Monday, March 3, 2008

വിശുദ്ധേ....മഹിതേ.....

മുപ്പത്താറാം വയസ്സില്‍ ജീവനൊടുങ്ങിയ നിര്‍ഭാഗ്യവതിയായ സ്ത്രീയേ...ആ ഹ്രസ്വജീവിതച്ചിമിഴില്‍ എന്തെല്ലാം അനുഭവിച്ചുതീര്‍ത്തു നിങ്ങള്‍...അനാഥത്വം, വരട്ടുചൊറി, വീഴ്ച, മഞ്ഞപ്പിത്തം, സ്മൃതിനാശം. അല്‍‌ഫോണ്‍സാമ്മേ, എന്നാലും ഭാഗ്യവതിയാണ്‌ നിങ്ങള്‍..വിശുദ്ധപദവിയിലേക്കെത്തിയല്ലോ.

ഏതൊക്കെയോ അവിശുദ്ധകൈകള്‍ ഒരുമിച്ചുചേര്‍ന്ന് പൊലിച്ചുകളഞ്ഞ ഞങ്ങളുടെ അനുജത്തി, ആ അഭയ അവിടെയെങ്ങാനും ഉണ്ടോ? ഉണ്ടെങ്കില്‍ അവളെയും വിശുദ്ധയാക്കണേ..

അഭയയെ മാത്രമല്ല; കഴിയുമെങ്കില്‍, എല്ലാ നിര്‍ഭാഗ്യയൌവ്വനങ്ങളെയും വിശുദ്ധരാക്കുക. ഈ ഭൂമിയിലെ ജീവിതവും ആനന്ദവും അനുഭവിക്കാന്‍ ഇടകിട്ടിയിട്ടില്ലാത്ത ആ നഷ്ടജാതകങ്ങളെ മുഴുവന്‍..

ഭൂമിയിലെ അവരുടെ അവസാനത്തെ ഓര്‍മ്മയെയും ഞങ്ങള്‍ അങ്ങിനെ ശ്രാദ്ധമൂട്ടി പടിയിറക്കട്ടെ.

6 comments:

Rajeeve Chelanat said...

വിശുദ്ധേ... മഹിതേ...

സജീവ് കടവനാട് said...

ദൈവത്തിന്റെ മണവാട്ടികള്‍ക്കെന്തിനാ വിശുദ്ധപദവി. എല്ലാം അവര്‍ അനുഭവിച്ചുതീര്‍ക്കുന്നുണ്ടല്ലോ. ജീവിതവും.

ഭൂമിപുത്രി said...

വിശുദ്ധയൊന്നുമാക്കീല്ലെകിലും അഭയയുടെ ആത്മാവിന്‍ കിട്ടണ്ട ശാന്തി-നീതി-കൊടുത്താല്‍ മതിയായിരുന്നു.
സി.ബി.ഐ നാടകീയമായി കൊലപാതകിയെ
കുടുക്കുന്നതു ഇപ്പോള്‍ മമ്മൂട്ടി അന്വേഷണമേറ്റെടുക്കുമ്പോള്‍ മാത്രമാണ്‍.

ശ്രീ said...

അഭയയെ മാത്രമല്ല; കഴിയുമെങ്കില്‍, എല്ലാ നിര്‍ഭാഗ്യയൌവ്വനങ്ങളെയും വിശുദ്ധരാക്കുക.

അതു തന്നെ.

പാമരന്‍ said...

ശ്രീ പറഞ്ഞതിനു താഴെ എന്‍റെ ഒരു ഒപ്പു കൂടി..

മൂര്‍ത്തി said...

!