എന്റെ പ്രിയ സുഹൃത്ത് Stanly Johny-യുടെ നിരീക്ഷണങ്ങളോട് വലിയൊരു പരിധിവരെ വിയോജിക്കേണ്ടി വരും.
മോഡിയുടെയും ബിജെപിയുടെയും വിജയം ഏതാണ്ട് എല്ലാവരും പ്രവചിച്ചതുതന്നെയാണ്. 2002-ലെ ഗോധ്രാ കലാപത്തിനൊന്നും അവിടെ ഒരു ചെറിയ തിരയിളക്കം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം, ഹിന്ദുത്വം അവിടെ കൂടുതല്‍ പിടിമുറുക്കുകയുമാണ്.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഒരു പ്രതിഭാസമല്ല. ഇന്ത്യയില്‍ ഏറ്റവുമധികം സാമുദായികമായി ധ്രുവീകരിക്കപ്പെട്ട, സാമുദായികമായി മാത്രം ചിന്തിക്കുന്ന, സംസ്ഥാനവും ജനതയുമാണ് ഗുജറാത്തും ഗുജറാത്തിയും.
അവിടെ ഒരേയൊരു സാധനത്തിനുമാത്രമേ വേരോട്ടമുണ്ടായിരുന്നിട്ടുള്ളു. വ്യാപാര-വാണിജ്യ പ്രത്യയശാസ്ത്രത്തിന്. ഭൂമിശാസ്ത്രപരമായ ഒരു മേല്‍ക്കൈകൂടി ഉണ്ടായിരുന്നു ചരിത്രത്തില്‍ അതിന്. ആ പ്രത്യയശാസ്ത്രത്തിന്റെ ഉടമസ്ഥരും ഗുണഭോക്താക്കളും ഹിന്ദുക്കളുമായിരുന്നു. ഗുജറാത്തിന്റെയും ഗുജറാത്തിയുടെയും ഹിന്ദുത്വത്തിന്റെ വേര് അവിടെയാണ്.
അതിനെ കൂടുതല്‍ കോര്‍പ്പറേറ്റ്‌വത്ക്കരിച്ചു കോണ്‍ഗ്രസ്സും ബിജെപിയും. ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് എന്നത്, ബിജെപിയുടെ മറ്റൊരു പേരാണ്. മറിച്ചും. ഘടനയിലും സ്വഭാവത്തിലും ഇവ രണ്ടും രണ്ടല്ല ഒന്നുതന്നെയാണ്. ഒരേ സമുദായവും രാഷ്ട്രീയവും തന്നെയാണ് രണ്ടു വ്യത്യസ്ത പേരുകളില്‍ അവിടെ കളിക്കുന്നത്.
'സാബ്, മുസല്‍മാന്മാരും ഭയങ്കര പ്രശ്നക്കാരാണ്...ബാക്കിയൊക്കെ പ്രശ്നക്കാരാണ്. അതുകൊണ്ടാണ് 2002ല്‍ ഇവിടെ കലാപമുണ്ടായത്" എന്നും, “പത്തുവര്‍ഷത്തിനിടയില്‍ ഗുജറാത്തിന്റെ മുഖഛായ മാറി, അതിന്റെ ക്രെഡിറ്റ് മോഡിക്കാണ്“ എന്നും തട്ടിമൂളിക്കുന്നതൊക്കെ സ്റ്റാന്‍ലി കരുതുന്നതുപോലെ സാധാരണക്കാരല്ല. വ്യത്യസ്ത രാഷ്ട്രീയ പേരുകളില്‍ നിലനില്‍ക്കുമ്പോഴും ഹിന്ദുത്വത്തിന്റെ വ്യാപാര-വാണിജ്യ തത്ത്വശാസ്ത്രം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഗുജറാത്തി തന്നെയാണ്.
ഗുജറാത്തിനെ, ഗുജറാത്തിയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അറിയാം. ഹിന്ദുത്വവും കച്ചവടവുമാണ് അവന്റെ രാഷ്ട്രീയവും മതവുമെന്ന്. അതിനെ ഇല്ലാതാക്കാന്‍ അടുത്തൊന്നും ഇന്ത്യന്‍ മതനിരപേക്ഷ രാഷ്ട്രീയത്തിന് കഴിയുകയുമില്ല. മോഡിയെയോ ബിജെപിയെയോ അധികാരഭ്രഷ്ടമാക്കാന്‍ സാധിച്ചേക്കും. പക്ഷേ ഗുജറാത്തിയുടെ കോര്‍പ്പറേറ്റഡ് മതരാഷ്ട്രീയത്തെ ഇല്ലാതാക്കുക ക്ഷിപ്രസാധ്യമല്ല.
കൂടുതല്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യമുണ്ട്. കേന്ദ്രത്തിലേക്ക് ഈ രാഷ്ട്രീയം വീണ്ടുമൊരിക്കല്‍ക്കൂടി എത്താതിരികാന്‍ ശ്രമിക്കുക, ശ്രദ്ധിക്കുക.

No comments:
Post a Comment