എന്റെ പേര്‍ സെക്കുലറന്‍.
ഓണം, വിഷു, തിരുവാതിര, നവരാത്രി, ദീപാവലി, കര്‍ക്കിടകം, വൃശ്ചികം, ക്രിസ്തുമസ്സ്, ഈസ്റ്റര്‍, ബക്രീദ്, റമദാന്‍, ഇതൊക്കെ എനിക്ക് വിശേഷപ്പെട്ട ദിവസങ്ങളാണ്. എന്തുകൊണ്ടാണെന്നല്ലേ? അന്നാണ് എനിക്ക് സെക്കുലറിസം വരിക. ഞാന്‍ ശരിക്കുമൊരു സെക്കുലറനാവുക. പകലന്തിയോളം, തളര്‍ന്നുവീഴുംവരെ ഞാന്‍ ആശംസകളിറക്കും. ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസല്‍മാന്റെയുമൊക്കെ മുന്നിലും, പിന്നിലും, കൂട്ടത്തിലും ഞാനും എന്റെ ആശംസകളുമുണ്ടാകും. വിശേഷദിവസങ്ങളൊന്നും ഞാന്‍ അവര്‍ക്കുമാത്രമായി വിട്ടുകൊടുക്കില്ല.
വിശേഷദിവസങ്ങള്‍ മാത്രമല്ല. വിശേഷാവസരങ്ങളിലും ഞാനുണ്ടാകും അവരുടെ കൂടെ. കല്ല്യാണം, ചോറൂണ്, അടിയന്തിരം, എഴുത്തിനിരുത്ത്, നോമ്പുമുറിക്കല്‍, ഓശാനപ്പെരുന്നാള്‍, എല്ലാം എന്റെ സെക്കുലറിസത്തിന്റെ ജന്മസാഫല്യദിവസങ്ങളാണ്.
എനിക്ക് മതമില്ല. ജാതിയില്ല. ദൈവങ്ങളില്ല. പക്ഷേ ഇതെല്ലാമുള്ളവരുടെ എല്ലാ ദിവസങ്ങളും എനിക്കും തുല്യനിലയില്‍ വിശേഷ ദിവസങ്ങളാണ്. എന്റെ ഇരിപ്പും, നില്‍പ്പും, കിടപ്പും എല്ലാം അവരോടൊത്താണ്. വന്നുവന്ന് ഈ വിശേഷദിവസങ്ങളൊക്കെ എന്റേതു തന്നെയല്ലേ എന്നുപോലും എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.
എന്റെ ആശംസകളില്ലാതെ ഒരു ഓണപ്പൂപോലും വിടരുന്നില്ല. ഒരു വിഷുപ്പുലരിപോലും പിറക്കുന്നില്ല. ഒരു ക്രിസ്തുമസ്സ് നക്ഷത്രവും ഞാനറിയാതെ ഉദിക്കുന്നില്ല. ഞാന്‍ തന്നെയാകുന്നു ബലിപ്പെരുന്നാളും നോമ്പുതുറയും. എല്ലാ ആചാരാനുഷ്ഠാനങ്ങളും ജനിക്കുന്നതും വികസിക്കുന്നതും പൂത്തുലയുന്നതും എന്നിലാണ്.
ഇവിടെ നിലനില്‍ക്കാന്‍ എനിക്ക് നിങ്ങളുടെ എസ്.എം.എസ് കൂടിയേ തീരൂ. എനിക്ക് എസ്.എം.എസ്. അയയ്ക്കേണ്ട ഫോര്‍മാറ്റ്, secularism space religion.
13/11/2012

No comments:
Post a Comment