അങ്ങിനെ ഒടുവില്‍ ഡോ.ഗോപാലകൃഷ്ണന്‍ രംഗത്തിറങ്ങിയിരിക്കുന്നു. ആര്‍ഷഭാരതവിജ്ഞാനത്തെയും സനാതനധര്‍മ്മത്തെയും ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ സാധൂകരിക്കുക എന്ന അവതാരദൌത്യം ഏറ്റെടുത്തയാളാണ് ഡോ.ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആ വാദങ്ങളെ സൂരജും, ഉമേഷും, കാല്‍-വിനും യുക്തിയുക്തമായിട്ട് നേരിടുകയും ചെയ്തു.
മനപ്പൂര്‍വ്വമായും അല്ലാതെയും അദ്ദേഹം പരസ്യമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അബദ്ധങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും വിതണ്ഡവാദങ്ങളെയും നിലവിലുള്ള ശാസ്ത്ര-ഗണിത വിജ്ഞാനങ്ങളുടെ ഉരകല്ലില്‍ വെച്ച് തലനാരിഴകീറി പരിശോധിക്കുകയാണ് അവര്‍ ചെയ്തത്. സംസ്കൃതഗോവര്‍ദ്ധനങ്ങളുടെ കുടചൂടുന്ന ഗോപാലകൃഷ്ണവിദ്യകളുടെ മേമ്പൊടിയൊന്നുമില്ലാതെ, സഭ്യമായ ഭാഷയില്‍, സാധാരണക്കാരനു മനസ്സിലാവണം എന്ന ഉദ്ദേശ്യത്തോടെ ലളിതമായി അവര്‍ അത് ചെയ്യുകയും ചെയ്തു.
ആ ശാസ്ത്രബുദ്ധിയെയും, ആര്‍ജ്ജവത്തെയും, കഠിനാദ്ധ്വാനത്തെയും ഡോ.ഗോപാലകൃഷ്ണനെപ്പോലെ ഒരാള്‍, അതും ഒരു സ്വയം പ്രഖ്യാപിത, അദ്ദേഹത്തിന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍, ഒരു സര്‍ക്കാര്‍ സ്പോണ്‍സെഡ് ശാസ്ത്രജ്ഞാന്‍ എങ്ങിനെയാണ് നേരിടുന്നത് എന്ന് നോക്കുക.
ലോകത്തുള്ള 700 കോടി ആളുകളില്‍ വെറും 13 പേരാണ് ആ ബ്ലൊഗ്ഗില്‍ കമന്റിട്ടിരിക്കുന്നത് എന്ന ആശ്വാസത്തിന്റെ മൂഢസ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒരിക്കല്‍ പ്രകാശിപ്പിക്കപ്പെട്ടാല്‍, മറ്റു അത്യാഹിതങ്ങളും കുബുദ്ധികളുടെ ഇടപെടലുകളുമൊന്നുമില്ലെങ്കില്‍, ബ്ലൊഗ്ഗുകളെന്ന ഈ ചെറിയ ഉല്‍ക്കകള്‍, സൈബര്‍ സ്പേസില്‍ കുറേയേറെക്കാലം ചുറ്റിത്തിരിയുമെന്നും, നിരവധി വായനകളുടെ നക്ഷത്രരാശികളിലൂടെ അത് ലോകമൊട്ടുക്കും തിരിഞ്ഞുകൊണ്ടിരിക്കുമെന്നും അറിയാന്‍ കഴിയാത്ത വിധം ബുദ്ധിശൂന്യനാണോ ഈ സനാതനി? ഇപ്പോഴും നിരവധി പെര്‍ വായിച്ചുകൊണ്ടിരിക്കുകയും പങ്കിട്ടുകൊണ്ട് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് ആ ബ്ലോഗ്ഗുകള്‍. ഡോ.ഗോപാലകൃഷ്ണന്റെ വാഗ്-ദ്ധോരണിയെ ഉപ്പുതൊടാതെ ഇതുവരെ വിഴുങ്ങിയവരില്‍ പലരും തങ്ങള്‍ ഇന്ന് അത് പു:നപ്പരിശോധിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്റെ വാദങ്ങളിലെ വിഡ്ഢിത്തരങ്ങള്‍ തിരിച്ചറിയുന്നുവെന്നും അവരുടെ കമന്റുകളിലൂടെ എല്ലാവര്‍ക്കും വായിക്കുകയും കാണുകയും ചെയ്യാവുന്ന വിധത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അതല്ലേ സര്‍ പ്രധാനം?
ഈ മൂവരുടെയും ബ്ലോഗ്ഗുകള്‍ വായിക്കുന്നവരില്‍ പലരും IISH-ന്റെ ആശയപ്രപഞ്ചത്തിലേക്ക് സ്വാഭാവികമായും എത്തുന്നുണ്ടാകും. ചിലര്‍ക്ക് അതാണ് ശരിയെന്നു തോന്നുകയും ചെയ്യുന്നുണ്ടാകും. മറ്റു ചിലരാകട്ടെ, IISH-ന്റെ കപടസംസ്ക്കാരവാദത്തെയും ദുരഭിമാനപൂരിതമായ ദേശാഭിമാനഘോഷ്ണങ്ങളെയും തിരിച്ചറിയുന്നുമുണ്ടാകും. തീര്‍ച്ച. എന്നാല്‍ അതിലൊക്കെ ഹിറ്റിന്റെയും രജിസ്ട്രേഷന്റെയും സിഡി-വിസിഡി വില്‍പ്പനയുടെയും കണക്കുകള്‍ മാത്രം ദര്‍ശിക്കുന്നവരോട് എന്തു പറയാന്‍? വ്യത്യസ്തമായ ആശയങ്ങളുമായി പരിചയപ്പെടാനും സംവദിക്കാനും ഞങ്ങളുടെ ബ്ലോഗ്ഗുകള്‍ കൊണ്ട് സാധിക്കുമെങ്കില്‍ അതു തന്നെ ഞങ്ങള്‍ക്ക് ധാരാളമാണ് സര്‍.
ഈ മൂന്നു ബ്ലോഗ്ഗര്‍മാരുടെയും മറുവാദങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ സാധിക്കാതെ, ഗോപാലകൃഷ്ണന്‍ എന്ന തീയില്‍ കുരുത്ത ആര്‍ഷഭാരതാഭിനവമുനി കൊടുക്കുന്ന മറുപടികളും കുതര്‍ക്കങ്ങളും ഇനി നിങ്ങള്‍ തന്നെ വായിക്കുക. എന്നിട്ട് വിലയിരുത്തുക.
ഒരു ഇമെയില്‍ വഴി കിട്ടിയതാണ് ഈ അമൂല്യമൊഴിമുത്തുകള്‍. ഗോപാലകൃഷന്റെ ആംഗലേയം നല്ലൊരു ചിരിക്കുള്ള വക നല്‍കുന്നുണ്ടെങ്കിലും, അതിനെ അത്ര കാര്യമാക്കേണ്ട. ആശയങ്ങളും അതിന്റെ സത്യാസത്യങ്ങളുമാണല്ലോ നമുക്ക് പ്രധാനം.
എങ്കിലും ഗോപാലകൃഷ്ണന്‍ സാറിനോട് ഒരു വാക്കു മാത്രം പറയട്ടെ. കുരയ്ക്കുക എന്നത് പട്ടികളുടെ സ്വഭാവമാണ്. കള്ളന്മാരെ കണ്ടാല്‍ അത് കുരയ്ക്കുക തന്നെ ചെയ്യും. നിങ്ങളുടെ നുണകളുടെയും വ്യാജവാദങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും ഘോഷയാത്രകള്‍ക്ക് ആത്യന്തികമായി ചന്തകളിലും വാണിഭകേന്ദ്രങ്ങളിലുമാണ് സ്ഥാനമെന്നും, അവയ്ക്ക് അവിടെ എത്താതിരിക്കാനാവില്ല എന്നും ഞങ്ങള്‍ക്ക് നന്നായറിയാം. അതുകൊണ്ട് ആയുഷ്മാന്‍ ഭവ.
Dear friends and brothers of IISH
Few blogs (four) have appeared in the internet with criticisms against the lectures given by me (Dr. N. Gopalakrishnan) particularly on Astrology and few other points in other speeches given in. www.iish.org. In one of the blogs about 250 people have registered, 13 or so people have commented out of 7000 million people in the world. Few informed that to give an explanation for these blogs. I thought it may be good to give few points about the blogs and our previous experiences.
First of all I would like to thank the four blog creators particularly Sri. Umesh for giving excellent publicity for the website of iish, to which the hits per day have been shot up and the number of registration per day has also been increased significantly because of his strenuous effort for creating this blog for denigrating iish mission.
We express our gratitude to the blog creators for spending their time, energy and money for analyzing the Jyothisha and spreading good information to the public which resulted in considerable increase of the sales of the cds and vcds of iish on that subject.
Then the question why we did not answer/ respond for such blogs ? We answered using the great quotations : DOGS will bark and the caravans will never stop, it will go to the market.
Whatever is given in my speeches are purely scientific, logical and rational explanations of what has been told in India earlier. It is not my to answer if someone has misinterpreted the facts. We can wake the sleeping up, but not who pretends sleeping. The final answer for such idiotic misinterpretation is nothing but sathymeva jayathay naanrutham = only the truth will triumph not the lie. So why to waste our precious time and energy for the ‘jackals’ roaring’.
An interesting earlier similar experience made us very strong for which I am indebted to Sri. Chandra Hari who appears to be working in ONGC. He struggled a lot to ‘systematically tarnish’ iish about three years ago. He worked a lot through allegations like: superstitions are being spread the name of science, plagiarism has been done, other’s books are being published in iish’s name, non scientific matters are spread as science and Dr. N. Gopalakrishnan is a pseudo scientist. He also said that the Appreciation letters of Dr. A.P. J. Abdul Kalam, Dr. Kasturi Rangan, Dr. Venket Subrahmanian (planning commission member of India) presented in iish books written by Dr. N. Gopalakrishnan were all self creations and not original ………..
Letters with such allegations were sent to Prime minister of India, President of India( Dr, APJ), Minister of CSIR, Director General of CSIR (Dr. Mashelkar who wrote forword for my book), ICAR, ISRO, ICHR, INSA and to many universities and IIT’s. And also to my director at RRL, Trivandrum where I was working as a senior scientist of CSIR. ( all these information I have included in all the four editions of my autobiography written in Malayalam ( ente jeevithaanubhavangal 1st edition Aug.15th 2009). I did not feel negative during the course of time when all these allegation were spread through emails. Not even a single query came to me enquiring the fact / truth. The scientific community ignored it.
Only my Director Dr. Chandra Sekhara, RRL Trivandrum, asked me a question “ Why this Chandra Hari is mad and continuously sending letters to me and doing telephone calls ? Is he mentally sick?” I replied to my Director : +” any explanations needed I am ready to give in minutes”. There ended the matter.
During then also I explained in few lines in Thursday messages that all the scientific and technological books published by iish authored by me are directly sponsored by the Government of India Agencies 1. Indian Space Research Organization ISRO ( Rs one Lakh), 2. Indian Council for Historical Research, ICHR ( Rs. 10,000), 3. Indian National Science Academy, INSA ( Rs. 70,000) and 4. State Committee For Science Technology and Environment Government of Kerala (STEC) Rs. 35,000. So all these publications were not plagiarism but done with the support and request of Government agencies.
After spreading this explanations I did not hear anything about Sri. Chandra Hari but I received two emails from him in which the language and contents showed some mental problem. ( I pray let him be normal if he is not .). He wrote in an email saying that Goddess Kali cursed him and he will become a dog in my next birth……etc.
Coming back to the present blogs, I would like to tell that, we use to criticize others using our freedom. Let others criticize us using their freedom. Every word of criticism coming to iish is a blessing for us. We think that how better is the situation in India, compared to the west. When Socrates told the truth he was killed, when Jesus educated the people he was crucified, when scientists explained the truth, they were burnt alive in the west ……….
But here we are lucky that only the blogs are being made wasting the good time and energy by few mislead youngsters, thinking that they are doing great social work. The intellectuals, scientists, scholars and also the nature and time and will throw these trash or will washed out the remarks in the drainage water, as the hidden agenda of blog makers are crystal clear.
I Dr. N. Gopalakrishnan, Scientist & Director IISH would like to inform that the great phrase in Malayalam which says: theeyil kurutthathu veyilatthu vaadilla = the one which sprouted from fire will never fade in hot sun… is applicable for the mission of iish……….
The Jackal’s barking are needed for us to understand that there is still darkness in the mind of few people particularly Keralites . Let us all make the sun shine in their hearts and brain also.
Also to the mislead youngsters like Umesh, Kiran Thomas, Vishak, Suraj and their colleagues who are wasting their time and energy, I would like to inform that IISH never used to respond to such silly things directly or through any of its responsible members, nor use to write anonymous letters/ comments, nor in other names. IISH fights boldly and directly to any activities against our motherland Bharath and heritage. Anyone can understand by listening to the cds/vcds and also by reading Thursday messages. We say we are lions swayameva murgendrathaa towards any lions, what then for these four or five RATS.
N.B We were waiting for the comments about the blogs from the public for the last one month. We did not get even a single one . Hence the delay in replying the blogs directly by me !
A HAPPY AND PROSPEROUS VISHU FOR ALL THE BLOG MAKERS AND SOUND SLEEP AFTER THEIR STRENOUS USELESS WORK OF SELF DENIGRATION. also PRAYER FOR
A ‘GOOD MENTAL HEALTH’ FOR THOSE WHO ARE INVOLVED IN
TARNISHING THE HERITAGE OF THEIR OWN MOTHERLAND
In the service of the motherland
DR. N. GOPALAKRISHNAN,
20TH APRIL, 2010



