അടുത്തയാഴ്ച എന്റെ വീടിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാന്‍ താത്പര്യമുണ്ടെന്നറിയിച്ച് ചാനലുകാര്‍ വിളിച്ചിരുന്നു. അതിനുമുന്‍പ് കുറച്ച് വിവരങ്ങള്‍ കിട്ടിയാല്‍ തരക്കേടില്ലെന്ന് അവര്‍ പറഞ്ഞു.
അതിനെന്താ, ഞാന്‍ പറഞ്ഞു. സന്തോഷം. ചോദിക്കൂ..
എത്ര സ്ഥലത്താണ്‌വീട്?
എനിക്ക് നില്‍ക്കാവുന്ന അത്രയും സ്ഥലത്ത്.
എന്നാണ് നിര്‍മ്മിച്ചത്?
ജനിച്ചപ്പോഴേ കിട്ടിയതാണ്.
സ്വന്തം ഡിസൈനാണോ അതോ ആര്‍ക്കിടെക്സിനെ ഏല്‍പ്പിച്ചോ?
ആര്‍ക്കിടെക്സുണ്ടായിരുന്നു. അവര്‍ ഡിസൈനൊന്നും ചെയ്തിരുന്നില്ല
ഉണ്ടാവുന്നതുപോലെ ഉണ്ടാവട്ടെ എന്നു വിചാരിച്ചിരുന്നിരിക്കണം.
എത്ര ഉയരമുണ്ട് സര്‍ വീടിന്?
സൗകര്യമായി പാര്‍ക്കാനുള്ള ഉയരമൊക്കെയുണ്ട്.
എത്ര മുറികളുണ്ട് സര്‍?
ആവശ്യത്തിനുള്ള മുറികള്‍. ഓരോന്നിനും പ്രത്യേകം പ്രത്യേകം.
ഇന്റീരിയേഴ്സൊക്കെ എങ്ങിനെ?
തുറന്നിട്ടാല്‍ നല്ല കാറ്റും വെളിച്ചവുമാണ്. അടച്ചാല്‍ ഈച്ച കടക്കില്ല.
സ്പേസ് കണ്‍സ്യൂമൊക്കെ എങ്ങിനെ?
എല്ലാ സ്പേസും നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഒരിഞ്ചുപോലും വേസ്റ്റാക്കിയിട്ടില്ല.
ഗ്രേറ്റ്. ലാന്‍ഡ്‌സ്കേപ്പിംഗിനു പരിഗണന കൊടുത്തിട്ടുണ്ടോ?
വേണമെന്നുവെച്ചാല്‍ ഏതു ലാന്‍ഡ്‌സ്ക്കേപിംഗിനും യോജിച്ചതാണ്.
ഏതൊക്കെ മെറ്റീരിയല്‍സാണ് പ്രധാനമായും നിര്മ്മാണത്തിനുപയോഗിച്ചിരിക്ക
മണ്ണു മാത്രം..
യൂ മീന്‍ നോ വുഡ്, കോണ്‍ക്രീറ്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, ടൈല്‍സ്!! അണ്‍ബിലീവബള്‍ സര്‍..
ശരിയാണ്. എനിക്കുതന്നെ വിശ്വസിക്കാനാവുന്നില്ല.
ഏകദേശം എത്ര കോസ്റ്റു വന്നു?
അതങ്ങിനെ കൃത്യമായി ഇപ്പോള്‍ പറയാന്‍ പറ്റില്ല. ജീവിച്ചിരിക്കുന്നിടത്തോളം കോസ്റ്റുണ്ടായിക്കൊണ്ടിരിക്കില്
നല്ല റീസെയ്‌ല്‍ വാല്യൂ ഉണ്ടായിരിക്കുമല്ലേ സര്‍?
എന്തു റീസെയ്‌ല്‍ വാല്യു? വീടൊഴിഞ്ഞാല്‍ കഴിഞ്ഞു.
സര്‍, സാറിന്റെ വീടിനെക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്?
അതെ. ഞാന്‍ എന്നെക്കുറിച്ചുതന്നെയാണ് സംസാരിക്കുന്നത്.
മറുവശത്ത് ഫോണ്‍ കട്ടായി.
20/10/2012-ലെ ഫേസ്‌ബുക്ക് കുറിപ്പ്
No comments:
Post a Comment