ഇന്റര്‍നെറ്റില്‍നിന്ന് പകര്‍ത്തിയ ഒരു ലേഖനം, തന്റെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ഇടയില്‍ വിതരണം ചെയ്തതിന് ഒരു പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ പോകുന്നു. താലിബാനോ, ഇറാനോ അല്ല ഇതിന് ഒരുമ്പെടുന്നത്. അഫ്ഘാനിസ്ഥാനിലെ, കര്‍സായിയുടെ ‘ജനാധിപത്യ‘സര്‍ക്കാര്‍.
മതനിന്ദയാണ് ആരോപിക്കപ്പെട്ട കുറ്റം. ഖുറാന്റെ പേരും പറഞ്ഞ്, സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍, പ്രവാചകനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത് എന്ന ലളിതമായ സത്യം തുറന്നെഴുതിയ, പാര്‍സി വെബ്‌സൈറ്റില്‍ വന്ന ഒരു ലേഖനത്തിന്റെ പകര്‍പ്പെടുത്ത്, ചര്‍ച്ചക്കുവേണ്ടി അദ്ധ്യാപകര്‍ക്കും, സഹപാഠികള്‍ക്കും പര്‍വേസ് വിതരണം ചെയ്തു. അതിന്റെപേരിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ വധശിക്ഷ നിര്‍ദ്ദേശിച്ചതാകട്ടെ, കര്‍സായിയുടെ അടുത്ത സുഹൃത്തും, പാര്‍ലമെണ്ടംഗവും കൂടിയായ ഒരു വിദ്വാന്‍.
The Independent എന്ന പത്രവും, ഐക്യരാഷ്ട്രസഭയും, മനുഷ്യാവകാശസംഘടനകളും, പാശ്ചാത്യരാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും, പത്രപ്രവര്‍ത്തകസംഘടനയും ഒക്കെ ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. പക്ഷേ വധശിക്ഷ അഫ്ഘാനിസ്ഥാനിലെ സെനറ്റ് ഇന്നലെ വധശിക്ഷ ശരിവെച്ചിരിക്കുന്നു. അത് മാത്രവുമല്ല, പുറത്തുള്ളവരുടെ സമ്മര്‍ദ്ദം ഏറുന്നതിനുമുന്‍പ്, വധശിക്ഷ നടപ്പാക്കണമെന്നുള്ള ആവശ്യവും പല ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്.
ഇതിനെക്കുറിച്ച്, The Independent നല്‍കിയ വിശദമായ റിപ്പോര്‍ട്ട് ഇവിടെ
Subscribe to:
Post Comments (Atom)
4 comments:
അഫ്ഗാനിസ്ഥാനില്‍ കാട്ടുനീതിയുടെ നാളുകള്‍ക്കന്ത്യമായില്ലെന്നു വീണ്ടും തെളിയിക്കുന്നു. നമുക്കും ഒപ്പിടാം ഇ പെറ്റീഷനില്‍, അത്രമാത്രമല്ലെ പറ്റൂ.
ഞാനും ഒപ്പിട്ടു ആ പെറ്റീഷനില്‍.
എന്നാണ് ഈ കാട്ടുനീതിയൊക്കെ മാറി ഇവരെല്ലാവരും മനുഷ്യരാകുന്നത്?
ദൈവമേ, മനുഷ്യജീവന് ഒരു വിലയും ഇല്ലാതായോ ഇക്കാലത്ത് (പ്രത്യേകിച്ചും അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍)?
ഞാന്‍ എന്റെ ഒപ്പിടുന്നു പെറ്റീഷനില്‍.
One more small step towards Islamic Caliphate of Afghanistan but a giant leap for mankind (this time backwards).
Post a Comment