തുര്‍ക്കികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യത്തിന്റെ കൂടെ പുറപ്പെടാന്‍ തയ്യാറായിനില്‍ക്കുന്ന ഒരു റഷ്യന്‍ ജൂത യുവാവിനോട്, യാത്രാവേളയില്‍, അയാളുടെ അമ്മ പറഞ്ഞത് ഇതായിരുന്നു.
"മോനേ...നീ ശരീരം നല്ലോണം ശ്രദ്ധിക്കണേ..അധികം അദ്ധ്വാനിക്കുകയൊന്നും വേണ്ടാ.. ഒരു തുര്‍ക്കിയെ കൊന്നാല്‍ പിന്നെ കുറച്ച് വിശ്രമിക്കണം..അതിനുശേഷം മതി അടുത്ത തുര്‍ക്കി..പിന്നെയും വിശ്രമം..”"
മകന്‍ ചോദിച്ചു. "പക്ഷേ അമ്മേ, ഇതിനിടക്ക് തുര്‍ക്കികള്‍ എന്നെ കൊന്നാലോ?"
അമ്മക്ക് ദു:ഖവും അത്ഭുതവും അടക്കാനായില്ല "അവര്‍ നിന്നെ കൊല്ലുകയോ? അതെന്തിന്? അതിനുമാത്രം എന്തു ദ്രോഹമാണ് നീ അവരോട് ചെയ്തിട്ടുള്ളത്?"
ഇതൊരു ഫലിതമല്ല. ഫലിതം പറയാനുള്ള ആഴ്ചയുമല്ല ഇത്. മനശ്ശാസ്ത്രത്തിലെ ഒരു വലിയ പാഠമാണിത്. ജറുസലേമില്‍ പലസ്തീനികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച ഗാസക്കാരുടെ പ്രവൃത്തിയാണ് തന്നെ രോഷാകുലനാക്കിയതെന്ന്, ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഓള്‍മര്‍ട്ട് ഈയടുത്ത ദിവസം പ്രസ്താവിച്ചപ്പോള്‍ എനിക്ക് ഈ കഥയാണ് ഓര്‍മ്മ വന്നത്.
പരിഭാഷപ്പെടുത്താനുള്ള സമയക്കുറവു മൂലം യൂറി ആവ്‌നറി എഴുതിയ ഒരു ലേഖനം ഇവിടെ പോസ്റ്റു ചെയ്യുന്നു. ഔട്ട്‌ലുക്കില്‍ വന്ന ശ്രദ്ധേയമായ ഒരു ലേഖനം.
Subscribe to:
Post Comments (Atom)
5 comments:
യൂറി ആവ്‌നറി എഴുതിയ ഒരു ലേഖനത്തിന്റെ ലിങ്ക്.
മയ്യിലെ (കണ്ണൂര്‍) ഒരു ചങ്ങാതിയെ വിളിച്ചപ്പോഴും ഇതു തന്നെ പറഞ്ഞു അമ്മമാരും പെണ്ണുങ്ങളും കൂടി പറഞ്ഞിട്ടാണത്രേ അവിടത്തെ കൊലകള്‍.
ഓറ്മ്മയില്‍സൂക്ഷിച്ചുവെയ്കാനുള്ള,
ജൂതമാതാവിന്റെ ഈ വാചകത്തിന്‍ വളരെ നന്ദി രാജീവ്.
സ്വന്തം മക്കള്‍ മരിക്കുന്നതിലേ അമ്മമാരുടേയും അച്ഛന്‍മാരുടേയും മനസ്സു നോവുള്ളു എന്നായത് കൊണ്ടായിരിക്കാം ഒരു പക്ഷെ ഇത്രയും ക്രൂരതകള്‍ നടക്കുന്നത്. ഓര്മ്മപ്പെടുത്തലിനു നന്ദി രാജീവ്.
വെള്ളെഴുത്തേ, ഭൂമിപുത്രീ, ശ്രീ വല്ലഭന്‍, നന്ദി.
വെള്ളെഴുത്തേ, ‘വില്‍ക്കാനുണ്ട് ഒരു ജില്ലയില്‍‘ എന്ന പോസ്റ്റില്‍ ഇടാന്‍ ഉദ്ദേശിച്ച കമന്റായിരുന്നുവോ ഇവിടെ ഇട്ടത്? അതെന്തോ ആകട്ടെ, ഈയിടെ രാജന്‍ ഗുരുക്കളുടെ ഒരു ലേഖനം വന്നിരുന്നു. അതിലും, ഈയൊരു ഘടകത്തിനെ (martial households)പരാമര്‍ശിച്ചുകണ്ടു. എങ്കിലും കണ്ണൂരിലെ കൊലകളില്‍ പ്രധാനമായും ഉള്‍പ്പെട്ടിട്ടുളള്ളത്, കൂറുമാറ്റത്തിന്റെയും, പ്രൊഫഷണല്‍ കൊലയാളി സംഘങ്ങളുടെയും ഘടകങ്ങളാണ്.
Post a Comment