, ചില പ്രദേശങ്ങള്‍ ഫ്രാന്‍സിലുമായിട്ടാണ് അതിന്റെ കിടപ്പ്. അത്ര വലിയ അസാധാരണത്വമൊന്നും അവകാശപ്പെടാനില്ലെങ്കിലും, സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള ഒരു പുരാതന ജനതയാണ്‌ അവരും. പ്രാര്‍ത്ഥനാചക്രങ്ങളും കാഷായവേഷങ്ങളൊന്നുമില്ലെന്നു മാത്രം.

നെല്‍സണ്‍ മണ്ടേലയെപ്പോലെയോ, ദലൈലാമയെപ്പോലെയോ ഉള്ള ഒരു വലിയ നേതാവ്‌ അവര്‍ക്കില്ലാതെ പോയി. വെറുക്കപ്പെട്ട ഫ്രാങ്കോയുടെ ഏകാധിപത്യത്തിന്റെ ബാക്കിപത്രമായ സ്പെയിന്‍ എന്ന രാഷ്ട്രം ലോകമൊട്ടുക്ക്‌ ജനസമ്മിതിയുള്ള ഒന്നാണ്‌. ഏറിയും കുറഞ്ഞും അമേരിക്കന്‍ പക്ഷപാതം പുലര്‍ത്തുന്ന യൂറോപ്പ്യന്‍ യൂണിയനിലെ അംഗവുമാണ്‌ ആ രാജ്യം. ബാസ്കുകള്‍ക്ക്‌ സ്പെയിന്‍ സ്വയംഭരണാവകാശം ഒട്ടൊക്കെ അനുവദിച്ചിട്ടുള്ളതിനാല്‍, ബാസ്കില്‍ ഇപ്പോഴും നടക്കുന്ന ഒളിവിലുള്ള സായുധപോരാട്ടത്തെ മറ്റു രാജ്യങ്ങള്‍ ഭീകരപ്രവര്‍ത്തനമായാണ്‌ കാണുന്നത്‌. പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബാസ്ക്‌ പ്രവിശ്യയുടെ പോരാട്ടത്തിന്‌ ആഗോള പിന്തുണ കിട്ടാനുള്ള സാദ്ധ്യതകളും അതുകൊണ്ടുതന്നെ വളരെ കുറവാണ്‌.

ചെച്‌നിയക്ക്‌ കൂടുതല്‍ സാദ്ധ്യതകള്‍ ഉണ്ടായിരുന്നു. അവരും ഒരു പ്രത്യേക ജനതയാണ്‌. സാര്‍ ചക്രവര്‍ത്തിമാരുടെയും, പിന്നീട്‌ സ്റ്റാലിന്റെയും പുടിന്റെയും കീഴില്‍ വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ടവരാണ്‌ അവര്‍. പക്ഷേ കഷ്ടം. അവര്‍ മുസ്ലിമുകളായിപ്പോയി. നൂറ്റാണ്ടുകളായി സെമിറ്റിക്‌ വിരോധവും മനസ്സിലേന്തി നടന്നിരുന്ന പാശ്ചാത്യരെ ഇപ്പോള്‍ വേട്ടയാടുന്നത്‌ ഇസ്ലാം ഭയമാണ്‌. ഇസ്ലാമെന്നുള്ളത്‌ ഭീകരവാദത്തിന്റെ പര്യായമായിരിക്കുന്നു അവരെ സംബന്ധിച്ചിടത്തോളം. രക്തത്തിന്റെയും കൊലപാതകത്തിന്റെയും മതമാണ്‌ അവര്‍ക്ക്‌ ഇസ്ലാം. ക്രിസ്ത്യന്‍ കുട്ടികളുടെ ചോര വേവിച്ചെടുത്ത്‌ അന്നം കഴിക്കുന്നവരാണ്‌ മുസ്ലിമുകളെന്നുപോലും ഇനി വ്യാഖ്യാനങ്ങള്‍ വന്നേക്കാം. ഇന്‍ഡോനേഷ്യ മുതല്‍ മൊറോക്കൊ വരെയും, കൊസോവ മുതല്‍ സാന്‍സിബാര്‍ വരെയുമുള്ള വളരെ വ്യത്യസ്തമായ ജനതതികളുടെ മതമാണ്‌ ഇസ്ലാമെന്നത്‌ സൗകര്യപൂര്‍വ്വം തമസ്കരിക്കപ്പെടും.

ബീജിംഗിനോടുള്ള പേടി, എന്തായാലും, അമേരിക്കക്ക്‌ മോസ്കോയുടെ നേര്‍ക്കില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ഭരിക്കാന്‍ പോകുന്ന രാജ്യം റഷ്യയായിരിക്കില്ലെന്നും, ചൈനയായിരിക്കുമെന്നും അവര്‍ക്കറിയാം. പഴയ ശീതസമരം പുനരുജ്ജീവിപ്പിക്കുന്നതിലല്ല, ഇസ്ലാമിനെതിരെയുള്ള കുരിശുയുദ്ധത്തെ ജീവന്‍വെപ്പിക്കുന്നതിലാണ്‌ ഇന്ന് പാശ്ചാത്യശക്തികളുടെ ശ്രദ്ധമുഴുവന്‍. പ്രഭാകാന്തിയുള്ള നേതാക്കന്മാരോ വക്താക്കളോ ഇല്ലാത്ത പാവം ചെച്‌നിയക്കാര്‍ക്ക്‌ ലോകത്തിന്റെ ശ്രദ്ധ കിട്ടുന്നില്ല. ലോകം എന്തുപറഞ്ഞാലും, പുടിനോ അയാള്‍ നിയന്ത്രിക്കുന്ന പാവസര്‍ക്കാരിനോ, ചെച്‌നിയക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കാനോ, മുഴുവന്‍ നഗരത്തെയുംവരെ ചുട്ടുചാമ്പലാക്കാനോ ഒരു തടസ്സവുമുണ്ടാവുകയുമില്ല.

അതേ സമയം, തങ്ങള്‍ക്ക്‌ തീരാശല്യമായിരിക്കുന്ന ജോര്‍ജ്ജിയയില്‍നിന്ന് അബ്‌കാസിയക്കാരും പടിഞ്ഞാറന്‍ ഒസ്സേഷ്യക്കാരും സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനെ പിന്തുണക്കാനും പുടിനും കൂട്ടര്‍ക്കും കഴിയുന്നു.

കൊസോവയില്‍ നടക്കുന്നത്‌ എന്താണെന്ന് അറിഞ്ഞിരുന്നെങ്കില്‍, ഇമ്മാനുവല്‍ കാന്റ്‌ തലചൊറിയുമായിരുന്നു. സെര്‍ബിയയില്‍നിന്ന് അവര്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. ഞാന്‍ അതിനെ ഹൃദയംകൊണ്ട്‌ പൂര്‍ണ്ണമായും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്‌. വ്യത്യസ്തമായൊരു സംസ്കാരവും (ആല്‍ബേനിയന്‍) സ്വന്തമായി ഒരു മതവുമുള്ള (ഇസ്ലാം) പ്രത്യേക ജനവിഭാഗമാണ്‌ അവര്‍. സെര്‍ബിയന്‍ നേതാവ്‌ സ്ലോബോഡന്‍ മിലോസവിച്ച്‌ അവരെ രാജ്യത്തുനിന്ന് ആട്ടിപ്പായിക്കാന്‍ ശ്രമിച്ചപ്പോള്‍, ലോകം ഒന്നടങ്കം അതിനെതിരെ ശബ്ദിക്കുകയും, കൊസോവയുടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്‌ ധാര്‍മ്മികവും, ഭൗതികവുമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു. രണ്ടു ദശലക്ഷം ജനസഖ്യയുള്ള പുതിയ രാജ്യത്ത്‌ ആല്‍ബേനിയന്‍ കൊസോവക്കാര്‍ തൊണ്ണൂറു ശതമാനം വരും. ബാക്കി വരുന്ന പത്ത്‌ ശതമാനം സെര്‍ബ്‌ വംശജര്‍, തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ സെര്‍ബിയയുമായി കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യമാണ്‌ ഉയര്‍ത്തുന്നത്‌. കാന്റിന്റെ പ്രമാണമനുസരിച്ച്‌, അവര്‍ക്കതിന്‌ അവകാശമുണ്ടോ?

കൂടുതല്‍ പ്രായോഗികമായ ഒരു തത്ത്വം നിര്‍ദ്ദേശിക്കാമെന്നു തോന്നുന്നു. നിശ്ചിതമായ ഭൂപരിധിക്കുള്ളില്‍ താമസിക്കുകയും, തനതു ദേശീയ സ്വഭാവമുള്ളവരുമായ ഏതു ജനതക്കും സ്വാതന്ത്ര്യം അവകാശപ്പെട്ടതാണ്‌. അവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്ന ഒരു രാജ്യം, അവരുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും വേണം. പൂര്‍ണ്ണമായ അവകാശങ്ങളും, തുല്യതയും, സ്വയംഭരണാവകാശങ്ങളും തങ്ങള്‍ക്ക്‌ കിട്ടുന്നുവെന്ന് അവര്‍ക്ക്‌ ബോദ്ധ്യം വരണം. വിഘടനവാദം ആഗ്രഹിക്കാനുള്ള ഒരു കാരണവും അവര്‍ക്ക്‌ ലഭിക്കരുതെന്ന് ചുരുക്കം.

കാനഡയിലെ ഫ്രഞ്ചുകാര്‍ക്കും, ബ്രിട്ടനിലെ സ്കോട്ടുകാര്‍ക്കും, തുര്‍ക്കിയിലെയും മറ്റിടങ്ങളിലെയും കുര്‍ദ്ദുകള്‍ക്കും, ആഫ്രിക്കയിലെ വിവിധ വംശങ്ങള്‍ക്കും, ലാറ്റിന്‍ അമേരിക്കയിലെ തദ്ദേശീയര്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും, ഒക്കെ ഈ പറഞ്ഞത്‌ ബാധകമാണ്‌ (1). സ്വയംഭരണമാണോ, സ്വാതന്ത്ര്യമാണോ വേണ്ടത്‌ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്‌.

ഇത്‌, നമ്മെ, നിര്‍ബന്ധമായും പാലസ്തീനിയന്‍ പ്രശ്നത്തിലേക്ക്‌ കൊണ്ടുവരും.

ലോകമാധ്യമങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാനുള്ള മത്സരത്തില്‍ ഏറ്റവും പരാജയപ്പെട്ടവര്‍ പാലസ്തീനികളാണ്‌. വസ്തുനിഷ്ഠമായ ഏതു മാനദണ്ഡങ്ങള്‍വെച്ചു നോക്കിയാലും, തിബത്തുകാരെപ്പോലെ, പൂര്‍ണ്ണസ്വാതന്ത്ര്യത്തിന്‌ അവര്‍ക്കും തികഞ്ഞ അര്‍ഹതയുണ്ട്‌. ഒരു പ്രത്യേക പ്രദേശത്തു താമസിക്കുന്ന, ഇസ്രായേലുമായി കൃത്യമായ അതിര്‍ത്തികളുള്ള ഒരു രാജ്യമാണത്‌. കൂടിയ അളവിലുള്ള കപടതയുള്ളവര്‍ക്കുമാത്രമേ ആ ചരിത്രവസ്തുതകളെ നിഷേധിക്കാനാവൂ. പക്ഷേ വിധിയുടെ ക്രൂരമായ വിളയാട്ടം അനുഭവിക്കുന്നവരാണ്‌ പാലസ്തീനികള്‍. അവരെ അടിച്ചമര്‍ത്തുന്നവര്‍ തങ്ങളാണ്‌ ഇരകളെന്ന് അവകാശപ്പെടുന്നു. പാശ്ചാത്യലോകത്തിന്റെ നിര്‍ദ്ദയമായ ചെയ്തികളുടെ ഇരകളായിരുന്നു ജൂതര്‍ എന്ന ഒരേയൊരു കാരണം പറഞ്ഞ്‌ ലോകം ഒന്നടങ്കം ഇസ്രായേലിനോട്‌ സഹതാപം പ്രകടിപ്പിക്കുന്നു. മര്‍ദ്ദിതനേക്കാളും സഹതാപം മര്‍ദ്ദകനു ലഭിക്കാന്‍ ഇടവരുന്നു എന്ന പ്രത്യേക സ്ഥിതിവിശേഷമാണ്‌ ഇതുകൊണ്ടുണ്ടാകുന്നത്‌. പാലസ്തീനെ പിന്തുണക്കുന്നവന്‍ സ്വാഭാവികമായും സെമിറ്റിക്‌ വിരോധിയും, ഹോളോകാസ്റ്റിനെ നിഷേധിക്കുന്നവനുമായിത്തീരുന്നു.

പാലസ്തീനികളില്‍ ഭൂരിപക്ഷവും മുസ്ലിമുകളാണ്‌. അവിടുത്തെ ക്രിസ്ത്യാനികളെ ആരും കണക്കിലെടുക്കുന്നില്ല. ഇസ്ലാം എന്നത്‌, പാശ്ചാത്യരില്‍ ഭയവും വെറുപ്പും ഉളവാക്കുന്ന ഒന്നായതുകൊണ്ട്‌, പാലസ്തീനിയന്‍ പ്രക്ഷോഭം ‘ആഗോള ഭീകരത‘ എന്ന അവ്യക്തവും കുടിലവുമായ സങ്കല്‍പ്പത്തിന്റെ ഭാഗമായി മാറിമറിഞ്ഞു. യാസ്സര്‍ അറാഫത്തിന്റെയും ഷേക്ക്‌ അഹമ്മദ്‌ യാസ്സിന്റെയും കൊലപാതകങ്ങള്‍ക്കുശേഷം (2) പാലസ്തീനികള്‍ക്ക്‌ ഫത്തയിലോ ഹമാസിലോ, എടുത്തുപറയത്തക്ക നേതാക്കളെയും കിട്ടിയില്ല.

ചൈനീസ്‌ കുടിയേറ്റക്കാര്‍ തട്ടിയെടുത്ത തിബത്തന്‍ ജനതയുടെ ഭൂമിക്കുവേണ്ടി ലോക മാധ്യമങ്ങള്‍ കണ്ണീരൊഴുക്കുകയാണിന്ന്. നമ്മുടെ കുടിയേറ്റക്കാര്‍ തട്ടിയെടുത്ത പാലസ്തീനികളുടെ ഭൂമിയെക്കുറിച്ച്‌ ആരോര്‍ക്കാന്‍?

തിബത്തിനെ ചൊല്ലിയുള്ള ബഹളത്തില്‍, ഇസ്രായേലിന്റെ വക്താക്കള്‍ തങ്ങളെ സ്വയം താരതമ്യം ചെയ്യുന്നത്‌ തിബത്തുകാരുമായിട്ടാണ്‌. ചൈനയുമായിട്ടല്ല. അതാണ്‌ യുക്തിയെന്ന് പലരും കരുതുകയും ചെയ്യുന്നു.

നാളെ, കാന്റിനെ കുഴിമാന്തി പുറത്തെടുത്ത്‌ പാലസ്തീനികളെക്കുറിച്ച്‌ ചോദിച്ചാല്‍ അദ്ദേഹം മിക്കവാറും പറയുക "മറ്റുള്ളവര്‍ക്ക്‌ എന്തു കൊടുക്കണമെന്ന് നിങ്ങള്‍ കരുതുന്നുവോ, അത്‌ അവര്‍ക്കും കൊടുക്കുക, വെറുതെ വിഡ്‌ഢിത്തങ്ങള്‍ ചോദിച്ച്‌ എന്റെ ഉറക്കം കെടുത്തരുത്‌' എന്നോ മറ്റോ ആയിരിക്കും.



കടപ്പാട്‌: ഏപ്രില്‍ 6-ന്‌ MWC (Media with Conscience)-ല്‍ യൂറി ആവ്‌നറി എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

പരിഭാഷക്കുറിപ്പ്‌:

തിബത്തിനെക്കുറിച്ച്‌ എന്തുകൊണ്ട്‌ ഇതുവരെ ഒന്നും എഴുതിയില്ല എന്ന് (അനോണികളും അല്ലാത്തവരുമായ) ചില സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു. സമയം, സാവകാശം, വിഷയത്തെക്കുറിച്ചുള്ള പിടിപാടില്ലായ്മ, എന്നിങ്ങനെ പല കാരണങ്ങളുണ്ട്‌. തിബത്താകട്ടെ, സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന വിഷയവുമാണ്‌. യൂറിയുടെ ഈ ലേഖനം വളരെ വസ്തുനിഷ്ഠമായും, എന്റെ കാഴ്ചപ്പാടിനോട്‌ വളരെ അടുത്തുനില്‍ക്കുന്ന ഒന്നായും തോന്നി.

1) കാശ്മീരികളെയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌. അവരുടെ സ്വയംഭരണാവകാശ വാദത്തെയും, ഹിതപരിശോധനയിലൂടെയോ, മറ്റേതെങ്കിലും നിഷ്പക്ഷമായ നിയമാനുസൃതമാര്‍ഗ്ഗത്തിലൂടെയോ വിലയിരുത്തേണ്ടതാണെന്ന പക്ഷക്കാരനാണ്‌ പരിഭാഷകന്‍.

2) യാസ്സര്‍ അറാഫത്തിന്റേത് സ്വാഭാവിക മരണമായിരുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു. അതിനെക്കുറിച്ച് നടത്തിയ ചില ഔദ്യോഗിക അന്വേഷണങ്ങളും പാതിവഴിയില്‍ അവസാനിക്കുകയാണുണ്ടായത്.

124 comments:

Rajeeve Chelanat said...

തിബത്തിനെക്കുറിച്ച്‌ എന്തുകൊണ്ട്‌ ഇതുവരെ ഒന്നും എഴുതിയില്ല എന്ന് (അനോണികളും അല്ലാത്തവരുമായ) ചില സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു.

Unknown said...

ഇത്തരം ഇന്റര്‍നാഷണലിസ്റ്റ് ചിന്താഗതിയാണ് നെഹറുവിനും ഉണ്ടായിരുന്നത്.അദ്ദേഹം സ്വയം നിര്‍മ്മിത സോഷ്യലിസ്റ്റ് ദന്തഗോപുരത്തില്‍ ഇരുന്ന് ഫോറിന്‍ പോളിസി നിര്‍മ്മിച്ചതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ അരുണാചലിലും അക്സായ് ചിന്നിലും ഒക്കെ അനുഭവിക്കുന്നത്. ‘ഹിന്ദി-ചീനി ഭായി ഭായി’മാരെ തട്ടി നടക്കാന്‍ വയ്യ കേരളത്തിലും ബംഗാളിലും കേന്ദ്രത്തിലും.

ഇന്നലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഡി.രാജയുടെ വക ഭാരത സര്‍ക്കാറിനുള്ള വാണിങ്ങും കണ്ടിരുന്നു ഡല്‍ഹിയില്‍ ഒളിമ്പിക് ടോര്‍ച്ചിനെതിരെ പ്രതിഷേധം നടത്തുന്നത് ചൈനയുടെ അന്തസ്സിന് കളങ്കമാണ് അത് ഉണ്ടാവില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന്. ചൈനയ്ക്ക് ഡെല്‍ഹിയില്‍ ഇപ്പോള്‍ സ്വന്തമായി എമ്പസി ഇല്ലേ? എന്തായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്നുള്ള അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഒന്ന് അപലപിയ്ക്കാന്‍ പോലും വയ്യാതിരുന്നവരാണ് ഇനി പാലസ്തീനെ മോചിപ്പിയ്ക്കാന്‍ പോകുന്നത്. എനിയ്ക്ക് കേള്‍ക്കണ്ട.

Anonymous said...

Very clever writting Mr. Chelanattu!!!

nandakumar said...

നന്നായിട്ടുണ്ട് ദില്‍ബാസുരന്‍. തിബത്തില്‍ അവര്‍ പ്രക്ഷോഭം നടത്തുന്നതില്‍ അമേരിക്കന്‍ കളിയാണത്രെ. ഇന്നാള് കോഴിക്കോട് മുന്‍ മേയര്‍ ദാസന്‍ (അതെ, കോഴിക്കോട് ഐസ്ക്രീം കേസ് തന്നെ) ഫുട്ബോളര്‍ ബൂട്ടിയക്കും കൊടുക്കുന്നുണ്ടായിരുന്നു ഒരു താക്കീത്.

http://nandaparvam.blogspot.com/

ചില നേരത്ത്.. said...

രാജീവ്‌ജീ,
ഗൂഗിളിലെ സെര്‍ച്ച് വേര്‍ഡ് എന്തായിരുന്നു. ഈ ലേഖനത്തിന്റെ തിരഞ്ഞെടുപ്പ് അപാരം!!

Unknown said...

ഇബ്രൂ,
ഗൂഗിളില്‍ xinhua എന്ന് തപ്പിയാല്‍ മതി. ചൈനീസ് വേര്‍ഷന്‍ വായിക്കാന്‍ വയ്യെങ്കില്‍ The Hindu നമ്മളേ പോലുള്ളവര്‍ക്കായി അത് വള്ളി പുള്ളി വിടാതെ ദിവസവും വിവര്‍ത്തനം ചെയ്ത് പബ്ലിഷ് ചെയ്യുന്നുമുണ്ട്. മലയാളം വേണമെങ്കില്‍ ചേലനാട്ട് മാഷിനെ പോലുള്ള ചില ബ്ലോഗുകളുമുണ്ട്. :-)

ഗുപ്തന്‍ said...

ഒന്നാന്തരം കമ്യൂണിസ്റ്റ് വരട്ടുവാദം :) പ്രതീക്ഷിച്ചതുതന്നെ.

ചില നേരത്ത്.. said...

http://en.wikipedia.org/wiki/Uri_Avnery - ലേഖകന്‍ ഇവിടെയുണ്ട്, ഒരിത്തിരി ഇടത്തോട്ട് തിരിഞ്ഞ്. ഇത്തിരി കൂടെ താഴോട്ട് പോയാല്‍ ‘മയ്യിത്ത്‘ പോലും ഫലസ്തീനികള്‍ക്ക് വില പേശി വാങ്ങേണ്ടി വന്ന മഹാന്റെ കൂടെയുള്ള ഫോട്ടോയുമുണ്ട്.
വരട്ട് വാദമെന്നത് പോലെ വഴറ്റ് വാദവുമുണ്ട്. ബോസ്നിയ, ചെച്നിയ, പാലസ്തീന്‍ എല്ലാം സമം ചേര്‍ത്ത വഴറ്റ്. ഇടത്ത് നിന്നൊരു വിഭവമാകുമ്പോള്‍ ഇതെല്ലാം ചേര്‍ന്നാല്‍ ‘ഞങ്ങള്‍ക്ക്’ രുചിയേറിയ വിഭവമായി.

Anonymous said...

അപ്പൊ അതും സി.ഐ.എ തന്നെ. ടിയന്മെന്‍ സ്ക്വയറില്‍ അരച്ചു കൊന്നതും സി.ഐ.എ ക്കാരെയായിരുന്നോ?

ഭൂമിപുത്രി said...

തിബത്തിനെപ്പറ്റി രാജീവിതുവരെ ഒന്നും എഴുതിയില്ലല്ലോ എന്നു ഞാനും ഓറ്ക്കാറുണ്ട്.
ഒരു പ്രദേശത്തിറ്റെ സ്വാതന്ത്ര്യേഛയെപറ്റി പറയുമ്പോള്‍ ഒപ്പം ചറ്ച്ചചെയ്യേണ്ട മറ്റുചില ചരിത്രവസ്തുതകളും ഫോക്കസ്സില്‍
കൊണ്ടുവരുന്നതു മനസ്സിലാക്കാം.
പക്ഷെ,അതിനപ്പുറം,ഇവിടെ വ്യക്തമായൊരു പക്ഷപാതം പ്രകടമാണ്‍.
ബുദ്ധഭിക്ഷുക്കളുടെ അത്മീയസ്വഭാവത്തെപ്പറ്റിയുള്ള
അവജ്ഞയും ഈ ലേഖനം മറച്ചുവെയ്ക്കുന്നില്ല.

“നിശ്ചിതമായ ഭൂപരിധിക്കുള്ളില്‍ താമസിക്കുകയും, തനതു ദേശീയ സ്വഭാവമുള്ളവരുമായ ഏതു ജനതക്കും സ്വാതന്ത്ര്യം അവകാശപ്പെട്ടതാണ്‍”
ഇന്‍ഡ്യപോലെയൊരു രാജ്യത്തില്‍
ഇത് അനുവദിച്ചാലുള്ള പ്രത്യാഘാതം ഇന്‍ഡ്യതന്നെയില്ലാതാവുക എന്നതായിരിയ്ക്കില്ലെ?

Rajeeve Chelanat said...

അഭിപ്രായങ്ങള്‍ക്ക് നന്ദി.

1. ഒരു ഇന്റര്‍നാഷനലിസ്റ്റ് ആവുകയെന്നത് അത്ര മോശമാണെന്നു തോന്നിയിട്ടില്ല ഇതുവരെ. ഞാന്‍ അതാണെന്ന്, പക്ഷേ, ഇതുവരെ എനിക്ക് തോന്നിയിട്ടുമില്ല്ല. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ദന്തഗോപുരത്തിനേറ്റ പ്രഹരം തന്നെയായിരുന്നു ചൈനയുടെ ആക്രമണം. അത് എങ്ങിനെയാണ് ഇന്റര്‍നാഷണലിസത്തിന്റെയോ, സോഷ്യലിസത്തിന്റെയോ തെറ്റാവുക? കമ്മ്യൂ‍ണിസത്തിന്റെ സാര്‍വ്വദേശീയനയത്തെയും, റഷ്യയുടെ വിദേശനയത്തെയും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്ന വിജയന്‍ നര്‍മ്മത്തെ ഞാന്‍ കൂട്ടുവിളിക്കട്ടെ.

2. യൂറിയുടെ ലേഖനത്തില്‍ ചൈനീസ് പ്രീണനമൊന്നും ഞാന്‍ കണ്ടില്ല. ഞാന്‍ ജോലി ചെയ്യുന്നത് ചൈനീസ് എംബസ്സിയിലുമല്ല. ഇസ്രായേലിന്റെ സയണിസ്റ്റ് അധിനിവേശ നയങ്ങള്‍ക്കെതിരെ നിരന്തരം കലഹിക്കുന്ന ഒരാളാണ് യൂറി.

3. വിക്കിപീഡിയയില്‍ യൂറിയുടെ കൂടെ നില്‍ക്കുന്ന ‘ആ ആള്‍‘, രാഷ്ട്രീയമായ വിഢിത്തങ്ങള്‍ ധാരാളം ചെയ്യുകയും, ചിലപ്പോഴൊക്കെ അത് ആവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളയാളാണെന്നും എനിക്കറിയാം. എങ്കിലും, ഇസ്രായേലിനെതിരെയുള്ള വിമോചനപ്പോരാട്ടത്തിന്റെ ഒരൂ വലിയ പ്രതീകം തന്നെയായിരുന്നു അയാള്‍. ഇരുപതാം നൂറ്റാണ്ടിലെ ചെറുത്തുനില്‍പ്പുസമരങ്ങളുടെ ഒരു സിംബള്‍.

4. അതെ. എന്റേത് കമ്മ്യൂണിസ്റ്റ് വരട്ടുവാദം തന്നെയാണ്. പരിഷ്ക്കരണവാദത്തിന്റെ ലേബലൊട്ടിച്ചുവരുന്ന സാമ്രാജ്യത്വകമ്മ്യൂണിസത്തേക്കാള്‍ (അതെ, അങ്ങിനെയും ഒന്നുണ്ട് നിലവില്‍) എനിക്ക് പ്രിയം ആ വരട്ടുവാദം തന്നെയാണ്. സ്വപ്നങ്ങളൊക്കെ മണ്‍മറഞ്ഞാലും ജീവിക്കാന്‍ ഒരു നൊസ്റ്റള്‍ജിയയെങ്കിലും ബാക്കിവരുമല്ലോ.

Unknown said...

ടിബറ്റിലെ ബുദ്ധഭിക്ഷുക്കള്‍ പാവപ്പെട്ട ചൈനക്കാരെ തെരുവില്‍ ഓടിച്ചിട്ട് കൊല ചെയ്തതിന് സെല്‍ഫ് ഡിഫന്‍സായിട്ട് ആണ് ചൈനക്കാര്‍ വിറച്ച് വിറച്ച് people's liberation(?)armyയുടെ പത്ത് പതിനാല് ടാങ്കുമായി ലാസയിലെ തെരുവില്‍ ചെന്ന് 100-120 demons of separatist dalai clique ന്റെ ബുദ്ധസന്യാസികളെ people's death ചെയ്തത്. ഇതാണ് സത്യം. ഇനി നിങ്ങള്‍ പറയൂ Hu killed the Tibetans.

We Han chinese who count just about a bit mole than a birrion or so continues to be tellolised and kirred at landom by the impelialist plopaganda people of demonic Dalai Clique. We kontinue to engage Tibetans in peaceful and non violent methods like shooting with live ammunition at Budhist monks. Pliss to help us and pliss to not plotest against the olampyc tolch which is the sign of gleat Han China.

Yours tluly,
Your local peaceful Xinhua reportel

മൂര്‍ത്തി said...

രാജീവ് ഈ ലേഖനത്തിനു നന്ദി..

വിഘടവാദം പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല എന്ന അഭിപ്രായത്തോടാണ് എനിക്ക് യോജിപ്പ്. ദേവന്റെ ഈ പോസ്റ്റിലെ ചര്‍ച്ച തികച്ചും പ്രസക്തമാണെന്ന് തോന്നുന്നു.

ഇന്നത്തെ ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്ത ഇവിടെ പേസ്റ്റ് ചെയ്യുന്നു. ക്ഷമിക്കുമല്ലോ

ബീജിങ്: ദലൈ ലാമയെ മുന്നില്‍ നിര്‍ത്തി ടിബറ്റ് ചൈനയുടെ ഭാഗമല്ലെന്ന് വാദിക്കുന്ന വിഘടനവാദികള്‍ക്കും അതു പ്രചരിപ്പിച്ച് ചൈനയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കും ദലൈ ലാമയുടെ പഴയ ടെലിഗ്രാം മറുപടി. 57 വര്‍ഷംമുമ്പ് ചെയര്‍മാന്‍ മൌ സെ ദൊങ്ങിന് ദലൈ ലാമ അയച്ച സന്ദേശം ചൈനയുടെ പുരാരേഖാവിഭാഗം പരസ്യപ്പെടുത്തി. ചൈനീസ് ജനകീയ വിമോചനസേന ടിബറ്റിനെ 'സമാധാനപരമായി വിമോചിപ്പിച്ച്' വിപ്ളവ ചൈനയുടെ കേന്ദ്രഭരണത്തിന്‍ കീഴിലാക്കിയതിനെ ടിബറ്റ് സര്‍ക്കാരും ടിബറ്റന്‍ പുരോഹിതരും ജനസാമാന്യവും ഏകകണ്ഠമായി പിന്തുണയ്ക്കുന്നതായി 1951 ഒക്ടോബറില്‍ ദലൈ ലാമ അയച്ച ടെലിഗ്രാമില്‍ പറയുന്നു. ടിബറ്റ് സര്‍ക്കാര്‍ '51 ഏപ്രിലില്‍ കലൂ എന്‍ഗപോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘത്തെ കേന്ദ്ര ജനകീയസര്‍ക്കാരിന്റെ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് അയച്ചത് പരാമര്‍ശിച്ചാണ് 'കേന്ദ്ര ജനകീയ സര്‍ക്കാരിന്റെ ചെയര്‍മാന്‍ മാവോ'യെ അഭിസംബോധനചെയ്തുള്ള സന്ദേശം ആരംഭിക്കുന്നത്. ടിബറ്റിന്റെ സമാധാനപരമായ വിമോചനത്തിനുള്ള നടപടിസംബന്ധിച്ച് സൌഹൃദത്തിന്റെ അടിസ്ഥാനത്തില്‍ '51 മെയ് 23ന് ഇരുവിഭാഗവും തമ്മിലുണ്ടാക്കിയ കരാറും എടുത്തുപറയുന്നു. ഈ കരാറിനെ ടിബറ്റ് സര്‍ക്കാരും പുരോഹിതരും ജനങ്ങളും ഏകകണ്ഠമായി പിന്തുണയ്ക്കുന്നു. 'ചെയര്‍മാന്‍ മാവോയുടെയും കേന്ദ്ര ജനകീയസര്‍ക്കാരിന്റെയും നേതൃത്വത്തില്‍' ദേശീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ടിബറ്റില്‍നിന്ന് 'സാമ്രാജ്യത്വ സ്വാധീനങ്ങളെ തുരത്തുന്നതിനും പ്രദേശത്തിന്റെ ഏകീകരണവും മാതൃരാജ്യത്തിന്റെ പരമാധികാരവും ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ ജനകീയ വിമോചനസേനയ്ക്ക് സജീവസഹായം നല്‍കുമെന്നും ദലൈ ലാമ സന്ദേശത്തില്‍ വാഗ്ദാനംചെയ്തിരിക്കുന്നു.

Unknown said...

ടിബറ്റിലെ പ്രശ്നവും ചെച്നിയയിലെ വിമത പ്രശ്നവും നമ്മള്‍ കൈകാര്യം ചെയ്യുമ്പോള്‍ സാമൂഹികമായി ഉപരിപ്ലവമായ വസ്തുതകളെ ഋജുവായി കണക്കിലെടുക്കരുത്. വിമാര്‍ശനാതമകമായ ഉള്‍ക്കാഴ്ചയുമായി വിമതവാദങ്ങള്‍ 1900 മുതല്‍ മാവോയുടെ വാദങ്ങളേയും തെക്കന്‍ ബോളിവിയയിലേയും സാന്‍ ഫ്രാന്‍സിസ്കോയിലേയും തെരുവിലെ ശബ്ദങ്ങളേയും എന്ത് കൊണ്ട് നിരീക്ഷിച്ച് കൂടാ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനെ പറ്റി വാദിക്കുന്നവര്‍ റാഡിക്കല്‍ ചിന്താധാര പാര്‍ട്ടിയില്‍ അപ്പോഴും സജീവമായിരുന്നു എന്ന് വേണം കരുതാന്‍. ഇപ്പോള്‍ മനസിലായില്ലെ ടിബറ്റില്‍ എന്ത് കൊണ്ട് ഒരു പ്രശ്നവും ഇല്ല എന്ന്?

ഇനി പാര്‍ട്ടി ഓഫീസില്‍ വെച്ച് ഒരു രക്തഹാരം കുട്ടി ഇങ്ങോട്ടണിയിക്കുന്നു ഞാന്‍ ഒരു രക്തഹാരം അങ്ങോട്ടണിയിക്കുന്നു. ശേഷം സഖാക്കള്‍ വിപ്ലവ മുദ്രാവാക്യം വിളിയ്ക്കുന്നു. തുടര്‍ന്ന് നാരങ്ങവെള്ളം വിതരണം. ജയ് ഹിന്ദ്.. സോറി ജയ് ചൈനാ..

Anonymous said...

ഒരുകാര്യം സമ്മതിക്കാതെ വയ്യ പണ്ടത്തേപോലെ “അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മളുടെതെനും” എന്ന ബുദ്ധിജീവി മലക്കം മറിയല്‍ വാദത്തിലൂടെ അല്ലാതെ തങ്ങളുടെ പക്ഷം എന്താണെന്ന് ചിലകൂട്ടരെങ്കിലും വ്യക്തമാക്കുനുണ്ടല്ലോ അത് മതി.

ലോകത്തിലുള്ള സകലപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടേ തിബത്തില്‍ കൈവെയ്ക്കാവൂ എന്ന് ന്യായമുണ്ടോ രാജീവേ? ഒളിമ്പിക്സ് അടുത്തുവരുന്ന ഈ സയം പ്രശ്നം മാധ്യമശ്രദ്ധയില്‍ കൊണ്ട് വരാന്‍ തിബത്തുകാര്‍ ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്? പ്രായോഗികതാവാദം അവര്‍ക്കായിക്കൂടാ എന്നില്ലല്ലൊ.ഇതാണ് നല്ല സമയം അത് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്?

ദന്തഗോപുരവാസി നെഹ്രുവിന് അബദ്ധം പറ്റിയിട്ടുണ്ട് എന്നത് നേര്. സ്വാതന്ത്ര്യം ലഭിച്ചിട്ടും പണ്ട് ബ്രിട്ടിഷ് ആധിപത്യത്തിലാര്‍ന്നതും, ശേഷം ഇന്ത്യന്‍ ആയതുമായ സേനയെ ചില ചൈനീസ് പ്രവിശ്യകളില്‍ നിന്ന് പിന്‍ വലിച്ചില്ല. അതിന് “പുതിയതായി ഭരണം തുടങ്ങിയതിന്റെ തിരക്കുകളില്‍ പെട്ട് പിണഞ്ഞ അശ്രദ്ധ” എന്ന നെഹ്രൂവിയന്‍ ന്യായം അംഗീകരിക്കാനും വയ്യ. പക്ഷേ “ആദ്യം അതിര്‍ത്തി കടന്ന് ആക്രമിച്ചത് ഇന്ത്യന്‍ സേനയാണ്, അരുണാചല്‍ വരെ വന്നിട്ടും അവര്‍ നിരുപാതികം പിന്‍‌വാങ്ങുകയായിരുന്നു. ആക്രമണമായിരുന്നു ലക്ഷ്യമെങ്കില്‍ അവര്‍ക്ക് കിഴക്കന്‍ മേഖലമുഴുക്കെ കൈവശപ്പെടുത്താ‍മായിരുന്നു” എന്ന് മുണ്ടൂര്‍ രാവുണ്ണി ശൈലിയില്‍ പറയുന്നതോ? അതും വരട്ടുതത്വവാദമല്ലേ?

“എല്ലാവരും സമന്മാര്‍, ചിലര്‍ കൂടുതല്‍ സമന്മാര്‍ “.. ഇവിടെ തിബത്ത് ആ “കൂടുതല്‍“ ഗണത്തിലാണെന്നാണോ ചേലനാട്ട് പറയുന്നത്?

ഓഫ്.ടോ
ആ ഹിമാലയം ഇല്ലാരുന്നെകില്‍ കാണായിരുന്നു. ഇങ്ങ് ശ്രീലങ്ക വരെ ചൈനീസ് ഭാഷ സംസാരിക്കുമായിരുന്നു ജനങ്ങള്‍ :)

Anonymous said...

ഒരുകാര്യം സമ്മതിക്കാതെ വയ്യ പണ്ടത്തേപോലെ “അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മളുടെതെനും” എന്ന ബുദ്ധിജീവി മലക്കം മറിയല്‍ വാദത്തിലൂടെ അല്ലാതെ തങ്ങളുടെ പക്ഷം എന്താണെന്ന് ചിലകൂട്ടരെങ്കിലും വ്യക്തമാക്കുനുണ്ടല്ലോ അത് മതി.

ലോകത്തിലുള്ള സകലപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടേ തിബത്തില്‍ കൈവെയ്ക്കാവൂ എന്ന് ന്യായമുണ്ടോ രാജീവേ? ഒളിമ്പിക്സ് അടുത്തുവരുന്ന ഈ സയം പ്രശ്നം മാധ്യമശ്രദ്ധയില്‍ കൊണ്ട് വരാന്‍ തിബത്തുകാര്‍ ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്? പ്രായോഗികതാവാദം അവര്‍ക്കായിക്കൂടാ എന്നില്ലല്ലൊ.ഇതാണ് നല്ല സമയം അത് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്?

ദന്തഗോപുരവാസി നെഹ്രുവിന് അബദ്ധം പറ്റിയിട്ടുണ്ട് എന്നത് നേര്. സ്വാതന്ത്ര്യം ലഭിച്ചിട്ടും പണ്ട് ബ്രിട്ടിഷ് ആധിപത്യത്തിലാര്‍ന്നതും, ശേഷം ഇന്ത്യന്‍ ആയതുമായ സേനയെ ചില ചൈനീസ് പ്രവിശ്യകളില്‍ നിന്ന് പിന്‍ വലിച്ചില്ല. അതിന് “പുതിയതായി ഭരണം തുടങ്ങിയതിന്റെ തിരക്കുകളില്‍ പെട്ട് പിണഞ്ഞ അശ്രദ്ധ” എന്ന നെഹ്രൂവിയന്‍ ന്യായം അംഗീകരിക്കാനും വയ്യ. പക്ഷേ “ആദ്യം അതിര്‍ത്തി കടന്ന് ആക്രമിച്ചത് ഇന്ത്യന്‍ സേനയാണ്, അരുണാചല്‍ വരെ വന്നിട്ടും അവര്‍ നിരുപാതികം പിന്‍‌വാങ്ങുകയായിരുന്നു. ആക്രമണമായിരുന്നു ലക്ഷ്യമെങ്കില്‍ അവര്‍ക്ക് കിഴക്കന്‍ മേഖലമുഴുക്കെ കൈവശപ്പെടുത്താ‍മായിരുന്നു” എന്ന് മുണ്ടൂര്‍ രാവുണ്ണി ശൈലിയില്‍ പറയുന്നതോ? അതും വരട്ടുതത്വവാദമല്ലേ?

“എല്ലാവരും സമന്മാര്‍, ചിലര്‍ കൂടുതല്‍ സമന്മാര്‍ “.. ഇവിടെ തിബത്ത് ആ “കൂടുതല്‍“ ഗണത്തിലാണെന്നാണോ ചേലനാട്ട് പറയുന്നത്?

ഓഫ്.ടോ
ആ ഹിമാലയം ഇല്ലാരുന്നെകില്‍ കാണായിരുന്നു. ഇങ്ങ് ശ്രീലങ്ക വരെ ചൈനീസ് ഭാഷ സംസാരിക്കുമായിരുന്നു ജനങ്ങള്‍

മുന്‍ കമെന്റില്‍ പേരിന് പകരം ഐഡി കൊടുത്ത് പോയി :)

Rajeeve Chelanat said...

അതിഷ്ടപ്പെട്ടു ദില്‍ബൂ. ഗംഭീരം. യൂറിയോ, അദ്ദേഹത്തിന്റെ ആശയം മലയാളത്തില്‍ പകര്‍ത്തിയ ഞാനോ, ചൈനയെ എവിടെയാണ് കുറ്റവിമുക്തമാക്കിയിട്ടുള്ളത്? ചൈനയുടെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും, അവരുടെ ടോട്ടാലിറ്റേറിയന്‍ ഭരണരീതികളെക്കുറിച്ചും, ഇതെഴുതുന്നയാള്‍ക്കും നല്ല ബോദ്ധ്യമുണ്ട്.

ഭൂമിപുത്രീ...ശരിയാണ്. ഇന്ത്യയെന്നല്ല, പല ദേശസങ്കല്‍പ്പങ്ങളും തകര്‍ന്നുതരിപ്പണമാകും. ഏച്ചുകെട്ടിയ അഖണ്ഡരാജ്യങ്ങളെല്ലാം ച്ഛിന്നഭിന്നമാകും. ഈ അഖണ്ഡത തന്നെ ഒരു പരിധിവരെ മാര്‍ക്കറ്റിംഗ് തന്ത്രമായിരുന്നു, അതാതിടങ്ങളിലെ ഭരണവര്‍ഗ്ഗങ്ങളുടെ.

ഈ വിഘടനവാദത്തെ നേരിടാന്‍ യൂറി സൂചിപ്പിച്ച ആ ഒരു പരിഹാരമാര്‍ഗ്ഗമേയുള്ളു. ഒരുമിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതു മാത്രമേ ഒരുമിക്കൂ. വ്യക്തികളായാലും, രാഷ്ട്രശരീരമായാലും.

അമേരിക്കന്‍ ഐക്യരാജ്യങ്ങളെക്കുറിച്ചുള്ള (ഫെഡറലിസത്തെക്കുറിച്ചുള്ള) ഒരു പ്രസിദ്ധമായ പ്രയോഗമുണ്ട്. അതിതാണ്.

United We fall, Divided we stand.

അഭിവാദ്യങ്ങളോടെ

Unknown said...

ഡിങ്കാ,
ആ പറഞ്ഞതില്‍ കാര്യമുണ്ട്. പണ്ടത്തെ ചൈനീസ് ചക്രവര്‍ത്തിയ്ക്ക് കപ്പം കൊടുത്തിരുന്നതായി പറയപ്പെടുന്ന സ്ഥലങ്ങള്‍ എല്ലാം ചൈന ഇപ്പോഴും അവരുടേതായി കണക്കാക്കുന്നു. ഒരു അവസരം കിട്ടിയാല്‍ അവര്‍ അത് കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്യും എന്നുള്ളതിന് പ്രത്യക്ഷത്തില്‍ ഉള്ള ഉദാഹരണങ്ങളാണ് അരുണാചലും സിക്കിമും. അക്സായ് ചിന്‍ പണ്ടേ അവര്‍ നോട്ടമിടുകയും POK യുടെ ഭാഗമായപ്പോള്‍ പാകിസ്താന്‍ സന്തോഷത്തോട് ചൈനയ്ക്ക് കൊടുക്കുകയും ചെയ്തു. പഴയ ചൈനീസ് ചക്രവര്‍ത്തി ഭരണം പോയെങ്കിലും ആ സിംഹാസനത്തില്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപത്തില്‍ ആള് ഇരിക്കുന്നുണ്ട്.

ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ 500ല്‍ താഴെ വരുന്ന ചില ആദിവാസികളെ നാഗരികതയും ആഗോളവല്‍ക്കരണവും വിഴുങ്ങുന്നു , അവരുടെ സംസ്കാരം നശിക്കുന്നു എന്നൊക്കെ വിലപിച്ച് പോസ്റ്റ് എഴുതുന്ന രാജീവ് ചേലനാട്ട് മാഷ് ടിബറ്റില്‍ ചൈനീസ് സര്‍ക്കാര്‍ ഹാന്‍ സെറ്റിലേഴ്സിനെ കൊണ്ട് വന്ന് ഇറക്കി ടിബറ്റ് ബുദ്ധമതക്കാരെ ന്യൂനപക്ഷമാക്കാനും അവരുടെ സംസ്കാരം ഇല്ലാതാക്കാനും ശ്രമിക്കുന്നതിനെതിരെ അനോണികള്‍ വന്ന് പറയുന്നത് വരെ കമാ എന്ന് മിണ്ടിക്കണ്ടില്ല.

പണ്ട് ഒരു ഷെര്‍ലക്ക് ഹോസ് കഥയില്‍ വായിച്ചതാണെന്ന് തോന്നുന്നു. കളവ് നടന്ന സ്ഥലത്ത് എത്തിയ ഡികടറ്റീവ് ചോദിക്കുന്നു. So why didn't the dog bark? കുരയ്ക്കും പട്ടി കടില്ല എന്നുള്ളത് കൊണ്ടോ കടിച്ചാല്‍ തന്നെ നാട്ടുകാര് തല്ലികൊല്ലും എന്നത് കൊണ്ടോ ഒന്നും അല്ല. പിന്നെയോ? Because the thief was dog's master himself.

Unknown said...

മുകളിലെ കമന്റ് ചേലനാട്ട് മാഷെ ഉദ്ദേശിച്ചല്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ മൊത്തത്തില്‍ ആണ്.

ഗുപ്തന്‍ said...

നൊസ്റ്റാള്‍ജിയ. നല്ല വാക്കാണത് രാജീവ്. അമേരിക്ക എന്നുകേല്‍ക്കുമ്പോള്‍ ഉടുമുണ്ടുപൊക്കി ചുവന്നകളസം കാണിച്ചു കൂവുന്ന പഴകിനാറിയ മാവോയിസ്റ്റ്/സ്റ്റാലിനിസ്റ്റ് അവശിഷ്ടങ്ങളാവും പുതിയ ഇടതുപക്ഷക്കാരന്റെ നൊസ്റ്റാള്‍ജിയ. അതിന്റെ കാരണം പാവപ്പെട്ടവന്റെ പക്ഷം ചേരാന്‍ അറിയാമായിരുന്ന യഥാര്‍ത്ഥ കമ്യൂണിസം എന്തെന്ന് അറിവില്ലാത്തതാണ്.

Dinkan-ഡിങ്കന്‍ said...

imperialism എന്ന ആശയം ചൈനയുടെ മുഖമുദ്രയായിരുന്നു എല്ലാക്കാലത്തും. അത് രാജവംശമായാലും, കൃസ്തുവിന്റെ രണ്ടാമത്തെഅവതാരമായാലും ശരി, തുടര്‍ന്ന് വന്ന കമ്യൂണിസം ആയാലും ശരി imperialism എല്ലാക്കാലവും അവര്‍ പിന്തുടര്‍ന്നു വന്നിരുന്നു എന്ന് കാണാം.
എന്തായാലും പ്രശ്നം ഇപ്പോള്‍ കൈവിട്ട് പോയിരിക്കുന്നു. അന്താരാഷ്ട്ര ഇടപെടലുകള്‍ ശക്തമാണ്. ശാക്തീകരണവും, ധ്രുവീകരണവും ഇതിന്റെ പൊളിറ്റിക്കല്‍ ബൈ പ്രൊഡക്റ്റ് ആയി വന്നേക്കാം. അത് സ്വാഭാവികം മാത്രം. കാര്യങ്ങള്‍ ഇപ്പോല്‍ Mrs.വാഗാറിന്റെയോ , ഇഞ്ചി അമാലയുടേയോ, ദൈലൈലാമയുടേയൊ, പഞ്ചന്‍ ലാമയുടേയോ ഒക്കെ കൈവിട്ട് പോയൊരിക്കുന്നു...ആ കാര്യത്തില്‍ ചേലനാട്ടിനോട് യോജിക്കുന്നു. എന്നാല്‍ തന്നെയും സത്യം സത്യമല്ലാതാകുന്നില്ലല്ലോ.

ഓഫ്.ടോ.
=======
My father died
defending our home,
our village, our country.
I too wanted to fight.
But we are Buddhist.
People say we should be
Peaceful and Non-Violent.
So I forgive our enemy.
But sometimes I feel
I betrayed my father.
ടിബറ്റന്‍ അഭയാര്‍ത്ഥികവി ടെന്‍സിന്‍ സുണ്ടുവിന്റെ വരികള്‍.

Radheyan said...

ദില്‍ബാ, നീ ഞങ്ങളെ മൊത്തത്തില്‍ പട്ടീന്ന് വിളിക്കാറായോ.

അടുത്ത മീറ്റീന് വാ ട്ടോ, പുറം പള്ളിപ്പുറമാക്കും

Unknown said...

Dinkan,
The non violent movement in Tibet will die down along with Dalai Lama because after a while people realise the futility of being dharmic or claiming the moral high ground when your opponent has the least idea or doesn't care a damn about these things. After all the bird Dodo was very peaceful, non violent and all that but it ended up becoming extinct. The point is not lost on the Tibetans. The Uighurs are already up in arms, thanks to the generousity of our neigbbour in the west. Now that would be a very good pretext for the CCP goons to send some more heavy armaments and artillery into Tibet.
(Sorry for the comment in english. My keyman is not working)

Unknown said...

Radheyan Chettaa,
Njaan ath pinne.. thamasakk ariayaathe. (Njaan odi) :-D

Radheyan said...
This comment has been removed by the author.
Radheyan said...

Radheyan said...
ഞാന്‍ ഈ വിഷയത്തില്‍ മൌനം പാലിക്കാന്‍ ആഗ്രഹിക്കുന്നു.

ചൈന റ്റിബറ്റില്‍ നടത്തുന്നത് പോക്രിത്തരമാണ്.(എനിക്കില്ലേയില്ല സംശയം)

ഇന്ത്യ കാശ്മീരില്‍ നടത്തുന്നത് പുണ്യപ്രവര്‍ത്തിയാണ്.സായുധനിയമത്തിനെതിരേ നഗ്നതാ സമരം നടത്തുന്ന മണിപ്പൂരി സ്ത്രീകള്‍ പരമ കൂ..ച്ചികള്‍ ആണ്.

ചെച്നിയില്‍‍ സോവ്യറ്റ് യൂണിയനും ഇപ്പോള്‍ റഷ്യയും നടത്തുന്നത് സാംസ്ക്കരിക പ്രവര്‍ത്തനമാണ്
ശ്രീലങ്കയിലെ ബുദ്ധന്മാര്‍ സമാധാനപ്രേമികള്‍ ആണ്.
ജൂതന്മാര്‍ പാവങ്ങള്‍ വീടുകളില്‍ വെള്ളരിപ്രാവിനെ വളര്‍ത്തുകയത്രേ അവരുടെ ഹോബി.

കഷ്ടം; ഇറാക്കിനെ പുതുക്കി പണിയുന്ന ബുഷിനെയോ നിങ്ങള്‍ കളിയാക്കുന്നത്.അമേരിക്കയില്ലായിരുന്നെങ്കില്‍ ഈ ലോകം എന്നേ ലാദന്‍ എന്ന ഹിരണ്യാക്ഷന്‍ പാതാളത്തിലേക്ക് കൊണ്ടു പോയേനെ.


പാപം ചെയ്യാത്തവന് എറിയാന്‍ ഈ ലോകത്തില്‍ ഇനി കല്ലിന്‍ മേല്‍ കല്ല് ശേഷിക്കില്ലേ എന്റെ കര്‍ത്താവേ...

ഒരു കമ്മ്യൂണിസ്റ്റ് പട്ടി (ഒപ്പ്)

Anonymous said...

ടിബറ്റിനെപറ്റി പറയുമ്പോള്‍ ഗാസയും ഇറാക്കുമൊക്കെ എഴുന്നള്ളിച്ചു കൊണ്ടു വരാതെ രാധേയാ. നല്ലൊരു ചര്ച്ച ഓഫ് അടിച്ചു നശിപ്പിക്കരുതെന്ന് :-)

ramachandran said...

ബൂലോഗത്തിന്റെ വലതുപക്ഷപാതിത്വം ശരിക്കും പുറത്ത് വരുന്ന ഒന്നാണ് ഈ ടിബറ്റ് പ്രശ്നത്തിലെ ചൈനീസ് വിരുദ്ധ വായ്ത്താരികള്‍. കുഴപ്പത്തിന്റെ ഒരു വശത്ത് അല്പം ചുവപ്പ് നിറമുള്ള ആരെയെങ്കിലും കണ്ടാല്‍ കാളകളെപ്പോലെ ഓടിവരാന്‍ എത്രപേര്‍? ഇറാഖിലെ അമേരിക്കന്‍ ക്രൂരതകളെക്കുറിച്ച് എത്ര ലേഖനമോ പോസ്റ്റോ ഇവിടെ വന്നു? എത്രകാലമായി ക്രൂരതകള്‍ തുടങ്ങിയിട്ട്? ഈ പോസ്റ്റില്‍ തന്നെ ചൈനീസ് വേര്‍ഷന്‍ അവേര്‍ഷന്‍ ആയ ചിലര്‍ക്ക് ഡെയ്‌ലി കിട്ടുന്ന അമേരിക്കന്‍ വേര്‍ഷന്‍ തൊണ്ട തൊടാതെ വിഴുങ്ങുവാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അവര്‍ അത് വേര്‍ഷന്‍ ആണെന്ന് അറിയുന്നുപോലുമില്ല. ശാന്തം പാപം. ഒറ്റവാക്കില്‍ വരട്ടുതത്വവാദമെന്ന കമന്റിട്ടുമുങ്ങുന്നവരോട് എന്ത് കൊണ്ട് വരട്ട് എന്ന് വിശദീകരിക്കാന്‍ പറഞ്ഞാല്‍ പിന്നെ ഈ വഴി അവരെ കാണില്ല. എന്ത് സുഖം പരിപാടി ഈ കമന്റിടല്‍. യൂറി ഒരു കമ്മ്യൂണിസ്റ്റ്കാരനായിരുന്നോ ആവോ വരട്ട് തത്വവാദം വിളമ്പാന്‍? അമേരിക്കക്ക് എതിരായതൊക്കെ വരട്ടാണെന്ന നല്ല സൊയമ്പന്‍ ഞ്യായമാണോ ഇനി?

എന്തായാലും ബൂലോകമൊത്തിരി മാറിപ്പോയി..ദേവന്റെ ടിബറ്റ് പോസ്റ്റില്‍നിന്നും രാജീവിന്റെ ടിബറ്റ് പോസ്റ്റിലെത്തിയപ്പോഴേക്കും...

മറ്റൊരു ഇടതു പക്ഷ അനുഭാവിയായ് പട്ടീ

Anonymous said...

വെറുതേ കുറേയെണ്ണം ലോകം നന്നാക്കാന്‍ എറങ്ങീരിക്കുന്നു.
സ്വന്തം നാട് കുട്ടിച്ചോറായിക്കിടക്കുന്നു. അടിമത്തം ഒന്നുകില്‍ മതത്തിനോട്, അല്ലെങ്കില്‍ ചൈനയോട്, അല്ലെങ്കില്‍ ഗാന്ധിക്കുടുംബത്തിനോട്.
ബ്രിട്ടനിലും ഫ്രാന്‍സിലും സായിപ്പ് ചൈനക്കെതിരെ തലേം കുത്തിമറിയുന്നുണ്ടെങ്കില്‍ അത് അവന്റെ നാട് നന്നാക്കിയതിന് ശേഷമാ. അവനൊക്കെ എന്തു ചെയ്താലും ഒരു ചുക്കും വരാനില്ല. അതുപൊലെ നാട്ടിലെ പരട്ട കമ്യൂണിസ്റ്റ്കാര് ചെയ്താലേ, പിന്നെ ഉണ്ണിസഖാക്കള്‍ പിച്ചച്ചട്ടീം കൊണ്ട് കൊക്കൊകോളാ കുടിക്കാന്‍ ചൈനയില്‍ ചെല്ലുമ്പം, പരിപ്പുവട ചവുട്ടിയരക്കും,ബീഡിയെടുത്ത് കവിളത്ത് കുത്തും, ചായ‌യെടുത്ത് മോന്തക്കൊഴിക്കും.
അപ്പോ സഖാക്കള്‍ മോങ്ങും...
മ്യാവോ മ്യാവോ.

ബ്ലഡി ലുഡൈറ്റ്സ്

Dinkan-ഡിങ്കന്‍ said...

ദില്‍ബാസുരാ,
The non violent movement in Tibet will die down along with Dalai Lama
ഇത് തന്നെയാണ് ഓഫ്ടോപ്പിക്കായി ആ കവിതാശകലം കൊണ്ട് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതും.

രാധേയന്‍,
ചോദ്യങ്ങള്‍ കണ്ടു. അതാണ് ഞാന്‍ ആദ്യ കമെന്റില്‍ ചോദിച്ചതും.
ലോകത്തിലുള്ള സകലപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടേ തിബത്തില്‍ കൈവെയ്ക്കാവൂ എന്ന് ന്യായമുണ്ടോ?

കാശ്മീരിലും ,പഞ്ചാബിലും, മണിപ്പൂരിലും നടക്കുന്നതിനെ പറ്റി....
ഈ മൂന്ന് വിഘടനാവാദത്തേയും ഒരേ കണ്ണില്‍ കാണരുത് രാധേയാ.
1)പഞ്ചാബില്‍ എങ്ങനെയാണ് ഒരുവിധം കാര്യങ്ങള്‍ കൈയ്യില്‍ ഒതുങ്ങിയത്? ഗില്‍ പറഞ്ഞ ഒരു പ്രശസ്ത വാചകം ഉണ്ട് “ഒരു സര്‍ദാറിന് എന്താണ് വേണ്ടതെന്ന് എനിക്കറിയാം, ഞാനത് കൊടുത്തോളാം”. ഗില്‍ അത് പ്രവര്‍ത്തിച്ചു. ആദ്യം ചന്തിക്ക് പൂശി, ശേഷം ട്രാക്ടറും, ട്രക്കും, വയലും വാങ്ങാന്‍ കുറഞ്ഞ പലിശനിരക്കില്‍ ഗവ./ബാങ്ക് സഹായങ്ങള്‍ ലഭ്യമാക്കി. അങ്ങനെ വരുതിയിലായി. അല്ലാതെ രക്തബീജന്മാരായ സിക്കുകാരെ അടിച്ചൊതുക്കി എന്ന് വീമ്പ് പറയുന്നതിലൊന്നും കാര്യമില്ല.

2)കശ്മീരില്‍ ആകട്ടെ പഞ്ചാബില്‍ നിന്ന് ഭിന്നമായി മതപരമായ ഇടപെടലുകളും, വൈദേശിക സമ്മര്‍ദ്ധങ്ങളും ഉണ്ട്. പക്ഷേ ഇറാനും, അഫ്ഗാനും, പാക്കും ചേര്‍ന്ന “ഗോള്‍ഡന്‍ ട്രയാങ്കിളില്‍” നിന്ന് ആര്‍ജ്ജവം ഉള്‍ക്കൊണ്ടാണ് അവിടെ തീവ്രവാദം കനത്തത് എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍, ഗോള്‍ഡന്‍ ട്രയാങ്കിളില്‍ സാമ്പത്തികവും, രാഷ്ട്രീയവുമായ മാറ്റങ്ങള്‍ വന്നതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഒരു പരിധിവരെ കശ്മീര്‍ തീവ്രവാദം പത്തിമടക്കി നില്‍ക്കുന്നത്.

3) മണിപ്പൂരിലെ സ്ഥിതി ഇതിലും വ്യത്യസ്ഥമാണ്. പഹാഡി മേഖലകളേ കഴിഞ്ഞ 50ല്‍ പരം വര്‍ഷങ്ങളായി നമ്മൂടെ കേന്ദ്ര സര്‍ക്കാറുകള്‍ തഴഞ്ഞതിന്റെ പ്രതികരണമാണ് അവിടെ ഉണ്ടായിട്ടുള്ളത്. ഗവണ്മെന്റിന്റെ അനാസ്ഥയും, കെടുകാര്യസ്ഥതയുമാണ് അവിടെ കാര്യങ്ങള്‍ വഷളായത്. അങ്ങനെ ഗവണ്മെന്റ് തന്നെ സൃഷ്ടിച്ചെടുത്ത് ഒഴിവ്(വാക്വം) നികത്താനായാണ് അവിടെ ഉള്‍ഫയും, മാവോയിസ്റ്റുകളും വന്നു നിറയുന്നത്. എന്നാല്‍ ഇപ്പോള്‍ പണ്ട് തങ്ങള്‍ അവഗണിച്ചിരുന്ന , സാമ്പത്തികനേട്ട മേഖലയല്ലാത്ത പഹാഡിയന്‍ പ്രവിശ്യകളില്‍ കൂടെ വികസനം എത്തിക്കാന്‍ ഈ വൈകിയ വേളയിലെങ്കിലും ഗവണ്മെന്റുകള്‍ മുന്‍‌കൈ എടുക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു.കിരാതമായ പട്ടാളനയം, അവികസിതമായ അവസ്ഥ എന്നിവ മാറിയാല്‍ അവിടങ്ങളില്‍ തീവ്രവാദം അവസാനിക്കും എന്ന് തന്നെ കരുതാം. (ഗവ. അനാസ്ഥ കൂടാതെ ഷെര്‍പ്പകളും, നാഗരും, നിസികളും ഒക്കെ ഉള്‍പ്പെട്ട ഗോത്രവര്‍ഗ പോരും അവിടെ തീവ്രവാദത്തിന് അബോധമായ വിളനിലമാകുന്നു എന്നതും മറക്കരുത്)

അതുകൊണ്ട് മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലികാണാതെ വസ്തുതകള്‍ മനസിലാക്കിയാല്‍ പ്രശ്നപരിഹാരവും ഉണ്ടാകും എന്ന് സാരം.

ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും “തകര്‍ന്ന ജനാധിപത്യം പുനസ്ഥാപിക്കാന്‍” എന്നൊരു മുടന്തന്‍ ന്യായമെങ്കിലും അമേരിക്കക്കുണ്ട്. ഇറാക്ക്, ചെച്നിയ, പലസ്തീല്‍ ഒക്കെ ഇവിടെ ഉണ്ട് സമ്മതിക്കുന്നു. ഒറ്റമൂലി മരുന്ന് ഒന്നിനും ഇല്ല. വേരുതപ്പി ഇറങ്ങേണ്ടി വരും. പക്ഷേ ഇതൊക്കെ തീര്‍ത്തതിന് ശേഷമേ തിബത്തിനെ തൊടാവൂ എന്ന് പറയുന്നതിലെ ന്യായം ആണ് മനസിലാകാത്തത്.

അവര്‍ പ്രായോഗികതാ വാദം ഉപയോഗിച്ച് ഇപ്പോള്‍ പ്രശ്നങ്ങളെ ഉപയോഗിക്കുന്നു എന്നതില്‍ എന്താണ് തെറ്റ്?

Anonymous said...

മിസ്റ്റര്‍ ഡിങ്കന്‍ ആന്റ് ദില്‍ബന്‍
വെറുതേ ഇവരോട് പറഞ്ഞ് സമയം വേസ്റ്റാക്കണ്ട.
ലോകത്തിലെ കമ്യൂണിസ്റ്റുകളുടെ തോന്ന്യവാസം കമ്യൂണിസ്റ്റോ ക്യാപ്പിറ്റലിസ്റ്റോ സോഷ്യലിസ്റ്റോ അല്ലാത്ത ഒരു ബുദ്ധ സന്യാസി പോലും പറഞ്ഞാല്‍ ഇവന്മാര്‍ (അളമുട്ടുമ്പോള്‍) പുറപ്പെടുവിക്കുന്ന ഒരു തരം വാതകമാണ് ഈ പ്രാദേശിക/പ്രപഞ്ചപ്രശ്ന വാതകം. കണ്ണൂര് പറഞ്ഞാല്‍ ഗുജറാത്തില്‍ പോകും, ബംഗാള് പറഞ്ഞാല്‍ കാശ്‌മീരില്‍ പോകും, റ്റിബെറ്റ് പറഞ്ഞാല്‍ ചെ‌ചനിയയില്‍ പോകും. അരിയില്‍ പുഴുവുണ്ടല്ലോ എന്ന്‍ പറഞ്ഞാല്‍ അതിന് ഞങ്ങളെ കുറ്റം പറഞ്ഞാല്‍ അടിച്ചു റൊട്ടിയാക്കിക്കളയും,കാരണം അപ്പുറത്തെ കടക്കാരന്റെ പരിപ്പില്‍ പാറ്റയുണ്ടല്ലോ എന്ന രീതി.
എവനൊക്കെ കോമാളിവേഷം കെട്ടി കെട്ടി മടുത്തില്ലേ!

ഇനി ഇപ്പോL സെന്റി ഡയലോഗ് കൊണ്ട് ഒരു വരവുണ്ട്...പാവപ്പെട്ട/പഷ്ണിക്കാരുടെ രക്ഷക വാതകം. കാത്തിരിക്കാം.

Mr. K# said...

"ടിബറ്റിലെ പ്രശ്നവും ചെച്നിയയിലെ വിമത പ്രശ്നവും നമ്മള്‍ കൈകാര്യം ചെയ്യുമ്പോള്‍ സാമൂഹികമായി ഉപരിപ്ലവമായ വസ്തുതകളെ ഋജുവായി കണക്കിലെടുക്കരുത്. വിമാര്‍ശനാതമകമായ ഉള്‍ക്കാഴ്ചയുമായി വിമതവാദങ്ങള്‍ 1900 മുതല്‍ മാവോയുടെ വാദങ്ങളേയും തെക്കന്‍ ബോളിവിയയിലേയും സാന്‍ ഫ്രാന്‍സിസ്കോയിലേയും തെരുവിലെ ശബ്ദങ്ങളേയും എന്ത് കൊണ്ട് നിരീക്ഷിച്ച് കൂടാ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനെ പറ്റി വാദിക്കുന്നവര്‍ റാഡിക്കല്‍ ചിന്താധാര പാര്‍ട്ടിയില്‍ അപ്പോഴും സജീവമായിരുന്നു എന്ന് വേണം കരുതാന്‍. "

ഹ ഹ ദില്‍ബാ. ഇതു കലക്കി. ദില്‍ബന്‍ പണ്ട് എസ്.എഫ്.ഐ ആയിരുന്നോ? :-)

മലമൂട്ടില്‍ മത്തായി said...

This posting does open a can of worms. But human freedom and right to self determination apart, Tibet has some interesting characteristics. It is the place from where the huge rivers which feed close to 30% of the entire human population originates. So if you control Tibet, you are controlling the water supply to 30% of human population. China has active plans to divert the East and South flowing rivers in Tibet, including the Brahmaputra towards its own North and West which is where the poor chinese live and where the Gobi desert is located.

In the coming years, wars will be fought over water, given the facts about global warming and food shortage.

Knowing that Brahmaputra is one of the rivers which originate in Tibet, it is India's business to be involved in Tibet and get things done our way. Forget Dalailama and his international supporters, we need our leverage.

In the end, no country in the world is innocent or guilty, these are games played by countries since the beginning of human civilization. So in the name of a dead and buried idealogy called communism, do not lose our mind and lose our country as well.

Rajin Kumar said...

പുരുഷന്മാരും കുട്ടികളുമടക്കം, നിരപരാധികളായ അസംഖ്യം ചൈനീസ്‌ പൗരന്മാരെ സംഘടിതമായി കൊന്നൊടുക്കുകയും, അവരുടെ വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്യുന്ന ഒരു അജണ്ടയിലേര്‍പ്പെട്ടിരിക്കുകയാണ്‌ തിബത്തുകള്‍ എന്നുള്ള പരമാര്‍ത്ഥവും ഞാന്‍ മറക്കാന്‍ തയ്യാറാണ്‌. ഒരു വിമോചനപ്പോരാട്ടത്തിനിടയില്‍ അത്തരം അതിക്രമങ്ങളൊക്കെ സംഭവിക്കുകതന്നെ ചെയ്യും

മുകളില് പറഞ്ഞിരിക്കുന്ന സംഭവം ഏതു നൂറ്റാണ്ടില് ചൈനയില് നടന്ന് എന്ന് അറിഞ്ഞാല് കൊള്ളാം.
പക്ഷേ ഇവിടെ പറയാത്ത ചില കാര്യങ്ങളുണ്ട്.
1. ശ്രീലങ്കയിലെ തമഴര് നടത്തുന്ന പോരാട്ടം ഏതു വകുപ്പില് വരും.
2.കാശ്മീരില് അഭിപ്രായ സര് വ്വേ വേണമെന്നുള്ളത് ശരി, കാശ്മീരിലെ പണ്ടിറ്റുകളെ സ്വന്തം നാട്ടില് നിന്ന് ആട്ടിപ്പായിച്ച് അഭയാര്ത്ഥികളാക്കിയത് എങ്ങനെ എണ്ണണം.
മുകളില് പറഞ്ഞ രണ്ടു കൂട്ടരും മുസ്ലിം വിഭാഗക്കാലല്ലാത്തതുകൊണ്ട് അമേരിക്കക്ക് അജണ്ടയുമുല്ല. കമ്മൂണിസ്റ്റുകാര്ക്ക് താല്പര്യവുമില്ല.

പറയാതെ വിട്ടപോയ ചില കാര്യങ്ങള് കൂടി. ഒളിംപിക്സും രാഷ്ട്രീയവും രണ്ടാണ്, ചൈനയുടെ കാര്യം വരുമ്പോള് മാത്രമല്ലെ .
മ്യൂണിക് ഒളിംപിക്സില് പാലസ്തീന് ചെയ്തെതെന്താണ്.
വേണ്ട, ചെച്നിയക്കാര് ഒരു പറ്റം പിഞ്ചു കുട്ടികളെ വച്ച് വില പേശി കൊലക്ക് കൊടുത്തത് അമേരിക്കയുടേയൊ, റഷ്യയുടേയൊ ചാരന്മാരായതു കൊണ്ടാണോ

Inji Pennu said...

അതെ അതെ രാ‍ജീവ്, ഒളിമ്പിക്സ് ഉള്ളതുകൊണ്ട് തന്നെ. എന്നാ ഒളിമ്പിക്സ് എന്ന പേരിലും ഷാങ്ങ്ഹായ് എന്ന സിറ്റി ബിള്‍ഡിങ്ങിന്റെ പേരിലും അവിടെ പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതും ഒക്കെ നമുക്ക് ചര്‍ച്ചിക്കാം. എന്നിട്ട് സുഡനിലെ ജെനോസൈഡിന് കാശെത്തിച്ചുകൊടുക്കുന്ന ചൈനയെപറ്റിയും ഒക്കെ അങ്ങട് അവിയല്‍ പരുവത്തില്‍ ചര്‍ച്ചിച്ചുതുടങ്ങാം.

മനുഷ്യത്വത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന കമ്മ്യൂണിസ്റ്റുകാരെ കാണുന്നത് ഇന്ന് ആദ്യായിട്ടല്ലാത്തത്കൊണ്ട് ഒട്ടും സര്‍പ്രൈസ് ഇല്ല ഈ ലേഖനവും. കമ്മ്യൂണിസ്റ്റുകാര്‍ മാത്രാണല്ലോ മനുഷ്യര്‍, ബാക്കിയൊക്കെ അമേരിക്കക്കാരും!

ഗുപ്തന്‍ said...

പിന്നെ പറഞ്ഞിട്ടുകാര്യമില്ലെങ്കിലും ഒന്നുകൂടി.

ഈ ലേഖനം രാജീവിനു വായിക്കാനായതും പരിഭാഷിച്ച് ആഘോഷിക്കാനായതും അത് ഇസ്രായേലിന്റെ സയണിസത്തെ എതിര്‍ത്ത് ഇസ്രയേലില്‍ ജീവിക്കുന്ന ഒരു ഇസ്രയേലി പൌരന്‍ എഴുതിയതുകൊണ്ടാണ്.

മധുരമനോഹര ചൈനയില്‍ ജീവിക്കുന്ന ഒരാള്‍ റ്റിബറ്റിലെ മൂവ്മെന്റിനെ അനുകൂലിച്ചെഴുതിയാല്‍ അയാള്‍ പിന്നെ എഴുതുകയുമില്ല. എഴുതുന്നതൊന്നും ഇരുമ്പുമറയ്ക്കിപ്പുറമുള്ള ആരുംവായിക്കുകയും ഇല്ല.

അതാണ് ഇസ്രായേലും ചൈനയും തമ്മില്‍ ഉള്ള ഒരു വലിയ വ്യത്യാസം. പലസ്തീനികളോട് അവര്‍ എന്തുതന്നെ ചെയതാലുംചുമ്മാ ടാങ്ക് കയറ്റി ചതച്ചരച്ച് കൊന്നിട്ടില്ല. അതുകൊണ്ടാണ് ഇന്നും പലസ്റ്റീന്‍ ഏറിയായില്‍ തെരുവിലിറങ്ങി സമരം ചെയ്യാന്‍ പലസ്തീനികള്‍ ബാക്കി ഉള്ളത്.

വാക്കുകള്‍ക്ക് പ്രയോജനം ഇല്ലെന്ന് ഉറപ്പുണ്ട്. പക്ഷെ പറയാനുള്ളത് പറയാതിരിക്കാനാവില്ല.

ഗുപ്തന്‍ said...

യ്യൊ ഇതു ദേ ഒന്നര ഓഫാണ്‍. ഈ കമന്റിട്ടിട്ട് മാതൃഭൂമി തുറന്നപ്പോള്‍ കണ്ട വാര്‍ത്ത

“ശ്രീകണുപുരം: കെ.പി.സി.സി. ജന. സെക്രട്ടറി കെ.സുധാകരന്‍ കോണ്‍ഗ്രസ്‌ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ കൈയടിച്ച സി.ഐ.ടി.യു.ക്കാരന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു. ഏരുവേശി പാടിക്കുറ്റി ക്ഷേത്രത്തിനടുത്ത ഇടശ്ശേരി രവി (സുമാ രവി -44)യുടെ കൈകാലുകളാണ്‌ തല്ലിയൊടിച്ചത്‌. തളിപ്പറമ്പിലെ ലൂര്‍ദ്ദ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു..”

അപ്പോള്‍ അകലെയല്ല പീക്കിംഗ് അല്ലേ സഖാവേ...

Unknown said...

Noti Morrison,
You are bang on target my friend.It is our water that is going to get diverted and it is Indian heartland that is going to turn into a desert. We have missed so many opportunities in the past and had to shut up and put up with a lot of needling from China, right from the 1950s to the Arunachal debacle last month. It is high time India became proactive. India must leverage the Tibet issue now. I wish the current crop of ruling elite and babus of GOI can grow a pair and stand up to the chinese.

Tibet is a very strategic area. Those who control Tibet in effect control the whole himalayan region. If the Indian administration of 1950s had played their cards right, we could have had an effective buffer between our borders and expansionist chinese imperialism in the form of Tibet by now.

People often wonder why India does not command much respect in the international scene. Consider this. India was offered a permanent seat in the UN security council back in the 40s or 50s. Our old gentleman Mr.Nehru actually had the temerity to say that India will not accept this offer until China is given a seat first. He believed he was cultivating asian brotherhood, thereby fighting British and US imperialism. Mao who made most of the opportunity must have laughed his a$$ off that day. He later went on to call Nehru a 'useful fool' and rightly so. Not to forget the war of 1962 which followed shortly. So much for socialist-communist brotherhood. How can a nation that commits such blunder ever garner any respect?

Even today our nation is plagued by these type of parasitic morons who given a choice between their nation and their ideology, would choose ideology any day. Worse, they are sometimes in a position to be able to hold our national policies to ransom. If I had any say in the matter, I would make sure they are dealt with in the same manner Tibetan 'traitors' are dealt with in China, shot in the back of their head with their faces pressed against a wall.

Anonymous said...

ഈ തുക്കടാ 'സഗാക്കള്‍' ഒരു ചോദ്യത്തിനെങ്കിലും ഉത്തരം തരണം:
പത്രക്കാരേയും മറ്റും ആട്ടിപ്പായിക്കാതെ ഒരൊറ്റ കമ്യൂണിസ്റ്റ്കാരെങ്കിലും ഭരിച്ചിട്ടുണ്ടോ? കേരളത്തിലെ കാര്യം വിട്. അഞ്ചു കൊല്ലം മാത്രം ഭരിക്കുന്നത് ഇത്രയെങ്കിലും ജനമറിയുന്നത് കൊണ്ടും പകരം വരുന്ന കോണ്‍ഗ്രസ്സിന്റെ ഷണ്ഡത്വം കൊണ്ടും മാത്രമാണ്.
ഈ ചൈനാ കമ്യൂണിസ്റ്റ് തൊരപ്പന്മാര്‍ക്കെന്താ പത്രങ്ങളെ ഇത്ര പേടി? ആരെയും അങ്ങോട്ട് കയറ്റാത്തത്? ആരെങ്കിലും കുറ്റം പറഞ്ഞാല്‍ പോകുന്ന ഈശ്വരവിശ്വാസമാണെങ്കില്‍ അങ്ങോട്ട് പോട്ട് സഹോദരാ എന്ന് വിശ്വാസികളോട് ഗീര്‍‌വാണമിടുന്ന സഖാക്കളോട് : ചൈനയിലെ കാര്യം സെന്‍സറിംഗ് ഇല്ലാതെ പത്രങ്ങളെഴുതിയാല്‍ പോകുന്ന ചവറാണ് കമ്യൂണിസമാണെങ്കില്‍ അങ്ങ് പോകട്ട് സഖാക്കളേ....എത്ര നാളിങ്ങനെ പൂട്ടിക്കെട്ടി, അടിച്ചമര്‍ത്തി, വിപ്ലവത്തിന്റെ പേരും പറഞ്ഞ് തടിച്ച് ചീര്‍ക്കും?
നാണം കെട്ട വര്‍ഗ്ഗം!

ബാബുരാജ് ഭഗവതി said...
This comment has been removed by the author.
ബാബുരാജ് ഭഗവതി said...

രാജീവ് താങ്കളുടെ കണ്‍സേണുകള്‍ മനസ്സിലാക്കുന്നു.
ഈ പ്രശ്നത്തില്‍ പലരുടേയും‌ താല്പര്യങ്ങള്‍ ഉണ്ടെന്നത് ശരി.ഈ പ്രശ്നത്തില്‍ പലരും ഇടപെടുന്നത് എന്തുകൊണ്ടാണെന്നും‌ വ്യക്തമാണ്.
അതേസമയം‌ തിബത്തന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങള്‍ അതോടൊപ്പം‌ പരിശോധിക്കപ്പെടണം
തിബത്ത്ന്‍ ജനതയുടെ പ്രശ്നം ദലൈലാമയില്‍ കോര്‍ത്തിടുന്നത് ശരിയോ?
ലാമ ഒരു മത നേതാവാണ്.
അദ്ദേഹം‌ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല.
പക്ഷേ തിബത്തന്‍ ജനതയുടെ താല്പര്യ്ങ്ങളെ
അതില്‍നിന്നും‌ വ്യത്യസ്തമായി വിലയിരുത്തണം.
ഈ സമരത്തില്‍ തന്നെ അതു വ്യക്തമായിരുന്നില്ലേ?
തങ്കളുടെ പോസ്റ്റിന്റെ ഒരു പ്രശ്നമായി അതു എനിക്ക് തോനുന്നു.

April 11, 2008 6:07 AM

ramachandran said...

കമന്റിലെ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ എന്ത് രസം..ചാമ്പിളുകള്‍ ബേണേല്‍ ഇതാ...യാരു പറഞ്ഞ് യെന്നതിനു പ്രസക്തി ഇല്ല. യാരോ പറഞ്ഞു..ലത്ര തന്നെ...
ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും "തകര്‍ന്ന ജനാധിപത്യം പുനസ്ഥാപിക്കാന്‍" എന്നൊരു മുടന്തന്‍ ന്യായമെങ്കിലും അമേരിക്കക്കുണ്ട്.
- ആ ന്യായം മതി എന്ത് തോന്നിവാസവും ആകാം എന്നാവും. ബെസ്റ്റ് കണ്ണാ ബെസ്റ്റ്...

മനുഷ്യത്വത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന കമ്മ്യൂണിസ്റ്റുകാരെ കാണുന്നത് ഇന്ന് ആദ്യായിട്ടല്ലാത്തത്കൊണ്ട് ഒട്ടും സര്‍പ്രൈസ് ഇല്ല ഈ ലേഖനവും. കമ്മ്യൂണിസ്റ്റുകാര്‍ മാത്രാണല്ലോ മനുഷ്യര്‍, ബാക്കിയൊക്കെ അമേരിക്കക്കാരും!
- അമേരിക്കന്‍ സാമ്രാജ്യത്വവും അമേരിക്കക്കാരും എന്ന വ്യത്യാസം പോലും തിരിച്ചറിയാന്‍ മേല? എതിര്‍ക്കപ്പെടുന്നത് അമേരിക്കക്കാരല്ല എന്ന് എന്ന് മനസ്സിലാക്കും? അതോ അല്‍ക്കുലുത്ത് ഭാഷയില്‍ തോന്നിയത് വെച്ച് കാച്ചുകയാണോ?

അതാണ് ഇസ്രായേലും ചൈനയും തമ്മില്‍ ഉള്ള ഒരു വലിയ വ്യത്യാസം. പലസ്തീനികളോട് അവര്‍ എന്തുതന്നെ ചെയതാലുംചുമ്മാ ടാങ്ക് കയറ്റി ചതച്ചരച്ച് കൊന്നിട്ടില്ല.
- ടാങ്ക് കയറ്റിക്കൊല്ലുന്നതൊഴികെ എന്ത് വേണേല്‍ ആകാം എന്നൊരു വായനയും ഉണ്ടേ ഇതിന്. അല്ല അതങ്ങനാണല്ലോ. ജനാധിപത്യം സ്താപിക്കല്‍ എന്ന ന്യായമെങ്കിലും ഉണ്ടായാല്‍ പിന്നെ നുമ്മ എതിര്‍ക്കില്ലല്ലോ. ചുവപ്പ് കണ്ടാലല്ലേ 11.05ന്റെ ടാങ്ക് എന്ന കഥയെഴുതാന്‍ തോന്നൂ...

Tibet is a very strategic area. Those who control Tibet in effect control the whole himalayan region.
-അപ്പോ അതാണ് കാര്യം. പാവം തിബറ്റുകാര്‍ വിചാരിച്ചു അവരോടുള്ള സഹതാപം കാരണം എന്ന്‌. :)

ചിലരുടെയെങ്കിലും വിവര.. മില്ലായ്മ പുറത്ത് വന്നത് ഈ പോസ്റ്റിന്റെ വിജയം. വന്നു വീണുതരികയല്ലേ

...ചലനാട്ട എന്ന പേരില്‍ ഒരു രാഗമുണ്ട്. പൈഡ് പൈപ്പര്‍ പണ്ട് വായിച്ചത് ആ രാഗമാണോ ആവോ :) ഗുഡ് വര്‍ക്ക് രാജീവ് ച(ചേ)ലനാട്ടേ..:) :)

എന്തായാലും കൈയടിച്ചതിനു കൈ തല്ലിഒടിച്ചു എന്ന വാര്‍ത്തയില്‍ പ്ലാന്റഡ് അംശമുണ്ടെന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത പുലിജന്മങ്ങളെക്കുറിച്ച് എന്തര് പറയാന്‍. അയ്യം അയ്യം.

ഡാലി said...

അതാണ് ഇസ്രായേലും ചൈനയും തമ്മില്‍ ഉള്ള ഒരു വലിയ വ്യത്യാസം. പലസ്തീനികളോട് അവര്‍ എന്തുതന്നെ ചെയതാലുംചുമ്മാ ടാങ്ക് കയറ്റി ചതച്ചരച്ച് കൊന്നിട്ടില്ല.

ഒക്യുപൈഡ് ഗാസയില്‍ അമേരിക്കന്‍ സമാധാന പ്രവര്‍ത്തക 23 വയസ്സുകാരി Rachel Corrie ന്റെ ബുല്‍ഡോ‍സര്‍ കയറ്റി കൊന്നതൊന്നും വായിച്ചണ്ടാവില്ലായിരിക്കും. ഓ അത് ബുള്‍ഡോസറാണല്ലോ ടാങ്കല്ലല്ലോ.
http://electronicintifada.net/v2/article1248.shtml

http://en.wikipedia.org/wiki/Rachel_Corrie

പാലസ്തീന്‍ ഇഷ്യ്യൂവിനേയും തിബത്തിനേയും എന്തിനാണു കൂട്ടി കുഴക്കുന്നതെന്നാണു മനസ്സിലാവത്തത്. (അത് യൂറിയായാലും മറ്റുള്ളവരായാലും.പലസ്തീന്‍ സ്വന്തമായ അതിര്‍ത്തികള്‍ ഉള്ള ഒരു രാജ്യമാണ്. അവിടെ നിന്നും ഇസ്രായേല്‍ പട്ടാളം നിരുപാധികം പിന്മാറണം എന്ന് ചിന്തിക്കാന്‍ വലിയ വായനയുടെയൊന്നും ആവശ്യമുണ്ടെന്നൂ തോന്നുന്നില്ല) ഈ താരതമ്യം നടത്തുന്നവര്‍ എന്താണുദ്ദേശിക്കുന്നത്? ലോ‍കത്തിന്റെ എത്രെങ്കിലും തെമ്മാടിത്തരങ്ങള്‍ നടക്കുന്നു എന്നത് കൊണ്ട് ചൈനയ്ക്കും എന്താകാമെന്നോ? അതോ ചൈന ചെയ്യുന്നത് കൊണ്ട് മറ്റുള്ളവര്‍ക്കകാമെന്നോ?

ടിബറ്റിനെ കുറിച്ച് ദേവന്റെ പോസ്റ്റ് ആധികാരികമായി തോന്നിയിട്ടുണ്ട്.
http://devanspeaking.blogspot.com/2007/04/blog-post.html
അതില്‍ ദേവന്റെ നിലപാടിനടുത്താണു എന്റേതും.
‘കശ്മീരിനും സിക്കിമിനും ഇന്ത്യ സ്വാതന്ത്ര്യം കൊടുക്കുമെങ്കില്‍ ടിബറ്റിനു ചൈനയും കൊടുക്കേണ്ടതു തന്നെ.‘

Dinkan-ഡിങ്കന്‍ said...

രാമചന്ദ്രന്‍ ജീ വിറളി പിടിക്കാതെ.. കൂള്‍.. ശാന്തനാകൂ.

തകര്‍ന്ന ജനാധിപത്യം പുനസ്ഥാപിക്കാന്‍" എന്നൊരു മുടന്തന്‍ ന്യായമെങ്കിലും അമേരിക്കക്കുണ്ട്. എന്നു പറയുന്നതിലൂടെ അമേരിക്കയെ ന്യായീകരിക്കാന്‍ ശ്രമിച്ചു എന്ന് വരുന്നതെങ്ങനെ? (അങ്ങനെ തോന്നുവെങ്കില്‍ കീഴാര്‍നെല്ലി പാലില്‍ അരച്ചു കഴിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു) ഇവിടെ ആരും അമേരിക്കന്‍ ചെയ്തികളെ വെള്ളപൂശാന്‍ ശ്രമിച്ചിട്ടില്ല.

ഗുപ്തന്‍ എഴുതിയ അഭിപ്രായത്തെ അയാളുടെ ഫിക്ഷന്‍ കഥയുമായി ബന്ധിപ്പിച്ച് പറയുന്നതിനെ ഉത്തരം മുട്ടുമ്പോള്‍ “കൊഞ്ഞനം കുത്തലായേ” കാണാനാക്കൂ (വളര്‍ന്ന് വലുതായി തല ഉത്തരത്തില്‍ മുട്ടുമല്ലോ അപ്പോള്‍ ചെയ്യുന്ന ഒരു പ്രവൃത്തി) ആശയപരമായി ഒന്നും ചെയ്യാനില്ലെങ്കില്‍ വ്യക്തിപരമായ ആക്രമണം അല്ലെ?

ഇവിടെ കുറെ രാജ്യങ്ങളിലും പ്രവിശ്യകളിലും പ്രശ്നങ്ങളുണ്ട് സമ്മതിക്കുന്നു. പലസ്ഥിനിലും,ചെച്നിയയിലും, കോംഗോയിലും പ്രശ്നം ഉണ്ട്. എന്ന് കരുതി “പ്രശ്നങ്ങളും അടിച്ചമര്‍ത്തലും ലോക സഹജം” എന്ന ആപ്തവാക്യം ടിബറ്റുകാര്‍ പുലര്‍ത്തി മിണ്ടാതിരിക്കണം എന്നാണോ? ഒളിമ്പിക്സ് അടുത്തു എന്നതിനാല്‍ ലോകശ്രദ്ധ ചൈനയിലേക്ക് തിരിയുന്ന സമയത്ത് അവര്‍ ഈ അവസരത്തെ അവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്?

ഒരൊറ്റ ചോദ്യം ടിബറ്റ് ഇഷ്യൂവില്‍ താങ്കളുടെ നിലപാടെന്ത്. ഒരു വാചകത്തില്‍ ഉത്തരം ഉണ്ടാകുമോ?


ഡാലി,
തിബറ്റ് ചൈനീസ് അധീനതയില്‍ ആകുന്നതോടെ അവിടെ നിലനിന്ന സംസ്ക്കാരം കൂടെ ഇല്ലാതാകുമെന്ന്ത് മറക്കരുത്. കശ്മീരിലും, സിക്കിമിലും അവരവരുടെ സംസ്ക്കാരം, മതവിശ്വാസം എന്നിവ കാത്ത് സൂക്ഷ്ക്കാന്‍ ഇപ്പോഴും കഴിയുന്നില്ലേ? തിബറ്റ് ഒരു ചൈനീസ് പ്രവിശ്യ ആയി മാറിയാല്‍ അത് നിലനില്‍ക്കും എന്ന് കരുതുന്നുണ്ടോ?
ഇത്രയും സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യത്തോട് ചേര്‍ന്നാല്‍ എന്ത് സംഭവിക്കും എന്ന് ആര്‍ക്കാണ് അറിയാത്തത്

ഓഫ്.ടോ
പിന്നെ, പൈഡ് പൈപ്പര്‍ ആദ്യത്തെ തവണ എലികളെ നദിയില്‍ കുക്കി കൊല്ലാന്‍ വായിച്ചതാണ് “ചലനാട്ട” രാഗം. ശേഷം പറഞ്ഞ കാശുകൊടുക്കാതെ മേയര്‍ പറ്റിച്ചപ്പോള്‍ രണ്ടാമത് കുട്ടികളെ മുക്കിക്കൊല്ലാന്‍ വായിച്ചത് "രസികപ്രിയ" ആണ്. “മ”യില്‍ ശുദ്ധതയും ,പ്രതിയും മാത്രമേ രണ്ട് രാഗങ്ങളും തമ്മില്‍ വ്യത്യാസം ഉള്ളൂ എന്ന് തോന്നുന്നു :)

ഡാലി said...

‘കശ്മീരിനും സിക്കിമിനും ഇന്ത്യ സ്വാതന്ത്ര്യം കൊടുക്കുമെങ്കില്‍ ടിബറ്റിനു ചൈനയും കൊടുക്കേണ്ടതു തന്നെ.‘

ഇതിനര്‍ത്ഥം ഇന്ത്യ നന്നായല്ലേ ചൈനയെ കുറിച്ച് പറയാന്‍ പാടുളൂ എന്നല്ല രാജ്യങ്ങളുടെ ഫെഡറല്‍ വ്യവസ്ഥിതിയെ അംഗീകരിക്കുന്നു എന്നണു.

ramachandran said...

ഡിങ്കന്‍‌ ജീ യു കൂള്‍ ഡൌണ്‍... അയാം നോട്ട് അറ്റ് ഓള്‍ ഹോട്ട്..:)

"മുടന്തന്‍ ന്യായമെങ്കിലും ഉണ്ട്" എന്നത് വെള്ളപൂശല്‍ തന്നെയാണ്. കാരണം അത്തരമൊരു മുടന്തന്‍ ന്യായത്തിലൂടെ കൊല്ലപ്പെട്ടിരിക്കുന്നത് ലക്ഷങ്ങളാണ്. അതിനെ ഈ രീതിയില്‍ ന്യായീകരിക്കുന്നത് പോലും ഒരു ജനതയോട് ചെയ്യുന്ന തെറ്റാണ്. ഇറ്റ്സ് ആസ് സിമ്പിള്‍ ആസ് ദാറ്റ്. ഇതു മനസ്സിലാക്കാന്‍ കീഴാര്‍നെല്ലിയോ കുറുന്തോട്ടിയോ വേണമെങ്കില്‍ ആകട്ടെ.

ഗുപ്തന്‍ ഉപയോഗിച്ച പരപുച്ഛത്തിന്റെ ശൈലിയും കമന്റുകളും നോക്കുക.(ഉദാ:1. അമേരിക്ക എന്നുകേല്‍ക്കുമ്പോള്‍ ഉടുമുണ്ടുപൊക്കി ചുവന്നകളസം കാണിച്ചു കൂവുന്ന പഴകിനാറിയ മാവോയിസ്റ്റ്/സ്റ്റാലിനിസ്റ്റ് ...2.പിന്നെ പറഞ്ഞിട്ടുകാര്യമില്ലെങ്കിലും ഒന്നുകൂടി.3.വാക്കുകള്‍ക്ക് പ്രയോജനം ഇല്ലെന്ന് ഉറപ്പുണ്ട്. ) മൂന്നാമത്തെ ഉദാഹരണം പറഞ്ഞത് ടാങ്ക് കയറ്റിക്കൊന്നതിന്റെ കാര്യം പറഞ്ഞതിനു പിറകെയാണ്. അതിനു നല്ല മറുപടി ഡാലി തന്നിട്ടുണ്ട്. പിന്നെ ഒറ്റ വാക്കില്‍ എന്തെങ്കിലും ജനറലൈസ് ചെയ്ത് പറഞ്ഞ് സംവാദം നശിപ്പിക്കാനുള്ള വ്യഗ്രതയും. (ഉദാ:ഒന്നാന്തരം കമ്യൂണിസ്റ്റ് വരട്ടുവാദം :) പ്രതീക്ഷിച്ചതുതന്നെ)

സൂചിയെ സൂചികൊണ്ടെടുക്കുന്നതല്ലേ അതിന്റെ ഒരിത്? അല്ലാതെ വ്യക്തിപരമായ അധിക്ഷേപമൊന്നും ഇതില്‍ ഇല്ല. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ? ഈ പ്രകോപിപ്പിക്കല്‍ ഇടത്പക്ഷ പട്ടികള്‍ക്കുമാ‍യിക്കൂടാ എന്നുണ്ടോ?

ഉത്തരം മുട്ടിക്കാന്‍ മാത്രം ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് ക്വോട്ട് ചെയ്ത് അതിനു മറുപടിയും ഇട്ടു. ദാറ്റ് ഈസ് ഓള്‍.

തിബറ്റുകാര്‍ മിണ്ടാതിരിക്കണം എന്നാരു പറഞ്ഞു? ഇലകള്‍ കാണുകയും മരം കാണാതിരിക്കുകയും ചെയ്യുന്നത് ശരിയോ?‍‍. ഈ സമയത്ത് ഈ പ്രക്ഷോഭം വരുമ്പോള്‍ അത് മുതലെടുക്കുന്നവരെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവന്റെ കളസത്തിന്റെ നിറം പൊക്കി നോക്കണോ, ചുമപ്പാണോന്ന്?

തിബറ്റ് പ്രശ്നത്തില്‍ എന്റേത് തിബറ്റ് ചൈനയുടെ ഭാഗമാണെന്ന അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായം തന്നെയാണ്. ഇന്ത്യാ ഗവര്‍മെന്റും വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍ സാക്ഷാല്‍ അടല്‍ജിയും ഉയര്‍ത്തിപ്പിടിച്ച നിലപാട് തന്നെ. മനുഷ്യാവകാശപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തിബറ്റിലായാ‍ലും ഇന്ത്യയിലായാലും എവിടെയായാലും പരിഹരിക്കണം എന്നും ഉറച്ച അഭിപ്രായമുണ്ട്. മനുഷ്യാവകാശലംഘനം ഒരു തരത്തിലും അനുവദിക്കരുത്.

ലിങ്കില്‍ ടിബറ്റിനെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ ഉണ്ട്. വിവിധ ചിന്താഗതിക്കാര്‍ എഴുതിയത്. താല്പര്യമുണ്ടെങ്കില്‍ വായിക്കാവുന്നതാണ്. ഒപ്പം മീഡിയ മാനിപ്പുലേഷന്റെ വീഡിയോ ദൃശ്യങ്ങളും.

മാരീചന്റെ ഈ പോസ്റ്റും വായിക്കാം. http://oliyambukal.blogspot.com/2008/04/blog-post_11.html

കാശ്മീരിന്റെ കാര്യത്തില്‍ ഡിങ്കന്‍ ജിയുടെ അഭിപ്രായവും ചോദിക്കാമല്ലോ അല്ലേ? :)

Anonymous said...

“പലസ്തീനികളോട് അവര്‍ എന്തുതന്നെ ചെയതാലുംചുമ്മാ ടാങ്ക് കയറ്റി ചതച്ചരച്ച് കൊന്നിട്ടില്ല“
ഗുപ്തനോടരപേക്ഷ.. ഡോക്ടര്‍ ആങ് സ്വീ ചായുടെ ഒരു പുസ്തകമുണ്ട്.. From Beirut to Jerusalem.. ഒന്നു വായിച്ചു നോക്കുക. എന്നിട്ട് വിടുവായത്തരങ്ങളു പറയുക. ഇസ്രയേലെന്തു അവരോടു കാണിച്ചു എന്നറിയാം...:)


“മനുഷ്യത്വത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന കമ്മ്യൂണിസ്റ്റുകാരെ കാണുന്നത് ഇന്ന് ആദ്യായിട്ടല്ലാത്തത്കൊണ്ട് ഒട്ടും സര്‍പ്രൈസ് ഇല്ല ഈ ലേഖനവും“- എന്തായാലും യാ‍ങ്കിപരിഷകളെക്കാള്‍ ഭേദം തന്നെ ഈ മുതലക്കണ്ണിരൊഴുക്കുന്ന കമ്മ്യൂണിസ്റ്റുകള്‍. അല്ലെലിഞ്ചിയെ പറഞ്ഞിട്ടെന്തു കാര്യം. തിന്നുന്ന ചോറിനു നന്ദി കാണിക്കണമല്ലൊ അല്ലെ!!!!? രാജാവിനേക്കാള്‍ എന്തൊരു രാജഭകതി...:)

ഈ ലേഖനത്തിലൊരിടത്തും രാജീവ് മാഷ് ചൈനയെ സപ്പോര്‍ട്ട് ചെയ്തുവെന്ന് എനിക്കു തോന്നിയിട്ടില്ല. വസ്തുതകളു പറയുമ്പോള്‍ യാങ്കിപരിഷകളുടെ ഏറാന്മൂളികള്‍ തുടങ്ങിയതു വിറളിപിടിക്കുന്നതു ഇന്നും ഇന്നലെയുമല്ലലൊ??
ഇതിനെക്കൂറിച്ച് കൂടുതലൊന്നും പറയാനില്ല. പറയാനുള്ളതു പറയേണ്ടവര്‍ പറഞ്ഞുകൊള്ളൂം..


ദില്‍ബന്‍ ഭയങ്കര ദേശീയവാദിയാണെന്നറിയാം!!!!!!. ഒരു കാര്യം ചെയ്യു.ദുബായിലെ ജോലിയൊക്കെ കളഞ്ഞു ഇന്ത്യയില്‍ വന്നു പണിയെടുക്കു. വെറുതെ അഹങ്കാരികളായ അറബികള്‍ക്കുവിടുപണി എടുക്കണൊ?? അതു പറ്റില്ലെ? അതൊ നട്ടെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടിയാണൊ ദില്‍ബനുള്ളത്..അതൊ പണം മാത്രം മതിയൊ ദില്‍ബാ...അപ്പോ ദേശീയവാദം കളയാമല്ലെ??

മറ്റൊരു കമ്മ്യൂണിസ്റ്റ് പട്ടി....
ഒപ്പ്..:)

The Prophet Of Frivolity said...

പ്രിയ രാജീവ്ജി,
വായിച്ചു തുടങ്ങിയപ്പോഴേ മാര്‍ക്ക് ആന്റ്റണിയുടെ പ്രസംഗമാണ് ഓര്‍മ്മവന്നത്..ചുറ്റി വളഞ്ഞ് കാര്യത്തിലേക്ക് വരുന്ന രീതി.പക്ഷെ ഈ ലേഖനം അത്ര നിലവാരമുള്ളതായി തോന്നിയില്ല. കുറച്ചുകൂടെ നന്നായി ഈ കാര്യം എഴുതാമായിരുന്നു എന്നു തോന്നി.
ഞാന്‍ ദേവന്റെ ചുള്ളിക്കാടിനുള്ള മറുപടി പണ്ട് ഒരാവര്‍ത്തി വായിച്ചതായിരുന്നു. ഇപ്പോഴത് വീണ്ടും വായിച്ചു. അതില്‍ വളരെ വ്യക്തമായി ടിബറ്റ് പ്രശ്നം ഊതിവീര്‍പ്പിക്കപ്പെട്ടതാണെന്നും മറ്റും പറയുന്നില്ലേ? എന്നിട്ടും ഈ ലേഖനത്തോടു പ്രതികരിച്ചതുപോലെയേ അല്ലല്ലോ അവിടെ കാണുന്നത്! ഒന്നെങ്കില്‍ ഈ ചെറിയ കാലത്തിന്നിടയില്‍ ബ്ലോഗെഴുത്തുകാരില്‍ പലരും വല്ലാതെ മാറി, അല്ലെങ്കില്‍ പലരും പ്രതികരിക്കുന്നത് പറയുന്നത് ആരാണെന്ന് നോക്കിയാണ്.(ഇതിനെക്കുറിച്ചൊരു ലേഖനമെഴുതാന്‍ വെള്ളെഴുത്തിനെ വിളിക്കേണ്ടിവരും.) ലാമയ്ക്കു വേണ്ടാത്ത ‘സ്വതന്തരാഷ്ട്രം’ ടിബറ്റുകാര്‍ക്കു വാങ്ങിക്കൊടുക്കാന്‍ ആളുകള്‍ ഇത്ര ബദ്ധപ്പെടുന്നതെന്താണാവോ?
രാഷ്ട്രം എന്ന സങ്കല്‍പ്പം തന്നെ മനുഷ്യരാശിയെ ബാധിച്ച ഒരു രോഗമല്ലേ? ജനാധിപത്യം പോലെ മറ്റൊന്ന്. Perhaps we can change Marx's statement: Religion,nation state and democracy are the opium of the people.

സുജനിക said...

വായിക്കാന്‍ 4 ദിവസം വൈകി....മറ്റു തിരക്കിലായിരുന്നു....അസ്സല്‍ പോസ്റ്റ്.ഇത്തരം പോസ്റ്റുകളാണു ബ്ലോഗിനെ സ്വത്വപ്പെടുത്തുന്നതു.തുടരൂ..ഇ ലേഖനം കണ്ടെടുത്തതിലാണു രാജീവിന്റെ ആത്മാര്‍ഥത.അഭിനന്ദനം

Jayarajan said...

നല്ല ലേഖനം. വര്‍മമാര്‍ വന്ന് ചര്‍ച്ച വഴിമുട്ടിച്ചത്‌ കഷ്ടമായിപ്പോയി. തങ്ങള്‍ പറയുന്നത്‌ സ്വന്തം നിലപാടാണെങ്കില്‍ പിന്നെ അനോണിയായും വര്‍മയായും വരുന്നത്‌ എന്തിന്‌?

Anonymous said...

CPM govt bans Tibet rally in Kolkata, China envoy says absolutely right move
"Come.. come puppy.. Good boy. There.. have this piece of biscuit"

Rajeeve Chelanat said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി. എന്റെ നിലപാടുകള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കേണ്ടിവരുന്നു ഇവിടെ.

ചൈനയുടെ തിബത്തിനുമേലുള്ള ബലപ്രയോഗം തികഞ്ഞ അസംബന്ധമാണ്. അത് അവസാനിപ്പിക്കണം. തിബത്തിന്റെ സ്വയംഭരണാവകാശമോ, പൂര്‍ണ്ണസ്വാതന്ത്ര്യ വാദമോ‍, എന്തുതന്നെയായാലൂം അത് അംഗീകരിക്കപ്പെടണം.

ഇനി കമന്റുകളെക്കുറിച്ച് ഒരു ക്രോഡീകരണം ആവശ്യമാണെന്നു തോന്നുന്നു.

പ്രധാനമായും എന്നെ അത്ഭുതപ്പെടുത്തിയത്, ഗുപ്തന്റെ ആ കമന്റാണ്. “പലസ്തീനികളോട് അവര്‍ എന്തുതന്നെ ചെയതാലുംചുമ്മാ ടാങ്ക് കയറ്റി ചതച്ചരച്ച് കൊന്നിട്ടില്ല“. ഗുപ്തന്റെ ആ കമന്റിനെ അതര്‍ഹിക്കുന്ന സഹതാപത്തോടെ ഞാന്‍ വിട്ടുകളയുന്നു. പക്ഷേ ഒന്ന് പറയാതെ വയ്യ. ഏറ്റവും ചുരുങ്ങിയത്, പത്രങ്ങളെങ്കിലും താങ്കള്‍ വായിക്കണം.

ദില്‍ബന്റെ “അനോണികള്‍ വന്ന് പറയുന്നതുവരെ കമാ എന്നൊരക്ഷരം’ ഞാന്‍ ശബ്ദിച്ചില്ല്ല എന്നത്. അതിനുള്ള കാരണം ഞാന്‍ ആ പോസ്റ്റില്‍തന്നെ കൊടുത്തിരുന്നു. പല കാര്യങ്ങളിലും വേണ്ടത്ര അറിവ് എനിക്കില്ല എന്നതാണ് അതിനുള്ള കാരണങ്ങളില്‍ ഒന്ന്. ഐഡിയോളജിയും രാഷ്ട്രവും തമ്മിലൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഐഡിയോളജിയെ തിരഞ്ഞെടുക്കുന്നവരെ, അവസരം കിട്ടിയാല്‍ വെടിവെച്ചിടുമെന്ന് പറഞ്ഞ താങ്കള്‍ അങ്ങിനെയെങ്കില്‍ ചൈനയെ പിന്തുണക്കുകയല്ലേ വേണ്ടത്? അവര്‍ അവരുടെ അഖണ്ഡ രാഷ്ട്രസങ്കല്‍പ്പത്തിന്റെ ഭാഗത്തുതന്നെയാണെന്നുള്ളതുകൊണ്ട്. സാരമേയവും യജമാനനും ആരാണെന്ന് മനസ്സിലാവുന്നതേയില്ലല്ലോ ദില്‍ബാ.

ഇതെഴുതുന്നയാളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള മുന്‍‌വിധിയോടെ കമന്റെഴുതിയവര്‍ക്ക് മറുപടിയില്ല. അല്പനേരത്തേക്ക് ഒന്ന് ഗാന്ധിയാവാന്‍ എന്നെ സദയം അനുവദിക്കണമെന്നുള്ള അപേക്ഷയോടെ, അവര്‍ക്കുള്ള എന്റെ മറുപടി, “എന്റെ പോസ്റ്റാണ് എന്റെ രാഷ്ട്രീയം“ എന്നു മാത്രമാണ്.

പോയറ്റ് ഓഫ് ഫ്രിവോലിറ്റി, “ഒന്നെങ്കില്‍ ഈ ചെറിയ കാലത്തിന്നിടയില്‍ ബ്ലോഗെഴുത്തുകാരില്‍ പലരും വല്ലാതെ മാറി“. ശരിയല്ല. ബ്ലോഗ്ഗെഴുത്തുകാര്‍ക്ക് (പ്രത്യേകിച്ചും മലയാളത്തിലെ) ഒരു മാറ്റവുമില്ല. സമത്വസുന്ദര വലതുപക്ഷ ചിന്തകളുടെ ഒരു വലിയ പ്ലാറ്റ്ഫോമാണത്. എങ്കിലും,മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ് തിരിച്ചറിവുകളുടെ വേറിട്ട ശബ്ദങ്ങളും അവിടെയവിടെയായി കാണാന്‍ കഴിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

ബാബുരാജ്, ഡാലി, മൂര്‍ത്തി,രാമചന്ദ്രന്‍, രാധേയന്‍, Noti Morrison,ഇഞ്ചിപ്പെണ്ണ് എന്നിവരുടെ അഭിപ്രായങ്ങളോട് പൊതുവില്‍ യോജിപ്പുണ്ട്. അത്രതന്നെയില്ലെങ്കിലും, ദില്‍ബന്റെയും ഡിങ്കന്റെയും കമന്റുകളിലെ ചില കാര്യങ്ങളോടും യോജിക്കുന്നു.

പക്ഷേ അപ്പോഴും ഒരു കാര്യം മാത്രം പ്രഹേളികപോലെ തോന്നുന്നു. ഈ ലേഖനത്തിന്റെ ശീര്‍ഷകത്തിലും, അതിന്റെ ഉള്ളടക്കത്തിലും, ഈ ലേഖനം തിരഞ്ഞെടുത്ത എന്റെ നിലപാടിലുമൊക്കെ എന്റെ തിബത്തന്‍ പക്ഷപാതമല്ലേ വ്യക്തമായും കാണാനാവുക? ടിയാനന്മെന്‍ സംഭവത്തിലും, ഇപ്പോള്‍ അവിടെ നടക്കുന്ന പല രാഷ്ട്രീയ-മനുഷ്യാവകാശധ്വംസനങ്ങളിലും ചൈനയുടെ സാമ്രാജ്യത്വ മുഖം തന്നെയാണ് ഞാന്‍ കാണുന്നത് . അതിന്റെ ധ്വനി എന്റെ പോസ്റ്റില്‍ ഉണ്ടായിരുന്നുവെന്നും കരുതുന്നു.

മഞ്ഞളുപോലെ വെളുത്ത അഞ്ജനത്തെ ഇസ്രായേലി-ചൈനീസ് താരതമ്യത്തോടെ അവതരിപ്പിച്ച ഗുപ്തനാണ് ശരിക്കുള്ള താരം. അദ്ദേഹത്തോട് ഒരു വാക്കുകൂടി.

ബ്ലോഗ്ഗെഴുത്ത് താങ്കള്‍ക്ക് ഒരുപക്ഷേ ആഘോഷമായിരിക്കും, എനിക്ക് അതങ്ങിനെയല്ല ഗുപ്താ. എനിക്ക് ചെയ്യാന്‍ കഴിയുന്ന തീരെ പരിമിതമായ ആക്റ്റിവിസമാണ് എന്റെ എഴുത്തും, പരിഭാഷയും, പാട്ടു കേള്‍ക്കലും, എന്തിനേറെ ,മദ്യപാനം പോലും.

അഭിവാദ്യങ്ങളോടെ

The Prophet Of Frivolity said...

രാജീവ്ജി,
ഈ ലേഖനം നിങ്ങള്‍ മറുപടികളൊക്കെ നല്‍കി അവസാനിപ്പിച്ചതാണെന്നറിയാഞ്ഞിട്ടല്ല. എന്നാലും പറയാതെ വയ്യ. ഞാന്‍ ദേവന്റെ ലേഖനത്തോടും ഈ ലേഖനത്തോടുമുള്ള പ്രതികരണങ്ങളിലുള്ള പ്രകടമായ വ്യത്യാസം ചുമ്മാ വലിച്ചു കൊണ്ടുവന്നതല്ല. ഈ ലേഖനം ശ്രമിക്കുന്നത്-ഞാന്‍ മനസിലാക്കിയിടത്തോളം- ഒരേപോലെ പ്രാധാന്യമുള്ള വിഷയങ്ങളില്‍ രണ്ടുതരത്തില്‍ പ്രതികരിക്കുമ്പോള്‍, പ്രതികരിക്കുന്ന ആള്‍ക്ക് എന്തെങ്കിലും സ്താപിതതാല്പര്യം കാണും എന്നതു വ്യക്തമാക്കാനാണ്. ആ ചിന്താതന്തു ദേവന്റെയും, നിങ്ങളുടെയും ലേഖനങ്ങളോടുള്ള പ്രതികരണത്തിലും മുഴച്ചു നില്‍ക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുകയായിരുന്നു എന്റെ ലക്ഷ്യം. ഇവിടെയാണെങ്കില്‍ ഒരേപോലെയല്ല..ഒരേവിഷയം!
മറ്റുകാരണങ്ങള്‍ ഇല്ലെന്നല്ല. അവിടെ ദേവന്‍ പ്രതികരിച്ചത് അറിയപ്പെടുന്ന ഒരെഴുത്തുകാരനോടാണ്, അപ്പോ ചെലപ്പോ കൂടെനില്‍ക്കാന്‍ ആള്‍ക്കാര്‍ക്ക് താല്പര്യം കൂടുമായിരിക്കും. പിന്നൊരു സാദ്ധ്യമായ കാരണം, ഒരെഴുത്തുകാരന്‍ പറയുമ്പോലെ നമ്മുടെ കാലഘട്ടത്തിന്റെ വ്യക്തമായ സ്വഭാവങ്ങളിലൊന്ന് ആളുകള്‍ക്ക് ചെടിച്ചുപോവുന്നു(De-sensitization) എന്നതാവും. പലസ്തീനൊക്കെ പഴകിപ്പൊടിഞ്ഞില്ലേ? ഇറാഖില്‍ പട്ടാളത്തിനൊപ്പം “ആത്മാവിനുവേണ്ടിയുള്ള യുദ്ധത്തിന്ന്” മറ്റൊരു “പട്ടാളം” പോയത് വിഷയമാവില്ല, കാരണം അത്താഹുള്‍പ്പയെപ്പിടിക്കാന്‍ പോയപ്പോഴും അതൊരു ലക്ഷ്യമായിരുന്നില്ലേ..ബോറടിക്കും, മനസിലാക്കാവുന്നതെയുള്ളൂ...

**********************************************
ഒരിക്കല്‍ക്കൂടി ക്ഷമ ചോദിക്കുന്നു, അടഞ്ഞ കേസ് കാര്യമില്ലാതെ റീ-ഓപണ്‍ ചെയ്തതിന്ന്.

ഭൂമിപുത്രി said...

‘ശശികല’കഴിഞ്ഞാല്‍,അടുത്ത കാലത്ത്
രാജീവിന്‍ ഏറ്റവുമധികം കയ്യൊപ്പുകള്‍ കിട്ടിയതിവിടെയാണെന്നു തോന്നുന്നു.:)

This is just to put the records straight-ചുള്ളിക്കാട് നായരാണെന്നാണെന്റെ അറിവ്.
കവിയെ‘അറിയുമ്പോള് ‍’തെറ്റ്
പറ്റരുതല്ലൊ,ഇതൊന്നു പറഞ്ഞിട്ടു
പോകാമെന്നു കരുതി വന്നതാണ്‍.

Rajeeve Chelanat said...

poet of frivolity

താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. ഒരേ വിഷയത്തിന്റെ നേര്‍ക്ക് രണ്ടുപേര്‍ ഒരേ നിലപാടെടുക്കുമ്പോഴും, ആ രണ്ടുപേരുടെ പ്രൊഫൈലിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മിക്കവാറും ആളുകള്‍ അവരെ വായിക്കുന്നത്.

ദേവന്റെ പ്രസ്തുത ലേഖനം ഞാന്‍ വായിച്ചിട്ടുണ്ട്. കമന്റും ചെയ്തിരുന്നുവെന്നാണ് ഓര്‍മ്മ. ഏതു വിഷയത്തെയും പക്വതയോടെയും സ്ഥിതപ്രജ്ഞതയോടെയും കൈകാര്യം ചെയ്യാനുള്ള കഴിവാണ് ദേവനെ വ്യത്യസ്ഥനാ‍ക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ ഗുണം കയ്യെത്താക്കൊമ്പാണ്.

ഭൂമിപുത്രീ..(ദയവുചെയ്ത് പേര് അറിയിക്കുക. ഇങ്ങിനെ വിളിക്കുമ്പോള്‍ അതിലെന്തോ നാടകീയതയോ, കൃത്രിമമോ ഉള്ളതുപോലെ. ബ്ലോഗ്ഗ് ടൈറ്റില്‍ എന്ന നിലക്ക് അര്‍ത്ഥഗര്‍ഭവുമാണ്)..മെയ്‌വഴക്കമുള്ള ബുദ്ധിമാനായ കവിയാണ് ചുള്ളിക്കാട്.

പിന്നെ, കമന്റുകളുടെയും പോസ്റ്റുകളുടെയും എണ്ണത്തിനെക്കുറിച്ചാണെങ്കില്‍, അതിനെക്കുറിച്ചൊക്കെ ‘ശ്ശി’ അധികം പറയാനുണ്ട്. വേണ്ട..ഒന്നു മാത്രം. എണ്ണം കൂടിയതുകൊണ്ടോ, കുറഞ്ഞതുകൊണ്ടോ പ്രത്യേകിച്ചൊരു കുളിര്‍മ്മയോ തളര്‍ച്ചയോ ഇതുവരെ എനിക്കനുഭവപ്പെട്ടിട്ടില്ല. താങ്കളെപ്പോലെ ബ്ലോഗ്ഗിനെ ഗൌരവമായി സമീപിക്കുന്ന ചിലരൊക്കെയുണ്ടെന്ന അറിവ് നല്‍കുന്ന ആശ്വസം, അതൊന്നു വേറെ. അത്രയേയുള്ളു.

അഭിവാദ്യങ്ങളോടെ

t.k. formerly known as thomman said...

രാജീവ്,
ഒരു രാഷ്ട്രീയശക്തി എന്ന നിലയില്‍ ആഗോളതലത്തില്‍ കമ്യൂണിസം ഇല്ലാതായെന്നും, പഴയ കമ്യൂണിസ്റ്റുകാരൊക്കെ സോഷ്യലിസ്റ്റ്-ജനാധിപത്യവാദികളായെന്നും, ചൈനയിലും കൊറിയയിലുമൊക്കെ അവശേഷിക്കുന്നത് വെറും ഏകാധിപത്യ ഭരണങ്ങളാണെന്നും കേരളത്തില്‍ മാത്രം എത്താത്ത വിശേഷങ്ങളാണെന്നു തോന്നുന്നു. നമ്മുടെ കാമ്പസുകളില്‍ ഇപ്പോഴും ചെറുപ്പക്കാര്‍ (ലോകമെമ്പാടും കമ്യൂണിസ്റ്റ് ഭരണങ്ങള്‍ അവസാനിപ്പിക്കാന്‍ പൊതുവെ മുങ്കൈ എടുത്തവര്‍) കമ്യൂണിസ്റ്റുകളെ പൊക്കിക്കൊണ്ടുനടക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.

നമ്മുടെ സഖാക്കന്മാര്‍ക്ക് എന്താണ് ഈ ചൈനയോട് ഇത്ര സ്നേഹം? 1962-ല്‍ അവര്‍ താഴേക്ക് വന്നെങ്കില്‍ ഇപ്പോള്‍ നമ്മള്‍ പിണറായിക്കു പകരം വല്ല Kwok Fong-നെയും സഹിക്കേണ്ടി വരുമായിരുന്നില്ലേ? സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സഹകമ്യൂണിസ്റ്റു രാജ്യത്തെപ്പോലും ആക്രമിക്കുമെന്ന് അവര്‍ വിയറ്റ്നാമില്‍ തെളിയിച്ചില്ലേ? USSR-നെപ്പോലെ ചൈനക്ക് കമ്യൂണിസം പ്രചരിപ്പിക്കാന്‍ താല്പര്യമൊന്നുമില്ല. അവരെ നയിക്കുന്നത് വെറും അതിദേശീയ താല്പര്യങ്ങളാണ്. അതുകണ്ട് രോമാഞ്ചം കൊള്ളാന്‍ കുറെപ്പേര്‍ JNU-ലും ബംഗാളിലും കേരളത്തിലും.

ലോകത്ത് നടക്കുന്നതെന്തിനും അമേരിക്കയെ പഴി ചാരാതിരിക്കൂ. ബാക്കിയുള്ളവര്‍ അത്ര കുഞ്ഞാടുകളൊന്നുമല്ല.

പിന്നെ ടിബറ്റ് പ്രശ്നത്തെ കുര്‍ദ്ദും ക്യുബെക്കും ബാസ്ക്കുമൊക്കെയായിട്ട് കൂട്ടിക്കുഴക്കുന്നതെന്തിനാണ്? ടിബറ്റില്‍ നടന്നത് ചൈനീസ് അധിനിവേശമാണ്; വിഘടനാവാദമല്ല.

Anonymous said...

കമ്മ്യൂണിസ്റ്റുകാര്‍ ചൈനയെ താങ്ങുന്നതെന്തിനാണെന്നല്ലേ തൊമ്മന്റെ സംശയം. ഇതൊന്ന് വായിച്ചു നോക്കൂ.

ചിതല്‍ said...

രാജീവ്, ഇതില്‍ ചോദിച്ച പ്രസക്തമായ വേറെ ഒരു കാര്യം ഉണ്ടായിരുന്നു.
“ അല്ല, എന്നെ അലോരസപ്പെടുത്തുന്നത്‌, അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പാണ്‌. തിബത്തിനെക്കുറിച്ച്‌ അവര്‍ ഒച്ചവെക്കുകയും അലറുകയും ചെയ്യുന്നു. ആയിരക്കണക്കിന്‌ മുഖപ്രസംഗങ്ങളിലൂടെയും, ചര്ച്ചികളിലൂടെയും അവര്‍ ചൈനക്കുമേല്‍ ശാപവചനങ്ങള്‍ ചൊരിയുന്നു. ഇതൊക്കെ കണ്ടാല്‍ തോന്നുക, തിബത്തില്‍ മാത്രമേ സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ മൃഗീയ ബലത്തോടെ അടിച്ചമര്ത്ത്പ്പെടുന്നുള്ളുവെന്നും, കാവിയുടുപ്പിട്ട ബുദ്ധഭിക്ഷുക്കളുടെ ദേഹത്തുനിന്നും ചൈന കയ്യെടുത്താല്‍ ലോകത്ത്‌ ഉടനടി സമാധാനം കൈവരുമെന്നാണ്‌ ”

ഇങ്ങനെയുള്ളത് വാര്ത്തയാകുന്നതിന്റെ മാധ്യമങ്ങളുടെ മാനദണ്ഡങ്ങളെ കുറിച്ചും പറഞ്ഞതിനെയും ആരും ഒന്നും പറഞ്ഞ് കണ്ടില്ല.. എന്തായാലും നല്ല ലേഖനം.. അഭിവാദ്യങ്ങളൂം...


പിന്നെ
ശ്രദ്ധിക്കേണ്ടത് എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ വരികള്‍ കിടയില്‍ കണ്ടു...
“ബ്ലോഗ്ഗെഴുത്തുകാര്ക്ക്ത (പ്രത്യേകിച്ചും മലയാളത്തിലെ) ഒരു മാറ്റവുമില്ല. സമത്വസുന്ദര വലതുപക്ഷ ചിന്തകളുടെ ഒരു വലിയ പ്ലാറ്റ്ഫോമാണത്“

“നമ്മുടെ കാമ്പസുകളില്‍ ഇപ്പോഴും ചെറുപ്പക്കാര്‍ (ലോകമെമ്പാടും കമ്യൂണിസ്റ്റ് ഭരണങ്ങള്‍ അവസാനിപ്പിക്കാന്‍ പൊതുവെ മുങ്കൈ എടുത്തവര്‍) കമ്യൂണിസ്റ്റുകളെ പൊക്കിക്കൊണ്ടുനടക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത് ” തൊമ്മന്‍
അവര്‍ കമ്മ്യൂണിസ്റ്റുകളായാലും സോഷ്യല്‍ ഡെമോക്രേറ്റുകളായാലും അത് മാത്രമാണ് കേരളത്തിന്റെ പ്രതീക്ഷ..

“ബ്ലോഗ്ഗെഴുത്ത് താങ്കള്‍ക്ക് ഒരുപക്ഷേ ആഘോഷമായിരിക്കും, എനിക്ക് അതങ്ങിനെയല്ല ഗുപ്താ. എനിക്ക് ചെയ്യാന്‍ കഴിയുന്ന തീരെ പരിമിതമായ ആക്റ്റിവിസമാണ് എന്റെ എഴുത്തും, പരിഭാഷയും, പാട്ടു കേള്‍ക്കലും, എന്തിനേറെ ,മദ്യപാനം പോലും.

രാജീവ് ഞങ്ങളത് അറിയുന്നുണ്ട്.. താങ്കള്‍ തുടരുക.. ആഘോഷങ്ങള്‍ അവിടെ നടക്കട്ടെ...

ഭൂമിപുത്രി said...

രാജീവ്, ഭീമമായ മണ്ടത്തരം പറ്റി!
റോബിയുടെ ബ്ലോഗിലിടാനുള്ള കമന്റ്,ഇവിടെക്കൊണ്ടുവന്നു ചാര്‍ത്തി!!
ചുള്ളിക്കാട് മുന്‍പൊരിയ്ക്കല്‍ ബുദ്ധമതം സ്വീകരിച്ചുവെന്ന്ന്നല്ലാതെ,
ഇവിടെ മറ്റൊരു പ്രസക്തിയുമില്ലായിരുന്നു.
ശശികലയുടെ മതപ്രസംഗം മനസ്സില്‍ക്കിടന്നതുകൊണ്ടും,
അതുമായിബന്ധമുള്ള മറ്റൊരു ഇഷ്യു സമാന്തരമായി ചറ്ച്ചചെയ്യപ്പെടുകയായിരുന്നതു കൊണ്ടും പറ്റിപ്പോയതാണ്‍.
ക്ഷമിയ്ക്കുമല്ലോ.ആ കമന്റെ ഡിലീറ്റ് ചെയ്തോളുവേണമെങ്കില്‍.

എന്നെ,ജയശ്രീ എന്നു വിളിച്ചോളു,സന്തോഷം മാത്രം.

മൂര്‍ത്തി said...

ഇത് ഓഫായെങ്കില്‍ രാജീവ് ക്ഷമിക്കുക.

അനോണി തന്ന ലിങ്കിലെ ലേഖനം എഴുതിയ അമിത് മിത്ര ഫിക്കിയുടെ സെക്രട്ടറി ജനറല്‍ ആണ്. ആണവ കരാറിന്റെ കാര്യത്തില്‍ അവര്‍ അത് നടപ്പിലാക്കണം എന്ന അഭിപ്രായക്കാരാണ്. അതിനാവശ്യമായ പ്രചരണത്തിനായി ചില ഞുണുക്ക് വിദ്യകള്‍ കരാറിനെതിരായ ഇടതിനെതിരെ അതില്‍ കാണുക സ്വാഭാവികം. അതിലെ ഒരു വരി കോട്ട് ചെയ്യട്ടെ.

Given Karat's deep concern for China's strategic interest today, let us recall that CPM supported China when it attacked India in 1962 and it rejoiced when China exploded its first nuclear device.

ചൈന ഇന്ത്യയെ ആക്രമിച്ചു എന്ന വാദത്തിന്റെ കൃത്യതയെപ്പറ്റിയൊക്കെ ഒരു ചര്‍ച്ച സുകുമാരേട്ടന്റെ
ബ്ലോഗില്‍ നടന്നീരുന്നു. അത് കൂടി നോക്കുന്നത് കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കും എന്ന് തോന്നുന്നു.

t.k. formerly known as thomman said...

ചിതല്‍,
സോഷ്യല്‍ ഡമോക്രാറ്റുകള്‍ എന്ന നിലയില്‍ കമ്യൂണിസ്റ്റുകള്‍ക്ക് കേരളരാ‍ഷ്ട്രീയത്തില്‍ പ്രസക്തിയുണ്ട്. മതമൌലികവാദികളെ ചെറുക്കുവാന്‍ അവരെപ്പോലെ കഴിവുള്ളവര്‍ ആരുമില്ല. കമ്യൂണിസം എന്ന ഉട്ടോപ്പിയന്‍ സാര്‍വ്വദേശീയതയിലുള്ള അവരുടെ വിശ്വാസവും അതുണ്ടാക്കുന്ന ചൈനാ/കൊറിയ/ക്യൂബ പ്രേമത്തെയുമാണ് ഞാന്‍ വെറുക്കുന്നത്. (Especially those countries don't give a damn about such things anymore.) മറ്റൊരു കാര്യം മാര്‍ക്സിസ്റ്റു പാര്‍ട്ടിയൊക്കെ ശരിക്കും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നുള്ളതാണ്‍. ബംഗാളിലും കണ്ണൂരും അവര്‍ക്കു സാധ്യമായ മറ്റിടങ്ങളിലുമൊക്കെ എതിരാളികള്‍ വോട്ടുചെയ്യാതിരിക്കാന്‍ പറ്റുന്നതെല്ലാം അവര്‍ ചെയ്യുന്നുന്ന്ട്. അതുകൊണ്ട് സോഷ്യല്‍ ഡമോക്രാറ്റുകള്‍ എന്നു അവരെ വിളിക്കുന്നതുതന്നെ ശരിയാണോ എന്ന് എനിക്ക് സംശയമുണ്ട്.

Unknown said...

പോസ്റ്റും കമന്റുകളും സശ്രദ്ധം വായിച്ചു . തിബത്ത് ചൈനയുടെ ഭാഗമല്ല എന്നാണെനിക്ക് ചരിത്രം വായിച്ചിട്ട് തോന്നിയിട്ടുള്ളത് . ഇന്ത്യാ ഗവണ്‍മെന്റ് അങ്ങനെയൊരു നിലപാട് അതായത് തിബത്ത് ചൈനയുടെ ഭാഗമാണെന്ന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടുകയാണ് വേണ്ടത് . അല്ലാതെ തിബത്തന്‍ ജനതയുടെ സ്വാതന്ത്ര്യദാഹത്തെ പരിഹസിക്കുകയോ മറ്റിടങ്ങളിലെ പ്രശ്നങ്ങളുമായി ഏച്ചുകെട്ടി ചൈനയെ ന്യായീകരിക്കുകയോ അല്ല വേണ്ടത് . എന്നെങ്കിലും തിബറ്റന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുക തന്നെ ചെയ്യും എന്ന് കരുതാനാണെനിക്കിഷ്ടം . അതേ പോലെ ചൈനയില്‍ ബഹുകക്ഷി ജനാധിപത്യസമ്പ്രദായവും വന്നേ തീരൂ . കാരണം മനുഷ്യരാശിയുടെ സ്വാഭാവികവും നൈസര്‍ഗ്ഗികവുമായ ഗതി അതാണ് . സോഷ്യലിസത്തിന്റെ ലേബലില്‍ ചില രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഏകകക്ഷിഭരണം പ്രാബല്യത്തില്‍ വരാനിടയായത് ചരിത്രത്തിന്റെ ഒരു വ്യതിയാനം മാത്രമായിരുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത് .. മനുഷ്യന്‍ ചിന്തിക്കുന്ന ജീവിയായത് കൊണ്ടാണ് ഇന്ന് കാണുന്ന ഈ രീതിയില്‍ എത്തിച്ചേര്‍ന്നത് . അത് കൊണ്ട് തന്നെ നൂറ്റാണ്ടുകളോളം ഏകകക്ഷിസര്‍വ്വാധിപത്യം തുടരുമെന്ന് പ്രതീക്ഷിക്കാന്‍ ന്യായം കാണുന്നില്ല . മനുഷ്യന്‍ ജന്മനാ സ്വതന്ത്രനാണ് . അവന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല .

ramachandran said...

ശ്രീ കെ പി സുകുമാരന്‍,

ഈ സ്വാതന്ത്ര്യം എന്ന വാക്ക് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് ? സ്വതന്ത്ര രാഷ്ട്രം? ലാമക്ക് പോലും വേണ്ടല്ലോ സ്വതന്ത്ര രാഷ്ട്രം. ഇനി ലാമയുടെ കയ്യിലല്ല ഇപ്പോള്‍ തിബറ്റുകാരുടെ സ്വാതന്ത്ര്യദാഹം എന്ന് വേണമെങ്കില്‍ വാദിക്കാം...

പക്ഷെ നാം ഇപ്പോള്‍ കണ്ടത് ബുദ്ധ സന്യാസിമാര്‍ പോലും അക്രമം കാണിക്കുന്നതല്ലേ? മര്‍ക്സിസ്റ്റക്രമത്തേക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതു വട്ടം പ്രതികരിക്കുന്ന താങ്കള്‍ എന്തേ അത് കാണുന്നില്ല? എന്തേ അതിനെ അപലപിക്കാത്തെ? സ്വാതന്ത്ര്യം എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് അക്രമം നടത്താനും വേറിട്ടു പോകാനുമുള്ള സ്വാതന്ത്ര്യം ആണോ?

വിട്ടു പോകാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ പ്രാധാനമല്ലേ ഒന്നിച്ചുനില്‍ക്കാന്‍ ആഗ്രഹിക്കാനുള്ള സ്വാതന്ത്ര്യവും ?

ഇതിനര്‍ത്ഥം ടിബറ്റന്‍ ജനതയുടെ സാംസ്ക്കാരികവും ദേശീയവുമായ സ്വത്വം സംരക്ഷിക്കപ്പെടേണ്ട എന്നല്ല. ചൈനീസ് ദേശീയത എന്നത് പോലും അന്‍പതിലേറെ ദേശീയ- സാംസ്ക്കാരിക ഉപധാരകള്‍ ചേര്‍ന്നുണ്ടാവുന്നതാണ് എന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് “ഇന്ത്യാ ഗവണ്‍മെന്റ് അങ്ങനെയൊരു നിലപാട് അതായത് തിബത്ത് ചൈനയുടെ ഭാഗമാണെന്ന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടുകയാണ് വേണ്ടത്” എന്ന ആത്മനിഷ്ഠമായ ആഗ്രഹപ്രകടനം നടത്തേണ്ടി വരുന്നത് എന്നു തോന്നുന്നു..

ചൈന ഇന്‍ഡ്യയെ ആക്രമിച്ചു എന്നും കമ്യൂണിസ്റ്റുകാര്‍ ദേശദ്രോഹികളാണെന്നും വാദിച്ചുറപ്പിക്കാന്‍ വിവിധ പോസ്റ്റുകളിലൂടെ ശ്രമിച്ച താങ്കള്‍ക്ക് ഏതൊരു രാജ്യവും അതിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയ്ക്കായി തങ്ങളുടെ ആവനാഴിയിലെ അവസാന ആയുധങ്ങള്‍ വരെ ഉപയോഗിക്കുന്നതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും?

താങ്കളുടെ ഈ വാദമുഖങ്ങള്‍ അനുസരിച്ച് കശ്മീരിലെ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങളെയും അതിനായി അവിടെ നടക്കുന്ന വിധ്വംസകവും അല്ലാത്തതുമായ വേറിട്ടുപോകല്‍ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതല്ലേ?

അവസാനമായി ഒരു കുസൃതി ചോദ്യം കൂടി. ചൈന ഇന്ത്യയെ ആക്രമിച്ചു എന്ന് വാദിച്ചുറപ്പിക്കാന്‍ വിവിധ പോസ്റ്റുകളിലൂടെ ശ്രമിച്ചിട്ടുള്ള താങ്കള്‍ ആ യുദ്ധം കഴിഞ്ഞ ശേഷമല്ലേ കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായതും മറ്റും?

ഗുപ്തന്‍ said...

ഹഹഹ ഇവിടെ തിരിച്ചുവരരുത് എന്നു വിചാരിച്ചതാണ് രാമചന്ദ്റന്‍ ജീ..

എന്കിലും കോണ്‍ഗ്രസ് മന്ത്രിയുടെ പ്രസംഗത്തിന് കയ്യടിച്ച സി ഐ റ്റി യുക്കാരന്റെ കൈ തല്ലിയൊടിച്ചിടത്ത് ‘പ്ലാന്റിംഗ്’ കണ്ടുപിടിച്ചതാങ്കള്‍ ബുദ്ധസന്യാസിമാര്‍ അക്രമം അഴിച്ചുവിടുന്നതിനെക്കുറിച്ചു പറയുമ്പോള്‍ വന്നൊന്നു ചിരിച്ചുകാണിച്ചിട്ട് പോകാമെന്ന് വിചാരിച്ചേ... വെറുതേ..

പോട്ടേ.. പോയീട്ട് ഒരുപാട് ആഘോഷിക്കാനുണ്ട്.

Unknown said...

പ്രിയ രാമചന്ദ്രന്‍ , എന്നോടുള്ള കുസൃതിച്ചോദ്യത്തിന് മാത്രം ഉത്തരം പറയാം . ഇന്ത്യ-ചൈന ആക്രമണം നടക്കുമ്പോള്‍ എനിക്ക് കേവലം പന്ത്രണ്ട് വയസ്സ് മാത്രമായിരുന്നു . പിന്നീട് മനുഷ്യന്റെ ദുരിതങ്ങളെക്കുറിച്ചും ദു:ഖങ്ങളെക്കുറിച്ചും തീഷ്ണമായി ചിന്തിച്ചുകൊണ്ടിരുന്ന യൌവ്വനത്തിലാണ് കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായത് . പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വൈരുദ്ധ്യാത്മകഭൌതികവാദം എനിക്ക് വഴികാട്ടിയാവുകയും ചെയ്തു . പിന്നീടാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ചരിത്രം മുന്‍‌വിധിയില്ലാതെ വായിക്കാന്‍ എനിക്കവസരം കിട്ടിയത് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനശൈലിയില്‍ പിന്നീടെനിക്ക് യോജിക്കാന്‍ കഴിയാതെ പോയത് എന്റെ തെറ്റാണെന്ന് രാമചന്ദ്രന് പറയാന്‍ കഴിയുമോ . നമ്മള്‍ എന്തിനെയൊക്കെ എതിര്‍ക്കുന്നുവോ അതൊക്കെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും , പാര്‍ട്ടികളും ചെയ്തിട്ടുണ്ട്,ചെയ്യുന്നുമുണ്ട് . നമ്മള്‍ ഒരു ഇസം സ്വീകരിക്കുന്നത് ആ ഇസം നമ്മള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കരുത് . മറിച്ച് ആ ഇസം മനുഷ്യരാശിക്ക് മാര്‍ഗ്ഗദര്‍ശനമാകുന്നത് കൊണ്ടാണ് . ഒരു പാര്‍ട്ടിയെ നമ്മള്‍ ആദരിക്കുന്നത് , ആ പാര്‍ട്ടി മനുഷ്യമോചനത്തിന് ഒരു ഉപകരണം ആയിരിക്കുന്നത് കൊണ്ട് മാത്രമായിരിക്കണം . മാര്‍ക്സിസത്തിന്റെ ദാര്‍ശനികതലത്തില്‍ നിന്ന്കൊണ്ട് തന്നെയാണ് ഇപ്പോഴും ഞാന്‍ പ്രപഞ്ചത്തെ നോക്കിക്കാണുന്നത് . പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാര്‍ക്സിസ്റ്റ് ചിന്തകളുമായി ഇന്ന് ഒരു ബന്ധവുമില്ല എന്നാണെന്റെ വിലയിരുത്തല്‍ . മറ്റേതൊരു പാര്‍ട്ടിയും പോലെ അധികാരം കരസ്ഥമാക്കാനുള്ള ഒരു സംഘടന മാത്രമായിട്ടാണ് ഞാന്‍ കമ്മ്യൂ:പാര്‍ട്ടികളെ കാണുന്നത് . ലോകം ഇന്ന് നില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് ഭാവിയിലേക്ക് മാനവികമായ ഒരു സ്ഥിതിയിലേക്ക് പുരോഗമിക്കേണ്ടതുണ്ട് . അതിന് പറ്റിയ ഒരു പ്രത്യയശാസ്ത്രവും നേതൃത്വവും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഞാന്‍ .

ramachandran said...

ചിരി ആരോഗ്യത്തിനു നല്ലതാണ് ഗുപ്തന്‍ മാഷേ..
എത്ര ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍, ലേഖനങ്ങള്‍ വേണം സന്യാസിമാരുടെ കാര്യത്തില്‍. ഞാന്‍ തന്ന ലിങ്കില്‍ തന്നെ ഉണ്ടല്ലോ...അതു പോരെങ്കില്‍ http://www.youtube.com/watch?v=sHo5hx78xkk അതുമല്ലേല്‍ http://www.youtube.com/watch?v=e2vYB7fPHHw&feature=related എന്നിവയില്‍ സാമ്പിള്‍ കാണാം.

മാഷ് തന്ന വാ‍ര്‍ത്ത ഒന്നു കൂടി വായിച്ച് നോക്കുക...അതിനുശേഷം “ എന്നാല്‍ സംഭവവുമായി സി.പി.എമ്മിനോ സി.ഐ.ടിയുവിനോ യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം എരുവശ്ശേരി ലോക്കല്‍ സെക്രട്ടടി കെ.പി.കുമാരന്‍ അറിയിച്ചു” എന്ന മാഷ് വിട്ട വാചകം കൂടി വായിക്കൂ..കണ്ണട മാറ്റാന്‍ മറക്കരുത്..എന്നിട്ട് അവിടെ ഒരു നല്ല ചിരി പാസാക്കുക..

പിന്നെ കെ.പി.സി.സി. ജന. സെക്രട്ടറി കെ.സുധാകരനെ മാഷ് കോണ്‍ഗ്രസ് മന്ത്രിയുമാക്കി...അത്രയുമേയുള്ളു രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോളുല്ല മാഷിന്റെ കൃത്യത...ഞാനതോര്‍ത്തില്ല..

ഒന്ന് ചിരിക്കെന്റെ ഗുപ്തന്‍ മാഷേ :) അയ്യോ അങ്ങനെ അല്ല ഇങ്ങനെ...ഹാ ഹാ ഹാ

ഗുപ്തന്‍ said...

രാമചന്ദ്രന്‍ ജീ

കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഉള്ളയിടത്ത് കോണ്‍ഗ്രസ് മന്ത്രിയെക്കുറിച്ച് സംസാരിക്കാന്‍ മാത്രമുള്ള വിവരമേ എനിക്കുള്ളൂ എന്നോ തിടുക്കത്തില്‍ എഴുതിയപ്പോല്‍ നേതാവെന്നതിന് പകരം മന്ത്രി എന്ന വാക്ക് കയറിപ്പോയതാണെന്നോ ഇഷ്ടമുള്ള വഴിയില്‍ വായിച്ചോളൂ. പക്ഷെ ഒരു കാര്യം ഉറപ്പിക്കാം - പാര്‍ട്ടി പൊളിറ്റിക്സില്‍ അത്രക്കൊക്കെ താല്പര്യമേ എനിക്കുള്ളൂ. സാമൂഹ്യജീവിതത്തിന്റെ ഓരോ തലത്തിലും എനിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അതു പറയേണ്ടിടത്തൊക്കെ വ്യക്തമായി പറയുന്നും ഉണ്ട് ഞാന്‍. അത് താങ്കള്‍ക്ക് മനസ്സിലാവില്ല എന്ന് 11..05 ന്റെ വണ്ടിയെക്കുറിച്ച് ഇവിടെ വിളമ്പിയപ്പോല്‍ മനസ്സിലായി :)

പിന്നെ ഇവിടെ രാജീവിനെ വിമര്‍ശിച്ചവര്‍ ദേവേട്ടനെ വിമര്‍ശിച്ചില്ല എന്നത് മുഖം ന്നോക്കിയാണ് പ്രതികരണം എന്നതിന്റെ സൂചനയൊക്കെയായി വായിച്ചെടുക്കുന്നവരോട് സഹതാപമേയുള്ളൂ. രാജീവിന്റെയും ഈ ബ്ലോഗിന്റെയൂം സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് ഞാന്‍ തന്നെ ഇങ്ങനെ ഒരു കുറിപ്പ് ഇട്ടിട്ട് നാല്ലുമാസം ആയിട്ടില്ല. പക്ഷേ അന്ധമായ ആഭിമുഖ്യങ്ങള്‍ കൊണ്ട് കാണേണ്ടത് കാണാതെയിരിക്കുകയും അമേരിക്ക എന്നുകേല്‍ക്കുന്നിടത്തൊക്കെ ഹാലിളകി തുള്ളുകയും ചെയ്യുന്നതുകാണുമ്പോള്‍ പറയാനുള്ളത് പറയാതിരിക്കുന്നത് ബ്ലോഗിംഗ് ആഘോഷമായി പരിഗണിക്കുന്ന എന്നെപ്പോലെ ഉള്ളവര്‍ക്ക് പറ്റുന്ന കാര്യമല്ല. മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക അന്ധതയെ എതിര്‍ക്കുന്നവര്‍ക്ക് പതിവായി ചാര്‍ത്താനുള്ള ഒരു മുദ്രയുണ്ടല്ലോ: സി ഐ എ ചാരന്‍ അതുകൂടി ചാര്‍ത്തികിട്ടിയാല്‍ സന്തോഷം. എനിക്ക് പൊളിറ്റിക്കല്‍ ഫിലോസഫി പഠിക്കാന്‍ സ്കോളര്‍ഷിപ്പ് കിട്ടിയത് സി ഐ എയില്‍ നിന്ന് നേരിട്ടല്ലേ :)

യാരിദ്‌|~|Yarid said...

Check this links too..

http://www.youtube.com/watch?v=4_Hj5ZzYK68&watch_response
http://www.youtube.com/watch?v=uSQnK5FcKas&feature=related

Unknown said...
This comment has been removed by the author.
Unknown said...

"അന്ധമായ ആഭിമുഖ്യങ്ങള്‍ കൊണ്ട് കാണേണ്ടത് കാണാതെയിരിക്കുകയും അമേരിക്ക എന്നുകേള്‍ക്കുന്നിടത്തൊക്കെ ഹാലിളകി തുള്ളുകയും" എന്ന ഗുപ്തന്റെ നിരീക്ഷണം ശരി വെക്കാതിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല . ഈയൊരു മനോഭാവം കൊണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉള്ള ക്രഡിബിലിറ്റിയും നഷ്ടമാകുന്നു എന്നതല്ലാതെ പ്രത്യേകിച്ച് ഒരു നേട്ടവുമില്ല. ശീതസമരകാലഘട്ടം മുതലിങ്ങോട്ട് പൈതൃകമായിക്കിട്ടിയ അമേരിക്കന്‍ വിരോധം ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കാതെ ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്നു എന്നേ എനിക്കതേപ്പറ്റി തോന്നിയിട്ടുള്ളൂ . ആണവക്കരാറിനോടുള്ള എതിര്‍പ്പും ഇത്തരമൊരു അന്ധമായ മനോഭാവത്താലാണെന്ന് പറയാതെ വയ്യ. ഒരു പ്രത്യയശാസ്ത്രത്തെ നെഞ്ചേറ്റുകയും ആ പ്രത്യയശാസ്ത്രം ഭരണകൂടത്തിന്റെ ഔദ്യോഗികസിദ്ധാന്തമായി അംഗീകരിക്കപ്പെടുന്നതായി കരുതുകയും ചെയ്യുന്ന രാജ്യങ്ങളോട് സ്വന്തം രാജ്യത്തോടുള്ള സ്നേഹത്തേക്കാളും ( സ്വന്തം മാതൃരാജ്യത്ത് ആ പ്രത്യയശാസ്ത്രം ഔദ്യോഗികസിദ്ധാന്തമല്ല എന്ന കാരണത്താല്‍)കൂടുതലായി ഒരു കൂറ് തോന്നുകയും ചെയ്യുക എന്നത് ഒരു സാര്‍വ്വത്രികമായ മന:ശാസ്ത്രസത്യമായി കാണാന്‍ കഴിയും . എന്ത് തന്നെയായാലും ഭൂമിശാസ്ത്രപരമായ അതിരുകളും ദേശീയതയും ഒക്കെ ചരിത്രം പിന്നിട്ട വഴികളിലെ അടയാളങ്ങള്‍ മാത്രമാണെന്നും അതൊന്നും പരിപാവനമോ അലംഘനീയമോ അല്ലെന്നും ചിന്തിക്കുന്നവര്‍ തിരിച്ചറിയേണ്ടതുണ്ട് . ഭൂമിയില്‍ മനുഷ്യന്റെ ജീവിതവും നിലനില്പുമാണ് സര്‍വ്വപ്രധാനമായ സത്യം . ഇന്ന് ലോകം മൊത്തത്തില്‍ ഒരു ഗ്രാമമായി ചുരുങ്ങിയിട്ടുണ്ട് . മുന്‍‌വിധികളില്‍ നിന്ന് സ്വതന്ത്രരായി സാര്‍വ്വദേശീയമായി ചിന്തിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും കഴിയാത്തിരിക്കുന്നത് അവരും പ്രത്യയശാസ്ത്രങ്ങളുടെ തടവുകാര്‍ ആയതിനാലാണ് . മനുഷ്യന് വേണ്ടിയാണ് പ്രത്യയശാസ്ത്രങ്ങള്‍ എന്നും , പ്രത്യയശാസ്ത്രങ്ങള്‍ക്ക് വേണ്ടി മനുഷ്യനല്ല എന്നുമുള്ള സത്യം തിരിച്ചറിയുന്നവര്‍ പുസ്തകത്താളുകളില്‍ മാത്രം നിര്‍ജ്ജീവമായിക്കിടക്കുന്ന സിദ്ധാന്തങ്ങളെ തള്ളിക്കളയാനും പുതിയ ദര്‍ശനങ്ങളെ അന്വേഷിക്കാനും തുടങ്ങും . ഇത് സമൂഹത്തില്‍ അനവരതം നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ് . പക്ഷെ , ഭൂതകാലത്തിന് വര്‍ത്തമാനകാലത്തിന്റെ മേലുള്ള പിടിമുറുക്കമാണ് മനുഷ്യരാശിയുടെ പുരോഗതിയിലേക്കുള്ള എക്കാലത്തേയും വിലങ്ങുതടി എന്ന് മാര്‍ക്സ് തന്നെ പറഞ്ഞുവെച്ചിട്ടുണ്ട് . സ്വയം നവീകരണത്തിന് വിധേയമാകാത്ത ഏത് പ്രത്യയശാസ്ത്രവും സംഘടനയും മനുഷ്യപുരോഗതിയുടെ ശത്രുക്കള്‍ ആവും എന്നത് ഒരു സിമ്പിള്‍ ലോജിക്ക് ആണ് . ലോകം ഇന്നൊരു ദശാസന്ധിയിലാണ് . മനുഷ്യന്‍ ഒരു പൂര്‍ണ്ണമനുഷ്യന്‍ ആകണോ അതോ വെറും ഒരു ജൈവറോബോട്ട് ആയാല്‍ മതിയോ എന്ന് ഇവിടെ വെച്ച് തീരുമാനിക്കപ്പെടും .

NITHYAN said...

രാജീവാ, പിടിച്ചാല്‍ പിടിയടങ്ങാത്ത സത്യങ്ങളാണ്‌ പലതും. അമേരിക്കക്ക്‌ ചൈന ഒരു ഭീഷണിയാണെന്ന കാര്യത്തില്‍ സംശയിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഉദ്ദേശിച്ചപോലുള്ള ഭീഷണിതെല്ലുമില്ല. സായിപ്പ്‌ ചൈനയെക്കാണുന്നത്‌ പിശാശിന്റെ നാടായിട്ടല്ല. നല്ല തങ്കപ്പെട്ട വിപ്ലവകാരികളുടെ നാടായിട്ടാണ്‌. അതായത്‌ മത്സരം ആശയപരമല്ല. ആമാശയപരമാണ്‌. ധീരചൈനയിലെ ഒരു കോടീശ്വരമുതലാളി സഖാവാണ്‌ കഴിഞ്ഞദിവസം സര്‍ക്കോസിയുടെ കെട്ടാത്തോളുടെ നഗ്നചിത്രം ലേലത്തില്‍ പിടിച്ചത്‌. വിപ്ലവാന്തരം അരനൂറ്റാണ്ടാവുമ്പോഴേക്കും സ്ഥിതി ഇതായതുകൊണ്ട്‌ സായിച്ച 'അടിയന്‍ ലച്ചിപ്പോം' ന്നും വിളിച്ചുപറഞ്ഞ്‌ രക്ഷപ്പെട്ടുകാണണം. പിന്നെ ബുദ്ധഭിക്ഷുക്കളെപ്പോലെയല്ല ചൈനക്കാര്‍ ഭൗതീകവാദത്തിന്റെ പ്രചാരകരാണെന്നും കണ്ടു. അതും കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വിഡ്ഡിത്തം മാത്രം. മാവോയെക്കാളും ആളുകള്‍ ചൈനയലിന്നും വ്യാളികളെ ആരാധിച്ചുനടക്കുന്നു.

ഭൂമിപുത്രി said...

രാമചന്ദ്രന്‍-“വിട്ടു പോകാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ പ്രാധാനമല്ലേ ഒന്നിച്ചുനില്‍ക്കാന്‍ ആഗ്രഹിക്കാനുള്ള സ്വാതന്ത്ര്യവും?”
ഇവിടെയൊരു സ്മൈലി മാത്രം-ഷോക്ക്ഡ്!

Rajeeve Chelanat said...

കൊച്ചുതൊമ്മന്‍,

മറുപടി അയക്കാന്‍ വൈകിയതിനു ക്ഷമ

ഒരു രാഷ്ട്രീയശക്തി എന്ന നിലയില്‍ കമ്മ്യൂണിസത്തിന് പ്രസക്തി നഷ്ടപ്പെടുകയല്ല, കൂടുകയാണ്. താങ്കള്‍ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. ചൈനയില്‍ ഇന്ന് നടക്കുന്നത്, കമ്മ്യൂണിസമല്ല, അതിദേശീയതയുടെ പ്രശ്നം തന്നെയാണ്. ക്യാമ്പസ്സുകളില്‍ ഇപ്പോഴും ചെറുപ്പക്കാര്‍ കമ്മ്യൂണിസത്തെ കൊണ്ടുനടക്കുന്നുണ്ടെന്ന് താങ്കള്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്നു. അത് ജെ.എന്‍.യു.വിലും കേരളത്തിലും മാത്രമുള്ള ‘പ്രകൃതിദുരന്ത‘മൊന്നുമല്ല. മറ്റെല്ലാ രാഷ്ട്രവ്യവഹാരങ്ങളും പരാജയപ്പെടുന്നു എന്ന അറിവുതന്നെയാണ് അവരെ അതിലേക്ക് ഇപ്പോഴൂം നയിക്കുന്നത്. ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോലും കമ്മ്യൂണിസം പ്രായേണ കയ്യൊഴിഞ്ഞു എന്നും വേണമെങ്കില്‍ ഒരു സാര്‍വ്വത്രികനിഗമനം എന്ന മട്ടില്‍ പറയാം. അതിനര്‍ത്ഥം, കമ്മ്യൂണിസത്തിന് പ്രസക്തി നഷ്ടപ്പെട്ടു എന്നതല്ലതന്നെ.

ഫിക്കിയുടെ നിലപാടുകളെ വലിയ വെളിപാടുകളെന്ന മട്ടില്‍ ഏറ്റുപാടുന്ന ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ രാഷ്ട്രീയവും ഇതിനകം തന്നെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ആണവകരാറിനെതിരെ (ഇതുവരെ)) ഇടതുപക്ഷം എടുത്ത നിലപാടുകളും ശരിതന്നെയാണ്. ഊര്‍ജ്ജാവശ്യങ്ങള്‍ക്കായിട്ടുള്ള കരാറൊന്നുമല്ല അതെന്ന്, അമേരിക്കയുടെ ഇതുവരെയുള്ള ചരിത്രം അറിയുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണ് ആണവകരാറിനോടുള്ള എതിര്‍പ്പിലൂടെ ഇടതുപക്ഷം ചെയ്യുന്നത് എന്ന വാദം, വികസനത്തെക്കുറിച്ചും, ആണവപ്രശ്നങ്ങളെക്കുറിച്ചുമുള്ള അജ്ഞതയെത്തന്നെയാണ് ഭംഗിയായി വെളിവാക്കുന്നത്.

കെ.പി.എസ്.

“മനുഷ്യന്‍ ജന്മനാ സ്വതന്ത്രനാണ് . അവന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല“ എന്നൊക്കെയുള്ള താങ്കളുടെ പല നിലപാടുകളോടും എനിക്കും ഐക്യദാര്‍ഢ്യമുണ്ട്. ഇനിയുള്ള കാലം, ഇന്ത്യയിലെ ഇടതുപക്ഷത്തിന് നേeരിടേണ്ടിവരിക മതമൌലികശക്തികളെയാണെന്നും, അതിനുവേണ്ടി കോണ്‍ഗ്രസ്സടക്കമുള്ള ബഹുകക്ഷികളുമായി ബന്ധപ്പെടേണ്ടിവരുമെന്ന നിരീക്ഷണവും ശരിയാണ്. പക്ഷേ, അതിലൂടെയൊക്കെ നിലവില്‍ വരിക, ഒരു പുതിയ സോഷ്യലിസ്റ്റ് രാഷ്ട്രീയസഖ്യമായിരിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. ഒരു മൂന്നാം ബദല്‍‌പോലെയൊന്ന്.

ഗുപ്തന്‍,

താങ്കളുടെ ബ്ലോഗ്ഗും, അതില്‍ താങ്കള്‍ എടുത്തുകാണുന്ന പല നിലപാടുകളും, അതിന്റെ പ്രസക്തിയിലുമൊന്നും എനിക്കും തീരെ നിരാശയോ മറ്റോ തോന്നിയിട്ടില്ല. പല നിലപാടുകളും കഴമ്പുള്ളതായും അനുഭവപ്പെട്ടിട്ടുണ്ട്. എങ്കിലും, ഇസ്രായേലിന്റെ അധിനിവേശത്തെ ലളിതവത്ക്കരിച്ചതും, ഇറാഖ് യുദ്ധത്തിന്റെ പ്രശ്നങ്ങളുടെ ദുരന്തങ്ങളിലേക്ക് ശ്രദ്ധ തിരിക്കാതെ, അതിന്റെ ടെര്‍മിനോളജിയിലേക്ക് സംവാദം തിരിക്കാതിരുന്നതിലും എനിക്കുള്ള എതിര്‍പ്പ് രേഖപ്പെടുത്തിയ്ന്നേയുള്ളു. വേണമെന്നു വിചാരിച്ചാല്‍പ്പോലും ഗുപ്തനു ഒരു സി.ഐ.എ ചാരനാകാന്‍ കഴിയില്ലെന്നും എനിക്ക് നല്ല ഉറപ്പുണ്ട്.

അഭിവാദ്യങ്ങളോടെ

Joker said...
This comment has been removed by a blog administrator.
Rajeeve Chelanat said...

ഗുപ്തനുള്ള മറുപടിയില്‍ ഒരു തെറ്റ് കടന്നുകൂടിയിരിക്കുന്നു.

‘അതിന്റെ ടെര്‍മിനോളജിയിലേക്ക് സംവാദം തിരിച്ചതിലും’ എന്ന് മാറ്റിവായിക്കാനപേക്ഷ.(മനുവിന്റെ ബ്ലോഗ്ഗില്‍ മൂര്‍ത്തിയുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍.

നിത്യാ,

ചൈനയില്‍ ഇന്ന് ഭൌതികവാദ ഭൂമികയൊന്നുമില്ല. തീര്‍ത്തും ശരിയാണ്. ഒരു ടിപ്പിക്കല്‍ കമ്പോള വ്യവസ്ഥയുടെ കാലപ്രയാണമാണ് അവിടെ നടക്കുന്നത്. ഇന്ത്യന്‍ ഇടതുപക്ഷത്തില്‍ ഇപ്പോഴും, ആ പഴയ ചൈനീസ് റഷ്യന്‍ ഹാങ്കോവറുകളുള്ളവരുണ്ട്.

ജയശ്രീ,

വളരെ വലിയ ഭിന്നാ‍ഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോഴും ഒരു കുടുംബത്തിന്റെ കെട്ടുറപ്പു സൂക്ഷിക്കാന്‍ ജാഗ്രത പാലിക്കുന്ന നമ്മുടെ കുടുംബവ്യവസ്ഥിതിയുടെ ലോജിക്ക്, അഖണ്ഡതയുടെ കാര്യത്തിലും നമുക്കുപയോഗിക്കാം. അഖണ്ഡത നിലനിര്‍ത്താനായാല്‍ അത് നല്ലതുമാണ്. പക്ഷേ, അടിച്ചേല്‍പ്പിക്കപ്പെട്ട അഖണ്ഡത,integrity, ഒരിക്കലും ശാശ്വതമല്ല എന്നുതന്നെയാണ് ചരിത്രം നല്‍കുന്ന വലിയ പാഠം. കുടുംബത്തിലായാലും, രാഷ്ട്രവ്യവഹാരത്തിലായാലും, ഗുണത്തേക്കാളേറെ അത് ദോഷമേ ചെയ്യൂ. അതിര്‍ത്തികളും അവയാല്‍ ഘടന ചെയ്യപ്പെട്ട ദേശീയതയുമൊക്കെ രാഷ്ട്രീയ-കമ്പോള പ്രത്യയശാസ്ത്രങ്ങളുടെ ഉത്‌പന്നങ്ങളാണ്. ‘ഞരമ്പുകളില്‍ ചോരതിളപ്പിക്കുകയും’ ‘അന്തരംഗത്തെ അഭിമാനപൂരിതമാക്കുകയും’ ചെയ്യുന്ന റൊമാന്റിക് വികാരങ്ങളുടെ ഫാക്ടറികളാണ് ആ കപടനിര്‍മ്മിതികള്‍. വിനാശകരമായ സാധ്യതകളുള്ള ഒരു വികാരം.

എന്നാല്‍, ‘എന്റെ നാട്‘ എന്ന ആ ഒരു വികാരമുണ്ടല്ലോ, അത്, ചിരപരിചിതമായ ആവാസവ്യവസ്ഥകളുടെയും, ഭാഷയുടെയും, ആത്മബന്ധങ്ങളുടെയും, ഓര്‍മ്മകളുടെ ഇഴപ്പെരുക്കത്തിന്റെയും മറ്റൊരു ‘ഉള്‍’നാടാണ്. അത് നിലനില്‍ക്കുന്നത് കേവലം ഒരു അമൂര്‍ത്തമായ സങ്കല്‍പ്പം എന്ന നിലക്കായിരിക്കാം. എങ്കിലും, അത് നമ്മുടെ ‘ബോദ്ധ്യം‘ തന്നെയാണ്.

ആദ്യത്തേതുമായി ഈ പറഞ്ഞ രണ്ടാമതിനെ കൂട്ടിക്കുഴക്കാത്തിടത്തോളം കാലം, ഈ അഖണ്ഡതക്കും വിഘടനവാദത്തിനുമൊന്നും വലിയ അര്‍ത്ഥതലങ്ങളുണ്ടാകാനും പോകുന്നില്ല.

അഭിവാദ്യങ്ങളോടെ,

Rajeeve Chelanat said...

ജോക്കര്‍,

താങ്കളുടെ നിലപാടുകള്‍ ഞാന്‍ മാനിക്കുന്നു. അവയില്‍ ശരികളുമുണ്ട്.

എങ്കിലും, അവസാനത്തെ ആ ഒറ്റ പ്രയോഗം (ഇഞ്ചിപ്പെണ്ണിനെതിരെയുള്ളത്) ഒന്നുകൊണ്ട് മാത്രം, താങ്കളുടെ കമന്റ് എടുത്തുമാറ്റാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അത്തരത്തിലുള്ള കമന്റുകള്‍ മേലില്‍ ഒഴിവാക്കുകതന്നെ ചെയ്യണം, എന്റെ ബ്ലൊഗ്ഗില്‍.

എന്നെക്കുറിച്ചോ, എന്റെ ബ്ലോഗ്ഗിനെക്കുറിച്ചോ ഏതുഭാഷയിലും, എന്തും എഴുതാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ടായിരിക്കും. താങ്കള്‍ക്കെന്നല്ല, ആര്‍ക്കും. അത് ഞാന്‍ എടുത്തുകളയുകയുമില്ല. എന്റെ ചില പഴയ പോസ്റ്റുകളിലെ അനോണികമന്റുകള്‍ ഇപ്പോഴും അതിന് സാക്ഷ്യം നല്‍കും.

പക്ഷേ, മറ്റൊരാളെ, അതും, പ്രസക്തമായ വിഷയങ്ങളെക്കുറിച്ചൊക്കെ, ഭിന്നമെങ്കിലും അന്തസ്സോടെ എഴുതുന്നവരെ ഈതരത്തിലുള്ള ഭാഷകൊണ്ട് നേരിടാന്‍ എന്റെ ബ്ലോഗ്ഗ് ദയവുചെയ്ത് ഇനിമേലില്‍ ഉപയോഗിക്കരുത്.

Joker said...

ശ്രീ.രാജീവ്

താങ്കളുടെ നിലപാടുകളെ ഞാന്‍ മാനിക്കുന്നു.എന്റെ വാക്കുകള്‍ താങ്കളുടെ ബ്ലോഗില്‍ കളങ്കമുണ്ടാക്കിയെങ്കില്‍ അതിന് മാപ്പ്.ഞാന്‍ എന്താണ് അങ്ങനെ ചില വാക്കുകള്‍ ഉപയോഗിച്ചത് എന്നതിന്റെ വിശദീകരണം തരുന്നതിന് ഞാന്‍ ബാധ്യസ്ഥനാണല്ലോ.ഇതയും പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ കളങ്കമുണ്ടാക്കുന്നുവെനില്‍ അതിന് ഖമ ചോദിക്കുന്നു.

ഞാന്‍ ഒരു വ്യക്തിക്ക് എതിരെ എന്ന രീതിയലല്ല അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചത്.എന്നാല്‍ എല്ലാ കമന്റുകളും വായിച്ചപ്പോള്‍ മുഖത്തടിച്ചപോലെ മറുപടി കൊടുക്കണമെന്ന് തോന്നിയത് ഇത് വാറ്യിച്ചപ്പോള്‍ മാത്രമാണ് അത് ഇതാണ് :-

------------------
അതെ അതെ രാ‍ജീവ്, ഒളിമ്പിക്സ് ഉള്ളതുകൊണ്ട് തന്നെ. എന്നാ ഒളിമ്പിക്സ് എന്ന പേരിലും ഷാങ്ങ്ഹായ് എന്ന സിറ്റി ബിള്‍ഡിങ്ങിന്റെ പേരിലും അവിടെ പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതും ഒക്കെ നമുക്ക് ചര്‍ച്ചിക്കാം. എന്നിട്ട് സുഡനിലെ ജെനോസൈഡിന് കാശെത്തിച്ചുകൊടുക്കുന്ന ചൈനയെപറ്റിയും ഒക്കെ അങ്ങട് അവിയല്‍ പരുവത്തില്‍ ചര്‍ച്ചിച്ചുതുടങ്ങാം.

മനുഷ്യത്വത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന കമ്മ്യൂണിസ്റ്റുകാരെ കാണുന്നത് ഇന്ന് ആദ്യായിട്ടല്ലാത്തത്കൊണ്ട് ഒട്ടും സര്‍പ്രൈസ് ഇല്ല ഈ ലേഖനവും. കമ്മ്യൂണിസ്റ്റുകാര്‍ മാത്രാണല്ലോ മനുഷ്യര്‍, ബാക്കിയൊക്കെ അമേരിക്കക്കാരും!

------------------------------
ഈ ഇഞ്ചിപ്പെണ്ണ് ആരാണ് എന്നൊന്നും എനിക്കറിയില്ല.ഇതിന് മറുപടി പറയാന്‍ പറ്റിയ ഭാഷ അതാണ് നല്ലത് എന്ന് എനിക്ക് തോന്നിപ്പോയി.എന്റെ തെറ്റ് സോറി.ദിവസേന വരുന്ന ബ്ലോഗുകള്‍ പലതും തനി പൈങ്കിളികളിലേക്കും അല്ലെങ്കില്‍ തനി തീവ്രവലതു പക്ഷത്തേക്കും വഴിമാറി പോകുമ്പോള്‍ താങ്കളുടെ പോസ്റ്റുകള്‍ അതിനെതിരെ നില്‍ക്കുന്നതായി തോന്നി.വായനയുടെ ഇടയില്‍ തീരെ നിലവാരമില്ല (എന്റെ അറിവില്ലായ്മ)എന്ന് തോന്നിയതിനാല്‍ അഭിപ്രായങ്ങളില്‍ പോലും മാനസിക അടിമത്തം ബാധിച്ച ഒരു കമന്റ് കണ്ടപ്പോള്‍ നിയന്ത്രണം പോയി എന്നതാണ് യാഥാര്‍ത്യം.

കമ്യൂണിസ്റ്റ് ചൊരുക്ക് എന്ന അസുഖം ബാധിച്ച അല്ലെങ്കില്‍ തറവാട്ടിലെ ഊട്ടുപുരയില്‍ നിന്ന് സാമ്പാറും ചോറും നെയ്യും കൂട്ടി അടപ്രദമനും കഴിച്ച് വെടിപറഞ്ഞിരിക്കുന്ന തീവ്ര ദേശീയ നൊസ്റ്റാള്‍ജിയക്കാരുടെയും കമന്റുകള്‍ ഞാന്‍ മുഖവിലെക്കെടുക്കാറുമില്ല.കാരണം അതിന് ഇവിടെ പഞ്ഞമില്ല.

സോറി രാജീവ് ഞാനും ഒരു കമ്യൂണിസ്റ്റ് പട്ടി ആയിപ്പോയി .ക്ഷമിക്കണം.ഈ കമന്റിലുമ്പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ ഇതും ഡിലീറ്റ് ചെയ്തേക്കൂ.

Joker said...

കമ്യൂണിസ്റ്റ്കളോടുള്ള ഈറയും ദേശ്യവും കാരണമാണോ അതോ പുതിയ കമ്പോള മാനസിക രോഗമാണോ എന്നറിയില്ല ചിലരുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മനശാസ്ത്രം.

അത് ചിലരില്‍ സംഘ്പരിവാറിന്റെ അടങ്ങാത്ത അഭിനിവേഷമാണ് കാരണം കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ ആകെയുള്ള എതിരാളികള്‍ അവരാണല്ലോ.അല്ലെങ്കില്‍ പിന്നെ എന്തോ ഒരു വെറും കണ്ടുകൂടായ്ക എന്നു പറയും.ഇപ്പോഴുള്‍ല കമ്യൂണിസം കമ്യൂണിസം അല്ലേ അന്നു അത് പണ്ട് ചെയ്യും പ്പൊലെ വെള്ളത്തില്‍ തുള്ളി നീലം കലക്കിയ പോലെ ആണെന്ന് ഒരു കൂട്ടര്‍ എന്നാല്‍ ഇവര്‍ തരം കിട്ടിയാം യാങ്കികളെ അനുകൂലിക്കും , സയണിസ്റ്റുകളെ പുണ്യവാന്മാരാക്കും,ഫാഷിസ്റ്റുകളെ യുഗപുരുഷന്മാരാക്കും ഇവരുടെ ബുദ്ധിക്ക് എന്ത് പറ്റിയതാണാവോ ?

അമേരിക്ക ചെയ്യുന്നതെല്ലാം എതിരക്കണം എന്നല്ല എതിര്‍പ്പിന്റെ പിന്നിലെ അജണ്ട.എതിര്‍ക്കപ്പെടാത്തതായി അവര്‍ എന്ത് ചെയ്യുന്നു എന്നത് ആരും ആലോചിക്കാത്ത്തെന്ത്.വിയറ്റ്നാമും,ഇറാക്കും,അഫ്ഗാനിസ്ഥാനും എന്ന് വേണ്ട ഈ ഭൂലോകത്ത് എവിടെയൊക്കെ കുനിഷ്ടുകള്‍ ഉണ്ടോ അവിടെയൊക്കെ യാങ്കിയുടെ കൈയില്ലെന്ന് പറയാന്‍ ആര്‍ക്കാണ് സാധിക്കുക.

വിറ്റ്നാം,കാശ്മീര്‍,അഫ്ഗാനിസ്ഥാന്‍,ഫലസ്തീന്‍,കൊറിയ,........പട്ടിക നീളുന്നു.ഇതില്‍ ഒന്നിലും ഒരു പങ്കുമില്ലാത്തവരാണ് അമേരിക്ക എന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ?

അല്ലെങ്കില്‍ ഇതിനും കാരണം കമ്യൂണിസ്റ്റ് പട്ടികള്‍ ആണോ.

മേല്‍ പറഞ്ഞ പട്ടികളിലൊന്നും പെടാത്ത മറ്റൊരു പട്ടി.
ഒപ്പും, സീലും.

മൃദുല്‍രാജ് said...

ഓഫിന് രാജീവിനോട് മാപ്പ്.

ജോക്കര്‍...

ഈ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഒരു അഭിപ്രായം പറയട്ടെ. താങ്കളുടെ കമന്റിന്റെ ലൈന്‍ കഠിന ഇടതു പക്ഷത്തിന്റേത് എന്നു പോലും പറയാന്‍ പറ്റുന്നില്ല. കണ്ണൂരുള്ള ഒരു രാഷ്ട്റീയ വെറി പിടിച്ച കമ്യൂണിസ്റ്റകാരന്റെ ഭാഷയാണ് ഇത്. ഒരു നക്സല്‍ ലൈന്‍ എന്നു തോന്നുന്നു. താങ്കളുടെ ബ്ലോഗ് സംഭാവനകള്‍ നോക്കാം എന്ന് കരുതിയിട്ട് ഒന്നും കാണുന്നുമില്ല. എല്ലാ ബ്ലോഗും വലതു പക്ഷ ചിന്താഗതിക്കാരുടേതാണ് എന്നതിലെ പൊരുത്തക്കേട് മനസ്സിലാകുന്നില്ല. ഒരു നിരീശ്വര, ഭൗതികവാദിയായ ഒരു കമ്യൂണിസ്റ്റ് സഹചാരിയാണ് ഞാന്‍. താങ്കള്‍ പറയുന്നത് എല്ലാം ശരിയാണ് എങ്കിലും എനിക്കു പോലും താങ്കളുടെ ഈ കടുത്ത വാക്കുകള്‍ ഉള്‍ക്കൊള്ളാനകുന്നില്ല.

Anonymous said...

രാജീവ്

ഇതെഴുതാന്‍ നിങ്ങള്‍ കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം ചിലരുടെ കമന്റുകള്‍ക്ക് ചുട്ട മറുപടി കൊടുത്ത കമന്റ് എടുത്തു കളഞ്ഞ തങ്കളുടെ അടിമത്വ ബോധത്തെ ചൊല്ലി ദു:ഖിക്കുകയും ചെയ്യുന്നു.

കമ്യൂണിസ്റ്റ്കാരെ പട്ടി എന്നൊ നായ എന്നൊ ഒക്കെ ആര്‍ക്ക് വേണെങ്കിലും വിളിക്കാം. കാരണം അവരെ കൊണ്ടുള്ള ആവശ്യം മിക്കവാറും തീര്‍ന്നല്ലൊ.അവര്‍ നേടി തന്ന എല്ലാ അവകാശങ്ങളും അനുഭവിക്കുകയും ചെയ്തു.അമേരിക്കയിലൊ യൂറോപ്പിലോ ഉള്ള വീടിന്റെ(സ്വന്തമായാലും വാടക വീടായാലും)പുറം കോലായില്‍ ഇരുന്ന് തിണ്ണ മിടുക്കു കാട്ടുന്ന കുറേ പേരുടെ ജല്‍പ്പനങ്ങള്‍ വെര്‍ബല്‍ ഡയേറിയയായി ഈ പോസ്റ്റില്‍ തൂവി കണ്ടപ്പോള്‍ അതിനെതിരെ ചിലര്‍ പ്രതികരിച്ചു. കമ്യൂണിസത്തെ എതിര്‍ക്കാന്‍ ചെല്ലും ചെലവും കൊടുത്ത് അയച്ച കൂലി എഴുത്തുകാര്‍ക്ക് കയറി നിരങ്ങാനുള്ള ഒരു ഇടമായി താങ്കളുടെ ബ്ലോഗ് മാറുന്നത് കാണുമ്പോള്‍ സത്യത്തില്‍ ദു:ഖം തോന്നുന്നു.

Anonymous said...

ആര് പട്ടി എന്ന് വിളിച്ചു എന്നാണ് പറയുന്നത് മുകളിലത്തെ അനോനിമസ്സേ? അത് രാധേയന്‍ ഒരു തമാശ പറഞ്ഞതല്ലേ. ഒന്നു രാധേയനോട് ചോദിച്ചു നോക്യേ.
അത് കണ്ട് ചിലരൊക്കെ കമന്റിനു താഴെ 'പട്ടി' എന്ന്‍ അഭിമാനത്തോടെ ഒപ്പിട്ടിട്ട് പോകുന്നത് കാണുമ്പോള്‍ നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അത് അവനൊരു തണലാണെന്ന പഴന്ചോല്ലാണ് ഓര്‍മ വരുന്നത്.

Joker said...

ശ്രീ.മ്യദുലന്‍

ചില കാര്യങ്ങള്‍ ചോദിക്കട്ടെ

പ്രധാനപെട്ട ഒരു പോസ്റ്റിന് പിന്നാലെ വന്ന കമറ്റുകള്‍ക്കാണ് ഞാന്‍ മറുപടി പറഞ്ഞത്.താങ്കള്‍ യോചിക്കുകയോ വിയോചിക്കുകയോ ആവാം പക്ഷെ എന്റെ കമന്റില്‍ എവിടെയാണ് തീവ്രത എന്ന് മനസ്സിലായില്ല.ഇടതുപക്ഷ സഹയാത്രയുടെ മുഖം മൂടിയുടെ ഉദ്ദേശവും എനിക്ക് മനസ്സിലായില്ല നിങ്ങള്‍ അത് പറണ്‍ജില്ലെങ്കില്‍ ഇവിടെ ഒരു തെറ്റിദ്ദാരണയും വരില്ല പിന്നെ എന്തിന് ഇങ്ങനെ ഒരു പരാമര്‍ശം.കണ്ണൂരിലെ പരാമര്‍ശം ഇന്ത്യ ഒട്ടുക്കും നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രചാരണമാണേന്ന് സഹയാത്രികനായ താങ്കള്‍ക്ക് ഞാന്‍ എന്തിന് പറഞു തരണം.വാക്കുകളില്‍ മൂര്‍ച്ച കൂടിയത് വിഷയത്തിന്റെ ഗൌരവം കൊണ്ടുമാവാം.വല്ല കവിതയോ കഥയോ ആണെങ്കില്‍ കുറച്ച് പൈങ്കിളിയായി കംന്റ് ഇടാം.

(മ്രുദുലന്‍ മേല്പറഞ്ഞതില്‍ താങ്കളേ വേദനിപ്പിക്കുന്നതായി ഒന്നുമില്ലെന്ന് തോന്നുനു,ഊണ്ടെങ്കില്‍ മാപ്പ്)

Anonymous said...

സര്‍വ്വശ്രീ ജോക്കര്‍ അദ്ദേഹത്തിന്റെ സഹയാത്രികരായ ബഹുമാന്യ മറ്റ് അനോണീമസുകളെ,

നിങ്ങളുടെ മറുവാക്കുകള്‍ അവധാനതയോടെ വായിക്കുമ്പോള്‍ കാര്യങ്ങള്‍ക്ക് അത്ര അവ്യക്തത ഉണ്ടെന്ന് തോന്നുന്നത് കൊണ്ടല്ല, മറിച്ച് അണികള്‍ക്ക് വന്നു ചേര്‍ന്നീട്ടുള്ള ഒരു ആശങ്ക മറികടക്കുന്നതിലേയ്ക്കും അതിലൂടെ കമ്യൂണിസ്റ്റ് പട്ടികളുടെ പട്ടിത്വം നിലനിര്‍ത്തേണ്ടുന്നതിലേയ്ക്കും ഒരു വസ്തുതയുടെ നിജസ്ഥിതി അറിയേണ്ടത് അത്യാവശ്യമായി വന്നതു കൊണ്ടാണീ മറുകുറി.

ചെച്നിയ, ബാസ്ക്, പാലസ്തീന്‍ എന്നീ വിഷയങ്ങളെ താരതമ്യപ്പെടുത്തിയെഴുതിയ ഒരു ലേഖനത്തില്‍ മറുഭാഗത്തെ താരതമ്യപ്പെടുത്തി വന്നൊരു കമന്റ് മാത്രം താങ്കളെ ഇത്രയും ക്ഷോഭിപ്പിച്ചത് എന്തെന്ന് വ്യക്തമാക്കമോ? കാരണം പാലസ്തീനിനെതിരെ ഇസ്രായേല്‍ നടപടികള്‍ പോലും ചൈനയുടെ നിലപാടുകള്‍ക്കടുത്ത് ന്യായീകരിക്കത്തക്കതാണെന്ന മറുകുറി പോലും താങ്കളെ വ്യാധിപ്പിടിപ്പിക്കാത്തതില്‍ ഇസ്രായേലിനെ അംഗീകരിക്കാന്‍ കഴിയാത്ത അണികള്‍ അസ്വസ്ഥരാണ്. ജനാധിപത്യ വിശ്വാസികളായ കേരളാ കമ്യൂണിസ്റ്റുകള്‍ അണികളുടെ ആശങ്ക മനസ്സിലാക്കി വേണ്ടവിധം പ്രവര്‍ത്തിക്കേണ്ടതാണു അനുചിതമാവുക എന്നോര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു.
ഒളിയുദ്ധം കമ്യൂണിസ്റ്റുകളുടെ എക്കാലത്തേയും ധീര ആയുധം ആ‍യത് കൊണ്ട് അണികളും ആ മാര്‍ഗ്ഗം പിന്തുടരുന്നു.
എന്ന് വിശ്വസ്ത സഗാ‘വ്
അനോണിമസ്

Anonymous said...

This comment was deleted by Rajeev. As rajeev has objected the last line, i am reproducing the comment of joker, without the last line. This is for all interested readers. I think there is nothing objectionable, that warrants a deletion of this part.

"അന്ധമായ ആഭിമുഖ്യങ്ങള്‍ കൊണ്ട് കാണേണ്ടത് കാണാതെയിരിക്കുകയും അമേരിക്ക എന്നുകേള്‍ക്കുന്നിടത്തൊക്കെ ഹാലിളകി തുള്ളുകയും" എന്ന ഗുപ്തന്റെ നിരീക്ഷണം ശരി വെക്കാതിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല . ഈയൊരു മനോഭാവം കൊണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉള്ള ക്രഡിബിലിറ്റിയും നഷ്ടമാകുന്നു എന്നതല്ലാതെ പ്രത്യേകിച്ച് ഒരു നേട്ടവുമില്ല.

-----------------------
സുകുമാര്‍ജീ എന്താണ് ഈ കാണേണ്ടത് എന്ന് പറഞ്ഞാല്‍ അത് മാത്രം മനസ്സിലായില്ല ,
അമേരിക അടക്കമുള്ള സാമ്രാജ്യത്ത ശക്തികള്‍ ലോകത്ത് ആകമാനം അശാന്തി വിതറിയത് ആണോ കാ‍ണാതിരിക്കേണ്ടത്.എത്രയെത്ര ഉദാഹരണങ്ങള്‍ വേണം അമേരിക്കയുടെ ക്രൂര ക്യത്യങ്ങള്‍ക്ക്.അതിനെ വിമര്‍ശിക്കുന്നവര്‍ ഇടതുപക്ഷം ആവുന്നത് കൊണ്ട് മാത്രം അത് ശരിയാവുമോ ? വിയറ്റ്നാം ,ഇറാക്ക്,അഫ്ഗാനിസ്ഥാന്‍ എന്ന് വേണ്ട അമേരിക്ക ഇടപെട്ട് കുളമാക്കാത്ത ഏതെങ്കിലും രാജ്യത്തെ കുറിച്ച് പറയാമോ ശ്രീ.സുകുമാരന്‍.(താങ്കളുടേ ഇടതുപക്ഷത്തോടുള്ള ചൊരുക്ക് മാറ്റി വെച്ചിട്ട് പറയുക).പാരിസ്ഥിതികവും, സാംസ്കാരികവും എന്ന് വേണ്ട സകലതും നശിപ്പിക്കുന്ന പ്രവണത തുടരുന്ന യാങ്കികളെ പിന്നെ എന്ത് വിളിക്കണം.

പക്ഷെ ഇതൊക്കെ പറയുമ്പോള്‍ ഞാനും ഒരു കമ്യൂണിസ്റ്റ് പട്ടി ആയിപ്പോകും.അതാണ് ഇതിന്റ്ര്യൊരു കുഴപ്പം.

ഇനി കമ്യൂണിസ്റ്റ് കാര്‍ക്ക് ക്രെഡിബിലിറ്റി കൂടാനുള്ള ഉപായങ്ങള്‍ എന്തൊക്കെയാണ് സുകുമാര്‍ജീ.യാങ്കികളും മറ്റും ഈ ലോകത്തോടു ചെയ്യുന്ന പാപങ്ങള്‍ കണ്ടില്ലെന്ന് നടിക്കണോ അതോ അമേരിക്കന്‍ പതാക തുവ്വാലയാക്കി തലയില്‍ കെട്ടി നടക്കണോ ? എന്തിനിങ്ങനെ കമ്യൂണിസ്റ്റുകാരെ തെറിവിളിച്ച് കാലം കഴിക്കണം അവര്‍ ഈ ലോകത്ത് എന്ത് ചെയ്തുവെന്നാണ് പറയുന്നത് എണ്ണത്തില്‍ മറ്റുള്ളവരേക്കാള്‍ കുറവുമാണല്ലോ ഈ പട്ടികള്‍ .പിന്നെന്തിന് ഇങ്ങനെ പേടിക്കണം ഈ പട്ടികളെ.വിട്ടേക്കൂ സാര്‍.

എല്ലാത്തിനും അവസാനം 'ജൈവ റോബോട്ട്' എന്നൊക്കെ അങ്ങ് വെച്ച് കാച്ചിയാല്‍ എല്ലാം അവസാനിച്ചു അല്ലെ.ഭൂമിയിലെ എല്ലായിടത്തും നാശകരമായ സ്പോടന വസ്തുക്കള്‍ നിറച്ച് ഈ ഭൂമി ഒരു നരകമാക്കിയതില്‍ അമേരിക്കകുള്ള പങ്ക് തലമുറകള്‍ കഴിഞ്ഞാലും മായ്ക്കാന്‍ കഴിയില്ല.കോടികളുടെ കണ്ണുനീര്‍ നിണമായ് ഒഴുകുന്നത് ചരിത്രത്തില്‍ നിന്ന്‍ മാറ്റുവാന്‍ ആര്‍ക്കും കഴിയില്ല.

അധിനിവേശത്തിന്റെ കറുത്ത വഴികള്‍ അത് പടീഞ്ഞാറിന്റെ മാത്രം ചെയ്തികളായിരുന്നു.അത് ചര്‍ച്ച ചെയ്ത് തീര്‍ന്നിട്ട് മതി ചൈനയെ കുറിച്ച് പറയുന്നത്.യാങ്കികള്‍ക്ക് അത്രയേറെ ഉണ്ട് യാങ്കികള്‍ ചെയ്ത പാപങ്ങള്‍

Rajeeve Chelanat said...

ജോക്കര്‍

അമേരിക്കയെക്കുറിച്ചുള്ള താങ്കളുടെ നിലപാടുകളും, വിലയിരുത്തലുകളും(ഞാന്‍ ആദ്യം സൂചിപ്പിച്ചപോലെ) വളരെ ശരിയാണ്. അതിനോട് യോജിക്കുന്ന ഒരാളാണ് ഇതെഴുതുന്നയാള്‍. താങ്കളുടെ കമന്റ് ഡിലീറ്റ് ചെയ്യാനുള്ള കാരണം, അതിലെ വ്യക്തിപരമായ ഒരു പ്രയോഗം മാത്രമായിരുന്നു. ഒരു സ്ത്രീക്കു നേരെയുള്ള വളരെ മോശപ്പെട്ട ഒരു പ്രയോഗമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. താങ്കളുടെ എഴുത്തിലെ ആര്‍ജ്ജവത്തെയും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. “കണ്ണൂരുള്ള രാഷ്ട്രീയവെറിപിടിച്ച ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാഷ“യായിട്ടൊന്നും എനിക്ക് തോന്നിയതുമില്ല.

മൃദുലന്‍, കണ്ണൂരുള്ള പാര്‍ട്ടിക്കാരില്‍ പലരും,മാര്‍ക്സിസത്തെയും, അതിന്റെ നന്മയെയും നെഞ്ചോടുചേര്‍ത്തു നടക്കുന്ന സാധാരണക്കാരാണ്. രാഷ്ട്രീയവെറിപൂണ്ടവര്‍ മാത്രമൊന്നുമല്ല അവിടെയുള്ളത്. കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തെ ഗുണ്ടായിസമാക്കുന്നവരുണ്ട് പല തലങ്ങളിലും. അവര്‍ക്കാണ് നേതൃതലത്തില്‍ മുന്‍‌‌തൂക്കവും. പക്ഷേ അതിനുതാഴെയുള്ള സാധാരണക്കാരെ കാണാനും നമ്മുടെ കണ്ണുകളെ നാം പരിശീലിപ്പിക്കണം.

അനോണീ “ കമ്യൂണിസത്തെ എതിര്‍ക്കാന്‍ ചെല്ലും ചെലവും കൊടുത്ത് അയച്ച കൂലി എഴുത്തുകാര്‍ക്ക് കയറി നിരങ്ങാനുള്ള ഒരു ഇടമായി താങ്കളുടെ ബ്ലോഗ് മാറുന്നത് കാണുമ്പോള്‍ സത്യത്തില്‍ ദു:ഖം തോന്നുന്നു“ എന്ന കമന്റിനെക്കുറിച്ച്:

മറ്റു പല മാനസിക രോഗങ്ങളും എനിക്ക് ആവോളമുണ്ടെങ്കിലും, കമ്മ്യൂണിസത്തെ പാടിപ്പുകഴ്ത്തുന്നവര്‍ മാത്രമേ ഇവിടെ (ഈ ബ്ലോഗ്ഗില്‍) വരാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പാടുള്ളു എന്നു പറയാന്‍ തക്കവണ്ണമുള്ള ബുദ്ധിഭ്രമമൊന്നും ഭാഗ്യവശാല്‍ എനിക്ക് സംഭവിച്ചിട്ടില്ല, ഇതുവരെ. ആ നിലപാടിനോട് യോജിക്കാനും എനിക്കൊരിക്കലും ആവില്ല.

ദില്‍ബുവിന്റെ ആ പരാമര്‍ശം, അതത്ര കാര്യമാക്കാനില്ല. അമിതമായ ദേശാഭിമാനവും, കമ്മ്യൂണിസ്റ്റു ‘സ്നേഹവും’ കൊണ്ടുണ്ടായ ഒരു നിര്‍ഭാഗ്യകരമായ പുളിച്ചുതികട്ടല്‍ മാത്രമായി കണ്ടാല്‍ മതിയാകും.

താങ്കള്‍ സൂചിപ്പിച്ചപോലെ, കമ്മ്യൂണിസ്റ്റുകാരുടെയോ, കമ്മ്യൂണിസത്തിന്റെ മാനവികതാവാദവുമായി ആത്മബന്ധമുള്ളവരുടെയോ അശ്രാന്ത ശ്രമഫലമായി കിട്ടിയ ആനുകൂല്യങ്ങളുടെ തട്ടുയരത്തില്‍നിന്നുകൊണ്ടാണ്, ഇന്ന് പലരും, കമ്മ്യൂണിസത്തെ എതിര്‍ക്കുന്നത്. വാസ്തവം. കമ്മ്യൂണിസത്തിന്റെ മാനവികതാവാദത്തെ കടത്തിവെക്കുന്ന ഒരു പ്രായോഗിക രാഷ്ട്രീയ മീമാംസ ഇനിയും വരേണ്ടതായിട്ടാണിരിക്കുന്നത്. സമീപകാലത്തൊന്നും അതിനുള്ള വിദൂരസാദ്ധ്യതപോലും കാണുന്നുമില്ല.

മൃദുല്‍രാജ് said...

രാജീവ്.. (Sorry again for off)

ആ എടുത്തടിച്ച മറുപടി എന്ന് അദ്ദേഹം പറഞ്ഞ (ഡിലിറ്റ് ചെയ്ത) കമന്റ്റും ആ കമന്റിന് അദ്ദേഹം കൊടുത്ത വിശദീകരണവും ആണ് എന്നെ കൊണ്ട് ആ കുറിപ്പ് എഴുതിച്ചത്. കണ്ണൂരിലെ പാവപ്പെട്ട സഖാക്കളേയും അവരുടെ വിപ്ലവ വീര്യത്തെയും മനസ്സില്‍ കുടിയിരുത്തി കൊണ്ട് തന്നെ പറയട്ടെ, അവിടെ നടക്കുന്ന രക്തച്ചൊരിച്ചിലില്‍ പാര്‍ട്ടിക്കുള്ള പങ്കിനെ എന്റെ മനസ്സാക്ഷിക്ക് തള്ളിക്കളയാനാവില്ല, അത് എന്തിന്റെ പേരില്‍ ആയാലും. ഒന്നിനു രണ്ട് എന്ന രീതിയിലുള്ള നേതാക്കളുടെ പ്രസ്താവനകളേയും..

Inji Pennu said...

എന്താ സംഭവം ഇവിടെ? എന്നെ ജോക്കര്‍ സാര്‍ എന്താ പറഞ്ഞേ?

എന്ത് പറഞ്ഞാലും ശരി, മനുഷ്യത്വം ആണ് കമ്മ്യൂണിസം എന്ന് പണ്ട് ഒരു അനിയന്‍ സഖാവ് എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. പ്ക്ഷെ അങ്ങിനെ മനുഷ്യത്വത്തിന്റെ പേരിലും കമ്മ്യൂണിസത്തിന്റെ പേരിലും കുറച്ച് ഫ്രോഡ് കമ്മ്യൂണിസ്റ്റുകാരും മനുഷ്യസ്നേഹകളേയും കാണുമ്പോള്‍ എനിക്ക് എന്തോ ജോര്‍ജ് ബുഷിനെയാണ് ഓര്‍മ്മ വരിക. ഞങ്ങള്‍ക്കെതിരെയുള്ളവരെല്ലാം ആക്സിസ് ഓഫ് ഈവിള്‍. അത് തന്നെയാണ് നിയോ കമ്മ്യൂണിസ്റ്റുകാരുടേം ലൈന്‍. ഇതിന്റെ ഇടയില്‍ മനുഷ്യരുണ്ടെന്ന് രണ്ട് കൂട്ടര്‍ക്കും അറിയണ്ട.

ഈ വിയറ്റ്നാമിലും, അഫ്ഗാനിലും അമേരിക്ക മാത്രമാണ് കയറി ഇറങ്ങിയെങ്കില്‍ എങ്ങിനെയാണാ‍വോ സോവിയറ്റ് മേഡ് ടാങ്കും റൈഫിളും ഒക്കെ അവിടെ വന്നത്. ഉണ്ടാക്കി കൊടുക്കുമ്പൊ നല്ലത് കൊടുത്തൂടേ സാര്‍, പഴഞ്ചന്‍ സാധനങ്ങള്‍ കൊടുത്ത് നാട്ടിലെ അണികളെ പറ്റിക്കുന്നതുപോലെ യുദ്ധത്തിനു പോവുന്നവരേം പറ്റിക്കണോ?

കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തുകൊടുത്തു എന്ന് പറയുന്നത് എന്തെങ്കിലും ഇമ്പോര്‍ട്ടഡ് സംഗതിയാണോ? അതാദ് നാട്ടുകാര്‍ തന്നെ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതല്ലേ? എന്നിട്ട് മുന്തിയ കാറിലും മാളികയിലും ഒക്കെ വെയിലുകൊള്ളാത്തവര്‍ ഇരിക്കുന്നുണ്ടല്ലോ പാര്‍ട്ടി സെക്രട്ടിമാര്‍. അത്രയും മറിച്ച് ചെയ്തിട്ടുണ്ടല്ലോ ജനങ്ങളും? അതൊന്നും പോരേ?

ചൈനയിലെ സെക്രട്ടറിമാര്‍ക്ക് ബുദ്ധിയുണ്ട്. ആദ്യം നല്ലൊരു സാമ്പത്തിക അടിത്തറയുണ്ടാക്കാന്‍ ശ്രമിച്ചു, അമേരിക്കക്കാ‍രനു അടിവസ്ത്രം മുതല്‍ അവന്റെ പതാകയും സ്വന്തം രാജ്യത്തിലെ ആളുകളെ വെച്ച് അടിമപ്പണി ചെയ്യിപ്പിച്ച് ഉണ്ടാക്കികൊടുത്തിട്ട്. എന്നിട്ടിപ്പൊ പതിയേ കരങ്ങള്‍ നീട്ടുകയാണ് മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടാന്‍. എന്നിട്ട് സ്വന്തം ജനങ്ങളോട് കാണിക്കാത്ത മനുഷ്യത്വം പ്രസംഗിക്കുന്നു!

Anonymous said...

ഹല്ല വന്നല്ലൊ അമേരിക്കയെ പറഞ്ഞപ്പോള്‍ ഹാലിളകിക്കൊണ്ട്. ഇങ്ങനെ വേണം പെണ്ണുങ്ങളായാല്‍, അമേരിക്കയെ പറഞ്ഞാലുണ്ടല്ലൊ...

അല്ല അതെങ്ങനെ പറയാതിരിക്കും.. ബുഷിന്റെ എച്ചിലല്ലിയൊ തിന്നുന്നെ. അപ്പൊ അതിന്റെ നന്ദി കാണിക്കാതിരിക്കാന്‍ സാധിക്കുമൊ...?

നിസ്സാരന്‍ said...

അമേരിക്ക ആനപ്പുറത്താ ... പട്ടികള്‍ കുരച്ചാലൊന്നും ഏശൂല്ല ... കമ്മ്യൂണിസ്റ്റുകള്‍ ഉപ്പ് വെച്ച കലം പോലെയാ .. ഭരിച്ച് ഭരിച്ച് എത്ര രാജ്യങ്ങള്‍ ഭൂപടത്തില്‍ ഇല്ലാതായി .. ചൈനയില്‍ കമ്മ്യൂണിസം മരിച്ചിട്ട് ദശകങ്ങളായി .. ഇപ്പൊ നടക്കുന്നത് ഏകാധിപത്യം അതിന് ആയുസ്സ് എണ്ണപ്പെട്ടു.. അമേരിക്കയുടെ എച്ചില്‍ ആണ് ചൈനയുടെ വളര്‍ച്ച .. കമ്മ്യൂക്കാരന്റെ ശൌര്യം പണ്ടെ പോലെ ഫലിക്കില്ല ... ചൈനയിലും ക്യൂബയിലും വ.കൊറിയയിലും കമ്മ്യൂണിസം കുഴിച്ചുമൂടപ്പെടാന്‍ ഇനി വര്‍ഷങ്ങള്‍ മാത്രം ..അപ്പോഴും കാണും അമേരിക്ക അവിടെ ജാജ്ജ്വല്യമാനമായി ... കമ്മ്യൂക്കാരന്റെ മരണവെപ്രാളമാണിവിടെ ചെല കമന്റുകളില്‍ ....

നിസ്സാരന്‍ said...

നാസിസത്തേക്കാളും ഫാസിസത്തേക്കാളും കൂടുതല്‍ കൂട്ടക്കുരുതികള്‍ നടത്തിയത് കമ്മ്യൂണിസമാണ് . ആയിരം ഹിറ്റ്ലര്‍ സമം ഒരു സ്റ്റാലിന്‍ ആണ് . ലോകത്ത് ഏറ്റവും മനുഷ്യക്കുരുതി നടത്തിയ കമ്മ്യൂണിസ്റ്റുകാര്‍ അമേരിക്കയെ കുറ്റം പറയുന്നത് വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെ അപഹാസ്യമാണ് ..

Anonymous said...

എവിടെ ദില്‍ബനടി കിട്ടുമോ
അവിടെല്ലാം വര്‍മ്മമാര്‍ ഓടിയെത്തും

Unknown said...

പതിനേഴാം തീയതി കേരളത്തില്‍ ഒളിമ്പിക് മഹാമഹം ആഘോഷമാണല്ലോ. ഇത്ര കൊല്ലത്തിനിടയ്ക്ക് കേരള സര്‍ക്കാര്‍ ഒളിമ്പിക്ക് ദീപശിഖയ്ക്ക് വേണ്ടി ഈ ടൈപ്പ് പരിപാടി നടത്തിക്കണ്ടിട്ടില്ല. എല്ലാം മുക്കിലും മൂലയിലും ഒളിമ്പിക് സ്പിരിട്ടിന് അഭിവാദ്യവും ടിബറ്റുകാരെ ഞോണ്ടലും ചൈനാ വിരുദ്ധപ്രകടനങ്ങളെ അപലപിക്കലും. ബെസ്റ്റ്. വാറോല ബീജിങ്ങില്‍ നിന്ന് നേരിട്ട് കിട്ടിക്കാണും.

ഓടോ: വോട്ടവകാശം കിട്ടി 6 കൊല്ലത്തിനിടയില്‍ 2 തവണ വോട്ട് ചെയ്യാന്‍ അവസരം കിട്ടിയപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട് ഞാന്‍. I terribly regret that colossal mistake now. Next time they come asking for my vote, I am going to show them the finger.

Anonymous said...

പട്ടാള ക്യാമ്പുകള്‍ക്കുള്ളീലെ സ്കൂളുകളിലും കോളേജുകളിലും ഒക്കെ സുരക്ഷിതമായി പഠിച്ച് ഒരു വിധം വളര്‍ച്ച എത്തിയപ്പോള്‍ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഒക്കെ ചേക്കേറിയവര്‍ക്ക് അറിയില്ല കമ്യൂണിസ്റ്റുകാര്‍ നാടിനു വേണ്ടി ചെയ്തത് എന്തൊക്കെയാണെന്ന്. സ്വന്തം പിതാവിനോടൊ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മാതാവൊ പിതാവോ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അവരോടൊ ചോദിച്ചു നൊക്കുക. അവര്‍ പറഞ്ഞു തരും.

കമ്യൂണിസ്റ്റുകാര്‍ ചെയ്തു കൊടുത്തത് ഇംപോര്‍ട്ടന്റ് സംഗതി അല്ല എന്നു പറയുന്നവരെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധര്‍ പോലും പുച്ഛത്തോടേയേ നോക്കു.

ഇത് വിധേയത്തമല്ല.. നപുംകസകത്വമാണ്.

ദില്‍ബാസുരന്റെ ആ ഒരു വോട്ടു കൊണ്ടാണ് അന്ന് ഇടതു പക്ഷം ജയിച്ചത്..ഇങ്ങനെ ഒന്നും പറയരുത് ഭാവിയില്‍ താങ്കളുടെ വോട്ടില്ലെങ്കില്‍ ഇടതു പക്ഷത്തിന്റെ സ്ഥിതി എന്താവും..

Joker said...

പണത്തിന് വേണ്ടി മാത്രം മറ്റുള്ളവന്റെ നെരെ കുതിര കയറുകയും അതിന് വേണ്ടി അവന്റെ അല്ലെങ്കില്‍ അവളുടെ മാനത്തിനും വിലപറയുകയും വീടും സ്വത്തും കൊള്ളയടിച്ചു കൊണ്ടുപോവുകയും ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളാവാന്‍ എന്നും ആര്‍ക്കും എളുപ്പാമായിരുന്നു.

ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും അതാണ്.അമേരിക്ക ഇറാക്കില്‍ അധിനിവേശം നടത്തുകയും അവിടെയുള്ള ലക്ഷോപലക്ഷം ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്നത് അവിടെയുള്ള എണ്ണ സമ്പത്തില്‍ കണ്ണൂവെച്ച് കൊണ്ടാണ് എന്നുള്ളത് ഒരു പരമ യാഥാര്‍ത്യമാണ്.ഇതിന് ഇവര്‍ പറയുന്ന ന്യായം അവര്‍ അവിടേ “പേരിനെങ്കിലും ജനാധിപത്യം” സ്ഥാപിക്കാന്‍ വേണ്ടിയാണ് എന്നാണ്.ഇതിന് ഓശാന പാടൂന്ന വര്‍മമാരും മറ്റവന്മാരും, മേല്പറഞ്ഞ തന്തയില്ലായ്മയെ എതിര്‍ക്കുന്നത് കൊണ്ടാണ് ഇവരെയൊക്കെ ഹിറ്റലര്‍മാരും ക്രൂര കമ്യൂണിസ്റ്റ്കളും ആയി ചിത്രീകരിക്കുന്നത് എങ്കില്‍ അവരോടൊക്കെ ഇനി എന്ത് പറയാനാണ്.പച്ച വെളിച്ചം പോലെ കാര്യങ്ങള്‍ വ്യക്തമാവുന്നു എങ്കിലും “എന്നെ തല്ലേണ്ടച്ചാ ഞാന്‍ നന്നാവൂല” എന്ന ലൈനാണേങ്കില്‍ ഇവരെഉഒക്കെ പിന്നെ എന്ത് പറയാനാണ്.

ഹേ വര്‍മമാരേ മാന്യ മഹതികളേ ഈ ലോകത്തുള്ള യാങ്കികള്‍ ചെയ്യുന്ന ക്രൂരതകളേ നിങ്ങള്‍ ഒന്ന് എതിര്‍ത്തു പറയൂ പേരിനെങ്കിലും (ചിലപ്പോള്‍ നിങ്ങള്‍ അവരുടെ എച്ചില്‍ തീനികളാവാം).ചൈനക്കാര്‍ തനി ‌‌‌‌----മക്കള്‍ തന്നെ സമ്മതിച്ചു.എന്നാല്‍ എച്ചില്‍ ശ്വാനന്‍ മാര്‍ (പട്ടി എന്ന് വിളിച്ചാല്‍ അതില്‍ അനൌചിത്യം)ആയ യാങ്കി വിധേയത്വം കൊണ്ട് തെറ്റേത് ശരിയ്യേത് എന്ന് തിരിച്ചറിയാന്‍ പറ്റാതായിരിക്കുന്നു.

നിങ്ങള്‍ സമാധാന വാദികള്‍ ആണേങ്കില്‍.നിങ്ങള്‍ ലോകത്തിന്റെ നിലനില്പ് ആഗ്രഹമുണ്ട് എങ്കില്‍ നിങ്ങള്‍ സാമ്രാജ്യത്തത്തെ തള്ളി ക്കളഞ്ഞേ പറ്റൂ അതിനേ എതിര്‍ത്തേ പറ്റൂ.അതിനെ എതിര്‍ക്കുന്നവരെ സ്റ്റാലിനിസ്റ്റുകള്‍ എന്നും മറ്റവന്മാര്‍ എന്ന് ഉം പറയുന്നത്.ചിറി നക്കി പട്ടികള്‍ ആയതു കൊണ്ടാണെന്നേ പറയനൊക്കൂ.

ഇറാക്കില്‍ എന്നു വേണ്ട ലോകത്തെ വിടെഒയൊക്കെ യാങ്കി പട്ടാളമുണ്ടോ അവിടെയൊക്കെ അവര്‍ പെണ്ണിന്റെ മാനത്തിന് വിലപ്രയുന്നു.കൊച്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല.ഇതിനെതിരെ ഒരു വര്‍ഗ്ഗ ബോധമെങ്കിലും വേണ്ടെ പെങ്ങന്‍ മാരെ? അതല്ലെ പെങ്ങളെ മനുഷ്യത്വം അതിനെ കമ്യൂണിസം എന്ന് നിങ്ങള്‍ വിളിക്കുകയാണെങ്കില്‍ അത് ഇവിടെയുള്ള കമ്യൂണിസ്റ്റ് കാര്‍ക്ക് ഒരു ബോണസായിരിക്കും.

ദില്‍ബൂജീ...സംഭവാമി യുഗേ യുഗേ...വാ വിട്ട വാക്കും കൈവിട്ട വാക്കും തിരിച്ചെടുക്കാന്‍ പറ്റാത്തപോലെ ചെയ്തുപോയ വോട്ടും..........

Anonymous said...

ജോക്കര്‍വര്‍മ്മ said...
നാസിസത്തേക്കാളും ഫാസിസത്തേക്കാളും കൂടുതല്‍ കൂട്ടക്കുരുതികള്‍ നടത്തിയത് കമ്മ്യൂണിസമാണ് . ആയിരം ഹിറ്റ്ലര്‍ സമം ഒരു സ്റ്റാലിന്‍ ആണ് . ലോകത്ത് ഏറ്റവും മനുഷ്യക്കുരുതി നടത്തിയ കമ്മ്യൂണിസ്റ്റുകാര്‍ അമേരിക്കയെ കുറ്റം പറയുന്നത് വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെ അപഹാസ്യമാണ് ..

ha ha ha ha ha ha hahahahah ha ha h
ha ha ha ha haha ha ha ha ha ha hahahahah ha ha h
ha ha ha ha ha
ha ha ha ha ha ha hahahahah ha ha h
ha ha ha ha ha
ha ha ha ha ha ha hahahahah ha ha h
ha ha ha ha ha

ചിരിച്ച് ചിരിച്ച് കണ്ണീലും വേള്ളേല്ലാ കുടിക്കാന്‍ പൈപ്പിലും വെള്ളല്ല (കാരണം കമ്യൂണിസ്റ്റ് ഭരണമല്ലേ).എന്നെയങ്ങ് കൊല്ല

“ പഞ്ചപാണ്ഡവര്‍ കട്ടില്‍കാലുപോലെ മൂന്ന് “

നിസ്സാരന്‍ said...

ജോക്കറേ , അനോണീ ... നിങ്ങളൊക്കെ മുസ്ലീം മതമൌലികവാദികളെപ്പോലെയാണ് . കമ്മ്യൂണിസത്തിലും മൌലികവാദികളുണ്ട് . നിങ്ങള്‍ ഒന്ന് മനസ്സിലാക്കണം . അമേരിക്ക ഒരു പൌരാവകാശമുള്ള ജനാധിപത്യരാജ്യമാണ് . അവിടത്തെ ഗവണ്മെന്റ് തെറ്റ് ചെയ്താല്‍ ജനങ്ങള്‍ തന്നെ ചോദ്യം ചെയ്യും . നിങ്ങളുടെ മാതൃരാജ്യമായ ചൈനയിലോ ? മിണ്ടാന്‍ പറ്റുമോ ? സ്റ്റാലിന്‍ നടത്തിയ കൂട്ടക്കൊലകളെപ്പറ്റി ക്രൂഷ്ചേവ് റിപ്പോര്‍ട്ട് ഒന്ന് വായിച്ച് നോക്കണം അനോണികളേ .. നല്ലതേ കാലത്തെ അതിജീവിയ്കൂ ...അതാണ് കമ്മ്യൂണിസം നശിക്കാന്‍ കാരണം . കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ കൂട്ടക്കൊലകളെ വിവരിക്കാന്‍ കഴിയില്ല . അത്രയധികം ബൃഹത്താണത് . നിങ്ങള്‍ക്ക് നുണകള്‍ സുന്ദരമായി പ്രചരിപ്പിക്കാന്‍ അറിയാം . നുണകള്‍ കൊണ്ട് എല്ലാകാലവും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല . സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്പിലും കമ്മ്യൂണിസം തകര്‍ന്നത് കൈയ്യിലിരുപ്പ് കൊണ്ടാണ് . കേരളത്തില്‍ നിങ്ങളുടെ പാര്‍ട്ടിനേതാക്കള്‍ സമ്പാദിച്ചു കൂട്ടുകയാണ് . ജനങ്ങള്‍ എല്ലാക്കാലവും നിങ്ങളെ സഹിക്കില്ല അനോണികളേ ... ചിരിക്കൂ ചിരിച്ചുകൊണ്ടിരിക്കൂ .. അവസാനത്തെ ചിരിയാണിത് അനോണികളേ ...

Joker said...

അനോണികള്‍ വീണ്ടും ചിരിക്കുന്നു...

നിറം പിടിപ്പിച്ച നുണകള്‍ കൊണ്ട് കണ്ടവന്റെ മേലെ കുതിര കയറിയവന്‍ ആരാണ് വര്‍മമാരേ.അന്ധമായ മൌലിക വാദം ഒരു അസുഖം തന്നെയാണ് ,സമ്മതിച്ചു.

ഈ ഭൂമി മലയാളത്തില്‍ ഉള്ള പത്രങ്ങളും മാധ്യമ സംവിധാനങ്ങാളും എല്ലാം നുണകളാണോ പടാച്ചു വിടുന്നത് വര്‍മ്മേ ? അല്ലെങ്കില്‍ ഇതിന്റെയെല്ലാം തലപ്പത്ത് കമ്യൂണിസ്റ്റുകള്‍ ആണോ ? എനിക്കറിയില്ല ഒരു പക്ഷെ ആയിരിക്കും.മനുഷ്യനെ സംസ്കാരത്തെയും സ്വാതന്ത്യത്തെയും കാര്‍ന്നു തിന്നുന്ന മത മൌലികതെയും കൊളോണിയല്‍ സാമ്രാജ്യത്തെയും(അത് കമ്യൂണിസ്റ്റ് ആയാലും)ചെറുത്ത് തോല്പിക്കുന്നത് ആരോഗ്യപരതയോടെയുള്ള ഇടതുപക്ഷ ചിന്താഗതിയാണ് എന്നത് മറക്കാതിരിക്കൂ.വര്‍മേ.......

അധിനിവേശത്തിന്റെ വക്താക്കള്‍ എന്നും സ്വാതന്ത്യത്തിന് എതിരാണ് അത് ആരായാലും.ഇന്നത് അമേരിക്ക ഉള്‍പ്പെടുന്നവരാണ്.പടിഞ്ഞാ‍റിന്റെ കച്ചവടക്കണ്ണുമായി ജീവന് വിലപറയുന്നവര്‍.അതിനെ എതിര്‍ത്തേ പറ്റൂ.ഇടതുപക്ഷ ചിന്താഗതി ഒരു രാജ്യത്തിനോ അല്ലെങ്കില്‍ ഒരു സ്ഥലത്തോ ഉള്ള ഒന്നല്ല അത് സ്വാതന്ര്ത്ര്യം ഇഛിക്കുന്ന മനുഷ്യന്റെ മനസ്സിന്റെ വികാരമാണ്.അത് ഇന്ന് ലോകത്ത് ആകമാനമുണ്ട്.കാല്‍ത്തെ അതിജീവിച്ചത് ഇതു മാത്രമേ ഉള്ളൂ.തകര്‍ന്നു കൊണ്ടിരിക്കുന്ന അമേരിക്കന്‍ സാമ്പത്തിക രംഗം പത്രത്തില്‍ ഒന്നും കാണുന്നില്ലേ വര്‍മ്മേ.അല്ലെങ്കില്‍ അതും കമ്യൂണിസ്റ്റുകളുടെ അല്ലെങ്കില്‍ ചൈനയുടെ കുനിഷ്ടു കൊണ്ടാണോ ?

അനോണികള്‍ വീണ്ടും ചിരിക്കുന്നു.ഇപ്പോള്‍ അര്‍ഥഗര്‍ഭമായ ചിരികള്‍.

:)

Anonymous said...

ഉത്തരം മുട്ടുമ്പോള്‍ മുണ്ട് പൊക്കി കാണിക്കുന്ന ഗോള്‍വാല്‍ക്കര്‍ തന്ത്രം ഇപ്പോഴും മറന്നിട്ടില്ല അല്ലെ വര്‍മ്മമാരെ?

അമേരിക്കക്കാരന്റെ അടിവസ്ത്രം കഴുകല്‍ നിറുത്തി യാഥാര്‍ത്ഥ്യം കാണു പ്രിയ വിരുദ്ധരേ

നിസ്സാരന്‍ said...

അമേരിക്കക്കാരന്റെ അടിവസ്ത്രം കഴുകല്‍ ഹ ഹ ഹ...കമ്മ്യൂണിസ്റ്റുകാരന്റെ ടിപ്പിക്കല്‍ ഭാഷ , ടിപ്പിക്കല്‍ ശൈലി , ടിപ്പിക്കല്‍ അസഹിഷ്ണുത .. ഹ ഹ ഹ ... എന്ത് പറഞ്ഞിട്ടെന്താ .. ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും .. രണ്ടു മൌലികവാദികള്‍ക്കും കുറുക്കെ നില്‍ക്കുന്നത് അമേരിക്ക ..ഹ ഹ ഹ ..

Rajeeve Chelanat said...

ജോക്കര്‍വര്‍മ്മയുടെ കണ്ടുപിടുത്തം ഭേഷായിട്ടുണ്ട്. അപ്പോള്‍ അങ്ങിനെയാ‍ണ് കാര്യം. ആയിരം ഹിറ്റ്ലര്‍ = ഒരു സ്റ്റാലിന്‍. പഠിപ്പു തികയാത്തതിന്റെ ദോഷം. വിചാരധാരയും വീക്ഷണവും നിരന്തരം വായിച്ചുവളരുക. കെ.എം.മാണിയുടെ ഒരു പുസ്തകവും അടുത്തകാലത്ത് ഇറങ്ങിയിട്ടുണ്ട്. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെക്കുറിച്ചുള്ള കേരളകോണ്‍ഗ്രസ്സ്‘മാണിഫെസ്റ്റൊ’. അതും വായിച്ചു വളരുക. പുതിയ സമവാക്യങ്ങള്‍ കിട്ടും.

ദില്‍ബൂ, അടുത്ത വോട്ട് ആര്‍ക്കായിരിക്കുമെന്ന് എളുപ്പത്തില്‍ ഊഹിക്കാവുന്നതേയുള്ളു.

ഇഞ്ചീ, താങ്കളുടെ ഒരു പഴയ കമന്റ് ഓര്‍മ്മവരുന്നു “പേരിന് ഇത്തിരി അമേരിക്കന്‍ വിരോധമൊക്കെ ആവുന്നതില്‍ കുഴപ്പമില്ല’ എന്ന മട്ടിലുള്ള ഒന്ന്. ഇവിടെ, അത് തിരിച്ച് അങ്ങോട്ടും പറയാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് കിട്ടിയിരിക്കുന്നത്. അത് പറയാത്തത്, അമേരിക്കക്കെതിരെയുള്ള നിങ്ങളുടെ നിലപാടുകള്‍ മറ്റു പല പോസ്റ്റുകളില്‍നിന്ന് അറിയാന്‍ സാധിച്ചതുകൊണ്ടാണ്. പക്ഷേ, പാര്‍ട്ടി സെക്രട്ടറിമാരെക്കുറിച്ചും മറ്റുമുള്ള (പറഞ്ഞുപറഞ്ഞു മുഷിഞ്ഞു പഴകിയ) ധാര്‍മ്മികരോഷമൊക്കെ കാണുമ്പോള്‍ പറയാതിരീക്കാനും തോന്നുന്നില്ല. ഔദ്യോഗിക മാര്‍ക്സിസ്റ്റുകളെയും അവരുടെ സംഘടനയെയും, അതിന്റെ പ്രതിലോമപരമായ പല ആശയഗതികളെയും എതിര്‍ക്കാന്‍, വേറെ എത്ര നല്ല വടികള്‍ കിടക്കുന്നുണ്ട് ചുറ്റും. കമ്മ്യൂണിസ്റ്റുകാരിലെ മനുഷ്യരെയും എന്തുകൊണ്ട് കാണാതെ പോകുന്നു, അഥവാ, കണ്ടില്ലെന്ന മട്ടില്‍ കാടടച്ചു വെടിവെക്കുന്നു?

അഭിവാദ്യങ്ങളോടെ,

Anonymous said...

ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും .. രണ്ടു മൌലികവാദികള്‍ക്കും കുറുക്കെ നില്‍ക്കുന്നത് അമേരിക്ക ..ഹ ഹ ഹ ..

ജോക്കര്‍ വര്‍മ്മേ
നാഗപ്പൂരില്‍ നിന്നും നേരിട്ടുള്ള വരവാണല്ലെ.
സുദര്‍ശനന്‍ ചേട്ടന്റെ പാദരേണുക്കള്‍ ചൂടി ധന്യനായ കാക്കി ട്രൌസറുകാര,താങ്കള്‍ അറിയാതെ താങ്കളുടെ ഉള്ളില്‍ കിടക്കുന്ന കാളകൂടസര്‍പ്പം തല ഉയര്‍ത്തുന്നു.

സൂക്ഷിച്ചു കമന്റു അല്ലെങ്കില്‍ ആളുകള്‍ക്ക് തനി സ്വരൂപം മനസ്സിലാകും

നിസ്സാരന്‍ said...

രാജീവന് പറയനുള്ളതെന്തിനാ പാതി അനോണിയായും പാതി ജോക്കറായും പറയുന്നത്? ഞാന്‍ നമിച്ചു ... ലാല്‍ സലാം ....ഇന്‍സാ അള്ളാ ..

jijijk said...

"ഒരു സംശയവുമില്ല. തിബത്തന്‍ ജനതക്കു സ്വയംഭരണാവകാശം കൊടുക്കേണ്ടതുതന്നെയാണ്‌. സ്വന്തം നാട്‌ ഭരിക്കാനും, തനതു സംസ്കാരവും വിശ്വാസവും പുലര്‍ത്താനും, വിദേശകുടിയേറ്റക്കാര്‍ തങ്ങളെ കീഴ്‌പ്പെടുത്തുന്നത്‌ തടയാനും, അവര്‍ക്ക്‌ എല്ലാ അവകാശങ്ങളുമുണ്ട്‌. പക്ഷേ ആ അവകാശങ്ങളൊക്കെ തുര്‍ക്കി, ഇറാഖ്‌, ഇറാന്‍, സിറിയ എന്നിവിടങ്ങളിലെ കുര്‍ദ്ദുകള്‍ക്കുമില്ലേ? മൊറോക്കൊയുടെ ഭരണത്തിലുള്ള പടിഞ്ഞാറന്‍ സഹാറയിലെ തദ്ദേശീയര്‍ക്കും ആ അവകാശമില്ലേ? സ്പെയിനിലെ ബാസ്ക്കുകള്‍ക്കും? ഫ്രാന്‍സിന്റെ തീരങ്ങളില്‍നിന്നുമകലെയുള്ള കോര്‍സിക്കന്‍ ജനതക്കും? പറഞ്ഞുവരുമ്പോള്‍ ലിസ്റ്റ്‌ ഇനിയും നീളും.

എന്തുകൊണ്ടാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏതെങ്കിലുമൊരു സ്വാതന്ത്ര്യപ്രക്ഷോഭത്തെ പിന്തുണക്കുകയും, മറ്റുള്ളവയെ കണ്ടില്ലെന്നുനടിക്കുകയും ചെയ്യുന്നത്‌? കിഴക്കന്‍ കോംഗോയിലെ ആയിരക്കണക്കിന്‌ ആഫ്രിക്കന്‍ ജനതയുടെ ചോരയേക്കാള്‍ ചുമപ്പ്‌ തിബത്തിലെ ബുദ്ധഭിക്ഷുവിന്റെ ചോരക്കുണ്ടാകുന്നതെങ്ങിനെ?"


രാജീവ് ചേലനാട്ട് പതിവുപോലെ ചിന്തോദ്ദീപികമായ ഒരു ബ്ലോഗ് എഴുതിയിരിക്കുന്നു. അതിന്റെ കാതലായ ഒരു ഭാഗമാണു മേലില്‍ ഉദ്ധരിച്ചിരിക്കുന്നതു. ഈ ഭാഗത്തില്‍ മുന്നോട്ടു വയ്ക്കുന്ന തര്‍ക്കങ്ങള്‍ അല്പം ദുര്‍ബലമാണു എന്നു സസ്നേഹം പറയട്ടെ.

തിബത്തില്‍ പ്രതിഷേധം കൊണ്ടു പിടിച്ചു നടക്കുന്നു, അതു കൊണ്ട് കുര്‍ദ്ദുകള്‍ തുടങ്ങി മേല്‍ ഉദ്ധരിച്ച ഭാഗങ്ങളിലെ എല്ലാ അടിച്ചമര്‍ത്തപെട്ട ജനതകളും വാളെടുക്കു. ഇതൊരു തര്‍ക്കപരമായ പ്രമാദമാണു. അതിനെ വേണമെങ്കില്‍ അര്‍ഗുമെന്ററ്റ്ം അഡ് ഒഡിയം എന്നു പറയാം. ഇതൊരു ഉദാരമായ വ്യാഖ്യാനമാണു.

താങ്കള്‍ ഉദ്ദേശിച്ചതു ഒരു പക്ഷേ എന്തുകൊണ്ടു തിബത്തിനെ മാത്രം പൊക്കിപിടിക്കുന്നു. ഇതു ഗൂഡാലോചന സിദ്ധാന്തമല്ലേ? തിബത്തന്മാരുടെ കലാപം കൃത്രിമമാണെന്നും മാദ്ധ്യമങ്ങള്‍ ഊതിപെരുപ്പിക്കുന്നതാണെന്നും അതിനു കാരണം ചൈന ഒരു കമ്മ്യുണിസ്റ്റ് രാജ്യമാണെന്നും മറ്റും ധ്വനിപ്പിക്കുന്ന രീതിയില്‍.
ചൈന കമ്യുണിസ്റ്റല്ലാതെ ആയ കാര്യം മറന്നോ? സ്വന്തം താത്പര്യം അതു ഏത്രയും ക്രൂരമായ രീതിയില്‍ നേടിയെടുക്കുക എന്ന ചൈനകേന്ദ്രിതനയം ആണു സുന്ദരമനോഹരമനോജ്ഞചൈന ഇപ്പോള്‍ പിന്തുടരൂന്നതെന്നു ഖേദ്പൂര്‍വം പറയട്ടെ.

ഒരു രാജ്യത്തിന്റെ പേരു കൂടി ചേര്‍ക്കണമായിരുന്നു കലുഷിതരാജ്യങ്ങളുടെ പട്ടികയില്‍: സുഡാനിലെ ഡര്‍ഫാര്‍.

Inji Pennu said...

കമ്മ്യൂണിസ്റ്റുകാരിലെ മനുഷ്യരെയും എന്തുകൊണ്ട് കാണാതെ പോകുന്നു, അഥവാ, കണ്ടില്ലെന്ന മട്ടില്‍ കാടടച്ചു വെടിവെക്കുന്നു?

രാജീവേ ആരു പറഞ്ഞു കമ്മ്യൂണിസ്റ്റുകാരിലെ മനുഷ്യരെ കാണുന്നില്ല എന്ന്? കേരളത്തില്‍ ജനതയുടെ രാഷ്ട്രീയ ബോധം മാത്രം എടുത്താല്‍ മതിയല്ലോ, കമ്മ്യൂണിസം ഉണ്ടാക്കിയിരുന്ന (പാസ്റ്റ് ടെന്‍സ്) ഗുണങ്ങള്‍ കാണുവാന്‍...പക്ഷെ എന്നും പറഞ്ഞ് ഇപ്പോള്‍ നടക്കുന്ന പോക്രിത്തരമൊക്കെ കമ്മ്യൂണിസം ആണെന്ന് പറഞ്ഞാല്‍ പഴ്യ സഖാക്കന്മാര്‍ വന്ന് ചെപ്പയ്ക്ക് അടിക്കും. വിരലില്‍ എണ്ണാവുന്നവര്‍ പോലുമുണ്ടോ രാജീവേ അവരില്‍ മനുഷ്യര്‍? കൊന്നും കൊലവിളിച്ചും നടത്തുന്ന പോക്രിത്തരത്തിനു പണ്ടത്തെ വിപ്ലവങ്ങളുടെ പ്രതിച്ഛായ കൊടുക്കാന്‍ ശ്രമിക്കണ്ട.

സാമ്രാജ്യത്തെ എതിര്‍ക്കാമെന്നൊക്കെ വലിയ വായില്‍ പറയുന്നവര്‍ കോളേജ് കഴിയുന്നതോട് കൂടി ഈ പറയുന്ന സാമ്രാജ്യങ്ങളിലേക്ക് വിസയ്ക്ക് ക്യൂ നിക്കാണ്. ‘നല്ല നിലയില്‍’ ജീവിക്കാന്‍! ചോരത്തിളപ്പിനു കമ്മ്യൂണിസവും ജീവിക്കാന്‍ ക്യാപറ്റിലിസവും. ബെസ്റ്റ്!

Even the Chinese communists have realised communism should be like a baby walker. When you learn to walk, discard the walker and be on your feet!

ramachandran said...

രാജീവ്

താങ്കളുടെ പോസ്റ്റില്‍ കണ്ട കുറെയേറെ കമന്റുകള്‍ തിബറ്റന്‍ പ്രശ്നം പരിഹരിക്കപ്പെടണം എന്ന ആഗ്രഹത്തേക്കാളുപരി കിട്ടിയ ചാന്‍സിനു കമ്യൂണിസ്റ്റ് വിരുദ്ധപ്രചാര വേല ചെയ്യാനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്, പതിവിനു വിരുദ്ധമായി അതിനെതിരായ പ്രതിരോധവും ഉയര്‍ന്നു വരുന്നുണ്ട്.

മറ്റൊരു തമാശ ചൈന കമ്യൂണിസം എപ്പോഴേ ഉപേക്ഷിച്ചു കഴിഞ്ഞു എന്നു പറയുകയും , അതേ ശ്വാസത്തില്‍ തിബറ്റന്‍ സംഭവവികാസങ്ങളെ കമ്യൂണിസ്റ്റ് ക്രൂരതയുടെ പേരില്‍ കമ്യൂണിസ്റ്റ് ആശയഗതികളെ ആക്രമിക്കാന്‍ ഉപയോഗിക്കുകയുമാണ്.

ഈ പശ്ചാത്തലത്തില്‍ ഒരു ഇടതു പക്ഷ സഹയാത്രികനായ ഞാന്‍ ഇത്രയും കുറിക്കാന്‍ ആഗ്രഹിക്കുന്നു.ശ്രീ കെ പി സുകുമാരന്‍ പറഞ്ഞ പോലെ മനുഷ്യന്റെ ദുരിതങ്ങളെക്കുറിച്ചും ദു:ഖങ്ങളെക്കുറിച്ചും തീഷ്ണമായി ചിന്തിച്ചുകൊണ്ടിരുന്ന യൌവ്വനത്തിലൊന്നുമല്ല ഞാന്‍ കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായത് . പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വൈരുദ്ധ്യാത്മകഭൌതികവാദം വഴികാട്ടിയായതു മൂലവുമല്ല അത്. ലോകത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ചരിത്രം വായിച്ചുമല്ല ഈ അനുഭാവം ഉണ്ടായത് . പക്ഷെ കേന്ദ്ര ഗവണ്മെന്റില്‍ P&T യില്‍ ദിവസക്കൂലിക്കാരനായി പണിയെടുക്കുമ്പോളാണ് ഒരു യാഥാസ്ഥിതിക കമ്യൂണിസ്റ്റ് വിരുദ്ധ കുടുംബത്തില്‍ നിന്നും വന്ന ഞാന്‍ ചെങ്കൊടി എന്താണെന്നു നേരിട്ട് അനുഭവിച്ചറിയുന്നത്. കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക്ക് എക്സ്ചേഞ്ച് കമ്മീഷന്‍ ചെയ്ത അന്നു വൈകുന്നേരം 6.00 മണി വരെ പണിയെടുക്കുകയും 6.00 മണിക്ക് പിരിച്ചുവിടപ്പെടുകയും ചെയ്ത തൊഴിലാളികളോടൊപ്പം ആരാണ് നിന്നത് എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ്കാര്‍ എപ്പോഴും ഒരു 10-15 കൊല്ലം പിറകിലേക്ക് ജനജീവിതത്തെ വലിച്ചുകൊണ്ടു പോകുന്നവരാണ് എന്ന് അവഹേളിക്കപ്പെടുമ്പോഴും എനിക്കവരെ വെറുക്കാനാവാത്തത് അതു കൊണ്ടാണ്.

ഇപ്പോള്‍ എന്തു കമ്യൂണിസം? കമ്യൂണിസമൊക്കെ പണ്ടല്ലാരുന്നോ? ഈ ലൈന്‍ എന്തു മാത്രം ശരിയാണ്? കമ്യൂണിസം ശരിയും കമ്യൂണിസ്റ്റുകാര്‍ കൊള്ളാത്തവരും! സമ്മതിച്ചു. ഈ കമ്യൂണിസം മനുഷ്യസ്നേഹമാണ്, എന്നൊക്കെ പറയുകയല്ലാതെ അത്തരമൊരു വ്യവസ്ഥിതിയുടെ അല്ലെങ്കില്‍ ആശയത്തിന്റെ വ്യാപനത്തിനെന്തെങ്കിലും ചെയ്യേണ്ടതല്ലേ? ശരിയായ പാത കാണിച്ചുകൊടുക്കാന്‍ അവര്‍ക്ക് ബാദ്ധ്യതയില്ലേ? ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ..പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമേ തെറ്റു പറ്റുകയുള്ളു...ഈയിടെ വായിച്ച ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ..

“പ്രകൃതിയോടും ജീവിതത്തോടുമുള്ള മാറിമാറിവരുന്ന സമീപനങ്ങളുടെ ഘടനാപരമായ വ്യത്യസ്തതകള്‍ക്ക് അനുസൃതമായി സ്വയം പുനഃസംഘടിപ്പിക്കുന്നതിലൂടെയാണ് എല്ലാ വിജ്ഞാനശാഖകളും വികസിക്കുന്നത്. ഇങ്ങനെ സ്വന്തം ആദിമൂലതത്വങ്ങളില്‍ മതപരമായ വിശുദ്ധി ശാഠ്യത്തോടെ കടിച്ചുതൂങ്ങാതെ സ്വന്തം മൂലതത്വങ്ങളെ കാലാനുസൃതമായി വികസിപ്പിക്കാനും പരിവര്‍ത്തിപ്പിക്കാനുമുള്ള കഴിവാണ് ശാസ്ത്രീയമെന്ന് കരുതപ്പെടുന്ന ഏതു വിജ്ഞാനത്തിന്റെയും ശാസ്ത്രീയതയ്ക്കുതന്നെ അടിസ്ഥാനം. മനുഷ്യജീവിത യാഥാര്‍ഥ്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ കടന്നു പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഇങ്ങനെ സ്വയം വികസിക്കാനും മാറാനുമുള്ള കഴിവാണ് മാര്‍ക്സിസത്തെ ചരിത്രത്തിന്റെ ശാസ്ത്രവും മാറ്റത്തിന്റെ തത്വശാസ്ത്രവുമാക്കി നിലനിര്‍ത്തുന്നത്.

ഇതു മനസ്സിലാക്കാന്‍ കഴിയാത്തവരാണ് മാര്‍ക്സിസം പത്തൊമ്പതാം നൂറ്റാണ്ടിലെ സവിശേഷ യൂറോപ്യന്‍ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന ഒരു സാമൂഹ്യവിമോചന സിദ്ധാന്തം മാത്രമാണെന്നും ആ സാഹചര്യം മാറിയതോടൊപ്പംതന്നെ അത് അപ്രസക്തമായിക്കഴിഞ്ഞുവെന്നും വാദിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം മാര്‍ക്സിസം കാള്‍മാര്‍ക്സ് എന്ന പ്രതിഭാശാലിയായ ഒരു ജര്‍മന്‍ പണ്ഡിതന്റെയോ മനുഷ്യസ്നേഹിയുടെയോ തലയില്‍ ഉദിച്ച ഒരു വെളിപാടുമാത്രമാണ്. മാര്‍ക്സിസത്തിന് കാലാനുസൃതമായ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി മനുഷ്യോപയോഗപ്രദമാക്കി വികസിപ്പിക്കണമെന്ന് വാദിക്കുന്ന എല്ലാ ലിബറല്‍ സോഷ്യല്‍ ഡെമോക്രാറ്റുകളും മാര്‍ക്സിസത്തോടുള്ള മേല്‍പ്പറഞ്ഞ സമീപനത്തില്‍ പങ്കുചേരുന്നവരാണ്. പുതിയ പുതിയ വ്യാഖ്യാനങ്ങളിലൂടെ നിലനിര്‍ത്തപ്പെടുന്നത് മതസിദ്ധാന്തങ്ങളാണ്. മാര്‍ക്സിസം മാര്‍ക്സിന്റെ തലയില്‍ ഉദിച്ച വ്യാഖ്യാനസാധ്യതകളുള്ള അത്തരമൊരു ദിവ്യ വെളിപാടായിരുന്നില്ല. ........

മാറുകയും വികസിക്കുകയുംചെയ്യുന്ന ഏതൊരു തുറന്ന വ്യവസ്ഥയ്ക്കുമെന്നപോലെ മാര്‍ക്സിസത്തിനും ചരിത്രത്തില്‍ പരീക്ഷണങ്ങളിലൂടെ മാത്രമേ മുന്നേറാന്‍ കഴിയൂ. ഏതു ശാസ്ത്രത്തിന്റെയും സര്‍ഗാത്മകമായ മുന്നേറ്റം മുന്‍ മാതൃകകളെ ആശ്രയിച്ചല്ല സംഭവിക്കുന്നത്. മാര്‍ക്സിസവും മുന്‍ മാതൃകകളില്ലാത്ത പുതിയ സമൂഹസൃഷ്ടിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ട്, ചങ്ങലകളില്ലാത്ത ഒരു ലോകത്തിന്റെ സൃഷ്ടിക്കുവേണ്ടി മാര്‍ക്സിസം നടത്തിയ ഒരു മഹാപരീക്ഷണത്തിന്റെ യുഗമായിരുന്നു. മറ്റേതൊരു പരീക്ഷണത്തിലുമെന്നപോലെ പ്രയോഗത്തിന്റെയും സിദ്ധാന്തത്തിന്റെയും തലത്തിലുള്ള പല പരിമിതികളോടും പ്രതിസന്ധികളോടും ഏറ്റുമുട്ടിക്കൊണ്ടാണ് മാര്‍ക്സിസം പുതിയ ലോകസൃഷ്ടിക്കുവേണ്ടിയുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടത്. അതുകൊണ്ടുതന്നെ പരാജയങ്ങളെ പിന്നിട്ടുകൊണ്ടുമാത്രമേ ആ പരീക്ഷണത്തിനു മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നുള്ളൂ. പരാജയത്തെ മുന്‍കൂര്‍ ഒഴിവാക്കുന്ന ഒരു പരീക്ഷണവും പരീക്ഷണമല്ല. അപ്പോള്‍ അത് വിജയത്തെത്തന്നെ ഒഴിവാക്കുന്ന അപായരഹിതമായ പഴയ മാതൃകകളുടെ യാന്ത്രികമായ ആവര്‍ത്തനം മാത്രമായിത്തീരുന്നു.

എന്നാല്‍ പുതിയ ലോകസൃഷ്ടിക്കുവേണ്ടി മാര്‍ക്സിസം നടത്തിയ പരീക്ഷണങ്ങള്‍ക്കേറ്റ തിരിച്ചടികള്‍മാത്രം ഉയര്‍ത്തിക്കാട്ടി മാര്‍ക്സിസംതന്നെ കാലഹരണപ്പെട്ടുകഴിഞ്ഞു എന്നൊരു വാദം ഇന്ന് ശക്തിയായി ഉയര്‍ന്നുവന്നിരിക്കുന്നു. അതിലൂടെ നശിപ്പിക്കപ്പെടുന്നത്, ഈ ഭൂമിയില്‍ത്തന്നെ ചൂഷണവും അടിച്ചമര്‍ത്തലുമില്ലാത്ത ഒരു ബദല്‍ലോകം സാധ്യമാണെന്ന മനുഷ്യസമൂഹത്തിന്റെ ജീവിതശുഭപ്രതീക്ഷയുടെ യുക്തികള്‍തന്നെയാണ്. അതിലൂടെ ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അടിച്ചമര്‍ത്തലിനും പ്രാന്തീകരണത്തിനും എതിരെ പൊരുതാനുള്ള മനുഷ്യവംശത്തിന്റെ ഇച്ഛാശക്തിയുടെ ആധാരങ്ങള്‍തന്നെയാണ്. ചുരുക്കത്തില്‍ ആ വാദമുഖങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് ഭൂമിയിലെ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിന്റെ അര്‍ഥത്തെത്തന്നെയാണ്. അവര്‍ പറയുംപോലെ മുതലാളിത്തത്തിന്റേതാണ് അന്തിമവിജയമെങ്കില്‍ അതിനര്‍ഥം മനുഷ്യന്റെ വില കമ്പോളം തീരുമാനിക്കുന്ന, അതുകൊണ്ടുതന്നെ അടിമത്തത്തെ ആഴത്തില്‍ വഹിക്കുന്ന ഒരു വ്യവസ്ഥ, പരസ്പരം ചോരകുടിക്കാന്‍ പ്രേരിപ്പിക്കുന്ന, അതുകൊണ്ടുന്നെ പരസ്പരസ്നേഹം അസാധ്യമാക്കുന്ന ഒരു വ്യവസ്ഥ എല്ലാ പ്രതീക്ഷകള്‍ക്കുമൊടുവില്‍ ഒരു ദുരന്തനാടകത്തിന്റെ അന്ത്യത്തിലെത്തുന്നതുപോലെ അരങ്ങു വാഴും എന്നാണ്. അങ്ങനെ നിര്‍വീര്യമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതശക്തികളുടെ നിരാലംബതയെ ലക്ഷ്യംവച്ചുകൊണ്ടാണ് പഴയതും പുതിയതുമായ പല വിമോചനമിഥ്യകളും തീവ്രവും മിതവുമായ വാദങ്ങളുടെ രൂപത്തില്‍ ഇന്ന് ഉയരത്തില്‍പറക്കാന്‍ തുടങ്ങുന്നത്. ഇങ്ങനെയൊരവസ്ഥ മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം മാര്‍ക്സിസത്തിന്റെ സാധ്യതകള്‍ക്കുള്ള പ്രസക്തി പണ്ടെന്നത്തേക്കാളും വമ്പിച്ചതാക്കിയിരിക്കുന്നു.

ഇതിന്റെ പൂര്‍ണ്ണരൂപം http://workersforum.blogspot.com/2008/03/blog-post_05.html എന്ന ലിങ്കില്‍ വായിച്ചിരുന്നു

എന്റെ ഏതെങ്കിലും കമന്റിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

Anonymous said...

മിസ്റ്റ്ര്.രാമചന്ദ്രന്‍
ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
സമ്പത്തിന്റേയും സമിര്‍ദ്ധിയുടേയും തൂവല്‍ മെത്തയിലേയ്ക്ക് വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു വീണ ഒരു തലമുറയുടെ വിടുവായന്‍ ജല്‍പ്പനങ്ങളായി കണ്ടാല്‍ മതി ഇതിനെ ഒക്കെ. ഇവര്‍ക്കൊക്കെ വളരെ കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ട്.ഇവരെ നയിക്കാനും സഹായിക്കാനും ഒക്കെ വേറെ ആളുകള്‍ ഉണ്ട്. ഹിറ്റ്ലറുടെ ഗെസ്റ്റപ്പോകളേ പോലെ നുണ പ്രചാരണം നടത്താന്‍ ഇവരെ ഇറക്കി വിട്ടിരിക്കുകയാണ്.

തൊഴിലാളി സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന കാലത്തെ പറ്റിയോ,മുറ്റത്ത് കുഴി കുഴിച്ച് അതില്‍ കഞ്ഞി വിളമ്പി കൊടുത്തിരുന്ന കാലത്തെ കുറിച്ചൊ,ഇടങ്ങഴി നെല്ലിനായി ജന്മിയുടെ അടിമ വേല ചെയ്ത കാലത്തെ കുറിച്ചൊ ഒന്നും ഇവരോട് പറഞ്ഞിട്ട് കാര്യമില്ല. അത് പറഞ്ഞാല്‍,കമ്യൂണിസ്റ്റുകാര്‍ ചെയ്തില്ലായിരുന്നേല്‍ വേറെ ആരെങ്കിലും സമരം ചെയ്ത് ഈ അവകാശങ്ങള്‍ ഒക്കെ നേടി തന്നെനെ അതു കൊണ്ട് കമ്യൂണിസ്റ്റുകാര്‍ ചെയ്തത് വലിയ മഹത് കാര്യമൊന്നുമല്ല എന്ന് പറഞ്ഞു നടക്കുന്ന നന്ദികെട്ട ഒരു വര്‍ഗ്ഗത്തേയാണ് നാം കാണുന്നത്.ഇവരുടെ ഒക്കെ അപ്പൂപ്പനേയും അമ്മൂമ്മയേയും ജന്മിയുടെ കിങ്കരന്മാര്‍ പിടിച്ചു കൊണ്ട് പോകുമ്പോള്‍ അത് തടഞ്ഞ കമ്യൂണിസ്റ്റുകാര്‍ അതു ചെയ്തില്ലയിരുന്നെങ്കില്‍,അമേരിക്കയില്‍ നിന്ന് എബ്രഹാം ലിങ്കന്‍ വന്നു തടയുമായിരുന്നു എന്ന് വിശ്വസിക്കുന്ന് വിഡ്ഡിക്കൂട്ടം.

സമയം കളയണ്ട മാഷെ,ഇവരോട് ഉത്തരം പറയാന്‍ നില്‍ക്കുന്ന നേരം ഉപകാരപ്രദമായ വേറെ വല്ല ജൊലിയും ചെയ്യു

ചന്ത്രക്കാറന്‍ said...
This comment has been removed by the author.
ചന്ത്രക്കാറന്‍ said...
This comment has been removed by the author.
ചന്ത്രക്കാറന്‍ said...

ഇപ്പോഴേ ഇതൊക്കെ കണ്ടുള്ളൂ, ഒന്നും ആലോചിച്ചുറപ്പിച്ച്‌ എഴുതാനുള്ള അവസ്ഥ ഇപ്പോഴുമില്ല. എന്നാലും ഒരു ഓഫ്‌ ടോപ്പിക്കെങ്കിലും അടിക്കാതെ പോകാന്‍ തോന്നുന്നില്ല. അതിനാല്‍ ഒറ്റച്ചോദ്യം-

കേരളത്തില്‍ ഭൂപരിഷ്കരണം എന്നൊന്ന് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇവിടെക്കണ്ട കമ്യൂണിസ്റ്റ്‌-ചൈന വിരുദ്ധ കമന്റുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പത്തിലൊന്നെങ്കിലും വരുമായിരുന്നോ?

Anonymous said...

ദാ തുടങ്ങുന്നു നൊസ്റ്റാള്‍ജിയക്കാരുടെ ഘോഷയാത്ര.. കമ്യൂണിസ്റ്റുകള്‍ പണ്ട് ഒലത്തി.. കമ്യൂണിസ്റ്റുകള്‍ പണ്ട് കറിവച്ചു..കമ്യൂണിസ്റ്റുകള്‍ പണ്ട് വറുത്തു...

ഇപ്പോള്‍ സകലരുടെയും വിശപ്പുമാറുമല്ലോ..

ചന്ത്രക്കാറന്‍ said...

അതില്‍ നൊസ്റ്റാള്‍ജിയയേ ഇല്ലായിരുന്നില്ലല്ലോ അജ്ഞാതാ. ഇത്തിരി വകതിരിവ്‌ എവിടെനിന്നെങ്കിലും കടം വാങ്ങി ഒന്നുകൂടി വായിച്ചുനോക്കൂ. ഇത്രയും തിരക്കുകൂട്ടണ്ട, മെല്ലെ മതിയാകും...!

Anonymous said...

ചരിത്രബോധവും നൊസ്റ്റാള്‍ജിയയും വേറെവേറെ ആണെന്ന് ആരെങ്കിലും അജ്ഞാതനു പറഞ്ഞുകൊടുക്കൂ.

ചന്ത്രക്കാറന്‍ said...

ചരിത്രത്തിലെ ഇരകള്‍ക്കും പോരാളികള്‍ക്കുമെന്നപോലെ വേട്ടക്കാര്‍ക്കുമുണ്ട്‌ പിന്‍തുടര്‍ച്ചക്കാര്‍. സി.പി.യുടെ ഇടിയന്‍ പോലീസുകാര്‍ക്കും, പഴയ മാടമ്പിമാര്‍ക്കും ഒറ്റുകാര്‍ക്കും (ഇതൊന്നും പോരാഞ്ഞിട്ട്‌, ഭൂപരിഷ്കരണം തൊഴിലെടുത്തുജീവിക്കാന്‍ നിര്‍ബന്ധിതരാക്കിയവര്‍ വേറെയും!) എല്ലാമുണ്ടായിരിക്കും പിന്‍തുടര്‍ച്ചകള്‍.അവര്‍ പല രൂപത്തിലും ഭാവത്തിലും പൊതുഇടങ്ങളില്‍ സര്‍വ്വസമ്മതരായും സ്വകാര്യസന്ദര്‍ഭങ്ങളില്‍ വിഷംതുപ്പിക്കൊണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. ഇരകളോടുള്ള പുച്ഛവും നിന്ദയും പരിഹാസവും തലമുറകളിലേക്ക്‌ നിരന്തരമായി അവര്‍ പകര്‍ത്തിക്കൊണ്ടേയിരിക്കും. കുമ്പസാരത്തിന്റെയും മാനസാന്തരത്തിന്റെയും പഴുതുകളിലൂടെ അവരെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാത്തതാണ്‌. ബ്ലോഗിലെ വലതുപക്ഷം മഹാഭൂരിപക്ഷവും മേല്‍പ്പറഞ്ഞ ഏതെങ്കിലും വിഭാഗത്തില്‍പ്പെടുന്നതാണെന്ന് എനിക്കുറപ്പിച്ചുപറയാന്‍ കഴിയും.


ഇരയുടെ കൂടെനില്‍കുക എന്നതിനോളമോ അതിലേറെയുമോ പ്രധാനപ്പെട്ടതാണ്‌ കുറ്റവാളിയെ വെളിപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുക എന്നതും കുറ്റകൃത്യത്തിന്റെ അടിസ്ഥാനകാരണങ്ങളെ ഇല്ലാതാക്കുക എന്നതും - ആദ്യത്തേത്‌ മദര്‍ തെരേസയ്ക്കോ സ്വാമി സുനില്‍ദാസിനോ (ഏതാണാവോ ഈ പുതിയ അവതാരം, കുറച്ചായി പത്രത്തിലൊക്കെ കാണുന്നു!) ചെയ്യാവുന്നതേയുള്ളൂ (വേദങ്ങളിലതിന്‌ ചാരിറ്റിയെന്നു പേര്‍! ഇലക്റ്റോണിക്‌ സര്‍ക്യൂട്ടികളില്‍ നടത്തുന്ന പോസിറ്റിവ്‌ ഫീഡ്ബാക്‌ പോലെ ഗെയിന്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരു തരികിട). രണ്ടാമത്തെയും മൂന്നാമത്തെയും പരിപാടികള്‍ക്ക്‌ ദീര്‍ഘവീക്ഷണവും ആത്മാര്‍ഥതയും ആശയപരമായ അടിത്തറയും ആവശ്യമാണ്‌. എല്ലാറ്റിനുമുപരി നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്കെതിരെ നില്‍ക്കാനുള്ള ധൈര്യവും.


ഇരകളുടെ പിന്‍മുറക്കാര്‍ ഇരകള്‍ക്കുവേണ്ടിയും വേട്ടയാടപ്പെട്ടവന്റെ പിന്മുറക്കാര്‍ വേട്ടയാടപ്പെട്ടവര്‍ക്കുവേണ്ടിയും സംസാരിച്ചുകൊണ്ടിരിക്കുകയെന്നത്‌ ചരിത്രം മനുഷ്യനു വിധിച്ചതാണെന്നുതോന്നുന്നു

ചന്ത്രക്കാറന്‍ said...

"ഇരകളുടെ പിന്‍മുറക്കാര്‍ ഇരകള്‍ക്കുവേണ്ടിയും വേട്ടയാടപ്പെട്ടവന്റെ പിന്മുറക്കാര്‍ വേട്ടയാടപ്പെട്ടവര്‍ക്കുവേണ്ടിയും"

എന്നെഴുതിയത്‌

"ഇരകളുടെ പിന്‍മുറക്കാര്‍ ഇരകള്‍ക്കുവേണ്ടിയും വേട്ടക്കാരുടെ പിന്മുറക്കാര്‍ വേട്ടക്കാര്‍ക്കുവേണ്ടിയും"

എന്ന് തിരുത്തിവായിക്കാനപേക്ഷ

nalan::നളന്‍ said...

ഒരോഫടിച്ചിട്ട് പിന്നീട് വരാം.

കമ്യൂണിസ്റ്റ്കാരെന്നു കേള്‍ക്കുമ്പോള്‍ കലിതുള്ളി ഓടിയെത്തുന്നവരെക്കാണുമ്പോഴാണു, ഇവന്മാര്‍ക്കിത്ര കലിതുള്ളണമെങ്കില്‍ കമ്യൂണിസ്റ്റുകാരെന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടാവണം എന്ന്.

വന്ന് വന്ന് ഒരു കമ്യൂണിസ്റ്റ് വിരോധിയാവാനും സമ്മതിക്കില്ല എന്നു വച്ചാല്‍ കഷ്ടമാണേ.

Suraj said...

പ്രിയ രാജീവ് ജീ,

മികച്ച ഒരു പോസ്റ്റിനു ആശംസകള്‍. ( പോസ്റ്റ് ടിബറ്റിനെക്കുറിച്ചുതന്നെയല്ലേ ? അല്ല, കമന്റുകളില്‍ ടിബറ്റിനെക്കുറിച്ചു മാത്രം ഒന്നും കാണുന്നില്ല! ;)

വിഘടനവാദവും പ്രാദേശിക സ്വാതന്ത്ര്യ മോഹവും തമ്മില്‍ ഇഴപിരിക്കാനുള്ള നയതന്ത്ര ടെക്നോളജി എവിടെ കിട്ടും ? കാഷ്മീര്‍ മുതല്‍ ബാസ്കും വെസ്റ്റ് സഹാറയും വരെ... എന്തിന്, സ്വതന്ത്ര തമിഴ്നാട്/ദ്രാവിഡ രാജ്യത്തിനു വേണ്ടി തീകൊളുത്തിമരിച്ചവര്‍ നമ്മുടെ അയല്പക്കത്തു തന്നെയുണ്ടല്ലോ.

തിബറ്റിന്റെ കാര്യത്തില്‍ ചില സംശയങ്ങള്‍ക്ക് കൂടി നിവൃത്തി കിട്ടണം:

1. സ്വതന്ത്ര ടിബറ്റ് എന്നത് ഒരു ജനതയുടെ ആവശ്യമാണോ ? സ്വാതന്ത്ര്യമല്ല, സ്വയം ഭരണാവകാശം മതിയെന്ന് ലാമ ലോകത്തോട് പറഞ്ഞിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ.

2. സ്വാതന്ത്ര്യം/സ്വയംഭരണാവകാശം എന്നീ ആവശ്യങ്ങള്‍ 1949 - 51 കളിലെ ചൈനീസ് 'അധിനിവേശ'ത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഉയരുന്നത്. ചരിത്രപരമായി നോക്കിയാല്‍ ടിബറ്റ് ചൈനയുടെ വെറും കോളനിയല്ല, integral ഭാഗം തന്നെയായിരുന്നുവെന്നും കാണുന്നു. അപ്പോള്‍ അവകാശവാദങ്ങള്‍ ഏത് ചരിത്രബിന്ദുവില്‍ നിന്നും തുടങ്ങണം ?

3. ബുദ്ധമതത്തിന്റെ പ്രശാന്ത ലോകം എന്ന പൊതു ധാരണയ്ക്കു വിരുദ്ധമായി കടുത്ത ഫൂഡല്‍ വ്യവസ്ഥിതികളും അടിമവേലയും മനുഷ്യാവകാശ ധ്വംസനങ്ങളും പൌരോഹിത്യ സര്‍വാധിപത്യവും പൂണ്ടുവിളയാടിയിരുന്ന ഭൂവിഭാഗമായിരുന്നു ടിബറ്റ് എന്നതിനു ചരിത്ര രേഖകളുണ്ട്. ഇന്ത്യയിലെ വര്‍ണ്ണാശ്രമ ശൈലിയിലുള്ള സാമൂഹിക ശ്രേണികളെ ടിബറ്റന്‍ ബൌദ്ധ പുരോഹിതവര്‍ഗ്ഗം ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നും കാണുന്നു.(തിബറ്റന്‍ ജന്മികള്‍ പീഡനത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും രീതികളുടെയും പ്രദര്‍ശനം കണ്ടതിന്റെ വിവരണമുണ്ട് അന്നാ സ്ട്രോംഗിന്റെ Tibetan Interviews എന്ന പുസ്തകത്തില്‍). കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ടിബറ്റില്‍ തങ്ങള്‍ നടത്തിയത് അധിനിവേശമല്ല, അടിമവേല, കുടിയാന്മ, മതാധിപത്യം എന്നിവ നിര്‍ത്തലാക്കുക വഴി ജനമോചനമാണ് നടപ്പില്‍ വരുത്തിയതെന്ന് ചൈന അവകാശപ്പെടുന്നു. വസ്തുനിഷ്ഠമായ ഒരുത്തരം ഇതിന് ആര്‍ക്കെങ്കിലും ഉണ്ടോ ?

4. 1950-കളിലെ അധിനിവേശത്തിലും പിന്നീടുള്ള ഭരണത്തിലും ഉണ്ടായ മരണങ്ങളുടെയും അഭയാര്‍ത്ഥികളായവരുടെയും എണ്ണത്തെ സംബന്ധിച്ച് കണ്‍ഫ്യൂഷനുകള്‍ ധാരാളം. ചൈനീസ് സര്‍ക്കാരും ടിബറ്റന്‍ അഭ്യാര്‍ത്ഥികളും വിരുദ്ധപ്രചാരണങ്ങളില്‍ ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു ! ഇരുകൂട്ടരും വന്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വരെ മുറപോലെ പടച്ചുവിടുന്നുമുണ്ട്.

5. ടിബറ്റിനു വേണ്ടി കുറേനാളായി വാര്‍ഷികചടങ്ങെന്നപോലെ കണ്ണീര്‍ പൊഴിക്കുന്ന രാജ്യങ്ങളൊന്നും തന്നെ അതിനെ ചൈനയില്‍ നിന്നും വേറിട്ട ഒരു രാജ്യമായി കണ്ടിട്ടേയില്ല എന്നതാണ് രസകരമായ കാര്യം.ചരിത്രപരമായി ടിബറ്റ് ചൈനാ സാമ്രാജ്യത്തിനുന്റെ ഭാഗമായിരുന്നതുകൊണ്ടാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു. 1913 മുതല്‍ ചൈനാ അധിനിവേശം വരെയുള്ള കാലഘട്ടത്തില്‍ ടിബറ്റ് ഒരു സ്വതന്ഥ്ര രാഷ്ട്രമെന്നതു പോലെ പ്രവര്‍ത്തിച്ചിരുന്നു എന്ന് ICJ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. അപരിഹൃത ടിബറ്റ് പ്രശ്നം എല്ലാക്കാലത്തും ഒരു രാഷ്ട്രീയ ആയുധമാക്കുക എന്ന ഉദ്ദേശ്യം ഈ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കലുകള്‍ക്ക് പിന്നിലുണ്ടോ ?

6. ലോകരാഷ്ട്രങ്ങളുടെ ഐക്യത്തെയും സൌഹൃദത്തെയും ആഘോഷിക്കുന്ന ഒളിമ്പിക്സിന്റേതു പോലുള്ള ഒരു പ്ലാറ്റ്ഫോമില്‍ ദീപശിഖയ്ക്കു നേരെ ആക്രമകാരികളാകുന്നത് എന്തു പ്രയോജനം ഉണ്ടാക്കും ? ജനശ്രദ്ധയാണുദ്ദേശ്യമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് ഒളിമ്പിക്സ് നടക്കുമ്പോള്‍ ആ പ്രദേശങ്ങളിലെ വിഘടന/സ്വാതന്ത്ര്യവാദികള്‍ ഈ സമരരീതി പ്രയോഗിച്ചിട്ടുണ്ടോ ? (ബുദ്ധന്റെ അനുയായികള്‍ 'അഹിംസ' നടപ്പാക്കുന്ന കുറേ വിഡിയോ ദൃശ്യങ്ങള്‍ ഇവിടെയൊക്കെ കറങ്ങി നടക്കുന്നു)

7. ടിബറ്റന്‍ ജനത്തിനിടയില്‍ ഒരു ഹിതപരിശോധന നടത്താന്‍ ചൈന തയാറാവേണ്ടതല്ലേ ? (കാശ്മീര്‍ ജനത്തിനിടയിലും ഇതുവേണം എന്നാണ് എനിക്കു തോന്നുന്നത്.)

8. മാധ്യമങ്ങള്‍ ഈ വിഷയം ഏകപക്ഷീയമായ ‘ചുവപ്പ് വിരോധക്കണ്ണട’യിലൂടെയാണ് കാണുന്നത് എന്നത് പല വിഷയത്തിലെയും അവരുടെ ചാഞ്ചാടുന്ന നിലപാടുകളില്‍ നിന്നും വ്യക്തമാണ്. ഏറ്റവും ഒടുവില്‍ ലാമ ചൈനയ്ക്ക് അന്തസായി ഒളിമ്പിക്സ് നടത്താനുള്ള അവകാശമുണ്ട് എന്നും തങ്ങള്‍ക്ക് സ്വാതന്ത്ര്യമല്ല സ്വയം ഭരണമാണ് വേണ്ടതെന്നും പറഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത/വ്യാഖ്യാനിച്ച രീതികളില്‍ ഈ ‘അജണ്ട’ വ്യക്തം. എന്നാല്‍ മാധ്യമങ്ങളും അവയെ നിയന്ത്രിക്കുന്നുവെന്നാരോപിക്കപ്പെടുന്ന സാമ്രാജ്യത്വവും ഭയക്കുന്നത് കമ്മ്യൂണിസത്തെയോ അതോ നവമുതലാളി സഖാക്കള്‍ വാഴുന്ന ചൈനീസ് സാമ്പത്തിക സാമ്രാജ്യത്തെയോ ?

ഓ.ടോ :
ടിബറ്റിനു പിന്തുണ പ്രഖ്യാപിച്ച് ചില ‘കായിക താരങ്ങള്‍’ ദീപശിഖാ റാലിയില്‍ നിന്നും പിന്തിരിഞ്ഞതു കണ്ടപ്പോള്‍ ചിരി നിര്‍ത്താനായില്ല. ദീപശിഖയില്‍ നൈക്കിയുടേയോ റീബോക്കിന്റെയോ കോളയുടെയോ ജിലറ്റിന്റെയോ എന്തിന് ഫ്രെഞ്ചി ജട്ടിയുടേയൊ പരസ്യം ഒട്ടിച്ചിരുന്നെങ്കില്‍ അത് ചുമന്ന്കൊണ്ട് ഓടാന്‍ എത്ര തെണ്ടുല്‍ക്കര്‍മാര്‍ അഹമഹമിഹയാ വന്നേനെ എന്നോര്‍ത്തിട്ട് വയറ് കലങ്ങുന്നു.

jinsbond007 said...

ഒരു ഓഫടിച്ചിട്ടു പോകട്ടെ, ടെന്‍ഡുല്‍ക്കര്‍ എന്നാണ് തിബത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്? എനിക്ക് മനസ്സിലായിടത്തോളം, പണം കായ്ക്കുന്ന IPL മിസ്സ് ചെയ്തേണ്ട എന്നു കരുതിയാണ് മൂപ്പര്‍ ഓടാന്‍ പോവാഞ്ഞത്.

സ്വന്തം പ്രവിശ്യാ പ്രശ്നങ്ങളും അതിര്‍ത്തിപ്രശ്നങ്ങളും ഒക്കെയുള്ള നമ്മളെന്തിനാ തിബത്തിന്റെയും ചൈനയുടെയും കാര്യത്തിലിടപെടാന്‍ പോണേ? ഒരേയൊരു കാര്യം ചൈനയിടയ്ക്കൊന്നു തോറ്റാല്‍ നമുക്കും സുഖിക്കും എന്നല്ലെ? പിന്നെ നല്ലൊരു വിദേശകാര്യമന്ത്രിയില്ലാത്തതിന്റെ കുഴപ്പവും.

ചന്ത്രക്കാരന്‍ പറഞ്ഞതു നല്ല രസമുണ്ട്. എന്റെ മുന്‍തലമുറയില്‍ ഉണ്ടാവുമായിരിക്കും ഭൂപരിഷ്കരണം കാരണം കമ്യൂണിസ്റ്റ് വിരോധികളായവര്‍.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല പോസ്റ്റ്, രാജീവ്. ഞാന്‍ ആദ്യമായാണു ഇവിടെ വരുന്നത്...
കമ്മ്യൂണിസ്റ്റുകളുടെ “നൊസ്റ്റാള്‍ജിയയെ” പുച്ഛിക്കുന്നവരോട് ഒരു വാക്ക്...
നല്ല ഒരു പാട് കാര്യങള്‍ ചെയ്താല്‍ മാത്രമെ അതിനെ കുറിച്ചോറ്ത്ത് നൊസ്റ്റാള്‍ജിക് ആവാന്‍ പറ്റൂ,...
കമ്മ്യൂണിസത്തെ പിന്താങാന്‍ ചരിത്രം ക്വോട്ട് ചെയ്യുംബൊ മാത്രം “‘നൊസ്റ്റാള്‍ജിയയും” , പഴി പറയാന്‍ വേണ്ടി ചരിത്രം ക്വോട്ട് ചെയ്യുമ്പൊ “റെലെവന്റ് ടോപ്പികും“ ആവുന്നതെങനെ?

Rajeeve Chelanat said...

രാമചന്ദ്രന്റെയും ചന്ത്രക്കാരന്റെയും അഭിപ്രായങ്ങളില്‍ കഴമ്പുള്ളതായി തോന്നിയത്, എന്റെ വരട്ടു കമ്മ്യൂണിസത്തിന്റെ ഹാങ്കോവറുകൊണ്ടാണെന്നു തോന്നുന്നു. ശരിയാണ് രാമചന്ദ്രന്‍‍, ചൈന കമമ്മ്യൂണിസം കയ്യൊഴിഞ്ഞു എന്നു പറയുന്ന അതേ ശ്വാസത്തില്‍ തന്നെയാണ് തിബത്തിന്റെ സ്വാതന്ത്ര്യമോഹങ്ങളെ കമ്മ്യൂണിസ്റ്റു ചൈന അടിച്ചമര്‍ത്തുന്നു എന്ന നിലവിളി ഉയരുന്നത്.

മാത്രവുമല്ല, തിബത്തിന്റെ പ്രശ്നത്തില്‍ മാദ്ധ്യമങ്ങള്‍ എടുത്ത നിലപാടിനെ, വിഷയം അതായിരുന്നിട്ടുകൂടി, അല്പം ചിലരൊഴിച്ച്, ആരും സ്പര്‍ശിച്ചുകണ്ടില്ല.

സൂരജ്, പ്രസക്തമായ ചോദ്യങ്ങള്‍ തന്നെയാണ് പതിവുപോലെ താങ്കള്‍ ഉന്നയിച്ചിരിക്കുന്നത്. വിഘടനവാദത്തെയും സ്വയംഭരണാവകാശ/സ്വാതന്ത്ര്യമോഹങ്ങളെ ഇഴപിരിക്കാനുള്ള യൂറിയുടെ ടെക്നോളജിയും അത്രകണ്ട് ശരിയാണോ എന്ന് സംശയമുണ്ട്. റഫറണ്ടം തന്നെയാണ്, ഇത്തരത്തിലുള്ള പ്രശ്നങ്ങളില്‍ ഉപയോഗിക്കേണ്ടത്. കാശ്മീര്‍ പ്രശ്നത്തിലും അത് ഉപയോഗിക്കേണ്ടതാണ്. (അത്ഭുതമെന്നു പറയട്ടെ, എന്റെ ആ സൂചനക്കു നേരെ നല്ലൊരു അടി ഞാന്‍ പ്രതീക്ഷിച്ചിരുന്നു, അതുണ്ടായില്ല).

തിബത്തിലെ ഫ്യൂഡല്‍ വ്യവസ്ഥിതിയെക്കുറിച്ചും, അവിടെ നിലനിന്നിരുന്ന അടിമസമ്പ്രദായങ്ങളെക്കുറിച്ചുമൊക്കെ ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ട്.(Tibetan Interviews)വായിക്കാന്‍ കഴിഞ്ഞിട്ടില്ല്ല.

സ്വതന്ത്ര പദവിയുള്ള ഒരു നാടുവാഴി സമൂഹം എന്ന നിലയില്‍നിന്ന്, ചൈനയുടെ integral ഭാഗമായതും, അതിനെ പങ്കിട്ടെടുക്കാന്‍ അമേരിക്കന്‍-ബ്രിട്ടീഷ് മേലാളന്മാര് ശ്രമിച്ചതും, (ഇന്ത്യയുടെ ഒളിനോട്ടവും ഉണ്ടായിരുന്നു ആ ഹിമാലയസാനുക്കളില്‍)ഒക്കെ സമീപകാല ചരിത്രം മാത്രമാണ്. താങ്കളും മറ്റു പലരും സൂചിപ്പിച്ചപോലെ, തിബത്തന്‍ ജനതയുടെ ആഗ്രഹമാണ് കണക്കിലെടുക്കേണ്ടത്. ദലൈലാമ പോലും ചൈനീസ് അധീശത്വത്തിനെതിരെ രംഗത്തുവന്നിട്ടില്ല്ല. ഒരു ന്യൂനപക്ഷത്തിന്റെ മതദേശീയതയില്‍ അധിഷ്ഠിതമായ വിഘടനവാദമായിരിക്കാം ഇപ്പോള്‍ തിബത്തില് നടക്കുന്നത് എന്നാണ് എന്റെ വിശ്വാസം. കിട്ടിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയേടത്തോളം. എങ്കിലും, അതാണ് തിബത്തന്‍ ജനത ആഗ്രഹിക്കുന്നതെങ്കില്‍, അതിനവരെ അനുവദിക്കണം. നശിക്കാന്‍ സ്വയം തീരുമാനിച്ചാല്‍ പിന്നെ പിടിച്ചുവെക്കുന്നതില്‍ വലിയ അര്‍ത്ഥമില്ലല്ലോ.

കിച്ചു/ചിന്നു, “കമ്മ്യൂണിസത്തെ പിന്താങാന്‍ ചരിത്രം ക്വോട്ട് ചെയ്യുംബൊ മാത്രം “‘നൊസ്റ്റാള്‍ജിയയും” , പഴി പറയാന്‍ വേണ്ടി ചരിത്രം ക്വോട്ട് ചെയ്യുമ്പൊ “റെലെവന്റ് ടോപ്പികും“ ആവുന്നതെങനെ“. വളരെ വളരെ ശരിയാണ് . ചിലര്‍ക്ക് അങ്ങിനെയാണ്. വായനക്കു നന്ദി.

ജിന്‍സ്‌ബോണ്ട് - വിദേശകാര്യമന്ത്രിമാരില്ലാത്തതിന്റെ കുഴപ്പമല്ല ഇതൊന്നും. യാഥാര്‍ത്ഥ്യബോധമുള്ള വിദേശനയത്തിന്റെ അഭാവമാണ് പ്രശ്നം. നമ്മുടേതായ തര്‍ക്കങ്ങളും മറ്റും നിലനില്‍ക്കുമ്പോഴും, ഇത്തരം കാര്യങ്ങളില്‍ നമ്മുടേതായ നിലപാടെടുക്കേണ്ടിവരും. നമ്മുടെ എല്ലാ പ്രശ്നങ്ങളും ഒതുക്കിയതിനുശേഷമാകാം മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടല്‍ എന്നു കരുതുന്നതും അബദ്ധമാകും. ഉദാഹരണത്തിന്‍, തിബത്തിന്റെയും മറ്റും പ്രശ്നങ്ങളില്‍ നമ്മള്‍ ഇടപെടുന്നതുതന്നെ, നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കാനും, ഇന്നല്ലെങ്കില്‍ നാളെ സഹായകമായേക്കും. വിദേശകാര്യാലയത്തിന്റെ അകത്തളം പോലെതന്നെയാണ് പലപ്പോഴും രാജ്യങ്ങളുടെ നയങ്ങളും.

അഭിവാദ്യങ്ങളോടെ

അനോമണി said...

സൂരജ്,

കുറച്ച് വ്യത്യസ്തമായൊന്നു ചിന്തിക്കട്ടെ?

ചരിത്രപരമായി നോക്കിയാല്‍ 'ഭാരത'ത്തോട് ചേര്‍ന്നുകിടക്കേണ്ടതാണെന്നു കരുതപ്പെട്ട ഭൂമിയില്‍ നിലയുറപ്പിക്കും എന്ന നെഹ്രൂവിയന്‍ കാഴ്ചപ്പാട് ചൈന സ്വഗതം ചെയ്ത രീതി ഓര്‍മ്മയില്ലെ? (നെഹ്രുവിനെ ന്യായീകരിക്കുകയല്ല മറിച്ച് ഈ ചരിത്ര പരതയ്ക്ക് വലിയ സാംഗത്യമൊന്നുമില്ല എന്ന തോന്നല്‍ അവതരിപ്പിക്കുകമാത്രമാണ്!). ടിബറ്റിലെ ലാമമാര്‍ ബുദ്ധമതാനുയായികളാണ് എന്നതിനാല്‍ തീര്‍ത്തും ബുദ്ധന്മാരായാണ് ജീവിക്കുന്നത് എന്ന ധാരണ നാം ഉണ്ടാക്കിയ ഒന്നായാണ് തോന്നിയിട്ടുള്ളത്. അവര്‍ എല്ലാവിധ ഗോത്ര സവിശേഷതകളോടും കൂടിയ ജനവിഭാഗമാകാനാണ് സാധ്യത. ആയോധനകലകള്‍ പലതും വികസിപ്പിചെടുത്തവരും അത്യാവശ്യ സന്ധര്‍ഭങ്ങളില്‍ അതുപയോഗിക്കുകയും ചെയ്യുന്ന വിഭാഗങ്ങള്‍ അവരില്‍ ഉണ്ട്. വ്യത്യസ്തമായ School of thought എന്ന് കണക്കാക്കാം. അത് അവരുടെ സൌകര്യം എന്ന് കരുതുന്നതായിരിക്കണം നല്ലതെന്നുതോന്നുന്നു. നമ്മളുടെ ധാരണകളും തെറ്റിദ്ധാരണകളും അവര്‍ക്ക് ബാധ്യതയകേണ്ടതില്ലല്ലോ? അതിലുള്ള അസമത്വങ്ങളും അനീതികളും മറ്റേതൊരു സമൂഹത്തിലേയുംപോലെ കൃത്യമായ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടച്ചുമാറ്റാവുന്നതേയുള്ളൂ. നമ്മുടെതന്നെ അധിനിവേശ പൂര്‍വ്വചരിത്രം അത്ര സമത്വസുന്ദരമൊന്നുമല്ലല്ലോ? പീഢനോപകരണങ്ങളും രീതികളും ഇഷ്ടം പോലെ കാണാം. എന്തിന് സ്വാതന്ത്ര്യസമരം പോലും പലഘട്ടങ്ങളില്‍ വേണമെങ്കില്‍ പിന്തിരിപ്പനെന്നുപറയാം. പക്ഷെ സ്വാത്ന്ത്ര്യത്തെ അങ്ങനെ പറയാനെക്കുമോ? അല്ലെങ്കില്‍ പിന്തിരിപ്പന്‍ സമൂഹത്തിന് ഒരുപരിധിവരെയെങ്കിലും മാറ്റം പ്രധാനം ചെയ്ത സാമ്രാജ്യത്വത്തെ പിന്തുടണമായിരുന്നോ? അങ്ങനെ ആരും കരുതാന്‍ വഴിയില്ല. പിന്നെ ഒളിന്പിക്സിന് ഉണ്ടെന്നുപറയപ്പെടുന്ന ഐക്യത്തിന്‍‌റെയും സൌഹൃദത്തിന്‍‌റെയും നിറം ആപേക്ഷികമല്ലെ? ഒളിന്പിക്സിന്‍‌റെ നടത്തിപ്പിലും ആതിധേയത്വത്തിലും വ്യക്തമായ തത്പര രാഷ്ട്രീയമുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്. വ്യക്തമായ യാതൊരു തെഴില്‍ നിയമങ്ങളുമില്ലാതെ നിര്‍ബന്ധിത സൈനികസേവനവും മറ്റുംവഴി അടിമകളെപ്പോലെ വളര്‍ത്തിയെടുക്കപ്പെട്ട ഒരു സമൂഹത്തെ ഉപയോഗിച്ച് ഒരു രാഷ്ട്രത്തെ എങ്ങനെ ഒരു വികസിതരാജ്യമാക്കിയെന്നത്, നടന്നുവന്ന ആധുനികവത്കരിച്ച അടിമത്വത്തിന്‍‌റെ വഴികള്‍ മറച്ചുവെച്ച്, ലോകത്തെ കാണിക്കാനാണ് ഏഷ്യാഡും ഒളിന്പിക്സും ദ്ക്ഷിണ കൊറിയ നടത്തിയത്. ഇന്നും അവിടെ സ്ഥിതിഗതി മാറ്റമില്ലാതെ തുടരുന്നു. വര്‍ഷം ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സഹസ്രകോടികള്‍ ചിലവഴിച്ച് കോമണ്‍‌വെല്‍ത്ത് ഗെയിംസ് നടത്തേണ്ടതില്ലെന്നു മുന്‍ സ്പോര്‍ട്സ് സഹമന്ത്രി മണിശങ്കര അയ്യര്‍ പറഞ്ഞത് മറക്കാറായിട്ടില്ലെന്നു കരുതുന്നു. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരായി ലോകം മുഴുവന്‍ നടക്കുന്ന ചൈനാവിരുദ്ധ പ്രചാരങ്ങളെ തമസ്ക്കരിക്കല്‍കൂടിയാണ് ചൈനയുടെ ഒളിന്‍പിക്സ് ആതിധേയത്വം എന്നും വേണമെങ്കില്‍ കാണാം. അതുകൊണ്ട്തന്നെ ഒന്നിനെയും അരാഷ്ട്രീയ വത്കരിക്കരുത് എന്നുതോന്നുന്നു.

റഷ്യയോ ക്യൂബയോ കാണിച്ചപോലെ മനുഷ്യസമത്വത്തിനോ സാഹോദര്യത്തിനോ പാരസ്പര്യത്തിനോ മുതല്‍ക്കൂട്ടാകുന്ന ഒരു പരീക്ഷണം പോലും ചൈനയില്‍ കണ്ടെത്താന്‍ സാധിക്കുമെന്നുതോന്നുന്നില്ല. മറിച്ച് സ്വന്തം ജനതയെ ലോകകുത്തകകള്‍ക്ക് അടിമപ്പെടുത്തി വ്യവസായ-രാഷ്ടീയ മാലിന്യങ്ങള്‍ പുറന്തള്ളുന്നിടത്തോളം കാലം ഇത്തരത്തിലൊരു totalitarian ഭരണകൂടം സമൂഹത്തിനൊരു നല്ല സന്ദേശം നല്‍കുമെന്നു കരുതുകവയ്യ. ഇത്രയും പറഞ്ഞത് എന്‍‌റെ അഭിപ്രായം പറയാതെ പോകരുത് എന്നതുകൊണ്ടാണ്. മറുവശങ്ങളും കാണാതിരിക്കുന്നില്ല. പക്ഷെ, കൂടുതല്‍ സ്വയം ചേര്‍ന്നുനില്‍ക്കണം എന്നിടം വ്യക്തമാക്കിയെന്നുമാത്രം. ഇരു വശങ്ങളിലേക്കും ധാരാളം വാദഗതികള്‍ ഉയര്‍ത്താമെന്നുമറീയാം. അവ ഒരിക്കലും കൂട്ടിമുട്ടുന്നില്ല എന്ന് തോന്നുന്നതിനാല്‍ അത്തരമെരുദ്യമത്തിനില്ല എന്ന് ജാമ്യമെടുത്ത് പിന്മാറുന്നു.

യധാര്‍ത്ഥത്തില്‍ ഇവിടെ കമന്‍‌റിടാനുള്ള തോന്നലുണ്ടാക്കിയത് താങ്കളുടെ "ഓ.ടോ" യാണ്. രാഷ്ടീയ കാരണത്താല്‍ ദീപശിഖാ റാലിയില്‍നിന്നും പിന്‍‌വാങ്ങിയത് ബൈചുങ് ബൂട്ടിയ എന്ന ഇന്ത്യന്‍ ഫുട്ബോളറാണ്. പൊതുവെ യാതൊരു സാമൂഹിക ബോധവും കാണിക്കാത്ത, പണത്തിനു പിന്നാലെ ഏതൊരു കൂട്ടികുടുപ്പുകാരന്‍‌റെയും പരസ്യവാചകങ്ങള്‍ കാണാതെ പഠിച്ചുരുവിടുന്ന ഇന്ത്യന്‍ കായികതാരങ്ങള്‍ക്കിടയില്‍ സ്വന്തം കായിക ഭാവിപോലും വകവെയ്ക്കാതെ ആ തീരുമാനമെടുത്ത ബൂട്ടിയ വേറിട്ട വ്യക്തിത്വം തന്നെയാണ്. പണവും പ്രശസ്തിയും മാത്രം സ്വപ്നംകണ്ട് വളര്‍ന്നുവരുന്ന പുതുകായിക തലമുറയ്ക്ക് മാതൃകാപരമായ ഒരു വ്യക്തിത്വം. വ്യത്യസ്തമായ താങ്കളുടെ കാഴ്ചപ്പാടിനെ മാനിക്കുന്നു. പക്ഷെ, സ്വന്തം അസ്തിത്വത്തെപ്പോലും അപകടപ്പെടുത്താവുന്ന ആശയസമരത്തില്‍ ഏര്‍പ്പെടുന്ന ഒരാളെ ഒട്ടും പ്രതിപക്ഷ ബഹുമാനം പോലുമില്ലാതെ പരിഹസിക്കുന്നത് തത്വദീക്ഷയില്ലാത്ത പരിഹാസമായിപ്പോയതായി തോന്നുന്നു. പരിഹാസം പലപ്പോഴും ശക്തമായ ഒരു ടൂള്‍ തന്നെയാണ്. പക്ഷെ തത്വദീക്ഷയില്ലാത്ത പരിഹാസം മനുഷ്യമനസ്സിനെ ഭയപ്പെടുത്തുകയും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാതെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. തത്വദീക്ഷയില്ലാത്ത പരിഹാസം, അലസമായ നിരീക്ഷണം പോലെ പ്രതിലോമ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നു.

Suvi Nadakuzhackal said...

മൊത്തത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്ട്ടി സാഹിത്യ ചുവ തോന്നുന്നു.

ടിബെട്കാരെപ്പോലെ സ്വാതന്ത്ര്യം നേടാനുള്ള കാശ്മീരികള്‍ക്കും നാഗന്മാര്‍ക്കും ഒക്കെ അവകാശമുണ്ട്.

പലെസ്തീന്‍കാര്‍ക്ക് ഇസ്രേല്‍ പല പ്രാവശ്യം സമാധാന നിര്‍ദേശങ്ങള്‍ കൊടുത്തതാണ്. തീവ്രവാദികളായ ഹമാസിന്റെ കൂടെ നിന്നു അതിനെതിരു നിന്നത് പലെസ്തീന്‍കാര്‍ തന്നെയാണ്. എനിക്ക് തീവ്രവാദികളോട് വലിയ സ്നേഹം ഒന്നുമില്ല.

Rajeeve Chelanat said...

സുവീ

എന്റെ നിലപാടുകളില്‍ കമ്മ്യൂണിസ്റ്റ് ചുവ നന്നായി കണ്ടുവെന്നു വരും. കാരണം എന്റെ രാഷ്ട്രീയം അതാണ്. അപ്പോഴും,എനിക്കുള്ള ധാരണകളെ അനുഭവവും, ചരിത്രവും, യുക്തിയുമായി ബന്ധപ്പെടുത്താനും ഞാന്‍ എന്റെ പരമാവധി ശ്രമിക്കാറുണ്ട്. അത്തരം ശ്രമങ്ങളൊക്കെ പൊതുവായ ഇടതു പരിപ്രേക്ഷ്യത്തിലെത്തി നില്‍ക്കാറുമുണ്ട്.

കാശ്മീരികള്‍ക്കും നാഗന്മാര്‍ക്കുമെന്നല്ല, സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഏതൊരു ജനതക്കും, (അവര്‍ അത് അത്രമേല്‍ അഭിലഷിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം) അത് നല്‍കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. കാശ്മീരിനെക്കുറിച്ച് ഈ പോസ്റ്റില്‍ തന്നെ ഞാനത് വ്യക്തമാക്കുകയുമുണ്ടായിട്ടുണ്ട്.

പാലസ്തീന്‍-ഇസ്രായേല്‍ പ്രശ്നം താങ്കള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടില്ലെന്നാണ് കമന്റില്‍ നിന്ന് മനസ്സിലാകുന്നത്. ഒരു ജനതയുടെ നാടുമുഴുവന്‍ കയ്യൂക്കുകൊണ്ട് മാത്രം കയ്യടക്കി, ദശലക്ഷക്കണക്കിനാളുകളെ ആജീവനാന്തകാലം അഭയാര്‍ത്ഥികളും അശരണരുമാക്കി,വിവിധ അന്യനാടുകളിലേക്ക് ചിതറിച്ചതിനുശേഷം, ‘പല പ്രാവശ്യം‘ സമാധാനനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ ഫലിതം താങ്കള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ മനസ്സിലാകുമെന്ന് കരുതുന്നു.

അഭിവാദ്യങ്ങളോടെ

Suvi Nadakuzhackal said...

ഇസ്രയേലിനെ ഉന്മൂലനം ചെയ്തേ അടങ്ങൂ എന്ന ഹമാസിന്റെ നിലപാടിനെ അനുകൂലിച്ച് ആത്മഹത്യ ചെയ്യുവാന്‍ ഇസ്രായേലിന്റെ സ്ഥാനത്ത് രാജീവ് ആണെന്കിലും തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല.

Unknown said...

情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,A片,A片,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品

A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,avdvd,情色論壇,視訊美女,AV成人網,情色文學,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,成人論壇


成人電影,微風成人,嘟嘟成人網,成人,成人貼圖,成人交友,成人圖片,18成人,成人小說,成人圖片區,成人文章,成人影城,愛情公寓,情色,情色貼圖,色情聊天室,情色視訊

視訊聊天室,聊天室,視訊,,情色視訊,視訊交友,視訊交友90739,免費視訊,免費視訊聊天,視訊聊天,UT聊天室,聊天室,美女視訊,視訊交友網,豆豆聊天室,A片,尋夢園聊天室,色情聊天室,聊天室尋夢園,成人聊天室,中部人聊天室,一夜情聊天室,情色聊天室,080中部人聊天室,080聊天室,美女交友,辣妹視訊