Sunday, March 30, 2008

ജബ്ബാറിന്റെ ബ്ല്ലോഗ്ഗ് എവിടെ?

ജബ്ബാറിന്റെ ഖുര്‍ ആന്‍ സംവാദം എന്ന ബ്ലോഗ്ഗ്‌ നാലഞ്ചു ദിവസം മുന്‍പും കണ്ടിരുന്നു. വായിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി അത്‌ ബ്ലോക്ക്‌ ചെയ്യപ്പെട്ടതായി കാണുന്നു. ഇത്‌ വെറുമൊരു സാങ്കേതിക തകരാറെന്ന മട്ടില്‍, ഇവിടെ, യു.എ.ഇ.യില്‍ മാത്രമായി സംഭവിച്ചതാണോ? അതോ, സ്ഥായിയായ ഒരു സെന്‍സറിംഗ്‌ ആണോ? ഇതിനെക്കുറിച്ച്‌ അറിയുന്നവര്‍ ദയവായി അറിയിക്കാന്‍ അപേക്ഷ.

രണ്ടാമത്തേതാണ്‌ യഥാര്‍ത്ഥ കാരണമെങ്കില്‍ (ആണെന്നുതന്നെയാണ്‌ ഇതെഴുതുന്നയാളുടെ നിഗമനം) ഇത്‌ എതിര്‍ക്കപ്പെടേണ്ടതാണ്‌. ജബ്ബാറിന്റെ സംവാദം തികച്ചും ധീരമായ ഒന്നാണ്‌. ഒരു യുക്തിവാദി എന്നതിനേക്കാളുപരി, മതപ്രമാണങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളെ/വായനകളെ ചെറുക്കുന്ന ഒരാള്‍ എന്ന നിലക്കായിരുന്നു ജബ്ബാര്‍ തന്റെ ബ്ലോഗ്ഗ്‌ ഉപയോഗിച്ചിരുന്നത്‌. വളരെയധികം പേരെ അത്‌ അസഹിഷ്ണുക്കളാക്കിയിട്ടുമുണ്ട്‌. ഭീഷണിയുടെയും വ്യക്തിനിന്ദയുടെയും, അധിക്ഷേപത്തിന്റെയും വക്താക്കളെ ബ്ലോഗ്ഗില്‍ അദ്ദേഹത്തിനു നേരിടേണ്ടതായും വന്നിട്ടുണ്ട്‌.അതുകൊണ്ടുതന്നെ, ഈ നിരോധനം വെറുമൊരു സാങ്കേതിക തകരാറിന്റെ ഫലമാണെന്നു വിശ്വസിക്കാനും ആവില്ല.

എഴുത്തിന്റെയും മാധ്യമങ്ങളുടെയുംമേലുള്ള ഏതുതരം ഹീനമായ അധിനിവേശ ബലതന്ത്രങ്ങളെയും ഒറ്റക്കെട്ടായി നമുക്ക്‌ നേരിടേണ്ടതുമുണ്ട്‌.

28 comments:

Rajeeve Chelanat said...

ബ്ലോഗ്ഗിലെ സാങ്കേതികവിദഗ്ദ്ധരോട് ഒരു അപേക്ഷ

ഗുപ്തന്‍ said...

Rajiv I am in Italy

I now have access to
http://kuransamvadam.blogspot.com/
http://hadeessamvadam.blogspot.com/
http://yukthivadam.blogspot.com/
and
http://snehasamvadam.blogspot.com/

all his four blogs. If it is blocked in your area, i guess that someone (a malayalee) might have reported his activities as offensive.

കണ്ണൂസ്‌ said...

ജബ്ബാര്‍ മാഷുടെ ഹദീസ് സം‌വാദം, സ്നേഹ സംഗമം, യുക്തിവാദം എന്നീ ബ്ലോഗുകള്‍ കാണുന്നുണ്ട്. ഖുര്‍-ആന്‍ സം‌വാദത്തിന്‌ എറ്റിസലാതിന്റെ ബ്ലോക്ക് തന്നെയാണ്‌. യു.എ.ഇ ഇതര രാജ്യങ്ങളിലും, യു.എ.ഇ യില്‍ തന്നെ ഡു ഉപഭോക്താക്കള്‍ക്കും ഈ ബ്ലോഗ് പ്രാപ്യമായിരിക്കണം.

യാരിദ്‌|~|Yarid said...

I guess so..:-s

അനില്‍ശ്രീ... said...

യു.എ.ഇ -യില്‍ ഖുറാന്‍‌സം‌വാദം ബ്ലോക്ക് ആയിട്ട് ആറ് -എട്ട് മാസത്തില്‍ കൂടുതല്‍ ആയി. ഞാന്‍ സ്ഥിരമായി വായിച്ചിരുന്ന, (മറ്റൊരു ഐ.ഡി-യില്‍ പങ്കെടുത്തിരുന്ന), ഒരു ബ്ലോഗ് ആയിരുന്നത്. (എന്നാണ് അത് ബ്ലോക്ക് അല്ലാതായി രാജീവിന് കിട്ടിയത് എന്ന് എനിക്കറിയില്ല.) അത് ഇവിടെയുള്ള ചിലര്‍ ഇത്തിസലാത്തില്‍ അറിയിച്ചിട്ടാകാനാണ് സാധ്യത. കാരണം ഞാന്‍ പറയേണ്ടല്ലോ..

ഓ.ടോ.. ക്രീക്ക് പാര്‍കില്‍ വരുമെന്നു പ്രതീക്ഷിച്ചിരുന്നു.

ശ്രീവല്ലഭന്‍. said...
This comment has been removed by the author.
കണ്ണൂരാന്‍ - KANNURAN said...

നാട്ടില്‍ കിട്ടുന്നുണ്ട്.

ശ്രീവല്ലഭന്‍. said...

എനിക്കിവിടെ Switzerlandil അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ വായിക്കാന്‍ കഴിയുന്നുണ്ട്. വായിക്കാന്‍ കഴിയുന്നവര്‍ക്ക് ഇതുപോലുള്ള പോസ്റ്റുകള്‍ താത്പര്യം ഉള്ളവര്‍ക്ക്‌ മെയില്‍ ആയി അയച്ചു കൊടുക്കാവുന്നതാണ്.
Latest posts:

http://hadeessamvadam.blogspot.com/2008/03/blog-post.html (March 28, Friday- discussing about halal cinema and haram cinema)

http://snehasamvadam.blogspot.com/2008/03/blog-post.html (March 28, Friday Itho Mathetharathvam)

Sanal Kumar Sasidharan said...

ഉണ്ട് ഇവിടെയും.

അനില്‍ശ്രീ... said...

"ഖുറാന്‍ സം‌വാദം" മാത്രമേ ഇവിടെ ബ്ലോക്ക് ചെയ്തിട്ടുള്ളൂ.. ആരും ചെക്ക് ചേയ്യേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്.. ഇത് മാഷുടെ തന്നെ യുക്തിവാദം ബ്ലോഗില്‍ കമന്റ് ആയി അന്ന് തന്നെ ആരോ എഴുതിയിരുന്നു.

Rajeeve Chelanat said...

സ്നേഹ സംവാദം, യുക്തിവാദം, ഹദീസ് സംവാദം എന്നിവ ഇവിടെയും കിട്ടുന്നുണ്ട്. ഖുര്‍ ആന്‍ സംവാദമാണ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. പക്ഷേ നാലഞ്ചു ദിവസങ്ങള്‍ക്കുമുന്‍പ്, ഈ ബ്ലോഗ്ഗ് ഞാന്‍ വായിച്ചിരുന്നു. എങ്ങിനെയെന്നൊന്നും അറിയില്ല.

ഏതായാലും കണ്ണൂസ് പറഞ്ഞതാണ് ശരിയെങ്കില്‍ എത്തിസലാത്തിനെയും, അവരെ നിയന്ത്രിക്കുന്ന അണിയറയിലുള്ള വിവരദോഷികളെയും ബഹിഷ്ക്കരിക്കുകയാണ് വേണ്ടത്. ജബ്ബാറിന്റെ മറ്റു മൂന്നു ബ്ലോഗ്ഗുകളും അടുത്തുതന്നെ അപ്രത്യക്ഷമാകുമെന്നും കരുതാവുന്നതാണ്.

മതവികാരം വ്രണപ്പെട്ട്, പുഴുത്തുനാറിയ ഏതൊക്കെയോ അദൃശ്യ മലയാളി ഹസ്തങ്ങളെയും, മസ്തിഷ്കങ്ങളെയും, ഇവിടെയിരുന്ന് എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.

അനില്‍ശ്രീ,

വരണമെന്ന് ആഗ്രഹിച്ചതാണ്. നടന്നില്ല. മറ്റു ചില തിരക്കുകളില്‍ പെട്ടു.

യരലവ~yaraLava said...

'സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനു‍ഷ്യസ്നേഹി' യുടെ പ്രയത്നം വെറുതെയാവരുത്.

രാജീവ്: താങ്കള്‍ പറയുന്ന “മതവികാരം വ്രണപ്പെട്ട്, പുഴുത്തുനാറിയ ഏതൊക്കെയോ അദൃശ്യ മലയാളി ഹസ്തങ്ങളെയും, മസ്തിഷ്കങ്ങളും‘ ഒറ്റു കൊടുത്തകാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാവരുത്.

ഇരുളില്‍ നിന്നു ഇവരുടെ അടക്കം പറച്ചിലും അട്ടഹാസവും ഞാന്‍ കേല്‍ക്കുന്നു.

Unknown said...

ഇവിടെ സൌദിയില്‍ കിട്ടുന്നുണ്ട്.

വിശാഖ് ശങ്കര്‍ said...

ഇവിടെ ഒമാനിലും കിട്ടുന്നുണ്ട്. എത്ര നാളേയ്ക്ക് എന്ന് കണ്ടു തന്നെ അറിയണം.

Suraj said...
This comment has been removed by the author.
Suraj said...

‘ഖുര്‍ ആന്‍ സംവാദം’ ഒരു സംവാദമല്ല മറിച്ച് ഖുര്‍ ആനോടുള്ള ജബ്ബാര്‍ മാഷിന്റെ പക തീര്‍ക്കും മട്ടിലുള്ള കുറിപ്പുകളാണ് എന്നാണ് അതിലെ മിക്ക പോസ്റ്റുകളും വായിച്ചതില്‍ നിന്നും എനിക്കു തോന്നിയത്. പല രാഷ്ട്രീയ സാംസ്കാരിക കാരണങ്ങളാല്‍ സ്ഥിരമായി ഇസ്ലാം മതം ദ്വേഷിക്കപ്പെടുകയും മുസ്ലീങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരമൊരു ബ്ലോഗിലൂടെ അതിനു വളം വച്ചുകൊടുക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പുമില്ല. (പലപ്പോഴും ആ ബ്ലോഗില്‍ കമന്റുന്ന ചിലരെങ്കിലും ഉള്ളിലെ ഇസ്ലാം വിരോധം തീര്‍ക്കാനായി മാത്രം വന്ന് ജബ്ബാര്‍ മാഷിനു പിന്തുണ പ്രഖ്യാപിക്കുന്നവരാണ് എന്നും തോന്നിയിട്ടുണ്ട് - വിശേഷിച്ച് അതേയാളുകളുടെ മറ്റ് പല വിഷയങ്ങളിലെയും അഭിപ്രായങ്ങള്‍ കാണുമ്പോള്‍)

ഒരു യുക്തിവാദി എന്ന നിലയില്‍ ജബ്ബാര്‍ മാഷ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന ദൈവസങ്കല്‍പ്പത്തെ അംഗീകരിക്കാതിരിക്കുന്നതില്‍ പരാതിയില്ലെങ്കിലും എല്ലാ മതങ്ങളെയും പോലെ ഇസ്ലാം മതത്തിനും മനുഷ്യചരിത്രത്തില്‍ ഒരു cultural relevance ഉണ്ടെന്ന നരവംശശാസ്ത്ര പരിഗണനയെങ്കിലും നല്‍കാത്തതിനോട് വിയോജിപ്പുണ്ട്.

ഇതൊക്കെയാണെങ്കിലും ആ ബ്ലോഗ് മതപരമായ കാരണങ്ങളാലാണ് നിരോധിക്കപ്പെടുന്നതെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മൂഢരോട് ഹാ കഷ്ടം എന്നേ പറയാനാവൂ...ഒരു ബ്ലോഗിനെ ഭയപ്പെടുന്ന ദൈവമോ ??

Rajeeve Chelanat said...

സൂരജ്

ഖുര്‍ ആനോട് സംവദിക്കുകയല്ല, പക പോക്കുകയാണ് ജബ്ബാര്‍ ചെയ്യുന്നത് എന്ന അഭിപ്രായം എനിക്കില്ല.

“സ്ഥിരമായി ഇസ്ലാം മതം ദ്വേഷിക്കപ്പെടുകയും മുസ്ലീങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരമൊരു ബ്ലോഗിലൂടെ അതിനു വളം വച്ചുകൊടുക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പുമില്ല. (പലപ്പോഴും ആ ബ്ലോഗില്‍ കമന്റുന്ന ചിലരെങ്കിലും ഉള്ളിലെ ഇസ്ലാം വിരോധം തീര്‍ക്കാനായി മാത്രം വന്ന് ജബ്ബാര്‍ മാഷിനു പിന്തുണ പ്രഖ്യാപിക്കുന്നവരാണ് എന്നും തോന്നിയിട്ടുണ്ട് “ എന്ന അഭിപ്രായത്തിനോട് ഒരു പരിധിവരെ യോജിക്കാനും കഴിയും.

അറിഞ്ഞോ അറിയാതെയോ ജബ്ബാര്‍ മുസ്ലിം വിരോധികളുടെ ചട്ടുകമായി മാറുകയാണെന്നും എങ്ങിനെ പറയാനാവും? ഏതെങ്കിലും മതത്തിന്റെയോ അതിലെ പൌരോഹിത്യത്തിന്റെയോ അയുക്തികളെ/ശരികേടുകളെ വിമര്‍ശിക്കുന്നത്, എങ്ങിനെയാണ് ആ മതസമുദായത്തെ അന്യവത്ക്കരിക്കലാകുന്നത്?

വിമര്‍ശനബുദ്ധിയോടെ മതത്തെ സമീപിക്കാനാ‍ണ് അത് സഹായിക്കുക. അതിനുള്ള സാദ്ധ്യത തുലോം വിരളമാണെങ്കിലും.
അല്ലെങ്കില്‍, അത്തരം വിമര്‍ശനബുദ്ധികളെ അടിച്ചമര്‍ത്താനും അത് സഹായിച്ചേക്കും. അതിനുള്ള സാദ്ധ്യത ധാരാളവുമാണ്.

അല്ലെങ്കില്‍ പിന്നെ, corrective force-ന്റെ പ്രസക്തി എന്താണ്?

chithrakaran ചിത്രകാരന്‍ said...

ഓര്‍ക്കുട്ടിലൂടെ ലിങ്കു നല്‍കിയും , ഈ മെയിലിലൂടെ ലഭമാക്കിയും ഈ നിരോധനങ്ങള്‍ മറികടക്കേണ്ടതുണ്ട്.

Suraj said...

പ്രിയ രാജീവ് ജീ,

"..ഏതെങ്കിലും മതത്തിന്റെയോ അതിലെ പൌരോഹിത്യത്തിന്റെയോ അയുക്തികളെ/ശരികേടുകളെ വിമര്‍ശിക്കുന്നത്, എങ്ങിനെയാണ് ആ മതസമുദായത്തെ അന്യവത്ക്കരിക്കലാകുന്നത്?...വിമര്‍ശനബുദ്ധിയോടെ മതത്തെ സമീപിക്കാനാ‍ണ് അത് സഹായിക്കുക..."

മതങ്ങളുടെയും അതിലെ clergyയുടെയും അയുക്തികതയെയും ശരികേടുകളേയും വിമര്‍ശിക്കുന്ന ഇടമറുകിയന്‍ രീതി ജബ്ബാര്‍ മാഷ് അവലംബിക്കുന്നതില്‍ തെറ്റുണ്ടെന്നുപറയാന്‍ ഞാനാളല്ല.
എന്നാല്‍, ജബ്ബാര്‍ മാഷിന്റെ ഇസ്ലാം-വിമര്‍ശനത്തില്‍ ആ മതസ്ഥാപകനെന്ന് വിശ്വാസികള്‍ കരുതുന്ന മുഹമ്മദിനെ അടക്കം ചീത്തപറയുന്ന ഒരു രീതി അവലംബിച്ചുകാണുന്നു.(മുഹമ്മദ് ഒരു ചിത്തരോഗിയായിരുന്നു എന്ന മട്ടിലുള്ള ചില പ്രചാരണങ്ങള്‍ കാലങ്ങളായി പലയിടത്തും കേള്‍ക്കുന്നതാണ് - ഇടമറുകിന്റെ ഖുര്‍ ആന്‍ വിമര്‍ശന പുസ്തകത്തിലടക്കം) അത്തരം വിമര്‍ശനത്തിന്റെ ആത്യന്തികഫലം മതത്തിന്റെ പുന:സംസ്കരണമോ തിരുത്തോ അല്ല മറിച്ച് ആ മതത്തെയും അതിന്റെ പ്രവാചക ചര്യകളെയും ജീവിതരീതിയായി അനുവര്‍ത്തിച്ചുപോരുന്ന ജനതയെ മൊത്തത്തില്‍ അവഹേളിക്കല്‍ മാത്രമായി മാറുന്നു.

ഉദാഹരണത്തിനു ജബ്ബാര്‍ മാഷ് ഖുര്‍ ആന്‍ സംവാദത്തില്‍ January 2, 2008 -നു എഴുതിയ കുറിപ്പില്‍ ‘അല്ലാഹു’ മക്കയില്‍നിന്നു മദീനയിലെത്തിയതോടെ സമാധാനത്തിന്റെയും ഉല്‍ബോധനത്തിന്റെയും മതം കൊള്ളയുടെയും യുദ്ധത്തിന്റെയും മതമായി മാറിയതിന്റെ.." കഥ വിവരിക്കുന്നതു കാണുക : ഇതില്‍ മുഹമ്മദ് നബിയെ കൊള്ളക്കാരനും യുദ്ധവെറിയനുമായി ചിത്രീകരിക്കാനുള്ള വ്യഗ്രത പ്രകടമാണ്. ഒപ്പം ഇസ്ലാം എന്നത് ഭീകരതയുടെ പര്യായമാണെന്ന പുതിയകാല വ്യാഖ്യാനങ്ങള്‍ക്ക് ഭാഷ്യം ചമയ്ക്കലും.

എന്നാല്‍, ആ ബ്ലോഗിന്റെ പ്രഖ്യാപിത ദൌത്യമെന്ന് ജബ്ബാര്‍ മാഷ് പറയുന്നത് നോക്കൂ : ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത് ഇസ്ലാം മതത്തിന്റെ വിശ്വാസപരവും ദാര്‍ശനികവുമായ ദൌര്‍ബ്ബല്യങ്ങള്‍ തുറന്നു കാണിക്കാനും മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും അവരുടെ അസഹിഷ്ണുതയ്ക്കും മതം എത്രത്തോളം കാരണമാകുന്നു എന്നു ഈ സമുദായത്തിലും പുറത്തുമുള്ള സ്വതന്ത്ര ചിന്തകരെ ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചു തന്നെയാണ്...ഞാന്‍ ഖുര്‍ ആനിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ആരെയും പ്രകോപിപ്പിക്കാനല്ല...എല്ലാ മതങ്ങളെയും ഒരുപോലെ കണക്കാക്കാനുള്ള വിശാലമനസ്കത എല്ലാവര്‍ക്കുമുണ്ടായിരിക്കണം...

മേല്‍പ്പറഞ്ഞ മത നവീകരണമാണ് ‘ഖുര്‍ആന്‍ സംവാദ’ബ്ലോഗിന്റെ ദൌത്യമെങ്കില്‍ അതിനു ജബ്ബാര്‍ മാഷിന്റെ ‘ഖുര്‍ ആന്‍ വധം’ കൊണ്ടു ഗുണമുണ്ടാവില്ലെന്നുമാത്രമല്ല ലിബറല്‍ ചിന്താഗതിയുള്ള വിശ്വാസികളായ മുസ്ലീങ്ങള്‍ കൂടി വെറുത്തുപോകുകയേ ഉള്ളൂ.

ഹിന്ദുമതത്തിന്റെ ഇരുണ്ട വശങ്ങളായ ജാതി,അയിത്തം,ചാതുര്‍വര്‍ണ്യം തുടങ്ങിയവയെ വിമര്‍ശിക്കുമ്പോള്‍ ഹൈന്ദവ ദൈവങ്ങളെയോ, ക്രിസ്തുമതത്തിലെ പൌരൊഹിത്യ മേല്‍ക്കോയ്മയെ വിമര്‍ശിക്കുമ്പോള്‍ യേശുക്രിസ്തുവിനേയോ ചീത്തപറഞ്ഞാല്‍ മതനവീകരണമല്ല, മതവിരോധമേ ആവൂ. അതുപോലെത്തന്നെ ഇസ്ലാമും.

മറ്റൊന്ന്,
എല്ലാ മതങ്ങള്‍ക്കും നരവംശശാസ്ത്രപരവും സാംസ്കാരികവുമായ ഒരു കൌതുകലോകം കൂടിയുണ്ട്. ഇസ്ലാമിലാണെങ്കില്‍ അത് അറബ് സംഗീതം,പ്രാചീന അറബ് ശാസ്ത്രഗവേഷണം, സഞ്ചാരസാഹിത്യം, കവിത, പേര്‍ഷ്യന്‍ വാസ്തുശില്പകല തുടങ്ങി സൂഫിസത്തിലും വസ്ത്രനിര്‍മ്മാണരീതികളിലും വരെ പ്രതിഫലിക്കുന്ന വിശാലചരിത്രമായി നമുക്കുമുന്നിലുണ്ട്. അതിന്റെയൊക്കെ ചരിത്രപ്രാധാന്യത്തെ മനുഷ്യസമൂഹങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി നാമിന്ന് ശാസ്ത്രീയമായി പഠിക്കുമ്പോള്‍, അതിന്റെയൊക്കെ മുഖത്താട്ടുകയാണ് മതഗ്രന്ഥങ്ങളെ മാത്രം ഫോക്കസ് ചെയ്തുള്ള വരട്ടുയുക്തിവാദം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

കടവന്‍ said...

എന്റെ ബുദ്ധിയില്‍ തോന്നുന്നതല്ലേ എനിക്ക്‌ എഴുതുവാന്‍ സാധിക്കൂ. അത്‌ വേറൊരാള്‍ക്ക്‌ തെറ്റാണെന്നു തോന്നിയേക്കാം, അയാള്‍ക്ക്‌ അതിനെ വിമര്‍ശിക്കുകയും ചെയ്യാം.ജബ്ബാര്‍ മാഷ് ചെയ്തത് ചില വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു..അതംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നത് അവനവന്റെ ഇഷ്ടം..ഏതളവോളമെന്നതിന്ന്‌ മാന്യമായഭാഷയില്‍ എന്നുമാത്രം പറയാം. അഭിപ്രായസ്വാതന്ത്രയം പൊതുവേ മതാധിഷ്ടിത രാഷ്ടങ്ങളില്‍ ഇല്ലല്ലൊ. (കൂടുതലായി ഏത് മതത്തിലെന്ന് ചോദിക്കല്ലെ.. ഞാനോടീ..)സൂരജ് പറഞ്ഞതിനോട് യോജിക്കാനാവുന്നില്ല.

ബാബുരാജ് ഭഗവതി said...

സൂരജിന്റെ അഭിപ്രായം
പരിഗണിക്കപ്പെടണമെന്നു
തോനുന്നു

Rajeeve Chelanat said...

സൂരജിന്റെ കമന്റിലെ അവസാനത്തെ രണ്ടു ഖണ്ഡികകള്‍ വളരെ വളരെ പ്രസക്തമാണ്. യുക്തിവാദത്തെക്കുറിച്ചുള്ള ഒരു വലിയ ദര്‍ശനത്തെതന്നെ, ആ രണ്ട് പാരഗ്രാഫില്‍ ആറ്റിക്കുറുക്കിയിരിക്കുന്നു.

മതഗ്രന്ഥങ്ങളെയോ, അതിന്റെ സ്ഥാപകരെയോ ഫോക്കസ്സ് ചെയ്യുന്ന രീതിയില്‍ ‘മാത്രമുള്ള‘ വരട്ടു യുക്തിവാദം ശരിയല്ല എന്നു പറയുന്നതാവില്ലേ കൂടുതല്‍ ശരി.

ഇനി, മത ഗ്രന്ഥങ്ങളെയും, മത സ്ഥാപകരെയും, ഇതിഹാസപുരുഷന്മാരെയും ഒക്കെ ചിലപ്പോള്‍ വിമര്‍ശനവിധേയമാക്കേണ്ടതായും വരും. അത്, ആ സമുദായത്തിനെ ഒന്നടങ്കം അപമാനിക്കലായി തോന്നുക,അസഹിഷ്ണുക്കള്‍ക്കു മാത്രമായിരിക്കും. എല്ലാവരേയും ഒന്നുപോലെ സന്തോഷിപ്പിക്കുന്ന യുക്തി ഉണ്ടാവുക വയ്യ.

കൃഷ്ണനായാലും, ക്രിസ്തുവായാലും, നബിയായാലും എല്ലാം വിമര്‍ശനവിധേയരാണ്. അതിന് ഉപയോഗിക്കേണ്ട യുക്തി, ഭാഷ, അതിനുപിന്നിലെ ഉദ്ദേശ്യം എന്നിവയെയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഇസ്ലാമിനെതിരെയുള്ള യുദ്ധം അമേരിക്കയില്‍ മാത്രമല്ല, യൂറോപ്പിലും, ഏഷ്യയില്‍തന്നെയും നടക്കുന്നുണ്ട്. അമേരിക്ക അതിനു നേതൃത്വം കൊടുക്കുന്നു എന്നു മാത്രം.

വേണമെങ്കില്‍, ആധുനികമെന്നു പറയാവുന്ന കാലത്ത് ജീവിച്ചിരുന്ന ചരിത്ര വ്യക്തികളാണ് ക്രിസ്തുവും, നബിയും. ആധുനിക മനുഷ്യന്റെ ജീവിതാവസ്ഥകളെ സ്വാധീനിച്ചതില്‍ ഇവര്‍ക്കും ഇവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കും വലിയൊരു പങ്കുണ്ട്. ബുദ്ധനെയും അതില്‍ ഉള്‍പ്പെടുത്താം. പക്ഷേ, ഹിന്ദു മതത്തിന് ഇത്തരം പിന്‍‌ബലമൊന്നുമില്ല. മിത്തുകളുടെ ആവരണം മാത്രമേ ആ മതത്തിനുള്ളു. വേദോപനിഷത്തുക്കളിലൂടെ പ്രകാശിതമാകുന്ന അവരുടെ തത്ത്വചിന്തകള്‍, വലിയൊരളവുവരെ, അമൂര്‍ത്തവും, മറ്റു വ്യാഖ്യാനങ്ങളെ ആസ്പദമാക്കിയവയുമാണ്.

അതുകൊണ്ടൊന്നും, ഈ മതങ്ങളും, അതിന്റെ പൂര്‍വ്വസൂരികളും വിമര്‍ശനത്തിനും, വിലയിരുത്തലിനും അതീതരാണെന്നു വരുന്നില്ല.

വരട്ടു യുക്തിവാദത്തിനെ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്നതും, നിരീശ്വരവാദം പ്രചരിപ്പിക്കല്‍ അവരുടെ ദൌത്യമല്ലാതാകുന്നതും, മതത്തിന്റെയും, മതസ്ഥാപകരുടെയും, സാമൂഹ്യ പ്രസക്തിയെ കണക്കിലെടുക്കുന്നതുകൊണ്ടാണ്.

എല്ലാ വായനകള്‍ക്കും നന്ദി.

ഗുപ്തന്‍ said...

സൂരജിന്റെ നിലപാടുകളോട് പൂര്‍ണയോജിപ്പ്. മതാധിഷ്ടിതമായ മൌലികവാദം പോലെ അപകടമാണ് മതവിരുദ്ധമായ മൌ‍ലികവാദവും. ചിലരുടെ ബ്ലൊഗെഴുത്തുകണ്ടിട്ട് രണ്ടാമത്തെകൂട്ടര്‍ക്കാണ് ഭ്രാന്ത് കൂടുതല്‍ എന്നുപോലും തോന്നിയിട്ടുണ്ട്.

Anonymous said...

ആദ്യമായാണ്‍ ഇവിടെ കമന്റ് ചെയ്യുന്നത്.

രാജീവിന്റെ അഭിപ്രായത്തോടു പൂര്‍ണമായും യോജിച്ചുകൊണ്ടു തന്നെ ഒന്നു ചേര്‍ക്കുന്നു- ചില ഘട്ടങ്ങളില്‍ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ക്കും പ്രസക്തിൂയുണ്ട്. Richard Dawkins- നെ ഒരു “യുക്തി” മൌലികവാദിയെന്നും മുദ്ര കുത്താം. പക്ഷേ അത് സ്വന്തം അഭിപ്രായത്തെ ശക്തമായ (ഒരു പക്ഷേ എല്ലാവര്‍ക്കും ദഹിക്കാത്ത) ആശയങ്ങള് ‍കൊണ്ടും, വാക്കുകള്‍ കൊണ്ടും അവതരിപ്പിക്കുന്നതിനാലാകാം. ഇവിടെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്ന് ഈ മുദ്രകരണങ്ങള്‍ വിസ്മരിക്കുന്നു- ആരേയും ദ്രോഹിക്കാനോ, വ്യക്തിപരമായ വിശ്വാസങ്ങളെ ഇല്ലയ്മ ചെയ്യാനോ അതു ആഹ്വാനം ചെയ്യുന്നില്ല.

വിമര്‍ശനങ്ങളെ തരം തിരിക്കേണ്ടത് അതിന്റെ അടിസ്ഥാന ആശയങ്ങളുടെ വെളിച്ചത്തില്‍ തന്നെ ആയിരിക്കണം. കുറഞ്ഞ പക്ഷം, ഒരു കഷായമെന്നു കരുതിയെങ്കിലും.

ചിതല്‍ said...

സൂരജിന്റെ നിലപാടുകളോട് പൂര്‍ണയോജിപ്പ്. മതാധിഷ്ടിതമായ മൌലികവാദം പോലെ അപകടമാണ് മതവിരുദ്ധമായ മൌ‍ലികവാദവും. ചിലരുടെ ബ്ലൊഗെഴുത്തുകണ്ടിട്ട് രണ്ടാമത്തെകൂട്ടര്‍ക്കാണ് ഭ്രാന്ത് കൂടുതല്‍ എന്നുപോലും തോന്നിയിട്ടുണ്ട്.
ഗുപ്തന്‍ പറഞ്ഞത്...
അതിന്ന് എന്റെ ഒരു ഒപ്പ്...

Vyajan said...

http://snehasamvaadam.blogspot.com/2009/07/blog-post.html

സ്വവർഗ്ഗരതി കുറ്റമാണെങ്കിൽ ശിക്ഷിക്കേണ്ടതു ദൈവത്തെയാണോ? jabbarinte aparan

പ്രതിവാദം said...

ചില റീ പോസ്റ്റുകള്‍.
http://prathivadam.blogspot.com

ae jabbar said...

കാണുക...യു.കലാനന്ദൻ മാസ്റ്ററുടെ സംവാദം